ഒന്നിലും വിശ്വസിക്കാതെ, ഏതെങ്കിലും ചില വിശ്വാസങ്ങളെ മുറുകെപ്പിടിക്കാതെ, മനുഷ്യന് ജീവിക്കാനാവുകയില്ല.
പരീക്ഷിച്ചറിഞ്ഞേ വിശ്വസിക്കൂ എന്നു ശഠിച്ചാല്‍ ഒരു അപ്പക്കഷണം പോലും ഭക്ഷിക്കാന്‍ കഴിയാതെ പോകും. അത് ദോഷകരമല്ലെന്നോ പോഷകഗുണമുള്ളതാണെന്നോ എങ്ങനെ അറിയാന്‍ കഴിയും?
നേരിട്ടു കാണാതെയും, അവ്യക്തമായിപ്പോലും കേള്‍ക്കാതെയും പരീക്ഷിച്ച് ബോധ്യപ്പെടാതെയും പലതും വിശ്വസിച്ചാണ് നാം ഓരോ ദിവസവും തള്ളി നീക്കുന്നത്.
എന്തിനേയും വിശ്വസിക്കുന്നതും ആപത്ക്കരമാകുമെങ്കില്‍ എന്തിനെയും അവിശ്വസിക്കുന്നതും ആപത്ക്കരം തന്നെ.
ജീവിതത്തെ താങ്ങി നിര്‍ത്തുന്ന രണ്ട് നെടുംതൂണുകളാണ് ആശയും വിശ്വാസവും.
ആശയറ്റാല്‍ ജീവിതം തകരുന്നു; വിശ്വാസമറ്റാലും അതു തന്നെയാണ് സംഭവിക്കുക.
ആശകള്‍ തന്നെ ചില ചില വിശ്വാസങ്ങളെ ആശ്രയിച്ചാണ് ഉയരുന്നതും വളരുന്നതും.
വിശ്വാസം ആശിക്കാന്‍ വക നല്‍കുന്നു; മനസ്സിനു സമാധാനവും; പ്രഭാതത്തില്‍ ഉണരുമെന്ന വിശ്വാസമില്ലെങ്കില്‍ രാത്രി ആര്‍ക്കാണുറങ്ങാന്‍ കഴിയുക !
No comments:
Post a Comment