Tuesday, November 27, 2018

ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍ 2019-ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയിലേയും, സ്‌കെനക്റ്റഡി, ട്രോയ് എന്നീ സിറ്റികളിലേയും പരിസരപ്രദേശങ്ങളിലേയും ഇന്ത്യാക്കാരുടെ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്റെ 2019-ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു.

അശോക് അദിക്കൊപ്പുള (പ്രസിഡന്റ്), സ്മിത ജെയിന്‍ (വൈസ് പ്രസിഡന്റ്), ഇളങ്കോവന്‍ രാമന്‍ (സെക്രട്ടറി), സുധ ഡട്‌ല (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കല്‍‌പേഷ് കതിരിയ, വേണു മോറിഷെട്ടി, പുര്‍ത്തി പട്ടേല്‍, മൊയ്തീന്‍ പുത്തന്‍‌ചിറ, വേദ് ശ്രാവ, രവീന്ദ്ര വുപ്പള എന്നിവരെയും തിരഞ്ഞെടുത്തു. ബാസവ്‌രാജ് ബെങ്കി എക്സ് ഒഫീഷ്യോ ആയി തുടരും.

1960-ല്‍ രൂപീകൃതമായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍ ന്യൂയോര്‍ക്കിന്റെ തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യന്‍ വംശജരെ ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തി നിരവധി പരിപാടികള്‍ നടത്തി വരുന്നു. വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന 'സ്‌പ്രിംഗ് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ'യാണ് അതില്‍ ഏറ്റവും പ്രധാനം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന കലാകാരന്മാരെയും കലാകാരികളും അതാതു സംസ്ഥാനങ്ങളുടെ പൈതൃക കലകള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ ഏറെ ആകര്‍ഷകമാണ്. കൂടാതെ ഇന്ത്യന്‍ വിഭവങ്ങളുടെ ഭക്ഷണശാലകള്‍, വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ ബൂത്തുകളുമൊക്കെയടങ്ങുന്ന ഈ ഉത്സവത്തില്‍ ജാതിമതഭേദമന്യേ എല്ലാ ഇന്ത്യക്കാരും പങ്കെടുക്കും.

ഇന്ത്യന്‍ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ എന്നിവയും, പിക്നിക്, ടെന്നീസ് ടൂര്‍ണ്ണമെന്റ് എന്നിവയും അസ്സോസിയേഷന്‍ നടത്തിവരുന്നു. അംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സപ്പോര്‍ട്ട് ഗ്രൂപ്പ്, മുതിര്‍ന്നവര്‍ക്കു വേണ്ടി സിക്സ്റ്റി പ്ലസ് ഗ്രൂപ്പ് എന്നിവ അസ്സോസിയേഷന്റെ ഭാഗമാണ്. കൂടാതെ സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, മെഡിക്കല്‍ സഹായങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നു.

 2019-ലെ ആദ്യത്തെ പരിപാടിയായ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ജനുവരി 27-ന് ആഘോഷിക്കും.

Monday, November 26, 2018

വികല മനസ്സും വികട പ്രവര്‍ത്തികളും

കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഫെയ്സ്ബുക്കില്‍ അതിരുവിട്ട വര്‍ഗീയതയും രാഷ്ട്രീയവും കൊണ്ട് നിറയുന്നത് ഒരു പതിവായി കാണുന്നു. ഇന്ന് ശരിയാകും നാളെ ശരിയാകും എന്നു കരുതാമെങ്കിലും ഓരോ ദിവസവും അത് കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്നില്ല. സംസ്ക്കാര സമ്പന്നരാണെന്നും മാനുഷിക മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവരും പരസ്പര വിശ്വാസമുള്ളവരുമാണെന്ന് ധരിച്ചിരുന്നവരുടെ കമന്റുകളും പോസ്റ്റുകളും കണ്ട് സത്യത്തില്‍ മനസ്സ് പിടയ്ക്കുകയാണ്. ഇവരൊക്കെ എങ്ങനെ ഇത് എഴുതിപ്പിടിപ്പിക്കുന്നു എന്നുവരെ ചിന്തിക്കാറുണ്ട്. ദൈവത്തിന്റെ പേരില്‍ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ അമേരിക്കയിലിരുന്ന് ഇത്തരം നീചമായ രീതിയില്‍ പോസ്റ്റുകളും കമന്റുകളും ഇടണമെങ്കില്‍ തീര്‍ച്ചയായും അവരുടെ മനസ്സ് വികലമായിക്കഴിഞ്ഞു എന്നു വേണം കരുതാന്‍....ഞാന്‍ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ല. പക്ഷെ, പൊതുസമൂഹത്തില്‍ മാന്യന്മാരാണെന്ന് വിശ്വസിച്ചിരുന്നവര്‍, അല്ലെങ്കില്‍ വിശ്വസിപ്പിച്ചിരു ന്നവരാണ് അത്തരം പ്രവര്‍ത്തികളിലേര്‍പ്പെട്ടിരി ക്കുന്നതെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. എന്തിന്? ആര്‍ക്കു വേണ്ടി?

അമേരിക്ക എന്ന ഈ വാഗ്ദത്തഭൂവില്‍ വന്ന് അധ്വാനിച്ചും കഷ്ടപ്പെട്ടും ഭേദപ്പെട്ട നിലയില്‍ ജീവിക്കുന്ന നാമെല്ലാം ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സാമൂഹ്യസാംസ്ക്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്, ഒരേ വേദി പങ്കിടുന്നവരാണ്. നാളെയും അതു തുടരണം. പരസ്പരം അറിയാവുന്നവര്‍ പോലും യാതൊരു മുന്‍‌ പരിചയവുമില്ലാത്തവരെപ്പോലെ ഫെയ്സ്ബുക്കില്‍ നീചഭാഷകള്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ സമാധാനകാംക്ഷികളുടെ ഉള്ളൊന്നു പിടയും. ഒരു ലൈക്ക് അടിക്കാനോ ഏതെങ്കിലും ഇമോജി പോസ്റ്റ് ചെയ്യാനോ പറ്റാത്ത അവസ്ഥ. പേര് നോക്കി ആക്ഷേപിക്കാനും, വേണ്ടി വന്നാല്‍ ഭീഷണിപ്പെടുത്താനും മടിക്കാത്തവരെ ഇനി എങ്ങനെ വിശ്വസിക്കും. 'അതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്യോടാ' എന്നു പറഞ്ഞ് കൈയ്യൊഴിയാന്‍ സാധിക്കാത്ത വിധം മനസ്സിനെ മുറിവേല്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ കാണുമ്പോള്‍ ആ വ്യക്തിയെ അല്ലെങ്കില്‍ വ്യക്തികളെ 'അണ്‍‌ഫ്രണ്ട്' ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്താലത്തെ അവസ്ഥ പിന്നീടൊരിക്കലും ആ വ്യക്തിയുമായി യാതൊരടുപ്പവും കാണുകയില്ല എന്നതാണ്.

ചിലരുടെ പോസ്റ്റ് കാണുമ്പോള്‍ ഇവര്‍ക്കൊന്നും വേറെ പണിയില്ലേ എന്നുവരെ സംശയിച്ചു പോകും. സാധാരണ രാവിലെ എഴുന്നേറ്റ് ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ച് ദിനചര്യകളും കഴിഞ്ഞ് ജോലിക്ക് പോകുന്നതിനു പകരം ചിലര്‍ മറ്റുള്ളവര്‍ക്ക് പണി കൊടുക്കാനുള്ള ഏതെങ്കിലും വര്‍ഗീയ പോസ്റ്റുകളോ രാഷ്ട്രീയ പോസ്റ്റുകളോ ഫെയ്സ്ബുക്കിലിടുകയാണെന്ന് പോസ്റ്റിന്റെ സമയം നോക്കിയാല്‍ അറിയാം. വൈകീട്ട് ജോലി കഴിഞ്ഞു വന്നാല്‍ പിന്നെ പറയുകയും വേണ്ട. എന്തും ഏതും ആരെക്കുറിച്ചും പറയാമെന്ന അവസ്ഥയിലേക്ക് ഫെയ്സ്ബുക്കും മാറി. ചിലരാകട്ടേ മറ്റുള്ളവരുടെ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത് കണ്ണടച്ചുകൊണ്ടാണ്. അതിലെഴുതിയിരിക്കുന്നതെന്താണെന്നു പോലും ചിന്തിക്കാതെ. എന്തിനാണ് ഇങ്ങനത്തെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതെന്നു ചോദിച്ചാല്‍, അല്ലെങ്കില്‍ എന്തെങ്കിലും കമന്റിട്ടാലോ പിന്നെ അന്നത്തെ ദിവസം മുഴുവന്‍ വാക്‌പയറ്റായിരിക്കും. കമന്റിടുന്നവരുടെ ജാതി നോക്കി പ്രതികരിക്കുന്നവരാണ് ഏറെയും. ചിലര്‍ ഫെയ്സ്ബുക്ക് കമന്റിന് ഫോണിലൂടെ മറുപടി പറയാന്‍ ശ്രമിക്കാറുണ്ട്.  അമേരിക്കയില്‍ ഇത്രയും വര്‍ഗീയതയുണ്ടെന്നും, അത് ഏറെയും മാന്യന്മാരായി ചമഞ്ഞു നടക്കുന്നവരിലാണെന്നും മനസ്സിലാക്കാന്‍ ശബരിമല ഒരു കാരണമായി. അതുകൊണ്ട് അത്തരക്കാരെ ഇനി സംശയത്തോടെ മാത്രമേ കാണാന്‍ കഴിയൂ.

ധര്‍മ്മം ക്ഷയിക്കുന്നു അധര്‍മ്മം വളരുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഇന്ന് ലോകത്താകമാനം നടക്കുന്ന സംഭവ വികാസങ്ങള്‍. ധര്‍മ്മം ചെയ്യുന്നവരെ പിന്താങ്ങുന്നവരെക്കാള്‍ അധര്‍മ്മം ചെയ്യുന്നവരെ പിന്താങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അവരാണെങ്കിലോ അസമാധാനത്തിന്റെ വിത്തുകള്‍ പാകി ജനങ്ങളില്‍ പകയും വിദ്വേഷവും വളര്‍ത്തിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും എന്തും ചെയ്യാം, ആരും ചോദിക്കാനും പറയാനുമില്ല എന്ന ഒരുതരം അരാജകത്വം. തന്മൂലം സത്യവും നീതിയും ദിനം‌പ്രതി മരിച്ചു വീണുകൊണ്ടിരിക്കുന്നു. വികല മനസ്സോടെ, വികല ചിന്താഗതിയോടെ, കാപട്യം നിറഞ്ഞ മനസ്സോടെ പ്രവര്‍ത്തിക്കു ന്നവരെ പറഞ്ഞു മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. നീതിമാന്മാരെ കീഴ്‌പ്പെടുത്തി അനീതിയുടെ തമ്പുരാക്കന്മാര്‍ ഉയിര്‍ത്തെഴുന്നേറ്റോ എന്നുപോലും സംശയിക്കാവുന്ന സംഭവങ്ങളുടെ പരമ്പര തന്നെയാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

"കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളിക മുകളേറിയമന്നന്റെ തോളിൽ
മാറാപ്പു കേറ്റുന്നതും ഭവാൻ
എണ്ണിയെണ്ണികുറയുന്നിതാ‍യുസ്സും
മണ്ടി മണ്ടി കരേറുന്നു മോഹവും
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ”

Thursday, November 22, 2018

പുണ്യഭൂമിയെ കലാപഭൂമിയാക്കരുത്

ശ​ബ​രി​മ​ലയില്‍ സ്ത്രീ പ്രവേശനവുമായി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തിയുടെ ഉത്തരവിന്റെ മ​റ​വി​ല്‍ അ​വി​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക്കു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഭക്തരെ സംബന്ധിച്ചേടത്തോളം പീഢന കാലമാവുകയാണോ?  സ്ത്രീ പ്രവേശനത്തെ  സംബന്ധിച്ച സമരങ്ങളും, വഴിതടയലും,  നിരോധനവും പൊലീസ് നടപടിയുമെല്ലാം ചേര്‍ന്നപ്പോള്‍ ശബരിമലയെ ഒരു കലാപ ഭൂമിയാക്കി മതരാഷ്ട്രീയത്തിലൂടെ വോട്ടു മലയാക്കാനുള്ള തത്രപ്പാടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ശ​ബ​രി​മ​ല​യി​ലെ യ​ഥാര്‍ത്ഥ ഭ​ക്ത​രോ, തീര്‍ത്ഥാട​ക​രോ അ​ല്ല അ​വി​ടെ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത്. അ​വ​രെ മ​റ​യാ​ക്കി, രാ​ഷ്‌​ട്രീ​യ നേ​ട്ടം കൊ​യ്യാ​നെ​ത്തു​ന്ന​വ​രാ​ണു കു​ഴ​പ്പ​ക്കാര്‍. ശ​ബ​രി​മ​ല‍‍യി​ലെ യു​വ​തീ പ്ര​വേ​ശ​നം വി​ശ്വാ​സി​ക​ളാ​യ യു​വ​തി​കള്‍​ക്കു പോ​ലും സ്വീ​കാ​ര്യ​മ​ല്ല. ശ​ബ​രി​മ​ല പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടും ആ​ക്റ്റി​വി​സ്റ്റു​ക​ളാ​യ കു​റ​ച്ചു സ്ത്രീ​ക​ള​ല്ലാ​തെ, സാ​ധാ​ര​ണ​ക്കാ​രാ​യ ഒ​രാള്‍​പോ​ലും ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ക​യോ അ​തി​നു താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടില്ല. പ്ര​ശ്ന​പ​രി​ഹാ​ര​മാ​ണ് ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​പ്പോ​ഴ​ത്തെ കോ​ട​തി വി​ധി അ​തി​ജീ​വി​ക്കാന്‍ കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കു​മു​ണ്ട് പ​ല വ​ഴി​ക​ള്‍. അ​തി​നു ശ്ര​മി​ക്കാ​തെ രാ​ഷ്‌​ട്രീ​യ നേ​ട്ട​ത്തി​നു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണ് എ​ല്ലാ​വ​രും ന​ട​ത്തു​ന്ന​ത്. പ​ക്ഷേ, അ​തി​നു​ള്ള വേ​ദി പ​ര​മ പ​വി​ത്ര​വും വി​ശ്വാ​സ ദീ​പ്ത​വു​മാ​യ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​മാ​യി​രു​ന്നി​ല്ല എ​ന്നു മാ​ത്രം ഓര്‍​മി​പ്പി​ക്ക‌​ട്ടെ.

വൃശ്ചിക പുലരി മുതല്‍ ആദ്യത്തെ ആഴ്ച ഏതാണ്ട് ഒന്നര ലക്ഷം പേരെ സന്നിധാനത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ കാലങ്ങളില്‍ മണ്ഡലകാലം ആരംഭിച്ച് ആദ്യത്തെ ആഴ്ച നാലര മുതല്‍ ആറ് ലക്ഷം വരേ അയ്യപ്പ ഭക്തര്‍ വന്നുകൊണ്ടിരുന്നുവെന്ന കണക്ക് പരിഗണിക്കുമ്പോള്‍ ഇത്തവണ ഭക്തരുടെ വരവ് നന്നെ കുറഞ്ഞുവെന്ന് വ്യക്തം. എന്താണ് ഇതിന് കാരണമെന്ന് സര്‍ക്കാറും, ദേവസ്വം ബോര്‍ഡും, പൊലീസും, ശബരിമലയില്‍ ആചാര സംരക്ഷണത്തിന് ഇറങ്ങിയ ബിജെപിയും സംഘ്പരിവാറും ഇതര രാഷ്ട്രീയ പാര്‍ട്ടികളും ഉള്ളു തുറന്നു പരിശോധിക്കാന്‍ ഇനി ഒട്ടും വൈകിക്കൂടാ. ഇ​ന്ത്യ​യു​ടെ മ​തേ​ത​ര തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ മ​കു‌​ടോ​ദാ​ഹ​ര​ണ​മാ​യ ശ​ബ​രി​മ​ല​യി​ലെ സ്ഥി​തി ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും സ​ങ്കീ​ർ​ണ​മാ​കു​ക​യാ​ണ്. വി​ശ്വാ​സി​ക​ളു​ടെ പു​ണ്യ​ഭൂ​മി​യാ​ണു ശ​ബ​രി​മ​ല. അ​വി​ട​ത്തെ ആ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും നി​യ​മ​ങ്ങ​ളും നി​ശ്ച​യി​ക്കേ​ണ്ട​തു ശ​രി​യാ​യ വി​ശ്വാ​സി​ക​ളാ​ണ്.

ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ചും പൊലീസ് നടപടികളെക്കുറിച്ചും ഹൈക്കോടതി ബുധനാഴ്ച നടത്തിയ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും ബന്ധപ്പെട്ടവരെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഭക്തരുടെ വരവ് കുറയാന്‍ കാരണമെന്ന് പറയപ്പെടുന്നുണ്ട്. അധികൃതര്‍ അത് അംഗീകരിക്കുന്നുവെന്ന് വേണം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അവിടെ നിയന്ത്രണങ്ങളില്‍ വരുത്തിയ അയവു വിലയിരുത്തിയാല്‍ മനസിലാവുക. പതിനെട്ടാം പടിയില്‍  അയ്യപ്പഭക്തന്മാര്‍ ആരുമില്ലാതെ അവരെ കാത്ത് നില്‍ക്കുന്ന പൊലീസ് നിരയുടെ ചിത്രം വാസ്തവത്തില്‍ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണ് തുറപ്പിക്കണം. കേരളത്തില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വ്രതമെടുത്ത് വരുന്ന അയ്യപ്പ ഭക്തരെ തടഞ്ഞു നിര്‍ത്തി അവരുടെ ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനും ജാതകം നോക്കാനും ആചാര-വിശ്വാസ സംരക്ഷണത്തിന് ഇറങ്ങിയവര്‍ക്ക് എന്താണ് അധികാരം. ഈ പ്രവര്‍ത്തി പൗരസ്വാതന്ത്യത്തിന്റെ നിഷേധവും, നിയമവിരുദ്ധവും മാന്യതയ്ക്ക് നിരക്കുന്നതുമല്ലെന്ന് അണികള്‍ ഓര്‍ത്തിട്ടുണ്ടാവില്ല പക്ഷെ നേതാക്കള്‍ ഇത് മറക്കാന്‍ പാടുണ്ടോ?

പൂ​ങ്കാ​വ​ന​ത്തെ പു​ള​കി​ത​മാ​ക്കി‍യി​രു​ന്ന ശ​ര​ണം വി​ളി​ക്കു പ​ക​രം, രാ​ഷ്ട്രീ​യ​ക്കാ​രു​ടെ അ​ട്ട​ഹാ​സ​ങ്ങ​ളും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബ​ല​പ്ര​യോ​ഗ​വും അ​മി​താ​ധി​കാ​ര പ്ര​യോ​ഗ​വു​മാ​ണ് അ​വി​ടെ ന​ട​ക്കു​ന്ന​ത്. വ​ള​രെ​ക്കു​റ​ച്ചു പേര്‍ എ​ത്തു​മ്പോ​ഴും അ​വ​ര്‍​ക്കു പോ​ലും മാ​ന്യ​മാ​യ പെ​രു​മാ​റ്റ​വും സൗ​ക​ര്യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ല. ഭ​ക്ത​രെ അ​ക്ര​മി​ക​ളാ​യി കാ​ണു​ന്ന സ​മീ​പ​നം ന​ന്ന​ല്ല. വ്ര​ത​ശു​ദ്ധി​യോ​ടും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടും മും​ബൈയില്‍ നി​ന്നെ​ത്തി​യ 120 അം​ഗ തീര്‍​ഥാ​ട​ക സം​ഘം ശ​ബ​രി​മ​ല ദ​ര്‍​ശ​ന​മൊ​ഴി​വാ​ക്കി മ​ട​ങ്ങി​യ സം​ഭ​വം അ​തീ​വ ദുഃ​ഖ​ക​ര​വും അ​തി​നെ​ക്കാള്‍ ഗു​രു​ത​ര​വു​മാ​ണ്. അയ്യപ്പ സങ്കേതത്തെ സമരമുഖമാക്കിയതും സമരം നേരിടാനെന്ന പേരില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളുമാണ് ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം തീര്‍ത്ഥയാത്ര സങ്കീര്‍ണ്ണമാക്കിയത്. അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കു ല​ഭി​ക്കു​ന്ന നി​ന്ദ്യ​മാ​യ സ്വീ​ക​ര​ണം മൂ​ല​മാ​ണ് മുംബൈയില്‍ നി​ന്നു​ള്ള​വര്‍ ദ​ര്‍​ശ​നം ന​ട​ത്താ​തെ മ​ട​ങ്ങി​യ​തും ഭൂ​രി​ഭാ​ഗം തീ​ര്‍​ഥാ​ട​കര്‍ ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ന്ന​തും. അ​തു മ​ന​സി​ലാ​ക്കി​യു​ള്ള പ​രി​ഹാ​ര ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ ആ​വ​ശ്യം. സ​ന്നി​ധാ​ന​ത്ത് ഭ​ക്തര്‍​ക്കു നീ​തി​പൂര്‍​വ​ക​മാ​യ സ്വീ​ക​ര​ണം ല​ഭി​ക്കു​ന്നെ​ങ്കി​ല്‍ മാ​ത്ര​മേ അ​വി​ടേ​ക്ക് ജ​ന​ങ്ങ​ളെ​ത്തൂ. പൊ​ലീ​സ് രാ​ജി​ലൂ​ടെ ജ​ന​വി​ശ്വാ​സം നേ​ടി​യെ​ടു​ക്കാ​നാ​കു​മെ​ന്ന ചി​ന്ത അ​സ്ഥാ​ന​ത്താ​ണ്. സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും സര്‍​ക്കാ​രും രാ​ഷ്‌​ട്രീ​യ​ക്കാ​രും പൊ​ലീ​സും ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങള്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ടാ​ല്‍ മാ​ത്ര​മേ പ​ഴ​യ​തു​പോ​ലെ ഭ​ക്ത​രു​ടെ പ്ര​വാ​ഹം ഉ​ണ്ടാ​കൂ.

പ്രളയത്തെ തുടര്‍ന്ന് പുണ്യനദിയുടെ തീരം തകര്‍ന്നത് ഒരു പരിധിവരേ നേരെയാക്കാനോ അവിടെ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനോ ദേവസ്വം ബോര്‍ഡിന് രണ്ട് മാസമായിട്ടും സാധിച്ചില്ലെന്നതിന് എന്തൊക്കെ വിശദീകരണമുണ്ടായാലും ക്ഷന്തവ്യമല്ല. സന്നിധാനത്ത് യുവതികള്‍ വരുന്നുണ്ടോ എന്ന് നോക്കാന്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നും പ്രവര്‍ത്തകരോട് ഊഴമിട്ട് സന്നിധാനത്ത് എത്താന്‍ സര്‍ക്കുലര്‍ ഇറക്കിയവര്‍ക്ക് ഈ വരുന്നവരോട് ഒരു ദിവസമെങ്കിലും പമ്പയിലിറങ്ങി ശ്രമദാനത്തിലൂടെ ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍  ഉപദേശിച്ചിരുന്നെങ്കില്‍ നന്നായേനെ.  ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥയും മുന്‍ പരിചയവുമുളളവര്‍ സര്‍ക്കുലറിലൂടെ ക്ഷണിച്ചു വരുന്നവരുടെ സംഘത്തില്‍ ഉണ്ടെന്ന് ഓര്‍ക്കണം.

 
ഇത്തിരി വൈകിയാണെങ്കിലും കോണ്‍ഗ്രസും യുഡിഎഫും ശബരിമലയിലെ അസൗകര്യങ്ങള്‍ മനസിലാക്കാന്‍ എത്തിയിരുന്നു. പക്ഷെ അവര്‍ ചെയ്തതെന്താണ്? ഗണപതി ക്ഷേത്രത്തിന്റെ മുമ്പിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും സംസ്ഥാന ഭരണത്തേയും മുഖ്യമന്ത്രിയേയും ആക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. സര്‍ക്കാറിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിക്കാനും  കുറ്റപ്പെടുത്താനും പ്രതിപക്ഷത്തിന് അവകാശവും ബാധ്യതയുമുണ്ട്. അത് പക്ഷെ ക്ഷേത്ര സന്നിധിയില്‍ വേണമായിരുന്നോ എന്ന കാര്യത്തിലാണ് ഭിന്നാഭിപ്രായം. പോലീസിന്റെ സമീപനം എത്രമാത്രം വിശ്വാസികളുടെ മനസ്സിനെ  വേദനിപ്പിക്കുന്നുണ്ടെന്ന് പരിശോധിക്കണം. ചില ഓഫീസര്‍മാരുടെ  വാക്കും നോക്കും ശരീര ഭാഷയും ഒട്ടും ആശ്വാസ ജനകമല്ല. ഭക്തജനങ്ങള്‍ക്കും സമരക്കാര്‍ക്കും മാത്രമല്ല ക്രമസമാധാനത്തിന് എത്തിയ പൊലീസിനും ആത്മനിയന്ത്രണം അനിവാര്യമാണ്.. സ്വാമിയേ ശരണമയ്യപ്പാ....!

Friday, November 9, 2018

ക്രിമിനലുകള്‍ വാഴുന്ന കേരള പോലീസ്

കാലമെത്ര കഴിഞ്ഞാലും, രാജ്യമെത്ര വളര്‍ന്നാലും യാതൊരു മാറ്റവും വരാത്ത ഒരു കൂട്ടമാണ് കേരള പോലീസ്. വിദേശരാജ്യങ്ങളിലെ പോലീസ് സം‌വിധാനമല്ല കേരളത്തിലെ പോലീസിലുള്ളത്. ഓരോരോ രാഷ്ട്രീയ പാര്‍ട്ടികളും മാറിമാറി ഭരിക്കുമ്പോള്‍ അവരവര്‍ക്ക് ഇഷ്ടക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ അവരോധിക്കുന്നുവെന്നു മാത്രമല്ല, ഭരണകക്ഷികള്‍ക്കനുകൂലമായ നിലപാടുകളെടുക്കുന്ന, രാഷ്ട്രീയ ചായ്‌വുകളുള്ളവരെ പോലീസ് സേനയില്‍ ഉള്‍പ്പെടുത്തുന്നു. അതില്‍ ഏറ്റവും അപകടകാരികളാണ് ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാര്‍. അതുകൊണ്ടുതന്നെ അവരെന്തു ചെയ്താലും നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള ന‌​​​ട​​​പ​​​ടി​​​ക​​​ൾ രാ​​​ഷ്‌​​​ട്രീ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ മൂ​​​ലം ഫ​​​ലം കാ​​​ണാ​​​തെ പോ​​​കു​​​ന്നു. ഇ​​​തു സേ​​​ന​​​യു​​​ടെ പ്ര​​​തി​​​ച്ഛാ‍യ ത​​​ക​​​ർ​​​ക്കു​​​ന്നു എ​​​ന്നും നി​​​യ​​​മ​​​പാ​​​ല​​​നം വെ​​​ല്ലു​​​വി​​​ളി​​​യാ​​​കു​​​ന്നു എ​​​ന്നും പൊ​​​ലീ​​​സ് ത​​​ന്നെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മി​​​ഷ​​​നെ​​​യും സം​​​സ്ഥാ​​​ന ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​നെ​​​യും അ​​​റി​​​യി​​​ച്ചി​​​ട്ടും കു​​​റ്റ​​​വാ​​​ളി​​​ക​​​ൾ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര മു​​​ൻ ഡി​​​വൈ​​​എ​​​സ്പി ബി. ​​​ഹ​​​രി​​​കു​​​മാ​​​റി​​​നു ല​​​ഭി​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ പ​​​രി​​​ഗ​​​ണ​​​ന ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പൊ​​​ലീ​​​സി​​​നെ​​​തി​​​രേ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്.

 കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം കേ​​​ര​​​ള പൊ​​​ലീ​​​സി​​​ലെ ക്രി​​​മി​​​ന​​​ൽ സ്വ​​​ഭാ​​​വ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​പ്പ് 2011ൽ ​​​ന‌​​​ട​​​ത്തി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ടു മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മി​​​ഷ​​​ന്‍റെ ശു​​​പാ​​​ർ​​​ശ ‍യെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​താ​​​നും മാ​​​സം മു​​​ൻ​​​പ് സം​​​സ്ഥാ​​​ന പൊ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്‌​​​റ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പൊ​​​ലീ​​​സി​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​മാ​​​യ 59 ക്രി​​​മി​​​ന​​​ൽ കേ​​​സ് പ്ര​​​തി​​​ക​​​ളു​​​ണ്ടെ​​​ന്നാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യം ത​​​യാ​​​റാ​​​ക്കി​​​യ പ​​​ട്ടി​​​ക​​​യി​​​ൽ 1,129 ക്രി​​​മി​​​ന​​​ലു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ല​​​ഘു​​​വാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ചെ​​​യ്ത​​​വ​​​രും ഒ​​​ന്നോ ര​​​ണ്ടോ ത​​​വ​​​ണ യാ​​​ദൃ​​​ച്ഛി​​​ക​​​മാ​​​യി കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ട​​​വ​​​രും അ​​​ക്കൂ​​​ട്ട​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ത്ത​​​ര​​​ക്കാ​​​രെ ഒ​​​ഴി​​​വാ​​​ക്കി, പു​​​തി​​​യ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​പ്പോ​​​ൾ 387 പേ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ, ഈ ​​​പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നും പി​​​ന്നീ​​​ട് 328 പേ​​​രെ ഒ​​​ഴി​​​വാ​​​ക്കി. കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ മൃ​​​ദു​​​ത്വം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണി​​​തെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ശ​​​ദീ​​​ക​​​ര​​​ണം. അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന 59 പേ​​​രെ പൊ​​​ലീ​​​സ് ച​​​ട്ട​​​പ്ര​​​കാ​​​രം ന‌​​​ട​​​പ​​​ടി​​​ക്കു വി​​​ധേ​​​യ​​​രാ​​​ക്കേ​​​ണ്ട​​​വ​​​രാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. എ​​​ന്നാ​​​ൽ അ​​​വ​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലും ഒ​​​രു ന‌​​​ട​​​പ​​​ടി‍‍‍യു​​​മി​​​ല്ല.

 മാ​​​ന​​​സി​​​ക​​​വും ശാ​​​രീ​​​രി​​​ക​​​വും സ്വ​​​ഭാ​​​വ​​​പ​​​ര​​​വു​​​മാ​​​യ വൈ​​​ക​​​ല്യ​​​ങ്ങ​​​ൾ മൂ​​​ലം പൊ​​​ലീ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ൾ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കോ സേ​​​ന​​​യ്ക്കോ ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ പൊ​​​ലീ​​​സ് ആ​​​ക്റ്റ് 86(സി) ​​​പ്ര​​​കാ​​​രം അ​​​യാ​​​ളെ സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ പോ​​​ലും അ​​​നു​​​വാ​​​ദ​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ ഉ​​​യ​​​ർ​​​ന്ന റാ​​​ങ്കി​​​ലു​​​ള്ള ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​യും ഈ ​​​ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​തു​​​വ​​​രെ പി​​​രി​​​ച്ചു​​​വി‌​​​ട്ടി‌​​​ട്ടി​​​ല്ല. 2005ൽ ​​​കോ​​​ട്ട​​​യ​​​ത്ത് പ്ര​​​വീ​​​ൺ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി അ​​​ന്ന​​​ത്തെ മ​​​ല​​​പ്പു​​​റം ഡി​​​വൈ​​​എ​​​സ്പി​​​യാ​​​യി​​​രു​​​ന്ന ഷാ​​​ജി​​​ക്കു ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ കി​​​ട്ടി​​​യ​​​പ്പോ​​​ഴാ​​​ണ് സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ട്ട​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഫോ​​​ർ​​​ട്ട് സ്റ്റേ​​​ഷ​​​നി​​​ലെ ഉ​​​ദ​​​യ​​​കു​​​മാ​​​ർ ഉ​​​രു​​​ട്ടി​​​ക്കൊ​​​ല​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ ജി​​​ത​​​കു​​​മാ​​​ർ, ശ്രീ​​​കു​​​മാ​​​ർ എ​​​ന്നീ സി​​​വി​​​ൽ പൊ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു വ​​​ധ​​​ശി​​​ക്ഷ ല​​​ഭി​​​ച്ച​​​പ്പോ​​​ഴും സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ട​​​പ്പെ​​​ട്ടു.

എ​​​ന്നാ​​​ൽ, മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ വി.​​​ബി. ഉ​​​ണ്ണി​​​ത്താ​​​ൻ വ​​​ധ​​​ശ്ര​​​മ​​​ക്കേ​​​സി​​​ലെ പ്ര​​​ധാ​​​ന പ്ര​​​തി, സി​​​ബി​​​ഐ അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​ന്ന​​​ത്തെ ഡി​​​വൈ​​​എ​​​സ്പി അ​​​ബ്ദു​​​ൾ റ​​​ഷീ​​​ദി​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തെ​​​ങ്കി​​​ലും പി​​​ന്നീ​​​ടു തി​​​രി​​​ച്ചു​​​വി​​​ളി​​​ച്ചു കൊ​​​ല്ല​​​ത്തെ ത​​​ന്നെ അ​​​സി​​​സ്റ്റ​​​ന്‍റ് സി​​​റ്റി ക​​​മ്മി​​​ഷ​​​ണ​​​റാ​​​ക്കി. ഇ​​​തേ കേ​​​സി​​​ൽ വാ​​​ട​​​ക​​​ഗൂ​​​ണ്ട​​​ക​​​ളെ ഏ​​​ർ​​​പ്പാ​​​ടാ​​​ക്കി​​​യ ഡി​​​വൈ​​​എ​​​സ്പി സ​​​ന്തോ​​​ഷ് എം. ​​​നാ​​​യ​​​ർ​​​ക്കും കി​​​ട്ടി പൊ​​​ലീ​​​സി​​​ന്‍റെ​​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ഔ​​​ദാ​​​ര്യം.

കൃ​​ത്യ​​വി​​ലോ​​പ​​ത്തി​​ന്‍റെ പേ​​രി​​ല്‍ ഒ​​രു പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നെ സ​​ര്‍വീ​​സി​​ല്‍ നി​​ന്നു പി​​രി​​ച്ചു​​വി​​ടു​​ന്ന​​തു സ​​മീ​​പ​​കാ​​ല​​ത്ത് ഇ​​ന്ന​​ലെ കോ​​ട്ട​​യ​​ത്താ​​ണ്. കെ​​വി​​ന്‍ ജോ​​സ​​ഫ് വ​​ധ​​ക്കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി സാ​​നു ചാ​​ക്കോ​​യി​​ല്‍ നി​​ന്ന് ര​​ണ്ടാ​​യി​​രം രൂ​​പ കൈ​​ക്കൂ​​ലി വാ​​ങ്ങി​​യെ​​ന്ന കേ​​സി​​ല്‍ ഗാ​​ന്ധി​​ന​​ഗ​​ര്‍ എ​​എ​​സ്ഐ ടി.​​എം. ബി​​ജു​​വി​​നെ​​യാ​​ണു സ​​ര്‍വീ​​സി​​ല്‍ നി​​ന്നു പി​​രി​​ച്ചു​​വി​​ട്ട​​ത്. ഇ​​തേ സ്റ്റേ​​ഷ​​നി​​ലെ ഡ്രൈ​​വ​​ര്‍ അ​​ജ​​യ​​കു​​മാ​​റി​​ന്‍റെ മൂ​​ന്നു വ​​ര്‍ഷ​​ത്തെ സേ​​വ​​നാ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ മ​​ര​​വി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. കെ​​വി​​ന്‍ ജോ​​സ​​ഫി​​നെ പ്ര​​തി​​ക​​ളും ഗൂ​​ണ്ട​​ക​​ളും ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് നേ​​ര​​ത്തേ അ​​റി​​യാ​​മാ​​യി​​രു​​ന്നി​​ട്ടും അ​​വ​​രെ പി​​ടി​​കൂ​​ടു​​ന്ന​​തി​​നു പ​​ക​​രം അ​​വ​​ര്‍ക്കു വേ​​ണ്ട ഒ​​ത്താ​​ശ​​ക​​ള്‍ ചെ​​യ്ത​​താ​​ണ് ബി​​ജു​​വി​​നെ കു​​ടു​​ക്കി​​യ​​ത്.

 ഇ​​തൊ​​രു മു​​ന്ന​​റി​​യി​​പ്പാ​​ണ്. കൈ​​ക്കൂ​​ലി​​ക്കേ​​സി​​ലാ​​ണെ​​ങ്കി​​ല്‍പ്പോ​​ലും പി​​ടി​​ക്ക​​പ്പെ​​ട്ടാ​​ല്‍ പ​​ണി പോ​​കു​​മെ​​ന്ന അ​​വ​​സ്ഥ​​യു​​ണ്ടാ​​യാ​​ല്‍ മാ​​ത്ര​​മേ, പൊ​​ലീ​​സി​​ലെ ക്രി​​മി​​ന​​ലു​​ക​​ള്‍ പാ​​ഠം പ​​ഠി​​ക്കൂ. കോ​​ട്ട​​യം പ്ര​​വീ​​ണ്‍ വ​​ധ​​ക്കേ​​സും കെ​​വി​​ന്‍ ജോ​​സ​​ഫ് വ​​ധ​​ക്കേ​​സും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ഉ​​രു​​ട്ടി​​ക്കൊ​​ല കേ​​സു​​മൊ​​ക്കെ പൊ​​ലീ​​സി​​ലെ ക്രി​​മി​​ന​​ലു​​ക​​ള്‍ക്കു​​ള്ള പാ​​ഠ​​മാ​​ണ്. ഇ​​തേ പാ​​ഠ​​മാ​​ക​​ണം നെ​​യ്യാ​​റ്റി​​ന്‍ക​​ര​​യി​​ല്‍ സു​​നി​​ല്‍ എ​​ന്ന ചെ​​റു​​പ്പ​​ക്കാ​​ര​​നെ റോ​​ഡി​​ലേ​​ക്കു ത​​ള്ളി​​യി​​ട്ടു കൊ​​ല​​പ്പെ​​ടു​​ത്തി​​യ ഡി​​വൈ​​എ​​സ്പി​​ക്കും അ​​യാ​​ള്‍ക്കു ര​​ക്ഷ​​പെ​​ടാ​​ന്‍ അ​​വ​​സ​​ര​​മൊ​​രു​​ക്കി​​യ മു​​ഴു​​വ​​ന്‍ പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്കും പ​​ഠി​​പ്പി​​ച്ചു കൊ​​ടു​​ക്കേ​​ണ്ട​​ത്.

താ​​​ത്കാ​​​ലി​​​ക​​​മാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കു സ​​​ഹാ​​​യി​​​ക്കു​​​ന്ന പൊ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു‌​​​ടെ ക്രി​​​മി​​​ന​​​ൽ സ്വ​​​ഭാ​​​വം സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​ണു സേ​​​ന​​​യെ ക​​​ള​​​ങ്കി​​​ത​​​മാ​​​ക്കു​​​ന്ന​​​ത്. ചി​​​ല​​​രെ​​​ങ്കി​​​ലും കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ പി​​​ടി​​​ക്ക​​​പ്പെ​​​ട്ടു ശി​​​ക്ഷ​​​ണ ന‌​​​ട​​​പ​​​ടി നേ​​​രി​​​ടു​​​മെ​​​ങ്കി​​​ലും സ്വാ​​​ധീ​​​ന​​​മു​​​പ​​​യോ​​​ഗി​​​ച്ചു സ​​​ർ​​​വീ​​​സി​​​ൽ തി​​​രി​​​ച്ചെ​​​ത്താ​​​റു​​​ണ്ടെ​​​ന്നും ഡി​​​ജി​​​പി മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മി​​​ഷ​​​നോ​​​ടു വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഗു​​​രു​​​ത​​​ര​​​മാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കു പി​​​ടി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഹ​​​രി​​​കു​​​മാ​​​റി​​​നെ​​​പ്പോ​​​ലു​​​ള്ള ക്രി​​​മി​​​ന​​​ലു​​​ക​​​ൾ​​​ക്കു നേ​​​രേ പൊ​​​ലീ​​​സ് ആ​​​ക്റ്റ് 86 സി ​​​ത​​​ന്നെ പ്ര​​​യോ​​​ഗി​​​ക്ക​​​ണം. മ​​​നു​​​ഷ്യ​​​ത്വ​​​വും നീ​​​തി​​​നി​​​ർ​​​വ​​​ഹ​​​ണ​​​വു​​​മാ​​​യി​​​രി​​​ക്ക​​​ണം പൊ​​​ലീ​​​സി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര. ക്രി​​​മി​​​ന​​​ൽ മ​​​നോ​​​ഭാ​​​വം പു​​​ല​​​ർ​​​ത്തു​​​ന്ന പൊ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ശി​​​ക്ഷാ​​​ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണു കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന സ​​​ന്ദേ​​​ശ​​​മാ​​​ണു രാ​​​ഷ്‌‌​​​ട്രീ​​​യ, സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​യി ന​​​ൽ​​​കേ​​​ണ്ട​​​ത്.