Tuesday, September 8, 2020

ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം

 


അന്തസ്സും മനുഷ്യാവകാശവും എന്ന നിലയിൽ സാക്ഷരതയുടെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ സാക്ഷരതയുള്ളതും സുസ്ഥിരവുമായ ഒരു സമൂഹത്തിലേക്ക് സാക്ഷരതാ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനും അന്താരാഷ്ട്ര സാക്ഷരതാ ദിനം ആഗോളതലത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 8 ന് ആചരിക്കുന്നു. 1966 ൽ, യുനെസ്കോയുടെ പൊതുസമ്മേളനത്തിന്റെ പതിനാലാം സെഷനിൽ, വ്യക്തികൾക്കും സമുദായങ്ങൾക്കും സമൂഹങ്ങൾക്കും സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ചും കൂടുതൽ സാക്ഷരതയുള്ള സമൂഹങ്ങൾക്കായുള്ള തീവ്രമായ ശ്രമങ്ങളുടെ ആവശ്യകതയെക്കുറിച്ചും പ്രതിഫലിപ്പിക്കുന്നതിനായി ആദ്യമായി അന്താരാഷ്ട്ര സാക്ഷരതാ ദിനം പ്രഖ്യാപിച്ചു.

യുനെസ്കോയുടെ റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള 773 ദശലക്ഷം മുതിർന്നവർക്ക് അടിസ്ഥാന സാക്ഷരതാ കഴിവുകൾ ഇല്ലാത്തതിനാൽ സാക്ഷരതാ വെല്ലുവിളികൾ നിലനിൽക്കുന്നു. 617 ദശലക്ഷത്തിലധികം കുട്ടികളും കൗമാരക്കാരും വായനയിലും ഗണിതത്തിലും മിനിമം പ്രാവീണ്യം നേടുന്നില്ല. മുതിർന്നവരുടെ സാക്ഷരതയും വിദ്യാഭ്യാസവും പ്രാരംഭ വിദ്യാഭ്യാസ പ്രതികരണ പദ്ധതികളിൽ ഇല്ലായിരുന്നു. അതിനാൽ സാക്ഷരതാ വൈദഗ്ധ്യമോ കുറവോ ഇല്ലാത്ത നിരവധി യുവാക്കൾക്കും മുതിർന്നവർക്കും ജീവൻ രക്ഷിക്കാനുള്ള വിവരങ്ങളിൽ പരിമിതമായ പ്രവേശനമുണ്ട്.

ഈ വർഷം, അന്താരാഷ്ട്ര സാക്ഷരതാ ദിനം 2020 “COVID-19 പ്രതിസന്ധിയിലും അതിനുമപ്പുറത്തും സാക്ഷരതാ പഠിപ്പിക്കലും പഠനവും” ഊന്നിപ്പറയുന്നു, പ്രത്യേകിച്ചും അധ്യാപകരുടെ പങ്ക്.

അന്താരാഷ്ട്ര സാക്ഷരതാ ദിന 2020 തീം പ്രധാനമായും യുവാക്കളെയും മുതിർന്നവരെയും പഠനത്തെ ആജീവനാന്ത പഠന വീക്ഷണമായി ഉയർത്തിക്കാട്ടുന്നു. COVID-19 പാൻഡെമിക് സമയത്ത്, നയ വ്യവഹാരവും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം ലോകമെമ്പാടുമുള്ള അധ്യാപകർക്കിടയിൽ ശ്രദ്ധയിൽപ്പെടുത്തി. സാക്ഷരതാ വൈദഗ്ധ്യമോ കുറവോ ഇല്ലാത്ത യുവാക്കളുടെയും മുതിർന്നവരുടെയും പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.

ഈ അന്താരാഷ്ട്ര സാക്ഷരതാ ദിനം 2020, യുനെസ്കോ, ഒരു വെർച്വൽ കോൺഫറൻസിൽ, യുവാക്കളിലും മുതിർന്നവരുടെ സാക്ഷരതാ പരിപാടികളിലും പകർച്ചവ്യാധിയെയും അതിനുമപ്പുറത്തെയും നേരിടാൻ നൂതനവും ഫലപ്രദവുമായ പെഡഗോഗികളും അധ്യാപന രീതികളും എങ്ങനെ ഉപയോഗിക്കാമെന്ന് പ്രതിഫലിപ്പിക്കാനും ചർച്ചചെയ്യാനും ലക്ഷ്യമിടുന്നു.

ലോകത്തിലെ വലിയൊരു ശതമാനം ജനങ്ങൾ ഇന്നും നിരക്ഷരരാണ്. ഈ ദുരവസ്ഥക്ക് പരിഹാരം ഉണ്ടാക്കണമെന്ന ഓർമ്മപ്പെടുത്തലാണ് അന്താരാഷ്ട്ര തലത്തില്‍ സാക്ഷരതാദിനം ആചരിക്കുന്നത്തിലൂടെ നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഇന്ത്യയിൽ സാക്ഷരതയിൽ എത്തിയവർ 65.38 ശതമാനമാണ്. കേരളത്തില്‍ ഇത് 90.92 ശതമാനമാണ്. എഴുത്തും വായനയുമറിയാത്ത ജനത എന്നത് ആത്മവിശ്വാസം ഇല്ലാത്ത ഇരുട്ടിലാണ് ഇന്നും ജീവിക്കുന്നത്. വിദ്യാഭ്യാസം ലഭിച്ച മനുഷ്യൻ അത് മറ്റുള്ളവർക്ക് പകര്‍ന്നുകൊടുക്കണം എന്നതാണ് സാക്ഷരതാ ദിനം ലോകത്തോട് പറയുന്നത്. സമൂഹത്തിന്റെ പൊതുവികാസം സാധ്യമാകാതെ സാക്ഷരത നേടുന്നത് അർത്ഥസൂന്യമായ വസ്തുതയാണ്. 1965-ല്‍ ഇറാനിലെ ടെഹ്‌റാന്‍ നഗരത്തില്‍ ചേര്‍ന്ന ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന യജ്ഞം തുടങ്ങാന്‍ അംഗരാഷ്ട്രങ്ങളോട് ആദ്യമായി അഭ്യര്‍ത്ഥിക്കപ്പെടുന്നത്. സമൂഹം സാക്ഷരരായിരിക്കേണ്ടതിന്റെ ആവശ്യകത ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ഈ ദിനാചരണം ലക്ഷ്യം വെക്കുന്നത്.

വ്യക്തികളുടെയും സമൂഹത്തിന്റെയും വിമോചനത്തിനും വികാസത്തിനും സാക്ഷരത എന്നത് അനിവാര്യമാണ്. യാഥാർഥ്യങ്ങളുടെ തിരിച്ചറിവാണ് സാക്ഷരത മനുഷ്യ സമൂഹത്തിനു നൽകുന്നത്. നിരക്ഷരരായ സമൂഹത്തിനും വ്യക്തികള്‍ക്കും സ്വതന്ത്ര വിചാരങ്ങളും ആത്മവിശ്വാസവും അന്യമാണ്. തന്റെയും, സമൂഹത്തിന്റെയും പൊതുവികാസത്തിന് പ്രയത്‌നിക്കുകയാണ് വിദ്യാഭ്യാസം നേടിയ ഓരോ പൗരന്റെയും ഉത്തരവാദിത്വം എന്നതാണ് യാഥാർഥ്യം. സ്‌കൂളില്‍ പോകാതെ ഒരു കുട്ടി വളരുന്നുണ്ടെങ്കില്‍ അതിന്റെ കുറ്റകരമായ ഉത്തരവാദിത്വങ്ങളില്‍ നിന്ന് സമൂഹവും സര്‍ക്കാരും മുക്തരാകുന്നില്ല. നിരക്ഷരരായ ദമ്പതികള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും, പാരമ്പര്യരോഗംപോലെ നിരക്ഷരതയിലേക്ക് തള്ളിവിടപ്പെടുകയാണ്. അത്യാധുനിക കമ്പ്യൂട്ടർ ലോകത്തിന്റെ കാലത്ത് അക്ഷരങ്ങള്‍ക്കും എഴുത്തിനും പ്രസക്തിയില്ല എന്ന വാദവും ഇക്കാര്യത്തിൽ തെറ്റുതന്നെയാണ്. നിരക്ഷരത നിര്‍മ്മാര്‍ജ്ജനത്തിന് യുനെസ്‌കൊയും ലോകരാഷ്ട്രങ്ങളും അക്ഷീണ പരിശ്രമം നടത്തിയിട്ടും കോടിക്കണക്കിന് ജനങ്ങള്‍ ഇന്നും അക്ഷരവെളിച്ചം സിദ്ധിക്കാത്തവരായി കഴിയുകയാണ്.

ഇന്ത്യയെപ്പോലുള്ള രാജ്യത്ത് നിരക്ഷരത നിര്‍മ്മാര്‍ജ്ജനം പരിശ്രമകരമായ ജോലിയാണ്. സാംസ്‌കാരിക വൈവിധ്യങ്ങളും ഭാഷാ വൈവിധ്യങ്ങളും നിറഞ്ഞ ഇന്ത്യയിൽ 2011-ലെ കാനേഷുമാരി പ്രകാരം 19,569 ഭാഷകളാണ് നിലവിലുള്ളത്. ഇവയെ പലരീതിയില്‍ വ്യവകലനവും വിശകലനവും നടത്തി 121 ഭാഷകളായി തിരിച്ചിരിക്കുന്നു. ഇവയില്‍ 22 ഭാഷകള്‍ക്ക് മാത്രമേ ഇന്നും ഭരണഘടനാപരമായ സംരക്ഷണം ഉള്ളൂ. ഭരണഘടനയുടെ എട്ടാം പട്ടികയാണ് ഈ സംരക്ഷണം രാജ്യം നല്‍കുന്നത്. ഇന്ത്യയുടെ ജനസംഖ്യയില്‍ 96.71 ശതമാനം പേരും ഭരണഘടന അംഗീകരിച്ച ഭാഷ സംസാരിക്കുന്നവരാണ്. 3.29 ശതമാനം ഔദ്യോഗികമായി അംഗീകാരമില്ലാത്ത ഭാഷയാണ് ആശയവിനിമയത്തിന് ഇന്നും ഉപയോഗിക്കുന്നത്. പ്രാദേശിക ഭാഷകള്‍ക്ക് മീതെ ഉത്തരേന്ത്യന്‍ ഭാഷയായ ഹിന്ദി ആധിപത്യം നേടിയത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ വലിയ പ്രക്ഷോഭത്തിന് വരെ ഈയിടെ കാരണമായി.

രാജ്യത്തെ ജനസംഖ്യയില്‍ 43.63 ശതമാനവും ഹിന്ദി സംസാരിക്കുന്നവരായിട്ടാണ് ഉള്ളത്. വ്യക്തിപരമായി സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സാമൂഹ്യ സാക്ഷരതയും വളര്‍ത്തിക്കൊണ്ട് വരേണ്ടത്തിന്റെ ആവശ്യമാണ് രാജ്യത്തിനു ഇന്ന് ആവശ്യം. സാമ്പത്തിക സാക്ഷരത, പരിസ്ഥിതി സാക്ഷരത, ജലസാക്ഷരത, ലിംഗ സാക്ഷരത എന്നിവയില്‍ സമൂഹം ഇനിയും ബോധവല്‍ക്കരിക്കപെടേണ്ടിയിരിക്കുന്നു. സര്‍ക്കാരില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പലതരത്തിലുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാതെപോകുന്നത് സാമൂഹിക സാക്ഷരതയുടെ അഭാവം ഒന്നുകൊണ്ടു മാത്രമാണ്. ഇതിന്റെ മെച്ചം ഇടനിലക്കാര്‍ ഇന്നും തട്ടിയെടുക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

ആദിവാസികള്‍, ദളിതര്‍, നിത്യരോഗികള്‍,സ്ത്രീകള്‍, വൃദ്ധന്മാര്‍, അംഗവൈകല്യം സംഭവിച്ചവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട പലരും തങ്ങള്‍ക്ക് അനുകൂലമായി ആവിഷ്‌കരിച്ച പല പദ്ധതികളെക്കുറിച്ചും ഇന്നും ബോധവാന്മാരല്ല. സമൂഹം പാലിക്കേണ്ട മറ്റൊരു മേഖലയാണ് നിയമ സാക്ഷരത. ഏതെല്ലാം നിയമങ്ങള്‍ പാലിക്കേണ്ടതാണെന്നും ഏതെല്ലാം നിയമങ്ങളില്‍കൂടി തങ്ങള്‍ക്ക് നീതി ലഭ്യമാകുമെന്നും പൗരന്മാരെ ഭരണകൂടം ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളിലും, ഭരണ രംഗങ്ങളിലും, നടമാടുന്ന അഴിമതിയുടെ നല്ലൊരു ഭാഗവും പൗരന്മാരുടെ അവകാശബോധ്യങ്ങളെക്കുറിച്ചുള്ള അജ്ഞതമൂലം ആണ് ഉണ്ടാകുന്നത്. കൈക്കൂലിയെന്നത് ജീവനക്കാര്‍ക്ക് അവകാശപ്പെട്ട ഒന്നാണെന്ന പൗരന്മാരുടെ തെറ്റായ ബോധ്യങ്ങളില്‍ നിന്നാണ് അഴിമതി വളരുന്നത്. കൈക്കൂലി നല്‍കി കാര്യം സാധിപ്പിച്ചെടുക്കുന്നത് വലിയ മിടുക്കായി കാണുന്നവരാണ് അഭ്യസ്തവിദ്യർ പോലും എന്നതാണ് നിലവിലുള്ള സ്ഥിതി. വെറും അക്ഷരമെഴുതി പഠിക്കലും പഠിപ്പിക്കലുമല്ല സാക്ഷരതാ പ്രവര്‍ത്തനം, എന്ന വിശ്വാസവും, ധാരണയും മാറുകയും, മാറ്റിയെടുക്കപെദനിയും ഇരിക്കുന്നു. എഴുത്തിനും വായനക്കും അപ്പുറം, ആവശ്യങ്ങളെയും അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചുള്ള തിരിച്ചറിവാണ് സാക്ഷരതയിലൂടെ സമൂഹം സ്വായത്തമാക്കേണ്ടത്.

ഇന്നത്തെ സാക്ഷരതാ ദിനം ആ തിരിച്ചറിവ് നൽകട്ടെ.


Friday, September 4, 2020

ഫൊക്കാന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

 


അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളില്‍ ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയില്‍ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്സ് തോമസ് എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജി പ്രകാരം ഏര്‍പ്പെടുത്തിയ താത്ക്കാലിക വിലക്കിനെതിരെ എതിര്‍ കക്ഷികളായ മാമ്മന്‍  സി ജേക്കബ്, ജോര്‍ജി വര്‍ഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍, കുര്യന്‍ പ്രക്കാനം എന്നിവര്‍ മെരിലാന്റിലുള്ള യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച 'കോടതി മാറ്റ' ഹര്‍ജി ഈ കേസ് പുതിയ വഴിത്തിരിവിലേക്ക് കടക്കുമെന്നുറപ്പായി.

ലഭ്യമായ രേഖകളനുസരിച്ച് ഈ കേസ് ന്യൂയോര്‍ക്കിലെ ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയില്‍ നിന്ന് മെരിലാന്റിലുള്ള യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയുടെ ഗ്രീന്‍ബെല്‍റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്നാണ് എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2006-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമ്പി ചാക്കോ മെരിലാന്റില്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയതും തിരഞ്ഞെടുപ്പ് അസാധുവാക്കിയതും പരാതിക്കാരനും എതിര്‍ കക്ഷികളും വിവിധ സംസ്ഥാനങ്ങളിലുള്ളവരായതിനാലായിരുന്നു. ഇപ്പോഴും അതേ നിലപാടെടുത്തിരിക്കുകയാണ് എതിര്‍ കക്ഷികളെന്ന് തോന്നുമെങ്കിലും പ്രത്യക്ഷത്തില്‍ അല്പം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

എതിര്‍കക്ഷികളുടെ വാദത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍:

1. ഫൊക്കാന എന്ന സംഘടന മെരിലാന്റ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, നികുതി അടച്ചുവരുന്നതുമായ ഒരു ലാഭരഹിത സംഘടനയാണ്.

2. പരാതിക്കാരായ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്സ് തോമസ് എന്നിവര്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തും എതിര്‍ കക്ഷികള്‍ മെരിലാന്റ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലുമായതിനാല്‍ കേസിലെ 'നാനാത്വം' (diversity) കണക്കിലെടുക്കണം.

3. ഈ പരാതി മൂലമുണ്ടായ താത്ക്കാലിക വിലക്കു മൂലം ഫൊക്കാനയ്ക്ക് ഭംഗിയായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്തതുകൊണ്ടും, പലിശയൊഴികെയുള്ള ചിലവുകളും അതിന്റെ സല്പേരിനു വരുന്ന നഷ്ടമടക്കമുള്ള മൂല്യം 75,000 ഡോളറില്‍ കൂടുതല്‍ വരുന്നതുകൊണ്ടും ഈ കേസ് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയിലല്ല വാദം കേള്‍ക്കേണ്ടത്, മറിച്ച് മെരിലാന്റിലെ യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയിലാണ്.  

എന്നാല്‍, ഫെഡറല്‍ കോടതിയില്‍ കേസ് വാദം കേള്‍ക്കാനാവശ്യമായ 'നാനാത്വം' ഈ കേസില്‍ ഇല്ലെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കൊടുത്ത മറുപടിയില്‍ സൂചിപ്പിച്ചിട്ടുള്ളത്. കാരണം, ഫെഡറല്‍ കോടതിയില്‍ ഒരു കേസ് നിയമപരമായി നിലനില്‍ക്കണമെങ്കില്‍ വാദികളെല്ലാവരും ഒരേ സംസ്ഥാനത്തുള്ളനിന്നുള്ളവരെന്നതുപോലെ എതിര്‍ കക്ഷികളും ഒരേ സംസ്ഥാനത്തു നിന്നുള്ളവരായിരിക്കണം. ഈ കേസില്‍ എതിര്‍ കക്ഷികളിലൊരാള്‍ (ഫിലിപ്പോസ് ഫിലിപ്പ്) ന്യൂയോര്‍ക്കില്‍ നിന്നുള്ളതും മറ്റുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ്. കൂടാതെ, സാമ്പത്തിക ഘടകവും ഈ കേസില്‍ പരിഗണിക്കാന്‍ പാടില്ലെന്നും പറയുന്നു. കാരണം, പരാതിക്കാര്‍ വക്കീല്‍ ഫീസ്, കോടതിച്ചെലവ്, മറ്റു സാമ്പത്തിക നഷ്ടപരിഹാരങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകന്റെ മറുപടിയില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ഹര്‍ജിക്കാരുടെ അഭിഭാഷകന്റെ മറുപടി.

സാധാരണ കോടതി വ്യവഹാരങ്ങളില്‍ കണ്ടുവരുന്ന പ്രക്രിയകളാണ് മേല്‍ വിവരിച്ചത്. കോടതിയില്‍ വാദം തുടങ്ങുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തുവരും എന്നുതന്നെ കരുതാം. എന്നാല്‍, അതിലുപരി ഹര്‍ജിക്കാരും എതിര്‍കക്ഷികളും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ എത്രത്തോളം സുതാര്യതയുണ്ട് അല്ലെങ്കില്‍ സത്യസന്ധതയുണ്ട് എന്ന് സാധാരണക്കാര്‍ക്ക് തോന്നുന്നത് സ്വാഭാവികം. 

പ്രത്യക്ഷത്തില്‍ 'ഫൊക്കാന' എന്ന ദേശീയ സംഘടനയുടെ തിരഞ്ഞെടുപ്പാണെന്ന് തോന്നുമെങ്കിലും ലേഖകന്റെ കാഴ്ചപ്പാടില്‍ ഇവ രണ്ടും രണ്ടും രണ്ടു സംഘടനകളാണ്. അറിഞ്ഞോ അറിയാതെയോ ഈ സംഘടനയെ വിശ്വസിച്ച് കൂടെ നിന്ന അംഗസംഘടനകളും അംഗങ്ങളും വിഢികളായോ എന്നൊരു സംശയവും ഇല്ലാതില്ല. 

1983-ല്‍ രൂപീകൃതമായ, 'FOKANA' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക' 1985-ല്‍ ന്യൂയോര്‍ക്കിലെ ക്വീന്‍സ് കൗണ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ലാഭരഹിത സംഘടനയാണെന്നതിന് ആര്‍ക്കും തര്‍ക്കമില്ല. ആ രജിസ്ട്രേഷന്‍ ഇപ്പോഴും നിലനില്‍ക്കുന്നതുമാണ്. അതിന്റെ കുടക്കീഴിലാണ് നാളിതുവരെ അംഗസംഘടനകളും ഫൊക്കാനയെ സ്നേഹിക്കുന്ന പ്രവര്‍ത്തകരും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നതെന്നതിനും തര്‍ക്കമില്ല. ഇപ്പോള്‍ ആ സംഘടനയുടെ പേരില്‍ കോടതിയില്‍ കേസുമായി പോയവരും എതിര്‍കക്ഷികളായി ഹര്‍ജിയില്‍ പറയുന്നവരില്‍ പലരും ഫൊക്കാനയുടെ ആരംഭകാലം മുതല്‍ അതില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരും പ്രവര്‍ത്തിക്കുന്നവരുമാണ്. പക്ഷെ, എതിര്‍ കക്ഷികള്‍ കോടതിയില്‍ നല്‍കിയ മറുപടിയില്‍ നിരവധി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുണ്ട്. 

അവര്‍ പറയുന്നതു പ്രകാരം 'FOKANA Inc.' മെരിലാന്റില്‍ 2008 സെപ്തംബര്‍ 3-ന് രജിസ്റ്റര്‍ ചെയ്ത സംഘടന എന്നാണ്. 2017-ല്‍ ഫെഡറല്‍ ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുമുണ്ട്. കൂടാതെ 2017 ആഗസ്റ്റ് 1-ന് സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍, 2008-ല്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍‌കോര്‍പ്പറേഷനില്‍ ഒരു സ്ഥലത്തും 'ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക' എന്ന് സൂചിപ്പിച്ചിട്ടേ ഇല്ല. സാങ്കേതികമായി പറയുകയാണെങ്കില്‍ ഈ ഫെഡറേഷന്റെ മുഴുവന്‍ പേര്  'FOKANA' എന്നു മാത്രമാണ്. ഒരു സംഘടന രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ചുരുക്കപ്പേരിലല്ല രജിസ്റ്റര്‍ ചെയ്യേണ്ടത്, മറിച്ച് മുഴുവന്‍ പേരും നല്‍കണമെന്നാണ് നിയമം.  ഉദാഹരണത്തിന് KANJ, WMA, HVMA, MAGH, PAMPA, MANJ, NAINA മുതലായവ തന്നെ എടുക്കാം. ഈ സംഘടനകളെല്ലാം അവയുടെ മുഴുവന്‍ പേരിലായിരിക്കില്ലേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്? എന്നാല്‍, ഇപ്പോള്‍ കേസില്‍ ഉള്‍പ്പെട്ട എതിര്‍കക്ഷികള്‍ 2008-ല്‍ മെരിലാന്റില്‍ രജിസ്റ്റര്‍ ചെയ്ത FOKANA Inc.ന്റെ പേരുമായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 

ഇനി മേല്പറഞ്ഞ FOKANA Inc. എന്ന കോര്‍പ്പറേഷന് മെരിലാന്റില്‍ കോര്‍പ്പറേറ്റ് ഓഫീസ് ഉണ്ടെന്നും (അഡ്രസ്: 9000 Acredale Court, College Park, Maryland 20740), അതാണ് രജിസ്റ്റേഡ് ഓഫീസെന്നും, അവിടെയാണ് ബിസിനസ് നടത്തുന്നതെന്നുമൊക്കെ കോടതിയില്‍ നല്‍കിയ രേഖകളില്‍ വിവരിച്ചിട്ടുണ്ട്. ഫൊക്കാനയ്ക്ക് സ്ഥിരമായി ഒരു ഓഫീസ് ഇല്ലെന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള വിവരം. കാലങ്ങള്‍ക്കു മുന്‍പ് വാഷിംഗ്ടണില്‍ ഒരു പോസ്റ്റ് ബോക്സ് നമ്പര്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ അതെല്ലാം നിര്‍ത്തലാക്കി എന്നും മുന്‍ ഫൊക്കാന പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ കോടതിയില്‍ പറഞ്ഞിരിക്കുന്ന അഡ്രസ് പാര്‍ത്ഥസാരഥി പിള്ളയുടെ വസതിയാണെന്നാണ് അറിവ്. അദ്ദേഹം ഫൊക്കാനയുടെ മുന്‍‌കാല പ്രവര്‍ത്തകനായിരുന്നെങ്കിലും ഇപ്പോള്‍ സജീവമല്ല. യാതൊരു ഔദ്യോഗിക പദവിയുമില്ല. റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നു. അവിടെ ഫൊക്കാനയുടെ യാതൊരു ബിസിനസ്സും നടക്കുന്നില്ല. എന്നാല്‍, 2008-ലെ FOKANA Inc. എന്ന കോര്‍പ്പറേഷന്റെ രക്ഷാധികാരിയായി (ഏജന്റ്) അദ്ദേഹത്തിന്റെ പേര് സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍‌കോര്‍പ്പറേഷനില്‍ കൊടുത്തിട്ടുണ്ട്. മാര്‍ച്ച് 8, 2009ല്‍ ഐ ആര്‍ എസില്‍ നിന്ന് ഇ ഐ എന്‍ ലഭിച്ചിട്ടുണ്ടെന്ന് കോടതിയില്‍ നല്‍കിയ രേഖയില്‍ പറയുന്നു (EIN 26-4405026). 

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഫൊക്കാനയുടെ സി ഇ ഒയുടെ അഥവാ പ്രസിഡന്റിന്റെ അഡ്രസ് ആണ് ഔദ്യോഗികമായി ഫൊക്കാനയുടെ ബിസിനസ് അഡ്രസ് ആയി പരിഗണിക്കുന്നതെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ പിന്നെ എന്തുകൊണ്ട് പാര്‍ത്ഥസാരഥി പിള്ളയുടെ വീട് ഇപ്പോഴും ഫൊക്കാന ഔദ്യോഗികമായി ഉപയോഗിക്കുന്നു എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് എതിര്‍ കക്ഷികളാണ്. ഈ അഡ്രസില്‍ തന്നെയാണ് ആഗസ്റ്റ് 1, 2017-ല്‍ സുധ കര്‍ത്ത മെരിലാന്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അസ്സസ്മെന്റ് ടാക്സേഷനില്‍ 195.70 ഡോളര്‍ ഫീസ് അടച്ചിരിക്കുന്നത്.  Revival fee, Corporate abstract എന്നിവയ്ക്കാണ് ഈ ഫീസ് അടച്ചിരിക്കുന്നത്. സുധ കര്‍ത്ത നിലവില്‍ ഫൊക്കാനയില്‍ സജീവ പ്രവര്‍ത്തകനാണ്. ന്യൂയോര്‍ക്കില്‍ 1985-ലെ ഫൊക്കാന (ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) രജിസ്‌ട്രേഷന്‍ നിലനില്‍ക്കേ എന്തിനാണ് മെരിലാന്റില്‍ ടാക്സ് കൊടുത്തതെന്ന് ഒരു സിപി‌എ ആയ അദ്ദേഹത്തിന് അറിയില്ലെന്നുണ്ടോ? കൂടാതെ, 2017ല്‍ ഇന്റേണല്‍ റവന്യൂ സര്‍‌വ്വിസില്‍ ടാക്സ് ഫയല്‍ ചെയ്തതും (8879-EO) അദ്ദേഹം തന്നെ. എല്ലാ രേഖകളിലും ഇരുവരുടേയും (പാര്‍ത്ഥസാരഥി പിള്ള, സുധ കര്‍ത്ത) പേരുകളാണ് കാണുന്നത്. പാര്‍ത്ഥസാരഥി പിള്ള ഫൊക്കാനയുടെ ആരംഭകാലം മുതല്‍ (1983) അതില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. 1985-ല്‍ ന്യൂയോര്‍ക്കില്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടെന്നുള്ള കാര്യവും അദ്ദേഹത്തിന് അറിയാമായിരിക്കും. പിന്നെ എന്തിന് 2008-ല്‍ മെരിലാന്റില്‍ ഒരു കോര്‍പ്പറേഷനായി FOKANA Inc. എന്ന പേരില്‍ അദ്ദേഹം രജിസ്ട്രേഷന്‍ നടത്തി? തന്നെയുമല്ല, അദ്ദേഹത്തിന്റെ വസതിയെ ഇപ്പോഴും ഫൊക്കാനയുടെ ബിസിനസ് അഡ്രസ്സായി നിലനിര്‍ത്തുന്നത് എന്തിന്?  

പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ ഇവിടെ അവശേഷിക്കുകയാണ്. എതിര്‍കക്ഷികളായ മാമ്മന്‍  സി ജേക്കബ്, ജോര്‍ജി വര്‍ഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍, കുര്യന്‍ പ്രക്കാനം എന്നിവര്‍ യഥാര്‍ത്ഥത്തില്‍ ഏത് ഫൊക്കാനയിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആദ്യത്തെ ചോദ്യം.  FOKANA Inc. ലോ അതോ Federation Of Kerala Associations in North America (FOKANA)യിലോ? രണ്ടാമത്തെ പേരിലാണ് ഇവരെല്ലാവരും പ്രവര്‍ത്തിച്ചതും ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തി ഓരോരോ സ്ഥാനമാനങ്ങളില്‍ കയറിപ്പറ്റിയതും. എല്ലാ പ്രവര്‍ത്തനങ്ങളും ഈ പേരിലായിരുന്നു. കോടതിയില്‍ കേസ് വരുമ്പോള്‍ മെരിലാന്റിലെ രജിസ്ട്രേഷന്‍ പൊക്കിക്കൊണ്ടുവരുന്നത് ജനങ്ങളെയും കോടതിയേയും കബളിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തിന്? ഇനി മെരിലാന്റില്‍ രജിസ്റ്റര്‍ ചെയ്ത ഫൊക്കാനയാണെങ്കില്‍ തന്നെ 

അവര്‍ക്കെങ്ങനെ 37 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടാനാകും? അവര്‍ പിന്തുടരുന്നതും ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതുമായ രേഖകള്‍ പ്രകാരം 2008ലാണ് FOKANA Inc രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  

അപ്പോള്‍ വെറും 12 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമേ നിലവിലുള്ളൂ. അങ്ങനെ വരുന്ന പക്ഷം അവര്‍ ഏത് ഫൊക്കാനയ്ക്കു വേണ്ടിയാണ് വാദിക്കുന്നതെന്ന് കോടതിയില്‍ ബോധ്യപ്പെടുത്തേണ്ടിവരും. മെരിലാന്റില്‍ വ്യാജമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫൊക്കാനയ്ക്കുവേണ്ടിയാണ് വാദിക്കുന്നതെങ്കില്‍ 1983ല്‍ സ്ഥാപിതമായ ഫൊക്കാനയില്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ലാതായി വരികയും ചെയ്യും.

2006-ലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതും മെരിലാന്റ് മൊണ്ട്‌ഗൊമെരി കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതും ഫൊക്കാന പിളര്‍ന്നതൊന്നും ആരും മറന്നു കാണാനിടയില്ല. അന്നു പക്ഷെ ഏത് രജിസ്ട്രേഷന്റെ പേരിലാണ് കോടതി തിരഞ്ഞെടുപ്പ് അസാധുവാക്കിയതെന്ന് അറിയില്ല. 

ഏതായാലും കോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്ന പുതിയ തിയ്യതിയായ ഒക്ടോബര്‍ 22-ന് സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. 


Friday, August 28, 2020

ഫൊക്കാനയും ഫോമയും അംഗസംഘടനകളില്‍ ഭിന്നിപ്പുണ്ടാക്കരുത്

 


അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ സംഘടനകളായ ഫൊക്കാനയും ഫോമയും അവരുടെ അംഗസംഘടനകളില്‍ ഭിന്നിപ്പുണ്ടാക്കുന്നത് നല്ല പ്രവണതയല്ല. ഈ രണ്ടു സംഘടനകളുടേയും ദ്വൈവാര്‍ഷിക കണ്‍‌വന്‍ഷനോടനുബന്ധിച്ച് നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ വിവാദങ്ങളിലാണ് കലാശിക്കാറുള്ളത്. ബൂത്തു പിടുത്തം, വോട്ടു പിടുത്തം, കുതികാല്‍ വെട്ട്, വിശ്വാസ വഞ്ചന എന്നിവ കൂടാതെ, ജനറല്‍ കൗണ്‍സിലിലെ വാക്‌പോരുകള്‍ പലപ്പോഴും കൈയ്യാങ്കളിയില്‍ വരെ എത്താറുണ്ടെന്ന് ഇരു സംഘടനകളിലേയും പ്രവര്‍ത്തകര്‍ പറയുന്നു. അതുകൂടാതെ വ്യാജന്മാരുടെ കടന്നു കയറ്റവും നിത്യസംഭവമായിരിക്കുന്നു.  ഈ വ്യാജന്മാരെ സൃഷ്ടിക്കുന്നതാകട്ടേ ഇരു സംഘടനകളിലെ നേതാക്കന്മാരും. ഇന്ത്യന്‍ (കേരള) രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുന്ന രീതിയിലാണ് ഈ ദേശീയ സംഘടനകളിലെ ചില പ്രവര്‍ത്തകര്‍ വോട്ടിനു വേണ്ടി തന്ത്രങ്ങള്‍ പയറ്റുന്നത്. 'അരമന രഹസ്യം അങ്ങാടിപ്പാട്ട്' എന്നു പറഞ്ഞതുപോലെ, ഈ സംഘടനകളില്‍ നടക്കുന്ന കള്ളത്തരങ്ങളെല്ലാം ഇപ്പോള്‍ വാര്‍ത്തകളായും ലേഖനങ്ങളായും പുറത്തു വന്നുകൊണ്ടിരിക്കുന്നു. പലരും പല വിധത്തിലാണ് വാര്‍ത്തകള്‍ പടച്ചു വിടുന്നത്. അതുകൊണ്ട് ദോഷം സംഭവിക്കുന്നതും അവര്‍ക്കു തന്നെ.

തങ്ങള്‍ക്ക് വോട്ടു കിട്ടുകയില്ലെന്ന, അല്ലെങ്കില്‍ അനുകൂലമായി വോട്ടു ചെയ്യില്ലെന്ന് ബോധ്യം വന്നാല്‍ അംഗ സംഘടനകളില്‍ ഭിന്നിപ്പുണ്ടാക്കി 'ചാക്കിട്ട് പിടിക്കുന്ന' രീതിയും, വ്യാജ സംഘടനകളുണ്ടാക്കി (കടലാസ് സംഘടനകള്‍) അതുവഴി ഡെലിഗേറ്റുകളെ കൊണ്ടുവന്ന് വോട്ടു ചെയ്യിക്കുന്ന പ്രവണതയും കൂടി വരികയാണ്. 2006-ലെ ഫൊക്കാന പിളര്‍പ്പിനുശേഷം ഫൊക്കാനയും ഫോമയും മത്സരിച്ചാണ് അംഗസംഘടനകളില്‍ നിന്ന് അനുകൂലികളെ പാട്ടിലാക്കിയിരുന്നത്. തന്മൂലം നിരവധി സംഘടനകളിലെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പ്രവര്‍ത്തിക്കാനും തുടങ്ങി. ഈയൊരു അവസ്ഥക്ക് വിരാമമിടേണ്ടത് ഫോമയും ഫൊക്കാനയുമാണ്.

ഒരു പ്രാദേശിക സംഘടനയ്ക്ക് ഫൊക്കാനയിലും ഫോമയിലും അംഗത്വം നല്‍കാനുള്ള വ്യവസ്ഥകള്‍ അവരുടെ ഭരണഘടനയില്‍ തന്നെ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. അതുപോലെ, പുതിയതായി അംഗത്വമെടുക്കുമ്പോള്‍ അംഗസംഘടനകള്‍ പാലിക്കേണ്ട നിയമങ്ങളും നിബന്ധനകളും ഫോമയുടേയും ഫൊക്കാനയുടേയും ഭരണഘടനയില്‍ വിശദമായി  നിഷ്ക്കര്‍ഷിച്ചിട്ടുമുണ്ട്. എന്നിട്ടും ആ ഭരണഘടനയെ പാടെ അവഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തികളാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇരു സംഘടനകളിലും കാണുന്നത്. ഭരണഘടനയില്‍ പറയാത്ത കാര്യങ്ങള്‍ ചെയ്യുക, അതിനെ ചോദ്യം ചെയ്യുന്നവരെ മറുചോദ്യങ്ങളും മുട്ടുന്യായങ്ങളും കൊണ്ട് നേരിടുക എന്നീ പ്രവണത സംഘടനയിലുള്ള വിശ്വാസം മാത്രമല്ല, ജനാധിപത്യ മര്യാദയും നഷ്ടപ്പെടുത്തും.

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ ഫോമയില്‍ രണ്ട് അംഗസംഘടനകള്‍ക്ക് അംഗത്വം നല്‍കിയില്ലെന്നും, അതിലൊന്ന് ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ (സിഡി‌എം‌എ) ആണെന്നും കാണുകയുണ്ടായി. 1993-ല്‍ രൂപീകരിച്ച ഈ അസ്സോസിയേഷന്റെ സ്ഥാപക സെക്രട്ടറി എന്ന നിലയില്‍ ആറു വര്‍ഷത്തോളം സേവനം ചെയ്യുകയും രണ്ടു ടേമുകളിലായി മൂന്നു വര്‍ഷം (1999-2001 & 2006-2007) പ്രസിഡന്റ് പദവി വഹിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയില്‍ ഈ സംഘടനയില്‍ എന്താണ് സംഭവിച്ചതെന്നും, എന്തുകൊണ്ടാണ് ഈ സംഘടന ഇങ്ങനെയൊരു വിവാദത്തില്‍ ചെന്നു പെട്ടതെന്നും വിവരിക്കുന്നത് ഉചിതമാണെന്നു തോന്നി.

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ രൂപീകരിക്കുന്ന സമയത്ത് ആകെ 30-35 മലയാളി കുടുംബങ്ങളാണ് ആല്‍ബനിയിലും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്നത്. അവരില്‍ അസ്സോസിയേഷനില്‍ സജീവമായി പങ്കെടുത്തിരുന്നത് 20-25 കുടുംബങ്ങളും..! ഒരു മലയാളി അസ്സോസിയേഷന്‍ ആല്‍ബനിയില്‍ വേണമെന്ന ആവശ്യത്തിന് മുന്‍‌പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച നാലഞ്ചു പേരില്‍ ഒരാളാണ് ഞാന്‍. അതനുസരിച്ച് അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും, നിരവധി പേരുടെ അക്ഷീണ പ്രയത്നം കൊണ്ട് ഒരു ഭരണഘടനക്ക് രൂപം നല്‍കി, രണ്ട് അറ്റോര്‍ണിമാര്‍ ദിവസങ്ങളോളം അത് ശ്രദ്ധയോടെ പഠിച്ച് മാറ്റങ്ങള്‍ വരുത്തി 1993 മാര്‍ച്ച് 26ന് അത് സുപ്രീം കോടതി ജഡ്ജി ലോറന്‍സ് ഇ കാഹ്‌ന്‍ അംഗീകരിച്ച് ഒപ്പിടുകയും, 1993 മാര്‍ച്ച് 31ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1993 ആഗസ്റ്റ് 29-ന് അസ്സോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍‌വ്വഹിച്ചത് പ്രശസ്ത ഗായകന്‍ നിലമ്പൂര്‍ കാര്‍ത്തികേയന്‍ ആയിരുന്നു. 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ സെക്രട്ടറിയായിരുന്നു ലേഖകന്‍. 1995ല്‍ ലേഖകന്‍ കൂടി മുന്‍‌കൈ എടുത്താണ് ഫൊക്കാനയില്‍ അംഗത്വമെടുത്തത്. ഈ അസ്സോസിയേഷന്‍ രൂപീകരിക്കാനും, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഞങ്ങള്‍ക്ക് പ്രോത്സാഹനം തന്നുകൊണ്ടിരുന്ന ശ്രീ ജെ. മാത്യൂസ് സാറിനെ ഇത്തരുണത്തില്‍ നന്ദിയോടെ സ്മരിക്കട്ടേ. ഫൊക്കാനയിലെ അന്നത്തെ നേതാവായിരുന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ടാണ് ഫൊക്കാനയില്‍ അംഗത്വമെടുത്തത്. തുടര്‍ന്ന് ഫൊക്കാനയുടെ ഒരു സജീവ അംഗസംഘടനയായി വര്‍ഷങ്ങളോളം നിലകൊണ്ടു. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും അംഗത്വം പുതുക്കുകയും ചെയ്തിരുന്നു. 2006-2008 കാലയളവില്‍ ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതിനുശേഷം ഫൊക്കാനയില്‍ 2008-10ലെ അംഗത്വവും പുതുക്കിയിരുന്നു. 2008 ആയപ്പോഴേക്കും ആല്‍ബനി ഏരിയയില്‍ മലയാളി കുടുംബങ്ങളുടെ എണ്ണവും കൂടി. ഇപ്പോള്‍ ഏകദേശം ഇരുന്നൂറോളം കുടുംബങ്ങളുണ്ട്.

2007-08ല്‍ എന്റെ പ്രസിഡന്റ് പദവി ഒഴിയുകയും പുതിയ ഭരണസമിതി നിലവില്‍ വരികയും ചെയ്തതോടെ 'താന്‍ പോരിമ'യും വര്‍ദ്ധിച്ചു. പുതുതായി വന്നവരെല്ലാം അസ്സോസിയേഷനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ച കൂട്ടത്തില്‍ വ്യക്തി താല്പര്യം സം‌രക്ഷിക്കുവാന്‍ അവര്‍ ആദ്യം ചെയ്തത് അസ്സോസിയേഷന്റെ ഭരണഘടന തന്നെ മാറ്റിയെഴുതുകയായിരുന്നു. യാതൊരു പ്രശ്നവുമില്ലാതെ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിഡി‌എം‌എയുടെ ഭരണഘടന എന്തിനാണ് മാറ്റുന്നതെന്ന് അന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു.  പക്ഷെ, പുതുതായി വന്നു ചേര്‍ന്നവര്‍ ദുരൂഹപരമായാണ് എല്ലാം ചെയ്തത്. ചോദ്യം ചെയ്യുന്നവരെ 'ഒതുക്കാന്‍' ഒരു കോക്കസ് തന്നെ അവര്‍ രൂപപ്പെടുത്തിയെടുത്തു. അവര്‍ തട്ടിക്കൂട്ടിയെടുത്ത ഭരണഘടന 2009 ആഗസ്റ്റ് 30ന് ചേര്‍ന്ന പൊതുയോഗത്തില്‍ (ഓണാഘോഷ വേളയില്‍) സമര്‍പ്പിച്ചെങ്കിലും അത് പാസ്സാക്കിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതിന്റെ കാരണം നിരവധി പോരായ്മകള്‍ തന്നെ. നിലവിലുള്ള ഭരണഘടനയില്‍ ഭേദഗതി (Amendment) വരുത്താതെ പുതിയതൊരെണ്ണം എഴുതിയുണ്ടാക്കുകയാണ് അവര്‍ ചെയ്തത്. അംഗങ്ങളുടെ അഭിപ്രായം അറിയാന്‍ അത് അയച്ചുകൊടുത്തിരുന്നെങ്കിലും, നിലവിലെ ഭരണഘടന അയച്ചുകൊടുത്തതുമില്ല. പുതിയ ഭരണഘടന എഴുതിയുണ്ടാക്കാനുള്ള കാരണം പറഞ്ഞത് പഴയ ഭരണഘടനയിലെ 'ഭാഷ' ശരിയല്ല എന്നാണ്. പൊതുയോഗത്തില്‍ അത് അവതരിപ്പിച്ചപ്പോള്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നു. ലേഖകനും അന്ന് പല ചോദ്യങ്ങളും ചോദിച്ചെന്നു മാത്രമല്ല, ബൈലോ കമ്മിറ്റിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു. കാരണം, അവരില്‍ മൂന്നു പേര്‍ സിഡി‌എം‌എയുടെ മുന്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരുമൊക്കെ ആയിരുന്നു. 1993-ല്‍  അവര്‍ കൂടി ഉള്‍പ്പെട്ട കമ്മിറ്റിയായിരുന്നു സിഡി‌എം‌എയുടെ പ്രഥമ ഭരണഘടന തയ്യാറാക്കി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഫയല്‍ ചെയ്തത്. ആ ഭരണഘടനയ്ക്ക് അനുസൃതമായാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നതും. ബൈലോ റിവ്യൂ കമ്മിറ്റിയിലെ മറ്റു നാലുപേര്‍ പിന്നീട് ആല്‍ബനിയിലേക്ക് താമസം മാറ്റിയവരാണ്. അവരുടെ കൂടെ ചേര്‍ന്ന് നിലവിലെ ഭരണഘടന ശരിയല്ല എന്നു പറയുന്ന മുന്‍ ഭാരവാഹികള്‍, അവര്‍ അതുവരെ സംഘടനയെ നയിച്ചത് ഒരു തെറ്റായ ഭരണഘടന വെച്ചുകൊണ്ടാണെന്ന് പറയാതെ പറയുകയായിരുന്നു. തന്നെയുമല്ല, അങ്ങനെ ചെയ്തത് അസ്സോസിയേഷനിലെ അംഗങ്ങളേയും പൊതുജനങ്ങളേയും കബളിപ്പിക്കുകയുമായിരുന്നു എന്ന് അവര്‍ മനസ്സിലാക്കാതെ പോയി. അംഗങ്ങളുടെ നിരവധി ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാന്‍ ബൈലോ കമ്മിറ്റിക്ക് കഴിഞ്ഞില്ല. ലേഖകന്റെ ചോദ്യങ്ങള്‍ ടൈപ്പ് ചെയ്ത് സെക്രട്ടറിയെ ഏല്പിച്ചിരുന്നു. അതില്‍ ഒന്നിനു പോലും മറുപടി തന്നില്ല. ബഹളം അനിയന്ത്രിതമായപ്പോള്‍ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് അടുത്ത പൊതുയോഗത്തില്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതോടെ ബൈലോ കമ്മിറ്റി ഫയലും മടക്കി സ്ഥലം വിടുകയും ചെയ്തു.

എന്നാല്‍, പിന്നീടാണ് അവര്‍ കൃത്രിമം നടത്തിയത്. പൊതുയോഗം അംഗീകരിക്കാത്ത/പാസ്സാക്കാത്ത ഭരണഘടന രണ്ട് പേരുടെ വീടുകളില്‍ ചെന്ന് അവരെ പ്രലോഭിപ്പിച്ച് ഒപ്പിടീച്ചു. ഈ വിവരം വളരെ വൈകിയാണ് ആ ഒപ്പിട്ട ഒരാളില്‍ നിന്ന് ലേഖകന്‍ അറിയുന്നത്. പൊതുയോഗത്തില്‍ എന്റെ തൊട്ടടുത്തിരുന്ന് ചോദ്യങ്ങള്‍ ചോദിച്ച് ബഹളമുണ്ടാക്കിയ അതേ വ്യക്തി തന്നെയാണ് ആ മാന്യദേഹമെന്നതാണ് ഏറെ വിചിത്രം. അദ്ദേഹം ഇപ്പോള്‍ അഡ്വൈസറി ബോര്‍ഡിലുണ്ട്. മറ്റേ വ്യക്തിയാകട്ടേ സിഡി‌എം‌എയുടെ സജീവ പ്രവര്‍ത്തകയും നിരവധി കമ്മിറ്റികളില്‍ വിവിധ തസ്തികയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതുമാണ്. 2009-നു ശേഷം ഇന്നുവരെയുള്ള 12 വര്‍ഷക്കാലം സിഡി‌എം‌എ ഭരിച്ച കമ്മിറ്റികള്‍ ഒരു 'വ്യാജ' ഭരണഘടനയുമായാണ് പ്രവര്‍ത്തിക്കുന്നതെന്നത് ലജ്ജാകരമാണ്. തന്നെയുമല്ല, വ്യാജ ഭരണഘടന തയ്യാറാക്കിയവരും അവര്‍ക്ക് കൂട്ടുനിന്നവരും പിന്നീട് ഈ സംഘടനയുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരുമൊക്കെയായി ഇപ്പോള്‍ അഡ്വൈസറി ബോര്‍ഡ് എന്ന പേരില്‍ സംഘടനയെ നയിക്കുന്നു. അതേക്കുറിച്ച് ഇവിടെ ആരോടെങ്കിലും പറഞ്ഞാല്‍ ഓരോ 'മുട്ടുന്യായങ്ങള്‍' പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പതിവ്. 

ഏതു സംഘടനയായാലും, കാലാനുസൃതമായി ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് സംഘടനയുടെ അഭിവൃദ്ധി ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരിക്കണം. എന്നാല്‍, ഏതാനും ചില വ്യക്തികളുടെ താല്പര്യത്തിനാണെങ്കില്‍ ആ സംഘടന നാമാവശേഷമാകുമെന്നതില്‍ തര്‍ക്കമില്ല. അതു തന്നെയാണ് ഇപ്പോള്‍ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷനും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഘടനയെയാണ് ഇപ്പോള്‍ വ്യജമായി ഫോമയില്‍ അംഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഫോമയിലെ തന്നെ ചിലര്‍ ശ്രമിക്കുന്നത്. 

2010-ലെ ഫൊക്കാന കണ്‍‌വന്‍ഷന്‍ ആല്‍ബനിയില്‍ അരങ്ങേറിയെങ്കിലും അന്നത്തെ സിഡി‌എം‌എ ഭാരവാഹികള്‍ അത് ബഹിഷ്ക്കരിക്കുകയായിരുന്നു. അതിന്റെ കാരണം ഫൊക്കാന കണ്‍‌വന്‍ഷന്‍ ചെയര്‍മാന്‍ ആല്‍ബനിയില്‍ രണ്ടു പേരെ കൂട്ടുപിടിച്ച് മറ്റൊരു സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചതായിരുന്നു. ആ സംഭവം ഏറെ വിവാദങ്ങള്‍ക്ക് കാരണമായി എന്നു മാത്രമല്ല ഫൊക്കാന ഇവിടത്തെ സംഘടനയെ പിളര്‍ത്താന്‍ ശ്രമിച്ചു എന്ന പേരുദോഷവും നേടി. അതോടെ അന്നത്തെ സിഡി‌എം‌എ ഭാരവാഹികള്‍ ഒന്നടങ്കം ഫൊക്കാനയ്ക്കെതിരെ തിരിയുകയും കണ്‍‌വന്‍ഷനില്‍ ആരും പങ്കെടുക്കരുതെന്ന് ഇവിടത്തെ മലയാളികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

2009-10 കാലഘട്ടത്തിലാണെന്നു തോന്നുന്നു ഫോമയുടെ വെബ്‌സൈറ്റില്‍ കൊടുത്തിരുന്ന അംഗസംഘടനകളുടെ ലിസ്റ്റില്‍ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ പേര് കണ്ടപ്പോള്‍ അതേക്കുറിച്ച് ഞാന്‍ അന്വേഷണവും നടത്തി. അന്നത്തെ ഫോമ സെക്രട്ടറിയുമായും ഞാന്‍ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് സിഡി‌എം‌എ ഫോമയില്‍ അംഗത്വമെടുത്തു എന്നാണ്. എന്നാല്‍, അതിന്റെ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും തന്നില്ല. സിഡി‌എം‌എയുടെ ട്രഷറര്‍ പറഞ്ഞത് ഫോമയ്ക്ക് അസ്സോസിയേഷന്റെ ചെക്ക് കൊടുത്തിട്ടില്ല എന്നാണ്. പിന്നെ എങ്ങനെ ഫോമയില്‍ അംഗത്വമെടുത്തു എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് ഫോമ തന്നെയാണ്.

നിയമപരമായി ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് ഫോമയില്‍ അംഗത്വമെടുക്കാം, ഫൊക്കാനയിലെ അംഗത്വം പുതുക്കുകയും ചെയ്യാം. പക്ഷെ, എല്ലാം വളഞ്ഞ വഴിക്കേ ചെയ്യൂ എന്ന് ശാഠ്യം പിടിക്കുന്നവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല. 'മുന്‍‌വാതില്‍ തുറന്നു കിടന്നിട്ടും പിന്‍‌വാതിലിലൂടെ കയറുന്ന' സ്വഭാവം ആര്‍ക്കും നല്ലതല്ല. സിഡി‌എം‌എയുടെ ഫോമയിലെ അംഗത്വത്തെച്ചൊല്ലി നിരവധി സംശയങ്ങളും ചോദ്യങ്ങളും നിലനില്‍ക്കേ തന്നെ, 2018-ല്‍ ഏഴ് പേരുടെ ഒരു ഡെലിഗേറ്റ് ലിസ്റ്റ് ഈ സംഘടനയില്‍ നിന്ന് ഫോമയ്ക്ക് ലഭിച്ചിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായിരുന്ന അനിയന്‍ ജോര്‍ജ്, ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഷാജി എഡ്വേര്‍ഡ് എന്നിവര്‍ ഡെലിഗേറ്റ് ലിസ്റ്റ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും ആല്‍ബനിയിലെ സിഡി‌എം‌എയുടെ ഡെലിഗേറ്റ് ലിസ്റ്റില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ ഞാന്‍ അതേക്കുറിച്ച് അന്വേഷണവും നടത്തി. എന്റെ സുഹൃത്തു കൂടിയായ അന്നത്തെ സിഡി‌എം‌എ പ്രസിഡന്റിനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അങ്ങനെയൊരു ഡെലിഗേറ്റ് ലിസ്റ്റ് അസ്സോസിയേഷന്‍ അയച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. തന്നെയുമല്ല ഡേലിഗേറ്റ് ലിസ്റ്റില്‍ പെട്ട ഏഴു പേരും ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു. അവര്‍ അസ്സോസിയേഷന്റെ അനുമതിയോ അറിവോ ഇല്ലാതെയാണ് പേരുകള്‍ അയച്ചിട്ടുള്ളതെന്നും ലേഖകന്‍ തന്നെ ഫോമ തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ അറിയിച്ചിരുന്നു. കൂടാതെ, സിഡി‌എം‌എ ഫോമയിലെ അംഗസംഘടനയല്ല എന്ന് പ്രസിഡന്റ് ഇ-മെയില്‍ വഴി അറിയിക്കുകയും ചെയ്തു. ഫോമ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് അംഗസംഘടനകളുടെ രജിസ്ട്രേഷന്‍ വിവരങ്ങളും അനുബന്ധ രേഖകളും ഔദ്യോഗികമായി സെക്രട്ടറിയാണ് നല്‍കുന്നതെന്നായിരുന്നു അന്ന് എനിക്ക് കിട്ടിയ മറുപടി. ഡെലിഗേറ്റുകളുടെ ലിസ്റ്റ് അയച്ച വ്യക്തിയോട് ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ച് ധരിപ്പിക്കുകയും, ഇനി മേലില്‍ സിഡി‌എം‌എ കമ്മിറ്റിയുടെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്നും ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അദ്ദേഹം അതു സമ്മതിക്കുകയും ചെയ്തതാണ്.

പക്ഷെ, സിഡി‌എം‌എ വീണ്ടും മറ്റൊരു വിവാദത്തിലകപ്പെട്ടിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം (2019-ല്‍) നടന്ന തിരഞ്ഞെടുപ്പില്‍ മേല്പറഞ്ഞ വ്യക്തിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഫോമയുടെ അനുഭാവിയായ അദ്ദേഹത്തോട് ആദ്യം ഞാന്‍ പറഞ്ഞത് ഫോമയില്‍ അംഗത്വമെടുക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്നാണ്. അതോടൊപ്പം ഫൊക്കാനയുടെ അംഗത്വം പുതുക്കുകയും വേണമെന്നും പറഞ്ഞു. ഫോമയില്‍ പുതിയ അംഗത്വത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടതിന്റെ വിവരങ്ങളും നല്‍കിയിരുന്നു. പക്ഷെ, ഫോമയിലെ തന്നെ ആരൊക്കെയോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നതിന് തെളിവാണ് ഇപ്പോള്‍ അംഗത്വം പുതുക്കണമെന്ന ആവശ്യവുമായി അദ്ദേഹം ഫോമയെ സമീപിച്ചതില്‍ നിന്ന് മനസ്സിലാകുന്നത്. അംഗത്വമില്ലാതെ എങ്ങനെ അംഗത്വം പുതുക്കും എന്ന ചോദ്യമാണ് ഇവിടെ അവശേഷിക്കുന്നത്. ഫോമയിലെ കമ്മിറ്റിയില്‍‌പെട്ടവര്‍ തന്നെ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.   

മറ്റൊരു പ്രധാന വിഷയം, റോച്ചസ്റ്ററിലുള്ള 'നവരംഗ്' എന്ന ഒരു സംഘടനയുടെ 2016-ലെ ഡെലിഗേറ്റ് ലിസ്റ്റില്‍ മേല്‍‌പറഞ്ഞ വ്യക്തിയുടേയും ഭാര്യയുടേയും പേരുകള്‍ എങ്ങനെ കടന്നുകൂടി എന്നുള്ളതാണ്. അതേക്കുറിച്ചുള്ള ലേഖകന്റെ അന്വേഷണത്തില്‍ അങ്ങനെയൊരു സംഭവം നടന്നതായി ഈ വ്യക്തിക്ക് അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. ആ ലിസ്റ്റില്‍ മറ്റൊരു വ്യക്തിയുടേയും പേരുണ്ട്. ആ വ്യക്തിയാകട്ടേ ആല്‍ബനി നിവാസിയല്ല. പക്ഷെ, ഫോണ്‍ നമ്പര്‍ മേല്പറഞ്ഞ വ്യക്തിയുടെ വീട്ടിലെ നമ്പറാണ് !! അതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കേണ്ടത് ഫോമയാണ്. ചുരുക്കിപ്പറഞ്ഞാല്‍ വ്യാജ (കടലാസ്) സംഘടനകളേയും വ്യാജ ഡെലിഗേറ്റുകളേയും തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കേണ്ടത് ഫോമ തന്നെയാണ്. അല്ലാതെ, കേവലം വോട്ടിനു വേണ്ടി അത്തരക്കാരെ സൃഷ്ടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത്. വോട്ടുകള്‍ക്കു വേണ്ടി ഏത് വളഞ്ഞ വഴിയും സ്വീകരിക്കുന്ന പ്രവര്‍ത്തകര്‍ ഫോമയിലും ഫൊക്കാനയിലും തുടരുന്നിടത്തോളം കാലം സംഘടനകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവരുടെ എണ്ണവും കൂടും.

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് ഏത് സംഘടനയിലും അംഗത്വമെടുക്കാം. അതിന് ഒരു തടസ്സവുമില്ല. ഫോമയിലോ ഫൊക്കാനയിലോ അംഗത്വമെടുക്കരുതെന്ന് പൊതുയോഗം തീരുമാനിച്ചിട്ടുണ്ട് എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടേ ഇല്ല. പൊതുയോഗം അംഗീകരിക്കാത്ത/പാസ്സാക്കാത്ത ബൈലോയ്ക്ക് നിയമസാധുതയില്ല എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ആരും അതേക്കുറിച്ച് ചോദിക്കാനോ വീണ്ടും പൊതുയോഗം കൂടി അത് അവതരിപ്പിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. 

അവസാനമായി പറയാനുള്ളത് വ്യാജ രേഖകളുണ്ടാക്കി അംഗത്വമെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഫോമയും ഫൊക്കാനയുമാണ്.

www.cdmany.org


Monday, August 10, 2020

ലക്ഷ്യം തെറ്റിയ ഫൊക്കാന - 4

ബാങ്ക് അക്കൗണ്ടുകളില്ലാത്ത സംഘടനകള്‍ ഈ ലോകത്തൊരിടത്തും കാണുമെന്ന് തോന്നുന്നില്ല. 38 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഫൊക്കാന എന്ന സംഘടനയുടെ 'സ്ഥിരം' ബാങ്ക് അക്കൗണ്ട് എവിടെയാണെന്നു ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തും. 1985-ല്‍ ന്യൂയോര്‍ക്ക് ക്വീന്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫൊക്കാനയ്ക്ക് ന്യായമായും ന്യൂയോര്‍ക്കിലെ ഏതെങ്കിലും ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. ലക്ഷക്കണക്കിന് ഡോളര്‍ ലഭിക്കുന്ന ഈ സംഘടനയ്ക്ക് അങ്ങനെ ഒന്ന് ഉണ്ടോ എന്ന് അറിയേണ്ടത് സംഘടനയോട് കൂറു പുലര്‍ത്തുന്നവരുടെ അവകാശമാണ്. അത് ലഭ്യമാക്കേണ്ടത് അതിന്റെ തലപ്പത്തിരിക്കുന്നവരുടെ ഉത്തരവാദിത്വവുമാണ്. 'പരമോന്നത സമിതി'യെന്നൊക്കെ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്ന ട്രസ്റ്റീ ബോര്‍ഡാണ് അതിനെ പരിപാലിച്ചു കൊണ്ടു പോരേണ്ടത്. 38 വര്‍ഷത്തിനിടെ  ട്രസ്റ്റീ ബോര്‍ഡുകള്‍ സത്യസന്ധമായി അവരുടെ ഉത്തരവാദിത്വം നിറവേറ്റിയിട്ടില്ല എന്ന് ഫൊക്കാനയുടെ തന്നെ ഭാരവാഹികള്‍ പറയുന്നുണ്ട്. ട്രസ്റ്റീ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ 'കൈയ്യിട്ടു വാരി' എന്നാണ് ഭൂരിഭാഗം പേരുടെ അഭിപ്രായം.

2016 ജൂണില്‍ ഫൊക്കാനയുടെ ഒരു സജീവ പ്രവര്‍ത്തകന്റെ പത്രപ്രസ്താവന തന്നെ ഉദാഹരമായി എടുക്കാം. അതില്‍ അദ്ദേഹം പറയുന്നു.... "കഴിഞ്ഞ ആറു വര്‍ഷത്തെ വരവുചിലവു കണക്കുകള്‍ നേരാംവണ്ണം ഫൊക്കാനയില്‍ അവതരിപ്പിച്ചു പാസാക്കി അംഗസംഘടനകള്‍ക്ക് ഇതുവരെ അയച്ചുകൊടുത്തിട്ടില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്‍വന്‍ഷന്‍ സമയമാകുമ്പോള്‍ ഫൊക്കാനയുമായി പുലബന്ധം പോലുമില്ലെങ്കിലും കൈയ്യില്‍ പണമുള്ള ഏതെങ്കിലും സ്വാര്‍ത്ഥതാല്പര്യക്കാരെ പ്രസിഡന്‍റ് പദവി വാഗ്ദാനം ചെയ്ത് എഴുന്നെള്ളിച്ചു കൊണ്ടുവരികയും, അവരുടെ ചിലവില്‍ നിര്‍ലോഭം തിന്നുതിമര്‍ത്ത് അവസാനം കണ്‍വന്‍ഷന്‍ വന്‍ നഷ്ടത്തിലായി എന്ന സ്ഥിരം പല്ലവിയുമാണ് ഇക്കുറിയും ആവര്‍ത്തിക്കാന്‍ പോകുന്നത്." ഇത് 2016ലെ പ്രസ്താവനയാണ്. അതായത് 2010 മുതല്‍ ഫൊക്കാനയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുകയോ അംഗ സംഘടനകള്‍ക്ക് നല്‍കുകയോ ചെയ്തിട്ടില്ലെന്നര്‍ത്ഥം. ഇവരെ സം‌രക്ഷിച്ചിരുന്ന കമ്മിറ്റി ഭാരവാഹികള്‍ തന്നെയാണ് ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡിലുള്ളതെന്നുകൂടി കൂട്ടി വായിച്ചാല്‍ കാര്യങ്ങളുടെ ഗൗരവം മനസ്സിലാകും. അതേ ട്രസ്റ്റീ ബോര്‍ഡ് തന്നെയാണ് ഭരണഘടനാ ലംഘനം കാണിച്ച് ബാങ്കില്‍ നിന്ന് ഒറ്റയ്ക്ക് പണം പിന്‍‌വലിച്ച ട്രഷററെ സെക്രട്ടറി സ്ഥാനം കൊടുത്ത് അടുത്ത കമ്മിറ്റിയില്‍ അവരോധിച്ചത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയുടെ സാമ്പത്തിക കാര്യങ്ങൾ ഉചിതമായി കൈകാര്യം ചെയ്യുന്നത് ട്രഷററുടെ പ്രധാന ഉത്തരവാദിത്വമാണ്. കൂടാതെ, സംഘടനയുടെ സാമ്പത്തിക നയങ്ങളും നടപടിക്രമങ്ങളും മറ്റുള്ള ഭാരവാഹികളെയും അംഗങ്ങളേയു അംഗസംഘടനകളേയും വിശ്വസിപ്പിക്കുകയും വേണം. അത് ചെയ്യാത്തവരെ ആ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും വേണം. ഫൊക്കാനയുടെ ഫണ്ട് പൊതുജനങ്ങളുടേതാണ്. അതുകൊണ്ടുതന്നെ വരവു ചെലവ് കണക്കുകള്‍ കൃത്യമായും സുതാര്യമായും അതാതു കാലയളവില്‍ ഓഡിറ്റ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അതുതന്നെയാണ് ഭരണഘടനയിലും നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്. 

ഒരു പൊതു ലക്ഷ്യത്തിന്റെ പ്രയോജനത്തിനായി കമ്മ്യൂണിറ്റിയെ ഒരുമിച്ച് കൊണ്ടുവരാൻ ലാഭരഹിത സംഘടനകള്‍ സഹായിക്കുന്നു. എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്ന ലാഭരഹിത സംഘടനകള്‍ അവരുടെ കമ്മ്യൂണിറ്റികളുടെ വിശ്വാസവും ആദരവും നേടുന്നു. അതിനർത്ഥം അവർ സംഘടനയുടെ ധനവിനിയോഗം ഉത്തരവാദിത്വത്തോടെ നിര്‍‌വ്വഹിക്കണം. ആരെങ്കിലും തെറ്റ് ചെയ്തതായി സംശയം തോന്നാതിരിക്കാൻ എല്ലാ അക്കൗണ്ടിംഗ് റെക്കോർഡുകളും ബുക്കുകളും ബാങ്ക് വിവരങ്ങളും കാലികമാണെന്ന് ട്രഷററിന് ഉറപ്പുണ്ടായിരിക്കണം. കൂടാതെ, പുതിയ ട്രഷറർക്ക് ചുമതലകൾ കൈമാറാൻ നിലവിലെ ട്രഷറർമാർ കണക്കുകളെല്ലാം കൃത്യമായി തയ്യാറാക്കേണ്ടത് പ്രധാനമാണ്. സ്ഥാനമൊഴിയുന്ന ട്രഷറർ എല്ലാ സാമ്പത്തിക കാര്യങ്ങളും നിലവിലുള്ളതും വ്യക്തമായി തയ്യാറാക്കിയതുമാണെന്ന് ഉറപ്പാക്കി അത് അടുത്ത ട്രഷറർക്ക് കൈമാറണം. അങ്ങനെയൊരു സമ്പ്രദായം ഈ അടുത്ത കാലങ്ങളില്‍ ഫൊക്കാനയ്ക്ക് നഷ്ടമായി എന്നാണ് ഫൊക്കാനയിലെ മുന്‍ ട്രഷറര്‍മാരില്‍ ചിലരും മറ്റു ഭാരവാഹികളും പറയുന്നത്. എന്തുകൊണ്ട് നിങ്ങള്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നില്ല എന്നു ചോദിച്ചാല്‍ അങ്ങനെ ശബ്ദമുയര്‍ത്തുന്നവരെ 'ഒതുക്കാന്‍' ഒരു കോക്കസ് തന്നെ ഫൊക്കാനയിലുണ്ടെന്നാണ് മറുപടി.  

ഇപ്പോള്‍ സമാന്തര സംഘടനയുണ്ടാക്കിയവരും അവര്‍ക്ക് ഒത്താശ ചെയ്തവരുമാണ് 2006-ല്‍ ഫൊക്കാന പിളര്‍ത്തിയതിന് കാരണക്കാരെന്ന് കോടതി രേഖകളിലും അന്നത്തെ തിരഞ്ഞെടുപ്പ് രേഖകളിലും വ്യക്തമാണ്. തന്നെയുമല്ല, കേസു കൊടുത്ത വാദിയും അതിലെ പ്രതികളും തോളോട് തോള്‍ ചേര്‍ന്ന് ഇപ്പോഴും ഫൊക്കാനയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നത്  വിരോധാഭാസമായി തോന്നുന്നു. ഫൊക്കാനയുടെ പേരില്‍ ഇക്കഴിഞ്ഞ മാസം പുറത്തിറങ്ങിയ പത്രപ്രസ്താവനയില്‍ ഫൊക്കാനയെ പ്രസിഡന്റ് മാധവന്‍ നായര്‍ പ്രൈവറ്റ് കമ്പനിയാക്കിയെന്നും, അതിനു മറുപടിയായി കണ്‍‌വന്‍ഷന്‍ നടത്തുന്ന നഗരത്തില്‍ ഫൊക്കാനയ്ക്ക് രജിസ്ട്രേഷന്‍ ഉണ്ടെങ്കിലേ അനുമതി ലഭിക്കൂ എന്നും കണ്ടു. 1985 മുതല്‍ അത്തരത്തില്‍ എത്ര രജിസ്ട്രേഷനുകള്‍ എവിടെയെല്ലാം ഉണ്ടെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. എന്നാല്‍, അത്തരം രജിസ്‌ട്രേഷനുകള്‍ ഫൊക്കാന ഭാരവാഹികള്‍ തന്നെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നതിന് ചില കോടതി രേഖകളില്‍ കാണിക്കുന്നുണ്ട്. കണ്‍‌വന്‍ഷനു വേണ്ടിയാണെങ്കില്‍ ആ കണ്‍‌വന്‍ഷന്‍ കഴിയുമ്പോള്‍ ആ രജിസ്‌ട്രേഷന്‍ അസാധുവാകേണ്ടതാണ്. എന്നാല്‍, അങ്ങനെയല്ല സംഭവിക്കുന്നതെന്നാണ് ചില കോടതി രേഖകള്‍ സൂചിപ്പിക്കുന്നത്. 

ഫൊക്കാന 1985 മാര്‍ച്ച് 28-ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ Domestic Not-For-Profit Corporation ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നിരിക്കെ (സര്‍ട്ടിഫിക്കറ്റ് കാണുക), മെരിലാന്റില്‍ മറ്റൊരു പേരില്‍ രണ്ടു സ്ഥലത്ത് രജിസ്റ്റര്‍ ചെയ്യുകയും ആ രജിസ്ട്രേഷന്‍ നിലനിര്‍ത്തി കോടതി വ്യവഹാരങ്ങള്‍ നടത്തുകയും ചെയ്യുന്നത് ദുരൂഹപരമാണ്. ഫൊക്കാനയുടെ പേരില്‍ ആരെങ്കിലു കോടതികളില്‍ കേസ് ഫയല്‍ ചെയ്താല്‍ അധികാരപരിധി (Jurisdiction)യുടെ പേരു പറഞ്ഞ് കോടതിയില്‍ സത്യവാങ്മൂലം (Affidavit) സമര്‍പ്പിച്ച് കേസ് തള്ളിക്കളയിക്കുകയാണ് ഫൊക്കാന നേതൃത്വത്തിന്റെ രീതി. ഏറ്റവും പുതിയ ഉദാഹരണമാണ് 2018-ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ലീലാ മാരേട്ട് ഫൊക്കാന തിരഞ്ഞെടുപ്പിനെതിരെ ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ (റോക്ക്‌ലാന്റ് കൗണ്ടി) ഫയല്‍ ചെയ്ത കേസിനെതിരെ അന്നത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ നല്‍കിയ സത്യവാങ്മൂലം. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ആ സത്യവാങ്മൂലം. കാലഹരണപ്പെട്ട മെരിലാന്റ് രജിസ്ട്രേഷന്റെ പേരിലാണ് ഇവിടെ കോടതി കബളിപ്പിക്കപ്പെട്ടത്. 1985-ലെ ന്യൂയോര്‍ക്ക് രജിസ്ട്രേഷന്‍ നിലനില്‍ക്കേ തന്നെ, അങ്ങനെ ഒരു രജിസ്ട്രേഷന്‍ ഇല്ല എന്ന് കോടതിയെ ധരിപ്പിച്ച്, മെരിലാന്റിന്റെ പേരും പറഞ്ഞ് കേസ് തള്ളിക്കളയിപ്പിക്കലായിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്റെ ഉദ്ദേശ്യം (സത്യവാങ്മൂലത്തിന്റെ ഒരു ഭാഗം കാണുക).

ഇത്തരുണത്തില്‍ ഇതേ അടവ് നയം പ്രയോഗിച്ചാണ് 2006-ലും ഇവര്‍ ഫൊക്കാന പിളര്‍ത്തിയത് എന്നുകൂടി പറയേണ്ടിയിരിക്കുന്നു. അന്നത്തെ ട്രസ്റ്റീ ബോര്‍ഡിലും കമ്മിറ്റിയിലും ഉണ്ടായിരുന്നവര്‍ തന്നെയാണ് ഇപ്പോഴും ട്രസ്റ്റീ ബോര്‍ഡിലും വിവിധ കമ്മിറ്റികളിലും ഉള്ളതെന്നാണ് അതിലേറെ വിചിത്രം. ഇവര്‍ പറയുന്ന മെരിലാന്റിലെ രജിസ്ട്രേഷന്‍ വെറും 'FOKANA'യാണ്. അതും Ordinary Business Non Stock Corporation ആയിട്ടാണ് രജിസ്ട്രേഷന്‍.  Formation/Registration തിയ്യതി 09/03/2008. ഏതൊരു സംഘടനയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിന്റെ പേര് പൂര്‍ണ്ണമായി നല്‍കണമെന്നത് നിയമമാണ്. സം‌ക്ഷേപമല്ല നല്‍കേണ്ടത്. അങ്ങനെയാണല്ലോ എല്ലാ സംഘടനകളും രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട് ആ പദസഞ്ചയത്തിലെ പദങ്ങളുടെ ആദ്യക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയാണല്ലോ ചുരുക്കപ്പേരില്‍ സംഘടന അറിയപ്പെടുന്നത്. എന്നാല്‍, Federation of Kerala Associations in North America എന്ന് രജിസ്റ്റര്‍ ചെയ്യുന്നതിനു പകരം ഒരു സാങ്കല്പിക പേരായ FOKANA എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും, കോടതികളില്‍ ആ പേരിനെ പ്രതിനിധീകരിക്കുകയും ചെയ്യുന്നത് തെറ്റാണ്.  

അടുത്തത് 2016-2018 കമ്മിറ്റി ഭേദഗതി വരുത്തിയ 1983-ലെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ VII (C) പരിശോധിക്കാം. ഫൊക്കാന ഫൗണ്ടേഷന്‍ എന്ന ഈ ഭാഗം കൂട്ടിച്ചേര്‍ത്തത് ചില തല്പര കക്ഷികളെ ഫൊക്കാനയില്‍ എന്നന്നേക്കും നിലനിര്‍ത്താന്‍ ഒരു പുതിയ 'തസ്തിക' എഴുതിച്ചേര്‍ത്തതാണെന്ന് സംശയിക്കണം. കാരണം 2011-ല്‍ 'ഫൊക്കാന ഗ്ലോബല്‍ ഫൗണ്ടേഷന്‍' എന്ന പേരില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് (സര്‍ട്ടിഫിക്കറ്റ് കാണുക). ഫൊക്കാനയില്‍ ഇപ്പോള്‍ ഉള്ളവരോടും മുന്‍ ഭാരവാഹികളായിരുന്ന പലരോടും അന്വേഷിച്ചതില്‍ നിന്ന് അവര്‍ക്കാര്‍ക്കും ഇങ്ങനെയൊരു രജിസ്ട്രേഷന്‍ ഉള്ളതായി അറിവില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. 2016-18 കാലയളവില്‍ പുതിയതായി ഒരു പ്രൊജക്റ്റ് നാമം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തതും 2011-ലെ രജിസ്ട്രേഷനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല....


(തുടരും....)


 

Sunday, August 9, 2020

ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 3 )

 

ഒരു സംഘടനയുടെ അസ്തിവാരമാണ് ബൈലോ അഥവാ ഭരണഘടന. അതില്ലെങ്കില്‍ അരാജകത്വം ആ സംഘടനയെ ഭരിക്കും. സംഘടനയിലെ അംഗങ്ങൾക്ക് എന്ത് അവകാശങ്ങളാണുള്ളത്, തീരുമാനമെടുക്കാൻ കമ്മിറ്റി(കള്‍)ക്ക് എത്രമാത്രം അധികാരമുണ്ട്, ബോർഡുകളിലും ഭാരവാഹികളിലും എന്ത് അധികാര പരിധികളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നെല്ലാം ഭരണഘടനയില്‍ വ്യക്തമാക്കുന്നു. ഭരണഘടന എങ്ങനെ തയ്യാറാക്കാമെന്ന് സംഘടനയിലെ അംഗങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു സംഘടന രൂപീകരിക്കുന്നവര്‍ അതിന്റെ ഉദ്ദേശ്യത്തിന് ഏറ്റവും അനുയോജ്യമായ ഫോർ‌മാറ്റ് ശ്രദ്ധാപൂർ‌വ്വം തീരുമാനിക്കേണ്ടതുണ്ട്. ചില സംഘടനകളില്‍, കാര്യങ്ങൾ‌ കൈകാര്യം ചെയ്യുന്നതിന് ഒരു ഡയറക്ടർ ‌ബോർ‌ഡിനെ നിയമിക്കും. ചിലവയില്‍ മറ്റു തരത്തിലായിരിക്കും. എന്തു തന്നെയായാലും മിക്ക സംഘടനകളും ഘടനാപരമായാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഗുണം അംഗങ്ങളും ഭാരവാഹികളും തമ്മിലുള്ള അധികാരങ്ങള്‍ സന്തുലിതമാകുമെന്നതാണ്.

ഫൊക്കാനയെ സംബന്ധിച്ചിടത്തോളം അതിന്റെ രൂപീകരണ വേളയില്‍ തന്നെ അന്നത്തെ അഭ്യുദയകാംക്ഷികളായ പ്രവര്‍ത്തകര്‍ ഒരു ഭരണഘടന തയ്യാറാക്കിയിരുന്നു. എന്നാല്‍, കാലക്രമേണ മാറിമാറി വന്ന കമ്മിറ്റികള്‍ അവരുടെ സൗകര്യാര്‍ത്ഥം ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തി. അവയിലാകട്ടേ ചില 'പഴുതുകള്‍' തിരുകിക്കയറ്റിയിട്ടുണ്ടെന്ന് അത് ശ്രദ്ധാപൂര്‍‌വ്വം വായിച്ചാല്‍ മനസ്സിലാകും. ഒരു പ്രാവശ്യം കയറിക്കൂടിയാല്‍ ആജീവനാന്തം ഫൊക്കാനയില്‍ വിവിധ തസ്തികകള്‍ കൈയ്യടക്കാവുന്ന പഴുതാണ് അതില്‍ പ്രധാനം. ആ 'പഴുതുകള്‍' ഉപയോഗിച്ചാണ് ഇപ്പോള്‍ രണ്ടു ചേരികളിലായി നിന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റീ ബോര്‍ഡും പയറ്റുന്നത്. ജനറല്‍ കൗണ്‍സിലിനേയും അംഗ സംഘടനകളേയും തെറ്റിദ്ധരിപ്പിക്കും വിധം, അവരെ നോക്കുകുത്തികളാക്കി മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പടച്ചുവിടുന്നതും അതുകൊണ്ടാണ്. ഏതൊരു സംഘടനയ്ക്കും ഒരു രജിസ്ട്രേഷനും ഒരു ഭരണഘടനയും മാത്രമേ ഉണ്ടാകാവൂ. എന്നാല്‍ ഫൊക്കാനയെ സംബന്ധിച്ചിടത്തോളം നിലവില്‍ നിരവധി രജിസ്ട്രേഷനുകളുണ്ട്..!! പല സ്ഥലത്തും പല പേരിലാണെന്നു മാത്രം. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും ആ കാലഘട്ടങ്ങളില്‍ ഭരണം നയിക്കുന്നവര്‍ അവരുടെ താല്പര്യം നിലനിര്‍ത്താന്‍ ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തും. അടിസ്ഥാന ഭരണഘടനയില്‍ (ആദ്യത്തെ) ഭേദഗതി (amendment) ചെയ്യുന്നു എന്ന അനുബന്ധത്തോടെ (addendum) യാണെന്ന് മാത്രം. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് അടുത്ത ലക്കത്തില്‍ വിവരിക്കാം.

കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളായി നിരവധി വാര്‍ത്തകളാണ് ഫൊക്കാനയുടെ പേരില്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വരുന്നത്. എല്ലാം ആരോപണ പ്രത്യാരോപണങ്ങള്‍ തന്നെ. എന്നാല്‍, അതിന്റെ പിന്നാമ്പുറ കഥകളിലേക്ക് ആരും എത്തിനോക്കാറില്ല. അതറിയാവുന്നതുകൊണ്ടാണ് ഈ നേതാക്കള്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ട്രഷററുടെ ഉത്തരവാദിത്വം എന്താണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഭരണഘടനയുടെ ലംഘനമാണ് ട്രഷറര്‍ നടത്തിയതെന്ന് കഴിഞ്ഞ ലേഖനത്തില്‍ വ്യക്തമാക്കിയതാണ്. അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. എന്നാല്‍, ഇവിടെ സംഭവിച്ചതോ? ആ വ്യക്തിയെ അടുത്ത സെക്രട്ടറിയായി തിരഞ്ഞെടുക്കുകയാണ് ചെയ്തത്. എന്നിട്ടും അതിനെ ന്യായീകരിക്കുന്നതാണ് ഏറെ വിചിത്രം.

ഫൊക്കാന എന്ന സംഘടന ഉടലെടുത്തതു തന്നെ എഴുപതുകളില്‍ ചിലരുടെ മനസ്സിലുദിച്ച ആശയമാണ്. അവരില്‍ പലരും ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും അവര്‍ പാകിയ വിത്ത് വളര്‍ന്നു പന്തലിച്ച് വലിയൊരു വൃക്ഷമായി. നിരവധി പേരുടെ കഠിന പ്രയത്നം കൊണ്ടാണ് ആ വൃക്ഷം ഇന്ന് വളര്‍ന്നു പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നത്. ഇന്നലെ വന്നവര്‍ അതിന്റെ നാരായവേരിന് കോടാലിപ്രയോഗം നടത്തുന്നത് ശുഭകരമല്ല. അധികാരഭ്രമം തലയ്ക്കു പിടിച്ചതുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഫൊക്കാനയുടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് ഇക്കഴിഞ്ഞ 2-3 മാസങ്ങള്‍ക്കകം പുറത്തു വന്നത്. അതില്‍ ട്രസ്റ്റീ ബോര്‍ഡിന്റെ ഒരു വാര്‍ത്തയുടെ ഏതാനും ഭാഗങ്ങള്‍:

"രണ്ടു വർഷത്തെ അധികാരത്തിൽ കയറിയ ഇപ്പോഴത്തെ ഭരണ സമിതിയുടെ അധികാരം ഈ മാസം അവസാനത്തോടെ തീരുകയാണ്. അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുന്ന എക്സിക്യൂട്ടീവ് നേതൃത്വം എന്ത് അടിസ്ഥാനത്തിലാണ് ഒരു വർഷംകൂടി അധികാരത്തിൽ സ്വയം തുടരാൻ തീരുമാനിക്കുന്നത്? തികച്ചും ജനാധിപത്യ സ്വഭാവമുള്ള ഫൊക്കാനയിൽ ഏതെങ്കിലും ചില നേതാക്കന്മാരുടെ സ്വേച്ഛാധിപത്യപരമായ താൽപ്പര്യങ്ങൾക്കു വേണ്ടി നിലകൊള്ളുവാൻ താൻ നേതൃത്വം നൽകുന്ന ട്രസ്റ്റി ബോർഡിന് കഴിയുകയില്ലെന്നും ചെയർമാൻ  വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉറച്ച തീരുമാനമാണ് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റിസ്  കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരുടെയും ചട്ടുകമായി പ്രവർത്തിക്കാൻ ബോർഡിന് താൽപര്യമില്ല. മുൻകൂട്ടി തീരുമാനിച്ച പ്രകാരം കുറ്റമറ്റ രീതിയിൽ തെരെഞ്ഞടുപ്പ് നടത്താൻ സ്വതന്ത്ര അധികാരമുള്ള തെരെഞ്ഞെടുപ്പ് കമ്മിറ്റിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. 2020-2022 വർഷത്തെ ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് പ്രക്രീയകൾ അവർ ആരംഭിച്ചുകഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ചില സ്ഥാനാർത്ഥികൾ പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. കോവിഡ് 19 കാരണം പതിവ് തെരെഞ്ഞെടുപ്പിനേക്കാൾ വൈകി സെപ്തംബര് 9നു തെരെഞ്ഞെടുപ്പ് നടത്താൻ വിജ്ഞ്ജാപനവും ഇറക്കി.അതിനിടെ, തങ്ങൾ ഒരു വർഷത്തേക്ക് കൂടി അധികാരത്തിൽ തുടരുമെന്ന് പറഞ്ഞു പരസ്യപ്രസ്‌താവനകൾ നടത്തി അംഗസംഘടനകൾക്കിടയിൽ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നവർ സ്വയം അപഹാസ്യരാകുകയാണ് ചെയ്യുന്നത്..."

ഒരു വശത്ത് തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ട്രസ്റ്റീ ബോര്‍ഡ് പറയുന്നത് ശരിയാണ്. എന്നാല്‍, മറുവശം ചിന്തിക്കുമ്പോള്‍ അവര്‍ ചെയ്തത് തെറ്റാണ്. സൂം മീറ്റിംഗ് വഴി തിരഞ്ഞെടുപ്പ് നടത്തിയതാണ് അവര്‍ക്ക് പറ്റിയ തെറ്റ്. ഫൊക്കാനയുടെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ X (A) സെക്ഷന്‍ 12-ല്‍ പറയുന്നത് തിരഞ്ഞെടുപ്പുകളെല്ലാം കണ്‍‌വന്‍ഷന്‍ വേദിയില്‍ നടത്തണമെന്നാണ്. അതായത് വോട്ടിംഗിന് അര്‍ഹതയുള്ള വ്യക്തി വോട്ടിംഗ് വേദിയിൽ നേരിട്ട് ഉണ്ടായിരിക്കണം എന്നര്‍ത്ഥം. ഫൊക്കാനയുടെ മുന്‍‌ ഭാരവാഹികളോട് അന്വേഷിച്ചതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത് അതാണ് കീഴ്‌വഴക്കം എന്നാണ്. ഓരോ അംഗ സംഘടനകളില്‍ നിന്ന് എത്ര പ്രതിനിധികള്‍ വോട്ടു ചെയ്യാന്‍ എത്തി എന്ന് ജനറല്‍ കൗണ്‍സില്‍ അറിഞ്ഞിരിക്കണം. ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡും തിരഞ്ഞെടുപ്പ് കമ്മിറ്റിയും ആവര്‍ത്തിച്ചു പറയുന്ന 'ഭരണഘടനാ ലംഘനം' അവര്‍ തന്നെയല്ലേ നടത്തിയത് എന്ന് ഭരണഘടനയുടെ മേല്പറഞ്ഞ ആര്‍ട്ടിക്കിള്‍ വായിച്ചാല്‍ മനസ്സിലാകും. തപാല്‍ വഴിയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍/ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വഴിയോ വോട്ടിംഗ് നടത്താമെന്ന് ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. (ഭരണഘടനയുടെ ആ ഭാഗം താഴെ കൊടുക്കുന്നു).

ഈ കോവിഡ് കാലത്ത് ആളെക്കൂട്ടി ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമല്ലെങ്കില്‍, അതിനുള്ള പ്രതിവിധിയായിരുന്നു ആദ്യം തേടേണ്ടിയിരുന്നത്. അതായത് സുതാര്യമായ രീതിയില്‍ ഓണ്‍ലൈന്‍ വോട്ടിംഗും തപാല്‍ വോട്ടിംഗും നടത്താനുള്ള സം‌വിധാനമൊരുക്കണമായിരുന്നു. അതിന് സമയമെടുക്കുമെങ്കില്‍ ജനറല്‍ കൗണ്‍സിലിന്റെ/അംഗ സംഘടനകളുടെ അംഗീകാരത്തോടെ അതിന് സൗകര്യം ചെയ്യണമായിരുന്നു. അത് ചെയ്യാത്തിടത്തോളം കാലം ട്രസ്റ്റീ ബോര്‍ഡിന്റെ ഒരു ന്യായീകരണത്തിനും ഇവിടെ പ്രസക്തിയില്ല. അവര്‍ ചെയ്തതും ഭരണഘടനാ ലംഘനം തന്നെ.

ഇപ്പോഴത്തെ പ്രസിഡന്റും കമ്മിറ്റിയും തീരെ നിരുത്തരവാദപരമായാണ് പെരുമാറിയതെന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടേ. കോവിഡിന്റെ ആരംഭം മുതല്‍ ഇതിങ്ങനെയൊക്കെ സംഭവിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നില്ലേ? കോവിഡ് എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയതും വരുത്തിക്കൊണ്ടിരിക്കുന്നതും...! രണ്ടു വര്‍ഷത്തേക്ക് അധികാരത്തില്‍ കയറിയവര്‍ ജനറല്‍ കൗണിസിലിന്റെ അനുമതിയില്ലാതെ മറ്റൊരു വര്‍ഷത്തേക്കു കൂടി അധികാരത്തില്‍ തുടരാമെന്ന മോഹം വെച്ചുപുലര്‍ത്തിയതു തന്നെ തെറ്റാണ്. കാര്യങ്ങള്‍ ജനറല്‍ കൗണ്‍സിലിനെ ബോധ്യപ്പെടുത്തി അവരുടെ അംഗീകാരത്തോടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാമായിരുന്നു. പ്രസിഡന്റും സെക്രട്ടറിയുമായിരുന്നില്ലേ അതിന്റെ ഉത്തരവാദികള്‍? അതിനുപകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന, വിവാദാസ്‌പദമായ ലേഖനങ്ങളും വാര്‍ത്തകളും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന ഏതെങ്കിലും ഒരു മാധ്യമത്തില്‍ അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ അതിന് നിയമ സാധുതയില്ലെന്ന് അറിയാഞ്ഞിട്ടാണോ അത് ചെയ്തത്? എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വീഴ്ച മുതലെടുത്ത് ട്രസ്റ്റീ ബോര്‍ഡും തിരഞ്ഞെടുപ്പ് കമ്മിറ്റിയും അധികാരം കൈക്കലാക്കിയത് വിശ്വാസ വഞ്ചനയാണ്. ഭരണഘടനയുടെ കാവലാള്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ തന്നെ അത് ലംഘിക്കുന്നത് 'വേലി തന്നെ വിളവു തിന്നുന്ന' പോലെയായി. തങ്ങളുടെ ഇഷ്ടക്കാരെ ഫൊക്കാനയുടെ തലപ്പത്ത് അവരോധിക്കാന്‍ അനുകൂല സംഘടനകളില്‍ നിന്ന് അംഗത്വം പുതുക്കി വാങ്ങി 'വണ്‍‌വേ' സൂം മീറ്റിംഗിലൂടെ നടത്തിയ തിരഞ്ഞെടുപ്പിനും നിയമസാധുതയില്ല. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ഇരുകൂട്ടരും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അവര്‍ തന്നെയാണ് സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് ആര്‍ട്ടിക്കിള്‍ X (A) സെക്ഷന്‍ 12-ല്‍ നിന്ന് മനസ്സിലായിക്കാണുമെന്ന് തോന്നുന്നു. ഫൊക്കാന ഭരണഘടന പ്രകാരം എന്താണ് അടുത്ത നടപടി എന്ന് 'പരമോന്നത സമിതി'യായ ജനറല്‍ കൗണ്‍സില്‍ തന്നെ തീരുമാനിക്കട്ടെ.

(തുടരും.....)


Thursday, August 6, 2020

ലക്ഷ്യം തെറ്റിയ ഫൊക്കാന - 2

 "താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍

താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ"

ഭഗവത്‌ ഗീതയില്‍ പറയുന്ന ഈ വാക്യങ്ങള്‍ എത്ര അര്‍ത്ഥവത്താണെന്ന് ഞാന്‍ പറയാതെ തന്നെ വായനക്കാര്‍ക്ക് മനസ്സിലാകും. നാം ചെയ്‌ത കര്‍മ്മങ്ങള്‍ നന്മയായാലും തിന്മയായാലും അത് നാം തന്നെ‌ അനുഭവിച്ചേ തീരൂ. അതിന് മറ്റുള്ളവരെ പഴിചാരിയിട്ട് ഫലമില്ല. അതായത് കര്‍മ്മഫലം കൈമാറാവുന്നതല്ലെന്നര്‍ത്ഥം. ഫൊക്കാനയിലെ ചിലരുടെ പ്രവര്‍ത്തിദൂഷ്യം ആ സംഘടനയ്ക്ക് തന്നെ ദോഷമായിത്തീരുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഒരുപക്ഷെ, അവര്‍ ചെയ്തുകൂട്ടിയ പാപ പ്രവര്‍ത്തികള്‍ക്ക് പ്രകൃതി നല്‍കുന്ന ശിക്ഷയായിരിക്കാം ഇപ്പോള്‍ അവര്‍ തന്നെ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. കോറോണ തന്നെ ലോകത്തെ പാഠം പഠിപ്പിക്കുകയല്ലേ ഇപ്പോള്‍.

ഇപ്പോള്‍ ഫൊക്കാനയില്‍ നടക്കുന്ന വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം 2006-ന്റെ തുടര്‍ച്ചയാണെന്നു പറഞ്ഞാലും അതിശയോക്തിയില്ല.

പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ പറഞ്ഞതുപോലെ

"സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു

നാണംകെട്ടു നടക്കുന്നിതു ചിലര്‍

മദമത്സരം ചിന്തിച്ചു ചിന്തിച്ചു

മതി കെട്ടു നടക്കുന്നിതു ചിലര്‍"

പൂന്താനത്തിന്റെ ഈ വരികളും ഭഗവത് ഗീതയിലെ 'കര്‍മ്മ ഫലവും' കൂട്ടി വായിച്ചാല്‍ ഇപ്പോള്‍ ഫൊക്കാനയില്‍ നടക്കുന്ന വടം‌വലിയുടെ മൂലഹേതു എന്താണെന്ന് മനസ്സിലാകും. പതിന്നാലു വര്‍ഷം മുന്‍പ് (2006-ല്‍) ഒര്‍ലാന്റോ ഫ്ലോറിഡയില്‍ നടന്ന ഫൊക്കാന കണ്‍‌വന്‍ഷനും തിരഞ്ഞെടുപ്പും നടന്ന സമയത്ത് അവിടെ നടന്ന കള്ളക്കളികളുടെ പിന്നാമ്പുറ കഥയാണ് 2006 സെപ്തംബര്‍ 27 ലെ മലയാളം പത്രത്തില്‍ അന്നത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായിരുന്ന എന്‍.ജി. മാത്യു എഴുതിയത്. ആ റിപ്പോര്‍ട്ട് താഴെ കൊടുക്കുന്നു. 

ഈ റിപ്പോര്‍ട്ടിന് ഇപ്പോള്‍ പ്രസക്തിയുണ്ട്. കാരണം, ഇപ്പോള്‍ ഫൊക്കാനയില്‍ നടന്ന തിരഞ്ഞെടുപ്പും അന്നത്തെ തിരഞ്ഞെടുപ്പുമായി ഏകദേശം സാമ്യമുണ്ട്. അത് എന്താണെന്ന് മനസ്സിലാക്കാന്‍ വായനക്കാരുടെ വിശകലനത്തിനായി വിടുന്നു.  ഇത് ഇപ്പോള്‍ എഴുതുവാന്‍ കാരണം ഫൊക്കാന എന്ന സംഘടനയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ്, ബാങ്ക് അക്കൗണ്ട്, പ്രസിഡന്റും സെക്രട്ടറിയും അറിയാതെ ട്രഷറര്‍ ബാങ്കില്‍ നിന്ന് പണം പിന്‍‌വലിക്കല്‍, സുപ്രീം പവര്‍ ആയ നാഷണല്‍ കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും അറിയാതെ ട്രസ്റ്റീ ബോര്‍ഡ് എടുത്ത തീരുമാനങ്ങള്‍ എന്നിവയെക്കുറിച്ച് ഒരു ഏകദേശ രൂപം നല്‍കാനാണ്. ഫൊക്കാന നിയമാവലിയുടെ നഗ്നലംഘനമാണ് ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പ്. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സ്വയം പ്രഖ്യാപിതരായ എല്ലാവരും കുടുങ്ങുമെന്ന് മാത്രമല്ല, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത, ആ പ്രതിജ്ഞയുടെ ലംഘനം നടത്തി പ്രസിഡന്റിനെയോ സെക്രട്ടറിയെയോ അറിയിക്കാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 71,000ത്തോളം ഡോളര്‍ പിന്‍‌വലിച്ച മുന്‍ ട്രഷററും ഇപ്പോള്‍ സെക്രട്ടറിയെന്ന് വിളംബരം ചെയ്തിരിക്കുന്ന വ്യക്തിയായ സജിമോന്‍ ആന്റണി കൂടുതല്‍ കുഴപ്പത്തിലാകുമെന്നുറപ്പാണ്. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് എങ്ങനെ ട്രഷറര്‍ ഒറ്റയ്ക്ക് പണം പിന്‍‌വലിച്ചു എന്ന് അറിയാന്‍ ജനങ്ങള്‍ക്കും ആഗ്രഹമുണ്ട് (ഫൊക്കാന ബൈലോ ആര്‍ട്ടിക്കിള്‍ XVI). 

ട്രഷറര്‍ സാമ്പത്തിക തിരിമറി നടത്തിയെന്നും അതിന് ട്രഷറര്‍ നല്‍കിയ മറുപടിയും കാണുക. ട്രഷറര്‍ സജിമോന്‍ ആന്റണി വടി കൊടുത്ത് അടി വാങ്ങുകയായിരുന്നു എന്ന് ഈ രണ്ടു വാര്‍ത്തകള്‍ വായിച്ചാല്‍ മനസ്സിലാകും.  

ജൂലൈ 31, 2020

സസ്പെന്‍ഡ് ചെയ്ത ഫൊക്കാന ട്രഷറര്‍ സാമ്പത്തിക തിരിമറി നടത്തി (ഫൊക്കാന പ്രസ് റിലീസ്)

ന്യൂജെഴ്സി: ഫൊക്കാനയില്‍ നിന്ന് കഴിഞ്ഞ ദിവസം നാഷണല്‍ കമ്മിറ്റി സസ്പെന്‍ഡ് ചെയ്ത ട്രഷറര്‍, സസ്പെന്‍ഡ് ചെയ്തതിന്റെ പിറ്റേ ദിവസം ഫൊക്കാനയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 70,000 ത്തോളം ഡോളര്‍ പിന്‍വലിച്ചതായി അറിയാനിടയായെന്നും, ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

സംഘടനയുടെ ധനവിനിയോഗങ്ങള്‍ പ്രസിഡന്റും സെക്രട്ടറിയും അറിയാതെ നടത്താൻ നിയമപരമായി കഴിയാത്തതും, പാടില്ലാത്തതും ആയതിനാല്‍ ഇതൊരു ഗുരുതര ക്രമക്കേടാണ്. ഇത് തെളിയുകയാണെങ്കില്‍ അദ്ദേഹത്തിന് ഫൊക്കാനയുടെ ആജീവനാന്ത വിലക്കു നേരിടേണ്ടി വരുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറഞ്ഞു.

******

ആഗസ്റ്റ് 1,  2020

ഫൊക്കാന കൺ‌വന്‍ഷന്‍ രജിസ്‌ട്രേഷന്‍/സ്പോണ്‍സര്‍ഷിപ്പ് തുക 71,929 ഡോളർ മടക്കി നൽകി: സജിമോൻ ആന്റണി

ന്യൂജേഴ്‌സി: ജൂലൈ 9 -12 വരെ ബാലീസ് അറ്റ്‌ലാന്റിക് സിറ്റി റിസോർട്ടിൽ നടക്കാനിരുന്ന ഫൊക്കാന കൺവെൻഷൻ മാറ്റി വച്ചതിനെ തുടർന്ന് കൺവെൻഷനുവേണ്ടി മുൻകൂട്ടി രെജിസ്റ്റർ ചെയ്തവരുടെയും മെഗാസ്‌പോൺസറുടെയും പണം തിരികെ നൽകിയതായി ഫൊക്കാന മുൻ ട്രഷറർ സജിമോൻ ആന്റണി.

കൺവെൻഷൻ മാറ്റി വച്ച സാഹചര്യത്തിൽ തങ്ങൾ നൽകിയ തുക മടക്കി നൽകണമെന്ന് രെജിസ്റ്റർ ചെയ്ത 24 വ്യക്തികളും മെഗാസ്പോൺസറും രേഖാ മൂലം പലതവണ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പണം തിരികെ നൽകിയത്. രേഖാ മൂലം പണം ആവശ്യപ്പെട്ട മുഴുവൻ പേരുടെയും തുക തിരികെ നല്‍കണമെന്ന് കമ്മിറ്റിയും ട്രസ്റ്റി ബോർഡും ആവശ്യപ്പെട്ടിരുന്നുവെന്നും സജിമോൻ ആന്റണി അറിയിച്ചു. മെഗാ സ്പോൺസർ നൽകിയ 50,000 ഡോളറിന്റെ ചെക്കിന് പുറമെ രെജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പണം നൽകിയ 24 പേർക്കായി 21,929 ഡോളർ തിരികെ നൽകി. ഇതിൽ 250 ഡോളർ മുതൽ 1200 ഡോളർ വരെ നൽകിയവർ വരെ ഉണ്ട്. ഭൂരിഭാഗം പേരും 995 ഡോളർ വീതം നൽകിയവരാണ്. കൺവെൻഷനുമായി ബന്ധപ്പെട്ട് മൊത്തം 71,929 ഡോളർ തിരികെ നൽകിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലൈസി അലക്സ് ചെലവാക്കിയ 700 ഡോളറും ഫ്ലവർഴ്സ് ആൻഡ് ടെക്നോളജി ഫീസ് വകയിൽ ചെലവാക്കിയ 759 ഡോളറും ഉൾപ്പെടെ 1459 ഡോളർ വേറെയും തിരികെ നൽകിയിട്ടുണ്ട്.

കൺ‌വന്‍ഷനു വേണ്ടി രജിസ്റ്റര്‍ ചെയ്‌തവർ രജിസ്‌ട്രേഷന്‍ ഫീസ് ആയും സ്‌പോൺസർഷിപ്പ് ആയും നൽകിയ തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് രേഖാ മൂലം ലഭിച്ച കത്തുകൾ മുൻ പ്രസിഡണ്ട് മാധവൻ ബി.നായരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. ന്യൂജേഴ്‌സി കൺവെൻഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് പിരിച്ച തുക അത് തന്നവർക്കു തന്നെ മടക്കി നൽകിയെന്ന് മാധവൻ നായർ തന്നെ അറിയിച്ചിരുന്നു. ആ തുക എത്രയെന്നോ അത് ഏത് അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നോ ഏത് അക്കൗണ്ടിൽ നിന്നാണ് മടക്കി നൽകിയതെന്നോ മാധവൻ നായർ തന്നെ അറിയിച്ചിട്ടില്ലെന്നും സജിമോൻ വ്യക്തമാക്കി.

കേരള കൺവെൻഷന്റെ വരവുചെലവ് കണക്കുകൾ സംബന്ധിച്ചുള്ള എല്ലാ ഇൻവോയ്‌സുകളും ലഭിച്ചാൽ മാത്രമേ മുഴുവൻ അക്കൗണ്ടിങ്ങും പൂർത്തിയാക്കി ഓഡിറ്റ് ചെയ്യാൻ കഴിയുകയുള്ളൂ. കണക്കുകൾ ലഭിക്കുന്ന മാത്രയിൽ ഓഡിറ്റ് നടത്തി മുഴുവൻ വരവുചെലവു കണക്കുകൾ നാഷണൽ കമ്മിറ്റിയുടെയും ജനറൽ ബോഡിയുടെയും മുൻപാകെയും വയ്ക്കുന്നതാണെന്നും സജിമോൻ അറിയിച്ചു.കണക്കുകൾ എല്ലാം സുതാര്യമാണെന്നിരിക്കെ, നാഷണൽ കമ്മിറ്റിയിൽ ഇല്ലാത്തവർ വസ്തുത വിരുദ്ധമായ കാര്യങ്ങൾ ആരോപിച്ച് മാധ്യങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്നത് അപലനീയമാണെന്നും സജിമോൻ ആന്റണി അറിയിച്ചു.

******

ഈ രണ്ടു വാര്‍ത്തകളില്‍ നിന്ന് നിന്ന് മനസ്സിലാകുന്നത് ഫൊക്കാനയില്‍ പ്രസിഡന്റടക്കം സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടെന്നാണ്. അങ്ങനെയെങ്കില്‍ ഇതിനു മുന്‍പുണ്ടായിരുന്ന കമ്മിറ്റിക്കും, ട്രസ്റ്റീ ബോര്‍ഡിനും, ഓഡിറ്റര്‍മാര്‍ക്കും അവരുടെ ഭരണ കാലയളവില്‍ നടന്ന സംഭവങ്ങള്‍ക്കും അറിവുണ്ടായിരുന്നിരിക്കാം. അത് വെളിച്ചത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്വം അംഗസംഘടനകള്‍ക്കും ജനറല്‍ കൗണ്‍സിലിനുമാണ്. കൂടാതെ 'ഫൊക്കാന ഗ്ലോബല്‍ ഫൗണ്ടേഷന്‍' എന്ന പേരില്‍ 2011 ജൂലൈ 12ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ത് ഉദ്ദേശത്തിലാണ്? ആരാണ് അതിന്റെ രജിസ്ട്രേഡ് ഏജന്റ്? ഫൊക്കാന ട്രസ്റ്റീ ബോര്‍ഡിന് എവിടെയൊക്കെ ആരുടെ പേരിലൊക്കെ ബാങ്ക് അക്കൗണ്ടുകളുണ്ട് എന്നീ വിവരങ്ങള്‍ നല്‍കാന്‍ മേല്പറഞ്ഞവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. 

 ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനോ അധിക്ഷേപിക്കാനോ അല്ല, മറിച്ച് ഫൊക്കാനയുടെ നന്മ ആഗ്രഹിക്കുന്ന ഒരു അഭ്യുദയകാംക്ഷി എന്ന നിലയിലും, നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയിലും ചില സത്യങ്ങള്‍ അമേരിക്കന്‍ മലയാളികളെ അറിയിക്കേണ്ട ബാധ്യതയുള്ളതുകൊണ്ടു മാത്രമാണ് ഈ സുദീര്‍ഘമായ ലേഖനം എഴുതേണ്ടി വന്നത്. 

വിശ്വാസം സ്ഥാപിക്കാൻ പ്രയാസമാണ്, പരിപാലിക്കാനും പ്രയാസമാണ്. എന്നാല്‍ തകർക്കാൻ എളുപ്പവുമാണ്. ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാത്തിലും ഏറ്റവും മൂല്യവത്തായതും സങ്കീർണ്ണവുമായ ഒന്നാണ് വിശ്വാസം. ആദ്യം നാം ചെയ്യേണ്ടത് നാം നമ്മെത്തന്നെ വിശ്വസിക്കണം, നമ്മുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരില്‍ വിശ്വാസം ജനിപ്പിക്കണം. എങ്കില്‍ മാത്രമേ എല്ലാ തുറകളിലുമുള്ള ആളുകളുമായുള്ള നമ്മുടെ ബന്ധത്തെ ഉറപ്പിക്കാനും സംഘടനയെ അഭിവൃദ്ധിയിലേക്ക് നയിക്കാനും സാധിക്കൂ.  

2006-ലെ തിരഞ്ഞെടുപ്പു കേസ് കോടതിയിലെത്തിയപ്പോഴെങ്കിലും സമവായത്തിന് സമയമുണ്ടായിരുന്നു. പക്ഷെ, തല്പരകക്ഷികള്‍ക്ക് സ്ഥാനമാനം വേണം. സമവായപ്പെട്ടാല്‍ അത് നഷ്ടമാകും. അപ്പോള്‍ പിന്നെ കോടതിക്ക് ഒരൊറ്റ വഴിയേ ഉള്ളൂ.... തിരഞ്ഞെടുപ്പ് അസാധുവാക്കുക. അതുതന്നെ അന്നും സംഭവിച്ചു. മാത്രമല്ല, ഫൊക്കാനയുടെ സ്വത്വവും നഷ്ടമായി. അതിനു കാരണം ഒരു വിദേശ സംഘടനയായി 1998 ജൂണ്‍ 19-ന് മെരിലാന്റിലെ വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടിയില്‍  'ഫൊക്കാന' (FOKANA) എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ടാണ്.  വാദം കേള്‍ക്കാന്‍ കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസ് ഏജന്റിന്റെ പേരില്‍ അയച്ചത് അദ്ദേഹം ആരേയും അറിയിക്കാതെ രഹസ്യമാക്കി വെച്ചതുകൊണ്ട് കേസ് തോറ്റു. കോടതിയാകട്ടേ കേസ് തള്ളിയെന്നു മാത്രമല്ല അന്നത്തെ തിരഞ്ഞെടുപ്പ് അസാധുവുമാക്കി.  എന്നിട്ടും അടങ്ങിയിരിക്കാതെ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് ഫൊക്കാന എന്ന പേരു തന്നെ ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയത്. ആ സംഭവത്തിന്റെ ഒരു വിശദീകരണ യോഗം പിന്നീട് ക്വീന്‍സിലെ കേരള സെന്ററില്‍ സംഘടിപ്പിച്ചിരുന്നു. ലേഖകനും അന്ന് ആ വിശദീകരണ യോഗത്തില്‍ പങ്കെടുത്തിരുന്നു. നിരവധി ചോദ്യങ്ങളാണ് അന്നവിടെ ഉയര്‍ന്നു വന്നത്. പക്ഷെ, ആര്‍ക്കും വ്യക്തമായ ഉത്തരമോ കാരണമോ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് അസാധുവാക്കിയതു കാരണം ഫൊക്കാന നാഥനില്ലാ കളരിയായി. എന്നാല്‍, തിരഞ്ഞെടുപ്പില്‍ (കു)തന്ത്രം മെനഞ്ഞവര്‍ അതിന് മറുവഴി കണ്ടെത്തി. ഒരു താത്ക്കാലിക കമ്മിറ്റിയെ തട്ടിക്കൂട്ടുക. അങ്ങനെ തട്ടിക്കൂട്ടിയെടുത്ത കമ്മിറ്റിയിലുള്ളവരാണ് ഇപ്പോഴും കടിച്ചുതൂങ്ങിക്കിടന്ന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ശക്തമായ നേതൃത്വനിരയും കര്‍മ്മനിരതരായ പ്രവര്‍ത്തകരുമുണ്ടായിരുന്ന ഒരു സംഘടനയായിരുന്നു ഫൊക്കാന. എന്നാല്‍ സംഘടനയോട് കൂറു പുലര്‍ത്തിയിരുന്നവരേയും, ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചവരേയും 'കറിവേപ്പില'യാക്കിയതോടെ അവരെല്ലാവരും ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് 'ഫോമ.' വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന സംഘടനകളുണ്ട്. എന്നാല്‍ ഫൊക്കാനയില്‍ പിളര്‍പ്പുണ്ടാക്കിയവരല്ല ഫോമ പ്രവര്‍ത്തകര്‍. ഇപ്പോഴും ഫൊക്കാനയില്‍ അള്ളിപ്പിടിച്ചിരിക്കുന്നവര്‍ അവരെക്കൊണ്ട് അത് ചെയ്യിക്കുകയായിരുന്നു.

അമേരിക്കയില്‍ ഒരു സംഘടന എങ്ങനെ പ്രവര്‍ത്തിക്കണം മറ്റു സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും എങ്ങനെ മാതൃകയാകണം എന്നൊക്കെയുള്ള ഒരു സാമാന്യ ബോധമെങ്കിലും നേതൃനിരയിലുള്ളവര്‍ക്ക് വേണം. ഒരു നൈതിക സംഘടനാ സംസ്കാരം സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത സംഘടനകള്‍ക്ക് പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും ശ്രദ്ധേയമായ മാർഗ്ഗങ്ങളിലൊന്നാണ് മികച്ച, സംഘടനാപാടവമുള്ള നേതാക്കള്‍. അവരാണ് സംഘടനയെ നേര്‍‌വഴിക്ക് നയിക്കേണ്ടവര്‍. സംഘടനകളിലായാലും ജോലി സ്ഥലത്തായാലും സ്വീകാര്യമെന്ന് കരുതുന്ന തരത്തിലുള്ള പെരുമാറ്റത്തിന്റെ ഉദാഹരണമായി മറ്റുള്ളവര്‍ മികച്ച മാനേജുമെന്റിന്റെ പെരുമാറ്റത്തിലേക്കാണ് നോക്കുന്നത്. പ്രവർത്തനങ്ങൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു. അതിനാൽ നേതൃത്തിലിരിക്കുന്നവര്‍ ധാർമ്മിക സ്വഭാവം കാണിക്കുമ്പോൾ, അത് മറ്റുള്ളവര്‍ക്ക് നല്ലൊരു സന്ദേശവും നല്‍കുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ മാസം മുതലാണ് ഫൊക്കാനയില്‍ പൊട്ടിത്തെറി ആരംഭിക്കുന്നത്. അതിനു മുന്‍പ് പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. പരസ്പരം പുറം ചൊറിയുന്ന നേതാക്കളാണ് ഭൂരിഭാഗം പേരും. എന്നാല്‍, ആത്മാര്‍ത്ഥതയോടെ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെയധികമുണ്ട്. പക്ഷെ, ആത്മാര്‍ത്ഥതയല്ല പുറം ചൊറിയലും പാടിപ്പുകഴ്ത്തലുമാണ് ഈ സംഘടനയില്‍ തുടരാനുള്ള യോഗ്യതയെന്ന് തിരിച്ചറിഞ്ഞ പലരും ഈ സംഘടനയോട് വിട പറഞ്ഞിട്ടുണ്ട്. അതിന്റെ പ്രധാന കാരണക്കാര്‍ നേതാക്കള്‍ തന്നെ.

ഫൊക്കാന എന്ന പേരില്‍ ഐ ആര്‍ എസിലും വിവിധ സംസ്ഥാനങ്ങളിലും എത്ര രജിസ്ട്രേഷനുകള്‍ ഉണ്ട്? ഫൊക്കാനയുടെ യഥാര്‍ത്ഥ രജിസ്ട്രേഷന്‍ എവിടെയാണ്?, ഏതു ബാങ്കിലാണ് അക്കൗണ്ടുകള്‍?, എന്തുകൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷമായിട്ടും കണക്കുകള്‍ യഥാവിധി ബോധിപ്പിക്കുകയോ ഓഡിറ്റ് ചെയ്യുകയോ ചെയ്യാത്തത്? എന്തുകൊണ്ട് ട്രസ്റ്റീ ബോര്‍ഡ് അതില്‍ നിസ്സംഗത പാലിച്ചു, ഒരു മത സംഘടനയ്ക്ക് എങ്ങനെയാണ് ഫൊക്കാനയില്‍ അംഗത്വം നല്‍കിയത്?,  തുടങ്ങിയ വിവരങ്ങള്‍ അടുത്തതില്‍..... 

(തുടരും......)

Tuesday, August 4, 2020

ലക്ഷ്യം തെറ്റിയ 'ഫൊക്കാന' (ഭാഗം 1)

 

അമേരിക്കന്‍ മലയാളി സംഘടനകളുടെ ദേശീയ സംഘടന എന്നറിയപ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) ഇപ്പോള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട് പായുന്ന കുതിരയെപ്പോലെയായിരിക്കുകയാണ്. കുതിരയുടെ കടിഞ്ഞാണ്‍ പലരുടേയും കൈയ്യിലായതുകൊണ്ട് ആര് നിയന്ത്രിച്ചിട്ടും പ്രയോജനമൊന്നുമില്ല. ഈ അവസ്ഥയില്‍ ഫൊക്കാനയെ കൊണ്ടെത്തിച്ചത് അല്ലെങ്കില്‍ ആ അവസ്ഥയിലേക്ക് ഈ സംഘടനയെ നയിച്ചത് അതിന്റെ നേതൃത്വ സ്ഥാനത്ത് കടിച്ചു തൂങ്ങിക്കിടന്നവരും കടിവിടാതെ ഇപ്പോഴും തൂങ്ങിക്കിടക്കുന്നവരുമാണെന്ന് പറയാതിരിക്കാന്‍ വയ്യ.

കോവിഡ്-19 എന്ന മഹാമാരി ലോകത്തെ തന്നെ തലകീഴായി മറിച്ചു. അമേരിക്ക മാത്രമല്ല, ലോകമൊട്ടാകെ സമൂഹത്തിന്‍റെ താഴെ തട്ടിലുള്ള, ദിവസേന സ്വന്തം ഉപജീവനത്തിനായി ജോലി ചെയ്യേണ്ടി വരുന്ന ജനസമൂഹത്തിന് ഒരു മഹാദുരന്തമാണ് ഈ കോവിഡ് വരുത്തിവെച്ചത്. തൊഴില്‍ മാത്രമല്ല കിടപ്പാടം പോലും ഇല്ലാതായവര്‍ നിരവധി. നമ്മൾ എങ്ങനെ പരസ്പരം പെരുമാറണം, എങ്ങനെ ജീവിക്കണം, എങ്ങനെ സംവദിക്കണം, എങ്ങനെ പ്രവർത്തിക്കണം, എങ്ങനെ ആശയ വിനിമയം നടത്തണം, എങ്ങനെ സഞ്ചരിക്കണം എന്നൊക്കെയുള്ള പാഠങ്ങള്‍ കോവിഡ്-19 നമ്മെ പഠിപ്പിച്ചു. കോവിഡ് നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളേയും ബാധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും വരുംകാലങ്ങളിലും എടുക്കുന്ന തീരുമാനങ്ങൾ തലമുറകള്‍ക്കുവേണ്ടി എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ടവ ആയിരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും, മാര്‍ക്കറ്റുകളും കടകമ്പോളങ്ങളുമെല്ലാം ഇപ്പോഴും അടഞ്ഞു കിടക്കുന്നു. തൊഴില്‍ മേഖലയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. ഏതു ദുരന്തവും നമ്മെ ചില സത്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ടാകും. അത്തരം ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ലോകം കടന്നുപോകുന്നത്. എന്നാല്‍, ഫൊക്കാന എന്ന സംഘടനയെ നയിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമേ അല്ല എന്ന രീതിയിലാണ് ഈ കോവിഡ് കാലത്ത് അവര്‍ ചെയ്തുകൂട്ടുന്ന പ്രവര്‍ത്തികള്‍ കാണുമ്പോള്‍ തോന്നുന്നത്. പരസ്പരം പഴിചാരി പ്രസ്താവനകളിറക്കുന്നത് മലര്‍ന്നു കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് അവര്‍ അറിയുന്നില്ല. പൊതുജനങ്ങളെ കഴുതകളാക്കുന്ന പ്രസ്താവനകളിറക്കി സ്വയം അവഹേളിതരാകുന്ന ഈ നേതാക്കളെ ഇനിയും ജനങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ല.

ഫൊക്കാന എന്ന സംഘടന ഒരു പൊതുസ്വത്താണ്. അതായത് നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ, അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രാദേശിക സംഘടനകളാണ് ഫൊക്കാനയുടെ ഉടമസ്ഥര്‍. ആ ഉടമസ്ഥരുടെ കാര്യസ്ഥരാണ് അതിന്റെ ഭാരവാഹികള്‍. ഫൊക്കാനയുടെ ദൈനം‌ദിന കാര്യങ്ങള്‍ ഉടമസ്ഥര്‍ക്കും തൃപ്തിവരാവുന്ന രീതിയിലായിരിക്കണം കാര്യസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്. കഴിവു കെട്ട കാര്യസ്ഥരാണെങ്കില്‍ അവരെ പുറത്താക്കാനുള്ള അവകാശവും അധികാരവും ഉടമസ്ഥര്‍ക്ക് മാത്രമാണ്.

ഫൊക്കാന നല്ല അച്ചടക്കവും കെട്ടുറപ്പും സുതാര്യ പ്രവര്‍ത്തനവും കാഴ്ച വെച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു എന്ന് ഭൂരിഭാഗം അമേരിക്കന്‍ മലയാളികള്‍ക്കും അറിയാം. പക്ഷെ, സ്വാര്‍ത്ഥമോഹികളും നിക്ഷിപ്ത തല്പരരുമായ ചിലരുടെ കുതന്ത്രങ്ങളാണ് ഈ സംഘടനയില്‍ പിളര്‍പ്പുണ്ടാക്കിയത്. 2006-ല്‍ നടന്ന ആ പിളര്‍പ്പ് ഫൊക്കാനയുടെ നട്ടെല്ല് തകര്‍ത്തെന്നു മാത്രമല്ല ആ സംഘടനയെ സ്നേഹിക്കുന്ന/സ്നേഹിച്ചിരുന്ന മലയാളികളുടെ മുഖത്ത് കിട്ടിയ പ്രഹരവുമായിരുന്നു. അന്നത്തെ ആ തിരഞ്ഞെടുപ്പില്‍ നടന്ന സംഭവ പരമ്പരകള്‍ അവസാനം കോടതിയിലെത്തി. ഫൊക്കാനയുടെ ആദ്യ പിളര്‍പ്പിന് ആ കേസ് ഹേതുവായി.

ഈ പിളര്‍പ്പിനു ശേഷം ഫൊക്കാനയുടെ പേരിനും പ്രശസ്തിക്കും മങ്ങലേറ്റു. അത് തിരിച്ചു പിടിക്കാന്‍ ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകള്‍ അശ്രാന്തം പരിശ്രമിച്ചു. വര്‍ഷങ്ങള്‍ കഴിയവെ, ഒരു പരിധി വരെ അവര്‍ വിജയിക്കുകയും ചെയ്തു. പക്ഷെ, 2006-ല്‍ സംഘടനയില്‍ 'കുത്തിത്തിരുപ്പ്' ഉണ്ടാക്കിയവര്‍ കൂടെയുണ്ടെന്നും, അവര്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ടെന്നും അവര്‍ അറിഞ്ഞില്ല. നിര്‍ഭാഗ്യവശാല്‍ അവര്‍ അറിഞ്ഞോ അറിയാതെയോ കുത്തിത്തിരുപ്പുകാരുടെ പ്രലോഭനങ്ങളില്‍ ആകൃഷ്ടരാകുകയും ആ കുത്തിത്തിരുപ്പുകാരുടെ ഏറാന്‍ മൂളികളാകുകയും ചെയ്തു. ഇപ്പോള്‍ ഫൊക്കാനയില്‍ വീണ്ടും പിളര്‍പ്പുണ്ടാക്കിയിരിക്കുകയാണ് ഈ നേതാക്കള്‍. 'പേറെടുക്കാന്‍ പോയ വയറ്റാട്ടി ഇരട്ട പെറ്റു' എന്നു പറഞ്ഞ പോലെയായി കാര്യങ്ങള്‍.

ഫൊക്കാനയുടെ ദൗത്യവും ദര്‍ശനവും മറന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. 2006-ലെ കോടതി വ്യവഹാരം ഫൊക്കാനയുടെ പേരും പ്രശസ്തിയും മാത്രമല്ല നഷ്ടമാക്കിയത്, അതിന്റെ സ്വത്വവും നഷ്ടമാക്കി. പൂര്‍വികരാല്‍ കൈമാറപ്പെട്ട ഒരു സംസ്കാരവും സ്വത്വവും ഈ സംഘടനയ്ക്കുണ്ടെന്നും, അത് തങ്ങളിലൂടെ അടുത്ത തലമുറയിലേക്കും കൈമാറപ്പെടേണ്ടതുണ്ടെന്നും ഇപ്പോഴത്തെ നേതാക്കള്‍ ചിന്തിച്ചിരുന്നെങ്കില്‍ ഈ കുതികാല്‍ വെട്ടും, പാര വെയ്പും, അധികാര ഭ്രമവും ഉണ്ടാകുകയില്ലായിരുന്നു. അടിച്ചമര്‍ത്തലും പാര്‍ശ്വവല്‍ക്കരിക്കപ്പെടലും ഒരു വിഭാഗം ആളുകളെ സംബന്ധിച്ചേടത്തോളം ഗുണകരമായ മാറ്റങ്ങള്‍ക്ക് ഇന്ധനം പകരുവാന്‍ സഹായിക്കുമെങ്കിലും, മറ്റവസരങ്ങളില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമൂഹത്തില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുകയും ചെയ്യും. പ്രാദേശിക മലയാളി സംഘടനകളില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നത് ഫൊക്കാനയിലെ ചില നേതാക്കളുടെ സ്ഥിരം പരിപാടിയാണെന്ന് അറിയാത്തവര്‍ ആരുണ്ട് അമേരിക്കയില്‍?

ഏതൊരു സംഘടനയാലും വ്യക്തമായ ഉദ്ദേശ്യത്തിനായാണ് നിലകൊള്ളുന്നത്. സംഘടനകളും അതിന്റെ നേതാക്കളും അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ലക്ഷ്യബോധം നിലനിര്‍ത്തുന്നു, സംഘടനയുടെ ഉദ്ദേശ്യം ജനങ്ങളിലെത്തിക്കുന്നു. ഫൊക്കാനയില്‍ മാത്രമല്ല, രാഷ്‌ട്രീയമില്ലാതെ, ലാഭേഛയില്ലാതെ (Non political Not for Profit Organization) പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് സത്യവാങ്മൂലം നല്‍കി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലും ഇന്റേണല്‍ റവന്യൂ സര്‍‌വ്വീസിലും (ഐ ആര്‍ എസ്) രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് വൊളണ്ടിയര്‍മാര്‍ അഥവാ സന്നദ്ധ സേവകരാണ്. അതായത് യാതൊരു കാരണവശാലും പ്രതിഫലം പറ്റുകയോ രാഷ്ട്രീയത്തില്‍ ഇടപെടുകയോ ചെയ്യുകയില്ല എന്ന് സര്‍ക്കാരിനെ ബോധിപ്പിച്ച് പ്രവര്‍ത്തിക്കുന്നവര്‍. എന്നാല്‍, ഫൊക്കാനയില്‍ സ്ഥാനമോഹം മാത്രമല്ല ധനമോഹവും ഒരു ഘടകം തന്നെയാണ്. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവയിലെ നേതാക്കള്‍ക്കും ചൂട്ടു കത്തിക്കുന്നവരാണ് ഈ സംഘടനയിലെ മിക്ക നേതാക്കളും. ഇപ്പോള്‍ ആസന്നമായിരിക്കുന്ന പ്രശ്നം സ്ഥാനമോഹവും അതുവഴിയുള്ള ധനലാഭവുമാണെന്ന് ഓരോ നേതാക്കളുടേയും പത്രപ്രസ്താവനകളില്‍ വ്യക്തവുമാണ്.

ഫൊക്കാനയില്‍ ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും നടത്തുന്ന തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങള്‍ കണ്ടാല്‍ അത്ഭുതപ്പെടുന്നവരേയും, സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇത്ര ആവേശമോ എന്നു ചോദിക്കുന്നവരേയും കുറ്റം പറയാന്‍ കഴിയില്ല. പുതിയ ഭരണ സമിതി അധികാരമേറ്റ് ആദ്യത്തെ വര്‍ഷം ആഘോഷങ്ങളുടേയും വാഗ്ദാനങ്ങളുടേയും പെരുമഴക്കാലമായിരിക്കും. അമേരിക്കയിലും നാട്ടിലുമായി കണ്‍‌വന്‍ഷനുകളും മീറ്റിംഗുകളും മുഖാമുഖം പരിപാടികളിലും നേതാക്കള്‍ വിളങ്ങിവിലസുന്ന കാലം. പക്ഷെ അതെല്ലാം അവരുടെ തന്ത്രമാണെന്ന് രണ്ടാമത്തെ വര്‍ഷം മുതല്‍ മനസ്സിലാകും. കാരണം, അടുത്ത തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും വിലപേശലുകളും നടക്കുന്ന കാലമാണത്. അതായത് ഒരുതരം പ്രജനകാലം. അടുത്ത പ്രസിഡന്റ് ആരാകണം, ആരെ ആക്കണം, ആര് ട്രഷറര്‍ ആകണം ആരെ ഒതുക്കണം, ആരെ വളര്‍ത്തണം എന്നൊക്കെയുള്ള ചര്‍ച്ചകളുടെ കാലമാണത്. 'കമഴ്ന്നു വീണാൽ കാൽപണം കൊണ്ടേ മലയാളി പൊങ്ങി വരൂ' എന്നൊരു ചൊല്ലുണ്ട്. അതില്‍ മലയാളിക്ക് അസാധ്യ കഴിവാണ്, ഓരോരുത്തരിലും വ്യത്യസ്തമാണെന്നു മാത്രം. അതായത് ഒരു ചെറിയ സ്റ്റാർട്ടിംഗ് ട്രബിൾ. അതിനു ശേഷം ടോപ്പ് ഗിയറിൽ പോകാൻ മലയാളിക്ക് ഒരു പ്രത്യേക കഴിവാണ്. ഫൊക്കാനയിലും തഥൈവ. അതേക്കുറിച്ച് പിന്നീട് വിവരിക്കാം.

വ്യക്തമായ കാഴ്ചപ്പാടില്ലാത്ത നേതാക്കൾ പരാജയപ്പെടും. അത്തരം നേതാക്കൾക്ക് പ്രവര്‍ത്തകരെ പ്രചോദിപ്പിക്കാനോ പ്രകടനത്തെ പ്രചോദിപ്പിക്കാനോ സുസ്ഥിര മൂല്യം സൃഷ്ടിക്കാനോ കഴിയില്ല. മോശം കാഴ്ചപ്പാട്, സംഘടനയില്‍ തന്നെ തുരങ്കം വെക്കല്‍, ചഞ്ചലമായ കാഴ്ച, അല്ലെങ്കിൽ നിലവിലില്ലാത്ത കാഴ്ച എന്നിവ നേതാക്കളെ പരാജയപ്പെടുത്താൻ കാരണമാകും. വ്യക്തവും കൈവരിക്കാവുന്നതുമായ ലക്ഷ്യത്തിലേക്ക് സംഘടനയെ നയിക്കുക എന്നതാണ് സത്യസന്ധനായ ഒരു നേതാവിന്റെ ഉത്തരവാദിത്വം. അല്ലെങ്കില്‍ അന്ധർ അന്ധരെ നയിക്കുന്നതു പോലെയിരിക്കും. ഫൊക്കാനയെ സംബന്ധിച്ചിടത്തോളം, അതാണ് അവസ്ഥ.

ഇത്തരുണത്തില്‍ ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായ സുധാ കര്‍ത്തയുടെ ഒരു പത്രപ്രസ്താവനയിലെ ഒരു ഖണ്ഡിക ഇവിടെ കടമെടുക്കുന്നു:

"ഫൊക്കാനക്ക് അണുനാശിനി പ്രയോഗം അനിവാര്യം: കൊറോണ വൈറസ് ലോകത്തെ ബാധിച്ചത് ഈ വര്‍ഷം തുടക്കത്തിലാണെങ്കിലും, ഭിന്നിപ്പിന്റെയും സ്വജനപക്ഷപാതത്തിന്റെയും വൈറസ് ഫൊക്കാനയെ ബാധിച്ചിട്ട് അഞ്ചാറ് വര്‍ഷത്തിലേറെയായി. സ്വാര്‍ത്ഥതയും ഭിന്നാഭിപ്രായ ഉന്മൂലനവും പരിലാളിക്കുന്ന ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനം ഫൊക്കാനയുടെ ശക്തിയും പ്രഭാവവും ദിനംപ്രതി ശോഷിപ്പിക്കുന്നു," സുധാ കര്‍ത്ത

കൈയ്യില്‍ പണമുണ്ടെങ്കില്‍ ആര്‍ക്കും ഫൊക്കാനയുടെ നേതൃസ്ഥാനത്ത് എത്താമെന്ന അവസ്ഥ ഉണ്ടാക്കിയത് മേല്പറഞ്ഞ നേതാക്കളാണ്. ഒരു സംഘടന സംഭാവന ചെയ്യുന്ന സാംസ്ക്കാരിക മൂല്യങ്ങൾ എങ്ങനെ ഉൾക്കൊള്ളാമെന്ന് മാതൃക കാണിക്കേണ്ടത് അതിന്റെ തലപ്പത്തിരിക്കുന്ന നേതാക്കളാണ്. സംഘടനയുടെ ദൗത്യം, ലക്ഷ്യങ്ങൾ, പ്രധാന മൂല്യങ്ങൾ എന്നിവയില്‍ ആശയവിനിമയം നടത്തേണ്ടതും ഒരു നേതാവിന്റെ കടമയാണ്. സംഘടനയിലൂടെ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്ന സംസ്കാരം നിർവചിക്കുന്നതിനും പഠിപ്പിക്കുന്നതിനും അളക്കുന്നതിനും പ്രതിഫലം നൽകുന്നതിനും നേതാക്കൾ ഉത്തരവാദികളാണ്. 1983-ല്‍ സ്ഥാപിതമായി എന്നു പറയുന്ന ഫൊക്കാന എന്ത് സംസ്ക്കാരമാണ് അമേരിക്കന്‍ മലയാളികള്‍ക്കായി, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കായി കാഴ്ച വെച്ചിരിക്കുന്നതെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്.

(തുടരും....)

Sunday, July 5, 2020

കോവിഡ്-19 പഠിപ്പിച്ച പാഠം - 'അമിത വിശ്വാസം ആപത്ത്'


'അമിത വിശ്വാസം ആപത്ത്' എന്നു പറഞ്ഞതുപോലെ, കൊറോണ വൈറസിനെ പ്രതിരോധിച്ചതില്‍ സര്‍ക്കാരും, ഞങ്ങള്‍ക്ക് രോഗം പിടിപെടുകയില്ല എന്ന അഹങ്കാരത്തോടെ നടന്ന ജനങ്ങളും ഇപ്പോള്‍ നെട്ടോട്ടമോടുകയാണ്. കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിച്ചതിന് കേരളം മാതൃകയാണെന്ന് കൊട്ടിഘോഷിച്ചവര്‍ ഇപ്പോള്‍ മൗനത്തിലായി. തലസ്ഥാന നഗരിയെ ഒരാഴ്ചത്തേക്ക് സ്തംഭനാവസ്ഥയിലാക്കിയതിന്റെ മൂലകാരണം ജനങ്ങളുടെ അനാസ്ഥയും അശ്രദ്ധയുമാണ്.

ലോകമൊട്ടാകെ ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കി മുന്നേറുന്ന കോവിഡ്-19നെ പിടിച്ചുകെട്ടി എന്നാണ് ഇതുവരെ വീമ്പിളക്കിയിരുന്നത്. പ്രതിരോധത്തില്‍ കേരളമാണ് മുമ്പില്‍ എന്ന് ലോകത്തെ അറിയിക്കുകയും ചെയ്തു. പക്ഷെ, അതേ കേരളത്തിന്റെ അവസ്ഥ ഇപ്പോള്‍ എന്താണ് ? തികഞ്ഞ അനാസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കൊവിഡ് വ്യാപനം അതിവേഗം കൂടുന്നു.  പ്രവാസികളാണ് കേരളത്തില്‍ കോവിഡ്-19 വ്യാപിപ്പിച്ചതെന്ന് പറഞ്ഞ് അവരെ നിഷ്ക്കരുണം ആട്ടിപ്പായിച്ചവരാണ് കേരളത്തിലുള്ള ചിലര്‍. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയോ? അവരല്ല ഈ രോഗത്തിന്റെ ഉറവിടം എന്ന തിരിച്ചറിവ് ഇപ്പോഴെങ്കിലും ഉണ്ടായത് ഒരു നിമിത്തമാണ്. എവിടെ നിന്നാണ് ഈ വൈറസ് വന്നതെന്ന് അറിയില്ലെങ്കിലും സമ്പര്‍ക്കത്തിലൂടെയാണ് വ്യാപരിച്ചതെന്ന് ഇപ്പോള്‍ സര്‍ക്കാരും സമ്മതിക്കുന്നു.

മുഖ്യമന്ത്രിയുടെ ദൈനം‌ദിന പത്ര സമ്മേളനത്തില്‍, കോവിഡ്-19 ന്റെ കണക്കുകള്‍ നിരത്തുന്നതിനിടയില്‍ പ്രവാസികളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരിലുമാണ് കൂടുതല്‍ രോഗികള്‍ എന്ന പദപ്രയോഗമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. വിദേശത്തുനിന്ന് വരുന്നവര്‍ക്കൊക്കെ കൊറോണയാണെന്ന ഒരു ധാരണ ജനമനസ്സുകളില്‍ കയറിപ്പറ്റിയത് അങ്ങനെയാണ്. അതൊഴിവാക്കിയിരുന്നെങ്കില്‍ കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രവാസികള്‍ ദുരിതം അനുഭവിക്കേണ്ടി വരികയില്ലായിരുന്നു.

അതേ വിശ്വാസം കൊണ്ടായിരിക്കാം ധൃതിപിടിച്ച് ലോക്ക്ഡൗണുകളില്‍ ഇളവ് പ്രഖ്യാപിച്ചതും 'ഞങ്ങള്‍ക്ക് രോഗം വരികയില്ല' എന്ന ആത്മവിശ്വാസത്തോടെ ജനം കൂട്ടത്തോടെ പുറത്തിറങ്ങിയതും. അവരുടെ അമിതാവേശവും ആഹ്ലാദവുമാണ് അവരെ ഇപ്പോള്‍ ആപത്തിലേക്ക് തള്ളിവിട്ടത്.  ഇപ്പോള്‍ കേരളത്തിലെ സ്ഥിതി ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു എന്നതാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും അതിവേഗം വര്‍ധിക്കുന്നു. ആരാണ് ഇതിനുത്തരവാദികള്‍? പ്രവാസികളാണോ? അതോ സര്‍ക്കാരോ?

സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടേ എല്ലാവരും കൊവിഡില്‍ നിന്നും മുക്തരായി എന്ന അബദ്ധ ചിന്തയാണ് ഈ ആപത്തിലേക്ക് അവരെ നയിച്ചത്. കരുതല്‍ ഇല്ലാതെ സമൂഹത്തില്‍ ഇടപെടുന്ന സ്ഥിതിയിലേക്ക് ജനം മാറി.  ഫലമോ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്നു. കരുതല്‍ പാലിക്കേണ്ടത് നമ്മുടെ ബാധ്യതയല്ലെന്ന നിലപാടായിരുന്നു പലര്‍ക്കും. 

 കഴിഞ്ഞ രണ്ട് മാസത്തിനിടെ 413 പേര്‍ക്കാണ് കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. കഴിഞ്ഞ പതിനാറ് ദിവസത്തിനിടെ മാത്രം 181 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇതുവരെ 585 പേരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. എറണാകുളത്തും മലപ്പുറത്തും രണ്ടാഴ്ചയ്ക്കിടെ 27 പേര്‍ വീതം സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളായി. കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്.  ഉറവിടം അറിയാത്ത കേസുകള്‍ തലസ്ഥാനത്ത് മാത്രം 20 ആണ്.

രോഗമില്ലെന്ന് പ്രതീക്ഷിക്കുന്നവരില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന് പലരും ന്യായീകരിച്ചേക്കാം. എന്നാല്‍ രോഗമുണ്ടെന്ന് അറിഞ്ഞിട്ടും മുന്‍കരുതല്‍ എടുക്കാത്തവരുടെ കാര്യത്തിലോ? കൊവിഡിനെ ചെറുക്കേണ്ടതെങ്ങിനെയാണെന്ന് കഴിഞ്ഞ മൂന്ന് മാസമായി കേന്ദ്ര-കേരള സര്‍ക്കാരുകളും ആരോഗ്യ പ്രവര്‍ത്തകരും പോലീസും പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നിട്ടും വീഴ്ച സംഭവിക്കുന്നതെങ്ങിനെയാണ്? ക്വാറന്റൈനില്‍ കഴിയുന്നവരില്‍ നിന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിക്കുന്നതെങ്ങിനെയാണ്?

തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന ഒരു പൊലീസുകാരന് കൊവിഡ് സ്ഥിരീകരിക്കുന്നു. ഇയാളുടെ വീട്ടിലോ ബാരക്കിലോ ഉള്ള ആര്‍ക്കും രോഗമില്ല. പിന്നെ എവിടെ നിന്ന് കൊവിഡ് ബാധിച്ചു? സമരക്കാരിലൂടെയാണെന്നാണ് ഒരു വാദമുയരുന്നത്. സമരക്കാരുമായുള്ള ഉന്തിലും തള്ളിലും രോഗം പടര്‍ന്നിരിക്കാമെന്ന്.

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ ഓരോരുത്തരും കരുതല്‍ കര്‍ശനമാക്കിയേ മതിയാകൂ. ശരിയായ മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്താല്‍ പൊതു ഇടങ്ങളില്‍ നിന്ന് രോഗബാധ പടരുന്നത് തടയാം. എന്നാല്‍ ഇതൊക്കെ ചെയ്യാന്‍ പലരും ഇപ്പോള്‍ മടിക്കുകയാണ്. 'ആരും തന്നെ ചെയ്യുന്നില്ലല്ലോ, പിന്നെ ഞാനെന്തിന് ചെയ്യണം' എന്ന ചിന്ത. ഇത് ശരിയല്ല. നാം സ്വയം കരുതല്‍ ഉള്ളവരാകേണ്ടിയിരിക്കുന്നു. മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും വേണം. ഈ ഘട്ടം ശരിയായി കടന്നുകയറാതെ നമ്മള്‍ കൊവിഡ് പ്രതിരോധത്തില്‍ മുന്‍പോട്ട് പോകില്ല.

മൂന്ന് പ്രധാന പ്രശ്‌നങ്ങളാണ് സംസ്ഥാനം നേരിടുന്നത്. ഒന്ന് സമ്പര്‍ക്ക വ്യാപനം, രണ്ട് ഉറവിടം അറിയാത്ത രോഗബാധിതര്‍, മൂന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ മലയാളികളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടല്‍ മാത്രമല്ല, ജനങ്ങളുടെ ജാഗ്രത കൂടി ഉണ്ടെങ്കില്‍ സമ്പര്‍ക്ക രോഗബാധ പിടിച്ചുകെട്ടാന്‍ കഴിയും.

കേരളത്തിലെ കോവിഡ്-19 പ്രതിരോധത്തെക്കുറിച്ച് വിദേശ മാധ്യമങ്ങള്‍ പോലും പുകഴ്ത്തിയിരുന്നത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. താഴേക്കിടയില്‍ നിന്ന് കോവിഡ്-19ന്റെ സമ്പര്‍ക്കം കണ്ടെത്തുന്നതിനുള്ള വളരെ ഫലപ്രദമായ പൊതുജനാരോഗ്യ തന്ത്രത്തിന്റെ കാര്യത്തില്‍ കേരളം സവിശേഷമാണെന്നാണ് അവരുടെ കണ്ടെത്തല്‍. ഒരു ഘട്ടത്തില്‍ കര്‍ശനമായ ക്വാറന്റൈന്‍ നിബന്ധനകള്‍ക്കനുസൃതമായി 150,000-ത്തിലധികം ആളുകളെ നിരീക്ഷണത്തിന് വിധേയരാക്കിയിരുന്നു.

കര്‍ശനമായ പരിശോധന, കോണ്‍‌ടാക്റ്റ് ട്രെയ്‌സിംഗ്, എക്സ്റ്റെന്‍ഡഡ് ക്വാറന്റൈനുകള്‍ എന്നിവയ്‌ക്ക് പുറമേ, സംസ്ഥാനം ചിലര്‍ക്ക് സുരക്ഷാ കവചവും നല്‍കി. അതായത്, ആയിരക്കണക്കിന് ആളുകൾക്ക്, പ്രത്യേകിച്ച് വിദേശത്തുനിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കും, ക്വാറന്റൈന്‍ സൗകര്യവും, പാര്‍പ്പിടവും ഭക്ഷണവും നല്‍കി.

കേരളത്തിന്റെ കൊറോണ വൈറസ് തന്ത്രം ഇന്ത്യയ്ക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും മാതൃകയായിരിക്കണമെന്ന് പുകഴ്ത്തിപ്പാടുകയായിരുന്നു ഇതുവരെ. ഈ വൈറസിനെ ഉന്മൂലനം ചെയ്താല്‍ കേരളത്തിനു മാത്രമല്ല, ഇന്ത്യക്ക് തന്നെ അഭിമാനമാകുമായിരുന്നു. ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ അദൃശ്യ ശത്രുവിനെതിരെ ആക്രമണാത്മക നടപടികള്‍ സ്വീകരിച്ച കേരളത്തിലേക്ക് ലോക രാഷ്ട്രങ്ങള്‍ തന്നെ ഉറ്റുനോക്കുകയും കേരളത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തെക്കുറിച്ച് പഠിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ, എല്ലാം കേരളീയരുടെ അശ്രദ്ധ കൊണ്ട് നാമാവശേഷമാകുകയാണ്.

Tuesday, May 12, 2020

കൊവിഡിനോട് പൊരുതി മനുഷ്യ ജീവന് രക്ഷാകവചമാകുന്ന മാലാഖമാര്‍

'നഴ്സിംഗ്' ജോലിയെ പുഛത്തോടെ കാണുന്ന സമൂഹത്തെ സമൂലം മാറ്റി മറിക്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് ഇന്ന് ലോകം. നഴ്സിംഗിന് പഠിക്കുന്നു എന്നു കേട്ടാല്‍ 'മറ്റൊരു തൊഴിലും പഠിക്കാനില്ലേ' എന്നുവരെ ചോദിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍, അത് തിരുത്തിയെഴുതിക്കുകയാണ് ലോകമൊട്ടാകെ പടര്‍ന്നു പരക്കുന്ന കൊവിഡ്-19 എന്ന മഹാമാരി.

ലോകം കൊവിഡ് മഹാമാരി പരത്തിയ മരണത്തിന്റെ നിഴലില്‍ ഭീതിപൂണ്ട് കഴിയുമ്പോള്‍ അവിടെ പ്രകാശവും പ്രതീക്ഷയുമായി വരുന്നത് ഈ നഴ്‌സുമാരാണ്. വെള്ളയുടുപ്പ് അണിഞ്ഞ് പുഞ്ചിരി തൂകി സാന്ത്വനവും സൗഖ്യവും പ്രദാനം ചെയ്യുന്ന മാലാഖമാര്‍ മാത്രമല്ല അവര്‍. ബുദ്ധിമാന്‍മാരും സമ്പന്നരും കരുത്തരും പ്രമാണിമാരും ആചാര്യന്‍മാരും ഗുരുക്കന്‍മാരും എന്ന് വേണ്ട നമ്മള്‍ ഇതുവരെ മഹാന്‍മാരായി കരുതിയ സകലരും നിസ്സഹായരായി മരണത്തെ കാത്ത് നില്‍ക്കുമ്പോള്‍ അവരെയെല്ലാം വകഞ്ഞ് മാറ്റി പിറകില്‍ നിന്നും മുന്നോട്ട് വന്ന് എതൊരു മനുഷ്യന്റെയും ജീവന് രക്ഷാകവചമായി കൊവിഡിനെതിരെ പൊരുതുന്ന പടയാളികള്‍ കൂടിയാണ് ഈ മാലാഖമാര്‍.

ഇന്ന് ഓരോ പൗരന്‍മാരുടെയും ജീവന്‍, ഭരണകൂടം അവരുടെ കയ്യില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. സമൂഹം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നതും അവരെയാണ്. സ്വന്തം കുട്ടികളെയും കുടുംബാംഗങ്ങളെയും കാണാനാകാതെ ഉറ്റവരുടെ മരണത്തിന് പോലും വീട്ടിലെത്താന്‍ കഴിയാതെ സ്വന്തം ജീവന്‍ പോലും പണയം വെച്ച് അവര്‍ കൊവിഡ് രോഗികളെ പരിചരിക്കുകയാണ്. മറ്റുള്ളവര്‍ക്ക് കൊവിഡ് വരാതെ കാത്ത് സംരക്ഷിക്കുകയാണ്.

ശരീരമാസകലം മൂടിയ വസ്ത്രമണിഞ്ഞ് ചെല്ലുമ്പോള്‍ പകച്ചു പോകുന്ന രോഗികളോട് സുഖവിവരങ്ങള്‍ അന്വേഷിച്ച് ഭക്ഷണപൊതികളും ദാഹജലവും അത്യാവശ്യമരുന്നുകളും നല്‍കി അവരെ സാന്ത്വനപ്പെടുത്തുന്ന നഴ്‌സുമാര്‍ ചെയ്യുന്നത് ഭൂമിയിലെ ഏറ്റവും മഹത്തരമായ കര്‍മ്മമാണെന്ന് ഇന്ന് ആരും സമ്മതിക്കും.

പ്രിയപ്പെട്ടവരോ പരിചയക്കാരോ കൂടെയില്ലാതെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കുന്നവരുടെ മാനസിക സമ്മര്‍ദ്ദത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നത് നഴ്‌സുമാരാണ്. അതേ മാനസിക അവസ്ഥയില്‍ കൂടി കടന്നുപോകുന്നവരാണ് നഴ്‌സുമാരും. എന്നാല്‍ അവര്‍ തങ്ങളുടെ വികാരങ്ങള്‍ക്ക് അധികം വില കല്‍പ്പിക്കാതെ രോഗികളുടെ വാശികളും ആവശ്യങ്ങളും സാധിച്ചുകൊടുക്കാന്‍ അഹോരാത്രം പണിയെടുക്കുന്നു.

മേശയില്‍ തലവെച്ചും കസേരയിലിരുന്നുമൊക്കെ ഉറങ്ങുന്ന നഴ്‌സുമാരുടെ ചിത്രങ്ങള്‍ കാണാത്തവര്‍ കുറവായിരിക്കും. കഠിനമായ അവസ്ഥയിലൂടെയാണ് ഓരോ നഴ്‌സുമാരും കടന്നുപോകുന്നത്. ഓരോ ദിവസവും നിരവധി രോഗികളെ പരിചരിക്കണം. തങ്ങളുടെ കഷ്ടപ്പാടുകള്‍ പുറത്തറിയിക്കാതെ മുഖത്ത് നിറപുഞ്ചിരിയുമായി സാന്ത്വന വാക്കുകള്‍ പറഞ്ഞ് രോഗികളെ പരിചരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ നിരാശപ്പെടുത്തുന്ന അനുഭവങ്ങളും ഇവര്‍ക്കുണ്ടാകും. ഭക്ഷണം കൊടുക്കുമ്പോള്‍ ഇഷ്ടപ്പെടാതെ വലിച്ചെറിയുന്ന രോഗികളോട് പോലും അവര്‍ സ്‌നേഹത്തിന്റെ ഭാഷ കൈവെടിയില്ല. കൂട്ടിരിപ്പുകാരില്ലാത്തതിനാല്‍ രോഗികളുടെ പ്രാഥമിക കാര്യങ്ങള്‍ വരെ നോക്കുന്നത് ഇവരാണ്. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ എപ്പോഴും കയ്യടിയല്ല ഇവര്‍ക്ക് ലഭിക്കുക. വൈറസ് ബാധയേറ്റയാള്‍ എന്ന നിലയിലുള്ള അവഗണനയും ആട്ടിപ്പായിക്കലുമായിരിക്കും പലര്‍ക്കും നേരിടേണ്ടി വരുന്നത്.

ഇതൊക്കെയാണെങ്കിലും ഈ മാലാഖമാര്‍ തളരില്ല. കൊവിഡ് മഹാമാരിയെ തുരത്തിയോടിക്കാതെ തങ്ങള്‍ക്ക് വിശ്രമമില്ലെന്ന് ഇവര്‍ ഒറ്റക്കെട്ടായി പറയുന്നു. നിരീക്ഷണകാലം കഴിഞ്ഞ് വരുമ്പോള്‍ കൊറോണ ചികിത്സയ്ക്ക് ആരെങ്കിലും ഉണ്ടെങ്കില്‍ അപ്പോഴും തന്നെ അവിടെത്തന്നെ നിയോഗിക്കണം എന്ന് പറഞ്ഞ നഴ്‌സ് രേഷ്മ, ഒരു തരി പോലും പേടിയില്ലെന്നും എന്തിന് പേടിക്കണമെന്നും ചോദിക്കുന്ന നഴ്‌സ് എസ് ബിന്ദു... ഇവരിലാണ് ഇവരെപ്പോലെയുള്ള നഴ്‌സുമാരിലാണ് ഇന്ന് ലോകത്തിലെ ഓരോ മനുഷ്യജീവിയുടെയും പ്രതീക്ഷ. ലോകം ഇന്ന് നഴ്‌സുമാരുടെ ദിനമായി കൊണ്ടാടുമ്പോള്‍ ഓരോരുത്തരുടെയും മനസ്സിലെങ്കിലും ഉണ്ടാകട്ടെ അവരോടുള്ള ആദരവും നന്ദിയും.

അന്താരാഷ്ട്ര നഴ്‌സ് ദിനത്തിന്റെ ചരിത്രം

നിലവാരമുള്ള റോളുകളും ഉത്തരവാദിത്തങ്ങളുമുള്ള ഒരു സംഘടിത മേഖലയിലേക്ക് നഴ്‌സിംഗ് തൊഴിലിനെ മാറ്റിയ ആദ്യത്തെ വ്യക്തിയാണ് ഫ്ലോറൻസ് നൈറ്റിംഗേല്‍. 1854 ല്‍ ക്രിമിയന്‍ യുദ്ധത്തില്‍ സൈനികരെ പരിചരിക്കാനായി 38 സന്നദ്ധ നഴ്‌സുമാരെ അവര്‍ കൊണ്ടുവന്നു. അതിനുമുമ്പ്, പുരുഷ-വനിതാ നഴ്‌സുമാര്‍ സാധാരണഗതിയില്‍ പരിശീലനം ലഭിക്കാത്ത സൈനികരുടെ കുടുംബാംഗങ്ങളായിരുന്നു.

ആധുനിക പ്രൊഫഷണല്‍ നഴ്സിംഗ് സ്ഥാപിച്ചതും, ശുചിത്വം, രോഗികളുടെ പോഷകാഹാരം എന്നിവ മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചതും നൈറ്റിംഗേലാണ്.

1953 ല്‍ യുഎസ് ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥ ഡൊറോത്തി സതര്‍‌ലാന്‍ഡാണ് ഈ ദിവസം ആദ്യമായി നിർദ്ദേശിച്ചത്. തുടര്‍ന്ന് അന്നത്തെ യു എസ് പ്രസിഡന്റ് ഡ്വൈറ്റ് ഡി ഐസന്‍‌ഹോവര്‍ ഔദ്യോഗികമായി നഴ്സസ് ദിനം പ്രഖ്യാപിച്ചു. 1965 ലാണ് ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ആദ്യമായി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് (ഐസിഎന്‍) ആഘോഷിച്ചത്.

യുകെയില്‍, നഴ്‌സുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ബഹുമാനാര്‍ത്ഥം ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നഴ്സസ് ഡേയുടെ ഭാഗമായി ഒരു സര്‍‌വീസ് നടക്കുന്നുണ്ട്. ഒരു പ്രതീകാത്മക വിളക്ക് നഴ്‌സസ് ചാപ്പലില്‍ നിന്ന് എടുത്ത് ഒരു നഴ്‌സില്‍ നിന്ന് മറ്റൊരു നഴ്സിന് കൈമാറുന്നു.

ഈ വര്‍ഷത്തെ അന്താരാഷ്ട്ര നഴ്‌സുമാരുടെ ദിനത്തിന് സവിശേഷതയുണ്ട്. കാരണം ഇത് ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ 200-ാം ജന്മവാര്‍ഷികം കൂടിയാണ്.

മാരക രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും എതിരെ പോരാടുന്നതില്‍ നഴ്‌സുമാര്‍ മുന്‍പന്തിയിലാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എടുത്തുകാട്ടി. നഴ്‌സുമാര്‍ വഹിക്കുന്ന പ്രധാന പങ്കിന്റെ ഓര്‍മ്മപ്പെടുത്തലാണ് കോവിഡ് -19 എന്ന് പ്രസ്താവിക്കുകയും ചെയ്തു.

നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഇല്ലാതെ, കൊവിഡ്-19നെതിരെയുള്ള പോരാട്ടം വിജയിക്കില്ലെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങളോ സാര്‍വത്രിക ആരോഗ്യ പരിരക്ഷയോ ലോകം കൈവരിക്കില്ലെന്നും ലോകാരോഗ്യ സംഘടന ഊന്നിപ്പറയുകയും ചെയ്തു.

Friday, April 24, 2020

കൊവിഡ്-19 ചൈനയുടെ മൂന്നാം ലോകമഹായുദ്ധ പദ്ധതി

മാരകമായ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് സ്വയം പര്യാപ്ത നേടിയിരുന്ന ലോക രാജ്യങ്ങളേയും,  അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും പോലുള്ള ആഗോള ശക്തികളെയും സാമ്പത്തിക ശക്തിയിലൂടെ അട്ടിമറിക്കാനുള്ള ചൈനയുടെ മൂന്നാം ലോക മഹായുദ്ധം ഫലത്തില്‍ ആരംഭിച്ചിരുന്നു.  ഈ ശക്തരായ രാജ്യങ്ങള്‍ കൊറോണ വൈറസ് ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ പാടുപെടുകയാണ്. മൂന്നാം ലോകമഹായുദ്ധത്തിനുള്ള തന്ത്രം നടപ്പിലാക്കുന്നതില്‍  ചൈന വിജയിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍.

ഈ ലോകമഹായുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ ചൈന വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് 75 വര്‍ഷത്തിനുശേഷം ഇന്ന് ഈ യുദ്ധം ആരംഭിച്ചത് ആയുധങ്ങളോ മിസൈലുകളോ ആറ്റം ബോംബുകളോ ഉപയോഗിക്കാതെ വൈറസിലൂടെയാണ്. 1945 ല്‍ രണ്ടാം ലോക മഹായുദ്ധത്തില്‍,  ജപ്പാനിലെ രണ്ട് പ്രധാന നഗരങ്ങളായ ഹിരോഷിമ, നാഗസാക്കി എന്നിവ നശിപ്പിച്ച ന്യൂക്ലിയര്‍ ബോംബിന്‍റെ പിണ്ഡത്തേക്കാള്‍ ദശലക്ഷക്കണക്കിന് ഭാരം കുറഞ്ഞ വൈറസാണ് ഈ യുദ്ധത്തില്‍ ഉപയോഗിച്ചത്. കൊവിഡ്-19 എന്ന വൈറസ് ആയുധം മൂന്നാം ലോകമഹായുദ്ധത്തിനായി ഉപയോഗിക്കാന്‍ ചൈന ശ്രദ്ധാപൂര്‍വ്വം കാലിബ്രേറ്റ് ചെയ്ത തന്ത്രമാണ് സ്വീകരിച്ചത്.

ലോകത്തെ വഞ്ചിക്കുക എന്നതായിരുന്നു ആദ്യപടി; രണ്ടാം ഘട്ടം ലോകമെമ്പാടും അരാജകത്വം വ്യാപിപ്പിക്കുക, മൂന്നാം ഘട്ടം ലോകത്തെ അടിച്ചമര്‍ത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുക എന്നതായിരുന്നു തന്ത്രം.

ഒരു ലോകമഹായുദ്ധത്തില്‍, പ്രധാന സമ്പദ്‌വ്യവസ്ഥകളുടെ തകര്‍ച്ചയും അവശ്യവസ്തുക്കളുടെ വിതരണത്തിലെ കുറവും പുതിയ പ്രദേശങ്ങളുടെ അധിനിവേശവും പുതിയ ശക്തികളുടെ ആവിര്‍ഭാവവും എല്ലായിടത്തും മരണം, നാശം, ദുഃഖം എന്നിവ കാണും.

ലോകമെമ്പാടുമുള്ള 2.7 ദശലക്ഷം ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ചപ്പോള്‍ ഈ സംഭവ വികാസങ്ങള്‍ നമുക്ക്  കാണാന്‍ കഴിഞ്ഞു. 1.94 ലക്ഷത്തിലധികം ആളുകളാണ് മരിച്ചത്. ലോക ശക്തി എന്ന് വിശേഷിപ്പിക്കുന്ന രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഈ മാരകമായ വൈറസിന് മുമ്പ് നിസ്സഹായരായി നോക്കി നില്‍ക്കുകയാണ്. യുഎസില്‍ 8 ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിക്കുകയും മരണസംഖ്യ 50,000 ത്തില്‍ എത്തിക്കുകയും ചെയ്തു. സൈനികവും സാമ്പത്തികവുമായ ശക്തിക്ക് പേരുകേട്ട യുഎസിന് ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇറ്റലി, സ്പെയിന്‍, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ സമ്പന്നവും വികസിതവുമായ രാജ്യങ്ങളിലും മാരകമായ വൈറസ് ബാധിച്ചിട്ടുണ്ട്. നേരെമറിച്ച്, ചൈന ഈ അവസരം മുതലെടുത്ത് ലോകമെമ്പാടും നിക്ഷേപിക്കുകയും വന്‍കിട കമ്പനികളെ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ലോകമെമ്പാടുമുള്ള ഉപകരണങ്ങളുടെയും മരുന്നുകളുടെയും വലിയ ക്ഷാമം നേരിടുന്ന ചൈന ഇപ്പോള്‍ രാജ്യങ്ങള്‍ക്ക് നിലവാരമില്ലാത്ത മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുകയും ഈ പകര്‍ച്ചവ്യാധിക്കിടയില്‍ വന്‍ ലാഭം നേടുകയും ചെയ്യുന്നു.

ദക്ഷിണ ചൈനാ കടലില്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) സ്വാധീനിക്കാന്‍ ശ്രമിച്ചാണ് ചൈന ആരംഭിച്ചത്. ലോകം മാരകമായ വൈറസുമായി പോരാടുമ്പോള്‍, ചൈന അതിന്‍റെ വിപുലീകരണ നയങ്ങള്‍ നടപ്പാക്കുന്ന തിരക്കിലായിരുന്നു. നേരിട്ടുള്ള യുദ്ധത്തില്‍ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് നന്നായി അറിയാവുന്ന ചൈന അമേരിക്കയില്‍ നിന്ന് അധികാരം തട്ടിയെടുക്കാന്‍ മുഴുവന്‍ തയ്യാറെടുപ്പുകളും നടത്തി.

മൂന്നാം ലോകമഹായുദ്ധത്തില്‍ ചൈന മൂന്ന് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാനുള്ള തന്ത്രം മെനഞ്ഞു. 1980 കളില്‍ സാമ്പത്തിക ലിബറലിസത്തോടെയാണ് അതിന്‍റെ ആദ്യപടി ആരംഭിച്ചത്.

ചൈന ഇപ്പോള്‍ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ലോകമെമ്പാടും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയായിരുന്ന് ആദ്യ പടി. കൊറോണ വൈറസ് 27 ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 1.94 ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. ലോകമെമ്പാടും അരാജകത്വം നടമാടുമ്പോള്‍ ചൈനയാണ് കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്. ചൈന നല്‍കിയ വായ്പ പിന്‍വലിച്ചാല്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് അമേരിക്കയെപ്പോലുള്ള രാജ്യങ്ങള്‍ ഭയപ്പെടുന്നുണ്ട്.

എന്ത് വില കൊടുത്തും 2049 ഓടെ ഈ യുദ്ധം ജയിക്കാന്‍ ചൈന പദ്ധതിയിട്ടിട്ടുണ്ട്. പ്രശസ്ത രാഷ്ട്രീയ ശാസ്ത്രജ്ഞന്‍ എബ്രഹാം ആലിസണ്‍ പറയുന്നതനുസരിച്ച്, 2025 ല്‍ ചൈന സാങ്കേതിക വിദ്യയുടെ സൂപ്പര്‍ പവര്‍ ആകും.  2035 ആകുമ്പോഴേക്കും ചൈന ലോകത്തെ നവീകരണ നേതാവാകാന്‍ ആഗ്രഹിക്കുന്നു. 2049 ആകുമ്പോഴേക്കും കമ്മ്യൂണിസ്റ്റ് രാഷ്ട്രം തന്നെ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാക്കി മാറ്റാനാണ് ചൈനയുടെ ശ്രമം. 

Tuesday, April 21, 2020

ഈ മഹാമാരി എപ്പോള്‍ എങ്ങനെ അവസാനിക്കും?

നോവല്‍ കൊറോണ എന്ന കോവിഡ്-19 ലോകമെമ്പാടും ഇപ്പോഴും വ്യാപരിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 2,409,000 ല്‍ ആളുകള്‍ക്ക് ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ട്. 160,000 ത്തിലധികം ജീവനുകളെയാണ് ഈ മഹാമാരി അപഹരിച്ചത്. Sars-CoV-2 എന്ന പേരിലും അറിയപ്പെടുന്ന ഈ പുതിയതും മാരകവുമായ വൈറസ് നമ്മുടെ ലോകത്തെ പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണ്. മന്ദഗതിയിലാകുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നുമില്ല.  കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ലോകരാജ്യങ്ങളിലുള്ള സര്‍ക്കാരുകള്‍ അതിന്‍റെ വ്യാപനം തടയാന്‍ പാടുപെടുകയാണ്. കോണ്‍‌ടാക്റ്റ് ട്രെയ്സിംഗ്, ദ്രുത പരിശോധന എന്നിവയ്ക്കൊപ്പം ഇടയ്ക്കിടെയുള്ള ലോക്ക്ഡൗണുകളും  ഈ സാഹചര്യത്തെ നേരിടാനുള്ള ഉപാധിയായി കാണുന്നു. 

നമ്മുടെ ജീവിതത്തിലെ അഭൂതപൂര്‍വമായ സമയമാണിത്. നാമെല്ലാവരും നമ്മുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്, ഒപ്പം നമ്മുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. നിലവില്‍ എല്ലാവരുടെയും മനസ്സിലുള്ള ഏറ്റവും വലിയ ചോദ്യം ഇതാണ്: 'കൊറോണ വൈറസ് പാന്‍ഡെമിക് എപ്പോള്‍, എങ്ങനെ അവസാനിക്കും?'

എളുപ്പമുള്ള ഉത്തരങ്ങളൊന്നുമില്ല. വരാനിരിക്കുന്ന മാസങ്ങള്‍ കഠിനവും നമ്മില്‍ കൂടുതല്‍ ഭയവും സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോകാരോഗ്യ സംഘടന സൂചിപ്പിച്ചതുപോലെ 'വന്നതല്ല, വരാനിരിക്കുന്നതാണ് ഏറെ അപകടകാരി.' പൊതുജനാരോഗ്യം, സമൂഹം, സമ്പദ്‌വ്യവസ്ഥ എന്നിവയുടെ താല്പര്യങ്ങള്‍ സന്തുലിതമാക്കേണ്ടതുണ്ട്. കൂടാതെ മതപരമായ സാമൂഹിക വിദൂര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പൊതുജനങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇപ്പോള്‍, കൊറോണ വൈറസ് പാന്‍ഡെമിക് അവസാനിക്കാന്‍ സാധ്യതയുള്ള ചില സാഹചര്യങ്ങളെക്കുറിച്ച് ഒന്ന് വിശകലനം ചെയ്യുന്നത് ഉചിതമായിരിക്കും.

കൊറോണ വൈറസ് എന്ന പാന്‍ഡെമിക്കിനെ ലോകം എത്രനാള്‍ നേരിടേണ്ടിവരും?

മെരിലാന്‍ഡ് അപ്പര്‍ ചെസാപീക്ക് ഹെല്‍ത്ത് യൂണിവേഴ്സിറ്റിയിലെ പകര്‍ച്ചവ്യാധികളുടെ തലവന്‍ ഫഹീം യൂനസ് പറയുന്നത് 'കൊറോണ വൈറസ് എപ്പോള്‍, എങ്ങനെ ഇല്ലാതാകും എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. കാരണം ഇത് തികച്ചും ഒരു പുതിയ വൈറസാണ്. അതിനാല്‍ പ്രവചനാതീതമാണ്,' എന്നാണ്. അതെ, പ്രവചനാതീതമായ ഒരു പുതിയ രോഗമാണ്
കൊവിഡ്-19. എന്നിരുന്നാലും, പാന്‍ഡെമിക്സ് മുന്‍‌കാലങ്ങളില്‍ വന്നു ഭവിച്ചിട്ടുണ്ടെന്നും അവ ഒടുവില്‍ കടന്നുപോവുകയോ ഫലപ്രദമായ വാക്സിന്‍ കൊണ്ട് നിര്‍‌വ്വീര്യമാക്കുകയോ ചെയ്തിട്ടുണ്ടെന്ന സത്യവും ആരും മറക്കരുത്.

പഴയ പാന്‍ഡെമിക്സ് സാധാരണയായി 12 മുതല്‍ 36 മാസം വരെ നീണ്ടുനിന്നിരുന്നു. എച്ച് 1 എന്‍ 1 ഫ്ലൂ പാന്‍ഡെമിക് (അല്ലെങ്കില്‍ പന്നിപ്പനി) എന്ന നോവല്‍ 2009 വസന്തകാലത്താണ് പടര്‍ന്നു പിടിച്ചത്. അതേ വര്‍ഷം ജൂണില്‍ ലോകാരോഗ്യ സംഘടന അതിനെ ഒരു പാന്‍ഡെമിക് ആയി പ്രഖ്യാപിച്ചു. സെപ്റ്റംബറോടെ, വൈറസിനുള്ള നാല് വാക്സിനുകള്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്‌ഡി‌എ) അംഗീകരിച്ചു. അടുത്ത മാസം തന്നെ അവ നല്‍കിത്തുടങ്ങി. 2009 ഡിസംബറോടെ വാക്സിനേഷന്‍ എല്ലാവര്‍ക്കും ലഭ്യമാക്കി. 2010 ഓഗസ്റ്റില്‍ പാന്‍ഡെമിക് അവസാനിക്കുകയും ചെയ്തു.

പാന്‍ഡെമിക്കുകളെക്കുറിച്ചുള്ള കൗതുകകരമായ കാര്യം, അവ ഒരേ തരം രോഗവാഹികളല്ലാത്തതിനാല്‍ അവയെ പരസ്പരം താരതമ്യപ്പെടുത്താനാവില്ല എന്നതാണ്. മാത്രമല്ല, ഓരോ വൈറസും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും വ്യാപിക്കുകയും ചെയ്യുന്നു. അതിനാല്‍, നിലവിലെ പാന്‍ഡെമിക് എത്രത്തോളം നിലനില്‍ക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ ഇപ്പോള്‍ അസാധ്യമാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍‌ട്രോള്‍ (സിഡിസി) മുന്‍ എപ്പിഡെമിക് ഇന്റലിജന്‍സ് ഓഫീസര്‍  എം ഡി റിഷി പറയുന്നത് 'കോവിഡ് 19 നല്ലൊരു ജനവിഭാഗത്തിന് ഭീഷണിയായി തുടരുമെന്നും 2021 ല്‍ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം എന്നാണ്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ ചെറുക്കാന്‍ ഏറ്റവും ഉപകാരപ്രദമായ മാര്‍ഗം ഫലപ്രദമായ വാക്സിന്‍ വികസിപ്പിക്കുക എന്നതാണ്. ഈ മാരകമായ വൈറസിനെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിത്.  ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ആന്‍റിവൈറല്‍ ചികിത്സകള്‍ അല്ലെങ്കില്‍ കോവിഡ്-19നുള്ള വാക്സിന്‍ വികസിപ്പിക്കുന്നതിന് വേണ്ടി അഹോരാത്രം പരിശ്രമിച്ചുവരികയാണ്.

വാക്സിനുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇതിനകം തന്നെ അമേരിക്കയില്‍ ആരംഭിച്ചു കഴിഞ്ഞു. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) ശാസ്ത്രജ്ഞരും ബയോടെക്നോളജി കമ്പനിയായ മോഡേണയിലെ സഹകാരികളും ചേര്‍ന്നാണ് എംആര്‍എന്‍എ 1273 എന്ന വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 'ഓപ്പണ്‍ ലേബല്‍ ട്രയല്‍ 18 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള 45 ആരോഗ്യമുള്ള മുതിര്‍ന്ന സന്നദ്ധ പ്രവര്‍ത്തകരെ ഏകദേശം 6 ആഴ്ച പരീക്ഷണത്തിന് വിധേയരാക്കുമെന്ന് എന്‍ഐഎച്ച് പറയുന്നു. അവര്‍ മാത്രമല്ല ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നത്. ലോകമെമ്പാടുമുള്ള മറ്റ് നിരവധി കമ്പനികളും സര്‍വ്വകലാശാലകളും ഒരു വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

ഇത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെങ്കിലും, വളരെയേറെ സമയമെടുക്കുന്നതും ചെലവേറിയതുമായ പ്രക്രിയയാണെന്നതാണ് ഇവിടെ നിരാശപ്പെടുത്തുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളിലെ എല്ലാ സുരക്ഷാ പരിശോധനകളും വിജയിച്ച് വാണിജ്യപരമായി ലഭ്യമാക്കുന്നതിന് ഒരു വാക്സിന്‍ തുടരാന്‍ 18 മുതല്‍ 24 മാസം വരെ എടുക്കും. സാധാരണ ഘട്ടങ്ങളിലൂടെ കടന്നുപോകാത്ത വേഗത്തിലുള്ള വാക്സിന്‍ നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും. കൂടാതെ, ഒരു വാക്സിന്‍ വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും, ആവശ്യത്തിന് ഡോസുകള്‍ നിര്‍മ്മിക്കുകയും ലോകമെമ്പാടുമുള്ള വ്യക്തികളില്‍ എത്തിച്ചേരുകയും ചെയ്യുന്നത് ഒരു വലിയ വെല്ലുവിളിയാകും. അതിനാല്‍, കൊറോണ വൈറസ് എന്ന നോവലിനെതിരെ പോരാടുതിനുള്ള ഒരു വാക്സിന്‍ നമ്മുടെ അടുത്തെത്തിക്കഴിഞ്ഞു എന്നു കരുതുന്നത് വിഢിത്തമാണ്.

മനുഷ്യ കോശങ്ങളിലേക്ക് വൈറല്‍ ജനിതക വസ്തുക്കള്‍ ചേര്‍ക്കുന്നത് പോലുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനും ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നുണ്ട്.  ഇത് രോഗപ്രതിരോധ പ്രതികരണത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രോട്ടീനുകള്‍ നിര്‍മ്മിക്കാന്‍ നമ്മുടെ ശരീരത്തെ പ്രേരിപ്പിക്കും. വാക്സിന്‍ ഇല്ലാത്ത സാഹചര്യത്തില്‍ കോവിഡ്-19 പടരാതിരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗകാരണങ്ങളെ ചികിത്സിക്കുന്ന രോഗപ്രതിരോധ തെറാപ്പി ഉപയോഗിക്കാന്‍ തുടങ്ങും. ഇത് തീര്‍ച്ചയായും രോഗത്തില്‍ നിന്നുള്ള മരണനിരക്ക് തടയാന്‍ സഹായിക്കും.

കന്നുകാലികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍

ഇപ്പോള്‍, വിവിധ പ്ലാറ്റ്ഫോമുകളില്‍ 'കന്നുകാലികളുടെ പ്രതിരോധശേഷി' എന്ന പദം നമ്മുടെ മനസ്സില്‍ ഉരുത്തിരിഞ്ഞു വന്നേക്കാം.  ഈ കന്നുകാലിക്കൂട്ടത്തിന്‍റെ പ്രതിരോധശേഷി സ്ഥാപിക്കുമ്പോള്‍ മാത്രമേ പാന്‍ഡെമിക് അവസാനിക്കാന്‍ സാധ്യതയുള്ളൂവെന്ന് വിവിധ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായ സമന്വയമുണ്ട്. അടിസ്ഥാനപരമായി ഇത് സംഭവിക്കുന്നത് ഒരു കമ്മ്യൂണിറ്റിയിലെ മതിയായ ആളുകള്‍ക്ക് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമ്പോഴോ, അല്ലെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പിലൂടെയോ ആണ്.

കൊവിഡ്-19നുള്ള ഒരു വാക്സിന്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഇനിയും സമയമുള്ളതിനാല്‍, കന്നുകാലികളുടെ പ്രതിരോധശേഷി കൈവരിക്കുന്നതിന് ഒരു കമ്മ്യൂണിറ്റിയിലെ കൂടുതല്‍ ആളുകള്‍ക്ക് പുതിയ കൊറോണ വൈറസ് ബാധിക്കേണ്ടതുണ്ടെന്നാണ് ഇതിനര്‍ത്ഥം. എന്നിരുന്നാലും, കന്നുകാലികളുടെ പ്രതിരോധശേഷി സ്ഥാപിക്കുന്നതിനായി വൈറസിന് വിധേയരാകേണ്ട ഒരു ജനസംഖ്യയുടെ ഭാഗം പൊതുവെ വളരെ ഉയര്‍ന്നതാണ്, ഏകദേശം 50 മുതല്‍ 70% വരെ. ഒരു ജനസംഖ്യ ഈ പരിധിയിലെത്താന്‍ എത്ര സമയമെടുക്കുമെന്ന് പകര്‍ച്ചവ്യാധിയോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചിരിക്കും.

തുടക്കത്തില്‍ കന്നുകാലികളുടെ പ്രതിരോധ ശേഷി പരീക്ഷിച്ച ബ്രിട്ടന്‍ ഇത് വൈറസിന്‍റെ വ്യാപനം മന്ദഗതിയിലാക്കുമെന്ന്  അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് അപകടകരമായ ഒരു സാഹചര്യത്തിലേക്ക് നയിക്കുകയായിരുന്നു. അവിടെ ഉയര്‍ന്ന തോതില്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതും ആരോഗ്യസംരക്ഷണ സംവിധാനത്തില്‍ അവിശ്വസനീയമായ സമ്മര്‍ദ്ദവും ഉണ്ടാകുകയായിരുന്നു. അങ്ങനെ, തന്ത്രപരമായി അതില്‍ നിന്ന് പിന്മാറാന്‍ അവര്‍ നിര്‍ബ്ബന്ധിതരായി. ഇപ്പോള്‍, കന്നുകാലികളുടെ പ്രതിരോധശേഷി ഒരു അപകടകരമായ ചൂതാട്ടമാണ്. പക്ഷേ വൈറസിനെ വേട്ടയാടുന്നത് കൂടുതല്‍ വൈകുകയാണെങ്കില്‍, അത് നിയന്ത്രിക്കുന്നതിന് നാം പിന്നോട്ട് പോകേണ്ടിവരാം.

സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തേക്കാള്‍ ഇപ്പോള്‍ യഥാര്‍ത്ഥ അണുബാധകളുടെ എണ്ണം കൂടുതലാണെന്ന് ചില ഗവേഷകര്‍ പറയുന്നു. ഇത് ശരിയാണെങ്കില്‍, നമ്മള്‍ വിചാരിച്ചതിലും കന്നുകാലികളുടെ പ്രതിരോധശേഷിയുമായി നമ്മള്‍  കൂടുതല്‍ അടുക്കും.

വൈറല്‍ മ്യൂട്ടേഷന്‍ പ്രയോജനകരമായ രീതിയില്‍

കൊറോണ വൈറസ് എന്ന നോവലിനെതിരായ അവസാന പ്രതീക്ഷ, അതിന്‍റെ സാധ്യമായ പരിവര്‍ത്തനമാണ്. പൊതുവേ, എല്ലാ വൈറസുകളും കാലക്രമേണ പരിവര്‍ത്തനം ചെയ്യുകയും അവയുടെ ജീനോമുകളിലെ പരിവര്‍ത്തനങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുന്നു. യഥാര്‍ത്ഥ SARS വൈറസുമായി 85% ജനിതക സാമ്യം പങ്കിടുന്ന SARS-CoV-2,  പ്രയോജനകരമായ രീതിയില്‍ പരിവര്‍ത്തനം ചെയ്യുമെന്ന് ശാസ്ത്ര സമൂഹം പ്രതീക്ഷിക്കുന്നു.

2002 ലെ SARS പൊട്ടിപ്പുറപ്പെട്ട സമയത്ത് വൈറസായി രൂപാന്തരപ്പെട്ടു. അത് വളരെ നിശിതവും എന്നാല്‍ മനുഷ്യരില്‍ അണുബാധയുടെ തോതും വളരെ കുറവും ആയിരുന്നു. കൊറോണ വൈറസ് എന്ന നോവല്‍ വരും ദിവസങ്ങളില്‍ സമാനമായ ഒരു മാതൃക സ്വീകരിച്ച് മനുഷ്യരെ ബാധിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്ന രീതിയില്‍ പരിവര്‍ത്തനം ചെയ്യുമെന്നുമാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

കൊറോണ വൈറസുകള്‍ക്ക് സാധാരണയായി മ്യൂട്ടേഷന്‍ നിരക്ക് കുറവാണ്. എന്നിരുന്നാലും, പുതിയ കൊറോണ വൈറസിനെക്കുറിച്ച് ഇപ്പോഴും കൂടുതല്‍ അറിവില്ല. കൂടാതെ മ്യൂട്ടേഷന്‍ നിരക്ക് എത്ര ഉയര്‍ന്നതാണെന്ന് ഇപ്പോള്‍ പറയാന്‍ പ്രയാസമാണ്. SARS ന്‍റെ മ്യൂട്ടേഷന്‍ നിരക്ക് താരതമ്യേന കുറവായിരുന്നു. SARS-CoV-2 കൂടുതല്‍ നിശിത ലക്ഷണങ്ങളുണ്ടാക്കാന്‍ ഇടയാക്കുന്നുവെങ്കില്‍ ആളുകളെ രോഗികളാക്കുന്നതിലൂടെ ഇത് അണുബാധയുടെ തോത് കുറയ്ക്കാം.

കൊറോണ വൈറസിനെക്കുറിച്ച് ഗവേഷകര്‍ ഇപ്പോഴും വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍റെ പെരുമാറ്റം, മ്യൂട്ടേഷന്‍ കഴിവുകള്‍, സമീപഭാവിയില്‍ വ്യത്യസ്ത സമ്മര്‍ദ്ദങ്ങള്‍, അതില്‍ നിന്ന് പുറത്തുവരാന്‍ കഴിയുമോ എന്നിവയെക്കുറിച്ച് ഇനിയും അറിയാനിരിക്കുന്നതേ ഉള്ളൂ.

ഇതൊരു പുതിയ വൈറസ് ആയതിനാല്‍, രോഗം ബാധിക്കാത്തവര്‍ക്ക് (ലോകത്തിന്‍റെ ബഹുഭൂരിപക്ഷത്തിനും) പ്രതിരോധശേഷിയില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്ധയും ന്യൂയോര്‍ക്ക് വെസ്റ്റ്മെഡ് മെഡിക്കല്‍ ഗ്രൂപ്പിലെ ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടറുമായ സാന്ദ്ര കെഷ് പറയുന്നു.

അതിനാല്‍ നമ്മുടെ ഭാവി വെല്ലുവിളിയാകും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറച്ചുകാലമെങ്കിലും തുടരണം. ഇവന്‍റുകള്‍ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യന്നത് തുടരണം. മാത്രമല്ല വൈറസില്‍ നിന്ന് സുരക്ഷിതരാകാന്‍ നമ്മളില്‍ ഭൂരിഭാഗവും വീട്ടില്‍ നിന്ന് ജോലി ചെയ്യേണ്ടിവരും. ജീവിതം എപ്പോള്‍ വേണമെങ്കിലും സാധാരണ നിലയിലേക്ക് മടങ്ങില്ല. എത്രയും വേഗം നമ്മള്‍ ഇത് സ്വീകരിക്കുന്നുവോ അത്രയും നല്ലത്.

അതിനാല്‍, നമ്മുടെ ജീവിതം മാറ്റാനാവാത്തവിധം മാറിയിട്ടുണ്ടോ? ഈ വൈറസ് പടര്‍ന്നുപിടിച്ചതിനാല്‍, ഭാവിയിലേക്കുള്ള കാര്യങ്ങളിലേക്ക് മടങ്ങിവരാന്‍ നമുക്ക് കഴിയില്ല. ലോക്ക്ഡൗണുകള്‍ എന്നന്നേക്കുമായി തുടരാനാവില്ല. ഈ വൈറസിന്‍റെ വ്യാപനം മന്ദഗതിയിലാക്കാനും നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോരാടുന്നതിന് കൂടുതല്‍ സമയം അനുവദിക്കാനും  കഴിയുത്ര വീട്ടില്‍ താമസിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പ്രധാനമാണ്.

അവസാനമായി, നമ്മള്‍ ഭാഗ്യവാന്മാരാണെങ്കില്‍, വേനല്‍ക്കാലം ആരംഭിക്കുന്നതോടെ വൈറസ് മങ്ങുകയോ മന്ദഗതിയിലാകുകയോ ചെയ്യാം. വൈറസ് പടരുന്നത് തടയുന്നതില്‍ ചൂടുള്ള കാലാവസ്ഥയ്ക്ക് പങ്കുണ്ടോ എന്നത് ഇപ്പോള്‍ അജ്ഞാതമായി തുടരുകയാണ്. പക്ഷേ അതിന്റെ ഉത്തരം താമസിയാതെ നമുക്ക് ലഭിക്കും.

Saturday, April 18, 2020

കൊറോണയില്‍ വിറങ്ങലിച്ചവര്‍ക്ക് താങ്ങും തണലുമായ കേരള പോലീസിന് ബിഗ് സല്യൂട്ട്

"മൃ​ദു​ഭാ​വേ, ദൃ​ഢ​കൃ​ത്യേ'' എ​ന്ന​താ​ണു കേ​ര​ള പൊ​ലീ​സി​ന്‍റെ മു​ഖ​മു​ദ്ര. പെ​രു​മാ​റ്റ​ത്തി​ല്‍ മൃ​ദു​ഭാ​വ​വും പ്ര​വൃ​ത്തി​യി​ല്‍ കാ​ര്‍ക്ക​ശ്യ​വു​മാ​ണു വി​വ​ക്ഷ. പൊ​ലീ​സി​ന്‍റെ കൃ​ത്യ​നി​ര്‍വ​ഹ​ണ​ത്തി​ല്‍ ബാ​ഹ്യ​മാ​യ ഏ​തു ത​ര​ത്തി​ലു​മു​ള്ള ഇ​ട​പെ​ട​ലു​ക​ളും നി​യ​മ​വി​രു​ദ്ധ​മാ​ണ്. അ​ത്ത​രം ഇ​ട​പെ​ട​ലു​ക​ള്‍ക്ക് ഇ​ടം ന​ല്‍കാ​തി​രി​ക്കാ​നാ​ണു മൃ​ദു​ഭാ​വ​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളും കാ​ര്‍ക്ക​ശ്യ​ത്തി​ലു​ള്ള നി​യ​മ സം​വി​ധാ​ന​വും അ​വ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ പ​ല​പ്പോ​ഴും ഈ ​മൃ​ദു​ഭാ​വം ത​രി​മ്പു പോ​ലും കാ​ണാ​ന്‍ കി​ട്ടി​ല്ല. പ​ക്ഷേ, കൃ​ത്യ​നി​ര്‍വ​ഹ​ണ​ത്തി​ല്‍ ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള കാ​ര്‍ക്ക​ശ്യ​ങ്ങ​ളും പ​തി​വാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ജ​ന​മ​ന​സു​ക​ളി​ല്‍ പൊ​ലീ​സി​നെ​ക്കു​റി​ച്ച് അ​ത്ര മ​തി​പ്പി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, വെ​റു​പ്പി​ന്‍റെ മു​ഖാ​വ​ര​ണം എ​ത്ര​യോ ത​വ​ണ എ​ടു​ത്ത​ണി​ഞ്ഞി​ട്ടു​ണ്ട്, ന​മ്മു​ടെ കാ​ക്കി​പ്പ​ട. എ​ന്നാ​ല്‍, ഇ​ത​ല്ല കേ​ര​ള പൊ​ലീ​സെ​ന്നു സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍ക്കു മ​ന​സി​ലാ​യ​ത് ഈ ​കൊ​റോ​ണ​ക്കാ​ല​ത്താ​ണ്. കാ​ക്കി​ക്കു​പ്പാ​യ​ത്തി​നു​ള്ളി​ല്‍ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ എ​ത്ര​യെ​ത്ര മൃ​ദു​ഭാ​വ​ങ്ങ​ളാ​ണ് ന​മ്മ​ള്‍ ഓ​രോ ദി​വ​സ​വും കാ​ണു​ന്ന​ത്. 
കൊ​വി​ഡ് വ്യാ​പ​നം ചെ​റു​ക്കു​ന്ന​തി​ല്‍ ഇ​ന്ത്യ​ക്കു മാ​തൃ​ക​യാ​ണു കേ​ര​ളം. ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ദ​ഗ്ധ​രും ഭ​ര​ണ​ക​ര്‍ത്താ​ക്ക​ളു​മൊ​ക്കെ കേ​ര​ള​ത്തി​ന്‍റെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​ക​ളെ പ്ര​കീ​ര്‍ത്തി​ക്കു​ക​യാ​ണ്. ഈ ​നേ​ട്ട​ത്തി​നു നാ​ടി​നെ പ്രാ​പ്ത​മാ​ക്കി​യ​തു കേ​ര​ള പൊ​ലീ​സി​ന്‍റെ അ​തി​സാ​ഹ​സി​ക​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ളാ​ണ്. സ​ര്‍വ​ത​ന്ത്ര സ്വ​ത​ന്ത്ര​രാ​യി വി​ഹ​രി​ച്ചു ന​ട​ന്ന ഒ​രു ജ​ന​ത​യെ, നി​യ​മ​ത്തി​ന്‍റെ കാ​ര്‍ക്ക​ശ്യ​ത്തി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു വ​ന്ന്, കാ​ര്യ​മാ​യ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​ക്കാ​തെ, വീ​ട​ക​ങ്ങ​ളി​ല്‍ ലോ​ക്ക് ചെ​യ്തു എ​ന്ന​താ​ണു പൊ​ലീ​സി​ന്‍റെ വ​ലി​യ നേ​ട്ടം. ഇ​ങ്ങ​നെ അ​ട​ച്ചി​ട്ട ജ​ന​ങ്ങ​ളെ അ​തോ​ടെ കൈ​വി​ടു​ക​യാ​യി​രു​ന്നി​ല്ല അ​വ​ര്‍ ചെ​യ്ത​ത്. വീ​ടു​ക​ളി​ലും മ​റ്റു താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും കു​ടു​ങ്ങി​പ്പോ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ നാ​നാ​വി​ധ​ത്തി​ലു​ള്ള ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം സ​ഹോ​ദ​ര​തു​ല്യ​മാ​യ സ്നേ​ഹ​വാ​യ്പോ​ടെ​യാ​ണു പൊ​ലീ​സ് നി​റ​വേ​റ്റി​ക്കൊ​ടു​ക്കു​ന്ന​ത്. 
 ഗു​രു​ത​ര​മാ​യി രോ​ഗം ബാ​ധി​ച്ച​വ​ര്‍ക്കു മ​രു​ന്ന്, ആ​ശു​പ​ത്രി സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് ആം​ബു​ല​ന്‍സ് അ​ട​ക്ക​മു​ള്ള സ​ഹാ​യ​ങ്ങ​ള്‍, ആ​ഹാ​രം കി​ട്ടാ​ത്ത​വ​ര്‍ക്കെ​ല്ലാം സ​മൂ​ഹ അ​ടു​ക്ക​ള വ​ഴി ഭ​ക്ഷ​ണ​പ്പൊ​തി, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ സൗ​ക​ര്യ​ങ്ങ​ളും, ഗ​ര്‍ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, വ​യോ​വൃ​ദ്ധ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണം തു​ട​ങ്ങി പൊ​ലീ​സി​ന്‍റെ ജ​ന​മൈ​ത്രീ​മു​ഖം ക​ണ്ടു ജ​ന​ങ്ങ​ള്‍ കൃ​ത​ജ്ഞ​താ​ഭ​രി​ത​രാ​യി നി​ല്‍ക്കു​ന്ന അ​വ​സ​ര​മാ​ണി​ത്. കൊ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന കാ​സ​ര്‍ഗോ​ഡ്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്വ​ന്തം വീ​ടും നാ​ടും ജീ​വ​നും ജീ​വി​ത​വു​മൊ​ക്കെ മ​റ​ന്നു ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കു സ​ദാ ജാ​ഗ​രൂ​ക​രാ​യി നി​ല​കൊ​ള്ളു​ന്നു. സ്വ​യം കൊ​വി​ഡ് 19ന് ​ഇ​ര​ക​ളാ​വാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​പ്പോ​ഴും ജ​ന​ങ്ങ​ളു​ടെ ജീ​വ​നു കാ​വ​ല്‍ നി​ല്‍ക്കു​ന്ന​വ​രാ​ണു ത​ങ്ങ​ളെ​ന്ന ബോ​ധ​മാ​ണ് അ​വ​രെ രാ​വും പ​ക​ലു​മി​ല്ലാ​തെ സേ​വ​ന ത​ത്പ​ര​രാ​യി ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ നി​ല​നി​ര്‍ത്തു​ന്ന​ത്. 
ജ​ന​കീ​യ ആ​വ​ശ്യ​ങ്ങ​ള്‍ക്കു മാ​ത്ര​മ​ല്ല, അ​ത്യാ​വ​ശ്യ അ​വ​സ​ര​ങ്ങ​ളി​ല്‍ വ​ക​തി​രി​വോ​ടെ പ്ര​വ​ര്‍ത്തി​ക്കാ​നും ത​ങ്ങ​ള്‍ക്കാ​കു​മെ​ന്ന് തെ​ളി​യി​ച്ചു, കൊ​ച്ചി ന​ഗ​ര​ത്തി​ലെ ഒ​രു ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി​ക​ളും. ഗ​ര്‍ഭി​ണി​യാ​യ സ​ഹോ​ദ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ ഹാ​ജ​രാ​ക്കി പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ച​റാ​യി​പ്പോ​യ കാ​റി​ന്‍റെ വീ​ല്‍ മാ​റി​യി​ടാ​ന്‍ ശ്ര​മി​ച്ച ശ്യാം ​എ​ന്ന യു​വാ​വി​നു സ​ഹാ​യ ഹ​സ്തം നീ​ട്ടി​യ​ത് കൊ​ച്ചി സി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ പി.​എ​ന്‍. ര​മേ​ശ്. ഏ​ഴു​മാ​സം ഗ​ര്‍ഭി​ണി​യാ​യ യു​വ​തി​യെ റോ​ഡി​ന്‍റെ അ​രി​കി​ലേ​ക്കു മാ​റ്റി നി​ര്‍ത്തി ഒ​റ്റ​യ്ക്കു ട​യ​ര്‍ മാ​റ്റി​യി​ട്ട ശ്യാ​മി​നോ​ട് യാ​ത്രാ​രേ​ഖ​ക​ളും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളും പൊ​ലീ​സി​ന്‍റെ യാ​ത്രാ പാ​സു​മൊ​ന്നു​മാ​യി​രു​ന്നി​ല്ല ഡി​സി​പി ആ​വ​ശ്യ​പ്പെ​ട്ട​ത്. വ​ഴി​യി​ല്‍ സം​ഭ​വി​ച്ച​ത് എ​ന്താ​ണെ​ന്നു ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷം, അ​പ​ക​ട​ത്തി​ല്‍ നി​ന്നു ര​ക്ഷ​പെ​ടു​ത്തി അ​വ​രെ സു​ര​ക്ഷി​ത​മാ​യി തി​രി​കെ വി​ടാ​നു​ള്ള കൈ​ത്താ​ങ്ങാ​കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് വേ​ഷ​ത്തി​ല്‍ ത​ന്നെ ഇ​വ​ര്‍ ശ്യാ​മി​നൊ​പ്പം ട​യ​ര്‍ മാ​റ്റി​യി​ട്ടു. വേ​റി​ട്ട ഇ​ത്ത​രം പൊ​ലീ​സ് കാ​ഴ്ച​ക​ള്‍ക്കു കൊ​ടു​ക്ക​ണം, മ​നു​ഷ്യ​പ്പ​റ്റി​ന്‍റെ ഒ​ന്നാ​ന്ത​ര​മൊ​രു സ​ല്യൂ​ട്ട്! 
അ​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ട ചി​ല സം​ഭ​വ​ങ്ങ​ള്‍ അ​പ​വാ​ദ​മാ​യു​ണ്ട് എ​ന്നു പ​റ​യാ​തി​രി​ക്കാ​നും വ​യ്യ. കൊ​ല്ലം റൂ​റ​ല്‍ പൊ​ലീ​സി​നു കീ​ഴി​ല്‍ വ​രു​ന്ന കു​ള​ത്തു​പ്പു​ഴ​യി​ലും പു​ന​ലൂ​രി​ലും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍. മൂ​ത്ര​ത്തി​ല്‍ പ​ഴു​പ്പ് ബാ​ധി​ച്ചു പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​എ​സ്എം കോ​ള​നി​യി​ലെ പി.​ജി. ജോ​ര്‍ജ് എ​ന്ന​യാ​ളെ മ​ക​ന്‍ റോ​യി അ​ര കി​ലോ​മീ​റ്റ​റോ​ളം ചു​മ​ലി​ലെ​ടു​ത്തു ന​ട​ന്നു വ​ന്ന കാ​ഴ്ച ആ​രു​ടെ​യും മ​ന​സ​ലി​യി​ക്കും. അ​ച്ഛ​നെ​യും ക​യ​റ്റി​വ​ന്ന ഓ​ട്ടൊ​റി​ക്ഷ​യ്ക്കു യാ​ത്രാ​രേ​ഖ​ക​ളി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞു പൊ​ലീ​സ് ത​ട​ഞ്ഞി​ട്ട​താ​ണു റോ​യി​യെ​ക്കൊ​ണ്ട് ഈ ​സാ​ഹ​സം ചെ​യ്യി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണി​പ്പോ​ള്‍. ക​ണ്ണൂ​രി​ല്‍ ജി​ല്ലാ പൊ​ലീ​സ് സൂ​പ്ര​ണ്ട് യ​തീ​ഷ് ച​ന്ദ്ര, മൂ​ന്നു പേ​രെ പൊ​തു​നി​ര​ത്തി​ല്‍ നി​ര​ത്തി​നി​ര്‍ത്തി ഏ​ത്ത​മി​ടീ​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ത​ന്നെ ക​ടു​ത്ത അ​മ​ര്‍ഷം രേ​ഖ​പ്പെ​ടു​ത്തി​യ​തും മ​റ​ക്കാ​റാ​യി​ട്ടി​ല്ല. കോ​വി​ഡ് കാ​ല​ത്തെ കേ​ര​ള പൊ​ലീ​സി​ന്‍റെ ഏ​റ്റ​വും അ​ഭി​ന​ന്ദ​നീ​യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ താ​ഴ്ത്തി​ക്കെ​ട്ടു​ന്ന​താ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ. അ​തി​നു കൂ​ടി ത​ട​യി​ടാ​ന്‍ ക​ഴി​ഞ്ഞാ​ല്‍, കൊ​വി​ഡ് പ്ര​തി​രോ​ധം പോ​ലെ ത​ന്നെ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​താ​വും കേ​ര​ള പൊ​ലീ​സി​ന്‍റെ പ്ര​തി​ച്ഛാ​യ​യും.