വെബ്‌സൈറ്റ് ലോഞ്ചിംഗ് കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആന്റ് നാഷണല്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. കെ മൊയ്തു നിര്‍വഹിച്ചു. മൊബൈല്‍ അപ്ലിക്കേഷന്‍ ലോഞ്ചിംഗ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിംഗ് കമ്പനി ചെയര്‍മാന്‍ രമേശന്‍ പാലേരി നിര്‍വ്വഹിച്ചു. ചടങ്ങില്‍ മീഡിയ പ്ലസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമാനുല്ല വടക്കാങ്ങര, കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്‍ രാജേഷ്, റിയ ട്രാവല്‍സ് ഡയറക്ടര്‍ സാമുവല്‍ തോമസ്, ഇബ്‌റാഹീം ബിന്‍ അബ്ദുല്ല അല്‍ഹെയ്ല്‍ (ഖത്തര്‍), മുഹമ്മദുണ്ണി ഒളകര, ജോസ് ഫിലിപ്പ്, ഖത്തര്‍ ഐ.എം.എഫ് മുന്‍ പ്രസിഡന്റ് അശ്‌റഫ് തൂണേരി, മീഡിയ പ്ലസ് ഇന്ത്യന്‍ ഓപറേഷന്‍സ് മാനേജര്‍ ഷാജു അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തോളമായി ഖത്തറില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് സ്‌മോള്‍ ആന്‍ഡ് മീഡിയം മേഖലകളില്‍ വമ്പിച്ച സ്വാധീനമുണ്ടാക്കുവാന്‍ കഴിഞ്ഞതായി ഡയറക്ടറിയുടെ പ്രകാശനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മീഡിയ പ്ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഉപഭോക്താക്കളുടേയും സംരംഭകരുടേയും താല്‍പര്യവും നിര്‍ദേശവും കണക്കിലെടുത്താണ് ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചത്. വിശദമായ മാര്‍ക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി വര്‍ഷം തോറും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നുവെന്നത് ഡയറക്ടറിയുടെ പ്രചാരത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ടാര്‍ജറ്റഡ് മാര്‍ക്കറ്റിഗിനുള്ള ഇന്‍ട്രാ ഗള്‍ഫ്, ഇന്തോ ഗള്‍ഫ് ബിസിനസ് കോറിഡോറായി ഡയറക്ടറി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. www.gbcdonline.com എന്ന വിലാസത്തില്‍ ഓണ്‍ലൈനിലും ഗൂഗില്‍ പ്ലേ സ്റ്റോറില്‍ gbcd എന്ന വിലാസത്തിലും ഡയറക്ടറി ലഭ്യമാണ്.
No comments:
Post a Comment