വിദേശ രാജ്യങ്ങള്‍, പ്രത്യേകിച്ച് അമേരിക്ക ഇന്ത്യന്‍ കമ്പനികള്‍ക്ക് ഔട്ട്സോഴ്സിംഗിലൂടെ നല്കിക്കൊണ്ടിരിക്കുന്ന ജോലികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന സംശയം ഈ അടുത്ത നാളുകളില്‍ ഇന്ത്യയില്‍ നടന്ന ചില സംഭവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അമേരിക്കയിലെ വന്‍കിട ബിസിനസ്സുകളുടെ കോള്‍ സെന്ററുകള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലൂടെ ഇന്ത്യയിലെ നിരവധി അഭ്യസ്ഥവിദ്യര്‍ക്ക് ജോലിയും, മാന്യമായ വരുമാനവും ലഭിക്കുന്നു.
എന്നാല്‍, ഇത്തരത്തില്‍ കോള്‍ സെന്ററുകള്‍ വ്യാപകമായതോടെ വഞ്ചനയും തട്ടിപ്പും കൂടുകയും ചെയ്തു. ഇന്ത്യയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്ന വാര്‍ത്തകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മുംബൈ, പുനെ എന്നീ നഗരങ്ങളില്‍ വ്യാജ കോള്‍ സെന്ററുകള്‍ സ്ഥാപിച്ച് അതുവഴി അമേരിക്കയിലുള്ളവരെ തന്ത്രപൂര്‍വ്വം കെണിയില്‍ പെടുത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പരാതിയില്‍ ഇന്ത്യയിലും അമേരിക്കയിലും നിരവധി പേരെ അറസ്റ്റു ചെയ്തു എന്ന വാര്‍ത്ത ഇന്ത്യയിലുള്ളവര്‍ക്ക് നിസ്സാരമായി തോന്നാമെങ്കിലും, അമേരിക്കയില്‍ അതൊരു വന്‍ വാര്‍ത്ത തന്നെയാണ്.
അമേരിക്കയില്‍ ജോലി ചെയ്യുന്നവര്‍ ഇന്‍കം ടാക്സ് നല്കുന്ന ഇന്റേണല്‍ റവന്യൂ സര്‍വീസിന്റെ (ഐ.ആര്.എസ്.) പേരില്‍ ലക്ഷക്കണക്കിന് അമേരിക്കക്കാരെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ടാക്സ് കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും, അത് കൊടുത്തില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നുമൊക്കെ പറഞ്ഞ് അവര്‍ പറയുന്ന രീതിയില്‍ പണമയക്കാന്‍ നിര്‍ബ്ബന്ധിച്ച് ആ പണം തട്ടിയെടുക്കലുമായിരുന്നു മേല്പറഞ്ഞ കോള്‍ സെന്ററുകള്‍ ചെയ്തിരുന്നത്. ഇങ്ങനെ വരുന്ന ഫോണ്‍ കോളുകള്‍ വ്യാജമാണെന്നും, അതേക്കുറിച്ച് അന്വേഷണവും മറ്റും അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് മുംബൈ, പുനെ കേന്ദ്രീകരിച്ച് ഇങ്ങനെ ഒരു വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതും പോലീസിന്റെ പിടിയില്‍ അകപ്പെടുന്നതും. അമേരിക്കയിലെ നിരവധി പേര് ഇവരുടെ വഞ്ചനകളില്‍ ബലിയാടുകളായിട്ടുണ്ട്.
അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയാണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി കോള്‍ സെന്ററുകാര്‍ കോടികൾ തട്ടിയെടുത്തത്. ഇന്ത്യ കേന്ദ്രകരിച്ചു നടക്കുന്ന ഔട്ട്സോഴ്സിംഗ് ബിസിനസിനെതിരേ പാശ്ചാത്യ രാജ്യങ്ങളില്‍ അതൃപ്തി വർധിച്ചുവരുന്നതിനിടയിലാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടന്നത്. അതോടെ ആ മേഖലയുടെ വിശ്വാസ്യതയാണ് ചോർത്തിക്കളഞ്ഞത്. പണം തട്ടിപ്പു നടത്തുന്ന ക്രിമിനൽ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കേണ്ട ഗതികേട് ഇന്ത്യയ്ക്ക് വേണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളാണ്. അത്തരമൊരു പാരമ്പര്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ രാജ്യദ്രോഹികളായി കരുതി ഒറ്റപ്പെടുത്തിയില്ലെങ്കിൽ ഇതുപോലുള്ള തട്ടിപ്പ് സംഘങ്ങള്‍ ഇനിയും വര്‍ദ്ധിക്കാനിടയുണ്ട്.
അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിനു യുവാക്കളുടെ അർപ്പണ മനോഭാവംകൊണ്ടും കഠിന പരിശ്രമം കൊണ്ടും വികസിതമായ മേഖലയാണ് ഐടി. ഇന്ത്യൻ യുവതയുടെ ബുദ്ധിവഭൈവത്തിനു ലഭിച്ച ആഗോള അംഗീകാരത്തിന്റെ ഫലമായാണ് സിലിക്കൺ വാലിയോടു കിടപിടിക്കുന്ന നഗരങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തലയുയർത്തിയത്. ഏതാണ്ട് ഇരുപത്തഞ്ചു ലക്ഷം പേർക്ക് നേരിട്ടും അതിന്റെ മൂന്നിരട്ടിക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന ഐടി മേഖലയിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തുകയും ചെയ്തു. ആഗോള ഐടി ഭീമന്മാരുടെയെല്ലാം യൂണിറ്റുകൾ ഇന്ത്യയില്‍ പ്രവർത്തിക്കുന്നു. ഐ.ടി സർവീസ്, ബിസിനസ് പ്രോസസ് മാനെജ്മെന്റ്, സോഫ്റ്റ് വെയർ എൻജിനിയറിംഗ് സർവീസ്, ഹാർഡ് വെയർ തുടങ്ങി സമസ്ത മേഖലകളിലും ഇന്ത്യയുടെ അധീശത്വം വ്യക്തമാണ്.
എന്നാൽ, ആ യശസ് തകർക്കുന്ന തരത്തിലുള്ള സംഘടിതമായ പ്രവർത്തനമാണ് ഇപ്പോൾ പുറത്തുവന്നത്. തട്ടിപ്പു നടത്തുന്നതിനുവേണ്ടി യുവാക്കളെ ജോലിക്കെടുക്കുകയും കഴിഞ്ഞ മൂന്നു വർഷമായി നിർബാധം നിയമലംഘകരായി പ്രവർത്തിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ കോൾ സെന്ററുകളിൽനിന്നാണ് അമേരിക്കയിലേക്കും മറ്റും വിളികൾ പോയിട്ടുള്ളത്. നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്നു സ്വയം പരിചയപ്പെടുത്തിയശേഷം നികുതി അടയ്ക്കാത്തപക്ഷം അറസ്റ്റു നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് പഠിക്കാന്‍ അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരോടും വിദ്യാർഥികളോടും പറയുന്നത് വായ്പാ കുടിശിഖ അടച്ചില്ലെങ്കിൽ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുമെന്നായിരിക്കും. നടപടിയുണ്ടാകാതിരിക്കാൻ ഏതു വിധേനയും പണമുണ്ടാക്കി അടയ്ക്കും. ആ തുക തിരിമറി നടത്തി ഇന്ത്യയിലെത്തിക്കുകയാണ് ഈ കോള്‍ സെന്ററുകള്‍ ചെയ്തിരുന്നതെന്ന് ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടു.
അമേരിക്കയില്‍ കളക്ഷന്‍ ഏജന്റുമാരെന്ന് സ്വയം വിശേഷിപ്പിച്ച് അനധികൃതമായി പണം പിരിക്കുന്നവരുണ്ട്. ഇന്ത്യയില്‍ വണ്ടിപിടുത്തക്കാരെന്നും, പലിശപ്പിരിവുകാരെന്നും പറഞ്ഞ് ഗുണ്ടായിസം കാണിക്കുന്നവരുണ്ട്. അമേരിക്കയിലാകട്ടേ ബാങ്കുകാര്‍ക്ക് കിട്ടാക്കടം പിരിച്ചുകൊടുക്കാനാണെന്ന വ്യാജേന കളക്ഷന്‍ ഏജന്റുമാരാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ മെയിലുകളിലും ഫോണ്‍ വിളികളിലും വീണുപോകുന്നവര്‍ ധാരാളമാണ്. ഇരകളെക്കുറിച്ച് കൃത്യമായി പഠിച്ചശേഷമാണ് ഈ ഏജന്റുമാര്‍ അവർക്കു ഫോൺ ചെയ്യുന്നത്. ഈ ശൈലിയാണ് ഇന്ത്യയിലെ കോള്‍ സെന്റര്‍ ഉപയോഗിച്ചു വന്നത്.
അമേരിക്കയിലുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ അമേരിക്കയിലെ ഫോണ്‍ നമ്പറുകള്‍ തന്നെയാണ് ഈ കോള്‍ സെന്ററുകാര്‍ ഉപയോഗിച്ചിരുന്നത്. അന്വേഷണ ഏജൻസിയിൽ നിന്നുള്ള വിളിയാണെന്നു ഫോണിൽ തെളിയുന്നതിനാൽ ഇരകൾക്കു സംശയം തോന്നാറില്ല. അമേരിക്കൻ സർക്കാർ ഏജൻസികളോട് ഏറ്റുമുട്ടാൻ ആരും തയാറാകാത്തതിനാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി തട്ടിപ്പ് നിർബാധം നടന്നുവരികയായിരുന്നു. പ്രതിദിനം കോടികളാണ് ഇത്തരത്തിൽ മറിഞ്ഞത്. ഏതാണ്ട് പതിനയ്യായിരത്തിൽ പരം ആളുകൾ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐ.ആര്.എസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് നിരവധി ഇന്ത്യക്കാരില്‍ നിന്നും, മലയാളികളില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ നല്ല പരിജ്ഞാനം ഇല്ലാത്തവരായിരുന്നു ഏറ്റവും കൂടുതല്‍ ഈ തട്ടിപ്പില്‍ വീണത്. ലോക്കല്‍ പോലീസില്‍ പരാതി കൊടുത്താലും കാര്യമായ അന്വേഷണമൊന്നും നടക്കാറില്ല. ഇതൊരു ഫെഡറല്‍ കേസ് ആയതിനാല്‍ ലോക്കല്‍ പോലീസിന് ചില പരിമിതികളൊക്കെയുണ്ട്. ഐ.ആര്.എസ്. തന്നെ ബോധവത്ക്കരണമെന്നോണം സര്‍ക്കുലറുകളും വാര്‍ത്തകളും പ്രസിദ്ധീകരിച്ചിരുന്നു.
എഫ്.ബി.ഐ. ഈ ഫോണ്‍ കോളുകളുടെ ഉറവിടം കണ്ടുപിടിക്കാന്‍ ഇറങ്ങിത്തിരിച്ചിട്ട് കുറെ കാലമായിരുന്നെങ്കിലും അതിന്റെ ഉറവിടം കണ്ടുപിടിച്ചത് ഈയ്യിടെയാണ്. അമേരിക്ക മുഴുവൻ അരിച്ചുപെറുക്കിയ അവർക്ക് പിന്നീടാണ് വിദേശത്തു നിന്നാണ് കോളുകളെന്നു മനസിലായത്. തുടർന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ ഫോൺ കോളുകളുടെ പ്രഭവസ്ഥാനം തേടി. അങ്ങനെയാണ് അന്വേഷണം മുംബൈ, പുനെ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേക്ക് എത്തിയത്.
ക്ലോസ്ഡ് അക്കൗണ്ടുകള്‍, കടം എഴുതിത്തള്ളിയ അക്കൗണ്ടുകള്‍, മുതലും പലിശയും തിരിച്ചടക്കാതെ മുങ്ങി നടക്കുന്നവരുടെ വിവരങ്ങള്‍ ഇവയെല്ലാം പബ്ലിക് റെക്കോഡുകളില്‍ നിന്നും, ബാങ്കുകളില്‍ നിന്നും, സാമൂഹ്യ മാധ്യമങ്ങളിൽനിന്നും, ദല്ലാൾമാരിൽ നിന്നും, മാർക്കറ്റിംഗ് സ്ഥാപനങ്ങളിൽനിന്നും മറ്റും ചോർത്തിയെടുത്തശേഷം ആധികാരികമെന്നു തോന്നും മട്ടിൽ ചോദ്യം ചെയ്തും ഭീഷണിപ്പെടുത്തിയും ഇരകളെ പരിഭ്രാന്തരാക്കുകയാണ് ഇവർ ചെയ്തിരുന്നത്. അവരെക്കൊണ്ട് പ്രീ പെയ്ഡ് ഡെബിറ്റ് കാർഡ് വഴിയോ, ബാങ്ക് വഴിയോ വ്യാജ അക്കൗണ്ടിലേക്കു പണം മാറ്റിയെടുത്തശേഷം തിരിമറി നടത്തി ഹവാല ഇടപാടു വഴി ഇന്ത്യയിലെത്തിക്കുന്നു. ഇത്തരം ഏർപ്പാടുകൾ നമ്മുടെ ഐടി രംഗത്തെ പുഴുക്കുത്താണ്. അവ വലിയ വ്രണമായി മാറുന്നതിനു മുൻപ് കടുത്ത നടപടികളിലൂടെ ഇത്തരക്കാർക്കു താക്കീതു നൽകാൻ സാധിക്കണം. പ്രത്യേകിച്ചും ഡിജിറ്റൽ ഇന്ത്യ എന്ന ബൃഹദ് സ്വപ്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തിരക്കെ. ഐടി ബിസിനസ് രംഗത്തുള്ള എല്ലാവരും നിയമ വിധേയമായാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണ്. പക്ഷേ ആ വെല്ലുവിളി ഏറ്റെടുത്തേ മതിയാകൂ.
കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് ഇന്ത്യന്‍ വംശജനായ ബല്‍ജീത് സിംഗും ഭാര്യ ഷരണ്‍ജിത് കൗറും 2010-11 കാലയളവില്‍ നടത്തിയ വ്യാജ കളക്ഷന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും എഫ്.ബി.ഐ.യുടെ പ്രസ് റിലീസ് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. അമേരിക്കയില്‍ വ്യാജ ഏജന്‍സികള്‍ സ്ഥാപിച്ച് അവയുടെ പേരില്‍ ഇന്ത്യയില്‍ കോള്‍ സെന്ററുകള്‍ സ്ഥാപിച്ച് അതുവഴി ലക്ഷക്കണക്കിന് ഡോളറാണ് ഇവര്‍ സമ്പാദിച്ചത്.
U.S. Attorney’s Office
February 04, 2013
Eastern District of California
(916) 554-2700
FRESNO, CA—Baljit Singh, 47, of Fresno, pleaded guilty today to conspiring to commit mail and wire fraud, United States Attorney Benjamin B. Wagner announced.
According to the plea agreement, from approximately July 2010 to June 2011, Singh and co-defendant Sharanjit Kaur, 36, owned and operated several companies based in Fresno for the sole purpose of defrauding hundreds of customers located throughout the United States. According to court documents, the defendants, through their companies Consumer Financial Services, Consumer Credit Repair, and Client Financial Services, touted to potential customers that these businesses could provide debt consolidation services. The defendants also falsely promised that they could obtain low-interest loans for customers, assist in avoiding lawsuits, lower car payments, replace high-interest credit cards with low-interest ones, and correct errors in credit reports. The defendants used a call center in India from which individuals would call customers under aliases such as “Neil McKenzie” or “Anthony Jones.”
After luring customers into using these purported services, Singh and his agents instructed customers to send in monthly payments of $500 or more. Even though they collected regular payments from customers, no creditors were contacted on behalf of customers as promised. To mislead customers, forged letters from creditors were sent indicating that loan modifications had been approved. When customers would contact the debt repair companies about late-payment or default notices they had received from their creditors, the defendants and their agents would either hang up on customers or request that customers continue to make service payments. The funds received from customers were used for the defendants’ own benefit or wired to an individual located in Kolkata, India.
As part of the plea agreements, both Singh and Kaur agreed to forfeit $26,943 from bank accounts and a residence owned by Kaur. The U.S. Attorney’s Office has also initiated separate civil actions to recover funds wired by the defendants to India.
Kaur pleaded guilty to the charges on January 16, 2013. She is scheduled to be sentenced by U.S. District Judge Lawrence J. O’Neill on April 8, 2013, at 8:30 a.m. Singh is scheduled to be sentenced on the same day. Both defendants face a maximum sentence of 20 years in prison and a $500,000 fine. The actual sentence, however, will be determined at the discretion of the court after consideration of any applicable statutory factors and the Federal Sentencing Guidelines, which take into account a number of variables.
This case is the product of an investigation by the Federal Bureau of Investigation and the Fresno Police Department. Assistant United States Attorney Grant B. Rabenn is prosecuting the case. Assistant U.S. Attorney Heather Jones is assisting with the civil actions.