നവംനവങ്ങളായ ആശയങ്ങളുടെയും നലംതികഞ്ഞ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങളുടെയും അതിസങ്കീര്‍ണമായ ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങളുടെയും പരിശീലനക്കളരി ആകേണ്ട സര്‍വകലാശാലകള്‍ അക്രമികളുടെയും ഗൂണ്ടകളുടെയും കലാപകാരികളുടെയും രാജ്യദ്രോഹികളുടെയുമൊക്കെ കൂത്തരങ്ങായി മാറുന്നത് ആശങ്കാജനകമെന്നല്ല, ഭയാനകമെന്നു വേണം വിശേഷിപ്പിക്കേണ്ടത്. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയുടെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്ക്കുന്ന ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ കഴിഞ്ഞ കുറേ നാളുകളായി നടക്കുന്ന അതിക്രമങ്ങളും അക്രമങ്ങളും വിദ്യാര്‍ഥി സംഘട്ടനങ്ങളുടെ പട്ടികയിലല്ല എഴുതിച്ചേര്‍ക്കേണ്ടത്. വിദ്യാര്‍ഥികളെ കരുക്കളാക്കി, സ്ഥാപിത താത്പര്യങ്ങള്‍ നടപ്പാക്കാന്‍ തത്പര കക്ഷികള്‍ നടത്തുന്ന ഭീകരാക്രമണങ്ങളായിത്തന്നെ ഇവ പരിഗണിക്കേണ്ടതുണ്ട്.
കഴിഞ്ഞദിവസം ക്യാംപസിനുള്ളില്‍ നടന്ന കൊലവിളിയും യുദ്ധസമാനമായ അക്രമങ്ങളും ഒറ്റപ്പെട്ടതല്ല. വര്‍ഷങ്ങളായി നടപ്പാക്കി വരുന്ന ചില അജന്‍ഡകളുടെ തുടര്‍ച്ച മാത്രമാണത്. ഇപ്പോഴത്തെ കക്ഷി ആരെന്നല്ല, ഇന്നോളമുണ്ടായിട്ടുള്ള ഓരോ ആക്രമത്തിനു പിന്നിലും ആരൊക്കെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ മാത്രമേ ജെഎന്‍യുവിനെ ബാധിച്ചിരിക്കുന്ന അപകടത്തിന് അവസാനമാകൂ. ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്ക്കെതിരേ കഴിഞ്ഞ ഏതാനും മാസങ്ങളായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ മാസം അവര്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഡല്‍ഹിയുടെ ഉറക്കം കെടുത്തി. ഭരണകൂടങ്ങളും പൊലീസും വളരെ പണിപ്പെട്ടാണ് ഈ മാര്‍ച്ചിന്റെ വീര്യം കെടുത്തിയത്. ക്യാംപസിലെ ഇടതുപക്ഷ വിദ്യാര്‍ഥികളാണ് പാര്‍ലമെന്റ് മാര്‍ച്ചിനു മുന്നിട്ടു നിന്നത് എന്നതും മറക്കരുത്. പ്രക്ഷോഭം കേന്ദ്ര സര്‍ക്കാരിനെതിരേ എന്ന മറുപ്രചാരണത്തില് ഭരണപക്ഷത്തുള്ള സംഘടനകള്‍ക്കു വിദ്യാര്‍ഥികളോടു വിദ്വേഷം തോന്നുകയും ചെയ്തുവത്രേ.
സമാനമായ സാഹചര്യങ്ങളാണു കഴിഞ്ഞ ദിവസവും നടന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി അടക്കം പ്രമുഖ സര്‍വകലാശാലകളിലെല്ലാം വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലാണ്. ജെഎന്‍യു, ജാമിയ മിലിയ, അലിഗഡ് സര്‍വകലാശാകളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. അതിന്റെ പേരിലുള്ള പ്രകോപനമാണ് കഴിഞ്ഞദിവസമുണ്ടായ സംഘട്ടനത്തിനു കാരണം എന്നാണു കരുതപ്പെടുന്നത്. എന്നാല്‍ ക്യാംപസില്‍ കടന്നുകയറി വേട്ട നടത്തിയതു ക്യാംപസിനു പുറത്തുള്ള ഗൂണ്ടകളാണെന്ന കണ്ടെത്തലാണ് അതീവ ഗുരുതരം. ക്യാംപസുകള്‍ക്കുള്ളിലെ വിദ്യാര്‍ഥി സംഘട്ടനങ്ങളില്‍ പുതുമയില്ല. പക്ഷേ, അവിടേക്കു പക്ഷം പിടിച്ചു ഗൂണ്ടകള്‍ കടന്നുവന്നാല്‍ സ്ഥിതി അത്യന്തം അപകടകരമാകും. അത്തരം അനുഭവങ്ങള്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഇതിനു മുന്‍പും സംഭവിച്ചിട്ടുണ്ട്.
2001ലെ പാര്‍ലമെന്റ് ആക്രമണ കേസിലെ മുഖ്യ ആസൂത്രകന്‍ അഫ്സല് ഗുരുവിനെയും കശ്മീര്‍ വിഘടനവാദിയും കൊടും ഭീകരനുമായിരുന്ന മക്ബൂല്‍ ഭട്ടിനെയും തൂക്കിലേറ്റാന്‍ സുപ്രീം കോടതി വിധിച്ചപ്പോള്‍ ഏറ്റവും വലിയ പ്രതിഷേധം ഉയര്‍ന്നതു ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്നായിരുന്നു. അന്നും ഇതുപോലെ മുഖം മൂടി ധരിച്ച കുറേപ്പേര് ക്യാംപസിനുള്ളില്‍ കടന്നുകയറി വലിയ അക്രമം അഴിച്ചുവിട്ടു. അക്രമം മാത്രമായിരുന്നില്ല അന്നത്തെ പ്രശ്നം. അക്രമികള്‍ മുഴക്കിയ മുദ്രാവാക്യം മുഴുവന്‍ ഇന്ത്യാ വിരുദ്ധമായിരുന്നു. ആരായിരുന്നു ഈ മുദ്രാവാക്യങ്ങള്‍ക്കു പിന്നിലെന്ന അന്വേഷണം ഇന്ത്യാ വിരുദ്ധ ക്യാംപുകളിലേക്കും ഭീകര താവളങ്ങളിലേക്കും വരെ നീണ്ടു. രാജ്യദ്രോഹികള്‍ക്കു പോലും കടന്നു കയറി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കാവുന്ന ഇടമായി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല എന്നല്ല, ഒരു സര്‍വകലാശാലയും തരം താഴരുത്.
അന്നത്തെ ഗൂണ്ടകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു ശിക്ഷിക്കുന്നതിനു പകരം, പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഇടതുപക്ഷ വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയായിരുന്നു അധികൃതര്‍ ചെയ്തത്. ഇക്കഴിഞ്ഞ ദിവസം നടന്നതും സമാനമായ സംഭവങ്ങളാണ്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ ക്യാംപസിലെ വിവിധ ഹോസ്റ്റലുകളില്‍ ഇരച്ചുകയറി, മാരകായുധങ്ങളുമായി വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്കു സാരമായി പരുക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അനുകൂല അധ്യാപകര്‍ ക്യാംപസില്‍ പ്രകടനം നടത്തി. അതില്‍ പ്രകോപിതരായി കൂടുതല്‍ അക്രമികളെത്തി കൂടുതല്‍ രൂക്ഷമായ അക്രമം അഴിച്ചു വിടുകയായിരുന്നു. അതിന് ക്യാംപസിലെ ബിജെപി- ആര്‍എസ്എസ് അനുകൂല അധ്യാപകരുടെയും പൊലീസിന്റെയും ഒത്താശയുണ്ടായിരുന്നു എന്നാണ് ആരോപണം. ഏതായാലും യൂണിവേഴ്സിറ്റി വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ്, മലയാളി പ്രൊഫസര്‍ അമിത് പരമേശ്വരന് തുടങ്ങി നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റു.
ജെഎന്‍യുവില്‍ വിദ്യാര്ഥികളെക്കാള് അധ്യാപകരാണു രാഷ്ട്രീയം കളിക്കുന്നതും പയറ്റുന്നതും. രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പുറത്തു നിന്നല്ല, ഒപ്പം നിന്നുകൊണ്ടു തന്നെ വിദ്യാര്‍ഥികളെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. അതിസങ്കീര്‍ണമായ രാഷ്ട്രീയ നാടകങ്ങളില്‍ സര്‍വകലാശാലാ ചാന്‍സലറും വൈസ് ചാന്സലറുമൊക്കെ നിഷ്പ്രഭരും നിരാശ്രയരുമാകുന്നു. അതോടെ ആര്‍ക്കും രക്ഷപ്പെടുത്താന്‍ കഴിയാത്ത ചെകുത്താന് കോട്ടയായി ജെഎന്‍യു അടക്കമുള്ള സര്‍വകലാശാലകള്‍ അധഃപതിക്കുന്നു. സര്‍വകലാശാലകളെയും കലാശാലകളെയും ഗൂണ്ടകളുടെയും മുതിര്‍ന്നവരുടെയും രാഷ്ട്രീയ കൂത്തരങ്ങുകള്ക്കുള്ള മറയാക്കാതിരിക്കാന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ആത്മാര്‍ഥത കാണിക്കാത്തിടത്തോളം, ഇനിയും രക്തപങ്കിലമാകുകയാവും അവയുടെ ഗതി.

No comments:
Post a Comment