2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

വിഷം ചീറ്റുന്ന സര്‍പ്പങ്ങളെ ജനം തിരിച്ചറിയണം

 

'നാർക്കോട്ടിക് ജിഹാദ് - ലവ് ജിഹാദ്' വിവാദങ്ങൾ ഇപ്പോൾ കേരളത്തില്‍ അരങ്ങു തകർക്കുകയാണ്. എല്ലാ പരിധികളും ലംഘിച്ച് കേരളത്തിൽ അശാന്തി വിതയ്ക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടക്കുന്നു. ഇത് മതേതര കേരളത്തിന്റെ അന്തസ്സിന് കളങ്കം വരുത്തിവെയ്ക്കാമെന്നല്ലാതെ മറ്റൊരു ലക്ഷ്യവും നേടാനാകില്ല. ഇത്തരം കുത്സിത ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് മുളയിലേ നുള്ളിക്കളയണം. വിഷം ചീറ്റുന്ന സര്‍പ്പങ്ങളെ ജനം തിരിച്ചറിയണം. 

പാലാ ബിഷപ്പ് മാത്രമല്ല, സത്യം ആരു പറഞ്ഞാലും അതേക്കുറിച്ച് അന്വേഷിക്കുക തന്നെ വേണം. അവിടെ ജാതിയോ മതമോ നോക്കേണ്ട ആവശ്യമില്ല. സര്‍ക്കാരാണ് അത് ചെയ്യേണ്ടത്. എന്നാല്‍, ഒറ്റപ്പെട്ട സംഭവങ്ങളെ ജാതിയുടേയും മതത്തിന്റേയും നിറം കൊടുത്ത് പര്‍‌വ്വതീകരിച്ച് ഏതെങ്കിലുമൊരു സമൂഹത്തെ അടച്ചാക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു നാർക്കോട്ടിക് ജിഹാദ് ഉണ്ടെങ്കിൽ അതിനെ എതിർക്കണം. പക്ഷേ അതിന് വ്യക്തമായ തെളിവുകൾ ആവശ്യമാണ്. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് മതത്തിന്റെ പരിവേഷം നല്‍കി രാജ്യത്ത് അശാന്തി സൃഷ്ടിക്കാൻ ആരും ശ്രമിക്കരുത്.

എല്ലാ മതവിഭാഗങ്ങളിലും പെട്ടവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.  അവർ 

ജാതിയോ മതമോ നോക്കിയല്ല ലഹരി തേടുന്നതും തെറ്റായ കൂട്ടുകെട്ടുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും. മക്കളുടെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് അവരുടെ മാതാപിതാക്കൾക്കും ഒരു പരിധിവരെ ഉത്തരവാദിത്തമുണ്ട്. ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍, ആണായാലും പെണ്ണായാലും, ഏതെല്ലാം കൂട്ടുകെട്ടിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നും ആരൊക്കെയാണ് അവരുടെ കൂട്ടുകാര്‍ എന്നും അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. 

സ്വന്തം മക്കള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാതിരിക്കാന്‍ വലിയ ജാഗ്രത പുലര്‍ത്തുന്ന മനസ്സുകള്‍ക്കാണ് ഇവിടെയും പിഴച്ചിരിക്കുന്നത്. കൊടികളുടെ നിറത്തെയല്ല ‘കൊടിയ’ വിഷത്തെയാണ് പേടിക്കേണ്ടതെന്ന ബോധമാണ് രക്ഷിതാക്കളെയും നയിക്കേണ്ടത്. അരാഷ്ട്രീയ കാമ്പസുകളാണ് ഇന്ന് ലഹരി ഉപയോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇതും നാട് തിരിച്ചറിയേണ്ടതുണ്ട്.

രാജ്യത്തെ എല്ലാവർക്കും സ്നേഹിക്കാനും വിവാഹം ചെയ്യാനുമുള്ള അവകാശമുണ്ട്. പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയും (പ്രായപൂര്‍ത്തിയായ ആണ്‍കുട്ടി എന്നും പെണ്‍കുട്ടി എന്നും പല സ്ഥലങ്ങളിലും പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്. അത് തെറ്റായ പ്രയോഗമാണ്. പ്രായപൂര്‍ത്തിയായ ഒരു ആണ്‍കുട്ടിയെ നിയമപരമായി 'പുരുഷന്‍' എന്നും പെണ്‍കുട്ടിയെ 'സ്ത്രീ' എന്നോ യുവതി എന്നോ അഭിസംബോധന ചെയ്യാം) പരസ്പരം ഇഷ്ടപ്പെട്ടാല്‍, അവര്‍ ഏതു മതവിഭാഗത്തില്‍ പെട്ടവരായാലും, വിവാഹം കഴിക്കണമെന്ന് താല്പര്യം പ്രകടിപ്പിച്ചാല്‍ അവര്‍ക്ക് നിയമപരമായി തന്നെ വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ തന്നെ അനുശാസിക്കുന്നുണ്ട്. ഏതെങ്കിലും ഒരു മതസമൂഹം ഒന്നടങ്കം ഇത്തരത്തില്‍ വിവാഹത്തില്‍ ഏര്‍പ്പെടുന്നില്ല, അല്ലെങ്കില്‍ ഒരു മതസമൂഹം അങ്ങനെ ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നുമില്ല. വളരെ ചുരുക്കം ചിലര്‍ ചെയ്യുന്ന അത്തരം സംഭവങ്ങളെ ചില മതമേലധ്യക്ഷന്മാരും യാഥാസ്ഥിതികരും 'ലൗ ജിഹാദ്' എന്ന പേരു ചാര്‍ത്തി ഒരു സമൂഹത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. 

രാഷ്ട്രീയ ലാക്കോടെ ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്കുവേണ്ടി പി ആര്‍ വര്‍ക്ക് ചെയ്യുന്നത് ഏതൊരു മത മേലധ്യക്ഷന്മാര്‍ക്കും ഭൂഷണമല്ല തന്നെ. ഒരു പ്രത്യേക മതത്തിൽപ്പെട്ടവർ മാത്രമല്ല, എല്ലാ മതങ്ങളിലും പെട്ടവരും ഇതര മതങ്ങളിൽപ്പെട്ടവരെ വിവാഹം കഴിച്ചിട്ടുണ്ട്, കഴിക്കുന്നുമുണ്ട്. അത് ഇപ്പോഴും ശക്തമായി തുടരുന്നു. ഇത് ഒരു ഭീഷണിയോ മയക്കുമരുന്ന് ഇടപാടോ അല്ലെന്ന് മതനേതാക്കൾ തിരിച്ചറിയണം. അവരിൽ ഭൂരിഭാഗവും ഇപ്പോഴും സുഖമായി ജീവിക്കുന്നുണ്ട്.

 തെറ്റായ പ്രസ്താവനകളിറക്കി കേരളത്തിലെ സമാധാന അന്തരീക്ഷവും ജനങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസവും തകർക്കുന്ന പ്രസ്താവനകൾ മതമേലധ്യക്ഷന്മാരും ആത്മീയ നേതാക്കളും നടത്തരുത്. ഇപ്പോള്‍ പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നു മാത്രമല്ല, ബിജെപിയെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നുള്ളതിന്റെ പ്രത്യക്ഷ തെളിവാണ് ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് അതേക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

കൂടാതെ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന തന്നെയെടുക്കാം...."പാലാ ബിഷപ്പ് ഇത് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നാണ്. മയക്കുമരുന്ന് ജിഹാദിനെക്കുറിച്ച് പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന അന്വേഷിക്കണം. ഇത് ഒരു പുതിയ കാര്യമല്ല, ആളുകൾ ബിഷപ്പിനെ ആക്രമിക്കരുത്. തീവ്രവാദ സംഘടനകൾ പണം സമ്പാദിക്കാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നു, ഇതാണ് സത്യം." സുരേന്ദ്രന്റെ ഈ പ്രസ്താവനയില്‍ പറഞ്ഞതുപോലെ, ബിഷപ്പിന് അങ്ങനെ വല്ല അനുഭവം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് ലോകത്തോട് തുറന്നു പറയണം...ജനങ്ങള്‍ക്ക് അത് കേള്‍ക്കാനുള്ള ആഗ്രഹമുണ്ട്.... ആകാംക്ഷയുണ്ട്. അദ്ദേഹത്തിന് അത് പറയാനുള്ള ഉത്തരവാദിത്വവുമുണ്ട്. അതല്ല, വടക്കേ ഇന്ത്യയില്‍ ജാതി വോട്ട് നേടുന്നപോലെ കേരളത്തിലും മതസ്പര്‍ദ്ധ വളര്‍ത്തി ബിജെപിക്ക് പത്ത് വോട്ട് കൂടുതല്‍ നേടിക്കൊടുക്കാനാണ് ഈ പ്രസ്താവന നടത്തിയതെങ്കില്‍ ബിഷപ്പ് പൊതുസമൂഹത്തോട് മാപ്പു പറയണം.

2021, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

ഇതള്‍ വിരിയുന്ന ഓണ സ്മൃതികള്‍

 


ഓണപ്പൂവേ….. ഓണപ്പൂവേ…..

ടെലിവിഷന്‍ ചാനലുകളില്‍ നിന്ന് ഒഴുകിയെത്തുന്ന ഓണപ്പാട്ടിന്റെ ഈരടികള്‍ വാര്‍ദ്ധക്യ മനസ്സുകളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ ചിറക് വിടര്‍ത്തുമ്പോള്‍ ഓണനാളുകളില്‍ ചാനലുകള്‍ ഒരുക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രങ്ങളിലേക്ക് ഒതുങ്ങുകയാവും പുതുതലമുറ. അവര്‍ക്ക് ഓണവും ഓണാഘോഷങ്ങളും ഓണത്തപ്പനുമൊക്കെ സമയം കൊല്ലി സ്പോണ്‍സേര്‍ഡ് പ്രോഗ്രാമുകള്‍ മാത്രം.

തൂശനിലയുടെ അരികില്‍ വിളമ്പുന്ന ഓലനും കാളനും തീയലുമെല്ലാം പ്ലാസ്റ്റിക് ഇലകളില്‍ വിളമ്പുന്ന ഇന്‍സ്റ്റന്റ് ഓണക്കിറ്റുകള്‍ക്ക് വഴി മാറിക്കഴിഞ്ഞു. എങ്കിലും ഇന്‍സ്റ്റന്റ് സദ്യവട്ടങ്ങളുടെ രുചിയും ഫ്ലവര്‍ ഷോപ്പുകളിലെ പൂക്കള്‍ കൊണ്ട് ഒരുക്കുന്ന അത്തപ്പൂക്കള മത്സരങ്ങളും പുതു തലമുറയ്ക്ക് ഓണസ്മൃതികള്‍ ഇത്തിരിയെങ്കിലും പകരുന്നുണ്ട് എന്ന് പറയാതെ വയ്യ.

തൊടിയിലെ ചെടികളില്‍ നിന്ന് തുമ്പയും തുളസിയും തെച്ചിയും….. തുടങ്ങി കാക്കപ്പൂ വരെ പൂക്കുട്ടകളില്‍ ശേഖരിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം കറങ്ങി നടന്നതും, അത്തം മുതല്‍ തിരുവോണം വരെ നടുമുറ്റത്തെ ചാണകം മെഴുകിയ പൂത്തറയില്‍ പൂക്കളമൊരുക്കിയും തുമ്പി തുള്ളിയും ഓണപ്പുടവ ചുറ്റിയും കൈകൊട്ടിക്കളിച്ചും ആഘോഷങ്ങള്‍ പങ്കു വെച്ച നാളുകള്‍ മുത്തശ്ശിമാര്‍ അയവിറക്കുമ്പോള്‍ കൈവെള്ളയ്ക്കുള്ളില്‍ പ്രിയപ്പെട്ട എന്തോ പോലെ കൊണ്ടുനടക്കുന്ന മൊബൈല്‍ ഫോണുകളിലൂടെ ഓണ സന്ദേശങ്ങള്‍ അയക്കുന്ന തിരക്കിലാവും കൊച്ചുമക്കള്‍. കാലത്തിന്റെ മാറ്റം ഓണത്തിലും ഓണാഘോഷങ്ങളിലും മാറിമറിഞ്ഞെങ്കിലും മലയാളിയാണോ അവിടെ ഓണമുണ്ടാവും…. ഓണാഘോഷവും. മലയാള മനസ്സില്‍ ആവണി പൊന്‍‌പുലരികളുടെ വസന്തം നിറച്ച് വീണ്ടും ഒരു ഓണക്കാലം കൂടി കടന്നുവരികയായി.

എന്നാല്‍ 2020-ലെ ഓണം ‘ഡിജിറ്റല്‍ ഓണം’ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. കാരണം, ഉത്രാടമായിട്ടും മലയാളികള്‍ ആശങ്കയോടെയാണ് തിരുവോണത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നത്. കോവിഡ് മഹാമാരി കാരണം കര്‍ശന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം പുറത്തിറങ്ങാന്‍. ഏതെങ്കിലും വിധത്തില്‍ അശ്രദ്ധയുണ്ടായാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ഒരേസമയം നിരവധിപേർ ഒത്തുകൂടുന്നത് ഒഴിവാക്കുകയും സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലുമൊക്കെ തിരുവോണത്തിന്റെ പ്രസക്തിയും ശോഭയും നഷ്ടപ്പെടുത്തും. അകലങ്ങളിലാണെങ്കിലും മനസുകൊണ്ട് ഓണം ആഘോഷിക്കാനുള്ള സന്ദേശമാണ് ഈ കോവിഡ് കാലം മലയാളിക്ക് നൽകുന്നത്.

പൂക്കളമൊരുക്കാന്‍ പൂവു നുള്ളുന്ന കുഞ്ഞുങ്ങളുടെ ആരവങ്ങളും കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലെ കിളിജൂജനങ്ങളും ഇന്ന് നാട്ടിന്‍‌പുറങ്ങളില്‍ പോലും അന്യമാവുകയാണ്. ഒത്തുചേരലിന്റേയും പങ്കുവെയ്ക്കലിന്റേയും മധുരാനുഭവങ്ങള്‍ നല്‍കിയിരുന്ന ഓണക്കാലത്തുപോലും ബന്ധങ്ങളുടെ തീവ്രത നിലനിര്‍ത്താന്‍ നമുക്കിപ്പോള്‍ കഴിയുന്നില്ല. എങ്കിലും, മലയാളിയുടെ മനസ്സില്‍ നിന്ന് ഓണവും അതിന്റെ ചേതോഹര വര്‍ണ്ണങ്ങളും മായുന്നില്ല.

നന്മകള്‍ പൂവിളിയുണര്‍ത്തുന്ന ഓണമാകട്ടേ അടുത്ത വര്‍ഷങ്ങളില്‍ നമുക്ക് വിരുന്നു വരുന്നതെന്ന് പ്രത്യാശിക്കാം.

എല്ലാവര്‍ക്കും ഓണാശംസകള്‍….!

2021, ജൂലൈ 1, വ്യാഴാഴ്‌ച

ഡോക്ടേഴ്സ് ഡേ: ദൃഷ്ടാന്തവും ചരിത്രവും പ്രാധാന്യവും

 എല്ലാ വർഷവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ‌എം‌എ) ജൂലൈ 1 ദേശീയ ഡോക്ടർമാരുടെ ദിനമായി ആഘോഷിക്കുന്നു. മുൻ ബംഗാൾ മുഖ്യമന്ത്രി ഡോ. ബിദാൻ ചന്ദ്ര റോയിയുടെ ജന്മദിനാഘോഷത്തിന്റെ ദിനമാണ് ‘ഡോക്ടര്‍മാരുടെ ദിന’മായി ആചരിക്കുന്നത്. ജീവൻ പണയപ്പെടുത്തി ജനങ്ങളെ സേവിക്കുന്ന എല്ലാ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ടി ഈ ദിവസം സമർപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നൽകിയ സംഭാവനകളെയും ത്യാഗങ്ങളെയും കുറിച്ച് കോവിഡ്-19 മഹാമാരി വീണ്ടും ഓർമ്മപ്പെടുത്തി. ഡോക്ടർമാരുടെ ദിനം ലോകമെമ്പാടും വ്യത്യസ്ത തീയതികളിൽ ആഘോഷിക്കുന്നു.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സ്ഥാപിക്കുന്നതിൽ റോയ് ഒരു പ്രധാന പങ്ക് വഹിച്ചു. 1882 ജൂലൈ 1 ന് ജനിച്ച അദ്ദേഹം 1962 ജൂലൈ 1 ന് അന്തരിച്ചു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ അവാർഡായി കണക്കാക്കപ്പെടുന്ന ഭാരത് രത്‌നയാണ് റോയിക്ക് ലഭിച്ചത്. ബംഗാള്‍ മുഖ്യമന്ത്രിയും ഐ.എം.എ.യുടെ ദേശീയ പ്രസിഡന്റും കൂടിയായിരുന്നു ഡോ. ബി.സി. റോയ്. ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സൗജന്യമായി രോഗികളെ പരിശോധിക്കാനും സമയം കണ്ടെത്തിയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ആരോഗ്യ പ്രവർത്തകർ കോവിഡിനെതിരെ പോരാടുന്നത് നിത്യവും നാം കാണുന്നു. അതിനാൽ ഈ കൊറോണ കാലഘട്ടത്തിൽ അവരുടെ അശ്രാന്തമായ സേവനത്തെ നന്ദിയോടെ ബഹുമാനിക്കാൻ ഈ ഡോക്ടർമാരുടെ ദിനം നമുക്ക് മാറ്റിവയ്ക്കാം. സ്വന്തം സുരക്ഷ പോലും നോക്കാതെ ഡോക്ടർമാർ രോഗികളെ ശുശ്രൂഷിക്കുന്നു. അതിനാൽ, ഡോക്ടർമാരുടെ ജീവിതത്തിന്റെ മൂല്യം കൂടി ഓർമ്മിക്കേണ്ട ഒരു ദിവസം കൂടിയാണിത്.

കോവിഡിനെതിരായ പോരാട്ടത്തിൽ ഡോക്ടർമാരെ എത്രമാത്രം പ്രശംസിച്ചാലും മതിയാകില്ല. ഡോക്ടർമാർ ഉൾപ്പെടെ രാജ്യത്തെ നിരവധി ആരോഗ്യ പ്രവർത്തകര്‍ക്കാണ് കോവിഡ് പിടികൂടിയത്. രാജ്യത്ത് ഇതുവരെ 57 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടു. ‘കോവിഡ്‌ മരണം കുറയ്‌ക്കുക’ എന്ന ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ട്‌ സമൂഹത്തിനായി സ്വയം സമർപ്പിക്കുകയാണ്‌ ഇവർ. സ്വന്തം സുരക്ഷയെ കുറിച്ച് പോലും ചിന്തിക്കാതെ കോവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നാം അടങ്ങുന്ന സമൂഹവും സർക്കാരും ഉറപ്പുനൽകേണ്ടത് അവരുടെ സുരക്ഷിതത്വമാണെന്നതും ഈ ദിനത്തില്‍ ഓര്‍ക്കാം.

സ്വന്തം ജീവനും അവരുടെ കുടുംബത്തിന്റെ ജീവനും തൃണവത്ക്കരിച്ചുകൊണ്ടാണ് അവര്‍ അഹോരാത്രം സേവനമനുഷ്ഠിക്കുന്നത്. സര്‍ക്കാരിനൊപ്പം നിന്ന് അന്താരാഷ്ട്ര തലത്തിലും സംസ്ഥാനതലത്തിലുമുള്ള ചികിത്സാ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നവരാണവര്‍.

ഈ പ്രത്യേക സാഹചര്യത്തില്‍ പോലും മറ്റ് രാജ്യങ്ങളേയും സംസ്ഥാനങ്ങളേയും താരതമ്യപ്പെടുത്തിയാല്‍ ഏറ്റവും കുറച്ച് മരണനിരക്കുള്ള സ്ഥലം കേരളമാണ്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മരണ നിരക്ക് 0.4 ല്‍ നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടേയും പ്രത്യേകിച്ച് ഡോക്ടര്‍മാരുടേയും പ്രയത്‌നം കൊണ്ടാണ് മരണ നിരക്ക് ഇത്രയേറെ കുറയ്ക്കാനായത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരായ ആക്രമണങ്ങള്‍ സമൂഹം പുനര്‍വിചിന്തനം ചെയ്യണം. അവരാണ് നമ്മുടെ ജീവന്‍ രക്ഷാ പ്രവര്‍ത്തകര്‍. അവര്‍ക്കെതിരായ ഒരക്രമവും പൊറുക്കാന്‍ കഴിയില്ല. ഡോക്ടര്‍മാരുടെ മനസ് തളര്‍ത്തുന്ന രീതിയില്‍ ആരും പെരുമാറരുത്. കാരണം നമ്മള്‍ക്ക് ശേഷവും ആ ഡോക്ടറുടെ സേവനം കാത്ത് നിരവധി പേര്‍ നില്‍ക്കുന്നുണ്ടെന്ന് ഓര്‍ക്കണം.

ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ മാനസികാവസ്ഥ നാം മനസ്സിലാക്കണം. അതിനാൽ ഡോക്ടർമാരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. ആരോഗ്യ സ്ഥാപനങ്ങളുടെ നിലനിൽപ്പ് സമൂഹത്തിന്റെ ആവശ്യകതയാണ്.

2021, ഏപ്രിൽ 17, ശനിയാഴ്‌ച

ബാബാ സാഹിബിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ജാതിവ്യവസ്ഥയ്‌ക്കെതിരെ പ്രചരണം ശക്തമാക്കണം

 


ഈ ആഴ്ച, ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കറുടെ 130-ാം ജന്മവാർഷികം ഇന്ത്യയിലുടനീളം ആഘോഷിച്ചു. 1990 മാർച്ച് 31 ന് ഡോ. ​​അംബേദ്കറിന് മരണാനന്തര ഭാരതരത്ന അവാർഡ് നല്‍കി ആദരിച്ചു.  പശ്ചിമ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ സർക്കാർ ബാബാ സാഹേബിന്റെ ജന്മദിനം ലോക സമത്വ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.

ഇന്ത്യക്ക് മാത്രമല്ല ലോകത്തിനും ബാബാ സാഹിബ് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. സമതുലിതമായ ഒരു സമൂഹം, സാമൂഹ്യനീതി, ലോകത്തിലെ നിരാലംബരുടെ ഉന്നമനത്തിനായി അദ്ദേഹം വാദിച്ചു. ഇന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും വ്യത്യസ്ത സാമൂഹിക-സാംസ്കാരിക ഫോറങ്ങളും അവരുടെ സംഭാവനയ്ക്ക് അടിവരയിടുന്നു.

ബാബാ സാഹിബിന്റെ കഴിവും ഫലപ്രാപ്തിയും ഒരു വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ല. സാമ്പത്തികശാസ്ത്രം, സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, നിയമം എന്നീ മേഖലകളിൽ മികച്ച പണ്ഡിതനായിരുന്നു അദ്ദേഹം. തന്റെ അറിവും കഴിവും കൊണ്ട് സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നതും ചൂഷണം ചെയ്യപ്പെടുന്നതുമായ വിഭാഗങ്ങളെ ഉയർത്തിക്കാട്ടുക മാത്രമല്ല, ലോകത്തെ ഒരു പുതിയ സ്വത്വം ഇന്ത്യയിലുടനീളം എത്തിക്കുന്നതിൽ അദ്ദേഹം വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ അറിവിന്റെ അപാരമായ വ്യാപ്തി കാരണം, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനാ ജനാധിപത്യ രാജ്യമായി നമ്മെത്തന്നെ സ്ഥാപിക്കാൻ നമുക്ക് കഴിഞ്ഞു. വികസനം മനുഷ്യന്റെ ആത്യന്തിക ലക്ഷ്യമായിരിക്കണമെന്ന് ഡോ. അംബേദ്കർ വിശ്വസിച്ചു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഇതിന്റെ യഥാർത്ഥ വിവക്ഷ വളരെ കുറച്ച് ആളുകൾക്ക് മനസ്സിലായി.

എന്നാല്‍, ഇന്നും വളരെ കുറച്ചുപേർക്ക് മാത്രമേ ബാബാ സാഹിബിന്റെ വാക്കുകൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളൂ. അത് പിന്തുടരുകയും സ്വാംശീകരിക്കുകയും ചെയ്യുന്നത് വിദൂര സ്വപ്നം പോലെ തുടരുന്നു. 

നിലവിൽ മറ്റെല്ലാ വ്യക്തികളും, സാമൂഹിക സംഘടനകളും, രാഷ്ട്രീയ പാർട്ടികളും അംബേദ്കറുടെ ബൗദ്ധിക വശവും  അദ്ദേഹത്തിന്റെ സാമൂഹിക, രാഷ്ട്രീയ വീക്ഷണവും, സാംസ്കാരിക നവോത്ഥാന ശബ്ദം എന്നിവ 

 അവരുടെ സ്വന്തം മേഖലയിൽ നിന്ന് അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്, കുറച്ച് വർഷങ്ങൾ മുമ്പ് വരെ, ഇന്ത്യയുടെ രാഷ്ട്രീയ ക്യാൻവാസിൽ അംബേദ്കറിനെക്കുറിച്ച് വളരെക്കുറച്ച് പരാമർശങ്ങളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോൾ അംബേദ്കറികൾ ഭാരതീയ ജനപാർട്ടിയുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും അഭിപ്രായത്തോട് വിയോജിക്കുന്നു.

പരമ്പരാഗത അംബേദ്കരിസ്റ്റുകളും വിപ്ലവകാരിയായ അംബേദ്കരിസ്റ്റുകളും തമ്മിൽ വ്യത്യാസങ്ങൾ ഉയർന്നു വരുന്നു. ബി‌എസ്‌പി മേധാവി മായാവതിയും ഭീമ ആർമി മേധാവി ചന്ദ്രശേഖർ 'രാവണനും' തമ്മിലുള്ള അഭിപ്രായ വ്യത്യാസം അപകടകരമാണ്.

ചുരുക്കത്തിൽ, അംബേദ്കറുടെ രചനകളും ജീവചരിത്രവും അഭൂതപൂർവമായ ഉയരങ്ങളിലെത്തി നില്‍ക്കുന്നു. ഇടുങ്ങിയ വൃത്തങ്ങൾക്കും ജാതി ചിന്തകൾക്കും ഇത് മനസ്സിലാക്കാൻ കഴിയില്ല.

ഇപ്പോഴത്തെ കാലഘട്ടത്തിൽ രാജ്യം പലതരം അസ്ഥിരത, കുഴപ്പങ്ങൾ, പിരിമുറുക്കം, മാറ്റം എന്നിവ നേരിടുന്നു. ഈ വീക്ഷണകോണിലാണ് അംബേദ്കറുടെ ആശയങ്ങളുടെ അർത്ഥവും പ്രസക്തിയും വർദ്ധിക്കുന്നത്. സാമൂഹ്യ പ്രക്ഷോഭകാരികളോടുള്ള പ്രക്ഷോഭത്തെക്കുറിച്ചോ, നക്സലിസത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയെക്കുറിച്ചോ, സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അസമത്വത്തെയും അസംതൃപ്തിയെയും കുറിച്ചോ, അല്ലെങ്കിൽ, ജാതി അധിഷ്ഠിത വ്യവസ്ഥയുടെ ആഴം കൂടുന്നതിനെക്കുറിച്ചോ എന്തുമാകട്ടേ, അതാണ് സത്യം. 

ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം ബാബാ സാഹേബിന്റെ രചനകളിലും ജീവചരിത്രത്തിലും പ്രതിഫലിക്കുന്നു. ഇന്ത്യയുടെ സമഗ്രതയും സുരക്ഷയും ശക്തിപ്പെടുത്തുന്ന സംസ്ഥാന നയത്തിന്റെ ഭാഗമായി നാം അത് മനസിലാക്കുകയും സമൂഹത്തിൽ പ്രചരിപ്പിക്കുകയും നടപ്പാക്കുകയും വേണം.

ഉദാഹരണത്തിന് 1934-35 ൽ, ജാതിവ്യവസ്ഥ കെട്ടിപ്പടുക്കുന്ന മതവിശ്വാസങ്ങളെ തകർക്കാതെ, ജാതിവ്യവസ്ഥയുടെ അവസാനം അസാധ്യമാണെന്ന് അംബേദ്കർ എഴുതി. 

വാസ്തവത്തിൽ, ജാട്ട്-പാറ്റ്-തോഡക് മണ്ഡൽ (The Jat-Pat-Todak mandal) 1936 ൽ ഡോ. അംബേദ്കറിനെ മുംബൈയിൽ നിന്ന് ലാഹോറിലേക്ക് ക്ഷണിച്ചു. ജാട്ട്-പാറ്റ്-തോഡക് മണ്ഡൽ ഒരു ഹിന്ദു സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിന്റെ വേദിയായിരുന്നു. വളരെയധികം പ്രേരണയ്ക്ക് ശേഷം ബാബാ സാഹേബ് ക്ഷണം സ്വീകരിച്ച് പ്രസംഗിക്കാമെന്ന് ഏറ്റു. കാരണം, സാമൂഹ്യ പരിഷ്കരണത്തെക്കുറിച്ചുള്ള ബാബാ സാഹിബിന്റെ പ്രത്യയശാസ്ത്രത്തിലും ജാട്ട്-പാറ്റ്-തോഡക് മണ്ഡലിന്റെ പ്രവർത്തന രീതിയിലും വളരെയധികം വ്യത്യാസങ്ങളുണ്ടായിരുന്നു.

ബാബാ സാഹിബിന്റെ പ്രസംഗത്തിന്റെ ഫോർമാറ്റിന്റെ ഒരു പകർപ്പ് അദ്ദേഹം ഇതിനകം നേടിയിരുന്നു.  ജാട്ട്-പാറ്റ്-തോഡക് മണ്ഡലത്തിലെ ചില സംഘാടക അംഗങ്ങൾ മണ്ഡലത്തിന്റെ കാഴ്ചപ്പാടുകളും സാഹചര്യങ്ങളും അനുസരിച്ച് ഈ പ്രസംഗത്തിൽ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. എന്നാൽ ഒന്നും മുറിച്ചു മാറ്റാന്‍ ഡോക്ടർ അംബേദ്കർ സമ്മതിച്ചില്ല.

തൽഫലമായി, ആ വാർഷിക സെഷന്റെ സമ്മേളനം അനിശ്ചിതകാലത്തേക്ക് മാറ്റി. കാരണം, ഈ പ്രസംഗത്തിന്റെ ഉള്ളടക്കത്തിലെ 'മാറ്റങ്ങള്‍' സ്വീകരിക്കുന്നതിനു പകരം പ്രസംഗം നടത്താതിരിക്കുന്നതാണ് ഉചിതമെന്ന് അംബേദ്കർ കരുതി.

ഏകദേശം 85 വർഷത്തിനുശേഷവും ഈ പ്രസംഗത്തിന്റെ പ്രാധാന്യം കുറഞ്ഞിട്ടില്ല. ഡോ. അംബേദ്കർ ഈ പ്രസംഗം 'The Unhilation of Caste' (Apocalypse of Caste) എന്ന ലേഖനത്തിന്റെ രൂപത്തിലാണ് പ്രസിദ്ധീകരിച്ചത്. അതിൽ എഴുതിയ കാര്യങ്ങൾ സ്വീകരിച്ച് സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് യഥാർത്ഥ ഭക്തിയും ദേശസ്‌നേഹവും വര്‍ദ്ധിപ്പിക്കും. 

അദ്ദേഹം എഴുതി - "സാമൂഹിക പരിഷ്കാരങ്ങളുടെ അഭാവത്തിൽ, രാഷ്ട്രീയവും സാമ്പത്തികവുമായ പരിഷ്കാരങ്ങൾ ഫലപ്രദമല്ലാത്തതും അപൂർണ്ണവും അർത്ഥശൂന്യവുമാകും, കാരണം രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന ഘടന സാമൂഹിക വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ, ഹിന്ദു സാമൂഹ്യവ്യവസ്ഥയിൽ, ജാതി എന്നത് പ്രവർത്തനങ്ങളുടെ വിഭജനം മാത്രമല്ല, ഉദ്യോഗസ്ഥരുടെ വിഭജനവുമാണ്."

അതിനാൽ, ഇന്ത്യയിൽ സമത്വ അധിഷ്ഠിത സമൂഹം സ്ഥാപിക്കുന്നതിലും കർശനമായ ഒരു രാഷ്ട്രം സൃഷ്ടിക്കുന്നതിലും ഏറ്റവും വലിയ തടസ്സമാണ് ജാതി വ്യവസ്ഥ.

ജാതിവ്യവസ്ഥയുടെ ആത്മാവ് അടിസ്ഥാനപരമായി സാമൂഹ്യവിരുദ്ധമാണ്. കാരണം ഇത് സമൂഹത്തിലെ പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് തടസ്സമാവുകയും സമഗ്രമായ ചിന്തകൾ വളരാൻ അനുവദിക്കുകയും ചെയ്യുന്നില്ല. ജാതി ചിന്താഗതി മൂലം ഹിന്ദു സാമൂഹ്യ വ്യവസ്ഥയിൽ പരസ്പര പിന്തുണ, വിശ്വാസം, വികാരങ്ങൾ തുടങ്ങിയ സാംസ്കാരിക മാർഗങ്ങളിലൂടെ താഴ്ന്ന ജാതിക്കാർക്കെതിരെ ഉയർന്ന ജാതിക്കാർ ഗൂഢാലോചന നടത്തി. ഈ രീതിയിൽ, ജാതിവ്യവസ്ഥ പൊതുവികാരത്തെയും പൊതുജനാഭിപ്രായത്തെയും പൊതു വ്യക്തതയെയും ആശ്രയിച്ചിരിക്കുന്നു.

അതിനാൽ, എല്ലാത്തരം പരിഷ്കാരങ്ങളും, രാജ്യത്ത് ദേശീയത സ്ഥാപിക്കുന്നതും, സാമൂഹിക ഏകീകരണവും തടയുന്നതിനുള്ള ആയുധമാണ് ജാതിവ്യവസ്ഥ. അതിനാൽ, സ്വതന്ത്രവും സമത്വവും സാഹോദര്യവും അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിന് ജാതിവ്യവസ്ഥയുടെ അവസാനം അനിവാര്യമാണെന്ന് അവർ ആഗ്രഹിച്ചു.

നിർഭാഗ്യവശാൽ, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ പിന്നിട്ടിട്ടും രാജ്യത്ത് ജാതീയതയുടെ വിഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബാബാ സാഹിബിന്റെ സ്വപ്നങ്ങളുടെ രൂപീകരണത്തിന് ഈ വിഷം ഒരു പ്രധാന തടസ്സമാണ്.

വിവിധ വംശീയ വിഭാഗങ്ങളും അസോസിയേഷനുകളും തെരുവിൽ തഴച്ചുവളരുന്നതായി ഞങ്ങൾ കാണുന്നു. കൂടാതെ, അംബേദ്കറികൾ എന്ന് വിളിക്കപ്പെടുന്ന ചിലർ ബാബാസാഹേബിനെ ഒരു പ്രത്യേക ജാതി ആക്കുന്നതിൽ വ്യാപൃതരായിക്കൊണ്ടിരിക്കുന്നു.

മറുവശത്ത്, ചില സങ്കുചിത ചിന്താഗതിക്കാരായ ആളുകൾ ബാബാ സാഹിബിന്റെ ഐഡന്റിറ്റി ഒരു പ്രത്യേക മേഖലയിൽ ഒതുക്കി നിർത്താൻ ശ്രമിക്കുകയാണ്. ഡോ. അംബേദ്കർ ഈ മനുവാദി ചിന്തയെയും ജാതി യൂണിയനെയും ജാതിവ്യവസ്ഥയുടെ പരിപോഷകരെന്ന് വിശേഷിപ്പിച്ചു.

ഈ വംശീയ വിഭാഗങ്ങൾക്ക് മുകളിലായി നാം പുതിയ പാരമ്പര്യങ്ങൾ വളർത്തിയെടുക്കണം, അതിൽ നിന്ന് മാത്രമേ നമുക്ക് സാമൂഹ്യ നീതിയിലേക്ക് നീങ്ങാൻ കഴിയൂ. എന്നാല്‍, അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നമ്മള്‍ പരാജയപ്പെടുന്നുവെന്ന് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നു.

ഒരു രാഷ്ട്രീയ പാർട്ടിയും ജാതിവ്യവസ്ഥയുടെ അന്ത്യം പിന്തുടരാൻ ആഗ്രഹിക്കുന്നില്ല. ഒരു സാമൂഹിക പ്രസ്ഥാനവും ഈ ദിശയിലേക്ക് നീങ്ങുന്നില്ല. മറിച്ച്, ജാതി അടിസ്ഥാനമാക്കിയുള്ള യൂണിയനുകൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഒരു മാരകമായ അടയാളമാണ് - രാജ്യത്തിനും സമൂഹത്തിനും.

രാജ്യത്തിന്റെ താല്പര്യത്തിൽ ബാബാസാഹേബിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നാം മുന്നോട്ട് വന്ന് ജാതിവ്യവസ്ഥയുടെ അന്ത്യം കുറിയ്ക്കണം. 

2021, മാർച്ച് 5, വെള്ളിയാഴ്‌ച

ഇരയെ ഇണയാക്കാന്‍ പ്രേരിപ്പിക്കുന്ന സുപ്രീം കോടതി

 പതിനാറ് വയസ്സ് പ്രായമുള്ള പെണ്‍‌കുട്ടിയെ 12 തവണ തുടര്‍ച്ചയായി പീഡിപ്പിച്ച പ്രതിയോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് പരമോന്നത കോടതി ചോദിച്ചത് നീതിന്യായ വ്യവസ്ഥയുടെ അപച്യുതിയായിട്ടേ കാണാന്‍ കഴിയൂ. 2014-15 കാലഘട്ടത്തിലാണ് അന്ന് 16 വയസ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്. അകന്ന ബന്ധു കൂടിയായിരുന്ന പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു.

വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് ബലാത്സംഗം പുറത്തറിയുന്നത്. പെൺകുട്ടി പ്രായപൂർത്തിയായാൽ ഇരുവരെയും വിവാഹം കഴിപ്പിക്കാമെന്ന് പ്രതിയുടെ അമ്മ വാഗ്ദാനം ചെയ്തതിനാൽ പോലീസിൽ പരാതി നല്‍കിയില്ല. പെണ്‍കുട്ടിയുടെ ഭാവിയെക്കുറിച്ച് ഓര്‍ത്താണ് കുടുംബം അതിന് സമ്മതിച്ചത്. എന്നാൽ പ്രതി നൽകിയ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തതോടെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മഹാരാഷ്ട്രയിൽ സർക്കാർ ഉദ്യോഗസ്ഥനായ പ്രതിക്ക് അറസ്റ്റിലായാൽ ജോലി നഷ്ടപ്പെടുമെന്നായതോടെ കോടതിയെ സമീപിക്കുകയും കീഴ്‌ക്കോടതിയില്‍ നിന്ന് മുൻകൂർ ജാമ്യം നേടുകയും ചെയ്തു. എന്നാൽ, ബോംബെ ഹൈക്കോടതി ഉത്തരവിനെ നിശിതമായി വിമര്‍ശിക്കുകയും ജാമ്യം റദ്ദാക്കുകയും ചെയ്തു.

പ്രതി സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് ചീഫ് ജസ്റ്റിസിന്റെ വിചിത്രമായ ചോദ്യം…”നിങ്ങൾക്ക് അവളെ വിവാഹം കഴിക്കണമെങ്കിൽ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും. ഇല്ലെങ്കിൽ നിങ്ങളുടെ ജോലി നഷ്ടപ്പെട്ട് ജയിലിൽ പോകാം,” വിവാഹം കഴിക്കാന്‍ കോടതി നിര്‍ബന്ധിക്കുകയല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുന്നു. കോടതി നിര്‍ബന്ധിച്ചാലും ഇല്ലെങ്കിലും തന്റെ അനുവാദമില്ലാതെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ച ലൈംഗികമായി പീഡിപ്പിച്ച ആള്‍ക്കെതിരെ നീതി ആവശ്യപ്പെട്ടെത്തിയ പെണ്‍കുട്ടിയോടാണ് കോടതിയുടെ ഈ നിര്‍ദേശം. ആ നിര്‍ദേശം തന്നെ വലിയ തെറ്റായിപ്പോയി. വിവാഹം കഴിച്ചാല്‍ തീരുന്നതാണോ അയാള്‍ ചെയ്ത കുറ്റം? യഥാര്‍ത്ഥത്തില്‍ ഇവിടെ പ്രതിയെ ശിക്ഷിക്കാതെ ഇരയെ ശിക്ഷിക്കുന്നതായിപ്പോയി പരമോന്നത കോടതിയുടെ നടപടി.

ബലാത്സംഗം വിവാഹത്തില്‍ കലാശിക്കുമ്പോള്‍ വിവാഹങ്ങള്‍ ബലാത്സംഗത്തിനുള്ള അനുമതിയായി മാറുകയാണ്. വിവാഹം കഴിച്ചുകഴിഞ്ഞാല്‍ പിന്നെ അതിനുള്ളില്‍ നടക്കുന്ന ശാരീരിക ബന്ധങ്ങളെല്ലാം സന്തോഷകരമാണെന്നും അവിടെ സമ്മതത്തിന് വലിയ പ്രാധാന്യമൊന്നുമില്ലെന്നുമൊക്കെയുള്ള ചിന്തയാണ് ഇത്തരമൊരു നടപടിയ്ക്ക് പിന്നിലെന്ന് നിസ്സംശയം പറയാം. വിവാഹബന്ധത്തിലെ ബലാത്സംഗങ്ങള്‍ സമൂഹവും നിയമവും അംഗീകരിച്ചുകൊടുത്തിരിക്കുന്ന ഒരു കാര്യമാണ്. അതിനെതിരെ ശക്തമായ നിയമനിര്‍മ്മാണം ഉണ്ടാകണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് രാജ്യത്തെ പരമോന്നത നീതിന്യായ വ്യവസ്ഥയുടെ ഭാഗത്ത് നിന്ന് നിഷ്ഠൂരമായ നിര്‍ദേശമുണ്ടായത്.

ഈ കേസില്‍ പ്രതിയായ ആള്‍ ആ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുക വരെയുണ്ടായി. പീഡിപ്പിച്ച കാര്യം പുറത്തറിയിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും സഹോദരനെ കൊന്നുകളയുമെന്നെല്ലാം പറഞ്ഞു. അത്രയും വിഷാത്മകമായ ചിന്താഗതികളാണ് ആ വ്യക്തിയിലുള്ളത്. അത്തരമൊരാളെ ആ പെണ്‍കുട്ടി വിവാഹം കഴിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നതും. യഥാര്‍ത്ഥത്തില്‍ ഇരയെ ഇണയാക്കാന്‍ പറയുന്ന കോടതി നീതിന്യായത്തില്‍ നിന്ന് വ്യതിചലിച്ച് മാട്രിമോണിയല്‍ ബ്യൂറോയായി മാറുകയാണ് ചെയ്തത്.

പ്രതിയായ ആള്‍ക്ക് മറ്റൊരു സൗകര്യം കൂടി കോടതി ചെയ്തുകൊടുത്തുവെന്നതും നീതിയ്ക്ക് നിരക്കാത്ത കാര്യമായി. പ്രതിയുടെ ഹര്‍ജി തള്ളിയെങ്കിലും നാലാഴ്ചത്തേയ്ക്ക് അറസ്റ്റില്‍ നിന്ന് പ്രതിയ്ക്ക് സംരക്ഷണവും സ്ഥിരം ജാമ്യത്തിന് അപേക്ഷിക്കാനുള്ള അനുമതിയും സുപ്രീം കോടതി നല്‍കി. എത്രയും പെട്ടെന്ന് തക്കതായ ശിക്ഷ കൊടുക്കേണ്ടതിന് പകരം പ്രതികള്‍ക്ക് കൂടുതല്‍ സമയവും സൗകര്യവും കോടതികള്‍ ചെയ്തുകൊടുക്കുന്നത് തന്നെയാണ് തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന്.

ഒരാള്‍ നമ്മളെ ആക്രമിച്ചുകഴിഞ്ഞാല്‍ ആ സംഭവം മൂലം നമ്മുക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങള്‍ ജീവിതകാലം മുഴുവന്‍ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. അപ്പോള്‍ നമ്മളെ ആക്രമിച്ച ആ വ്യക്തിയെ തന്നെ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ അത് നമ്മുടെ ജീവിതത്തെ എത്രമാത്രം നശിപ്പിക്കുമെന്നത് ഒന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. വിവാഹം എന്നത് ഒരു ദുര്‍ഗുണ പരിഹാര പാഠശാലയല്ലെന്ന് കോടതികളും തിരിച്ചറിയണം.

2021, ഫെബ്രുവരി 28, ഞായറാഴ്‌ച

വിയോജിപ്പിന്റെ സ്വാതന്ത്ര്യം

 


ഇന്ത്യയില്‍ വിയോജിക്കാനുള്ള മൗലികാവകാശം ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ വ്യവസ്ഥാപിതമായി നിഷേധിക്കുകയാണ്. 2014 മെയ് മാസത്തിൽ അദ്ദേഹം അധികാരമേറ്റയുടനെ ഈ സൂചനകൾ വ്യക്തമായിരുന്നു. 'കോൺഗ്രസ് മുക്ത് ഭാരത്' (ഇന്ത്യ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പൂർണമായും മോചിപ്പിക്കപ്പെടണം) എന്ന മുദ്രാവാക്യം പ്രതിപക്ഷത്തെ തുടച്ചുനീക്കാനുള്ള സർക്കാരിന്റെ പദ്ധതിയെ സൂചിപ്പിക്കുന്നതായിരുന്നു.

ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ അവരോധിച്ചപ്പോള്‍ കാര്യങ്ങൾ കൂടുതൽ വഷളായി. 'ലവ് ജിഹാദ്' എന്ന പേരിൽ മിശ്രവിവാഹങ്ങൾക്കെതിരായ പ്രചാരണവും തുടര്‍ന്ന് ഗോ വധം നിരോധിക്കലുമൊക്കെ അതിന്റെ ഭാഗമാണ്. വിയോജിപ്പിനെ അടിച്ചമർത്താന്‍ ഉപയോഗിക്കുന്ന ആയുധമാകട്ടേ പിടികൂടുന്നവരെ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരില്‍ കേസെടുക്കുന്നതാണ്. സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്ത് ഈ പ്രക്രിയ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നീടത് ജനിപ്പിച്ച രാജ്യമായ ബ്രിട്ടനിൽ നിര്‍ത്തലാക്കുകയും ചെയ്തു. എന്നാല്‍, ഇന്ത്യയിലാകട്ടേ അത് നിലനിര്‍ത്തുകയും ചെയ്തു. 

ഫെബ്രുവരി 13 നാണ് 22 കാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ദിഷ രവി ബംഗളൂരുവില്‍ അറസ്റ്റിലായത്. ഉത്തരേന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ആഭ്യന്തരമന്ത്രി അനിൽ വിജ് ഫെബ്രുവരി 15 ന് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. “രാജ്യത്ത് വിരുദ്ധ ചിന്തകൾ ഉള്ളവരെ പൂർണ്ണമായും ഇല്ലാതാക്കണം (നാഷ് കർ ദേനാ ചാഹിയേ)” എന്നായിരുന്നു ആ പ്രഖ്യാപനം. പ്രശസ്ത ആഗോള പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് ട്വീറ്റ് ചെയ്ത കർഷകരുടെ പ്രതിഷേധ ടൂൾ കിറ്റിന്റെ ബന്ധം ആരോപിച്ചാണ് ബംഗളൂരുവിലെ യുവ പ്രവര്‍ത്തകയായ ദിഷ രവിയെ ഡല്‍ഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത് ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്.

ബംഗളൂരു മൗണ്ട് കാർമൽ കോളേജിലെ വിദ്യാര്‍ത്ഥിയും പരിസ്ഥിതി പ്രവർത്തകയുമായ ദിഷാ രവി രാജ്യത്തിന് ഭീഷണിയായി മാറിയെങ്കിൽ ഇന്ത്യ വളരെ അസ്ഥിരമായ അടിത്തറയിലാണ് നില്‍ക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ പ്രസ്താവന ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന കാലഘട്ടത്തിൽ, മഹാത്മാ ഗാന്ധി ഉൾപ്പടെയുള്ള കൊളോണിയൽ വിരുദ്ധ പ്രവർത്തകരെ ലക്ഷ്യമിട്ടാണ് രാജ്യദ്രോഹക്കുറ്റം (നിയമം) ഉപയോഗിച്ചിരുന്നത്. 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം പീനൽ കോഡിൽ അത് ഉൾപ്പെടുത്തിയത് വളരെയധികം എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും അഭിപ്രായ സ്വാതന്ത്ര്യം തടയാൻ ഇത് ദുരുപയോഗം ചെയ്യുമെന്ന് നിരവധി വിമർശകർ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. നിയമപരമായ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും ആ നിയമം അതുപോലെ നിലനിര്‍ത്തി. പില്‍ക്കാലത്ത് “അഭിപ്രായ ഭിന്നത തകർക്കാന്‍, മിക്കപ്പോഴും ക്രൂരമായ നടപടികളിലൂടെ” ഓരോ ഭരണകൂടവും അതുപയോഗിക്കുന്നു. രാഷ്ട്രീയ നേതാക്കളെ വിമർശിച്ച വ്യക്തികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ 96% കേസുകളും 2014 ൽ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാഷ്ട്രീയ എതിരാളികളുമായി സംവാദത്തിലല്ല അദ്ദേഹത്തിന്റെ സാങ്കേതികത. അവരെ അപകീർത്തിപ്പെടുത്തുകയും ദേശസ്നേഹമില്ലാത്തവരെന്ന് മുദ്ര കുത്തുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ‌എസ്‌എസ്) ഉപയോഗിക്കുന്ന അതേ സ്റ്റാൻഡേർഡ് സാങ്കേതികതയാണിത്. എന്നാൽ ഇത് ഫാസിസത്തിന്റെ അംഗീകൃത ചിഹ്നം കൂടിയാണ്. രാഷ്ട്രീയ എതിരാളികളുടെ തിരഞ്ഞെടുപ്പ് പരാജയം മുതൽ അവരുടെ ഉന്മൂലനത്തിലേക്കുള്ള തന്ത്രവും ഇവര്‍ മെനഞ്ഞെടുക്കുന്നു.

സംസാര സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ജനാധിപത്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അഭിപ്രായ വൈവിധ്യത്തിന്റെയും വിയോജിപ്പിന്റെയും വൈവിധ്യം. ഓരോ സംസ്ഥാനവും ഒരു ദേശീയ സമവായം, സമ്മതിച്ച അടിസ്ഥാനകാര്യങ്ങൾ അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദേശീയ പ്രത്യയശാസ്ത്രത്തിന്റെ പ്രമാണങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഓരോ ജനാധിപത്യ സർക്കാരും ഭരിക്കുന്നത് ഭരണകൂടത്തിന്റെ സമ്മതത്തിലാണ്. പാർലമെന്റിൽ ഭൂരിപക്ഷമുള്ള സർക്കാർ രണ്ടിലും ചേരുമ്പോൾ ഗുരുതരമായ പ്രതിസന്ധി ഉണ്ടാകുന്നു - മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അത് ദേശീയ സമവായമെന്ന നിലയിൽ തൽക്കാലം ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടുകളെയോ പ്രത്യയശാസ്ത്രത്തെയോ തിരിച്ചറിയുന്നു. ഈ ക്ഷണിക ഭൂരിപക്ഷം മുഴുവൻ രാജ്യത്തെയും പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുകയും പ്രതിപക്ഷത്തിന്റെ നിയമസാധുത നിഷേധിക്കുകയും ചെയ്യുന്നു. 

ഈ അപകടം തിരിച്ചറിയുന്നതിൽ പലരും പരാജയപ്പെടുന്നു. ഹിന്ദുക്കൾ മാത്രമാണ് രാഷ്ട്രം രൂപീകരിച്ചതെങ്കിൽ, രാജ്യഭരണത്തിൽ എന്തെങ്കിലും പറയാൻ ന്യൂനപക്ഷങ്ങൾക്ക് രാഷ്ട്രീയമായി യാതൊരു അവകാശവുമില്ലെന്ന് വ്യക്തമാണ്. 'സാംസ്കാരികമായി' (മതപരമായി) അവരെ ഹിന്ദു വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യണം. ഇതാണ് 'ഘർ വാപ്പസി.'

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ആർ‌എസ്‌എസ് അനുഭാവിയായിരുന്നു.  “സംഘ് എന്റെ ആത്മാവാണ്,” എന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സംഘ്‌പരിവാറിനെ അസ്വസ്ഥരാക്കുന്ന വിധത്തില്‍ അദ്ദേഹം ജവഹർലാൽ നെഹ്രുവിനോടുള്ള ആദരവും പ്രഖ്യാപിച്ചിരുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായാണ് നരേന്ദ്ര മോദിയുടെ സമീപനം. അദ്ദേഹം നെഹ്‌റുവിനെയും ഇന്ദിരാ ഗാന്ധിയേയും വെറുക്കുന്നു എന്നു മാത്രമല്ല നെഹ്രു കുടുംബത്തെ തന്നെ വെറുക്കുന്നു. കൗമാര പ്രായം തൊട്ട് മോദി ആർ‌എസ്‌എസിന്റെ പ്രചാരകനായി തുടരുന്നു. അവിടെയാണ് വാജ്പേയിയും നരേന്ദ്ര മോദിയും തമ്മിലുള്ള അന്തരം പ്രകടമാകുന്നത്.

അധികാരത്തിലിരിക്കെ, ഗുജറാത്ത് മുഖ്യമന്ത്രിയായാലും ഇന്ത്യയുടെ പ്രധാനമന്ത്രിയായാലും, തന്റെ സ്വേച്ഛാധിപത്യ നിലപാടും, ഹിന്ദുത്വ മാനസികാവസ്ഥയും, താന്‍ ചോദ്യം ചെയ്യപ്പെടാത്ത മഹാ പ്രതാപിയാണെന്ന് വെളിപ്പെടുത്തുന്നതില്‍ അദ്ദേഹം തെല്ലും മടി കാണിച്ചിട്ടില്ല. പ്രധാനമന്ത്രിയായി ഏഴു വർഷത്തിനിടെ അദ്ദേഹം ഒരു പത്രസമ്മേളനം പോലും നടത്തിയിട്ടില്ല എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. ഇന്ത്യാ ചരിത്രത്തില്‍ ഒരിക്കല്‍ പോലും പത്രസമ്മേളനം നടത്താത്ത പ്രധാനമന്ത്രിയെന്ന ഖ്യാതി നരേന്ദ്ര മോദിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഒരിക്കല്‍ മാത്രം ഒരു പത്രസമ്മേളനം അമിത് ഷായുമായി നടത്തിയതില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അമിത് ഷാ ആയിരുന്നു ഉത്തരം നല്‍കിയത്.

കാബിനറ്റ് സംവിധാനം നിലവിലില്ല. മോദിയെ പ്രശംസിക്കാതെ ഒരു മന്ത്രിയും സർക്കാരിന്റെ നയങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. ഒരു വ്യക്തിത്വ ആരാധനയെ ഫാസിസ്റ്റ് മാതൃകയിൽ പ്രോത്സാഹിപ്പിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളിൽ ഭൂരിഭാഗവും അദ്ദേഹത്തെ അന്ധമായി പിന്തുണയ്ക്കുന്നു.

ഈ അന്തരീക്ഷത്തിൽ, വിയോജിപ്പിനുള്ള അവകാശം അസമമായ ഒരു മത്സരത്തിനെതിരെ പോരാടേണ്ടതുണ്ട്. ഇന്ത്യൻ ജനാധിപത്യം അതിന്റെ ജീവിതത്തിനായി പോരാടേണ്ടതുണ്ട്. അതിന് പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കാൻ വിസമ്മതിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തം.

2021, ഫെബ്രുവരി 6, ശനിയാഴ്‌ച

ലോകം ഉറ്റുനോക്കുന്ന ഇന്ത്യ

 


മറ്റേതൊരു ഇന്ത്യൻ പ്രധാനമന്ത്രിയേക്കാളും നരേന്ദ്ര മോദി അന്താരാഷ്ട്ര അംഗീകാരത്തിനായി കൊതിക്കുന്ന വ്യക്തിയാണ്. ലോകം 'ഹൗഡി മോദി'യെ ഒരു സംഘടിത പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമായിട്ടല്ല, മറിച്ച് സ്വമേധയാ സ്നേഹത്തോടും ബഹുമാനത്തോടും കൂടി ഉരുവിടണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇന്ത്യയിൽ അദ്ദേഹത്തിന്റെ ശക്തിപ്രഭാവം പ്രധാനമായിരുന്നു. അതോടൊപ്പം തന്നെ ലോകത്തിന്റെ പ്രശംസയും അതിലേറെ പ്രധാനമായിരുന്നു. ജനപ്രീതിയുടെ ഒരു വേലിയേറ്റമാണ് അദ്ദേഹത്തെ ഉന്നതങ്ങളിലെത്തിച്ചത്. ആ ഉന്നതി അവിടെത്തന്നെ നിലനിർത്താനുള്ള തന്ത്രം മെനയേണ്ടത് അതിലേറെ പ്രധാനമായിരുന്നു. ഹ്യൂസ്റ്റണില്‍ സംഘടിപ്പിച്ച ഏറ്റവും ചെലവേറിയ 'ഹൗഡി മോദി' തരംഗം ഇപ്പോള്‍ ജനങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയി. ഇന്ന് ലോകത്തെ പല ഭാഗങ്ങളിൽ നിന്നും ഇന്ത്യയെ ഉറ്റുനോക്കുന്നത് മോദിയിലൂടെയാണ്. നയരൂപീകരണത്തിന് അദ്ദേഹം സ്വീകരിച്ച വഴി സാമുദായിക ദ്രൂവീകരണമായിരുന്നു എന്ന് ലോകം മനസ്സിലാക്കി വരുന്നു.

നിലവിലെ കർഷകരുടെ പ്രക്ഷോഭവും അത് മോദി കൈകാര്യം ചെയ്ത രീതിയും കൂടുതൽ നീരസം ക്ഷണിച്ചു വരുത്തി. സമരം ചെയ്യുന്ന കർഷകർക്ക് അവരുടെ ചിട്ടയായ പെരുമാറ്റം കാരണം പല രാജ്യങ്ങളിൽ നിന്നും ഗണ്യമായ പിന്തുണ ലഭിച്ചതിൽ അതിശയിക്കാനില്ല. വിദേശ വിമർശകരെ ഖാലിസ്ഥാനികളെന്ന് വിശേഷിപ്പിക്കുകയായിരുന്നു ബിജെപി നടത്തിയ ഏറ്റവും വലിയ തന്ത്രപരമായ തെറ്റ്. പഞ്ചാബിൽ ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിച്ച മൗലിക വാദ സിഖ് വിഘടനവാദ പ്രസ്ഥാനത്തിന് ഇന്ത്യയിൽ ഒരിക്കലും വേരുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. 

വിമർശകരെ ഖാലിസ്ഥാനികളായി മുദ്രയടിച്ച് തള്ളിക്കളയുന്നതിലൂടെ മോദിയും അനുയായികളും സ്വന്തം നിലപാട് ദുർബലപ്പെടുത്തുകയായിരുന്നു. പാർലമെന്റ് പാസാക്കിയ പ്രസക്തമായ മൂന്ന് കാര്‍ഷിക നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് അതിന്റെ നയങ്ങൾ എന്നാണ് സർക്കാരിന്റെ നിലപാട്. ഇത് സാങ്കേതികമായി ശരിയായിരിക്കാം. എന്നാൽ, ബില്ലുകൾ പാസാക്കിയ രീതി എല്ലാവരും സംശയാസ്പദമായാണ് കണ്ടത്. രാജ്യസഭയിൽ വോട്ടെടുപ്പ് നടത്താന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ ഡപ്യൂട്ടി ചെയർമാൻ വോയ്‌സ് വോട്ട് ഉപയോഗിച്ച് നിയമം പാസാക്കുകയായിരുന്നു. അതിന് അദ്ദേഹം നല്‍കിയ ന്യായീകരണമാകട്ടേ ഏറെ വിചിത്രവും.!! "ഒരു വശം മറ്റേ വശത്തേക്കാള്‍ ഉറക്കെ ഒച്ച വെച്ചു" എന്നായിരുന്നു ഡപ്യൂട്ടി ചെയര്‍മാന്റെ വിശദീകരണം. എന്തുതന്നെയായാലും, കാർഷിക മേഖലയെ “നിയന്ത്രിക്കാൻ” സർക്കാർ ഓർഡിനൻസ് പാത സ്വീകരിച്ചു. ബിജെപി സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ സൗകര്യപൂര്‍‌വ്വം പാർലമെന്റ് ഉപയോഗിക്കുന്നു, അല്ലാത്തപ്പോള്‍ ഒരു വശത്തേക്ക് മാറ്റി വെക്കുന്നു. 

ഇന്ത്യയിലും വിദേശത്തും കർഷകർക്ക് വ്യാപകമായ പിന്തുണയാണ് നേടിക്കൊടുത്തത്.  പ്രാഥമികമായി, രണ്ട് കാരണങ്ങളാലാണ് അവരത് നേടിയത്. അവരുടെ ആവശ്യങ്ങളുടെ ന്യായബോധവും അവരുടെ പ്രചാരണത്തിന്റെ സമാധാനപരമായ സ്വഭാവവുമാണ് അവര്‍ക്ക് ആ നേട്ടം കൈവരിക്കാനായത്. വിചിത്രമെന്നു പറയട്ടെ, സർക്കാർ എവിടെയും ഒരു പ്രശ്നവും കാണുന്നില്ലെന്ന് നടിച്ചു. റിപ്പബ്ലിക് ദിനം വരെ ഇത് തുടർന്നു. പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള കര്‍ഷകരും പ്രതിനിധികളും മാർച്ച്‌ നടത്തി. അധികാരികൾക്ക് സഹിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതലായിരുന്നു അത്. ഗവൺമെന്റിന്റെ ഏജന്റുമാർ നടപടിയെടുക്കുകയും ഒടുവിൽ കണ്ണീർവാതകവും ജലപീരങ്കികളും ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടും കൃഷിക്കാർ പിന്മാറാന്‍ കൂട്ടാക്കിയില്ല. കര്‍ഷകരെ സമരത്തില്‍ നിന്ന് പിന്മാറ്റാന്‍ മോഡി സർക്കാർ രണ്ട് വർഷത്തേക്ക് നിയമങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കാമെന്ന വാഗ്ദാനം നല്‍കിയെങ്കിലും അതും വിലപ്പോയില്ല. കാരണം, അത് സര്‍ക്കാരിന്റെ തന്ത്രമായിരുന്നുവെന്ന് കര്‍ഷകര്‍ക്ക് ബോധ്യമായതു തന്നെ. 

രണ്ട് വർഷത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് സര്‍ക്കാര്‍ പരാമർശിച്ചില്ല. കര്‍ഷകരുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാമെന്ന് സുപ്രീം കോടതിയില്‍ ബോധിപ്പിച്ചെങ്കിലും അതും കര്‍ഷകര്‍ക്ക് സ്വീകാര്യമല്ലായിരുന്നു. കാരണം, കമ്മിറ്റിയില്‍ സര്‍ക്കാര്‍ അനുകൂലികളായിരുന്നു എന്നതു തന്നെ. പുതിയ നിയമങ്ങൾ കർഷകർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുമെന്ന സർക്കാരിന്റെ വാദം ആര്‍ക്കും ബോധ്യമായില്ല എന്നതാണ് മോദി സര്‍ക്കാരിന് കിട്ടിയ മറ്റൊരു പ്രഹരം. പുതിയ നിയമങ്ങൾ തങ്ങളുടെ ഉൽ‌പ്പന്നങ്ങളുടെ വില കുറയ്ക്കുമെന്നും കോർപ്പറേറ്റ് ഏറ്റെടുക്കൽ‌ ഭീഷണി നേരിടുമെന്നും കർഷകർ‌ക്ക് അറിയാമായിരുന്നു. ഈ സർക്കാർ വലിയ പരിഷ്കരണത്തിലൂടെ മുന്നോട്ടുവച്ച രീതി  സ്വേച്ഛാധിപത്യപരമായിരുന്നു എന്നതാണ് രാഷ്ട്രീയ വശം. ഇന്ത്യയെയും ഇന്ത്യയെ ഭരിക്കുന്നവരെയും ലോകം ഇപ്പോള്‍ ഉറ്റുനോക്കുകയാണ്. തന്റെ ധിക്കാരപരമായ സമീപനം മൂലം മൂല്യത്തകർച്ച  അനുഭവപ്പെടുന്നത് മോദിക്ക് ഒരു പുതിയ അനുഭവമായിരിക്കണം.

  തന്റെ വാക്ധോരണിയിലൂടെ ജനങ്ങളെ കൈയ്യിലെടുക്കുന്ന മോദിയുടെ പ്രസംഗങ്ങള്‍ക്ക് മൂല്യച്യുതി സംഭവിച്ചു കഴിഞ്ഞു. നാടകീയത ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. മറിച്ച് ഫലപ്രദമായ, പ്രയോജനകരമായ പരിഷ്കാരങ്ങളാണ് ജനങ്ങള്‍ക്കു വേണ്ടത്. 

സമരം ചെയ്യുന്ന കർഷകർ സ്വയം കാത്തുസൂക്ഷിച്ച അന്തസ്സ് ശ്രദ്ധിക്കാൻ മോദിക്ക് കഴിഞ്ഞില്ല. സമരത്തിനിടയില്‍  സ്വന്തമായി പാചകം ചെയ്യാൻ താല്പര്യപ്പെട്ട അവർക്ക് വാഗ്ദാനം ചെയ്ത ഭക്ഷണം പോലും അവർ മാന്യമായി നിരസിച്ചു.

തന്ത്രങ്ങള്‍ മെനയാന്‍ മിടുക്കനായ, മഹാനായ അമിത് ഷായെ എവിടെയും കാണാനില്ല. തന്റെ അടവുകളൊന്നും വിലപ്പോകാത്ത ഒരു മേഖലയാണിതെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കാം. ഒരു വർഷം 12,000 കർഷകർ ആത്മഹത്യ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അവർക്ക് തിരിച്ചടയ്ക്കാൻ കഴിയാത്ത കടങ്ങൾ, പരാജയപ്പെടുന്ന വിളകൾ, തെറ്റായ കണക്കുകൂട്ടലുകൾ - അവരെ നിരാശയിലേക്ക് നയിക്കുന്ന നിരവധി കാരണങ്ങളുണ്ട്. അത്തരം വിനാശകരമായ വസ്തുതകൾ നമ്മുടെ പാർലമെന്റ് നടത്തുന്നവരിൽ പോലും മതിപ്പുളവാക്കുന്നില്ല. നിരവധി എംപിമാർ കർഷകരുടെ വിഷയത്തിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുപോലും അതൊന്നും ചെവിക്കൊള്ളാതെ താന്‍‌പോരിമ കാണിക്കുന്ന മോദിയും അമിത് ഷായും നാളെ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് തീര്‍ച്ച.

 ഇത്തരം സാഹചര്യങ്ങളിൽ കൂട്ടുത്തരവാദിത്വത്തോടെ ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണ്. അതിനാണ് ജനങ്ങള്‍ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയച്ചത്. എന്നാൽ ഇന്നത്തെ ഇന്ത്യയിൽ ഒരു ചര്‍ച്ചയ്ക്ക് സർക്കാർ വിസമ്മതിക്കുകയും, കര്‍ഷകരുടെ ന്യായമായ അവകാശങ്ങളെ തിരസ്ക്കരിക്കുകയും ചെയ്യുന്നത് ജനാധിപത്യ പ്രക്രിയെ കുഴിച്ചുമൂടുന്നതിന് തുല്യമാണ്. ചര്‍ച്ചയുമില്ല വിശദീകരണവുമില്ല. സര്‍ക്കാര്‍ അവര്‍ക്കിഷ്ടമുള്ളത് ചെയ്യുന്നു. ആരും ചോദിക്കാനില്ല. ചോദിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്നു, അല്ലെങ്കില്‍ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുന്നു...!   

ഇതല്ല ഭരണഘടനാ നിർമാതാക്കൾ വിഭാവനം ചെയ്തത്. ഈ നിലയിക് മുന്നോട്ടു പോകുന്നത് നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയുടെ പതനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

2021, ജനുവരി 20, ബുധനാഴ്‌ച

അമേരിക്കയുടെ കണക്കെടുപ്പ് സമയം


 പണ്ടു കാലത്ത് ഒരു നാടന്‍ ചൊല്ലുണ്ടായിരുന്നു – “കുറുന്തോട്ടിക്ക് വാതം പിടിച്ചാലോ” എന്ന്. വാ​​​​​​​ത​​​​​​​രോ​​​​​​​ഗ​​​​​​​ത്തി​​​​​​​നു​​​​​​​ള്ള ഒരു പ്രധാന മരുന്നാണ് കഷായം. അതിന്റെ ഔഷധക്കൂട്ടുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘കുറുന്തോട്ടി’ എന്ന ഔഷധ സസ്യം. ആ കു​​​​​​​റു​​​​​​​ന്തോ​​​​​​​ട്ടി​​​​​​​ക്കു ത​​​​​​​ന്നെ വാ​​​​​​​തം പി​​​​​​​ടി​​​​​​​ച്ചാ​​​​​​​ൽ പി​​​​​​​ന്നെ ക​​​​​​​ഷാ​​​​​​​യം ഉ​​​​​​​ണ്ടാ​​ക്കാ​​​​​​​നാ​​​​​​​വി​​​​​​​ല്ല. വാ​​​​​​​തം ഭേ​​​​​​​ദ​​​​​​​മാ​​​​​​​കാ​​​​​​​തെ വി​​​​​​​നാ​​​​​​​ശ​​മു​​​​​​​ണ്ടാ​​വും. ഏതാണ്ട് ആ അവസ്ഥയിലാണ് ഇപ്പോള്‍ അമേരിക്കയിലെ രാഷ്ട്രീയ പ്രതിസന്ധി കടന്നുപോകുന്നത്.

ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിലെ കൊടുങ്കാറ്റ് രാജ്യത്തെ നടുക്കി, ലോകത്തെ ഞെട്ടിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിക്കാൻ വിസമ്മതിച്ച ഒരു പ്രസിഡന്റ്, അധികാര കൈമാറ്റത്തിൽ സഹകരിക്കാൻ വിസമ്മതിക്കുകയും കോൺഗ്രസിനെ ആക്രമിക്കാൻ അദ്ദേഹത്തിന്റെ അനുയായികളെ പ്രേരിപ്പിക്കുകയും, അക്രമാസക്തരായ ജനക്കൂട്ടം ക്യാപിറ്റോള്‍ മന്ദിരത്തില്‍ ഇരച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും രേഖകളും ഉപകരണങ്ങളും മോഷ്ടിക്കുകയും, നീതിന്യായ വ്യവാസ്ഥയെ വെല്ലുവിളിക്കുകയും ചെയ്തു.

ട്രംപുമായി വളരെക്കാലമായി ബന്ധപ്പെട്ടിരുന്ന ക്രൂരമായ പെരുമാറ്റത്തിന്റെ ഏറ്റവും പുതിയ പ്രകടനമായിരുന്നു ക്യാപിറ്റോള്‍ ആക്രമണം. അദ്ദേഹത്തിന്റെ പ്രസിഡന്‍സിയുടെ അവസാന നാളുകളിൽ അപകടകരമായ പരിധിയിലെത്തി അത് രാജ്യത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നതിൽ നിന്ന് കോൺഗ്രസിനെ തടസ്സപ്പെടുത്തുന്നതിനും തടയുന്നതിനുമായി ഒരു കൂട്ടം കലാപകാരികള്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. എന്നാൽ, ആ ആക്രമണം അമേരിക്കയെ സംബന്ധിച്ചിടത്തോളം ലോകത്തിന്റെ മുമ്പില്‍ ശിരസ്സു കുനിക്കേണ്ട അവസ്ഥയും ദുഷ്കീര്‍ത്തിയുമാണ് ഉണ്ടാക്കിക്കൊടുത്തത്.

സ്വാര്‍ത്ഥതയും താന്‍‌പോരിമയും തലയ്ക്കു പിടിച്ച ട്രംപിന്റെ അവസ്ഥയാകട്ടേ അദ്ദേഹത്തെയും അനുയായികളെയും സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും ചെയ്തു. ഈ ആക്രമണം അദ്ദേഹം ആസൂത്രണം ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ അവസാന ദിവസങ്ങളില്‍ അദ്ദേഹത്തിന് വൈറ്റ് ഹൗസില്‍ ഏകാന്ത തടവുകാരനെപ്പോലെ കഴിയേണ്ടി വരില്ലായിരുന്നു. ജനപ്രതിനിധിസഭ രണ്ടാം തവണയാണ് അദ്ദേഹത്തെ ഇംപീച്ച് ചെയ്തത്. പല കമ്പനികളും അദ്ദേഹത്തിന് പ്രചാരണ സംഭാവന വെട്ടിക്കുറയ്ക്കുകയും ബിസിനസ്സ് ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മക്കളുടെ ബിസിനസ് സാമ്രാജ്യം ഒന്നൊന്നായി തകര്‍ന്നു വീണുകൊണ്ടിരിക്കുന്നു. അവര്‍ക്ക് ലഭിച്ചിരുന്ന നിരവധി ബിസിനസ് കരാറുകള്‍ റദ്ദു ചെയ്യപ്പെട്ടു.


ഒരു തകർന്ന രാജ്യത്തിന്റെ ഭീകരമായ യാഥാർത്ഥ്യങ്ങളെ കഴിഞ്ഞയാഴ്ചത്തെ സംഭവങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്നതാണ് മറ്റൊരു കാഴ്ചപ്പാട്. ജോ ബൈഡന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതോടെ ആ യാഥാര്‍ത്ഥ്യങ്ങള്‍ എളുപ്പത്തിൽ അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിക്കാനാവില്ല.

സെനറ്റിനെയും സഭയെയും നിയന്ത്രിക്കുന്ന തന്റെ പാർട്ടിയുടെ നിർണായക നേട്ടത്തോടെയാണ് പ്രസിഡന്റ് ബൈഡന്‍ ഭരണം ആരംഭിക്കുന്നതെങ്കിലും ആ ഭരണം അദ്ദേഹത്തിന് കൂടുതൽ ബുദ്ധിമുട്ടിലാക്കും. ആഴത്തിൽ ഭിന്നിച്ച ഒരു രാജ്യത്തെ സുഖപ്പെടുത്താനും ഏകീകരിക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞ അത്ര എളുപ്പം പൂര്‍ത്തീകരിക്കാനാവില്ല. രാജ്യത്തെ ഏകീകരിക്കാനുള്ള ശ്രമങ്ങൾക്കിടയില്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള വംശീയ സംഘർഷങ്ങളും പരിഹരിക്കേണ്ടതുണ്ട്. പകർച്ചവ്യാധി രാജ്യത്ത് പ്രകോപനം സൃഷ്ടിക്കുകയും നാശമുണ്ടാക്കുകയും ചെയ്യുന്നതിനിടയില്‍ ഈ വെല്ലുവിളികളും നേരിടേണ്ടതുണ്ട്. അത് അദ്ദേഹത്തിന്റെ ഭരണനിർവഹണത്തിലെ ആദ്യത്തെ വെല്ലുവിളിയായിരിക്കും. തന്നെയുമല്ല, അതിന് ദേശീയ സമവായവും ഉഭയകക്ഷി സഹകരണവും ആവശ്യവുമാണ്.

രാജ്യം സുസ്ഥിരമാക്കാനുള്ള ബൈഡന്റെ ശ്രമം ട്രംപിന്റെ രാഷ്ട്രീയ ഭാവിയെ ആശ്രയിച്ചിരിക്കും. വൈറസ് അടങ്ങുകയും സാമ്പത്തിക വീണ്ടെടുക്കൽ ഉറപ്പാക്കുകയും ചെയ്യുന്നതിനപ്പുറമായിരിക്കും അത്. ട്രംപിനെ സഭ ഇംപീച്ച്‌മെന്റ് ചെയ്തിട്ടും സെനറ്റ് അദ്ദേഹത്തെ ശിക്ഷിക്കാൻ സാധ്യതയില്ല. റിപ്പബ്ലിക്കൻ പാർട്ടിക്ക് പാർട്ടിയുടെ തന്നെ പിടിവിടുന്നോ അല്ലെങ്കില്‍ പിളര്‍പ്പ് രൂപപ്പെടുന്നോ എന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ ഭാവി. സെനറ്റിലെ അതിന്റെ മുതിർന്ന നേതൃത്വം ക്യാപിറ്റോള്‍ ആക്രമണത്തെ അപലപിക്കുകയും തിരഞ്ഞെടുപ്പില്‍ ‘മോഷണം’ നടന്നെന്ന ട്രംപിന്റെ വിവരണം നിരസിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഏതാനും റിപ്പബ്ലിക്കൻ കോൺഗ്രസുകാരും ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്തു.

ട്രംപിനെ വൈറ്റ് ഹൗസില്‍ നിന്നും സെനറ്റിൽ നിന്നും ഒഴിവാക്കുകയും ഇപ്പോൾ ഇംപീച്ച് ചെയ്യപ്പെടുകയും ചെയ്യുന്ന അപകടകരമായ ബാധ്യതയായി പാർട്ടി മോഡറേറ്റുകൾ ഇപ്പോൾ കണ്ടേക്കാം. എന്നാൽ താഴെത്തട്ടിലുള്ള പ്രവർത്തകർക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ അടിത്തറയ്ക്കും നിരവധി റിപ്പബ്ലിക്കൻ കോൺഗ്രസുകാർക്കും അങ്ങനെയാകണമെന്നില്ല.

മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കൾക്ക് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുള്ള സമ്മർദ്ദത്തെ നേരിടാൻ കഴിയുമോ എന്നതാണ് ചോദ്യം. തിരഞ്ഞെടുപ്പ് വിജയത്തിൽ ട്രംപ് വഞ്ചിക്കപ്പെട്ടു എന്ന അസത്യം അവരിൽ പലരും വിശ്വസിക്കുന്നു. വലതുപക്ഷ രാഷ്ട്രീയ ശക്തികൾ താഴേക്കിറങ്ങിയേക്കാം, പക്ഷേ പുറത്തുപോകണമെന്നില്ല. വർഷങ്ങളായി ട്രംപിന്റെ ധൈര്യത്തില്‍ വളര്‍ന്നു പന്തലിച്ച വെളുത്ത മേധാവിത്വ ​​ഗ്രൂപ്പുകൾ സമീപകാല ആക്രമണത്തിൽ നിന്നും തുടർന്നുള്ള സംഭവവികാസങ്ങളിൽ നിന്നും കൂടുതല്‍ ഊര്‍ജ്ജം കൈവരിച്ചിട്ടുണ്ട്. എന്തും എവിടെയും എങ്ങനെയും നടപ്പിലാക്കാമെന്ന ധാരണ അവരില്‍ വളര്‍ന്നു പന്തലിച്ചിട്ടുണ്ട്.

ഇംപീച്ച്‌മെന്റ് നീക്കത്തിനായുള്ള ഡമോക്രാറ്റുകളുടെ രാഷ്ട്രീയ കണക്കുകൂട്ടൽ ഒരു കലാപത്തിന് കാരണമായ ട്രംപിനെ കുറ്റക്കാരനാക്കി നിയമത്തെ ഉയർത്തിപ്പിടിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയ ‘മരണവാർത്ത’ എഴുതി റിപ്പബ്ലിക്കൻ പാർട്ടിയെ ഭിന്നിപ്പിക്കുകയും ഭൂരിപക്ഷം അദ്ദേഹത്തെ നിരാകരിക്കുകയും ചെയ്യും. സമൂലമായ ‘ട്രംപിന്റെ പാർട്ടി’ വീണ്ടെടുക്കാൻ റിപ്പബ്ലിക്കൻമാർക്ക് കഴിയുമോ എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല. ജെന്നിഫർ റൂബിൻ അടുത്തിടെ വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയതുപോലെ, “റിപ്പബ്ലിക്കൻമാരുടെ ഞെട്ടിക്കുന്ന എണ്ണം ട്രംപിന്റെ അക്ഷരപ്പിശകിൽ തുടരുന്നു.”


അതിനാൽ രാഷ്ട്രീയ പ്രക്ഷുബ്ധത ഒരു യഥാർത്ഥ സാധ്യതയായി തുടരുന്നു. പ്രത്യേകിച്ചും തീവ്ര വലതുപക്ഷ അക്രമം ഇപ്പോൾ അമേരിക്കൻ രാഷ്ട്രീയ ഭൂപ്രകൃതിയുടെ ഭാഗമാണ്. ട്രംപിന്റെ ഭരണകാലത്ത് അദ്ദേഹം പകര്‍ന്നുകൊടുത്ത ധൈര്യത്തിലും ഊര്‍ജ്ജത്തിലും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടിരുന്ന തീവ്രവാദ ഗ്രൂപ്പുകൾ സ്ഥിരതയ്ക്ക് ഭീഷണിയായി തുടരും. യുഎസ് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പുകള്‍ ഇത് സൂചിപ്പിക്കുന്നു. സായുധരായ വെളുത്ത മേധാവിത്വ ​​ഗ്രൂപ്പുകൾ രാജ്യത്തിന് ഏറ്റവും മാരകമായ ഭീഷണികളിലൊന്നാണ്. “വംശീയമായി പ്രേരിത അക്രമ തീവ്രവാദം പ്രധാനമായും വെളുത്ത മേധാവിത്വവാദികളിലാണെന്നും, ആഭ്യന്തര ഭീകരവാദ ഭീഷണികളിൽ ഭൂരിഭാഗവും അവര്‍ പ്രതിനിധീകരിക്കുന്നതായി കഴിഞ്ഞ ഒക്ടോബറിൽ നടന്ന കോൺഗ്രസ് സാക്ഷ്യപത്രത്തിൽ, എഫ്ബിഐ ഡയറക്ടർ വെളിപ്പെടുത്തിയിരുന്നു.

ജോ ബൈഡന്റെ ഉദ്ഘാടനത്തിനും അതിനുമപ്പുറത്തും രാജ്യത്തുടനീളം അക്രമപരമായ പ്രതിഷേധം നടക്കുമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്ഘാടന ദിവസം തീവ്രവാദ ഗ്രൂപ്പുകൾ അക്രമം ആസൂത്രണം ചെയ്യുമെന്ന ഭയത്തിനിടയിലാണ് ആയിരക്കണക്കിന് നിയമപാലകരെ വിന്യസിച്ച് വാഷിംഗ്ടൺ അതീവ ജാഗ്രത പുലർത്തുന്നത്.

ഈ രാഷ്‌ട്രീയ പ്രതിസന്ധിയും പ്രശ്‌നകരമായ ആഭ്യന്തര പാരമ്പര്യവും ധ്രുവീകരിക്കപ്പെട്ട അന്തരീക്ഷത്തിൽ കൂടുതൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യത മതിയായ വെല്ലുവിളിയല്ല എന്ന മട്ടിൽ ബൈഡന്റെ ചുമതല കൂടുതൽ കഠിനമാക്കുന്നു. അമേരിക്കയുടെ ആഗോള പ്രശസ്തിക്ക് മങ്ങലേല്‍ക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തെയും ഇത് സങ്കീർണ്ണമാക്കും. ക്യാപ്പിറ്റോളിനെതിരായ ആക്രമണവും ഇംപീച്ച്‌മെന്റ് നാടകവും യുഎസിന്റെ അന്താരാഷ്ട്ര നിലയ്ക്കും പ്രതിച്ഛായയ്ക്കും വലിയ തിരിച്ചടിയായിട്ടുണ്ട്. ട്രംപ് ഏകപക്ഷീയതയെ പിന്തുടർന്ന് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അവഗണിക്കുന്ന നയങ്ങളുടെ പിൻബലത്തിലാണ് ഇത്. ഇവ അമേരിക്കയുടെ മൃദുലമായ സമീപനത്തെ ദുര്‍ബലപ്പെടുത്തുകയും അതിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുകയും ചെയ്തു.

അങ്ങനെ, അമേരിക്കയുടെ രാഷ്ട്രീയ പ്രതിസന്ധി വൈറ്റ് ഹൗസിലെ ഒരു പുതിയ താമസക്കാരനോടൊപ്പം അവസാനിച്ചേക്കില്ല. രാജ്യം ഒരു വഴിത്തിരിവിലായതോടെ രാഷ്ട്രീയം അനിശ്ചിതത്വത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നേക്കാം. എല്ലാത്തിനുമുപരി, ട്രംപ് പോയപ്പോഴും ട്രംപിസം അമേരിക്കൻ സമൂഹത്തിൽ ഉറച്ചുനിൽക്കുന്നു. വാഷിംഗ്ടണിലെ ഡമോക്രാറ്റിക് മേയർ മുറിയൽ ബൗസര്‍ ഇത് വ്യക്തമായി പറയുന്നു: “ട്രംപിസം ജനുവരി 20 ന് മരിക്കില്ല.”

2021, ജനുവരി 19, ചൊവ്വാഴ്ച

ജോ ബൈഡന്‍ അമേരിക്കയുടെ 46-ാം പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

 


വാഷിംഗ്ടണ്‍:  ഇന്ന് - ജനുവരി 20 ബുധനാഴ്ച - നടക്കുന്ന യു എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റേയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്റെയും ഉദ്ഘാടനം മറ്റ് പ്രസിഡന്റുമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായിയിരിക്കും. കോവിഡ് -19 കേസുകൾ, ജനുവരി 6 ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുകൂലിക്കുന്നവർ ക്യാപ്റ്റോള്‍ മന്ദിരത്തിനു നേരെ നടത്തിയ ആക്രമണം, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരിക്കാനുള്ള ട്രംപിന്റെ പദ്ധതി എന്നിവയാണ് വ്യത്യസ്ഥത പുലര്‍ത്തുന്നത്.

അമേരിക്കയുടെ 46-ാം പ്രസിഡന്റായി അധികാരമേല്‍ക്കാനുള്ള സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ക്കായി ബൈഡന്‍ ഇന്നലെ വൈകീട്ട് വാഷിങ്ടണിലെത്തി. അധികാരമേല്‍ക്കുന്ന ചടങ്ങിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ ചിട്ട തെറ്റാതെ നടക്കുമെങ്കിലും എല്ലാം വെര്‍ച്വലാണ്.

ഇന്ത്യൻ വംശജ കൂടിയായ കമല ഹാരീസ് അമേരിക്കയുടെ 49-ാം വൈസ് പ്രസിഡന്റായും ഇന്ന് ചുമതലയേൽക്കും. അമേരിക്കയുടെ 231 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന വനിതയും ആഫ്രോ ഏഷ്യൻ വംശജയുമാണ് കമലാ ഹാരിസ്.

വാഷിംഗ്ടണിലെത്തിയ ജോ ബൈഡന്‍ ആദ്യം സന്ദര്‍ശിച്ചത് ലിങ്കണ്‍ മെമ്മോറിയലായിരുന്നു. ‘ചില സമയങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ ഒരുമിച്ച് മുറിവുകള്‍ ഉണക്കുമെന്നും’ അദ്ദേഹം പറഞ്ഞു. ഒപ്പം കോവിഡ് ബാധിച്ച് മരിച്ച എല്ലാ യുഎസ് പൗരൻമാര്‍ക്കും ജോ ബൈഡന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

കോവിഡ് പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ സ്‌ഥാനാരോഹണ ചടങ്ങിനു ശേഷമുള്ള പ്രത്യേക വിരുന്നും പരേഡും ഒഴിവാക്കി. സ്‌ഥാനമൊഴിയുന്ന ഡോണള്‍ഡ് ട്രംപ് ഒഴിച്ച്, ജീവിച്ചിരിക്കുന്ന എല്ലാ മുന്‍ പ്രസിഡണ്ടുമാരും ചടങ്ങില്‍ പങ്കെടുക്കും. ആരോഗ്യ കാരണങ്ങളാല്‍ ജിമ്മി കാര്‍ട്ടര്‍ വിട്ടുനിന്നേക്കും. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ചടങ്ങിൽ പങ്കെടുക്കും.

സത്യപ്രതിജ്‌ഞക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് വാഷിംഗ്ടണില്‍ ഒരുക്കിയിട്ടുള്ളത്. വാഷിംഗ്ടണ്‍ ഡിസിയിലേക്ക് സാധാരണയായി ഉപയോഗിക്കുന്ന തന്റെ ആംട്രാക്ക് ട്രെയിനില്‍ എത്തിച്ചേരാന്നായിരുന്നു ബൈഡന്റെ പദ്ധതി. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ അത് ഉപേക്ഷിച്ച് സ്വകാര്യ വിമാനത്തിലാണ് അദ്ദേഹവും പത്നി ഡോ. ജില്‍ ബൈഡനും എത്തിയത്.

അമേരിക്കന്‍ ദേശീയഗാനത്തോടെയാകും ചടങ്ങുകൾ ആരംഭിക്കുക. ഉദ്ഘാടന ചടങ്ങിൽ ആദ്യം പ്രഥമ വനിത ഡോ. ജിൽ ബൈഡൻ ജനങ്ങളെ അഭിസംബോധന ചെയ്യും. ആദ്യം കമല ഹാരിസ് ആകും സത്യപ്രതിജ്ഞ ചെയ്യുക. പിന്നീട് ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

കൃത്യമായ ആരംഭ സമയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പരിപാടി രാവിലെ 11 മണിയോടെ ക്യാപിറ്റോളിന്റെ വെസ്റ്റ് ഫ്രണ്ടില്‍  ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജോർജ്ജ്ടൗൺ സർവകലാശാലയുടെ മുൻ പ്രസിഡന്റും ബൈഡന്‍ കുടുംബത്തിന്റെ ഉറ്റ സുഹൃത്തുമായ ജെസ്യൂട്ട് പുരോഹിതനായ റവ. ലിയോ ജെ. ഒ ദൊനോവന്റെ പ്രബോധനത്തോടെയാണ് നടപടികൾ ആരംഭിക്കുക. ജോർജിയയിലെ സൗത്ത് ഫുൾട്ടണിലെ അഗ്നിശമന സേനയുടെ ക്യാപ്റ്റനാകുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതാ അഗ്നിശമന സേനാംഗമായ ആൻഡ്രിയ ഹാൾ 'Pledge of Allegiance' ചൊല്ലും. 

വൈസ് പ്രസിഡന്റായിരുന്നപ്പോൾ ഗാർഹിക പീഡന വിഷയങ്ങളിൽ ബൈഡനുമായി സഹകരിച്ച, 2020 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തിയ ലേഡി ഗാഗ ദേശീയഗാനം ആലപിക്കും.

2017 ൽ രാജ്യത്തെ ആദ്യത്തെ യുവ കവി പുരസ്കാര ജേതാവായ അമാന്‍ഡ ഗോർമാൻ, "ദി ഹിൽ വി ക്ലൈംബ്" എന്ന പേരിൽ ഒരു കവിത ചൊല്ലും. തുടര്‍ന്ന് ജെന്നിഫർ ലോപ്പസ് അവതരിപ്പിക്കുന്ന പരിപാടിയുണ്ടായിരിക്കും. 2009 ൽ ഒബാമയുടെ ഉദ്ഘാടന വേളയിലുണ്ടായിരുന്ന ബ്രൂക്‌സും പ്രകടനം നടത്തും.

ബൈഡന്‍ കുടുംബത്തിന്റെ ദീർഘകാല സുഹൃത്തായ ഡെലവെയറിലെ വിൽമിംഗ്ടണിലുള്ള ബെഥേൽ ആഫ്രിക്കൻ മെത്തഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിന്റെ പാസ്റ്റർ റവ. സിൽവെസ്റ്റർ ബീമാൻ ആശംസകൾ നേരും.

പാരമ്പര്യമനുസരിച്ച്, 12 മണി കഴിഞ്ഞയുടനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ബൈഡന്  സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 127 വര്‍ഷം പഴക്കമുള്ള, 5 ഇഞ്ച് കട്ടിയുള്ള ബൈഡന്‍ കുടുംബത്തിന്റെ ബൈബിളില്‍ ബൈഡന്‍ കൈവെച്ച് സത്യപ്രതിജ്ഞ ഏറ്റു ചൊല്ലും. അദ്ദേഹത്തിന്റെ പത്നി ജില്‍ ബൈഡനായിരിക്കും ബൈബിള്‍ കൈയ്യില്‍ പിടിക്കുക. 

ആദ്യത്തെ വനിത, ആദ്യത്തെ കറുത്ത അമേരിക്കൻ, ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് സുപ്രീം കോടതിയിലെ ആദ്യത്തെ ലാറ്റിനോ വംശജയായ ജസ്റ്റിസ് സോണിയ സൊട്ടോമയർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഹാരിസിനെപ്പോലെ സോടോമയറും മുൻ പ്രോസിക്യൂട്ടറാണ്.

സോടോമേയറിന് വൈസ് പ്രസിഡന്റുമാര്‍ക്ക് സത്യപ്രതിജ്ഞ ചെയ്ത പരിചയമുണ്ട് - 2013 ൽ വൈസ് പ്രസിഡന്റായി ബൈഡന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത് സോടോമെയര്‍ ആയിരുന്നു. 

രണ്ട് ബൈബിളുകളിൽ ഹാരിസ് സത്യപ്രതിജ്ഞ ചെയ്യും - ഒന്ന് റെജീന ഷെൽട്ടൺ എന്ന അടുത്ത കുടുംബ സുഹൃത്തിന്റെ, മറ്റൊന്ന് തുർഗൂഡ് മാർഷലിന്റെ. രാജ്യത്തെ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസായ മാർഷലിനെ തന്റെ റോള്‍ മോഡലുകളില്‍ ഒരാളായി ഹാരിസ് കാണുന്നു. 

"അമേരിക്ക യുണൈറ്റഡ്" എന്നായിരിക്കും ബൈഡന്റെ ഉദ്ഘാടന പ്രസംഗ വിഷയം. അതാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം അദ്ദേഹം പ്രചരിപ്പിച്ച തീം. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അത് പ്രതിഫലിക്കുമെന്ന്  പ്രതീക്ഷിക്കുന്നു. ഐക്യത്തിനുപുറമെ, കോവിഡ്-19 മഹാമാരിയെക്കുറിച്ചും, പ്രതിരോധത്തെക്കുറിച്ചും, രോഗശാന്തിയെക്കുറിച്ചും സംസാരിക്കുമെന്നും, രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധികളെക്കുറിച്ച് വ്യക്തമായ രീതിയിൽ അദ്ദേഹം സംസാരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

2021, ജനുവരി 17, ഞായറാഴ്‌ച

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തണം


 കൊറോണ വൈറസ് രോഗം (COVID-19) പ്രത്യക്ഷപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായി, അതോടൊപ്പം, അത് ലോകമെമ്പാടും ഇപ്പോഴും നാശം വിതച്ചുകൊണ്ടിരിക്കുന്ന ഒരു പകർച്ചവ്യാധിയായി മാറുകയും ചെയ്തു. ജൈവശാസ്ത്രപരമായ ഭീഷണികൾ പൊതുജനാരോഗ്യ പ്രതിസന്ധികൾ മാത്രമല്ല, സാമ്പത്തിക മാന്ദ്യം, ഉൽപാദന ക്ഷമത, അന്താരാഷ്ട്ര, ആഭ്യന്തര സുരക്ഷാ ആശയങ്ങൾ, ജീവൻ നഷ്ടപ്പെടൽ, നാഗരിക ദുരിതങ്ങൾ എന്നിവയിലൂടെ മുഴുവൻ രാജ്യങ്ങളെയും തളർത്താൻ അതിന് സാധിച്ചു. പകർച്ചവ്യാധി പടർന്നുപിടിക്കുന്ന പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനും ആരോഗ്യ സുരക്ഷാ നടപടികൾ നവീകരിക്കുന്നതിനും ആഗോള നേതാക്കൾ കൂട്ടായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.

സമീപ വർഷങ്ങളിൽ, പകർച്ചവ്യാധികൾ രാജ്യങ്ങളെ ഉണർത്താനുള്ള ആഹ്വാനമായി വർത്തിക്കുന്നു. 2003 ലെ SARS പൊട്ടിത്തെറി ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ രണ്ട് ഡസൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. അപ്പോഴേക്കും ഇത് 8,000 ത്തിലധികം ആളുകളെ ബാധിക്കുകയും 800 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു. 2014 ൽ പശ്ചിമാഫ്രിക്കയിൽ എബോള വൈറസ് പടർന്നുപിടിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ രോഗമായി മാറി. അപരിചിതമായ ഈ രോഗത്തെ നേരിടാൻ ആഫ്രിക്കൻ രാജ്യങ്ങൾ അക്കാലത്ത് 

പര്യാപ്തമായിരുന്നില്ല. രോഗം കണ്ടെത്താന്‍ ദുർബലമായ സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരും അത്തരമൊരു രോഗം കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയിട്ടുണ്ടായിരുന്നില്ല എന്നതാണ് അതിന് കാരണം. 

അത്തരം സമീപകാല ജൈവ ഭീഷണികളാൽ പ്രചോദിതരായ പല സർക്കാരുകളും ഗുരുതരമായ ഭീഷണികളെ തടയുന്നതിനും കണ്ടെത്തുന്നതിനും പ്രതികരിക്കുന്നതിനും ദേശീയ ആരോഗ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഉദാഹരണത്തിന്, പകർച്ചവ്യാധികൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി അതിന്റെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനായി 2019 ൽ സിംഗപ്പൂർ സർക്കാർ നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് (National Centre for Infectious Diseases) സ്ഥാപിച്ചു. സ്കാനിംഗ്, റിസ്ക് അസസ്മെൻറുകൾ, അതുപോലെ തന്നെ ക്രൈസിസ് മാനേജ്മെന്റ്, എപ്പിഡെമോളജിക്കൽ റിസർച്ച്, പ്രതികരണം എന്നിവയെക്കുറിച്ചുള്ള പരിശീലനത്തിലാണ് ഇതിന്റെ പ്രവർത്തനം. മറ്റൊരിടത്ത്, ദക്ഷിണ കൊറിയൻ സർക്കാർ പകർച്ചവ്യാധികൾ നിരീക്ഷിക്കുന്നതിനും പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനും ഡിജിറ്റൽ ആരോഗ്യ സാങ്കേതിക വിദ്യകളിൽ വളരെയധികം നിക്ഷേപം നടത്തി. ഇതിന്റെ വിശദമായ എപ്പിഡെമോളജിക്കൽ ഡാറ്റ ഡാഷ്‌ബോർഡ് രോഗികളെ ട്രാക്കു ചെയ്യുന്നതിലൂടെ COVID-19 അണുബാധ നിരക്ക് വിജയകരമായി നിയന്ത്രിക്കാൻ സർക്കാരിനെ പ്രാപ്തമാക്കി, ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയുകയും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പാൻഡെമിക്കുകളുടെ ആവിർഭാവം തടയുന്നതിനും ജൈവശാസ്ത്രപരമായ ഭീഷണികൾ കണ്ടെത്തുന്നതിനും റിപ്പോർട്ടു ചെയ്യുന്നതിനും നേരത്തെയുള്ളതും വേഗത്തിലുള്ളതുമായ പ്രതികരണങ്ങൾ ഉറപ്പുവരുത്തുന്നതിനും മതിയായ അടിസ്ഥാന സൗകര്യങ്ങളും പരിശീലനം ലഭിച്ച ആരോഗ്യപരിപാലന വിദഗ്ധരുമായി ശക്തമായ ആരോഗ്യസംരക്ഷണ സംവിധാനം കൈകാര്യം ചെയ്യുന്നതിനും, അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും, അതിന്റെ ദുർബലത അളക്കുന്നതിനുമുള്ള ഒരു രാജ്യത്തിന്റെ കഴിവാണ് ആരോഗ്യ സുരക്ഷയെ പ്രധാനമായും സൂചിപ്പിക്കുന്നത്. ആരോഗ്യ സുരക്ഷാ കഴിവുകളുടെ ഏറ്റവും സമഗ്രമായ വിലയിരുത്തൽ ആഗോള ആരോഗ്യ സുരക്ഷാ സൂചികയാണ്. ഈ മേഖലയിലെ 195 രാജ്യങ്ങളെ അത് വിലയിരുത്തുന്നു. ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റി, ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്, ന്യൂക്ലിയർ ത്രെറ്റ് ഓർഗനൈസേഷൻ എന്നിവ പ്രസിദ്ധീകരിക്കുന്നു.

പകർച്ചവ്യാധിയെയോ പകർച്ചവ്യാധികളെയോ നേരിടാൻ ഒരു രാജ്യവും പൂർണ്ണമായും സജ്ജരല്ലെന്ന് 2019 ലെ റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ പൊതുജനാരോഗ്യ സംവിധാനങ്ങളിൽ വലിയ വിടവുകൾ ഉണ്ടാകുന്നത് തടയുന്നു. ഉദാഹരണത്തിന്, മഹാമാരികളുടെ ആവിർഭാവം തടയുന്നതിനുള്ള കഴിവ് കണക്കിലെടുത്ത് 7 ശതമാനത്തിൽ താഴെ രാജ്യങ്ങൾ മുൻനിരയിൽ സ്കോർ ചെയ്തു. മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിനെ നിരീക്ഷിക്കുന്നതിലും കണ്ടെത്തുന്നതിലും റിപ്പോർട്ടു ചെയ്യുന്നതിലും 20 ശതമാനം മാത്രമാണ് മികച്ച സ്കോർ നേടിയത്. അതേസമയം 5 ശതമാനത്തിൽ താഴെ ആളുകൾക്ക് പൊട്ടിപ്പുറപ്പെടലുകളോട് അതിവേഗം പ്രതികരിക്കാനും അവയുടെ വ്യാപനം ലഘൂകരിക്കാനും പൊതുജനാരോഗ്യ, ഭരണ സംവിധാനങ്ങൾ ഉണ്ടായിരുന്നു.

ലോകമെമ്പാടുമുള്ള സർക്കാരുകൾ അവരുടെ ആരോഗ്യ സുരക്ഷ ഉയർത്തുന്നതിന് ഗൗരവമായി പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് വ്യക്തമാണ്. സുപ്രധാന എപ്പിഡെമോളജിക്കൽ ഗവേഷണം നടത്തുക, പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട മെഡിക്കൽ രോഗനിർണയങ്ങളെയും ചികിത്സകളെയും കുറിച്ച് പുതിയ അറിവ് കൊണ്ടുവരിക, മെഡിക്കൽ സ്റ്റാഫിനെ പരിശീലിപ്പിക്കുക, ഏകോപിപ്പിക്കുക പൊതുസ്ഥാപനങ്ങൾ, കമ്മ്യൂണിറ്റികളുമായി ഇടപഴകുക, ഫലപ്രദമായ പൊതുജനാരോഗ്യ ഇടപെടലുകൾ രൂപപ്പെടുത്തുക മുതലയായവയാണത്.

ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ പൂർണ്ണമായും മെഡിക്കൽ ഉപകരണങ്ങളും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും കൊണ്ട് സജ്ജീകരിച്ചിട്ടുണ്ടെന്നും, അതുപോലെ തന്നെ അണുബാധ നിയന്ത്രണ രീതികൾ നടപ്പാക്കണമെന്നും സർക്കാരുകൾ ഉറപ്പാക്കണം. മതിയായ ആരോഗ്യപരിപാലന വിദഗ്ധരും ലഭ്യമായിരിക്കണം, മാത്രമല്ല പകർച്ചവ്യാധികളുള്ള രോഗികളെ കൈകാര്യം ചെയ്യുന്നതിനും തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പ്രത്യേക പരിശീലനത്തിലേക്ക് അവർക്ക് പ്രവേശനം ഉണ്ടായിരിക്കണം, പ്രത്യേകിച്ചും പകർച്ചവ്യാധികൾ അല്ലെങ്കിൽ പാൻഡെമിക്സ് പോലുള്ള സമ്മർദ്ദകരമായ സമയങ്ങളിൽ. കൂടാതെ, സമഗ്രമായ മാനേജുമെന്റ്, ഒരുമിച്ച് പ്രവർത്തിക്കുന്ന ഫിസിഷ്യൻമാർ, നഴ്‌സുമാർ, എപ്പിഡെമിയോളജിസ്റ്റുകൾ, പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ, ലബോറട്ടറി സ്റ്റാഫ്, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, സാമൂഹ്യ പ്രവർത്തകർ എന്നിവരടങ്ങിയ ഒരു മൾട്ടിഫങ്ഷണൽ യോഗ്യതയുള്ള ഒരു ടീം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പകർച്ചവ്യാധികൾ ലഘൂകരിക്കുന്നതിന് പൗരന്മാർക്കും താമസക്കാർക്കും സാർവത്രിക ആരോഗ്യ പരിരക്ഷ ലഭ്യമായിരിക്കണം.

വ്യവസായം, വ്യാപാരം, അന്താരാഷ്ട്ര ബന്ധങ്ങൾ, കുടിയേറ്റം, സുരക്ഷ, സാമൂഹിക സേവനങ്ങൾ എന്നിങ്ങനെയുള്ള വിവിധ വീക്ഷണ കോണുകളിൽ നിന്ന് പകർച്ചവ്യാധി അല്ലെങ്കിൽ പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ തന്ത്രങ്ങൾ പഠിക്കുന്നതിന് ഈ മേഖലയിലെ ഗവേഷണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ട്. വാക്സിൻ വികസനം, കേസ് മാനേജ്മെന്റ്, ചികിത്സാ പദ്ധതികൾ, ജീവൻ രക്ഷിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ കണ്ടുപിടുത്തം, ഫലപ്രദമായ മരുന്നുകൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഗവേഷണങ്ങളിൽ നിക്ഷേപിക്കാൻ സർക്കാരുകളെയും സ്വകാര്യമേഖല കമ്പനികളെയും പ്രോത്സാഹിപ്പിക്കണം. കൂടാതെ, ഡിജിറ്റൽ ഹെൽത്ത് ടെക്നോളജികളിൽ നിക്ഷേപം നടത്തേണ്ടത് പ്രധാനമാണ് - അതായത് ലൈവ് ഹെൽത്ത് ഡാറ്റ ഡാഷ്‌ബോർഡുകളും എപ്പിഡെമോളജിക്കൽ റിസർച്ചും - വൈറസ് പൊട്ടിപ്പുറപ്പെടുന്നത് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുന്നവരെ അറിയിക്കാൻ.

അവസാനമായി, ദേശീയ ആരോഗ്യ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തത്സമയ ആഗോള ബയോസർവിലൻസ് ഡാറ്റ, അപ്‌ഡേറ്റ് ചെയ്ത ആരോഗ്യ ഗവേഷണം, സാങ്കേതിക ഉപദേശം, അടിയന്തിര പ്രതികരണ ശ്രമങ്ങൾ എന്നിവ നൽകുന്നതിന് രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ സ്വകാര്യമേഖലയിലേക്കും സിവിൽ സമൂഹത്തിലേക്കും എത്തിച്ചേരേണ്ടതാണ്. കാരണം, മുൻകാലങ്ങളിൽ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ ലഘൂകരിക്കുന്നതിന് അവർ നല്ല സംഭാവനകൾ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, COVID-19 പാൻഡെമിക് സമയത്ത്, അവർ ആഗോള ആരോഗ്യ ശ്രമങ്ങൾക്ക് സംഭാവന നൽകി, സാങ്കേതിക കണ്ടുപിടിത്തങ്ങളിൽ നിക്ഷേപം നടത്തി, ബാധിത സമൂഹങ്ങൾക്ക് അവശ്യ ഉൽ‌പ്പന്നങ്ങളും സേവനങ്ങളും നൽകി, ജീവനക്കാരെ വിദൂരമായി പ്രവർത്തിക്കാൻ പ്രാപ്തരാക്കി.

ഈ നിർണായക ആരോഗ്യ സുരക്ഷാ നടപടികളെ അഭിസംബോധന ചെയ്യുന്നതിലൂടെ, രാജ്യങ്ങൾക്ക് അവരുടെ കഴിവുകൾ ശക്തിപ്പെടുത്താൻ കഴിയും, അതിലൂടെ നിലവിലെ COVID-19 പാൻഡെമിക്കിനെ നന്നായി പരിഹരിക്കാനും ഭാവിയിൽ ഉണ്ടാകുന്ന പൊട്ടിത്തെറികൾ തടയാനും കഴിയും.