200 ജന്‍ ഔഷധി സെന്റര്‍, വിവിധ പദ്ധതികള്‍ക്കായി 1000 കോടി, *പ്ലാസ്റ്റിക് ഇന്‍സ്റ്റിറ്റിയൂട്ട് * പ്ലാസ്റ്റിക് പാര്‍ക്ക് * ഫാര്‍മ പാര്‍ക്ക്, സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തില്‍ വന്‍കിട കേന്ദ്ര പദ്ധതികള്‍: കേന്ദ്രമന്ത്രി അനന്തകുമാര്‍
തിരുവനന്തപുരം: സദ്ഭരണം കാഴ്ചവച്ച മോദി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരളത്തിന് സമ്മാനമായി വന്‍കിട കേന്ദ്ര പദ്ധതികള്‍. സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും നൂറുകണക്കിന് ഉദ്യോഗാര്‍ത്തികള്‍ക്കും തൊഴിലവസരം നല്‍കുന്ന മൂന്ന് ബൃഹത് പദ്ധതികള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജി സെന്റര്‍, പ്ലാസ്റ്റിക് പാര്‍ക്ക്, ഫാര്‍മാ പാര്‍ക്ക് എന്നിവ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതിന് പുറമേ കുറഞ്ഞ വിലക്ക് ജനറിക് മരുന്നുകള്‍ ലഭ്യമാക്കുന്ന 200 ജന്‍ ഔഷധി സെന്ററുകള്‍ കേരളത്തിന് അനുവദിക്കുമെന്നും കേന്ദ്ര മന്ത്രി അനന്തകുമാര്‍ പറഞ്ഞു. 70 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാകുമെന്നതിനാല്‍ പദ്ധതി സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാവും. 100 രൂപയുടെ മരുന്നുകള്‍ക്ക് 30 രൂപ നല്‍കിയാല്‍ മതിയെന്നതാണ് ജന്‍ ഔഷധി കേന്ദ്രത്തിന്റെ പ്രത്യേകത. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തില്‍ രാജ്യത്ത് ഇത്തരത്തിലുള്ള 3000 സെന്ററുകളാണ് ആരംഭിക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഘട്ട്, ത്സാര്‍ഖണ്ഡ്, മധ്യപ്രദേശ്, ആസാം എന്നിവിടങ്ങളില്‍ ഇതിനോടകം പദ്ധതി നടപ്പിലാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സെന്റട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പഌസ്റ്റിക് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയും, പഌസ്റ്റിക് പാര്‍ക്കും, ഫാര്‍മ പാര്‍ക്കും ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഉടനനടി നടപടിയെടുക്കും, ഇതിന് സ്ഥലം കണ്ടത്തെി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ ഒരുമാസത്തിനകം ധാരണാ പത്രം ഒപ്പുവയ്ക്കും. പഌസ്റ്റിക് പാര്‍ക്കിന് 100 ഏക്കറും ഫാര്‍മ പാര്‍ക്കിന് 200 മുതല്‍ 500 വരെ ഏക്കര്‍ സ്ഥലമാണ് ആവശ്യമായി വരുന്നത്. ഐഐടി മാതൃകയിലാണ് സെന്റട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പഌസ്റ്റിക് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയുടെ സ്ഥാപിക്കുക. പഌസ്റ്റിക് വ്യവസായവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പഌസ്റ്റിക് പാര്‍ക്ക്. വിവിധ പദ്ധതികള്‍ക്കായി 1000 കോടി രൂപയാണ് പ്രാഥമിക ഘട്ടത്തില്‍ അനുവദിക്കുക. പഌസ്റ്റിക വ്യവസായം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്ക് സ്ഥാപിക്കുന്നത. ആരോഗ്യകാര്‍ഷിക വ്യോമയാന മേഖലകളിലടക്കം പഌസ്റ്റികിന്റെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണിത്. കേരളം വൈദ്യശാസ്ത്ര ഹബ്ബായി വളുരുന്ന പശ്ചാത്തലത്തില്‍ ഫാര്‍മ പാര്‍ക്ക് ഈ മേലഖയുടെ വളര്‍ച്ചക്ക് സഹായകമാകും. മരുന്നുകളുടെ ഉദ്പാദനം, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നിവയടങ്ങുന്ന വിവിധ സ്ഥാപനങ്ങളാണ് ഫാര്‍മ പാര്‍ക്കില്‍ ഉള്‍പ്പെടുന്നത്. കയറ്റുമതി സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് ഫാര്‍മ പാര്‍ക്ക് രൂപകല്‍പ്പന ചെയ്യുന്നത്.
പാത ഇരട്ടിപ്പിക്കല്‍, വൈദ്യൂതീകരണം, പുതിയ സര്‍വീസുകള്‍ എന്നിങ്ങനെ വിവിദോദ്ദേശ പദ്ധതികള്‍ക്കായി കേരളവും റെയില്‍വേയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തിന് ഏറെ ഉപകാരപ്പെടും. ഫാക്ടിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ 1000 കോടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. 2008 മുതല്‍ ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും എ.കെ ആന്റണി മുതല്‍ ശശി തരൂര്‍ വരെ മന്ത്രിമാരുണ്ടായിട്ടും അക്കാലത്ത് ഇത് അവഗണിക്കപ്പെടുകയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നിന്ന് എട്ടു കേന്ദ്ര മന്ത്രിമാരുണ്ടായിരുന്നു. എന്നിട്ടുപോലും കേരളത്തില്‍ വികസനമെന്തെന്നറിഞ്ഞിട്ടില്ലെന്നും അനന്തകുമാര്‍ പരിസഹിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാക്കളായ വി.മുരളീധരന്‍, ജെ.ആര്‍. പത്മകുമാര്‍, അഡ്വ. എസ്. സുരേഷ് എന്നിവരും പങ്കെടുത്തു.

ബി.ജെ.പി. മീഡിയ സെല്‍
No comments:
Post a Comment