Saturday, December 26, 2009

ഒബാമ ഭരണകൂടത്തിലെ ഇന്ത്യനമേരിക്കന്‍ വംശജരില്‍ മലയാളി പ്രാതിനിധ്യം ഇല്ലാത്തതെന്തുകൊണ്ട് ?

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന്‍സിംഗിന്റെ അമേരിക്കന്‍ പര്യടന വേളയില്‍ വൈറ്റ് ഹൗസിലെ ഇന്ത്യന്‍ പ്രാതിനിദ്ധ്യം ഏറെ ശ്രദ്ധേയമായത് ഇന്ത്യക്കാരായ എല്ലാവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതായിരുന്നു. പ്രസിഡന്റ് ബറാക് ഒബാമ അധികാരത്തില്‍ വന്നതിനുശേഷം 26 ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ വിവിധ തസ്തികകളില്‍ അവരോധിച്ചത് ഇന്ത്യക്കാരുടെ അര്‍പ്പണമനോഭാവത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം എത്രത്തോളം ദൃഢമാണെന്നതിന്റെ തെളിവാണ്.

ഒബാമ അഡ്മിനിസ്‌ട്രേഷനില്‍ കടന്നു കൂടിയിട്ടുള്ള ഇന്ത്യന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥവൃന്ദത്തിന്റെ പേരുവിവരങ്ങളിലൂടെ കണ്ണോടിച്ചാല്‍ ഒരു സത്യം മനസ്സിലാക്കാം. ഒരു മലയാളിയുടെ പേരുപോലും അതില്‍ കാണാന്‍ കഴിയില്ല. അഭ്യസ്ഥവിദ്യരും, അദ്ധ്വാനശീലരും, പ്രഗത്ഭരുമാണെന്ന് അഭിമാനം കൊള്ളുന്ന മലയാളികള്‍ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള തന്ത്രപ്രധാനമായ പദവികളില്‍ നേട്ടം കൈവരിക്കാത്തത്? അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ക്കത് അപ്രാപ്യമാകുന്നു? സ്വാര്‍ഥതയാണോ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്താന്‍ മലയാളികള്‍ക്ക് വിലങ്ങു തടിയാകുന്നത്?

ലോകം പുരോഗതിയിലേക്ക് കുതിക്കുമ്പോഴും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് മുഖം തിരിക്കാനാണ് മലയാളികളായ നാം ശ്രമിക്കുന്നത്. തന്നെയുമല്ല, ഇതര ഭാരതീയ ജനവിഭാഗങ്ങള്‍ പൗരസ്ത്യത്തില്‍നിന്ന് പാശ്ചാത്യത്തിലേക്കുള്ള ജീവിതവ്യതിയാനത്തിന് നല്‍കിയ കാഴ്ചപ്പാടല്ല മലയാളി ജനവിഭാഗത്തിലുള്ളത്. അതുകൊണ്ടായിരിക്കാം വെറും കലാ-സാംസ്ക്കാരിക വേദികളിലും മതസംഘടനകളിലും മാത്രമായി മലയാളികള്‍ ഒതുങ്ങിക്കൂടിയത്. ദേശീയ സംഘടനകളിലും പ്രാദേശിക സംഘടനകളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടായിരിക്കാം പഞ്ചായത്ത്, കരയോഗം, ജില്ല, ഗ്രാമം, മുതലായവയുടെ പേരില്‍ പല മലയാളി സംഘടനകളും കൂണുകള്‍പോലെ ദിനംപ്രതി മുളച്ചു പൊങ്ങുന്നത്. പക്ഷേ, ദേശീയമായി അമേരിക്കന്‍ മലയാളികള്‍ക്കെല്ലാം ഗുണകരമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനു പകരം അവയൊക്കെ ചില തല്‍പരകക്ഷികളുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ സംരക്ഷിക്കുകയോ അവരവരുടെ ജന്മസ്ഥലങ്ങളുടെ ഉന്നമനത്തിലും ക്ഷേമത്തിലും മാത്രമായി നിലകൊള്ളുകയോ ചെയ്യുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്.

അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയായ ഒരു ദേശീയ സംഘടനകളാണ് ഇപ്പോള്‍ മത്സരിച്ച് ജനസേവനത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. ഒന്ന് രണ്ടായപ്പോള്‍ മത്സരത്തിന് വീറും വാശിയും കൂടുന്നത് സ്വാഭാവികം. ഈ മത്സരങ്ങള്‍ക്ക് അന്തം വിട്ട് നില്ക്കുന്ന സാധാരണ മലയാളികള്‍ ചോദിക്കുന്ന ചോദ്യമാണ് "എന്തിന്, ആര്‍ക്കു വേണ്ടി...?" നേതൃസ്ഥാനം നേടാന്‍ വാശിയേറിയ ചൂതാട്ടത്തിനൊടുവില്‍ പരസ്പരം പഴിചാരി വീണ്ടും അടുത്ത അങ്കത്തിന് കോപ്പു കൂട്ടുന്നതല്ലാതെ, അവരോട് സഹകരിക്കുന്ന, അല്ലെങ്കില്‍ അവര്‍ പ്രതിധാനം ചെയ്യുന്ന, മലയാളി സമൂഹത്തിന് കാര്യക്ഷമമായി എന്തെങ്കിലും ചെയ്യാനുള്ള ഒരു കര്‍മ്മപരിപാടിയും അവരുടെ പ്രകടനപത്രികയില്‍ കാണുന്നില്ലെന്നതാണ് സത്യം.

അടുത്ത പ്രസിഡന്റ് ആരാകണം, കണ്‍വന്‍ഷന്‍ എവിടെ നടത്തണം, ഏതു തരം സദ്യ വിളമ്പണം, കേരളത്തില്‍ നിന്ന് എത്ര മന്ത്രിമാരെ കൊണ്ടുവരണം, അവര്‍ക്ക് എവിടെയൊക്കെ സ്വീകരണച്ചടങ്ങുകള്‍ സംഘടിപ്പിക്കണം, ഫോട്ടൊ എടുക്കുമ്പോള്‍ ആരൊക്കെ കൂടെ നില്‍ക്കണം, എന്നൊക്കെയല്ലാതെ അവരെ നേതാവാക്കിയ അമേരിക്കന്‍ മലയാളികള്‍ക്ക് പ്രത്യുപകാരമായി കൊടുക്കാവുന്ന ക്രിയാത്മകമായ യാതൊരു പദ്ധതിയും ആരുടേയും മനസ്സിലില്ല. അമേരിക്കയിലേക്ക് കുടിയേറി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മലയാളികളുടെ വഞ്ചി ഇപ്പോഴും തിരുനക്കരെത്തന്നെ. ഈ അവസ്ഥക്ക് മാറ്റം വരണമെങ്കില്‍ ഭിന്നിപ്പിച്ച് ഭരണം എന്ന തത്വം സ്വീകരിക്കാതെ ഐകമത്യം മഹാബലം എന്ന സന്ദേശമാണ് ദേശീയ നേതൃത്വം സ്വീകരിക്കേത്.

അമേരിക്കയില്‍ നമുക്കു കിട്ടിയ അംഗീകാരവും ആനുകൂല്ല്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തുകയും, സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ അന്യസംസ്ഥാനക്കാര്‍ നേടിയെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥാനലബ്ധികള്‍ മലയാളികള്‍ക്കും നേടിയെടുക്കാന്‍ കഴിയുമെന്ന് തീര്‍ച്ചയാണ്. അത് നടപ്പിലാകണമെങ്കില്‍ മലയാളികളില്‍നിന്ന് പിരിച്ചെടുത്ത പണം മുടക്കി കേരളത്തില്‍ നിന്നുള്ള മന്ത്രിമാരേയും എം.എല്‍.എ.മാരേയും ഇറക്കുമതി ചെയ്യാതെ വാഷിംഗ്ടണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. മലയാളികളുടെ സാന്നിദ്ധ്യവും അവരുടെ അംഗബലവും സംഘടനാ ശക്തിയും സ്വാധീനവും അമേരിക്കന്‍ ഭരണ സിരാകേന്ദ്രങ്ങളില്‍ ബോധ്യപ്പെടുത്തണമെങ്കില്‍, മലയാളി സംഘടനകളുടെ തലപ്പത്ത് അവരോധിച്ചിരിക്കുന്ന നേതാക്കള്‍ ബുദ്ധിപൂര്‍വ്വം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ ജനം ഇവരെ തിരസ്ക്കരിക്കുന്ന കാലം വിദൂരമല്ല.

Comments Posted By Readers


താംതരികിടതോം
ആരു പറഞ്ഞു മലയാളി ഇല്ലാന്ന് ? കഴിഞ്ഞ വര്‍ഷം വൈറ്റ് ഹൌസില്‍ ദീപാവലി ആഘോഷിച്ചപ്പോള്‍ കംമ്പകെട്ട്ടുകാരന്‍ തൃശുര്കാരന്‍ വറീത് ജോസായിരുന്നു .ഹ കഷ്ടം... അവിടെ പള്ളി കമ്മറ്റി ,അമ്പലകമ്മറ്റി ,അമ്മിണി ഓമന,ഫോകാന ഒന്നുമില്ലല്ലോ മലയാളിയേ അങ്ങോട്ട്‌ വരവേല്‍ക്കാന്‍.

ഒബാമ
ഒബാമക്ക് വിവരം ഉണ്ട്..മലയാളികളെ അവിടെ നിയമിച്ചാല്‍ പിന്നെ അവിടെ നമ്മുടെ പിള്ളേര് കുറ്റിചോരാക്കും ..എന്തായാലും ഒബാമക്ക് വിവരമുണ്ട് കേട്ടോ...........

മല്ലു
അസൂയയും പരധൂഷണവും നിര്‍ത്തിയാല്‍ തന്നെ മലയാളിക്ക് ഒരു വില കിട്ടും അതിനാല്‍ ..നന്നായാല്‍ മലയാലീസേ കൊള്ളാം..............

സുദെര്‍ശന്‍
മലയാളിക്ക് എവിടെ പോയാലും സ്വന്തമായി ഒരു അടയാളം അല്ലെങ്കില്‍ അനന്യത വേണമെന്നല്ലാതെ മറ്റൊരു ചിന്തയും കാണുന്നില്ല. ഇതിനു പറ്റിയ രണ്ടു വേദികളാണ് മതവും അസോസിഷെനുകളും. അമേരിക്കയിലെ ചര്‍ച്ച്ചുകളം മറ്റു സ്ഘടനകളും രാഷ്ട്ര നിര്‍മ്മാണത്തില്‍ വളെരെ തല്പ്പരിയത്തോടെ പങ്കെടെക്കുന്നു. എന്നാല്‍ അമേരിക്കയിലെ മലയാളി ചര്‍ച്ചുകളും മറ്റു സ്ഘടനകളും ഇതില്‍ എത്ര മാത്രം പങ്കാളികളാണ്? ഇന്നെത്തെ ഹെല്‍ത്ത് കെയര്‍ രിഫോമഷ്നെ കുറിച്ചോ കുടിയേറ്റ നിയമങ്ങളെ കുറിച്ചോ ഇവര്‍ക്ക് എന്ത് അറിയാം? കാരണം സ്വന്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപെട്ട് കഴിഞ്ഞാല്‍ ഈ രാഷ്ട്രത്തിന് എന്ത് സംബവിച്ച്ചാലും അത് മലയാളിക്ക് ബാധകമല്ല എന്ന മനോഭാവമാണ്. നോര്‍ത്ത് ഇന്ത്യന്‍സിന്റെ സാനിധ്യം ഒബാമ ഭരണകൂടത്തില്‍ വളെരെ പ്രകടമാണ്. മലയാളിക്കും ഇത് സാദ്ധ്യ്മാകണം. അതിനു കഴിവുള്ളവരെ കണ്ടുപിടിക്കുക, അവരുടെ അമേരിക്ക എന്ന ചിറ്റമ്മയെകുറിച്ചുള്ള സകലപ്പ്‌ങ്ങള്‍ എന്തെന്നരിയുക, അവരെ കലവറ ഇല്ലാതെ പിന്തുണക്കുക. രാഷ്ട്ര്യത്തെ കുറിച്ചുള്ള തെറ്റായ ധാരണകള്‍ തിരുത്തുക. കേരളത്തില്‍ നിന്ന് വന്നെവേരെല്ലാം നിങ്ങള്‍ കട്ടികൂടുന്ന കൊപ്രാന്ച്ങ്ങളെ അതേപടി അങ്ങികരിക്കുന്നു എന്ന് തെറ്റ് ധരിക്കപെടതിരിക്കുക. അതിനായി മറ്റുള്ളവര്‍ തന്നെ കുറിച്ച് തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്ത് പറയുന്നു എന്ന് അറിയാനുള്ള ആകാംഷ വച്ചു പുലര്‍ത്തുക ഇങ്ങനെയൊക്കെ ചെയ്യുംമ്പോള്‍ ഞങ്ങള്‍ നിങ്ങളെ നേതാവ് എന്ന് വിളിക്കും. കുറെ മന്ത്രിമരേം സിനിമ നടന്മാരേം പൊക്കി കൊണ്ട് നടന്നു പൊന്നാട അണിയിപ്പിച്ചു പടം അടിക്കടി പത്രത്തില്‍ ഇട്ടാല്‍ നേതാവികില്ല. "എവിടെ സ്നേഹം ഉണ്ടോ അവിടെ അധികാര മോഹം കുറഞ്ഞിരിക്കും എവിടെ അധികാര മോഹം ഉണ്ടോ അവിടെ സ്നേഹം നിശബ്ദം ആയിരിക്കും. ഒന്ന് മറ്റൊന്നിന്‍റെ നിഴല്‍ മാത്രം" എന്ന കാര്‍ള്‍ ജ്ങ്ങിന്റെ വാക്കുകള്‍ ഇവിടെ സ്മരണീയം ആണ്. മലയാളിക്ക് പരസ്പര സ്നേഹവും ബഹുമാനവും, സ്വന്തമായി അടയാളം സ്രഷ്ട്ടിക്കാനുള്ള ശ്രമത്തില്‍ നഷ്ടമായിരിക്കുന്നു.

അന്തപ്പായി
തൃശൂര്കാരെ കാരെ കുറ്റം പറയരുത് അവര് നല്ല മനുഷിയരാന്. പാര എന്താണെന്നു ചോതിച്ച്ചാല്‍ അവര്‍ക്കറിയില്ല. അമേരിക്കയിലെ മിക്ക പ്രശ്നങ്ങളും തെക്കംതിരുവിതാംകൂര്‍കാരാണ് ഉണ്ടാക്കന്നത്. വെടിക്കെട്ടില്‍ അച്ച്ചയെന്‍മാരെ തോപ്പിക്കാന്‍ ആര്‍ക്കാ പറ്റ. മുന്നോട്ടു നട കിടാവേ ഇവന്മാരുടെ വെടികെട്ടു കണ്ടു നിന്നാല്‍ നമ്മള് പട്ടിണി ആകും ങ്ങ! നട കിടാവേ.

കിഷോര്‍
ഇതില്‍ വലിയ അത്ഭുതമൊന്നും ഇല്ല. നമ്മള്‍ കേരളീയരുടെ സംസ്ക്കാരം ഒബാമ എങ്ങനെയോ മനസ്സിലാക്കി നിയമപരമായി ഇതില്‍ എന്തു തെറ്റ്? മലയാളിയുടെ തല തിരിഞ്ഞ അച്ചടക്ക ബോധം അദ്ദേഹം ഒരു വലിയ കാര്യമായി എടുതുവെന്ന് തോന്നുന്നു.

അനില്‍ കുമാര്‍
ഒരു ശരാശരി മലയാളിയെ പെറ്റമ്മയിൽ നിന്നും പിറന്ന നാടിന്റെ കരകളിൽ നിന്നും ദൂരെ കടലുകൾക്കപ്പുറത്തെ അമേരിക്കയിലേക്ക് എടുത്തെറിയുന്നത് ആരാണ്? നേടാനും വെട്ടിപ്പിടിക്കാനും നിശ്ചയിച്ച് വന്നവരുടെ ചെറു ശതമാനത്തെ ഒഴിച്ചു നിർത്തിയാൽ പണം വാരാനും കോടീശ്വരരാകാനുമുള്ള ദുരാഗ്രഹമല്ലേ കാരണം.

ദാസപ്പന്‍
കേരളം സാംസ്കാരികമായി വിദ്യാഭ്യാസപരമായും ഏറ്റവും ഉന്നത ശ്രേണിയിലാണെന്നാണ് ഓരോ മലയാളിയും പരസ്യമായി അഹങ്കരിക്കുന്നത്. എന്നാല്‍ ഗുജരാതികളുടെയും സിഖ്കാരുടെയും മുന്നില്‍ നാം ഒന്നുമല്ല എന്ന് അടിവരയിടും വിധം കാര്യങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു.

ഒരു പ്രവാസി
മലയാളിയുടെ മുമ്പിൽ കാലങ്ങളായി നിലനിൽക്കുന്നത് പ്രവാസത്തെ അനിവാര്യതയാക്കുന്ന സ്വഭാവമെന്നതാണ് നമ്മുടെ ഒരു ദുരവസ്ഥ. ഗ്രൂപ്പിസവും പാരവെയ്പ്പും മൂലമുള്ള സങ്കീർണമായ വലക്കണ്ണികളിലാണ് നാം കുരുങ്ങിക്കിടക്കുന്നത്. അത് കൊണ്ടാവാം ഇതര സമൂഹങ്ങളെ അപേക്ഷിച്ച് മലയാളി സാനിധ്യം പ്രവാസമണ്ണിലെവിടെയും നിറഞ്ഞു നിൽക്കാത്തത്.

Experience is the teacher
പണ്ട് ജോയി ചെറിയാന്‍ എന്നൊരു കൊച്ചിക്കാരനെ റീഗന്‍ ഈക്ക്വല്‍ എംപ്ലോയെമെന്റ്റ് കംമ്മിഷേനെര്‍ ആയി നിയമിച്ചപ്പോള്‍, അതിനു മുന്‍പുള്ള എഫ് ഐ റിപ്പോര്‍ട്ട്‌നു തടസ്സമായി നിന്നത് വളരെ അധികം ആക്ഷേപങ്ങളാണ്. അതില്‍ പ്രദാനം അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍ ആണെന്നുള്ളതാണ്. ആക്ഷേപം അയച്ചവരില്‍ പലരും മലയാളികളും. ശ്രി ജോയി ചെറിയാന്റെ പ്രസംഗം കേട്ട ഒരു ആളാണ് ഇത് എഴുതുന്നത്‌. ആദ്ദേഹം പറഞ്ഞത് ഞാന്‍ ഒരു മലയാളി ആണ് നിങ്ങളുടെ ഒരു പ്രതിനിതി എന്ന നിലയില്‍ ഞാന്‍ ഒരിക്കലും ഉത്തരവാദിത്വം ഇല്ലാതെ പെരുമാരുകയില്ല, നേരെമറിച്ച് ഞാന്‍ നിങളുടെ ഒരു സഹായ ഹസ്തം ആയിരിക്കും . ദയവു ചെയിതു ഇല്ലാത്ത കഥകള്‍ എഴുതി അയക്കരുത് . മലയാളികളുടെ വളരെ പരിതാപകരമായ അവസ്ഥയുടെ പ്രതിധോനികള്‍ ആ വാക്കുകളില്‍ ഉണ്ടായിര്രുന്നു. ഈ രാജിയെത്തു നമ്മളുടെ അടുത്ത തലമുറ വേര് ഊന്നെണം എങ്കില്‍ നാം മാതൃക ആകുക. അമേരിക്കന്‍ പൊളിറ്റിക്സ്, നിയമം തുടങ്ങിയവയില്‍ വ്യക്തമായ അറിവുള്ളവരും , നമ്മളുടെ ആവശ്യങ്ങള്‍ അറിഞ്ഞു അതിനെ നിയമ നിര്‍മ്മാണത്തിന്റെ സഭകളില്‍ എത്തിക്കാന്‍ പ്രാപ്ത്തി ഉള്ളവേരേം തിരെഞെടുക്കുക. നമ്മളുടെ പത്രത്തിലും ടീവിയിലും ഒക്കെ വരുന്ന വാര്‍ത്തകള്‍ കുറെ മലയാളികള്‍ കാണുകയും അതിനെ കുറിച്ചു നമ്മളോട് പറയുമ്പോള്‍ ഒരു ചെറു സന്തോഷം ലഭിക്കുകയും അല്‍പ്പ സമയത്തിനുള്ളില്‍ നാം വിസ്മരിക്കപെടുകയും ചെയ്യും. കഴിയുമെങ്കില്‍ സി എന്‍ എന്‍ ലോ സി ബി സ്, എന്‍ ബി സി തുടങ്ങിയ ചാനലുകല്ലൂടെ ഇന്ത്യന്‍ അമേരിക്കന്‍ ശബ്ധമായ് മാറാന്‍ ശ്രമിക്കുക തീര്‍ച്ചയായും നിങ്ങളറിയാതെ ഞങള്‍ നിങ്ങളെ നേതാവാക്കി മാറ്റും. ചരിത്ര സത്യം അതാണ് വിളിച്ചു പറയുന്നത്. എന്തൊക്കെ ആയാലും ഇന്ത്യന്‍സിന് എന്നും അഭിമാനിക്കാവുന്ന ഒരു വ്യക്തി ആണ് ലൂസിയാന ഗവര്നെര്‍ ശ്രി. ജിണ്ടാല്‍.

കുഞ്ചന്‍ നമ്പിയാര്‍
"കുണ്ട് കിണറ്റില്‍ തവള കുഞ്ഞിനു കുന്നിനു മീതെ പറക്കാന്‍ മോഹം, ചൊട്ട ചാണ്‍വഴി ദൂരം മാത്രം കഷ്ടിച്ചങ്ങു പറക്കും കോഴികള്‍, ഗരുഡ്നു പിറകെ ചിറകും വീശി ഗഗ്ഗനെ ഗമനം വാഞ്ചിക്കുന്നു" അതെ നാം എല്ലാം നമ്മളുടെ കഴിവുകള്‍ എന്തെന്ന് ആദ്യം തിരിച്ചറിയുക.

ടോം
മലയാളിയെ കുറിച്ചു ഒബാമക്ക് ഒന്നും അറിയില്ല കാരണം മലയാളികള്‍ ഇപ്പഴും അസോസിയേഷേനുകളില്‍ കറങ്ങി നില്‍ക്കുകയാണ്. മലയാളി എന്ന് പറഞ്ഞാല്‍ വാലില്‍ വിഷം ഉള്ള ഒരു തേള്‍ ആണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

ചിന്മയന്‍
പരസ്യമായി അഹങ്കരിക്കുന്നതാണ് മലയാളിക്ക് പരാജയത്തിനു കാരണമായി തീര്‍ന്നിരിക്കുന്നത് . അഹങ്കാരം ഉള്ളിടത്ത് വിജയത്തിന് സാധ്യത ഇല്ല . താണ നിലത്തല്ലേ ദാസപ്പാ നീര് ഓടുകയുള്ളൂ.

ചാക്കോ മത്തായി
ഐകമത്യം മഹാബലം എന്നതിന് പകരം മദ്യം മഹാബലം എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കണ്ടില്ലേ കേരളം ഇരുപത്തി ഏഴു കോടിയുടെ അകത്താക്കി കഴിഞ്ഞു. അവേരേല്ലാം ഞങ്ങളുടെ സഹോധര്ങ്ങളാണ്. ഞാന്‍ കണക്കു കൂട്ടി നോക്കി ഒരാള് ഒന്‍പതു രൂപയുടെ കള്ളാണ് കേറ്റിയത് കേരളത്തിലെ ആബാല വ്രദ്ധ ജനങ്ങളും അടിച്ചു പൂസായി ഇരിക്കുകയാണ് എല്ലാരും ഓരോ നേതാക്കന്മാരാണ് അവര്‍ക്ക് ഓരോ ജില്ലയും ഭരിക്കാനുള്ള രാജ്യമായി കൊടുക്കണം അമേരിക്കന്‍ മലയാളീ അസോസിഷെനില്‍ നിന്നും പി. എച് . ഡി എടുത്ത ആള്‍ക്കാരെ കേരളത്തിലേക്ക് നാടുകടത്തി അവരെ പഠിപ്പിക്കാനും എങ്ങനാണ് ഭരിക്കണ്ടത് എന്ന് പറഞ്ഞുകൊടുക്കണം ( ഒഴിക്കടി അമ്മിണികുട്ടി ). എന്റെ മോന്‍ പിറന്നു വീണത്‌ ഫൊക്കാനയുടെ പുല്‍ തോട്ടിലില അവനു യേശു ദേവന്റെ മുഖവും ജൂദാസിന്റെ സ്വഭാവും ആണ് ഒരു നേതാവിന്റെ എല്ലാ ഗുണവും ഉണ്ട് പാരക്കു പാര സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ഹ്രദയം പറിച്ചു കൊടുക്കും എവിടെ കിട്ടും ഇങ്ങോനൊരു നേതാവിനെ ഇന്ന് ക്രിസ്മസയോത് കൊണ്ട് അവന്‍ കേരളത്തിലാ എന്റെ കര്‍ത്താവെ അവനെ കാത്തോണേ. 
     



   






Thursday, December 17, 2009

"ഉപ്പ് തിന്നവര്‍ വെള്ളം കുടിയ്ക്കും"


"പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും' F¶ ]gs©mÃn ]Xncnà F¶Xn\v hyàamb sXfnhpIfmWv Ct¸mÄ `oIchmZ¯nsâ t]cn AdÌnembhcn \n¶v \mw a\Ênemç¶Xv. ]n.Un.]n.þaZ\nþ]nWdmbnþkn.]n.Fw. F¶nhêsS Ahnip² Iq«psI«nsâ clky§fpsS Npêfgnbpt¼mÄ ]pd¯phê¶ hmÀ¯IÄ AXn`oIcamWv. hnNmcW¯ShpImc\mbn H³]Xp hÀjw tImb¼¯qÀ Pbnen InS¶ aZ\nsb ]pd¯psIm­ph¶ kn.]n.Fw. Ct¸mÄ {]Xn¡q«nem bncnçIbmWv. t\Xm¡Ä amdnamdn XÅpIbpw sImÅpIbpw sN¿p¶ aZ\nbmIs«, kz´w `mcy kq^nb aZ\nsb¡qSn c£n¡mëÅ _²¸mSnemWnt¸mÄ.

Hê\mÄ aZ\n Du«n hfÀ¯nb `oIc³ \koÀ aZ\nbpambpÅ Iq«psI«nsâ Npêfgn¨t¸mÄ aZ\n Abmsf XÅn¸dªp. \kodns\ IÀ®mSI t]meokv ssIImcyw sNbvXt¸mÄ In«nb hnhc§fpsS ASnØm\¯n Ct¸mÄ tIcfm t]meokv Cê«n X¸pIbmWv. AhÀ¡v sN¿mhp¶Xv Ht¶ DÅq.......IfatÈcn _Êv I¯n¡Â tIkn kq^nb aZ\nsb {]XnbmçI. kq^nb aZ\n t\cn«v Cu B{IaW¯n ]s¦Sp¯n«nsöv AhÀ¡v hyàambn Adnbmw. ]t£, C\nbnt¸mÄ k½À±§Ä¡v hg§pItb \nhr¯nbpÅq. _Êv I¯n¨Xnëtijw \koÀ kq^nbsb samss_en _Ôs¸«p, GXmëw \nanj§Ä¡Iw kq^nbbpsS t^mWn \n¶v tImb¼¯qÀ¡v t^m¬ tImfpIÄ t]mbn, CsXms¡bmWv  tIcf t]meoknë In«nbn«pÅ GI sXfnhv. Cu sXfnhpIsfÃmw ss{I{_m©n\v t\cs¯ In«nbn«pÅXmbnêì. ]s£, A[nImc¡tkcIfn I®qw\«,v AXp t\SnsbSp¡m³ GXp sNæ¯mt\bpw Iq«p]nSnçsa¶v hn¹hImlfw apg¡nb kn.]n.Fw. t\Xm¡Ä thm«p _m¦në th­n s]mXpP\§fn \n¶v B clky§Ä ad¨psh¨p aZ\ntbbpw ]n.Un.]n.tbbpw {]oWn¸n¨v hi¯m¡nbXnsâ ]n¶m¼pd clky§fpsS apJwaqSnIfmWv Ct¸mÄ Hmtcm¶mbn Agnªp hoé sIm­ncnç¶Xv. aZ\nbpambn CeIvj³ {]NmcW¯n\v thZn ]¦n«hÀ Ct¸mÄ ae¡w adnbpIbmWv. A¶v thm«në th­nbmWt{X A§s\ sNbvXXv. C\n aZ\nbpambn bmsXmê _Ôhpanà Fì ]dªv "]nemt¯mkv ssIIgpInb' t]mse kn.]n.Fw. ssIIgpæIbpw sNbvXp. 

_Êv I¯n¨ tIkn t\cn«v ]¦nÃm¯ kq^nb aZ\nsb ]¯mw{]Xnbm¡nb tIcf t]meoknt\mSvv tIcf¯nse cm{ãob, bphP\, hnZymÀ°n t\Xm¡Ä I¯nç¶ _ÊpIfptSbpw, aäp hml\§fptSbpw, hnZym`ymk Øm]\§fptSbpw IWç tNmZn¨m D¯cw ap«pw. Zn\w{]Xn F{Xtbm s]mXpapXepIfmWv ChÀ Aán¡ncbmç¶Xv. amdnamdn hê¶ cm{ãob¡mêsS BioÀÆmZt¯msS Act§dp¶ Cu A{Ia§fn {]XnIfmbhsc t]meokv tÌj³ B{Ian¨v tamNnXcm¡m³ Fw.FÂ.F.amêw, a{´namêw cm{ãob t\Xm¡mfpw ap¶n«nd§pIbpw B tIkpIÄ tX¨pambv¨p Ifbm³ Iq«p\nevçIbpw sN¿pì. tImtfPpIfnepw kvIqfpIfnepw cm{ãob¯nsâ ad]än XSn¨p sImgp¯p hfê¶ Fkv.F^v.sF., sI.Fkv.bp. F¶o hnZymÀ°n kwLS\IÄ Agn¨p hnSp¶ A{Ia§fn F{Xtbm hml\§Ä I¯n¨m¼embncnçì. AsXmìw Xo{hhmZaà adn¨v "kzm`mhnI {]XnIcWamsW¶v' ]dªv \ymboIcnçIbmbnêì cm{ãob t\XrXzw.

kwLv]cnhmÀ Xnêh\´]pcw Nme It¼mfw I¯n¨t¸mgpw Ings¡ tIm« apX shÅb¼ew hsc sImÅbpw sImÅnsh¸pw \S¯nbt¸mgpw Cu cm{ãob t\Xm¡Ä au\w ]men¨p. tIcf kÀÆIemime sshkv Nm³keÀ hnf\ne¯ns\ B{IançIbpw, kÀÆIemimebptSbpw aäp \nch[n hml\§Ä I¯n¨hcmWv Fkv.F^v.sF. Ahsbmìw Xo{hhmZ enÌn DÄs¸Sp¯n A{IaImcnIsf AdÌp sN¿mt\m PbneneSímt\m Ignbm¯hcmWv kq^nb aZ\nsb Ct¸mÄ ]nSnçw, PbneneSçw Fs¶ms¡ ]dªv ho­pw P\§fpsS I®n s]mSnbnSp¶Xv. 

F._n.hn.]n., BÀ.Fkv.Fkv. apXemb hÀ¤ob I£nIÄ 2001 Xnêh\´]pc¯v kwlmcXmÞhamSnbt¸mÄ vsNbvXpIq«nb A{Ia§fpw sImÅbpw tIcf Ncn{X¯n \n¶v amªp t]mbn«nsÃìw C¯êW¯n HmÀt¡­XmWv. A¶v Hê _Êà GItZiw Adp]tXmfw sI.Fkv. BÀ.Sn.kn. _ÊpIfpw A{Xbpw Xs¶ kzImcy hml\§fpamWv \nanjt\cw sIm­v I¯n¨m¼embXv. A¶v tIm¬{KÊmbnêì `cWw ssI¿mfnbnê¶Xv. B tIkn BscÃmw ]nSn¡s¸«p? kÀ¡mcnëw s]mXpP\§Äçw D­mb \ã§Ä Bê \nI¯n? _m_cn akvPnZv XIÀ¯Xv Hê Ime¯v C´y `cn¨ _n.sP.]n.bpw, hnizlnµp ]cnj¯v, BÀ.FÊv.FÊv, apXemb hÀ¤ob kwLS\Ifnse {]apJ t\Xm¡fpw, A¶v D¯À{]tZiv apJya{´nbmbnê¶ Ieym¬ knwKv apXembhêamsW¶v PÌnkv en_dm³ I½ojsâ dnt¸mÀ«n ]cmaÀin¨t¸mÄ ""AsX, R§Ä Xs¶bmWXv sNbvXXv, th­nh¶m C\nbpw sN¿pw, \n§Ä¡v F´mWv sN¿m³ IgnbpI?" F¶v tNmZn¨v P\m[n]Xy`mcXs¯ shÃphnfnç¶ Cu aXauenIhmZnIÄ UÂlnbn sskzchnlmcw \S¯p¶Xpw C´y³ PpUojydnsb sImª\w æ¯p¶Xpw Imét¼mÄ tIcfaà C´yXs¶ Hê {`m´mebamsWì tXm¶nt¸mæì.

Wednesday, December 16, 2009

ലവ് ജിഹാദ് - സത്യവും മിഥ്യയും



കേരളത്തില്‍ ഉടലെടുത്ത ലവ് ജിഹാദിസവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും, ഇപ്പോള്‍ ഹൈക്കോടതി കണ്ടെത്തിയ നിഗമനങ്ങളും തികച്ചും ഫാഷിസത്തില്‍നിന്നുടലെടുത്തതാണ്. കേരളത്തിലെ സവര്‍ണ്ണ ക്രൈസ്തവര്‍ കൈയ്യാളുന്ന ചില മാദ്ധ്യമങ്ങളും ഈ ഗൂഢാലോചനയില്‍ പങ്കെടുക്കുകയും, കത്തോലിക്കാ സഭയും, എന്‍.എസ്സ്.എസ്സും, എസ്.എന്‍.ഡി.പി.യും ഒത്തുചേര്‍ന്ന് ഫാഷിസ്റ്റുകളോട് തോളോടു തോള്‍ ചേര്‍ന്നു നിന്ന് ഈ അവസരം ബീഭത്സമായി ഉപയോഗപ്പെടുത്തുകയുമായിരുന്നു. ഈ സമുദായങ്ങളൊന്നും തന്നെ മുസ്ലീം വിരുദ്ധ വര്‍ഗീയവാദികളല്ല എന്നുള്ളതാണ് വളരെ വിചിത്രമായ ഒരു സത്യം. എന്നിട്ടുമെന്തിനാണ് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പ്രചാരണ സ്‌ഫോടനം ഇവര്‍ നടത്തിയത്?

സമുദായങ്ങളെ അതിവര്‍ത്തിക്കുന്ന പ്രണയങ്ങളും വിവാഹങ്ങളും മാത്രമല്ല, മതം മാറ്റങ്ങളും കേരളത്തിലെന്നല്ല ഇന്ത്യയിലെല്ലായിടത്തും സജീവമായി സംഭവിക്കുന്നുണ്ട്. സമുദായങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടമാണ് ഇവ വരുത്തി വെക്കുന്നത്. ഒരു ഈഴവനോ നായരോ സവര്‍ണ്ണ കൃസ്ത്യാനിയോ മതം മാറിയാല്‍ അത് ആ സമുദായത്തെ സംബന്ധിച്ചിടത്തോളം പരിഹാരമില്ലാത്ത നഷ്ടമാണ്. കാരണം, ഒരിക്കലും പുതുതായൊരാളെ ഈഴവനാക്കാനോ നായരാക്കാനോ സവര്‍ണ്ണ കൃസ്ത്യാനിയാക്കാനോ കഴിയില്ല. കേരളത്തിലെ കത്തോലിക്കാ സഭ മിഷനറി പ്രവര്‍ത്തനങ്ങളേക്കാള്‍ വംശ വിശുദ്ധിയില്‍ വിശ്വസിക്കുന്നവരാണ്.

വംശ സാമൂഹിക ഘടനയില്‍ വളരെ ജൈവികമായി ഇസ്ലാം നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസകതകളെ തടയിടുക എന്നതായിരുന്നു ഈ പ്രചാരണത്തിന്റെ യഥാര്‍ത്ഥ ഉന്നം. മുസ്ലിം ആണ്‍ക്കുട്ടികള്‍ സഹോദര സമുദായങ്ങളിലെ (കൃസ്തീയര്‍) പെണ്‍ക്കുട്ടികളെ വിവാഹം കഴിക്കു കയും അതുവഴി അവര്‍ ഇസ്ലാം സ്വീകരിക്കുകയും ചെയ്യുക മാത്രമല്ല സംഭവിക്കുന്നത്. മുസ്ലീം പെണ്‍ക്കുട്ടികള്‍ അമുസ്ലീം പുരുഷന്മാരെ സ്‌നേഹിക്കുകയും അവര്‍ മതം മാറി ഇസ്ലാമിലേക്ക് വരികയും ചെയ്യുണ്ട്്. പക്ഷേ, മൊത്തം വംശം വിട്ടുപോകലിനെ തടയിടാന്‍ പെട്ടെന്ന് ചെലവാകുന്ന ചേരുവകളോടുകൂടിയ ഒരു കഥ അവര്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു.

ഒരു യാഥാര്‍ത്ഥ്യത്തിന്റെ മുകളിലാണ് ഈ കഥ കെട്ടിപ്പൊക്കിയത്. ആ യാഥാര്‍ത്ഥ്യം ധാരാളം പെണ്‍ക്കുട്ടികളും ആണ്‍ക്കുട്ടികളുമൊക്കെ വംശങ്ങള്‍ വിട്ട് ഇസ്ലാം മതം സ്വീകരിക്കുന്നുണ്ടെന്നതാണ്്. കക്ഷി ഇസ്ലാമായതുകൊണ്ട്് തീവ്രവാദം, ആത്മഹത്യാ സ്ക്വാഡ്, ലഷ്കര്‍-ഇ-തായിബ, ഭീകരവാദം, പാക്കിസ്ഥാന്‍ മുതലായ ചേരുവകള്‍ ചേര്‍ത്ത് ഫലപ്രദമായി അവതരിപ്പിക്കുകയായിരുന്നു. എന്തുകൊണ്ട്് അമുസ്ലീം ചെറുപ്പക്കാരെ പ്രണയിച്ച് ഇസ്ലാം മതത്തിലേക്ക് മതം മാറ്റുന്ന പെണ്‍ ജിഹാദികളെക്കുറിച്ച് അപസര്‍പ്പക കഥാകാരന്മാര്‍ ഒന്നും പറയാതിരുന്നത് എന്നാലോചിച്ചാല്‍ അത് കഥയുടെ ശില്പത്തിനും മുറുക്കത്തിനും അയവു വരുത്തും എന്നതുകൊണ്ടാണ്.

കേരളത്തിലെ സമുദായ സംഘടനാ നേതൃത്വങ്ങള്‍ ലവ് ജിഹാദ് എന്ന വ്യാജ പേരില്‍ വ്യവഹരിച്ച സാമൂഹിക പ്രതിഭാസം എന്തുകൊണ്ടുണ്ടാകുന്നു എന്ന് സ്വയം ആലോചിക്കേണ്ടതുണ്ട്. അങ്ങനെ ആലോചിക്കുകയും സ്വന്തം സമുദായങ്ങളെ നവീകരിക്കാന്‍ ശ്രമിക്കുന്നതിന് പകരം രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ഗുണകരമായ ഒരു ഫലവും ആര്‍ക്കും ലഭിക്കാന്‍ പോകുന്നില്ല. ഇന്ത്യ ശക്തവും സുരക്ഷിതവും വികസിതവുമാകാനാണ് യഥാര്‍ത്ഥത്തില്‍ "ഭാരതീയര്‍ എന്ന് അവകാശപ്പെടുന്നവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആരേയും അകാരണമായി സംശയിക്കാതെയും ആരുടെ നേരേയും നിഴല്‍ യുദ്ധം നടത്താതെയും എല്ലാവരേയും ഒരുമിച്ചു കൊണ്ടുവരാനുള്ള തന്ത്രം അവര്‍ ആവിഷ്ക്കരിച്ചേ മതിയാവൂ. അല്ലാത്തപക്ഷം അനിവാര്യമായ തകര്‍ച്ചയില്‍ നിന്നവരെ രക്ഷിക്കാന്‍ ഒരു ലവ് ജിഹാദിനും സാധിക്കില്ല.


Comments Posted By Readers
ജേക്കബ്‌  
ലൌജിഹാദ് വിഷയത്തില്‍ എനിക്ക് ഏറ്റവും രസകരമായിതോന്നിയത് നമ്മുടെ കത്തോലിക്ക അഛന്മാരുടെ അധോസഭയുടെ നിലപാടാണ്. ഓരുപക്ഷെ ഇന്നു കേരളത്തില്‍ ഈ വിഷയം ഇത്രയും വിഷലിപ്ത്മായ അവസ്തയുണ്ടാക്കിയത് ഇവരുടെ നിലപാടാണ്. ഇവരുടെ ഇടയലേഖനത്തിന്റെ കോപ്പിയാണ് സംഘ്പരിവാര്‍ സംഘടനകള്‍ പോലും ഇന്ത്യയിലൊട്ടാകെ ഉപയോഗിക്കുന്നത്.
ചാക്കോച്ചന്‍  
ശരിയായ പല വഴികളും ഉണ്ടായിട്ടും ഇവിടെ ലൌജിഹാദിന്റെ പേരും പറഞ്ഞ് മുതലെടുപ്പ് നടത്താനുള്ള ചില വര്‍ഗ്ഗീയ സംഘടനകളുടെ കുത്സിത ശ്രമങ്ങള്‍ കേരളജനത തിരിചറിയുക തന്നെ ചെയ്യും. ഒരര്‍ഥത്തില്‍ ഈ വര്‍ഗ്ഗീയ സംഘ്ടനകള്‍ സ്വന്തം സമുദായത്തിലെ തന്നെ നമ്മുടെ സഹോദരിമാരെ അപമാനിക്കുകയാണ് ചെയ്യുന്നത്.
മുസ്തഫ
നൂറ്റാണ്ടുകളായി നമ്മള്‍ മലയാളികള്‍ ഉണ്ടാക്കിയെടുത്ത ഒരു സംസ്കാരം ഇല്ലായ്മ ചെയ്യാനുള്ള കുബുദ്ദികളുടെ കുത്സിത ശ്രമം നമ്മള്‍ ഒറ്റക്കെട്ടായി തകര്‍ക്കണം. ലൌജിഹാദ് പോലുള്ള നാണംകെട്ട രീതിയിലുള്ള മതം മാറ്റം നടക്കുന്നുണ്ടെങ്കില്‍ തീര്‍ചയായും അവരെ ജന മധ്യത്തില്‍ മാത്ര്കാപരമായി ശിക്ഷിക്കണം. പ്രേമമെന്ന അനിര്‍വചനീയമായ ആ പവിത്രവികാരത്തെ മത പ്രചാരണത്തിനുപയോഗിക്കുന്നത് അങ്ങേ അറ്റം ലജ്ജാകരമാണ്‍‍
സോദ്ദേശൻ
അങിനെയൊന്നുമില്ലായെന്നും എങ്കിലും അന്വേഷിക്കണമല്ലൊ എന്ന് വിചാരിച്ച് കേരളാ പോലീസ് തുടങ്ങിയ അന്വേഷണം ഒടുവിൽ തുറിച്ചുനോക്കുന്ന സത്യത്തിൽ എത്തുകയും ചെയ്ത തിനു ശേഷം ഹൈക്കൊടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്മേൽ കോടതി വാദം കേട്ടതിനുശേഷം പുറപ്പെടുവിച്ച ഉത്തരവാണോ വിശ്വസിക്കണ്ടത്, അതോ ഒരു മുഖ മില്ലാത്ത ഏതോ മതവിശ്വാസിയുടെ ജല്പനങ്ങളോ/ ഇസ്ലാം ഇന്നു ലോകത്തിനു തന്നെ വിനയായിരിക്കുന്നത് തിരുത്തുവാനാണ് അവർ നോക്കെണ്ടത്.
ബഷീറിക്ക  
ഒരു മുസ്ലിമിനു ഒരു രാജ്യദ്രോഹിയാവാനൊക്കില്ല. രാജ്യ ദ്രോഹിയാവുന്നവന്‍ മുസ്ലിമുമല്ല. ഇന്ത്യയില്‍ മുസ്ലിമിന് പീഡനമുണ്ട്‌. മര്‍ദ്ദനവും അവഗണനയുമുണ്ട്. വര്‍ഗീയലഹളയും കലഹവുമുണ്ട്. ഇതിനെല്ലാം മുന്നിലുള്ളവര്‍, കലാപങ്ങള്‍ നയിച്ചവര്‍ ആയിരങ്ങളെ കൊലചെയ്തവര്‍, അന്വേഷണ കമ്മീഷനുകള്‍ പ്രതിപട്ടികയില്‍ ചുണ്ടിക്കാട്ടിയവര്‍ എല്ലാവരും സസുഖം വാഴുകയാണ് .
മുന്‍ഷി  
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രേമമെന്ന ദൈവീക വികാരത്തിനെതിരെ കൊലവിളിക്കുന്നവര്‍ അവര്‍ ഏത് മതത്തില്‍ പെട്ടവരായാലും ഏത് സംഘ്ടനയില്‍ പെട്ടവരായാലും അവരെ പ്രബുദ്ദ കേരള സമൂഹം തികഞ്ഞ അവഞ്ജയോടെ തന്നെ തള്ളിക്കളയും എന്ന് നമുക്ക് പ്രത്യാശിക്കാം.
തോമസ്‌
ഇങ്ങിനെ ഊഹാപോഹങ്ങളുടെ അടിസ്താനത്തില്‍ കോടതികള്‍ വിധിക്കാനും അഭിപ്രായം പറയാനും തുടങ്ങിയാല്‍ നാട്ടിലെ അവസ്ത എന്തകും?

ഇര്‍ഷാദ്
ലൌജിഹാദ് നടന്നു എന്നു പറഞ്ഞ സമുദായിക നേതാക്കന്മാര്‍ എന്തുകൊണ്ട് തെളിവു നിരത്തിയില്ല? ആരെങ്കിലും തൊടുത്തുവിടുന്ന പച്ചക്കള്ളങ്ങള്‍ക്കു നിറം പിടിപ്പിച്ച കഥയെഴുതലായി മാധ്യമ പ്രവര്‍ത്തനം.
ലേഖകന്‍
ഈ ലേഖനം എഴുതിയതിനു ശേഷം കേരള ഹൈക്കോടതി മറ്റൊരു വിധി കൂടി പ്രസ്താവിച്ചു. ലവ് ജിഹാദ് കേരളത്തിലുണ്ടെന്ന് കണ്ടെത്തിയത് ജസ്റ്റിസ് കെ.ടി. ശങ്കരനായിരുന്നു. എന്നാല്‍ അങ്ങനെ ഒരു പ്രതിഭാസം ഇല്ല എന്നും, ഇത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്താന്‍ പോലീസ് സൃഷ്ടിച്ച കേസാണിതെന്നും, അതുകൊണ്ട് തുടര്‍നടപടികള്‍ നിര്‍ത്തി വെയ്ക്കാന്‍ ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുകയാണ്


Saturday, December 12, 2009

മല മമ്മദിനെത്തേടി പോയി 

“മല മമ്മദിന്റെ അടുത്തേക്ക് ചെല്ലുകയില്ല, മമ്മദ് മലയുടെ അടുത്തേക്ക് ചെല്ലണം” എന്നൊരു ചൊല്ലുണ്ട്. പക്ഷേ, കേരളത്തില്‍ ഇപ്പോള്‍ മല മമ്മദിനെത്തേടി പോകാന്‍ തുടങ്ങിയെന്നു കേട്ടപ്പോള്‍ കഷ്ടകാലമല്ലന്നെന്തു പറയാന്‍. ഇവിടെ മല തിരുവനന്തപുരം മുന്‍സിഫ് കോടതിയും മമ്മദ് നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ ലാലേട്ടനുമാണ്.

ഒരു വസ്തു തര്‍ക്കത്തെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ കല്പന ലഭിച്ചിട്ടും ഹാജരാകാതെ മുങ്ങി നടന്ന ലാലേട്ടനോട് വീണ്ടും ഹാജരാകാന്‍ നോട്ടിസ് നല്‍കി. ഹാജരായില്ലെന്ന് മാത്രമല്ല "അതിമോഹമാണ് മോനേ ദിനേശാ അതിമോഹം, എനിക്ക് രണ്ടോ മൂന്നോ നോട്ടീസയച്ച് കാത്തിരുന്നത് തെറ്റാണെന്ന് തോന്നുമ്പൊ വാ.... എന്റെ മുഖത്തു നോക്കി പറ......അപ്പോള്‍ ഞാന്‍ പറയാം ഞാനാരാണെന്ന്. നീ പോ മോനേ ദിനേശാ....." എന്ന ഡയലോഗും കാച്ചി ആശാന്‍ വീട്ടില്‍ കാത്തിരുന്നു. അതാ വരുന്നു കോടതി വീട്ടിലേക്ക്. വീട്ടില്‍ പോയി മോഹന്‍ലാലിനെ വിസ്തരിക്കാനാണ് മുന്‍സിഫ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഒരു വ്യക്തി തീരെ അവശതയിലാകുമ്പോള്‍, അതും കോടതി വ്യവഹാരത്തിന് ശാരീരിക വൈകല്യം സംഭവിക്കുമ്പോള്‍ മാത്രമാണ് വീടുകളിലും ആശുപത്രികളിലും പോയി വിസ്തരിക്കാന്‍ കോടതി ഉത്തരവിടാറ്. ഇവിടെ മോഹന്‍ലാലിനെപ്പോലെയുള്ള സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഇങ്ങനെയുള്ള കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിച്ചുകൊടുത്താല്‍ അത് നിയമവ്യവസ്ഥയേയും കോടതിയേയും വെല്ലുവിളിക്കുന്നതിന് തുല്ല്യവും, കോടതിയുടെ വിവേചനാധികാരത്തെ വ്യഭിചരിക്കുന്നതിനും തുല്ല്യമാണ്.

മോഹന്‍ലാല്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കാം. പക്ഷേ, അതിലുപരി അദ്ദേഹം ഒരു ഇന്ത്യന്‍ പൗരനാണ്. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയ്ക്ക് നിയമത്തേയും കോടതിയേയും അദ്ദേഹം മാനിച്ചേ പറ്റൂ. നിയമവും നിയമാവലിയും എല്ലാ പൗരന്മാര്‍ത്ഥം ഒരുപോലെ ബാധകമാണെന്ന് അദ്ദേഹത്തിന് അറിവില്ലാഞ്ഞിട്ടാണോ? കോടതിയില്‍ ഹാജരാകാതിരുന്നാല്‍ നിയമപരമായി അറസ്റ്റ് വാറണ്ടാണ് അയക്കുന്നത്. ഇവിടെ എന്തുകൊണ്ട് തിരുവനന്തപുരം മുന്‍സിഫ് കോടതി അതു ചെയ്തില്ല? മോഹന്‍ലാലിന് മാത്രമായി ഒരു നിയമമുണ്ടാ?

ലാല്‍ വെറുമൊരു സിനിമാ നടന്‍ മാത്രമല്ല ഇപ്പോള്‍. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്. കേണലും കൂടിയാണെന്ന് അദ്ദേഹം വിസ്മരിക്കരുതായിരുന്നു. ദേശീയ പതാകയുടെ മുന്‍പില്‍ സല്ല്യൂട്ട് സ്വീകരിച്ച് യൂണിഫോമും നക്ഷത്ര ചിഹ്നവും ഏറ്റുവാങ്ങി, ദേശസേവനം ചെയ്യാമെന്ന സത്യപ്രതിജ്ഞ ചെയ്ത ഒരു ജവാനും കൂടിയായ മോഹന്‍ലാല്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കൃത്യമാണ് കോടതിയോടുള്ള ഈ അവഹേളനം. മലയാളികളുടെ മാത്രമല്ല, ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ അഭിമാനമായ മോഹന്‍ ലാല്‍ എല്ലാവര്‍ക്കും മാതൃകയാകേണ്ട വ്യക്തിയും കൂടിയാണ്. വെള്ളിത്തിരയിലെ കിടിലന്‍ അഭിനയവും ഇടിവെട്ട് ഡയലോഗുകളും കോടതിയോട് കാണിക്കരുതായിരുന്നു.


Comments Posted By Readers
Bijimon
മോഹ്നലലിനു മാത്രമായി ഒരു നിയമവും ഇന്ത്യന്‍ ഭരണഘടനയില്‍ ഇല്ല.. എല്ലാ പൌരനും ഉള്ളതുപോലെ മാത്രമേ മോഹന്‍ലാലിനും ഉള്ളൂ.. ഇതിനെതിരെ പ്രതീ കരിക്കണം ജനങ്ങള്‍.
നന്ദന
ഓക്കേ .മാഷെ....
അരുണ്‍
ലാലിനൊക്കെ എന്തും ആവാലോ! അല്ല പിന്നെ!
poor-me/പാവം-ഞാന്‍
ഇതിലെക്കു നയിച്ച പ്രായൊഗിക പ്രശ്നങള്‍ ശ്രി പുത്തന്‍ ചിറ വെളിപ്പേടുത്താതിരുന്നത് ശരിയായില്ല! അതിനു വേണ്ടി കാത്തിരിക്കുന്നു...
പഴശ്ശിരാജാ
വിനാശ കാലേ വിപരീത ബുദ്ധി എന്നും വീഴ്ച്ചെക്ക് മുമ്പേ അഹങ്കാരം എന്നും ഒക്കെ പഴമക്കാര്‍ പറഞ്ഞിരിക്കുന്നെത് അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. കയ്യില്‍ കിടന്ന കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങി എന്ന് പറഞ്ഞത് പോലെ ജെനം മോഹന്‍ ലാല്‍ എന്നാ ഒരു മനുഷനെ തരാം ആക്കി അങ്ങ് ആകാശത്തു നിറുത്തി ഇരിക്കുകയാണ്, സപ്തര്ഷികളുടെ നടുവില്‍, അദ്ദേഹത്തിന്റെ കുഴപ്പം അല്ല നമ്മളുടെ വിവരകേട്‌ . അയ്യാള്‍ ഇപ്പോള്‍ ആര് വിളിച്ചാലും കേള്‍ക്കാത്ത അഹങ്കാരം എന്നാ കൊട്ടക്കുള്ളിലാണ്‌. നട്ടെല്ല് ഇല്ലാത്ത ജഡ്ജ്ജിമാര്‍ ഇല്ലാത്തതിന്റെ കുഴപ്പമാണ് അല്ലെങ്കില്‍ നല്ല ചുട്ട അടി കൊടുത്തു ഇവനെ പുറത്തു കൊണ്ടുവരാമയിരുന്നു. താരങ്ങളുടെയും രാഷ്ട്രീയ നേതാക്കന്‍മാരുടെയും ദെര്‍ശ്നത്തിനായി പരക്കം പായുന്ന അമേരിക്കയിലെ മലയാളി നേതാക്കന്‍മാരെ ഇത് നിങ്ങള്ക്ക് ഒരു പാടം ആയിരിക്കെട്ടെ. ഇതിനെതിരെ അല്‍പ്പം എങ്കിലും ചിന്തിക്കാന്‍ കഴിയും എങ്കില്‍ പ്രതികരിക്കുക അല്ലെങ്കില്‍ ഒരു പോന്നടയോ, പ്ലക്കോ ഒക്കെ ആയി ഒരു ഫെല്ലോഷിപ്പില്‍ അദ്ദേത്തെ തിരുവനെന്തപുരത്തു പോയി കണ്ടിട്ട് വാ അയ്യാള്‍ക്ക് ഒരു ആശ്വസവും നിങ്ങള്‍ക്ക് സായൂജിവും ലഭിക്കും
Baiju Elikkattoor
cinimayil thudangiya maadambitham jeevithathilum thudarunnoo.....!
ജിക്കൂസ് !
മോഹന്‍ലാലിന്റെ ഈ സമീപനം എത്രത്തോളം ശരിയാണ്?അത് അനുവദനീയം ആണോ?അദ്ധേഹത്തിന്റെ തിരക്ക് മൂലം ആകാം ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത് എന്ന് അനുമാനിക്കാം.........
മമ്മു കോയ
എടാ ഹമുക്കെ അത് ബല്ല സിനിമാന്റെ ഷൂട്ടിംഗ് ആയിരിക്കും ഓന്‍ നമ്മടെ കുട്ടിനെ കുറിച്ച് ബെന്ടത്തത് എയിതി പിടിപ്പിച്ചലകൊണ്ട് ഞമ്മടെ സ്വഭാവം മാരും. ഞമ്മെടെ കുട്ടി ബലിയ ഒരു ന്ക്ഷത്ത്രമാണ് നിങ്ങള് ബിളിച്ചാല്‍കൊണ്ട് ഇറങ്ങി ബാരന്‍ പറ്റിയ ബിധത്തില്‍ അല്ല ഓന്‍ ഇരിക്കനത് . നിങ്ങള് പോയി നോക്ക് അഥവാ വന്നില്ലാന്ന് ബച്ചല് ഒരു കുട്ടിയ ഇങ്ങോട്ട് പറഞ്ഞു ബിട്ടെരു
ജയന്‍
എന്‍റെ കാല് അനെങ്ങുമയിരുന്നെങ്കില്‍......ഞാന്‍ അവനെ ഇവിടെ നിന്നും തള്ളി ഭുമിയിലേക്ക് ഇടുമായിരുന്നു...... (ജയന്‍ ഇടതു കയ്യ് വലതു കയ്യക്കുള്ളില്‍ വച്ചു തിരുമ്മുന്നു)
ലാല്‍
അഥവാ വരണം എന്ന് വച്ചാല്‍ ഒരു ജഡ്ജ്ജി കുട്ട്യേ ഇങ്ങട്ട് പറഞ്ഞു വിട്ടേര് ........എന്നാ വരെട്ടെ
ലാലു അലക്സ്‌
അത് ലാലിന്‍റെ ഒരു സ്റ്റൈല്‍ലാ...അദ്ദേഹം ആവിശ്യം ഇല്ലാതെ കോടതിയില്‍ പോകാറില്ല. പിന്നെ കോടതിക്ക് വേണമെങ്കില്‍ അങ്ങോട്ട്‌ ചെല്ലാം
ജഡ്ജ്ജി
സാര്‍...സാര്‍ .. കോടതിയില്‍ വരണ്ട സര്‍ ഞാന്‍ സാറിന്റെ ഒരു ആരാധകന്‍ ആണ് സര്‍.. സര്‍ ഞാന്‍ വീട്ടില്‍ വരാം സര്‍ ...എത്ര നാളായി ഞാന്‍ സാറിനെ കാണാന്‍ ഉള്ള മോഹവുമായി ഈ കോടതിയില്‍ ഇരിക്കുന്നു സര്‍ സര്‍ കോടതി അങ്ങോട്ട്‌ വരും സര്‍ സാറിന്റെ ആ തുണി പറിച്ചുള്ള അടിയുണ്ടോല്ലോ സര്‍ പലപ്പോഴും അത് എനിക്കും ചെയ്യണം എന്ന് തോന്നിയിട്ടുണ്ട് സര്‍ സര്‍ കോടതിയെ അവഹേളിച്ചിട്ടില്ല സര്‍ ചില മന്ത്രിമാരുടെ കോടതിയോടുള്ള അവഹേളനം കാണുമ്പോള്‍ എനിക്കും തുണി പറിച്ചു സാറിന്റെ സ്റ്റയിലില്‍ ഇവന്മാരെ അടിക്കണം എന്ന് തോന്നിയിട്ടുണ്ട് സര്‍ ..സര്‍ കോടതി അങ്ങോട്ട്‌ വരും സര്‍
ജഗതിഷ്
പ്ലീസ് എക്ഷ്കുസെ മി അപ്പോള്‍ ലാല്‍ കോടത്യില്‍ ചെന്നില്ല അല്ല കോടതി അങ്ങോട്ട്‌ ചെന്നില്ല ഞാന്‍ ഇവിടുത്തെ പൗര മുന്നണിയുടെ പ്രസിഡന്റാണ് ഞാനാണ്‌ മന്ത്രിക്കു നിവേദനം കൊടുത്തത് എന്ത് ഞാന്‍ സീ ബി ഐ രാമാ നാഥാകുറുപ്പ് എന്നാ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ എന്നോ? അദ്ദേഹം എന്റെ ഒരു സുഹ്ര്‍ത്താണ് (കോളര്‍ കയ്യ്കൊണ്ട് പടിച്ചു ചിരിക്കുന്നു).. അപ്പോള്‍ ലാല്‍ കോടതിയില്‍ പോകില്ല എന്നാണ് ..(ലാല്‍ അവിടേക്ക് കയറി വരുന്നു) എന്താടാ ഇവിടെ ഒരു സമ്മേളനം അത് ലാലേട്ടാ ഞാന്‍.... പോ പോ (ലാലാ മീശ വിരലുകൊണ്ട് പൊക്കി വച്ച്, ചരിഞ്ഞ ഒരു നോട്ടവും നോക്കി ജീപ്പ് ഓടിച്ചു ദൂരത്തേക്കു മറയുന്നു)
അച്ചുമ്മാമ
ലാല്‍ എത്ര നക്ഷത്രം ആയാലും ഉം ഉം ....... താഴത്ത് വന്നല്ലേ സമ്മാനം ഉള്ളു അത് കോടതി വേണ്ട പോലെ ചെയ്യും എന്നാണ് എന്റെ വിശ്വസം
സത്യന്‍
അപ്പോള്‍ ലാല്‍ നിങ്ങളുടെ കോടതിയോടുള്ള സമീപനം ശരിയല്ല പരീകുട്ടി കറുത്തമ്മ കേസില്‍ ഞാന്‍ കോടതിയില്‍ പോയി പ്രശനം പരിഹിരിച്ചു അങ്ങേനെയുള്ള ഒരു സമീപനം ആയിരുന്നു ശരി
സുരേഷ് ഗോപി
നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ ഈ മുഖം അന്ന് കോടതിയില്‍ നിന്നപ്പോള്‍ ഞാന്‍ നിങ്ങളുടെ ദയക്ക് വേണ്ടി യാജിച്ചതാണ് പക്ഷേ .. ഇന്ന് എന്‍റെ ഊഴം ആണ് ഒരു കോടതിക്കും ഞാന്‍ ലാലിനെ വിട്ടു കൊടിക്കില്ല ഷിറ്റ്.....
ജെനാര്‍ധ്നന്‍
നമ്മുടെ ലാലിനെ കുറിച്ചാണോ ഓ ... ജെനം ഇങ്ങെനെ പറയുന്നത് ചുമ്മാതായിരിക്കും ഏതയാലും നീ കുട ഇങ്ങോട്ട് എടുക്കു ഞാന്‍ കോടതി വരെ പോയിട്ട് വരാം ...
സലിം കുമാര്‍
ഈ ലാല്‍ കോടതിയില്‍ പോകാതെ ഇരിക്കുന്നത് ജഡ്ജ്ജി എന്റെ ഒരു ക്ലാസ്സ്‌ മേറ്റ്‌ ആണ് ഞങ്ങള്‍ ഒരുമിച്ചു ഒരിക്കല്‍ ആ പാറുവിന്റെ വീട്ടില്‍ വച്ചാണ് പരിചയ പെടുന്നത് ഞാന്‍ ഇറങ്ങി വരുമ്പോള്‍ അയ്യാള്‍ അങ്ങോട്ട്‌ കേര്യ്പോകുകയായിരുന്നു (ലാല്‍ കയറി വരുന്നു) എന്തടാ നീ ഇവിടെ പറഞ്ഞോണ്ട് നില്‍ക്കുന്നത് (തല ചൊറിഞ്ഞുകൊണ്ട്) അത് ലാലേട്ടാ ചതിക്കെല്ലേ ജീവിത പ്രശ്നും ആ ( ലാല്‍ പോ പോ )
രാജമാണിക്യം
എടേയ്‌, നിന്നെപ്പോലെ വ്യാവാരം തൊടങ്ങിയവനാ ഈ ഞാനും. മൊട കാണിച്ചാലിണ്ടല്ലാ തള്ളേ, പിരുത്ത് കളയും കെട്ടാ. നീയെന്തര് വിചാരിച്ചു? എന്തിരായാലും നീ കോടതീ പോകാത്ത സ്ഥിതിക്ക് നിന്‍റെ വീടും പൂട്ടി താക്കൊലുമായിട്ടെ ഞാന്‍ പോകത്തൊള്ള്. രായൂട്ടാ, യെഴുതി വാങ്ങീരടെ യവന്റെ വീടും ആധാരോം സകല സാവരോം ജെന്ഗമോം......
സുകുമാരി -ജഗതി
എന്തെടാ ഇവിടെ നിന്ന് കറങ്ങുന്നത് അത് ചേച്ചി..ലാല്‍ ലാലിന് എന്ത് പറ്റിയെടാ അത് ജഡ്ജ്ജി ലാലിനെ... ഒന്ന് പറഞ്ഞു തോലെക്കെട --ലലെട്ടനോട് ജഡ്ജ്ജി കോടതിയില്‍ പോയി കാണാന്‍ പറഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു ജഡ്ജ്ജി ലലെട്ടെനെ വീട്ടില്‍ ചെന്ന് കാണാന്‍ പറഞ്ഞു...സുകുമാരി ഹ അവനെന്റെ മോനാ അമ്പല മടത്തില്‍ ദേവകിയുടെ മകനാ അവനെ കാണണം എങ്കില്‍ വീട്ടില്‍ വന്നു കാണാന്‍ നീ പോയി പറ ...ഉവ്വ് ..ഉവ്വ് (ജഗതി)
വെഞ്ഞാറമൂട്
ലലട്ടെനെ കാണാന്‍ കോടതി ചെല്ലുമ്പോള്‍ എങ്ങനെയാണു ലാല്ലേട്ടന്‍ നില്ക്കാന്‍ പോകുന്നത് എന്നി ഞാന്‍ നിങ്ങളെ കാണിച്ചു തരാം - നീ എന്തിരെ അവിടെ ഇവിടേം നോക്കണേ ഇങ്ങോട്ട് നോക്കെടെ ... അതായതു വലതു കയ്യ് കൊണ്ട് മീശ മേല്‍പ്പോട്ടു തടകി കയറ്റി, ഇടതു തോള്‍ നന്നായി താഴാത്തോട്ടു തൂക്കി ഇട്ടു, ഇടതു കയ്യ് കൊണ്ട് മുണ്ട് പൊക്കി രണ്ടു കയ്യകൊണ്ട് മടക്കി കുത്തി, ഇടതു കയ്യ് വിരലുകള്‍ ഇടതു തുടയുടെ പുറ ഭാഗത്ത് ഞെരിച്ചമര്‍ത്തി അണ്ടര്‍വെയെര്‍ കാണത്തക്ക രീതിയില്‍ വലതു കാല് പൊക്കി ജഡ്ജ്ജിയുടെ നേരെ ചെല്ലുക - എന്തെടെ വല്ലതും മനസ്സില്‍ ആയോടെ . ഒരു പുളപ്പന്‍ സാദ്നമെടെ ഇത് കൊണ്ടുപോയ് കളിക്ക്
മധു
ഏത് കോടതി ആയാലും ശെരി എനിക്കതൊന്നും പ്രശനമല്ല ലാല്‍ ഒരു തെറ്റ് ചെയ്യിതിട്ടുന്ടെങ്കില്‍ കോടതി അയാളുടെ വീട്ടില്‍ പോയി മാപ്പ് പറയണം ങ്ങ.....
പ്രേംനസീര്‍
നിങ്ങള്‍ എന്താണ് പരുയുന്നെത് ലാലിന് കോടതിയില്‍ പോകാന്‍ പറ്റില്ലന്നോ അത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല ഞാന്‍ പോയ്‌ ലാലിനെ കണ്ടിട്ട് വരാം ഷീലക്കും വേണമെങ്കില്‍ വരാം അയാളുടെ വീട്ടില്‍ നല്ല മരം ഉണ്ടെങ്കില്‍ അതിനു ചുറ്റും ഒന്ന് പാടി ഓടം എന്റെ ഷീല നീ ഇല്ലാതെ എനിക്ക് പോകാന്‍ കഴിയില്ല ഷീല
ഉമ്മര്‍
എന്ത് അവനു കോടതിയില്‍ പോകാന്‍ പറ്റില്ലന്നോ? ഇത് ഇവിടെത്തെ ന്യയം അവന്റെ മുത്തച്ചന്‍ കോടതിയില്‍ പോകും അല്ലങ്കില്‍ ഞാന്‍ അവനെ കോടതി കയറ്റും
George
കൊള്ളം നല്ല ആര്‍ട്ടിക്കിള്‍ നമ്മള്‍ ഇതു ഇവടെ ഇരുന്നു പറഞ്ഞിട്ട് ഏന്നത സാറെ വിശേഷം സ്വാമി വിവേകാനാതന്റ്റെ വാക്കുകള്‍ ഓര്‍ത്തുപോകുന്നു -
One of the readers
അഭിനയ ചാതുര്യം കൊണ്ട് നമ്മളുടെ മനസിനെ പിടിച്ചെടുത്ത ലാല്‍ അഹങ്കാരപരമായ പെരുമാറ്റം കൊണ്ട് അതിനെ തച്ചുടക്കുമോ? ഇതിന്റെ പിന്നിലെ ചേതോവികാരങ്ങള്‍ എന്തെന്ന് ആര്‍ക്കറിയാം? ജുഡിഷ്യറി ഒരു തമാശയോ? എന്തയാലും ഇത്തരം ഒരു വാര്‍ത്ത സ്രഷ്ട്ടിക്കാന്‍ ഇദ്ദേഹം അവസരം കൊടുക്കരതായിരുന്നു Those who are in high profile positions must be an example for the younger generation those who look up on to them as role models. Any how, waiting for more information on this
ഒരു ഭ്രാന്തെന്‍
ഇവിടെ ഇരുന്നു പറഞ്ഞിട്ട് വിശേഷം ഒന്നും ഇല്ലങ്കിലും ഒരു സുഖം. എങ്ങനെങ്കിലും ഈ ഭ്രാന്തു ഒന്ന് മാറി കിട്ടണ്ടേ ജോര്‍ജ് സഹോദര
ലാല്‍
ജഡ്ജ്ജി എന്‍റെ വീട്ടില്‍ വന്നിരുന്നു ഞങ്ങള്‍ അടിച്ചു പൂകുട്ടി ആയി അദ്ദേഹത്തിന് വേണ്ടി ഞാന്‍ തുണി പരിച്ചുള്ള അടി സീന്‍ കാണിച്ചു കൊടുത്തു അദ്ദേഹത്തിന് വളെരെ ഇഷ്ട്ടപെട്ടു അടുത്ത തവണ കൊടെതിയെ അവഹേളിക്കുന്ന മന്ത്രിമാരെ തുണി പറിച്ചു അടിക്കും എന്നും അദ്ദേഹം പറഞ്ഞു പക്ഷേ ഒരു വെത്യാസം അദ്ദേഹം അണ്ടര്‍വയെര്‍ ഇടുകയില്ല എന്ന് പറഞ്ഞു അങ്ങേന്ങ്കിലും മന്ത്രിമാര്‍ക്ക് നാണം വരെട്ടെ എന്നും പറഞ്ഞു. അദ്ദേഹം എന്നെ ഒന്ന് കാണിച്ചു തന്നു ഓ എന്താ ഹി ഹി
ഒരു അഭ്യസ്ത വിധ്യന്‍
എന്താണ് ജോര്‍ജ് സാറു പറയാന്‍ ഉദ്ദേശിക്കുനത് വിവെകാനധ്നു ഭ്രാന്തായിരുന്നു എന്നാണോ?
An Indian American

Bharathu, padmabhoosun, Lt. Col. law breaking proud egocentric citizen of India!!!! Thank you for being a good example (Sarcastic)


George
അല്ലെ അല്ല വിവേകാനന്തനെ തന്നെ ഭ്രാത് പിടിപ്പിക്കുന്ന സംസ്കാര ശൂന്യമായ ലഫ് കേണലിന്റെ പെരുമാറ്റം കൊള്ളാം മോനെ ദിനേശ
മായാവി..
film stars and some ugly fellows are contols our country
രഘുനാഥന്‍
രഘുനാഥന്‍ യുദ്ധമുണ്ടായാല്‍ പാക് പട്ടാളം വീട്ടില്‍ വന്നാലേ താന്‍ യുദ്ധം ചെയ്യൂ എന്നെങ്ങാനും ലെഫ്റ്റ് കേണല്‍ പറഞ്ഞു കളയുമോ ആവോ?
Jayakrishnan Kavalam
വിവരങ്ങള്‍ പൂര്‍ണമായി ലഭിക്കാഞ്ഞതാണ് ഈ പോസ്റ്റിന് ആധാരമെന്നു കരുതുന്നു. ഇത് വാസ്തവത്തില്‍ മോഹന്‍ലാലിനെതിരെയുള്ള കേസല്ല. അദ്ദേഹത്തിന്‍റെ വസ്തുവിന്‍റെ അടുത്തു കിടക്കുന്ന ഭൂവുടമയും ലോട്ടറി കച്ചവടക്കാരനുമായുള്ള കേസില്‍ മോഹന്‍ലാല്‍ സാക്ഷിമാത്രമാണ്. ഈ കേസില്‍ സാക്ഷിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കുകയോ, അഭിഭാഷക കമ്മീഷന്‍ വഴി മൊഴി സ്വീകരിക്കുകയോ ചെയ്യണം എന്നു മാത്രമാണ് മോഹന്‍ലാല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചത്. അഭിഭാഷക കമ്മീഷനെ ആവശ്യപ്പെടാന്‍ നിയമം അനുവദിക്കുന്നുണ്ട്‌ എന്നു തോന്നുന്നു. പ്രത്യേകിച്ചും ഇത്രയും പോപ്പുലാരിറ്റിയുള്ള ഒരാള്‍ക്ക് അതാവശ്യപ്പെടുന്നതില്‍ തെറ്റു പറയാനുമാവില്ല. അതിലേക്കായി പ്രത്യേക ഫീസ്‌ കെട്ടേണ്ടതായുമുണ്ട്. കോടതി അതിന്മേലാണ് ഉത്തരവിട്ടിരിക്കുന്നതെന്ന് മലയാളമനോരമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ മോഹന്‍ലാലിനു വേണ്ടി കോടതി ഒരു വിട്ടു വീഴ്ചയും നടത്തിയിട്ടില്ല എന്നു വേണം ഇതില്‍ നിന്നു മനസ്സിലാക്കാന്‍. അല്ലെങ്കില്‍ തന്നെ ജുഡിഷ്യറിയെ ആ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പ്രധാനമന്ത്രിക്കു പോലും സാധിക്കില്ല / അല്ലെങ്കില്‍ ഭരണഘടനയില്‍ അതിനുള്ള വകുപ്പില്ല എന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെങ്ങനെ സാധിക്കും? ആ വാര്‍ത്ത എവിടെയെന്ന് തപ്പിയെടുക്കുക അസാദ്ധ്യം. അതുകൊണ്ടാണ് ഇത്രയുമെഴുതിയത്. ആ വാര്‍ത്തയുടെ സംക്ഷിപ്ത രൂപമാണിത്.
Baiju Elikkattoor
cinimayil thudangiya maadambitham jeevithathilum thudarunnoo.....!
ഒരു വായനക്കാരന്‍
മലയാളിയുടെ വിധേയത്ത സ്വഭാവം അത്ര പെട്ടന്ന് മരുന്നതല്ല. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കും എന്ന് പറഞ്ഞത് പോലെ ഒരു സിനിമ നടനെയോ നടിയേയോ കാണുമ്പോഴേക്കും എന്തോ സ്വര്‍ഗ്ഗം കിട്ടിയ വാശിയാണ്. ജെനങ്ങളുടെ ഈ സമീപനം അവരെയും മനുഷരല്ലതാക്കി തീര്‍ക്കുന്നു . ഷാരുഖാന്റെ എന്റെ പേര് ഖാന്‍ എന്നാ ചിത്രം ഒക്കെ ഈ മനോഭാവങ്ങളില്‍ നിന്ന് ഉരുതിരിഞ്ഞു വരുന്നതാണ്. ഇവന്മാരെ അല്‍പ്പം ദൂരത്ത്‌ നിരത്താന്‍ പറ്റിയാല്‍ കാര്യം ശരിയാകും അതിന്‍ നമ്മളുടെ വിധേയ സ്വ്ഭാവം ആദ്യം മരണം അതാണ് പ്രശ്നം
Sitting judge
Based on the evidence submitted by Jayakrishnan Kavalam I find nothing wrong with Mr. Lals action requesting an attorny and have the deposition taken at home. He is free and continue his acting. By the by I like him beating up the bad guys raising his big leg showing the അണ്ടര്‍... and kicking them

ലേഖകന്‍  
മോഹന്‍ലാല്‍ ഏതെങ്കിലും കേസിലെ വാദിയോ പ്രതിയോ അല്ല. പക്ഷെ, കോടതി വ്യവഹാര സമയത്ത് വാദിയും പ്രതിയും സാക്ഷിയും കോടതിയില്‍ ഹാജരാകണമെന്നാണ് വ്യവസ്ഥ. മോഹന്‍ലാല്‍ പോപ്പുലര്‍ ആയതുകൊണ്ട് വാദിയെയും പ്രതിയെയും കോടതിയില്‍ വിസ്തരിച്ച്ചോ സാക്ഷിയായ എന്നെ വീട്ടില്‍ വന്നു വിസ്തരിച്ച്ചോ എന്ന് പറയുന്നതിന്റെ ഔചിത്യമെന്താണ്? അങ്ങനെ കോടതി പണം വാങ്ങി വീടുകളില്‍ സാക്ഷി വിസ്താരം നടത്താന്‍ തുടങ്ങിയാല്‍ മോഹന്‍ലാലിനേക്കാള്‍ പോപ്പുലര്‍ ആയവരും ഇതേ പ്രവണത കാണിക്കും. തന്നെയുമല്ല, പണം കൊടുത്താല്‍ എന്തും നടക്കുന്ന, നടത്താവുന്ന, കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ അന്തസത്തയും വിശ്വാസവും സാക്ഷിക്കൂട്ടില്‍ കയറുന്ന അവസ്ഥയും സംജാതമാകും.
ഡയറക്ടര്‍ കുമ്പകൊണം  
എന്റ്റെ ഇഷ്ട്ടാത്തിനു നില്‍ക്കാത്ത കോടതി എനിക്ക് വേണ്ട ഇത് ഇവിടെത്തെ നിയമമാണ് (അദ്ദേഹം പുസ്തകം കക്ഷത്തില്‍ വയ്യിക്കുന്നു മുണ്ട് മടക്കി കുത്തി അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നോക്കിയിട്ട്) എടൊ ലേഖക ഞാന് ഒന്ന് നോക്കെട്ടെ ഞങ്ങളെ പുറത്തു ഇറങ്ങാന്‍ വയ്യതക്കിയത് നീ എല്ലാം കൂടിയല്ലേ? ഇപ്പൊ നീ വേണ്ടതെതെല്ലാം എഴുതി പിടിപ്പിക്കുക (ലാല്‍ വളെരെ ദേഷ്യത്തോടെയും സങ്കടത്തോടെയും കുട കുത്തി പിടിച്ചു ഇടയ്ക്കു തിരിഞ്ഞു നോക്കിയും നടന്നകലുന്നു) നിന്നെ ഞാന്‍ കണ്ടോളം
ലാല്‍  
(നടന്നു പോയ ലാല്‍ വളരെ വേഗത്തില്‍ തിരിച്ചു വരുന്നു) അല്ല എനിക്ക് അറിയാന്‍ വ്യ്ഞ്ഞിട്ടു ചോദിക്കുക എയ്ള്‍ക്ക് ഇത് എന്തിന്റെ കേടാ .ഇപ്പോള്‍ ഇയാള്‍ പറയുന്നു ഞാന്‍ വാതിം അല്ല പ്രതിം അല്ലെന്നു. മനുഷ്യനെ ജീവിക്കാന്‍ അനുവതിക്കില്ല? ഞാന്‍ ഇവിടെ, എന്റെ വീട്ടില്‍ വെറുതെ ഇര്രിക്കുന്നു. എന്നെ കുറിച്ച് വേണ്ടാത്ത കഥകള്‍ ഉണ്ട്ടക്കി എന്നെ നാറ്റിക്കും എന്ന് വച്ചാല്‍, തന്നെ വെറുതെ വിടില്ല തന്നെ ഞാന്‍ കോടതി കയറ്റും നോക്കിക്കോ
lal  
അയ്യോ! ഇയാള്‍ ഇത് എന്താ ഈ പറയുന്നേ ഞാന്‍ സാക്ഷി അന്നെന്നോ അയ്യോ! ഞാന്‍ ഒന്ന് കണ്ട്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല


Saturday, December 5, 2009

ഭീകരതയുടെ പിന്നാമ്പുറം

"നസീര്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അവനു ലഭിക്കണം." ഇതു പറഞ്ഞത് ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്‍ ഒളിവില്‍ കഴിഞ്ഞ് ഇപ്പോള്‍ മേഘാലയയിലെ ഷില്ലോംഗില്‍ നിന്ന് അറസ്റ്റിലായ മലയാളി ഭീകരന്‍ തടിയന്റവിട നസീറിന്റെ പിതാവ് കണ്ണൂര്‍ മരയ്ക്കാര്‍കണ്ടി അബ്ദുല്‍മജീദ് ആണ്. "നസീര്‍ തങ്ങളെ ചതിക്കുകയായിരുന്നു എന്നും, തങ്ങളുടെ ദാരിദ്രവും മതവിശ്വാസവും ചൂഷണം ചെയ്യുകയായിരുന്നു എന്നും, സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് തങ്ങളുടെ കുടുംബത്തെ വഞ്ചിക്കുകയായിരുന്നു" എന്നും നസീറിന്റെ ഭാര്യ പറയുന്നു. കഴിഞ്ഞ വര്‍ഷം ജമ്മു കാശ്മീരില്‍ തീവ്രവാദികളും അതിര്‍ത്തി സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ജില്ലയിലെ തയ്യില്‍ സ്വദേശി മുഹമ്മദ് ഫയാസിന്റെ ഉമ്മ ഫൗസിയ മകന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ് പ്രതികരിച്ചത് ഇങ്ങനെയാണ് - "രാജ്യദ്രോഹിയായ മകന്റെ മൃദദേഹം എനിക്കു കാണേണ്ട." തടിയന്റവിട നസീറും സംഘവും പരിശീലിപ്പിച്ച് തീവ്രവാദപ്രവര്‍ത്തനത്തിനായി അതിര്‍ത്തിയിലേക്ക് പറഞ്ഞുവിട്ട യുവാക്കളിലൊരുവനായിരുന്നു ഈ മുഹമ്മദ് ഫയാസ്.

സ്വന്തം മക്കള്‍ ഭീകരവാദത്തിലേക്കും തീവ്രവാദത്തിലേക്കും വഴിമാറിപ്പോകുന്നത് എന്തുകൊണ്ടാണെന്ന് രാജ്യത്തെ എല്ലാ മുസ്ല്ലിം മാതാപിതാക്കളും മതപുരോഹിതരും മതമേലദ്ധ്യക്ഷന്മാരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഭ്യസ്ഥവിദ്യരും സാമാന്യം അറിവും പരിജ്ഞാനവുമുള്ള മുസ്ല്ലിം യുവാക്കള്‍ എന്തുകൊണ്ട് തീവ്രവാദ മാര്‍ഗ്ഗം സ്വീകരിക്കുന്നു എന്നും, അവരെ എങ്ങനെ അതില്‍നിന്ന് മോചിപ്പിക്കാം എന്നും മതനേതാക്കളും പ്രസ്ഥാനങ്ങളും കൂലങ്കഷമായി ചിന്തിക്കണം. മതമൂല്യങ്ങളേയും ആചാരാനുഷ്ടാനങ്ങളേയും പരസ്പരം തിരിച്ചറിയാനും ആദരിക്കാനും അവരെ പഠിപ്പിക്കുകയും, സാംസ്ക്കാരികമായും സാമൂഹികപരമായും അവരെ ബോധവാരാക്കി ഉത്തമ പൗരന്മാരാക്കാന്‍ സഹായിക്കുവാനുള്ള പദ്ധതികള്‍ അസൂത്രണം ചെയ്താല്‍ ഒരു പരിധിവരെ ഇന്ന് ഇസ്ലാം നേരിടുന്ന, വിശ്വാസങ്ങളുടെ പേരില്‍ നിലനില്‍ക്കുന്ന ഭിന്നതയും മതവിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും ഇല്ലാതാക്കുകയും, തദ്വാരാ മുസ്ല്ലിം യുവജനങ്ങളുടെ മനസ്സില്‍ കുടിയിരിക്കുന്ന പകയും വിദ്വേഷവും ഇല്ലാതാക്കാനും അവരെ ധാര്‍മ്മിക ബോധമുള്ള നല്ല ശമരിയാക്കാരായി വാര്‍ത്തെടുക്കുവാനും കഴിയും.

ഇപ്പോള്‍ പിടിയിലായ നസീറും ബന്ധുവായ ഷഫാസും ഭീകരരായല്ല ജനിച്ചത്. അവരുടെ മാതാപിതാക്കളും ഭീകരരായിരുന്നില്ല. ചെറുപ്പത്തില്‍ സാധാരണ കുട്ടികളെപ്പോലെ വളരെ അനുസരണശീലമുണ്ടായിരുന്ന നസീര്‍ ചില കൂട്ടുകെട്ടുകളില്‍ കുടുങ്ങിയാണ് ഭീകരവാദിയായത് എന്നു കേള്‍ക്കുമ്പോള്‍ പലരുടേയും നെറ്റി ചുളിയും. കേരളത്തില്‍ എത്രയോ കുട്ടികള്‍ കൂട്ടുകൂടി നടക്കുന്നു. അവരൊക്കെ ഭീകരരാകുമോ എന്ന ചോദ്യവും ഉയര്‍ന്നുവന്നേക്കാം. മക്കളുടെ കൂട്ടുകാര്‍ ആരൊക്കെയാണ്, അവരുടെ പെരുമാറ്റത്തില്‍ സംശയങ്ങള്‍ നിഴലിക്കുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കേണ്ട കടമ മാതാപിതാക്കള്‍ക്കുണ്ട്. നസീറിന്റെ ജീവചരിത്രം പഠിപ്പിക്കുന്ന ഗുണപാഠമാണത്. ബാംഗ്ലൂരിന്റെ വിവിധഭാഗങ്ങളില്‍ പതിനൊന്നു ബോംബുകള്‍ വെച്ച നസീറും സംഘവും ഒരു തരത്തിലും ദയ അര്‍ഹിക്കുന്നില്ല. പാക്കിസ്ഥാന്റെ ഭീകരസംഘടനയായ ലഷ്കര്‍-ഇ-തോയിബക്കുവേണ്ടി സ്വന്തം മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്ത നസീറിനെപ്പോലെയുള്ള കൊടുംഭീകരര്‍ക്ക് നസീറിന്റെ പിതാവ് പറഞ്ഞതുപോലെ മാതൃകാപരമായ ശിക്ഷ, അതായത് വധശിക്ഷ, തന്നെ കൊടുക്കണം. വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന എല്ലാ മുസ്ല്ലീം യുവാക്കള്‍ക്കും ഒരു പാഠമായിരിക്കട്ടേ ഇവരുടെ ശിക്ഷാവിധി.

ബാംഗ്ലൂര്‍ സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് നസീറും ബന്ധു ഷഫാസും സമ്മതിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ആക്രമണങ്ങള്‍ അവരല്ല നടത്തിയതെന്ന അവരുടെ മൊഴിയില്‍ എത്രമാത്രം സത്യമുണ്ടെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇവര്‍ പി.ഡി.പി. പ്രവര്‍ത്തകരായിരുന്നു എന്നും ഇവര്‍ക്കുവേണ്ട എല്ലാ സഹായങ്ങളും പാര്‍ട്ടിയാണ് ചെയ്തുകൊടുത്തിരുന്നതെന്നുമുള്ള വിവരങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ പി.ഡി.പി. എന്ന സംഘടനയേയും അന്വേഷണവിധേയമാക്കണം. തീപ്പൊരി പ്രസംഗം കൊണ്ട് ജനങ്ങളെ കൈയിലെടുക്കുന്ന അബ്ദുള്‍നാസര്‍ മദനി ചെറുപ്പക്കാരെ വശീകരിച്ച് വശത്താക്കാന്‍ അതിസമര്‍ത്ഥനാണ്. തീവ്രവാദ പ്രവത്തനങ്ങളുടെ പേരില്‍ നോട്ടപ്പുള്ളിയായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ മദനിയും കുടുംബവും മുസ്ലീം യുവാക്കളെ റിക്രൂട്ടു ചെയ്യുന്നതും അവരുടെയിടയില്‍ മതതീവ്രവാദം വളര്‍ത്തിയെടുക്കുന്നതും ഇസ്ലാം മതത്തെ രക്ഷിക്കാനല്ല. ഇസ്ലാം മതത്തിന്റെ രക്ഷകരായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മതനേതാക്കള്‍ പരോക്ഷമായെങ്കിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. അവരതിന് മാതൃകയാക്കുന്നത് ദുര്‍വ്യാഖ്യാനം ചെയ്ത ഖുര്‍-ആന്‍ സൂക്തങ്ങളും നബി വചനങ്ങളും മറ്റുമാണ്. ഒരു സമഗ്രാധിപത്യ പ്രത്യയശാസ്ത്രമായി ഇസ്ലാമിനെ അവതരിപ്പിച്ച സംഘടനകള്‍ ഇരുപതാം നൂറ്റാണ്ടിലുണ്ടായിരുന്നു. "ശരീഅത്ത്" എന്ന ഇസ്ലാമിക വ്യക്തിഗത നിയമവ്യവസ്ഥ ഈശ്വരദത്തമാണെന്നും, അതുമാത്രമാണ് മാനവരാശി സ്വീകരിക്കേണ്ടതെന്നും അവ സിദ്ധാന്തിക്കുന്നു. ഈ പ്രത്യയശാസ്ത്രം ഒരു ദേശരാഷ്ട്രീയത്തില്‍ പ്രയോഗിക്കുമ്പോഴാണ് "ഇസ്ലാമിക രാഷ്ട്രം" എന്ന സങ്കല്പനമുണ്ടാകുന്നത്. ലോകത്താകമാനം ഇസ്ലാമിന്റെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കുകയാണ് ഓരോ മുസ്ലീമിന്റേയും കടമ എന്ന് സിദ്ധാന്തിക്കുന്ന മതതീവ്രവാദികളാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്ത് ഭീകരവാദികളെ സൃഷ്ടിക്കുന്നത്. ഇസ്ലാമിന്റെ ആധിപത്യം ഭുമിയില്‍ സ്ഥാപിക്കുക എന്നതില്‍ കുറഞ്ഞ മറ്റൊന്നുകൊണ്ടും മുസ്ലീങ്ങള്‍ തൃപ്തിപ്പെട്ടുകൂടാ എന്നും അതിനുവേണ്ടി കൊല്ലാനും ചാവാനുമുള്ള മന:സ്ഥിതി നസീറിനെപ്പോലെയുള്ള യുവാക്കളില്‍ വളര്‍ത്തിയെടുക്കുവാന്‍ ചില മതമേലദ്ധ്യക്ഷന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മുസ്ലീം വിശ്വാസികളല്ലാത്തവരെയെല്ലാം കൊന്നൊടുക്കുക എന്ന ഒറ്റ ലക്ഷ്യമേ അവര്‍ക്കുള്ളൂ. അല്‍-ക്വയ്ദ, താലിബാന്‍, ലഷ്കര്‍-ഇ-തൊയിബ മുതലായ, ലോകത്താകമാനം പടര്‍ന്നു വളരുന്ന, ഭികരരുടെ ലക്ഷ്യവും, അഭ്യസ്ഥവിദ്യരായ കേരളത്തിലെ മുസ്ല്ലീം യുവാക്കളെ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും ആകര്‍ഷിക്കുന്ന ഘടകവും അതുതന്നെ.

ജമ്മു കാശ്മീരിലും ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലും മാത്രമായി ഒതുങ്ങയിരുന്ന തീവ്രവാദികള്‍ക്ക് കേരളമാണ് ഇപ്പോള്‍ പറുദീസ. പണത്തിനോടുള്ള അത്യാര്‍ത്തിയോ മതവൈര്യം തലയില്‍ കയറി മത്തുപിടിച്ചിട്ടോ എന്തോ, കേരളത്തിലെ മുസ്ലീം യുവാക്കളാണ് ഇന്ന് ആഗോള ഭീകരരായി മുദ്രകുത്തപ്പെട്ടിരിക്കുന്നത്. ഭരണകൂടവും നിയമപാലകരും മാത്രം വിചാരിച്ചാല്‍ തീവ്രവാദസ്വഭാവമുള്ള യുവ മുസ്ലീം ജനതയെ മാനസാന്തരപ്പെടുത്തുവാന്‍ കഴിയുകയില്ല. എല്ലാവിധ മര്‍ദ്ദനത്തേയും ഹിംസയേയും ഭീകരവാദത്തേയും ഇസ്ല്ലാം ശക്തമായി അപലപിക്കുന്നു എന്നും, ഭീകരവാദത്തിന് അടിത്തറയായി വര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രം ഏതെന്ന് തിരിച്ചറിഞ്ഞ് അത് തിരസ്ക്കരിക്കാന്‍ മുസ്ലീം യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്.

Tuesday, December 1, 2009

സൂര്യനസ്ഥമിച്ച ദുബായ് വേള്‍ഡ്

ലോകം കണ്ണും കാതും കൂര്‍പ്പിച്ച് ഇന്ന് ഉറ്റുനോക്കുന്നത് ദുബായിലേക്കാണ്. സാമ്പത്തിക മാന്ദ്യത്തില്‍ കൂപ്പുകുത്തിയ അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ചകളേക്കാള്‍ ഭയാനകമാണ് ദുബായ് വേള്‍ഡിന്റെ തകര്‍ച്ച. അതിവേഗം ബഹുദൂരം എന്നു വരുത്തിത്തിര്‍ക്കാന്‍ ദുബായ് ഭരണാധികാരികള്‍ പല പ്രസ്ഥാവനകളും ഇതിനോടകം ഇറക്കിക്കഴിഞ്ഞു. ദുബായ് പതിവിലും വേഗത്തില്‍ പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും എമിറേറ്റ്സിന്റെ സാമ്പത്തികസ്ഥിതി ഭദ്രമാണെന്നുമൊക്കെ ഭരണാധികാരികള്‍ പറയുന്നുണ്ടെങ്കിലും, നിജസ്ഥിതി എന്താണെന്ന് ആര്‍ക്കും പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നതാണ് സത്യം. നമ്മുടെ മുഖ്യമന്ത്രി അച്ച്യുദാനന്ദന്റെ ഒരു പ്രസ്ഥാവനയാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. ദുബായ് വേള്‍ഡിന്റെ തകര്‍ച്ച പുറംലോകം അറിയുന്നതിനു ഏതാനും ദിവസങ്ങള്‍ മുന്‍പാണ് അച്ച്യുദാനന്ദന്റെ പ്രസ്ഥാവന പുറത്തുവന്നതെന്നാണ് ഏറെ രസകരം. 'ദുബായിക്ക് കാശില്ല, ടീകോമിന്റെ കൈയിലും കാശില്ല' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ജനം അത്ര പ്രാധാന്യം നല്‍കിയില്ലെന്നു മാത്രമല്ല, ഒരു വിഡ്ഡിയുടെ ജല്പനങ്ങളായി അതിനെ കാണുകയും ചെയ്തു.

ദുബായ് വേള്‍ഡിന്റെ തകര്‍ച്ചയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അധികവും തെറ്റിദ്ധാരണ മൂലമാണെന്നും പ്രതിസന്ധിയെ അതിജിവിക്കാന്‍ ദുബായ് ക്ക് കരുത്തുണ്ടെന്നുമൊക്കെ ദുബായ് ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറയുന്നുണ്ടെങ്കിലും, കാര്യങ്ങള്‍ അത്ര നിസ്സാരമാക്കി തള്ളിക്കളയുവാന്‍ എമിറേറ്റ്സില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ തയ്യാറല്ല. കാരണം, അവരുടെ നിലനില്പിന്റെ പ്രശ്നം കൂടിയാണ് ഈ തകര്‍ച്ച. പ്രത്യക്ഷമായി റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായിരിക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതെന്ന് പറയുന്നതെങ്കിലും, പരോക്ഷമായി എമിറേറ്റ്സിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കും അതു ബാധിക്കുമെന്നാണ് സത്യം. പലരും അങ്കലാപ്പിലാണുതാനും. ജിവിത പ്രാരാബ്ധങ്ങള്‍ക്ക് ശമനം തേടി ഒട്ടേറെ കഷ്ടപ്പെട്ടും പണം ചെലവാക്കിയും അവിടെയെത്തിയ പലരേയും ഏറ്റവും ഭയപ്പെടുന്നത് മറ്റൊന്നുമല്ല, ജോലി നഷ്ടപ്പെട്ട് വെറുംകൈയോടെ നാട്ടില്‍ തിരിച്ചെത്തിയാല്‍ നേരിടേണ്ടിവരുന്ന ദുരിതങ്ങളെക്കുറിച്ചുള്ള ചിന്തയാണ്. വെറും ചിന്തയില്‍ മാത്രം അവസാനിക്കുന്നതല്ല പലരുടേയും പ്രശ്നം.

സൂര്യനസ്ഥമിക്കാത്ത സാമ്രാജ്യമെന്ന് ബ്രിട്ടീഷുകാരെ വിശേഷിപ്പിച്ചിരുന്നെങ്കില്‍ 'സൂര്യനസ്ഥമിക്കാത്ത ദുബായ് വേള്‍ഡ്' എന്നാണ് ദുബായ് വേള്‍ഡിനെ വിശേഷിപ്പിച്ചിരുന്നത്. അമിതമായ ആത്മവിശ്വാസം ആപത്തിലേക്ക് നയിക്കുമെന്ന ആപ്തവാക്യം അന്വര്‍ത്ഥമായപോലെയാണ് ദുബായ് വേള്‍ഡിന്റെ പതനം. ഈ പതനത്തില്‍നിന്ന് കരകയറുവാന്‍ കാലങ്ങള്‍തന്നെ എടുക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പെട്രോളിയം ബിസിനസ്സില്‍നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ ലോകമൊട്ടാകെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തി ലാഭം കൊയ്യാമെന്ന മോഹമാണ് ഈ തകര്‍ച്ചക്ക് കാരണമെന്നും അവര്‍ പറയുന്നു. 2006ല്‍ അമേരിക്കയിലെ ആറു തുറമുഖങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് ദുബായ് വേള്‍ഡിന്റെ അമേരിക്കന്‍ സാമ്രാജ്യത്തിലേക്കുള്ള കാല്‍ വെയ്പ്പിന് തുടക്കമിട്ടത്. ന്യൂയോര്‍ക്ക് തുറമുഖം, ഫ്ലോറിഡയിലെ മയാമി തുറമുഖം, ന്യൂ ജഴ്സിയിലെ പോര്‍ട്ട് എലിസബത്ത്, ഫിലഡല്‍ഫിയ, ന്യൂ ഓര്‍ലിന്‍സ്, ബാള്‍ട്ടിമൂര്‍ എന്നീ തുറമുഖങ്ങള്‍ ഏറ്റെടുക്കുകവഴി അമേരിക്കയുടെ തന്ത്രപ്രധാനമായ തുറമുഖ വ്യവസായം ദുബായ് വേള്‍ഡിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയെന്നു പറയാം. ന്യയോര്‍ക്ക് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ആല്‍ബനിയില്‍ നിന്ന് ഏകദേശം 40 മൈലകലെയുള്ള സാരറ്റോഗ സ് പ്രിംഗ്സ് എന്ന പ്രകൃതിരമണീയമായ സ്ഥലം വിനോദസഞ്ചാരികളുടെ വിഹാരകേന്ദ്രമാണെന്നു പറയാം. പ്രകൃതിരമണീയമായ ഈ സ്ഥലം ഒഴിവു സമയങ്ങള്‍ ചിലവഴിക്കാനും മൗണ്ടന്‍ ഹൈക്കിംഗ്, മൗണ്ടന്‍ ബൈക്കിംഗ്, സ്കീയിംഗ് മുതലായ കായിക വിനോദങ്ങള്‍ക്കും, തടാകങ്ങളില്‍ ഉല്ലാസനൗകയില്‍ യാത്ര നടത്തുവാനും പറ്റിയ സ്ഥലമാണ്. ന്യൂയോര്‍ക്കിലെ അപ്സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് അനേക തവണ ഞാന്‍ പോയിട്ടുണ്ട്. മലകളാലും കാട്ടരുവികളാലും ചോളവയലുകളാലും ചുറ്റപ്പെട്ട, പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഈ സ്ഥലം കുതിരപ്പന്തയത്തിനും കുതിരക്കച്ചവടത്തിനും പേരുകേട്ടതാണ്. ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് തിരക്കേറിയ നഗരങ്ങളില്‍നിന്ന് അനേകം മൈലുകളകലെ മലനിരകളാല്‍ ചുറ്റപ്പെട്ട ഈ സ്ഥലവും ദുബായ് വേള്‍ഡിന്റെ കൈപ്പിടിയിലൊതുങ്ങി എന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. അബൂദബിയുടെ പങ്കാളിത്തത്തോടെ നാലര ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കി ഗ്ലോബല്‍ ഫൗണ്ടറീസ് എന്ന കംപ്യൂട്ടര്‍ ചിപ്പ് പ്ലാന്റിന്റെ നിര്‍മ്മാണം തൊട്ടടുത്തുള്ള മാള്‍ട്ട, സ്റ്റില്‍വാട്ടര്‍ എന്നീ സ്ഥലങ്ങളിലും തുടക്കമിട്ടുകൊണ്ടാണ് ദുബായ് വേള്‍ഡിന്റെ ഈ മലയോരമേഖലയിലേക്കുള്ള കടന്നു വരവ്. ഇവിടെയുള്ള 106 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കുതിരാലയവും അനുബന്ധ സ്ഥാപനങ്ങളും ദുബായ് ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനു സ്വന്തം. കൂടാതെ, 36 നെല്‍സണ്‍ അവന്യൂവിലെ ഗ്രീന്‍ ട്രെയിനിംഗ് സെന്റര്‍ എന്ന കുതിര ലേല സ്ഥലവും ദുബായ് വേള്‍ഡിനു വേണ്ടി ഈ ഭരണാധികാരി വാങ്ങിയിട്ടുണ്ടെന്നു മാത്രമല്ല, പതിനേഴര മില്യന്‍ ഡോളര്‍ ചിലവിട്ട് അവിടെ സ്ഥിതി ചെയ്യുന്ന കുതിരയെ പരിശീലിപ്പിക്കുന്ന സ്ഥാപനമായ ഫാസിംഗ്-ടിപ്ടന്‍ പുതുക്കിപ്പണിയുകയും ചെയ്തു.

ഗ്ലോബല്‍ ഫൗണ്ടറീസ് എന്ന കംപ്യൂട്ടര്‍ ചിപ്പ് ഫാക്ടറിയുടേയും അനുബന്ധ ഘടകങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 800 മില്യന്‍ ഡോളര്‍ ചെലവു വരുന്ന പ്രോജക്ടിന്റെ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന സമയത്താണ് ദുബായ് വേള്‍ഡിന്റെ തകര്‍ച്ചയെക്കുറിച്ച് തദ്ദേശവാസികള്‍ക്ക് അറിയിപ്പു കിട്ടുന്നത്. യു.എ.യില്‍ മാത്രമല്ല ഇങ്ങിവിടെയും അനേകരാണ് ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്നത്. അതിരുവിട്ട ആത്മവിശ്വാസവും അശാസ്ത്രീയമായ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് സംരംഭവും ഏല്പിച്ച ആഘാതത്തില്‍ നിന്ന് ദുബായ് വേള്‍ഡ് മുക്തി പ്രാപിക്കുമെന്നും ജിജ്ഞാസയോടെ കാത്തിരിക്കുന്ന അനേകരുടെ സംശയങ്ങള്‍ ദുരീകരിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.