നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ കേരള ഹര്‍ത്താലിനു കേരളം നാളെ സാക്ഷ്യം വഹിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുന്ന സമരാഭാസമായ ഹര്‍ത്താലിനെതിരേ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും ബഹുജന സംഘടനകളും ഒരിക്കല്‍ രംഗത്തു വന്നതാണ്. ലോകത്ത് ഇത്രയധികം സാമ്പത്തിക നഷ്ടം പൊതുസമൂഹത്തിനു സംഭാവന ചെയ്ത ഈ പ്രാകൃത സമരമുറ കേരളത്തിലല്ലാതെ വേറേ എവിടെയുമില്ല. ഹൈക്കോടതി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ വരെ രംഗത്തു വന്നിട്ടും സാമൂഹികവിരുദ്ധ സമീപനങ്ങള്‍ വച്ചു പുലര്‍ത്തുന്ന ചിലര്‍ക്കെങ്കിലും ഹര്‍ത്താലില്‍ നിന്നു പിന്മാറാന് കഴിയുന്നില്ല എന്നതാണ് നാളത്തെ ഹര്‍ത്താല്‍ നല്കുന്ന സൂചന.
പൗരത്വ നിയമഭേദഗതി നിയമത്തിലും ദേശീയ പൗരത്വ രജിസ്ട്രിയിലും പ്രതിഷേധിച്ചാണ് നാളെ ഒരു വിഭാഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏഴോളം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെങ്കിലും ഇവര്‍ രേഖാമൂലം ഹര്‍ത്താല്‍ വിവരം അധികൃതരെ ധരിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധവും ശിക്ഷണ നടപടികള്‍ വിളിച്ചു വരുത്തുന്നതുമാണെന്നു പ്രഖ്യാപിച്ചിരിക്കയാണ് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി.
ബന്ദ് നിയമപരമായി നിരോധിച്ചിട്ടുള്ള കേരളത്തില്‍ ഹര്‍ത്താലുകള്‍ക്കും കേരള ഹൈക്കോടതിയുടെ കര്‍ശന നിയന്ത്രണമുണ്ട്. മിന്നല്‍ ഹര്‍ത്താല്‍ സംസ്ഥാനത്തു നിയമവിരുദ്ധമാണ്. ഹര്‍ത്താല്‍ നടത്തുന്നവര്‍ കുറഞ്ഞത് ഏഴു ദിവസം മുന്‍പ് ഹര്‍ത്താല്‍ സംബന്ധിച്ചു നോട്ടീസ് പുറപ്പെടുവിക്കണം. സംസ്ഥാന പൊലീസ് മേധാവിക്കോ കോടതികള്‍ സമക്ഷമോ ഹര്‍ത്താലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണം. മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കാതെ നടത്തുന്ന ഹര്‍ത്താലുകളെ മിന്നല്‍ ഹര്‍ത്താലായി പരിഗണിച്ച് പൗര സ്വാതന്ത്ര്യത്തിനെതിരായ നടപടി എന്ന നിലയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണു ഹൈക്കോടതിയുടെ തന്നെ ഉത്തരവില്‍ പറയുന്നത്. ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരില്‍ ഏഴോളം സംഘടനകള്‍ നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് ഇതുവരെ ആധികാരികമായ നോട്ടീസ് നല്‍കിയിട്ടില്ല. എസ്ഡിപിഐ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, കേരള ജമാ അത്ത് കൗണ്‍സില്‍, ചേരമാന്‍ സഭ ഡവലപ്മെന്റ് കൗണ്‍സില്‍, ബിഎസ്പി തുടങ്ങിയ കക്ഷികളുടെ കോ ഓര്‍ഡിനേഷന്‍ കൗണ്‍സിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
എന്നാല്‍ പൊലീസിലോ മറ്റ് അധികാര കേന്ദ്രങ്ങളിലോ ഇവര്‍ ആധികാരികമായി ഹര്‍ത്താല്‍ ആഹ്വാനം നല്കാത്തതിനാല് നാളെ നടക്കുന്ന ഹര്‍ത്താലില്‍ ഉണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഈ സംഘടനകളുടെ ഭാരവാഹികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നാണു കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി നല്കുന്ന മുന്നറിയിപ്പ്. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പ്, വിവിധ സര്‍വകലാശാലകളിലേക്കു നടക്കുന്ന പരീക്ഷകള്‍, അവശ്യ സര്‍വീസുകള്‍ തുടങ്ങിയവയില്‍ എന്തെങ്കിലും തടസമുണ്ടായാലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കുമെന്ന് പൊലീസ് അധികൃതരും മുന്നറിയിപ്പു നല്കുന്നു.
ഹര്‍ത്താല്‍ കണ്ടും കൊടുത്തും മടുത്തവരാണു കേരളീയര്‍. ഓരോ വര്‍ഷവും ശരാശരി നൂറില്‍പ്പരം ഹര്‍ത്താലുകളാണു കേരളത്തില്‍ നടക്കുന്നത്. അടുത്തിടെ നടത്തിയ ഒരു സര്‍വെയില്‍ കണ്ടെത്തിയത് 2005 മുതല്‍ 2017 വരെയുള്ള ഒരു വ്യാഴവട്ടത്തിനിടയില്‍ കേരളം സാക്ഷ്യം വഹിച്ചത് 363 ഹര്‍ത്താലുകള്‍ എന്നാണ്. എന്നു വച്ചാല്‍ പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു സമ്പൂര്‍ണ വര്‍ഷം കേരളം നിശ്ചലമായിപ്പോയി. കേരളത്തില്‍ ഒരു ദിവസം സമ്പൂര്‍ണ ഹര്‍ത്താല്‍ നടത്തിയാല്‍ ഏകദേശം ആയിരം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. കൊച്ചിന് ചേംബര്‍ ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (സിസിസിഐ)യുടെ കണക്കു പ്രകാരം വ്യവസായ മേഖലയില്‍ ഏകദേശം 200 കോടി രൂപയാണ് ഒരു ഹര്‍ത്താലിന്റെ നഷ്ടം. മൊത്തം ആഭ്യന്തര ഉത്പാദന രംഗത്ത് ദേശീയ ശരാശരിയെക്കാള്‍ മുകളില്‍ നില്ക്കുന്ന കേരളത്തില്‍ ഓരോ ഹര്‍ത്താലും കൊണ്ടുവരുന്നത് ഏകദേശം പത്തു ശതമാനത്തോളം ജിഡിപി നഷ്ടമാണ്.
കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടെ ഒരു വര്‍ഷം അപ്പാടെ ഹര്‍ത്താലില്‍ തളച്ചിടപ്പെട്ടുപോയ സംസ്ഥാനത്തിന്റെ സാമ്പത്തിക കെട്ടുറപ്പ് വീണ്ടെടുക്കാന്‍ ഒട്ടും എളുപ്പമല്ലാത്ത വിധം തകര്‍ന്നു കഴിഞ്ഞു. ഈ അപകടാവസ്ഥ തിരിച്ചറിഞ്ഞാണു "സേ നോ ടു ഹര്‍ത്താല്‍'എന്ന ക്യാംപ്യ്ന്‍ കഴിഞ്ഞ വര്‍ഷം മെട്രൊ വാര്‍ത്ത ഏറ്റെടുത്തത്.
ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളുടെയും വര്‍ഗ ബഹുജന സംഘടനകളുടെയും സമ്പൂര്‍ണ പിന്തുണയാണ് ഇതിനു ലഭിച്ചത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പകലന്തിയോളം പെടാപ്പാടു പെടുന്ന പട്ടിണിപ്പാവങ്ങളുടെ പക്ഷം പിടിച്ചായിരുന്നു, ഞങ്ങള്‍ ഹര്‍ത്താല്‍ വിരുദ്ധ ദൗത്യം ഏറ്റെടുത്തത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ കേരളം അകറ്റി നിര്‍ത്തിയിരുന്ന ഈ സമരാഭാസം തിരികെ കൊണ്ടുവരുന്നതില്‍ ഒരു ന്യായീകരണവുമില്ല. സംസ്ഥാന വ്യാപകമായി അനധികൃത ഹര്‍ത്താലിനെതിരേ കര്‍ശനമായ നടപടി സ്വീകരിച്ചേ മതിയാകൂ. സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലു തകര്‍ക്കുന്ന ഓരോ ഹര്ത്താലിനുമെതിരേ മുഴുവന്‍ ജനങ്ങളും രംഗത്തു വന്നാല്‍ മാത്രമേ, ഈ സമരാഭാസത്തിന് അവസാനമാകൂ.

No comments:
Post a Comment