പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ കുടിയേറിയവര്‍ക്ക് പൗരത്വം അനുവദിക്കാനുള്ള ദേശീയ പൗരത്വരജിസ്ട്രേഷന് ബില്ല് ഒരിക്കല്‍കൂടി പൊടി തട്ടിയെടുക്കുകയാണു കേന്ദ്ര സര്‍ക്കാര്‍. പശ്ചിമബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഈ നീക്കം നടക്കുന്നത്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പാര്‍ലമെന്റില്‍ പ്രതിഷേധവും ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടുന്നു.
മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ് പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും. ഭരണഘടനയെക്കാള്‍ ശരി അത്ത് നിയമങ്ങള്‍ക്കാണ് ഈ രാജ്യങ്ങള്‍ പ്രാമുഖ്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഹിന്ദു, ക്രൈസ്തവ, പാഴ്സി, ജൈന മതവിഭാഗക്കാര്‍ക്ക് അവിടങ്ങളില്‍ സ്വന്തം മതവിശ്വാസം പുലര്‍ത്താനോ, സ്വതന്ത്രമായ ആരാധന നടത്താനോ സ്വാതന്ത്ര്യമില്ല. ഈ കാരണത്താല്‍ ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ ഇന്ത്യയിലേക്കു കുടിയേറുന്നുമുണ്ട്. അതുകൊണ്ട് ഈ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഈ ആനുകൂല്യം അവിടങ്ങളില്‍ നിന്നുള്ള മുസ്ലിം സമുദായാംഗങ്ങള്‍ക്കു ലഭിക്കില്ല. ഇതു മതപരമായ വിവേചനമാണെന്നും അത്തരം വിവേചനങ്ങളോടെയുള്ള നിയമനിര്‍മാണം അനുവദിക്കില്ലെന്നുമാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിലപാട്. ഈ നിലപാടിനെ രാജ്യസഭയിലും പിന്തുണച്ച്, നിയമ നിര്‍മാണത്തിനു തടയിടാന്‍ തൃണമുല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ജെഡിഎസ്, ബിഎസ്പി തുടങ്ങിയ കക്ഷികള്‍ കോണ്‍ഗ്രസിന് ഒപ്പമുണ്ട്.
ഈ വര്‍ഷമാദ്യം ഈ ബില്ല് ലോക്സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കാനുള്ള അംഗബലം എന്‍ഡിഎയ്ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് കഴിഞ്ഞ പാര്‍ലമെന്റില്‍ പൗരത്വബില്‍ നിയമമാകാതെ പോയത്. എന്നാല്‍ ഇക്കുറി ഈ പഴുതടയ്ക്കാനാണ് എന്‍ഡിഎയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും ഉറച്ച നിലപാട്. ഇതിനു ചില ഭേദഗതികളും കേന്ദ്രസര്‍ക്കാര്‍ ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്.
ബില്ലിനെതിരേ കടുത്ത പ്രതിഷേധം നടക്കുന്നത് പശ്ചിമബംഗാള്‍, അസം, മേഘാലയ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഇവിടങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ, ആദിവാസി മേഖലകളില്‍ നിന്ന് നിരവധിപേര്‍ ക്രൈസ്തവ മതം സ്വീകരിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നും മറ്റും കുടിയേറിയ മുസ്ലിംകളും ക്രൈസ്തവ മതം സ്വീകരിച്ചിട്ടുണ്ട്. പൗരത്വ രജിസ്ട്രി കര്‍ശനമാക്കിയാല്‍ ഇവരില്‍ വലിയൊരു വിഭാഗത്തിനു പൗരത്വം നഷ്ടമാകുമെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളിലെ പട്ടികജാതി - പട്ടികവര്‍ഗ മേഖലകള്‍ക്കു പൗരത്വ രജിസ്ട്രി നിര്‍ബന്ധമാക്കില്ലെന്നാണ് ഒരു പ്രധാന ഭേദഗതി. അരുണാചല്‍, മിസോറാം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ മറുനാടുകളില്‍ നിന്നുള്ളവര്‍ക്ക് പെര്‍മിറ്റ് ആവശ്യമായ സ്ഥലങ്ങളെയും പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍ ഈ ഇളവുകള്‍ ഒരു സംസ്ഥാനത്തുമുള്ള മുസ്ലിംകള്‍ക്കു ബാധകമല്ല. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലുമുള്ള മുസ്ലിംകള്ക്ക് പൗരത്വ രജിസ്ട്രി കര്‍ക്കശമാക്കാനാണ് പുതിയ ബില്ലിലും വ്യവസ്ഥ ചെയ്യുന്നത്. ഇത് മുസ്ലിം സമുദായങ്ങള്ക്കിടയിലുണ്ടാക്കുന്ന അസ്വസ്ഥതകളും ആശങ്കയും ഒഴിവാക്കുന്ന വ്യവസ്ഥകള്‍ കൂടി ബില്ലില്‍ ഉണ്ടാകണമെന്നാണു കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യം. ഇവിടെ ജനിച്ചു വളര്‍ന്ന ഒരാളെപ്പോലും പുറത്താക്കില്ലെന്നും എന്നാല്‍ മതിയായ രേഖകളില്ലാതെ ഒളിച്ചു താമസിക്കുന്നവരെ രാജ്യാതിര്‍ത്തിക്കു പുറത്താക്കുമെന്നും അമിത്ഷാ കട്ടായം പറയുന്നു.
കഴിഞ്ഞ തവണ പാര്‍ലമെന്റില്‍ ഈ വിഷയം കടന്നുവന്നപ്പോള്‍ എന്‍ഡിഎയുടെ ഉള്ളില്‍പോലും കടുത്ത വിമര്‍ശനങ്ങളുണ്ടായി. ജെഡിയു അടക്കം ചില കക്ഷികള്‍ എതിര്‍ത്തു. എന്നാല്‍ ഇവരില്‍ പലരും ഇപ്പോള്‍ നിലപാട് തിരുത്തിയിട്ടുണ്ട്. രാജ്യസഭയില്‍ ബില്ലിനെ അനുകൂലിക്കാനാണ് ജെഡിയു, എഐഎഡിഎംകെ തുടങ്ങിയ കക്ഷികളുടെ ആലോചന. അങ്ങനെ സംഭവിച്ചാണല് മുത്തലാഖ് ബില്ല്, 370-ാം വകുപ്പ് പിന്‍വലിച്ച നിയമനിര്‍മാണം തുടങ്ങിയവയെപ്പോലെ ദേശീയ പൗരത്വ രജിസ്ട്രി ബില്ലും നിയമമാകും.
ഇങ്ങനെയൊരു നിയമം കൊണ്ടുവരുമ്പോള്‍ വളരെ കൂടുതല്‍ സൂക്ഷ്മത അനിവാര്യമാണ്. അതിര്‍ത്തി കടന്നുവന്ന് വിധ്വംസക പ്രവര്‍ത്തനമടക്കം ചെയ്യുന്നവരെയും ആഭ്യന്തരസമാധാനത്തിനു ഭംഗം വരുത്തുന്നവരെയും പിടികൂടണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, പരമ്പരാഗതമായി ഇവിടെ താമസിച്ചുവരുന്നവരും വിവിധ കാരണങ്ങളാല്‍ പൗരത്വം നിഷേധിക്കപ്പെട്ടുപോയ യോഗ്യരായ ഇന്ത്യക്കാര്‍ക്കും ഇവിടെ ഭയം കൂടാതെ ജീവിക്കാനുള്ള അവകാശമുണ്ട്. ഈ അവകാശമുള്ള ഒരാളെപ്പോലും അതിര്‍ത്തി കടത്തിവിടില്ലെന്ന് കൂടി ഉറപ്പുവരുത്തണം നിര്‍ദ്ദിഷ്ട ദേശീയ പൗരത്വ രജിസ്ട്രേഷന് ബില്‍. ഇതിന്റെ ഗുണദോഷങ്ങള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും അതീവ ജാഗ്രതയോടെ ചര്‍ച്ച ചെയ്യണം. നീതിയും അവസാനത്തെ പിടിവള്ളിവരെ ഉറപ്പാക്കിയശേഷം വേണം ഇന്ത്യയില്‍ നിന്ന് ഒരാളെ പുറത്താക്കാനും പൗരത്വം നിഷേധിക്കാനും.

No comments:
Post a Comment