Saturday, December 12, 2009

മല മമ്മദിനെത്തേടി പോയി 

“മല മമ്മദിന്റെ അടുത്തേക്ക് ചെല്ലുകയില്ല, മമ്മദ് മലയുടെ അടുത്തേക്ക് ചെല്ലണം” എന്നൊരു ചൊല്ലുണ്ട്. പക്ഷേ, കേരളത്തില്‍ ഇപ്പോള്‍ മല മമ്മദിനെത്തേടി പോകാന്‍ തുടങ്ങിയെന്നു കേട്ടപ്പോള്‍ കഷ്ടകാലമല്ലന്നെന്തു പറയാന്‍. ഇവിടെ മല തിരുവനന്തപുരം മുന്‍സിഫ് കോടതിയും മമ്മദ് നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ ലാലേട്ടനുമാണ്.

ഒരു വസ്തു തര്‍ക്കത്തെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ കല്പന ലഭിച്ചിട്ടും ഹാജരാകാതെ മുങ്ങി നടന്ന ലാലേട്ടനോട് വീണ്ടും ഹാജരാകാന്‍ നോട്ടിസ് നല്‍കി. ഹാജരായില്ലെന്ന് മാത്രമല്ല "അതിമോഹമാണ് മോനേ ദിനേശാ അതിമോഹം, എനിക്ക് രണ്ടോ മൂന്നോ നോട്ടീസയച്ച് കാത്തിരുന്നത് തെറ്റാണെന്ന് തോന്നുമ്പൊ വാ.... എന്റെ മുഖത്തു നോക്കി പറ......അപ്പോള്‍ ഞാന്‍ പറയാം ഞാനാരാണെന്ന്. നീ പോ മോനേ ദിനേശാ....." എന്ന ഡയലോഗും കാച്ചി ആശാന്‍ വീട്ടില്‍ കാത്തിരുന്നു. അതാ വരുന്നു കോടതി വീട്ടിലേക്ക്. വീട്ടില്‍ പോയി മോഹന്‍ലാലിനെ വിസ്തരിക്കാനാണ് മുന്‍സിഫ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഒരു വ്യക്തി തീരെ അവശതയിലാകുമ്പോള്‍, അതും കോടതി വ്യവഹാരത്തിന് ശാരീരിക വൈകല്യം സംഭവിക്കുമ്പോള്‍ മാത്രമാണ് വീടുകളിലും ആശുപത്രികളിലും പോയി വിസ്തരിക്കാന്‍ കോടതി ഉത്തരവിടാറ്. ഇവിടെ മോഹന്‍ലാലിനെപ്പോലെയുള്ള സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഇങ്ങനെയുള്ള കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിച്ചുകൊടുത്താല്‍ അത് നിയമവ്യവസ്ഥയേയും കോടതിയേയും വെല്ലുവിളിക്കുന്നതിന് തുല്ല്യവും, കോടതിയുടെ വിവേചനാധികാരത്തെ വ്യഭിചരിക്കുന്നതിനും തുല്ല്യമാണ്.

മോഹന്‍ലാല്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കാം. പക്ഷേ, അതിലുപരി അദ്ദേഹം ഒരു ഇന്ത്യന്‍ പൗരനാണ്. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയ്ക്ക് നിയമത്തേയും കോടതിയേയും അദ്ദേഹം മാനിച്ചേ പറ്റൂ. നിയമവും നിയമാവലിയും എല്ലാ പൗരന്മാര്‍ത്ഥം ഒരുപോലെ ബാധകമാണെന്ന് അദ്ദേഹത്തിന് അറിവില്ലാഞ്ഞിട്ടാണോ? കോടതിയില്‍ ഹാജരാകാതിരുന്നാല്‍ നിയമപരമായി അറസ്റ്റ് വാറണ്ടാണ് അയക്കുന്നത്. ഇവിടെ എന്തുകൊണ്ട് തിരുവനന്തപുരം മുന്‍സിഫ് കോടതി അതു ചെയ്തില്ല? മോഹന്‍ലാലിന് മാത്രമായി ഒരു നിയമമുണ്ടാ?

ലാല്‍ വെറുമൊരു സിനിമാ നടന്‍ മാത്രമല്ല ഇപ്പോള്‍. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്. കേണലും കൂടിയാണെന്ന് അദ്ദേഹം വിസ്മരിക്കരുതായിരുന്നു. ദേശീയ പതാകയുടെ മുന്‍പില്‍ സല്ല്യൂട്ട് സ്വീകരിച്ച് യൂണിഫോമും നക്ഷത്ര ചിഹ്നവും ഏറ്റുവാങ്ങി, ദേശസേവനം ചെയ്യാമെന്ന സത്യപ്രതിജ്ഞ ചെയ്ത ഒരു ജവാനും കൂടിയായ മോഹന്‍ലാല്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കൃത്യമാണ് കോടതിയോടുള്ള ഈ അവഹേളനം. മലയാളികളുടെ മാത്രമല്ല, ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ അഭിമാനമായ മോഹന്‍ ലാല്‍ എല്ലാവര്‍ക്കും മാതൃകയാകേണ്ട വ്യക്തിയും കൂടിയാണ്. വെള്ളിത്തിരയിലെ കിടിലന്‍ അഭിനയവും ഇടിവെട്ട് ഡയലോഗുകളും കോടതിയോട് കാണിക്കരുതായിരുന്നു.


Comments Posted By Readers
Bijimon
മോഹ്നലലിനു മാത്രമായി ഒരു നിയമവും ഇന്ത്യന്‍ ഭരണഘടനയില്‍ ഇല്ല.. എല്ലാ പൌരനും ഉള്ളതുപോലെ മാത്രമേ മോഹന്‍ലാലിനും ഉള്ളൂ.. ഇതിനെതിരെ പ്രതീ കരിക്കണം ജനങ്ങള്‍.
നന്ദന
ഓക്കേ .മാഷെ....
അരുണ്‍
ലാലിനൊക്കെ എന്തും ആവാലോ! അല്ല പിന്നെ!
poor-me/പാവം-ഞാന്‍
ഇതിലെക്കു നയിച്ച പ്രായൊഗിക പ്രശ്നങള്‍ ശ്രി പുത്തന്‍ ചിറ വെളിപ്പേടുത്താതിരുന്നത് ശരിയായില്ല! അതിനു വേണ്ടി കാത്തിരിക്കുന്നു...
പഴശ്ശിരാജാ
വിനാശ കാലേ വിപരീത ബുദ്ധി എന്നും വീഴ്ച്ചെക്ക് മുമ്പേ അഹങ്കാരം എന്നും ഒക്കെ പഴമക്കാര്‍ പറഞ്ഞിരിക്കുന്നെത് അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. കയ്യില്‍ കിടന്ന കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങി എന്ന് പറഞ്ഞത് പോലെ ജെനം മോഹന്‍ ലാല്‍ എന്നാ ഒരു മനുഷനെ തരാം ആക്കി അങ്ങ് ആകാശത്തു നിറുത്തി ഇരിക്കുകയാണ്, സപ്തര്ഷികളുടെ നടുവില്‍, അദ്ദേഹത്തിന്റെ കുഴപ്പം അല്ല നമ്മളുടെ വിവരകേട്‌ . അയ്യാള്‍ ഇപ്പോള്‍ ആര് വിളിച്ചാലും കേള്‍ക്കാത്ത അഹങ്കാരം എന്നാ കൊട്ടക്കുള്ളിലാണ്‌. നട്ടെല്ല് ഇല്ലാത്ത ജഡ്ജ്ജിമാര്‍ ഇല്ലാത്തതിന്റെ കുഴപ്പമാണ് അല്ലെങ്കില്‍ നല്ല ചുട്ട അടി കൊടുത്തു ഇവനെ പുറത്തു കൊണ്ടുവരാമയിരുന്നു. താരങ്ങളുടെയും രാഷ്ട്രീയ നേതാക്കന്‍മാരുടെയും ദെര്‍ശ്നത്തിനായി പരക്കം പായുന്ന അമേരിക്കയിലെ മലയാളി നേതാക്കന്‍മാരെ ഇത് നിങ്ങള്ക്ക് ഒരു പാടം ആയിരിക്കെട്ടെ. ഇതിനെതിരെ അല്‍പ്പം എങ്കിലും ചിന്തിക്കാന്‍ കഴിയും എങ്കില്‍ പ്രതികരിക്കുക അല്ലെങ്കില്‍ ഒരു പോന്നടയോ, പ്ലക്കോ ഒക്കെ ആയി ഒരു ഫെല്ലോഷിപ്പില്‍ അദ്ദേത്തെ തിരുവനെന്തപുരത്തു പോയി കണ്ടിട്ട് വാ അയ്യാള്‍ക്ക് ഒരു ആശ്വസവും നിങ്ങള്‍ക്ക് സായൂജിവും ലഭിക്കും
Baiju Elikkattoor
cinimayil thudangiya maadambitham jeevithathilum thudarunnoo.....!
ജിക്കൂസ് !
മോഹന്‍ലാലിന്റെ ഈ സമീപനം എത്രത്തോളം ശരിയാണ്?അത് അനുവദനീയം ആണോ?അദ്ധേഹത്തിന്റെ തിരക്ക് മൂലം ആകാം ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത് എന്ന് അനുമാനിക്കാം.........
മമ്മു കോയ
എടാ ഹമുക്കെ അത് ബല്ല സിനിമാന്റെ ഷൂട്ടിംഗ് ആയിരിക്കും ഓന്‍ നമ്മടെ കുട്ടിനെ കുറിച്ച് ബെന്ടത്തത് എയിതി പിടിപ്പിച്ചലകൊണ്ട് ഞമ്മടെ സ്വഭാവം മാരും. ഞമ്മെടെ കുട്ടി ബലിയ ഒരു ന്ക്ഷത്ത്രമാണ് നിങ്ങള് ബിളിച്ചാല്‍കൊണ്ട് ഇറങ്ങി ബാരന്‍ പറ്റിയ ബിധത്തില്‍ അല്ല ഓന്‍ ഇരിക്കനത് . നിങ്ങള് പോയി നോക്ക് അഥവാ വന്നില്ലാന്ന് ബച്ചല് ഒരു കുട്ടിയ ഇങ്ങോട്ട് പറഞ്ഞു ബിട്ടെരു
ജയന്‍
എന്‍റെ കാല് അനെങ്ങുമയിരുന്നെങ്കില്‍......ഞാന്‍ അവനെ ഇവിടെ നിന്നും തള്ളി ഭുമിയിലേക്ക് ഇടുമായിരുന്നു...... (ജയന്‍ ഇടതു കയ്യ് വലതു കയ്യക്കുള്ളില്‍ വച്ചു തിരുമ്മുന്നു)
ലാല്‍
അഥവാ വരണം എന്ന് വച്ചാല്‍ ഒരു ജഡ്ജ്ജി കുട്ട്യേ ഇങ്ങട്ട് പറഞ്ഞു വിട്ടേര് ........എന്നാ വരെട്ടെ
ലാലു അലക്സ്‌
അത് ലാലിന്‍റെ ഒരു സ്റ്റൈല്‍ലാ...അദ്ദേഹം ആവിശ്യം ഇല്ലാതെ കോടതിയില്‍ പോകാറില്ല. പിന്നെ കോടതിക്ക് വേണമെങ്കില്‍ അങ്ങോട്ട്‌ ചെല്ലാം
ജഡ്ജ്ജി
സാര്‍...സാര്‍ .. കോടതിയില്‍ വരണ്ട സര്‍ ഞാന്‍ സാറിന്റെ ഒരു ആരാധകന്‍ ആണ് സര്‍.. സര്‍ ഞാന്‍ വീട്ടില്‍ വരാം സര്‍ ...എത്ര നാളായി ഞാന്‍ സാറിനെ കാണാന്‍ ഉള്ള മോഹവുമായി ഈ കോടതിയില്‍ ഇരിക്കുന്നു സര്‍ സര്‍ കോടതി അങ്ങോട്ട്‌ വരും സര്‍ സാറിന്റെ ആ തുണി പറിച്ചുള്ള അടിയുണ്ടോല്ലോ സര്‍ പലപ്പോഴും അത് എനിക്കും ചെയ്യണം എന്ന് തോന്നിയിട്ടുണ്ട് സര്‍ സര്‍ കോടതിയെ അവഹേളിച്ചിട്ടില്ല സര്‍ ചില മന്ത്രിമാരുടെ കോടതിയോടുള്ള അവഹേളനം കാണുമ്പോള്‍ എനിക്കും തുണി പറിച്ചു സാറിന്റെ സ്റ്റയിലില്‍ ഇവന്മാരെ അടിക്കണം എന്ന് തോന്നിയിട്ടുണ്ട് സര്‍ ..സര്‍ കോടതി അങ്ങോട്ട്‌ വരും സര്‍
ജഗതിഷ്
പ്ലീസ് എക്ഷ്കുസെ മി അപ്പോള്‍ ലാല്‍ കോടത്യില്‍ ചെന്നില്ല അല്ല കോടതി അങ്ങോട്ട്‌ ചെന്നില്ല ഞാന്‍ ഇവിടുത്തെ പൗര മുന്നണിയുടെ പ്രസിഡന്റാണ് ഞാനാണ്‌ മന്ത്രിക്കു നിവേദനം കൊടുത്തത് എന്ത് ഞാന്‍ സീ ബി ഐ രാമാ നാഥാകുറുപ്പ് എന്നാ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ എന്നോ? അദ്ദേഹം എന്റെ ഒരു സുഹ്ര്‍ത്താണ് (കോളര്‍ കയ്യ്കൊണ്ട് പടിച്ചു ചിരിക്കുന്നു).. അപ്പോള്‍ ലാല്‍ കോടതിയില്‍ പോകില്ല എന്നാണ് ..(ലാല്‍ അവിടേക്ക് കയറി വരുന്നു) എന്താടാ ഇവിടെ ഒരു സമ്മേളനം അത് ലാലേട്ടാ ഞാന്‍.... പോ പോ (ലാലാ മീശ വിരലുകൊണ്ട് പൊക്കി വച്ച്, ചരിഞ്ഞ ഒരു നോട്ടവും നോക്കി ജീപ്പ് ഓടിച്ചു ദൂരത്തേക്കു മറയുന്നു)
അച്ചുമ്മാമ
ലാല്‍ എത്ര നക്ഷത്രം ആയാലും ഉം ഉം ....... താഴത്ത് വന്നല്ലേ സമ്മാനം ഉള്ളു അത് കോടതി വേണ്ട പോലെ ചെയ്യും എന്നാണ് എന്റെ വിശ്വസം
സത്യന്‍
അപ്പോള്‍ ലാല്‍ നിങ്ങളുടെ കോടതിയോടുള്ള സമീപനം ശരിയല്ല പരീകുട്ടി കറുത്തമ്മ കേസില്‍ ഞാന്‍ കോടതിയില്‍ പോയി പ്രശനം പരിഹിരിച്ചു അങ്ങേനെയുള്ള ഒരു സമീപനം ആയിരുന്നു ശരി
സുരേഷ് ഗോപി
നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ ഈ മുഖം അന്ന് കോടതിയില്‍ നിന്നപ്പോള്‍ ഞാന്‍ നിങ്ങളുടെ ദയക്ക് വേണ്ടി യാജിച്ചതാണ് പക്ഷേ .. ഇന്ന് എന്‍റെ ഊഴം ആണ് ഒരു കോടതിക്കും ഞാന്‍ ലാലിനെ വിട്ടു കൊടിക്കില്ല ഷിറ്റ്.....
ജെനാര്‍ധ്നന്‍
നമ്മുടെ ലാലിനെ കുറിച്ചാണോ ഓ ... ജെനം ഇങ്ങെനെ പറയുന്നത് ചുമ്മാതായിരിക്കും ഏതയാലും നീ കുട ഇങ്ങോട്ട് എടുക്കു ഞാന്‍ കോടതി വരെ പോയിട്ട് വരാം ...
സലിം കുമാര്‍
ഈ ലാല്‍ കോടതിയില്‍ പോകാതെ ഇരിക്കുന്നത് ജഡ്ജ്ജി എന്റെ ഒരു ക്ലാസ്സ്‌ മേറ്റ്‌ ആണ് ഞങ്ങള്‍ ഒരുമിച്ചു ഒരിക്കല്‍ ആ പാറുവിന്റെ വീട്ടില്‍ വച്ചാണ് പരിചയ പെടുന്നത് ഞാന്‍ ഇറങ്ങി വരുമ്പോള്‍ അയ്യാള്‍ അങ്ങോട്ട്‌ കേര്യ്പോകുകയായിരുന്നു (ലാല്‍ കയറി വരുന്നു) എന്തടാ നീ ഇവിടെ പറഞ്ഞോണ്ട് നില്‍ക്കുന്നത് (തല ചൊറിഞ്ഞുകൊണ്ട്) അത് ലാലേട്ടാ ചതിക്കെല്ലേ ജീവിത പ്രശ്നും ആ ( ലാല്‍ പോ പോ )
രാജമാണിക്യം
എടേയ്‌, നിന്നെപ്പോലെ വ്യാവാരം തൊടങ്ങിയവനാ ഈ ഞാനും. മൊട കാണിച്ചാലിണ്ടല്ലാ തള്ളേ, പിരുത്ത് കളയും കെട്ടാ. നീയെന്തര് വിചാരിച്ചു? എന്തിരായാലും നീ കോടതീ പോകാത്ത സ്ഥിതിക്ക് നിന്‍റെ വീടും പൂട്ടി താക്കൊലുമായിട്ടെ ഞാന്‍ പോകത്തൊള്ള്. രായൂട്ടാ, യെഴുതി വാങ്ങീരടെ യവന്റെ വീടും ആധാരോം സകല സാവരോം ജെന്ഗമോം......
സുകുമാരി -ജഗതി
എന്തെടാ ഇവിടെ നിന്ന് കറങ്ങുന്നത് അത് ചേച്ചി..ലാല്‍ ലാലിന് എന്ത് പറ്റിയെടാ അത് ജഡ്ജ്ജി ലാലിനെ... ഒന്ന് പറഞ്ഞു തോലെക്കെട --ലലെട്ടനോട് ജഡ്ജ്ജി കോടതിയില്‍ പോയി കാണാന്‍ പറഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു ജഡ്ജ്ജി ലലെട്ടെനെ വീട്ടില്‍ ചെന്ന് കാണാന്‍ പറഞ്ഞു...സുകുമാരി ഹ അവനെന്റെ മോനാ അമ്പല മടത്തില്‍ ദേവകിയുടെ മകനാ അവനെ കാണണം എങ്കില്‍ വീട്ടില്‍ വന്നു കാണാന്‍ നീ പോയി പറ ...ഉവ്വ് ..ഉവ്വ് (ജഗതി)
വെഞ്ഞാറമൂട്
ലലട്ടെനെ കാണാന്‍ കോടതി ചെല്ലുമ്പോള്‍ എങ്ങനെയാണു ലാല്ലേട്ടന്‍ നില്ക്കാന്‍ പോകുന്നത് എന്നി ഞാന്‍ നിങ്ങളെ കാണിച്ചു തരാം - നീ എന്തിരെ അവിടെ ഇവിടേം നോക്കണേ ഇങ്ങോട്ട് നോക്കെടെ ... അതായതു വലതു കയ്യ് കൊണ്ട് മീശ മേല്‍പ്പോട്ടു തടകി കയറ്റി, ഇടതു തോള്‍ നന്നായി താഴാത്തോട്ടു തൂക്കി ഇട്ടു, ഇടതു കയ്യ് കൊണ്ട് മുണ്ട് പൊക്കി രണ്ടു കയ്യകൊണ്ട് മടക്കി കുത്തി, ഇടതു കയ്യ് വിരലുകള്‍ ഇടതു തുടയുടെ പുറ ഭാഗത്ത് ഞെരിച്ചമര്‍ത്തി അണ്ടര്‍വെയെര്‍ കാണത്തക്ക രീതിയില്‍ വലതു കാല് പൊക്കി ജഡ്ജ്ജിയുടെ നേരെ ചെല്ലുക - എന്തെടെ വല്ലതും മനസ്സില്‍ ആയോടെ . ഒരു പുളപ്പന്‍ സാദ്നമെടെ ഇത് കൊണ്ടുപോയ് കളിക്ക്
മധു
ഏത് കോടതി ആയാലും ശെരി എനിക്കതൊന്നും പ്രശനമല്ല ലാല്‍ ഒരു തെറ്റ് ചെയ്യിതിട്ടുന്ടെങ്കില്‍ കോടതി അയാളുടെ വീട്ടില്‍ പോയി മാപ്പ് പറയണം ങ്ങ.....
പ്രേംനസീര്‍
നിങ്ങള്‍ എന്താണ് പരുയുന്നെത് ലാലിന് കോടതിയില്‍ പോകാന്‍ പറ്റില്ലന്നോ അത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല ഞാന്‍ പോയ്‌ ലാലിനെ കണ്ടിട്ട് വരാം ഷീലക്കും വേണമെങ്കില്‍ വരാം അയാളുടെ വീട്ടില്‍ നല്ല മരം ഉണ്ടെങ്കില്‍ അതിനു ചുറ്റും ഒന്ന് പാടി ഓടം എന്റെ ഷീല നീ ഇല്ലാതെ എനിക്ക് പോകാന്‍ കഴിയില്ല ഷീല
ഉമ്മര്‍
എന്ത് അവനു കോടതിയില്‍ പോകാന്‍ പറ്റില്ലന്നോ? ഇത് ഇവിടെത്തെ ന്യയം അവന്റെ മുത്തച്ചന്‍ കോടതിയില്‍ പോകും അല്ലങ്കില്‍ ഞാന്‍ അവനെ കോടതി കയറ്റും
George
കൊള്ളം നല്ല ആര്‍ട്ടിക്കിള്‍ നമ്മള്‍ ഇതു ഇവടെ ഇരുന്നു പറഞ്ഞിട്ട് ഏന്നത സാറെ വിശേഷം സ്വാമി വിവേകാനാതന്റ്റെ വാക്കുകള്‍ ഓര്‍ത്തുപോകുന്നു -
One of the readers
അഭിനയ ചാതുര്യം കൊണ്ട് നമ്മളുടെ മനസിനെ പിടിച്ചെടുത്ത ലാല്‍ അഹങ്കാരപരമായ പെരുമാറ്റം കൊണ്ട് അതിനെ തച്ചുടക്കുമോ? ഇതിന്റെ പിന്നിലെ ചേതോവികാരങ്ങള്‍ എന്തെന്ന് ആര്‍ക്കറിയാം? ജുഡിഷ്യറി ഒരു തമാശയോ? എന്തയാലും ഇത്തരം ഒരു വാര്‍ത്ത സ്രഷ്ട്ടിക്കാന്‍ ഇദ്ദേഹം അവസരം കൊടുക്കരതായിരുന്നു Those who are in high profile positions must be an example for the younger generation those who look up on to them as role models. Any how, waiting for more information on this
ഒരു ഭ്രാന്തെന്‍
ഇവിടെ ഇരുന്നു പറഞ്ഞിട്ട് വിശേഷം ഒന്നും ഇല്ലങ്കിലും ഒരു സുഖം. എങ്ങനെങ്കിലും ഈ ഭ്രാന്തു ഒന്ന് മാറി കിട്ടണ്ടേ ജോര്‍ജ് സഹോദര
ലാല്‍
ജഡ്ജ്ജി എന്‍റെ വീട്ടില്‍ വന്നിരുന്നു ഞങ്ങള്‍ അടിച്ചു പൂകുട്ടി ആയി അദ്ദേഹത്തിന് വേണ്ടി ഞാന്‍ തുണി പരിച്ചുള്ള അടി സീന്‍ കാണിച്ചു കൊടുത്തു അദ്ദേഹത്തിന് വളെരെ ഇഷ്ട്ടപെട്ടു അടുത്ത തവണ കൊടെതിയെ അവഹേളിക്കുന്ന മന്ത്രിമാരെ തുണി പറിച്ചു അടിക്കും എന്നും അദ്ദേഹം പറഞ്ഞു പക്ഷേ ഒരു വെത്യാസം അദ്ദേഹം അണ്ടര്‍വയെര്‍ ഇടുകയില്ല എന്ന് പറഞ്ഞു അങ്ങേന്ങ്കിലും മന്ത്രിമാര്‍ക്ക് നാണം വരെട്ടെ എന്നും പറഞ്ഞു. അദ്ദേഹം എന്നെ ഒന്ന് കാണിച്ചു തന്നു ഓ എന്താ ഹി ഹി
ഒരു അഭ്യസ്ത വിധ്യന്‍
എന്താണ് ജോര്‍ജ് സാറു പറയാന്‍ ഉദ്ദേശിക്കുനത് വിവെകാനധ്നു ഭ്രാന്തായിരുന്നു എന്നാണോ?
An Indian American

Bharathu, padmabhoosun, Lt. Col. law breaking proud egocentric citizen of India!!!! Thank you for being a good example (Sarcastic)


George
അല്ലെ അല്ല വിവേകാനന്തനെ തന്നെ ഭ്രാത് പിടിപ്പിക്കുന്ന സംസ്കാര ശൂന്യമായ ലഫ് കേണലിന്റെ പെരുമാറ്റം കൊള്ളാം മോനെ ദിനേശ
മായാവി..
film stars and some ugly fellows are contols our country
രഘുനാഥന്‍
രഘുനാഥന്‍ യുദ്ധമുണ്ടായാല്‍ പാക് പട്ടാളം വീട്ടില്‍ വന്നാലേ താന്‍ യുദ്ധം ചെയ്യൂ എന്നെങ്ങാനും ലെഫ്റ്റ് കേണല്‍ പറഞ്ഞു കളയുമോ ആവോ?
Jayakrishnan Kavalam
വിവരങ്ങള്‍ പൂര്‍ണമായി ലഭിക്കാഞ്ഞതാണ് ഈ പോസ്റ്റിന് ആധാരമെന്നു കരുതുന്നു. ഇത് വാസ്തവത്തില്‍ മോഹന്‍ലാലിനെതിരെയുള്ള കേസല്ല. അദ്ദേഹത്തിന്‍റെ വസ്തുവിന്‍റെ അടുത്തു കിടക്കുന്ന ഭൂവുടമയും ലോട്ടറി കച്ചവടക്കാരനുമായുള്ള കേസില്‍ മോഹന്‍ലാല്‍ സാക്ഷിമാത്രമാണ്. ഈ കേസില്‍ സാക്ഷിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കുകയോ, അഭിഭാഷക കമ്മീഷന്‍ വഴി മൊഴി സ്വീകരിക്കുകയോ ചെയ്യണം എന്നു മാത്രമാണ് മോഹന്‍ലാല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചത്. അഭിഭാഷക കമ്മീഷനെ ആവശ്യപ്പെടാന്‍ നിയമം അനുവദിക്കുന്നുണ്ട്‌ എന്നു തോന്നുന്നു. പ്രത്യേകിച്ചും ഇത്രയും പോപ്പുലാരിറ്റിയുള്ള ഒരാള്‍ക്ക് അതാവശ്യപ്പെടുന്നതില്‍ തെറ്റു പറയാനുമാവില്ല. അതിലേക്കായി പ്രത്യേക ഫീസ്‌ കെട്ടേണ്ടതായുമുണ്ട്. കോടതി അതിന്മേലാണ് ഉത്തരവിട്ടിരിക്കുന്നതെന്ന് മലയാളമനോരമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ മോഹന്‍ലാലിനു വേണ്ടി കോടതി ഒരു വിട്ടു വീഴ്ചയും നടത്തിയിട്ടില്ല എന്നു വേണം ഇതില്‍ നിന്നു മനസ്സിലാക്കാന്‍. അല്ലെങ്കില്‍ തന്നെ ജുഡിഷ്യറിയെ ആ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പ്രധാനമന്ത്രിക്കു പോലും സാധിക്കില്ല / അല്ലെങ്കില്‍ ഭരണഘടനയില്‍ അതിനുള്ള വകുപ്പില്ല എന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെങ്ങനെ സാധിക്കും? ആ വാര്‍ത്ത എവിടെയെന്ന് തപ്പിയെടുക്കുക അസാദ്ധ്യം. അതുകൊണ്ടാണ് ഇത്രയുമെഴുതിയത്. ആ വാര്‍ത്തയുടെ സംക്ഷിപ്ത രൂപമാണിത്.
Baiju Elikkattoor
cinimayil thudangiya maadambitham jeevithathilum thudarunnoo.....!
ഒരു വായനക്കാരന്‍
മലയാളിയുടെ വിധേയത്ത സ്വഭാവം അത്ര പെട്ടന്ന് മരുന്നതല്ല. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കും എന്ന് പറഞ്ഞത് പോലെ ഒരു സിനിമ നടനെയോ നടിയേയോ കാണുമ്പോഴേക്കും എന്തോ സ്വര്‍ഗ്ഗം കിട്ടിയ വാശിയാണ്. ജെനങ്ങളുടെ ഈ സമീപനം അവരെയും മനുഷരല്ലതാക്കി തീര്‍ക്കുന്നു . ഷാരുഖാന്റെ എന്റെ പേര് ഖാന്‍ എന്നാ ചിത്രം ഒക്കെ ഈ മനോഭാവങ്ങളില്‍ നിന്ന് ഉരുതിരിഞ്ഞു വരുന്നതാണ്. ഇവന്മാരെ അല്‍പ്പം ദൂരത്ത്‌ നിരത്താന്‍ പറ്റിയാല്‍ കാര്യം ശരിയാകും അതിന്‍ നമ്മളുടെ വിധേയ സ്വ്ഭാവം ആദ്യം മരണം അതാണ് പ്രശ്നം
Sitting judge
Based on the evidence submitted by Jayakrishnan Kavalam I find nothing wrong with Mr. Lals action requesting an attorny and have the deposition taken at home. He is free and continue his acting. By the by I like him beating up the bad guys raising his big leg showing the അണ്ടര്‍... and kicking them

ലേഖകന്‍  
മോഹന്‍ലാല്‍ ഏതെങ്കിലും കേസിലെ വാദിയോ പ്രതിയോ അല്ല. പക്ഷെ, കോടതി വ്യവഹാര സമയത്ത് വാദിയും പ്രതിയും സാക്ഷിയും കോടതിയില്‍ ഹാജരാകണമെന്നാണ് വ്യവസ്ഥ. മോഹന്‍ലാല്‍ പോപ്പുലര്‍ ആയതുകൊണ്ട് വാദിയെയും പ്രതിയെയും കോടതിയില്‍ വിസ്തരിച്ച്ചോ സാക്ഷിയായ എന്നെ വീട്ടില്‍ വന്നു വിസ്തരിച്ച്ചോ എന്ന് പറയുന്നതിന്റെ ഔചിത്യമെന്താണ്? അങ്ങനെ കോടതി പണം വാങ്ങി വീടുകളില്‍ സാക്ഷി വിസ്താരം നടത്താന്‍ തുടങ്ങിയാല്‍ മോഹന്‍ലാലിനേക്കാള്‍ പോപ്പുലര്‍ ആയവരും ഇതേ പ്രവണത കാണിക്കും. തന്നെയുമല്ല, പണം കൊടുത്താല്‍ എന്തും നടക്കുന്ന, നടത്താവുന്ന, കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ അന്തസത്തയും വിശ്വാസവും സാക്ഷിക്കൂട്ടില്‍ കയറുന്ന അവസ്ഥയും സംജാതമാകും.
ഡയറക്ടര്‍ കുമ്പകൊണം  
എന്റ്റെ ഇഷ്ട്ടാത്തിനു നില്‍ക്കാത്ത കോടതി എനിക്ക് വേണ്ട ഇത് ഇവിടെത്തെ നിയമമാണ് (അദ്ദേഹം പുസ്തകം കക്ഷത്തില്‍ വയ്യിക്കുന്നു മുണ്ട് മടക്കി കുത്തി അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നോക്കിയിട്ട്) എടൊ ലേഖക ഞാന് ഒന്ന് നോക്കെട്ടെ ഞങ്ങളെ പുറത്തു ഇറങ്ങാന്‍ വയ്യതക്കിയത് നീ എല്ലാം കൂടിയല്ലേ? ഇപ്പൊ നീ വേണ്ടതെതെല്ലാം എഴുതി പിടിപ്പിക്കുക (ലാല്‍ വളെരെ ദേഷ്യത്തോടെയും സങ്കടത്തോടെയും കുട കുത്തി പിടിച്ചു ഇടയ്ക്കു തിരിഞ്ഞു നോക്കിയും നടന്നകലുന്നു) നിന്നെ ഞാന്‍ കണ്ടോളം
ലാല്‍  
(നടന്നു പോയ ലാല്‍ വളരെ വേഗത്തില്‍ തിരിച്ചു വരുന്നു) അല്ല എനിക്ക് അറിയാന്‍ വ്യ്ഞ്ഞിട്ടു ചോദിക്കുക എയ്ള്‍ക്ക് ഇത് എന്തിന്റെ കേടാ .ഇപ്പോള്‍ ഇയാള്‍ പറയുന്നു ഞാന്‍ വാതിം അല്ല പ്രതിം അല്ലെന്നു. മനുഷ്യനെ ജീവിക്കാന്‍ അനുവതിക്കില്ല? ഞാന്‍ ഇവിടെ, എന്റെ വീട്ടില്‍ വെറുതെ ഇര്രിക്കുന്നു. എന്നെ കുറിച്ച് വേണ്ടാത്ത കഥകള്‍ ഉണ്ട്ടക്കി എന്നെ നാറ്റിക്കും എന്ന് വച്ചാല്‍, തന്നെ വെറുതെ വിടില്ല തന്നെ ഞാന്‍ കോടതി കയറ്റും നോക്കിക്കോ
lal  
അയ്യോ! ഇയാള്‍ ഇത് എന്താ ഈ പറയുന്നേ ഞാന്‍ സാക്ഷി അന്നെന്നോ അയ്യോ! ഞാന്‍ ഒന്ന് കണ്ട്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല


4 comments:

  1. അയ്യോ ഇങ്ങനെ ഒക്കെ എഴുതല്ലേ !!! കോടതിയാ ... അവര്‍ക്കും എന്ത് തീരുമാനിക്കാമല്ലോ .. മിണ്ടിയാല്‍ കോടതി അലക്ഷ്യത്തിന് കേസ് വരും .. അമേരിക്കയില്‍ ഇരുന്നു ധൈര്യത്തില്‍ പറഞ്ഞോ പക്ഷെ ഞാന്‍ ഒന്നും മിണ്ടുന്നില്ല ...

    ReplyDelete
  2. അയ്യോ ഇങ്ങനെ ഒക്കെ എഴുതല്ലേ !!! കോടതിയാ ... അവര്‍ക്കും എന്ത് തീരുമാനിക്കാമല്ലോ .. മിണ്ടിയാല്‍ കോടതി അലക്ഷ്യത്തിന് കേസ് വരും .. അമേരിക്കയില്‍ ഇരുന്നു ധൈര്യത്തില്‍ പറഞ്ഞോ പക്ഷെ ഞാന്‍ ഒന്നും മിണ്ടുന്നില്ല ...

    ReplyDelete
  3. അയ്യോ ഇങ്ങനെ ഒക്കെ എഴുതല്ലേ !!! കോടതിയാ ... അവര്‍ക്കും എന്ത് തീരുമാനിക്കാമല്ലോ .. മിണ്ടിയാല്‍ കോടതി അലക്ഷ്യത്തിന് കേസ് വരും .. അമേരിക്കയില്‍ ഇരുന്നു ധൈര്യത്തില്‍ പറഞ്ഞോ പക്ഷെ ഞാന്‍ ഒന്നും മിണ്ടുന്നില്ല ...

    ReplyDelete
  4. അല്ല പിന്നെ. മൊട കാണിച്ചാല്‍ എടപെടാതിരിക്കുന്നതെങ്ങനെ..?

    ReplyDelete