ലക്ഷ്മി നായര്‍ |
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ!
നാരികൾ, നാരികൾ !-വിശ്വവിപത്തിന്റെ
നാരായവേരുകൾ, നാരകീയാഗ്നികൾ !"
ചങ്ങമ്പുഴയുടെ ഈ വരികള്‍ അന്വര്‍ത്ഥമാക്കും വിധമാണ് ഇന്ന് കേരളത്തിലെ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ നാരികളാല്‍ നാറിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെയും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെയും പ്രതിസന്ധിയില്‍ ആക്കിയത് എപ്പോഴും പുറത്തുനിന്നുള്ള വിവാദങ്ങളായിരുന്നു. ഈ വിവാദങ്ങള്‍ എല്ലാം ഉണ്ടാക്കിയത് നായര്‍ സ്‌ത്രീകളുമായിരുന്നു എന്നതും എടുത്തു പറയാവുന്ന പ്രത്യേകതയാണ്.
സരിത നായര്‍ |
ശാലു മേനോന്‍ |
സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയെന്ന പരാതിയാണ് പില്‍ക്കാലത്ത് സോളാര്‍ കേസായി അറിയപ്പെട്ടത്. മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് ഇതിനായി ദുരുപയോഗം ചെയ്തു എന്നായിരുന്നു ആക്ഷേപം. നൂറോളം പേര്‍ക്ക് എഴുപതിനായിരം മുതല്‍ അന്‍പതുലക്ഷം രൂപ വരെയാണ് സോളാര്‍ ഇടപാടില്‍ നഷ്ടപ്പെട്ടത്.
ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് വര്‍ഷങ്ങളോളം സരിത നായര്‍ ഒരു തരംഗമായി നിറഞ്ഞുനിന്നു. മന്ത്രിമാരുമായി സരിതയ്ക്ക് ഫോണ്‍വിളികളും മറ്റ് ഇടപാടുകളും ഉണ്ടെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതിനിടയില്‍ സരിത ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു. സരിത നായരുടെ നഗ്‌നചിത്രങ്ങളും പുറത്തായി. സരിതയുടെ പാവാടത്തുമ്പിലാണ് ഭരണമെന്ന് ആക്ഷേപമുയര്‍ന്നു. സരിതാ നായരെ തുറുപ്പു ചീട്ടാക്കി സിപിഎം കളിച്ച കളിയാണ് യുഡിഎഫിന്റെ പതനത്തിന് കാരണമെന്നും പറയുന്നു. ജയിലില്‍ കിടക്കേണ്ട സരിത സെലിബ്രിറ്റി സ്റ്റാറ്റസുമായി കറങ്ങി നടക്കുകയും ദിവസേന പുതിയ ആരോപണങ്ങളുമായി രംഗപ്രവേശം ചെയ്ത് മന്ത്രിസഭയെ മുള്‍മുനയില്‍ നിര്‍ത്തിയതിനൊക്കെ ചുക്കാന്‍ പിടിച്ചത് സിപിഎം ആണെന്നും പറയുന്നു.
രശ്മി നായര്‍ |
രശ്മി നായര്‍ |
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ഭര്‍ത്താവ് രാഹുല്‍ പശുപാലനൊപ്പം അറസ്റ്റിലായതോടെ രശ്മി നായര്‍ ശരിക്കും വാര്‍ത്തകളിലെ താരമായി. രശ്മിയുടെ ചിത്രങ്ങള്‍ മാത്രമല്ല ജീവിതം തന്നെ വാര്‍ത്താമാധ്യങ്ങള്‍ അരിച്ചുപെറുക്കി. പെണ്‍വാണിഭക്കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ രശ്മി.
2017 ന്റെ തുടക്കത്തില്‍തന്നെ മറ്റൊരു നായര്‍ സ്ത്രീയിലേക്ക് വാര്‍ത്തകളുടെ ഫോക്കസ് തിരിഞ്ഞു. സെലിബ്രിറ്റി ഷെഫും ലോ അക്കാദമി പ്രിന്‍സിപ്പാളുമായ ലക്ഷ്മി നായര്‍. പെരുമാറ്റദൂഷ്യമുള്ള പ്രിന്‍സിപ്പാള്‍ രാജിവെക്കാതെ അടങ്ങില്ലെന്ന് എല്ലാ വിദ്യാര്‍ഥി സംഘടനകളും ഒരേസ്വരത്തില്‍ സമരത്തിനിറങ്ങിയതോടെ ലക്ഷ്മി നായര്‍ വാര്‍ത്തകളിലെ താരമായത്. ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഈ മൂന്നു പേരും.
തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രിന്‍സിപ്പലും കൈരളി ടിവിയിലെ അവതാരകയുമായ ലക്ഷ്മി നായര്‍ക്കെതിരേ കടുത്ത ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.
ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ എന്ന പദവിയിലിരിക്കെ ഉണ്ടായ അവിഹിത ബന്ധത്തെപ്പറ്റിയാണ് വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. പരാതിക്കാരനാകട്ടെ മറ്റൊരു വിദ്യാര്‍ത്ഥി തന്നെയാണ്. ഒരു ദിവസം ആ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിന്റെ മുറിയിലേക്കു ചെന്നപ്പോള്‍ ലക്ഷ്മിയേയും മറ്റൊരു വിദ്യാര്‍ത്ഥി നേതാവിനേയും അരുതാത്ത സാഹചര്യത്തില്‍ കാണാനിടയായെന്ന് വിദ്യാര്‍ത്ഥി തെളിവുകള്‍ സഹിതമാണ് സര്‍വ്വകലാശാലയ്ക്ക് പരാതികൊടുത്തത്. പ്രിന്‍സിപ്പാളിന്റെ അവിഹിത ബന്ധം താന്‍ അറിയാനിടയായതില്‍ പ്രകോപിതയായി മനഃപൂര്‍വ്വം ഇന്റേണല്‍ മാര്‍ക്കുകള്‍ കുറയ്ക്കുകയും പരീക്ഷകളില്‍ തോല്‍പ്പിക്കുക കൂടി ചെയ്യുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
ലോ കോളേജ് പ്രിന്‍സിപ്പാള്‍ എന്ന നിലയിലേക്കാളും ലക്ഷ്മി നായരെ ലോകമറിഞ്ഞത് അവരുടെ വാക്ചാതുര്യമുള്ള പാചക പരിപാടിയിലൂടെയാണ്. പ്രശസ്തിക്കൊപ്പം അവരെ ആദ്യ വിവാദം തേടിയെത്തി. സീരിയല്‍ താരങ്ങള്‍ക്കായുള്ള പ്രത്യേക പാചക പരിപാടിയിലായായ സെലിബ്രിറ്റി കിച്ചണ്‍ ഏരിയ മേജിക്കിലായിരുന്നു അത്. ലക്ഷ്മീ നായര്‍ പക്ഷപാതം കാണിച്ചു എന്നാരോപിച്ച് പ്രമുഖ സീരിയല്‍ നടി ലക്ഷ്മീ നായരെ പച്ചയ്ക്ക് ചീത്ത വിളിച്ചു. എന്നാല്‍ ഈ സംഭവം സെറ്റിലുള്ളവര്‍ റെക്കോര്‍ഡ് ചെയ്ത് യൂടൂബിലിട്ടു. അതിന്റെ പൂരപ്പറമ്പ് വീഡിയോ ഇപ്പോഴും യൂട്യൂബിലുണ്ട്.
ജാതിക്ക് ലക്ഷ്മി നായര്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതി. നായരല്ലാത്തവരെ പരമാവധി ശത്രുക്കളായി കാണുന്നെന്നാണ് അവരുടെ വാദം. മാത്രമല്ല മേമിന് ഇഷ്ടമില്ലാത്തവരുടെ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്നുവെന്നും വ്യാപക പരാതിയുണ്ട്. ആറുമാസത്തിനിടെ അഞ്ചു വിദ്യാര്‍ഥികളാണ് മാനേജ്മെന്റിന്റെ മാനസിക പീഡനം സഹിക്കവയ്യാതെ ടി.സി വാങ്ങിപ്പോയത്. തങ്ങളുടെ ടോയിലറ്റിലേക്ക് പോകുന്നവരെ വിധം ക്യാമറ വച്ചിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആരോപണം. ആരെങ്കിലും എതിര്‍ത്ത് പറഞ്ഞാല്‍ നിന്റെ കാര്യം ഞാനെറ്റെന്നാണ് മേം പറയാറുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉടലെടുത്ത പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ലോ അക്കാദമിയിലും സമരം ആരംഭിച്ചത്.കൈരളി ടിവി അവതാരകയായ ഡോ. ലക്ഷ്മി നായരാണ് കേരള ലോ അക്കാദമിയുടെ പ്രിന്‍സിപ്പാള്‍. ലക്ഷ്മി നായര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് കെഎസ്യു, എഐഎസ്എഫ്,എംഎസ്എഫ് തുടങ്ങിയ സംഘടനകള്‍ ഉയര്‍ത്തിയിട്ടുള്ളത്.
പ്രിന്‍സിപ്പാളിന് കോളേജിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനേക്കാള്‍ കുക്കറി ഷോകളാണ് മുഖ്യമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കാതെ കോളേജ് അടച്ചു പൂട്ടി രക്ഷപ്പെടുന്ന സമീപനമാണ് എടുത്തതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. നിയമങ്ങള്‍ക്ക് അനുസൃതമായല്ല ലോ അക്കാദമി പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളെയല്ല അവര്‍ പ്രധാനമായി കാണുന്നത്.എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളെ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ തള്ളിക്കളയുന്നു. ഞാന്‍ കോളേജില്‍ സ്ഥിരമായെത്താറുണ്ട്. അവധി ദിവസങ്ങളിലോ അഴ്ചാവസാനങ്ങളിലോ ആണ് ഞാന്‍ ഷൂട്ടിംഗിനു പോവാറുള്ളത്. സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന ഹാജരില്ലാത്തവരും പരീക്ഷകളില്‍ തോല്‍ക്കുന്നവരുമാണ് സമരം ചെയ്യുന്നവരില്‍ അധികമെന്നും ലക്ഷ്മി നായര്‍ പ്രതികരിച്ചിരുന്നു.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ലോ അക്കാദമിയില്‍ പെണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍വരെ ക്യാമറകള്‍ വച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികര്‍ ആരോപിക്കുന്നു. പേരൂര്‍ക്കടയില്‍ കുടപ്പനക്കുന്ന് റോഡിലായി പ്രവര്‍ത്തിക്കുന്ന കേരളാ ലോ അക്കാദമിയില്‍ മൂന്നു ബാച്ചുകളിലായി ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇതില്‍ ബിഎ എല്‍എല്‍ബി, എല്‍എല്‍എം കോഴ്‌സുകളില്‍ 50 ശതമാനം സര്‍ക്കാര്‍ സീറ്റുകള്‍ക്ക് പ്രവേശനം എന്ന ചട്ടം ലോ അക്കാദമി കാറ്റില്‍പ്പറത്തുകയാണ്.
തോന്നിയതുപോലെയാണു വിദ്യാര്‍ഥി പ്രവേശനം. സര്‍ക്കാര്‍ സീറ്റുകള്‍ക്ക് പ്രാമുഖ്യം നല്‍കാതെ എല്ലാം കോളജ് തന്നെയാണു നടത്തുന്നത്. മൂന്നു വര്‍ഷ എല്‍എല്‍ബിക്കുള്ള ഈവനിംഗ് ബാച്ചിനും സര്‍ക്കാര്‍ ക്വാട്ട നടപ്പാക്കുന്നില്ല. ഇതോടൊപ്പം, അധ്യാപക നിയമനത്തിലും യുജിസി മാനദണ്ഡത്തിന്റെ ശക്തമായ ലംഘനമാണു കോളജില്‍ അരങ്ങേറുന്നത്. 50 ശതമാനം അധ്യാപകര്‍ സ്ഥാപനത്തിലെ തന്നെ സ്റ്റാഫ് ആയിരിക്കണമെന്നാണു ചട്ടം. എന്നാല്‍ ഇതു പാലിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
നിയമങ്ങള്‍ക്കനുസൃതമായല്ല ലോ അക്കാദമി പ്രവര്‍ത്തിക്കുന്നത്. ആറുമാസത്തിനിടെ അഞ്ചു വിദ്യാര്‍ഥികളാണ് മാനേജ്മെന്റിന്റെ മാനസിക പീഡനം സഹിക്കവയ്യാതെ ടി.സി വാങ്ങിപ്പോയത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്കു പോലും അര്‍ഹമായ ഇന്റേണല്‍ മാര്‍ക്ക് ലഭിക്കാറില്ല. ഒരു സെമസ്റ്റര്‍ കാലയളവില്‍ രണ്ടുതവണ ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സും പ്രസിദ്ധീകരിക്കണമെന്നാണു ചട്ടം. എന്നാല്‍ ഇത് കോളജില്‍ നടക്കാറേയില്ല.
സ്‌കൂളില്‍ പോകാതെ സിനിമയിലഭിനയിച്ച് നടന്ന ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാളും സിനിമാ നടനുമായ സുധീര്‍ കരമനയെ സസ്പെന്‍ഡ് ചെയ്തതുപോലെ ലക്ഷ്മീ നായര്‍ക്കെതിരേയും നടപടി വേണമെന്നാണ് നിയമജ്ഞരായ വിദ്യാര്‍ത്ഥികളുടെ വാദം.
ലക്ഷ്മി നായര്‍ എല്‍ഡിഎഫിന് തലവേദനയും ഒരു ബാധ്യതയുമായിരിക്കുകയാണിപ്പോള്‍.
"അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ!
നാരികൾ, നാരികൾ !-വിശ്വവിപത്തിന്റെ
നാരായവേരുകൾ, നാരകീയാഗ്നികൾ !"
No comments:
Post a Comment