ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ഒരുകൂട്ടം കാപാലികരാല്‍ പിച്ചിച്ചീന്തപ്പെട്ട നിര്‍ഭയ എന്ന പെണ്‍കുട്ടിയുടെ ദാരുണാന്ത്യമാണ് രാജ്യം കണ്ട ഏറ്റവും നിഷ്ഠൂരമായ പെണ്‍ഹത്യ. ആ സംഭവത്തിനുശേഷം രണ്ടു വര്‍ഷം മുന്‍പ് കേരളത്തിലെ പെരുമ്പാവൂരില്‍ നടന്നത് മറ്റൊരു ക്രൂരമായ കൊലപാതകവും. ഒരു ചെറിയ വീട്ടില്‍ എറണാകുളം ലോ കോളെജിലെ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവം കേരളത്തെ മാത്രമല്ല, രാജ്യത്തെത്തന്നെ ഇളക്കിമറിച്ചിരുന്നു. വളരെക്കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഈ കേസില്ൽ പ്രതിയെന്നു പൊലീസ് കണ്ടെത്തിയ അസം സ്വദേശി അമീറുള്ൾ ഇസ്ലാം എന്നയാള്‍ വധശിക്ഷ കാത്തു ജയിലിലാണ്. പെരുമ്പാവൂരിലെ നടുക്കുന്ന ഈ ഓര്‍മ്മ മായുംമുന്‍പാണ് വാഴക്കുളം ഇടത്തികാട് അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷയെന്ന പത്തൊന്‍പതുകാരി കൊല്ലപ്പെട്ടത്. പ്രതിയെന്നു കരുതുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ബിജുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ജിഷയ്ക്കു പിന്നാലെ നിമിഷയും കൊല്ലപ്പെട്ടപ്പോള്‍, പെരുമ്പാവൂരിലെ ഓരോ മലയാളി കുടുംബവും കടുത്ത ഭീതിയിലും ആശങ്കയിലുമായി, നാളത്തെ ഇര ആരെന്ന ചിന്തയില്‍. കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചു വ്യക്തമായ രേഖകളൊന്നുമില്ല. ബംഗ്ലാദേശില്‍ നിന്ന് അസം വഴിയും പശ്ചിമ ബംഗാള്‍ വഴിയും എത്തുന്ന നുഴഞ്ഞുകയറ്റക്കാര്‍ വരെ അക്കൂട്ടത്തിലുണ്ടെന്നാണു നിഗമനം. ഇരുപത്തഞ്ചു ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ട്. മലയാളികള്‍ ചെയ്യാന്‍ മടിക്കുന്ന എല്ലാ ജോലികളും ചെയ്യുന്നതുകൊണ്ട് അവര്‍ക്കെല്ലാം ഇവിടെ സ്ഥിരമായി ജോലിയും മികച്ച വേതനവുമുണ്ട്. അത്തരക്കാരോട് വളരെ സൗഹാര്‍ദപരമായ സമീപനമാണു കേരളീയ പൊതുസമൂഹവും സംസ്ഥാന സര്‍ക്കാരും കാണിക്കുന്നത്. പക്ഷേ, അവരില്‍ ചെറിയൊരു വിഭാഗമെങ്കിലും കേരളത്തിന്റെ സ്വൈര്യജീവിതം തകര്‍ക്കുന്നു എന്നത് ആശങ്കയോടെ തന്നെ കാണണം.
അവരില്‍ വലിയ തോതിലുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ വളരെക്കൂടുതലുണ്ട്. കഞ്ചാവും മദ്യവും മാത്രമല്ല, അപകടകരമായ മയക്കുമരുന്നുകളും ആയുധങ്ങളുമൊക്കെ കൈവശം സൂക്ഷിക്കുകയും ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നവരുമുണ്ട് കൂട്ടത്തില്‍. ജിഷ വധവും നിമിഷ വധവും പോലെ, ജനശ്രദ്ധ പിടിച്ചു പറ്റിയില്ലെങ്കിലും ഒട്ടേറെ കൊലപാതക കേസുകളില്‍ ഇവര്‍ പ്രതികളാണ്. കൂട്ടത്തിലുള്ളവരെയും അല്ലാത്തവരെയും ഇവര്‍ കൊലപ്പെടുത്തുന്നു. ഇവരുടെ കൊലക്കത്തിക്കും മാനഭംഗത്തിനുമൊക്കെ ഇരയായവരില്‍ കൂടുതലും മലയാളികളുമാണ്. ഇത്തരക്കാരുടെ ആക്രമണത്തില്‍ നിന്നു കേരള ജനതയ്ക്കു സംരക്ഷണം ഉറപ്പാക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്.
വിവിധ ജോലികള്‍ക്കായി കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വര്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കണം. വിദേശത്തു പോകാന്‍ പാസ്പോര്‍ട്ട് എന്നപോലെ കേരളത്തില്‍ ജോലിക്കും സ്ഥിരതാമസത്തിനുമെത്തുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ഒരു കാരണവശാലും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കരുത്. അത്തരക്കാര്‍ ഇതിനകം ഇവിടെ എത്തിയിട്ടുണ്ടെങ്കില്‍ ഉടന്‍ പിടികൂടി തിരികെ അയക്കണം. ആധാര്‍ രേഖകളും വര്‍ക്ക് പെര്‍മിറ്റും കൈവശമില്ലാതെ ആരെയും ജോലിക്കെടുക്കരുതെന്ന് കേരളത്തിലെ തൊഴിലുടമകള്‍ക്കു നിയമപരമായിത്തന്നെ നിര്‍ദ്ദേശം നല്‍കണം. നിര്‍ദ്ദേശം പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരേയും വേണം നിയമനടപടികള്‍.
ജിഷയും നിമിഷയും കേരളത്തിന്റെ തോരാത്ത കണ്ണീര് പ്രവാഹങ്ങളായി. അവരുടെ ദാരുണമായ അന്ത്യത്തില്‍ സാംസ്കാരിക കേരളം കണ്ണീര് പൊഴിക്കുമ്പോഴും, ഇത്തരം അരുംകൊലകള്‍ക്ക് ഇനി ഒരിക്കലും അവസരം നല്‍കില്ലെന്നു പ്രതിജ്ഞയെടുക്കണം ഭരണകര്‍ത്താക്കളും നിയമപാലകരും. കേസില്‍ കുടുങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വിചാരണ ചെയ്യാന്‍ അതിവേഗ കോടതികളും ശിക്ഷാവിധികള്‍ നടപ്പാക്കാന്‍ അതിവേഗ നടപടികളും സ്വീകരിക്കാന്‍ ഇനി ഒട്ടും വൈകരുത്. അതല്ലെങ്കില്‍ ഇനിയും ജിഷമാരും നിമിഷമാരും കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്.

No comments:
Post a Comment