Thursday, November 22, 2018

പുണ്യഭൂമിയെ കലാപഭൂമിയാക്കരുത്

ശ​ബ​രി​മ​ലയില്‍ സ്ത്രീ പ്രവേശനവുമായി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തിയുടെ ഉത്തരവിന്റെ മ​റ​വി​ല്‍ അ​വി​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക്കു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഭക്തരെ സംബന്ധിച്ചേടത്തോളം പീഢന കാലമാവുകയാണോ?  സ്ത്രീ പ്രവേശനത്തെ  സംബന്ധിച്ച സമരങ്ങളും, വഴിതടയലും,  നിരോധനവും പൊലീസ് നടപടിയുമെല്ലാം ചേര്‍ന്നപ്പോള്‍ ശബരിമലയെ ഒരു കലാപ ഭൂമിയാക്കി മതരാഷ്ട്രീയത്തിലൂടെ വോട്ടു മലയാക്കാനുള്ള തത്രപ്പാടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ശ​ബ​രി​മ​ല​യി​ലെ യ​ഥാര്‍ത്ഥ ഭ​ക്ത​രോ, തീര്‍ത്ഥാട​ക​രോ അ​ല്ല അ​വി​ടെ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത്. അ​വ​രെ മ​റ​യാ​ക്കി, രാ​ഷ്‌​ട്രീ​യ നേ​ട്ടം കൊ​യ്യാ​നെ​ത്തു​ന്ന​വ​രാ​ണു കു​ഴ​പ്പ​ക്കാര്‍. ശ​ബ​രി​മ​ല‍‍യി​ലെ യു​വ​തീ പ്ര​വേ​ശ​നം വി​ശ്വാ​സി​ക​ളാ​യ യു​വ​തി​കള്‍​ക്കു പോ​ലും സ്വീ​കാ​ര്യ​മ​ല്ല. ശ​ബ​രി​മ​ല പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടും ആ​ക്റ്റി​വി​സ്റ്റു​ക​ളാ​യ കു​റ​ച്ചു സ്ത്രീ​ക​ള​ല്ലാ​തെ, സാ​ധാ​ര​ണ​ക്കാ​രാ​യ ഒ​രാള്‍​പോ​ലും ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ക​യോ അ​തി​നു താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടില്ല. പ്ര​ശ്ന​പ​രി​ഹാ​ര​മാ​ണ് ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​പ്പോ​ഴ​ത്തെ കോ​ട​തി വി​ധി അ​തി​ജീ​വി​ക്കാന്‍ കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കു​മു​ണ്ട് പ​ല വ​ഴി​ക​ള്‍. അ​തി​നു ശ്ര​മി​ക്കാ​തെ രാ​ഷ്‌​ട്രീ​യ നേ​ട്ട​ത്തി​നു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണ് എ​ല്ലാ​വ​രും ന​ട​ത്തു​ന്ന​ത്. പ​ക്ഷേ, അ​തി​നു​ള്ള വേ​ദി പ​ര​മ പ​വി​ത്ര​വും വി​ശ്വാ​സ ദീ​പ്ത​വു​മാ​യ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​മാ​യി​രു​ന്നി​ല്ല എ​ന്നു മാ​ത്രം ഓര്‍​മി​പ്പി​ക്ക‌​ട്ടെ.

വൃശ്ചിക പുലരി മുതല്‍ ആദ്യത്തെ ആഴ്ച ഏതാണ്ട് ഒന്നര ലക്ഷം പേരെ സന്നിധാനത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ കാലങ്ങളില്‍ മണ്ഡലകാലം ആരംഭിച്ച് ആദ്യത്തെ ആഴ്ച നാലര മുതല്‍ ആറ് ലക്ഷം വരേ അയ്യപ്പ ഭക്തര്‍ വന്നുകൊണ്ടിരുന്നുവെന്ന കണക്ക് പരിഗണിക്കുമ്പോള്‍ ഇത്തവണ ഭക്തരുടെ വരവ് നന്നെ കുറഞ്ഞുവെന്ന് വ്യക്തം. എന്താണ് ഇതിന് കാരണമെന്ന് സര്‍ക്കാറും, ദേവസ്വം ബോര്‍ഡും, പൊലീസും, ശബരിമലയില്‍ ആചാര സംരക്ഷണത്തിന് ഇറങ്ങിയ ബിജെപിയും സംഘ്പരിവാറും ഇതര രാഷ്ട്രീയ പാര്‍ട്ടികളും ഉള്ളു തുറന്നു പരിശോധിക്കാന്‍ ഇനി ഒട്ടും വൈകിക്കൂടാ. ഇ​ന്ത്യ​യു​ടെ മ​തേ​ത​ര തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ മ​കു‌​ടോ​ദാ​ഹ​ര​ണ​മാ​യ ശ​ബ​രി​മ​ല​യി​ലെ സ്ഥി​തി ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും സ​ങ്കീ​ർ​ണ​മാ​കു​ക​യാ​ണ്. വി​ശ്വാ​സി​ക​ളു​ടെ പു​ണ്യ​ഭൂ​മി​യാ​ണു ശ​ബ​രി​മ​ല. അ​വി​ട​ത്തെ ആ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും നി​യ​മ​ങ്ങ​ളും നി​ശ്ച​യി​ക്കേ​ണ്ട​തു ശ​രി​യാ​യ വി​ശ്വാ​സി​ക​ളാ​ണ്.

ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ചും പൊലീസ് നടപടികളെക്കുറിച്ചും ഹൈക്കോടതി ബുധനാഴ്ച നടത്തിയ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും ബന്ധപ്പെട്ടവരെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഭക്തരുടെ വരവ് കുറയാന്‍ കാരണമെന്ന് പറയപ്പെടുന്നുണ്ട്. അധികൃതര്‍ അത് അംഗീകരിക്കുന്നുവെന്ന് വേണം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അവിടെ നിയന്ത്രണങ്ങളില്‍ വരുത്തിയ അയവു വിലയിരുത്തിയാല്‍ മനസിലാവുക. പതിനെട്ടാം പടിയില്‍  അയ്യപ്പഭക്തന്മാര്‍ ആരുമില്ലാതെ അവരെ കാത്ത് നില്‍ക്കുന്ന പൊലീസ് നിരയുടെ ചിത്രം വാസ്തവത്തില്‍ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണ് തുറപ്പിക്കണം. കേരളത്തില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വ്രതമെടുത്ത് വരുന്ന അയ്യപ്പ ഭക്തരെ തടഞ്ഞു നിര്‍ത്തി അവരുടെ ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനും ജാതകം നോക്കാനും ആചാര-വിശ്വാസ സംരക്ഷണത്തിന് ഇറങ്ങിയവര്‍ക്ക് എന്താണ് അധികാരം. ഈ പ്രവര്‍ത്തി പൗരസ്വാതന്ത്യത്തിന്റെ നിഷേധവും, നിയമവിരുദ്ധവും മാന്യതയ്ക്ക് നിരക്കുന്നതുമല്ലെന്ന് അണികള്‍ ഓര്‍ത്തിട്ടുണ്ടാവില്ല പക്ഷെ നേതാക്കള്‍ ഇത് മറക്കാന്‍ പാടുണ്ടോ?

പൂ​ങ്കാ​വ​ന​ത്തെ പു​ള​കി​ത​മാ​ക്കി‍യി​രു​ന്ന ശ​ര​ണം വി​ളി​ക്കു പ​ക​രം, രാ​ഷ്ട്രീ​യ​ക്കാ​രു​ടെ അ​ട്ട​ഹാ​സ​ങ്ങ​ളും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബ​ല​പ്ര​യോ​ഗ​വും അ​മി​താ​ധി​കാ​ര പ്ര​യോ​ഗ​വു​മാ​ണ് അ​വി​ടെ ന​ട​ക്കു​ന്ന​ത്. വ​ള​രെ​ക്കു​റ​ച്ചു പേര്‍ എ​ത്തു​മ്പോ​ഴും അ​വ​ര്‍​ക്കു പോ​ലും മാ​ന്യ​മാ​യ പെ​രു​മാ​റ്റ​വും സൗ​ക​ര്യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ല. ഭ​ക്ത​രെ അ​ക്ര​മി​ക​ളാ​യി കാ​ണു​ന്ന സ​മീ​പ​നം ന​ന്ന​ല്ല. വ്ര​ത​ശു​ദ്ധി​യോ​ടും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടും മും​ബൈയില്‍ നി​ന്നെ​ത്തി​യ 120 അം​ഗ തീര്‍​ഥാ​ട​ക സം​ഘം ശ​ബ​രി​മ​ല ദ​ര്‍​ശ​ന​മൊ​ഴി​വാ​ക്കി മ​ട​ങ്ങി​യ സം​ഭ​വം അ​തീ​വ ദുഃ​ഖ​ക​ര​വും അ​തി​നെ​ക്കാള്‍ ഗു​രു​ത​ര​വു​മാ​ണ്. അയ്യപ്പ സങ്കേതത്തെ സമരമുഖമാക്കിയതും സമരം നേരിടാനെന്ന പേരില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളുമാണ് ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം തീര്‍ത്ഥയാത്ര സങ്കീര്‍ണ്ണമാക്കിയത്. അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കു ല​ഭി​ക്കു​ന്ന നി​ന്ദ്യ​മാ​യ സ്വീ​ക​ര​ണം മൂ​ല​മാ​ണ് മുംബൈയില്‍ നി​ന്നു​ള്ള​വര്‍ ദ​ര്‍​ശ​നം ന​ട​ത്താ​തെ മ​ട​ങ്ങി​യ​തും ഭൂ​രി​ഭാ​ഗം തീ​ര്‍​ഥാ​ട​കര്‍ ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ന്ന​തും. അ​തു മ​ന​സി​ലാ​ക്കി​യു​ള്ള പ​രി​ഹാ​ര ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ ആ​വ​ശ്യം. സ​ന്നി​ധാ​ന​ത്ത് ഭ​ക്തര്‍​ക്കു നീ​തി​പൂര്‍​വ​ക​മാ​യ സ്വീ​ക​ര​ണം ല​ഭി​ക്കു​ന്നെ​ങ്കി​ല്‍ മാ​ത്ര​മേ അ​വി​ടേ​ക്ക് ജ​ന​ങ്ങ​ളെ​ത്തൂ. പൊ​ലീ​സ് രാ​ജി​ലൂ​ടെ ജ​ന​വി​ശ്വാ​സം നേ​ടി​യെ​ടു​ക്കാ​നാ​കു​മെ​ന്ന ചി​ന്ത അ​സ്ഥാ​ന​ത്താ​ണ്. സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും സര്‍​ക്കാ​രും രാ​ഷ്‌​ട്രീ​യ​ക്കാ​രും പൊ​ലീ​സും ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങള്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ടാ​ല്‍ മാ​ത്ര​മേ പ​ഴ​യ​തു​പോ​ലെ ഭ​ക്ത​രു​ടെ പ്ര​വാ​ഹം ഉ​ണ്ടാ​കൂ.

പ്രളയത്തെ തുടര്‍ന്ന് പുണ്യനദിയുടെ തീരം തകര്‍ന്നത് ഒരു പരിധിവരേ നേരെയാക്കാനോ അവിടെ എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനോ ദേവസ്വം ബോര്‍ഡിന് രണ്ട് മാസമായിട്ടും സാധിച്ചില്ലെന്നതിന് എന്തൊക്കെ വിശദീകരണമുണ്ടായാലും ക്ഷന്തവ്യമല്ല. സന്നിധാനത്ത് യുവതികള്‍ വരുന്നുണ്ടോ എന്ന് നോക്കാന്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നും പ്രവര്‍ത്തകരോട് ഊഴമിട്ട് സന്നിധാനത്ത് എത്താന്‍ സര്‍ക്കുലര്‍ ഇറക്കിയവര്‍ക്ക് ഈ വരുന്നവരോട് ഒരു ദിവസമെങ്കിലും പമ്പയിലിറങ്ങി ശ്രമദാനത്തിലൂടെ ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍  ഉപദേശിച്ചിരുന്നെങ്കില്‍ നന്നായേനെ.  ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥയും മുന്‍ പരിചയവുമുളളവര്‍ സര്‍ക്കുലറിലൂടെ ക്ഷണിച്ചു വരുന്നവരുടെ സംഘത്തില്‍ ഉണ്ടെന്ന് ഓര്‍ക്കണം.

 
ഇത്തിരി വൈകിയാണെങ്കിലും കോണ്‍ഗ്രസും യുഡിഎഫും ശബരിമലയിലെ അസൗകര്യങ്ങള്‍ മനസിലാക്കാന്‍ എത്തിയിരുന്നു. പക്ഷെ അവര്‍ ചെയ്തതെന്താണ്? ഗണപതി ക്ഷേത്രത്തിന്റെ മുമ്പിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും സംസ്ഥാന ഭരണത്തേയും മുഖ്യമന്ത്രിയേയും ആക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. സര്‍ക്കാറിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിക്കാനും  കുറ്റപ്പെടുത്താനും പ്രതിപക്ഷത്തിന് അവകാശവും ബാധ്യതയുമുണ്ട്. അത് പക്ഷെ ക്ഷേത്ര സന്നിധിയില്‍ വേണമായിരുന്നോ എന്ന കാര്യത്തിലാണ് ഭിന്നാഭിപ്രായം. പോലീസിന്റെ സമീപനം എത്രമാത്രം വിശ്വാസികളുടെ മനസ്സിനെ  വേദനിപ്പിക്കുന്നുണ്ടെന്ന് പരിശോധിക്കണം. ചില ഓഫീസര്‍മാരുടെ  വാക്കും നോക്കും ശരീര ഭാഷയും ഒട്ടും ആശ്വാസ ജനകമല്ല. ഭക്തജനങ്ങള്‍ക്കും സമരക്കാര്‍ക്കും മാത്രമല്ല ക്രമസമാധാനത്തിന് എത്തിയ പൊലീസിനും ആത്മനിയന്ത്രണം അനിവാര്യമാണ്.. സ്വാമിയേ ശരണമയ്യപ്പാ....!

No comments:

Post a Comment