Monday, December 30, 2019

പടിയിറക്കി വിട്ട ഹര്‍ത്താലുകള്‍ 2020-ല്‍ തിരിച്ചുവരുമോ?

2019 അവസാനിക്കുമ്പോള്‍ 2020-ല്‍ എന്തെല്ലാം സംഭവ വികാസങ്ങളായിരിക്കും നടമാടുക എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കലണ്ടര്‍ പേജ് ചരിത്രത്താളുകളിലേക്ക് ചിറകൊതുക്കുമ്പോള്‍ പ്രതീക്ഷകളും സ്വപ്നങ്ങളും ചിറകു വിരിക്കുകയായി. ഓരോ പുതുവര്‍ഷത്തിലും സ്വപ്നങ്ങള്‍ നെയ്തുകൂട്ടുമെങ്കിലും അവയില്‍ പലതും നിറവേറ്റാന്‍ കഴിയാറില്ല. ആ നിരാശയില്‍ വീണ്ടും അടുത്ത വര്‍ഷം സ്വപ്നം കാണുന്നവര്‍ ചിലതൊക്കെ സാധിതമാകുന്നതിന്റെ സന്തോഷത്തില്‍ പോയ കാലത്തെ വിസ്മരിക്കുന്നു.

കേരളത്തെ സംബന്ധിച്ച് ഹര്‍ത്താലുകളില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ സ്വയം ശപിക്കപ്പെട്ട് ജീവിതം തള്ളിനീക്കുകയാണ്. എന്നിരുന്നാലും ഈ ​വ​ര്‍ഷ​ത്തെ ക​ണ​ക്കെ​ടു​പ്പു പു​സ്ത​ക​ത്തി​ല്‍ ഏ​റ്റ​വും കു​റ​ച്ചു ഹ​ര്‍ത്താ​ലു​ക​ള്‍ മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഈ ​വ​ര്‍ഷം ന​ട​ന്ന​ത് കേ​വ​ലം അ​ഞ്ചു ഹ​ര്‍ത്താ​ലു​ക​ള്‍ മാ​ത്രം. അ​തു ത​ന്നെ​യും പ​ലേ​ട​ത്തും ഭാ​ഗി​ക​മാ​യി​രു​ന്നു. ഏ​റ്റ​വു​മൊടു​വി​ല്‍ ഡി​സം​ബ​ര്‍ 17ന് ​ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍ത്താ​ലി​ല്‍ കെ​എ​സ്ആ​ര്‍ടി​സി അ​ട​ക്ക​മു​ള്ള സ​ര്‍വീ​സു​ക​ള്‍ ഒ​രു മു​ട​ക്ക​വും കൂ​ടാ​തെ ന​ട​ത്തി. പ​ലേ​ട​ത്തും സ്കൂ​ളു​ക​ളും കോ​ളെ​ജു​ക​ളും പ്ര​വ​ര്‍ത്തി​ച്ചു. പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളെ​യും ബാ​ധി​ച്ചി​ല്ല. മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ക​ട​ക​മ്പോ​ള​ങ്ങ​ളും തു​റ​ന്നു.

പ​ക്ഷേ, ഈ ​ഹ​ര്‍ത്താ​ലി​ല്‍ വ്യാ​പ​ക​മാ​യ ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ള്‍ ത​ക​ര്‍ത്ത​തു മൂ​ലം കൊ​ല്ലം ജി​ല്ല​യി​ല്‍ മാ​ത്രം 31 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണു സം​ഭ​വി​ച്ച​ത്. അ​തു​പോ​ലെ സം​സ്ഥാ​ന​ത്തി​ന്‍റെ ഇ​ത​ര ഭാ​ഗ​ങ്ങ​ളി​ലും. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ചാ​ല്‍ അ​തി​ന്‍റെ ന​ഷ്ടം അ​തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രി​ല്‍ നി​ന്ന് ഈ​ടാ​ക്ക​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ണ്ട്. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്വ​ത്തു​വ​ക​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​വ​ര്‍ക്കു ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വ് ശി​ക്ഷ വി​ധി​ക്കു​ന്ന ഓ​ര്‍ഡി​ന​ന്‍സും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഇ​റ​ക്കി​യി​ട്ടു​ണ്ട്.

ഡി​സം​ബ​ര്‍ 17ലെ ​നാ​ശ​ന​ഷ്ട​ങ്ങ​ള്‍ക്ക് അ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍ സ​മാ​ധാ​നം പ​റ​യേ​ണ്ടി​വ​രു​മെ​ന്നു ചു​രു​ക്കം. കേ​ര​ളം വെ​റു​ത്തു മ​ടു​ത്തു​പോ​യ ഹ​ര്‍ത്താ​ല്‍ എ​ന്ന സ​മ​രാ​ഭാ​സ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന​വ​രും അ​തി​ന്‍റെ പേ​രി​ല്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​വ​രും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ ത​ക​ര്‍ക്കു​ന്ന​വ​രും ദ​യ​യു​ടെ ക​ണി​ക പോ​ലും അ​ര്‍ഹി​ക്കു​ന്നി​ല്ല. ഒ​രു വ​ര്‍ഷ​ത്തി​ന്‍റെ നാ​ലി​ലൊ​ന്നു സ​മ​യം കേ​ര​ള​ത്തെ നി​ശ്ച​ല​മാ​ക്കി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഉ​ത്പാ​ദ​ന ന​ഷ്ടം വ​രു​ത്തി​യി​ട്ടു​ണ്ട്, വി​വി​ധ രാ​ഷ്‌​ട്രീ​യ സം​ഘ​ട​ന​ക​ളും സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളും.

കൊ​ച്ചി ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി​യു​ടെ (സി​സി​സി​ഐ) അ​വ​സാ​ന ക​ണ​ക്ക​നു​സ​രി​ച്ച് ഒ​രു സ​മ്പൂ​ര്‍ണ ഹ​ര്‍ത്താ​ല്‍ കേ​ര​ള​ത്തി​ന് 2,000 കോ​ടി രൂ​പ​യു​ടെ ഉ​ത്പാ​ദ​ന ന​ഷ്ട​മാ​ണു വ​രു​ത്തു​ന്ന​ത്. 2017ല്‍ ​സം​സ്ഥാ​ന​ത്ത് 120 ഹ​ര്‍ത്താ​ലു​ക​ളാ​ണ് ന​ട​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കു​മ്പോ​ള്‍ മൊ​ത്തം ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് ല​ഭ്യ​മാ​കും. ക​ഷ്ടി​ച്ച് ഒ​രു ല​ക്ഷം കോ​ടി രൂ​പ റ​വ​ന്യൂ വ​രു​മാ​ന​മു​ള്ള കേ​ര​ള​ത്തി​ല്‍ ഒ​രൊ​റ്റ വ​ര്‍ഷം ഹ​ര്‍ത്താ​ലു​ക​ള്‍ മൂ​ല​മു​ണ്ടാ​യ ഉ​ത്പാ​ദ​ന ന​ഷ്ടം 2,40,000 കോ​ടി രൂ​പ..! ഇ​ത്ര​യും വ​രു​മാ​നം ല​ഭ്യ​മാ​ക്കാ​ന്‍ ഇ​നി എ​ത്ര വ​ര്‍ഷം വേ​ണ്ടി​വ​രും? 2017ലെ ​ക​ണ​ക്കു മാ​ത്ര​മാ​ണ് ഇ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം 98 ഹ​ര്‍ത്താ​ലു​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍ ന​ട​ന്ന​ത്. ന​ഷ്ടം 1,96,000 കോ​ടി രൂ​പ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ്പു വ​ര്‍ഷ​ത്തെ ഹ​ര്‍ത്താ​ലി​ന്‍റെ ക​ണ​ക്ക് ന​ല്‍കു​ന്ന ആ​ശ്വാ​സം. ആ​കെ​യു​ള്ള അ​ഞ്ചു ഹ​ര്‍ത്താ​ലു​ക​ള്‍ മു​ഖേ​ന ഉ​ണ്ടാ​യ പ​ര​മാ​വ​ധി ന​ഷ്ടം പ​തി​നാ​യി​രം കോ​ടി രൂ​പ മാ​ത്രം. അ​തു​പോ​ലും കേ​ര​ളം പോ​ലെ ദ​രി​ദ്ര​മാ​യ ഒ​രു സാ​മ്പ​ത്തി​ക സ​മൂ​ഹ​ത്തി​ന് ഒ​ട്ടും സ​ഹി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല.

കേ​ര​ളം ക​ണ്ട എ​ക്കാ​ല​ത്തെ​യും വ​ലി​യ പ്ര​ള​യ​ത്തി​ന്‍റെ വ​ര്‍ഷ​മാ​യി​രു​ന്നു 2018. ആ ​വ​ർ​ഷ​മാ​ണ് നൂ​റോ​ളം ഹ​ര്‍ത്താ​ലു​ക​ള്‍ എ​ന്ന​ത് ന​മ്മു​ടെ പൊ​തു​ബോ​ധ​ത്തി​ന്‍റെ വ​ലി​യ പാ​പ്പ​ര​ത്ത​മാ​ണു കാ​ണി​ക്കു​ന്ന​ത്. കേ​ര​ളം പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി​ത്താ​ഴ്ന്ന ദി​വ​സ​ങ്ങ​ളി​ല്‍പ്പോ​ലും തു​ട​ര്‍ച്ച​യാ​യി ഹ​ര്‍ത്താ​ലു​ക​ള്‍ ന​ട​ത്താ​ന്‍ മു​ഖ്യ​ധാ​രാ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ള്‍ പോ​ലും ത​യാ​റാ​യി. അ​വ​ർ​ക്കു മാ​ത്ര​മ​ല്ല, പേ​രും മേ​ല്‍വി​ലാ​സ​വും പോ​ലു​മി​ല്ലാ​ത്ത​വ​ര്‍ക്കും കേ​ര​ള​ത്തി​ല്‍ ഹ​ര്‍ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചു വി​ജ​യി​പ്പി​ക്കാ​ന്‍ ക​ഴി​യും. 2018 ഏ​പ്രി​ല്‍ 15നു ​ന​ട​ത്തി​യ ഹ​ര്‍ത്താ​ല്‍ ഉ​ദാ​ഹ​ര​ണം. മ​ത​തീ​വ്ര​വാ​ദി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച ആ ​ഹ​ര്‍ത്താ​ല്‍ ഇ​ന്നും അ​വ്യ​ക്ത​മാ​യ ഏ​തോ ഒ​രു അ​ജ​ന്‍ഡ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ 17നു ​പ്ര​ഖ്യാ​പി​ച്ച ഹ​ര്‍ത്താ​ലി​നും സ​മാ​ന​മാ​യ മു​ഖ​മാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി​യും സ​ര്‍ക്കാ​രും ഉ​ണ​ര്‍ന്നു പ്ര​വ​ര്‍ത്തി​ച്ച​തു കൊ​ണ്ട് ഭാ​ഗി​ക​മാ​യെ​ങ്കി​ലും ഈ ​ഹ​ര്‍ത്താ​ല്‍ ത​ട​യാ​നാ​യി.

കേ​ര​ള​ത്തി​ല്‍ നി​ന്ന് ഹ​ര്‍ത്താ​ലു​ക​ള്‍ പ​ടി​യി​റ​ങ്ങു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ള്‍ വ​ള​രെ വ്യ​ക്ത​മാ​ണ്. പൊ​തു​മു​ത​ലു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രേ സ​ര്‍ക്കാ​ര്‍ നി​യ​മ​നി​ര്‍മാ​ണം ന​ട​ത്തി. മി​ന്ന​ല്‍ ഹ​ര്‍ത്താ​ലു​ക​ള്‍ക്കു ഹൈ​ക്കോ​ട​തി ത​ട​യി​ട്ടു. അ​നാ​വ​ശ്യ​വും ഒ​രാ​ഴ്ച മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കാ​ത്ത​തു​മാ​യ ഹ​ര്‍ത്താ​ലു​ക​ളു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍, ഓ​ട്ടോ ആ​ന്‍ഡ് ടാ​ക്സി ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍, ഹോ​ട്ട​ല്‍ ആ​ന്‍ഡ് റ​സ്റ്റ​റ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, ടൂ​ര്‍ ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി കേ​ര​ള പൊ​ലീ​സും രം​ഗ​ത്തു​ണ്ട്. ഹ​ര്‍ത്താ​ലി​നെ​തി​രാ​യ ധ​ര്‍മ സ​മ​ര​ത്തി​ല്‍ ഒ​രു മാ​ധ്യ​മം എ​ന്ന നി​ല​യി​ല്‍ ""മെ​ട്രൊ വാ​ര്‍ത്ത'' ഏ​റ്റെ​ടു​ത്ത പ്ര​ച​ണ്ഡ പ്ര​ചാ​ര​ണ​വും ഇ​വി​ടെ അ​ടി​വ​ര​യി​ട്ട് ഓ​ര്‍ക്കേ​ണ്ട​തു​ണ്ട്. ഞ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത പ്ര​തി​ബ​ദ്ധ​താ പൂ​ര്‍ണ​മാ​യ ദൗ​ത്യ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി​ക്കൂ​ടി ഹ​ര്‍ത്താ​ലി​ന്‍റെ പ​ടി​യി​റ​ക്ക​ത്തെ കാ​ണാ​വു​ന്ന​താ​ണ്. 

Tuesday, December 24, 2019

അമിതാവേശം ആപത്തിന് വഴിയൊരുക്കും

പ​തി​നേ​ഴാ​മ​തു ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ന്നു​ന്ന വി​ജ​യ​മാ​ണു ബി​ജെ​പി നേ​ടി​യ​ത്. ഭ​ര​ണ​ത്തു​ട​ർ​ച്ച ല​ഭി​ച്ചു എ​ന്ന​തു മാ​ത്ര​മ​ല്ല ബി​ജെ​പി​യു​ടെ രാ​ഷ്‌​ട്രീ​യ നേ​ട്ടം. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കാ​ൻ ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞു എ​ന്ന​തും എ​ടു​ത്തു പ​റ​യ​ണം. അ​മി​ത് ഷാ ​എ​ന്ന രാ​ഷ്‌​ട്രീ​യ പ​ടു​ത്വ​ത്തി​ന്‍റെ​യും ന​രേ​ന്ദ്ര മോ​ദി എ​ന്ന ഭ​ര​ണ മി​ക​വി​ന്‍റെ​യും ബ​ല​ത്തി​ലാ​ണു ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​യു​ടെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. ഒ​രു ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്തെ 21 സം​സ്ഥാ​ന​ങ്ങ​ളി​ലെ​ങ്കി​ലും ഭ​ര​ണ​നേ​തൃ​ത്വ​മോ പ​ങ്കാ​ളി​ത്ത​മോ ല​ഭി​ച്ചി​രു​ന്നു ബി​ജെ​പി​ക്ക്.
ഒ​രു രാ​ഷ്‌​ട്രീ​യ ക​ക്ഷി എ​ന്ന നി​ല​യി​ൽ സ്വ​യം അ​ഭി​മാ​നി​ക്കാ​നു​ള്ള വ​ക​യാ​ണ് ഇ​തെ​ല്ലാം എ​ന്നു സ​മ്മ​തി​ക്കാം. എ​ന്നാ​ൽ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ന​ട​ന്ന പ്ര​ധാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വി​വി​ധ നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പൊ​തു​വേ പ​രാ​ജ​യ​മാ​ണു ബി​ജെ​പി ഏ​റ്റു​വാ​ങ്ങി​യ​ത്. അ​തി​ൽ അ​വ​സാ​ന​ത്തേ​താ​ണ് ഇ​ന്ന​ലെ വോ​ട്ടെ​ണ്ണ​ൽ‌ ന​ട​ന്ന ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ൾ‌. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി അ​ധി​കാ​ര​ത്തി​ലി​രു​ന്ന ബി​ജെ​പി​ക്ക് ഇ​വി​ടെ ഭ​ര​ണ​ത്തു​ട​ർ​ച്ച ന​ഷ്ട​പ്പെ​ട്ടു. ഝാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച, കോ​ൺ​ഗ്ര​സ്, ആ​ർ​ജെ​ഡി ക​ക്ഷി​ക​ൾ‌ ഉ​ൾ​പ്പെ​ട്ട മ​ഹാ​സ​ഖ്യം കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്കു നീ​ങ്ങി.
 മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ രാ​ഷ്‌​ട്രീ​യ നാ​ട​ക​ങ്ങ​ളി​ൽ‌ നാ​ണം കെ​ട്ടു പോ​യ ബി​ജെ​പി, ഹ​രി​യാ​ന​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ലെ​ത്തി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ദു​ഷ്യ​ന്ത് ചൗ​താ​ല​യു​ടെ ജെ​ജെ​പി​യെ ഒ​പ്പം കൂ​ട്ടി​യാ​ണു വീ​ണ്ടും സ​ർ​ക്കാ​രു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​ക ആ​ശ്വാ​സം കാ​ലു​മാ​റി​വ​ന്ന​പ്പോ​ൾ സ്പീ​ക്ക​ർ അ​യോ​ഗ്യ​രാ​ക്കി​യ എം​എ​ൽ​എ​മാ​രെ ക​ർ​ണാ​ട​ക​യി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും ജ​യി​പ്പി​ക്കാ​നാ​യി എ​ന്ന​താ​ണ്. അ​ങ്ങ​നെ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​ർ അ​ധി​കാ​രം ഉ​റ​പ്പി​ച്ചു. 
വോ​ട്ടെ​ടു​പ്പും ഫ​ല​പ്ര​ഖ്യാ​പ​ന​വും ക​ഴി​ഞ്ഞു ര​ണ്ടു മാ​സ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടും മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ന​ൻ ക​ഴി​യാ​തെ പോ​യ​തു മ​ഹാ​രാ​ഷ്‌​ട്രാ സം​സ്ഥാ​ന ഘ​ട​ക​ത്തി​നു മാ​ത്ര​മ​ല്ല, ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​നു പോ​ലും മാ​ന​ക്കേ​ടാ​യി. ശി​വ​സേ​ന​യ്ക്കെ​തി​രേ ആ​ദ്യം രം​ഗ​ത്തു വ​ന്ന ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​നെ പി​ന്തു​ണ​ച്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​വ​ള​രെ അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ൻ​സി​പി​യി​ൽ പി​ള​ർ​പ്പു​ണ്ടാ​ക്കി ഫ​ഡ്‌​നാ​വി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കി. എ​ന്നാ​ൽ, മ​ന്ത്രി​സ​ഭ​യ്ക്കു 48 മ​ണി​ക്കൂ​ർ ആ​യു​സ് കി​ട്ടി​യി​ല്ല. മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തി​നു വി​ല​പേ​ശി​യ ശി​വ​സേ​ന​യെ കൈ​വി​ടാ​നെ​ടു​ത്ത തീ​രു​മാ​നം ബി​ജെ​പി​ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​യി അ​വ​സാ​നം.  
2014ലെ ​അ​വ​സ്ഥ​യി​ല​ല്ല, ബി​ജെ​പി ഇ​പ്പോ​ൾ എ​ന്ന​താ​ണു പു​തി​യ രാ​ഷ്‌​ട്രീ​യ ചി​ത്രം. ഹി​ന്ദി ബെ​ൽ​റ്റി​ൽ‌ അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന മേ​ൽ​ക്കൈ മി​ക്ക​വാ​റും ന​ഷ്ട​പ്പെ​ട്ടു. പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടു. ക​ർ​ണാ​ട​ക ഒ​ഴി​കെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും പാ​ർ​ട്ടി പ​തി​വു​പോ​ലെ പ​രു​ങ്ങ​ലി​ലാ​ണ്. വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ മേ​ൽ​ക്കൈ പൗ​ര​ത്വ നി​യ​മ​ത്തി​ന്‍റെ​യും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്ട്രി​യു​ടെ​യും പേ​രി​ൽ ന​ട​ക്കു​ന്ന ക​ലാ​പ​ങ്ങ​ൾ മൂ​ലം ന​ഷ്ട​പ്പെ​ടു​ത്താ​തെ നോ​ക്കേ​ണ്ട അ​വ​സ്ഥ. ബി​ഹാ​റി​ൽ സ​ഖ്യ​ക​ക്ഷി​യാ​യ ജെ​ഡി​യു ഇ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ പി​ണ​ക്ക​ത്തി​ലു​മാ​ണ്.
 തു​ട​ർ​ച്ച​യാ​യ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ങ്ങ​ൾ ഒ​രു കാ​ല​ത്ത് കോ​ൺ​ഗ്ര​സി​നെ​യും മ​ത്തു പി​ടി​പ്പി​ച്ചി​രു​ന്നു. ഞ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്നു, നി​ങ്ങ​ൾ വോ​ട്ടു ചെ​യ്യു​ന്നു എ​ന്ന​താ​യി​രു​ന്നു അ​ക്കാ​ല​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്‌​ട്രീ​യ നി​ല​പാ​ട്. ഈ ​നി​ല​പാ​ട് അ​തി​രു​വി​ട്ട​പ്പോ​ൾ ജ​ന​ങ്ങ​ൾ പാ​ർ​ട്ടി​യെ കൈ​വി​ട്ടു. ലോ​ക്സ​ഭ​യി​ൽ മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​വും ഏ​റെ​ക്കു​റെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ഭ​ര​ണ​വു​മു​ണ്ടാ​യി​രു​ന്ന  കോ​ൺ​ഗ്ര​സി​ന് ഇ​പ്പോ​ഴ​ത്തെ ലോ​ക്സ​ഭ​യി​ൽ‌ ഔ​ദ്യോ​ഗി​ക പ​ദ​വി​യു​ള്ള പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം പോ​ലു​മി​ല്ല. ജ​ന​ങ്ങ​ളെ മ​റ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ജ​ന​ങ്ങ​ൾ ന​ൽ​കി​യ മ​റു​പ​ടി​യാ​ണി​ത്. 
മു​ന്ന​റി​യി​പ്പു​ക​ളി​ൽ നി​ന്നു പാ​ഠം പ​ഠി​ക്കാ​തെ പോ​യ​താ​ണ് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​നെ ഇ​ന്ന​ത്തെ നി​ല​യി​ൽ എ​ത്തി​ച്ച​ത്. പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു, ഇ​ന്ദി​ര ഗാ​ന്ധി തു​ട​ങ്ങി​യ അ​തി​ശ​ക്ത​രാ​യ നേ​താ​ക്ക​ളു​ടെ കാ​ല​ത്ത് കോ​ൺ​ഗ്ര​സ് അ​ജ​യ്യ​മാ​യി​രു​ന്നു. അ​തു​ത​ന്നെ​യാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​ടെ‍‍യും അ​മി​ത് ഷാ​യു​ടെ​യും കാ​ല​ത്തെ ബി​ജെ​പി​യും. എ​ന്നാ​ൽ, തു​ട​ർ​ന്നും പാ​ർ​ട്ടി ക​രു​ത്തോ​ടെ നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ജ​ന​ങ്ങ​ളെ ഒ​പ്പം നി​ർ​ത്ത​ണം.
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ​യും പ​രി​ഷ്ക​ര​ണ ന​യ​ങ്ങ​ളു​ടെ​യും തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ ദാ​രി​ദ്യ്ര​ത്തി​ന്‍റെ​യും പേ​രി​ൽ ഏ​റെ പ​ഴി കേ​ട്ട ബി​ജെ​പി സ​ർ​ക്കാ​ർ ഇ​പ്പോ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത് പൗ​ര​ത്വ നി​യ​മ​ത്തി​ലെ ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മെ​ന്ന ആ​രോ​പ​ണ​മാ​ണ്. ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലേ​ക്കെ​ത്തു​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക്  കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ലാ​തെ പോ​യാ​ൽ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ശു​ഭ​സൂ​ച​ക​മാ​വ​ണ​മെ​ന്നി​ല്ലെ​ന്നാ​ണ് രാ​ജ​സ്ഥാ​നും മ​ധ്യ​പ്ര​ദേ​ശും ഇ​പ്പോ​ൾ ഝാ​ർ​ഖ​ണ്ഡും ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.  

Saturday, December 21, 2019

ഭരണഘടന ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് അവകാശമില്ല

ഇന്ത്യയിലെ പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി രാജ്യമൊട്ടാകെ പ്രകടനവും പ്രക്ഷോഭണങ്ങളും പടര്‍ന്നുപിടിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, സമൂഹ മാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും പലവിധ വിവരങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സത്യമേത് മിഥ്യയേത് എന്ന് വിവേചിച്ചറിയാനാവാത്ത അവസ്ഥ.

നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഈ പൗരത്വ ഭേദഗതി ബില്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നാണ് പറയുന്നതെങ്കിലും അതില്‍ മുസ്ലിങ്ങളെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന സംശയമാണ് ഇപ്പോള്‍ നടക്കുന്ന കലാപങ്ങള്‍ക്ക് കാരണം.

ഈ ബില്ലിന്‍റെ സ്വീകാര്യതയെക്കുറിച്ച് ഇപ്പോഴും ആശങ്കകള്‍ നിരവധിയാണ്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളിലെ ആളുകള്‍ ആറു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് ബില്‍ വ്യവസ്ഥ ചെയ്യുന്നു എന്നു പറയുമ്പോള്‍ തന്നെ ഇന്ത്യയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ അഭയം തേടിയിരിക്കുന്ന മുസ്ലിംകളെ പൗരത്വ ഭേദഗതി ബില്‍ ഒഴിവാക്കിയതാണ് കൂടുത പ്രശ്നസങ്കീര്‍ണ്ണമായത്.

എന്നാല്‍, ഇന്ത്യയില്‍ താമസിക്കുന്ന ഒരു മുസ്ലിമിനും ആശങ്കപ്പെടേണ്ടതില്ലെന്നും, അവര്‍ക്ക് യാതൊരു പ്രശ്നവുമുണ്ടാകുകയില്ലെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനവസരത്തില്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന വിളംബരം കത്തുന്ന തീയ്യില്‍ എണ്ണയൊഴിച്ചപോലെയായിത്തീരുകയാണ്.

1987 ജൂലൈ ഒന്നിന് മുമ്പ് ഇന്ത്യയില്‍ ജനിച്ചവരോ അല്ലെങ്കില്‍ മാതാപിതാക്കള്‍ ഈ തിയതിക്ക് മുമ്പ് ജനിച്ചവരോ ആണെങ്കില്‍ അവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇവരുടെ മാതാപിതാക്കള്‍ ഏത് രാജ്യത്ത് നിന്നുള്ളവരായാലും സ്വാഭാവിക ഇന്ത്യന്‍ പൗരത്വം ലഭിക്കും. അസമിലാണെങ്കില്‍ 1971 വരെ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരും അവരുടെ മക്കളും നിയമപരമായി ഇന്ത്യന്‍ പൗരന്മാരാണ്.  അതിനാല്‍ പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം അരങ്ങേറുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശദീകരണം.

2004-ലെ നിയമ ഭേദഗതി പ്രകാരം 1987 ജൂലൈ ഒന്നാണ് കട്ട് ഓഫ് തിയ്യതിയായി പറയുന്നത്. എന്നാല്‍ അസമിലാകട്ടേ 1971ആണ് കട്ട് ഓഫ് തിയ്യതിയായി പറയുന്നത്. അതായത് ഈ വര്‍ഷം വരെ ഇന്ത്യയിലേക്ക് കുടിയേറിയവരും അവരുടെ മക്കളും ഇന്ത്യന്‍ പൗരന്മാരായിരിക്കും. അതിന് മതമോ ജാതിയോ വര്‍ഗമോ അടിസ്ഥാനമാക്കില്ലെന്നുമാണ് നിയമം. ഇക്കാര്യം തെളിയിക്കാന്‍ സാധാരണ രേഖകള്‍ മാത്രം മതിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ സ്ഥിരം തിരിച്ചറിയല്‍ രേഖകളായി പരി​ഗണിക്കുന്ന ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, പാസ്പോര്‍ട്ട് എന്നിവയൊന്നും പൗരത്വം തെളിയിക്കാനുള്ള രേഖകളല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോ​ഗിക അറിയിപ്പ് നല്‍കിയിരിക്കുകയാണിപ്പോള്‍. വോട്ടേഴ്സ് ഐഡി പൗരത്വം തെളിയിക്കുന്ന രേഖയായി കണക്കാക്കുമെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ അറിയിപ്പ്. ഇവ യാത്രാരേഖകളോ ഇന്ത്യയില്‍ താമസിക്കുന്നു എന്നതിന്റെ തെളിവായി സമര്‍പ്പിക്കാവുന്ന രേഖകളോ മാത്രമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

മറുവശത്ത് ഒരാളുടെ ജനന തീയതി, അല്ലെങ്കില്‍ ജനനസ്ഥലം എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും രേഖകള്‍ ഹാജരാക്കി ഇന്ത്യയുടെ പൗരത്വം തെളിയിക്കാന്‍ സാധിക്കുമെന്നും, എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടോ ഉപദ്രവമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചില പൊതുരേഖകള്‍ കൂടി ഹാജരാക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം  വിശദീകരിക്കുന്നു.

തിരിച്ചറിയല്‍ രേഖകളില്ലാത്ത നിരക്ഷരരായവര്‍ക്ക് അവരുടെ സമുദായങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന പ്രാദേശിക രേഖകളോ സാക്ഷികളെയോ ഹാജരാക്കാന്‍ സാധിക്കുമെന്നും, നിയമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും കൂടിയാലോചിച്ചാണ് അത് തയ്യാറാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ആര്‍ക്കും ഇന്ത്യന്‍ പൗരത്വം എളുപ്പത്തില്‍ ലഭിക്കില്ല, അതിന് യോ​ഗ്യത തെളിയിക്കേണ്ടിവരുമെന്നും പറയുന്നു.

സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശം എന്നതുതന്നെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശില. ഭരണക്രമത്തില്‍ ജാതി-മത-വര്‍ഗ-ലിംഗ ഭേദമന്യേ 18 വയസ്സു തികഞ്ഞ എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം നല്‍കിയിരിക്കുന്നു. ഭൂസ്വത്ത്, പദവി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയൊന്നും ഇതിനൊരു മാനദണ്ഡമല്ല. 1950-ലെ നിയമം 20-ാം വകുപ്പ് പ്രകാരം ഒരു നിയോജകമണ്ഡലത്തില്‍ 'സാധാരണ താമസ'ക്കാരനായ ഒരു പൗരന് പ്രസ്തുത നിയോജകമണ്ഡലത്തിലെ പൊതുവോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നു പറയുന്നു.

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കുമുള്ള ഓരോ പ്രാദേശിക നിയോജകമണ്ഡലത്തിലേക്കും പൊതുവായ വോട്ടര്‍ പട്ടികയില്‍ വോട്ടവകാശം ഉള്ള ഒരാള്‍ ഒരു സമ്മതിദായകന്‍ എന്ന നിലയില്‍ പേര് ചേര്‍ത്തിരിക്കണമെന്നാണ് വ്യവസ്ഥ. ഓരോ പൊതുതെരഞ്ഞെടുപ്പിനും മുമ്പ് അല്ലെങ്കില്‍ ഓരോ കലണ്ടര്‍ വര്‍ഷത്തിലെയും ജനുവരി 1-ാം ദിവസം 'യോഗ്യത കണക്കാക്കുന്ന തീയതി' യായി സ്വീകരിച്ച് അന്ന് 18 വയസ്സു തികയുന്ന ഏതൊരു പൗരനും തെരഞ്ഞെടുപ്പു പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സമ്മതിദായകരെ തിരിച്ചറിയുന്നതിന് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നതിന് 1960-ലെ സമ്മതിദായക രജിസ്‌ട്രേഷന്‍ ചട്ടങ്ങളില്‍ വ്യവസ്ഥ കാണാം (ചട്ടം 28). സമ്മതിദായകന്റെ ഫോട്ടോ സഹിതമുള്ള കാര്‍ഡില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന വിവരങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് ചട്ടം.

ഇനി ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ പൗരന്മാര്‍ ആരൊക്കെയാണെന്നു നോക്കാം: 1) 2004 ലെ പൗരത്വ നിയമഭേദഗതി നിയമപ്രകാരം 1950 ജനുവരി 26നും 1987 ജൂലൈ 1നും ഇടയിലോ ആ ദിവസങ്ങളിലോ ഇന്ത്യയില്‍ ജനിച്ചവര്‍ (ഇവരുടെ മാതാപിതാക്കള്‍ ഏത് രാജ്യക്കാരായാലും കുഴപ്പമില്ല) ഇന്ത്യന്‍ പൗരന്മാരാണ്. 2) 1987 ജൂലൈ ഒന്നിനും 2004 ഡിസംബര്‍ 3നും ഇടയിലോ ആ ദിവസങ്ങളിലോ ഇന്ത്യയില്‍ ജനിച്ചവര്‍. 3) മുകളില്‍ പറഞ്ഞ കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ ജനിച്ച മാതാപിതാക്കളുടെ മക്കള്‍. 4) 1992 ഡിസംബര്‍ 10നും 2004 ഡിസംബര്‍ 3നും ഇടയില്‍ ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച വ്യക്തികള്‍. ഇവരുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ ജനിച്ചവരാണെങ്കില്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കും. 5) 2004 ഡിസംബര്‍ 3നും അതിന് ശേഷവും ഇന്ത്യയില്‍ ജനിച്ചവര്‍ - അവരുടെ മാതാപിതാക്കള്‍ രണ്ട് പേരും ഇന്ത്യന്‍ പൗരന്മാരായിരിക്കണം. അല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനോ, മറ്റെയാള്‍ അനധികൃത കുടിയേറ്റക്കാരനല്ലാതിരിക്കുകയോ ചെയ്യണം.

എന്നാല്‍ സ്ഥിരം തിരിച്ചറിയല്‍ രേഖകളായി പരി​ഗണിക്കുന്ന ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, പാസ്പോര്‍ട്ട് എന്നിവയൊന്നും പൗരത്വം തെളിയിക്കാനുള്ള രേഖകളല്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ആധാര്‍ കാര്‍ഡും, പാസ്‌പോര്‍ട്ടും, വോട്ടേഴ്സ് ഐഡിയും ലഭിക്കാന്‍ എന്തെല്ലാം കടമ്പകള്‍ കടക്കണമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എല്ലാ രേഖകളും സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷമേ ഒരാള്‍ക്ക് മേല്പറഞ്ഞവ കൊടുക്കുകയുള്ളൂ. വിദേശികള്‍ക്കോ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച പ്രവാസികള്‍ക്കോ ഒരിക്കലും ഇന്ത്യന്‍ പാസ്പോര്‍ട്ടും വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും ലഭിക്കാന്‍ സാധ്യതയില്ല.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം നല്‍കപ്പെടുന്നതാണ് പാസ്പോര്‍ട്ട്. 1967-ലെ പാസ്പോര്‍ട്ട് നിയമപ്രകാരം,  ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ ഉടമസ്ഥന് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇന്ത്യന്‍ ദേശീയത തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട്. അതിന്റെ ആദ്യത്തെ പേജില്‍ അച്ചടിച്ചു വെച്ചിരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഒരു ഇന്ത്യന്‍ പൗരന് വിദേശരാജ്യങ്ങളില്‍ എവിടെയായാലും മതിയായ സം‌രക്ഷണം നല്‍കണമെന്ന പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന കാണാം.....

"These are to request and require in the name of The President of the Republic of India all those whom it may concern to allow the bearer to pass freely without let or hindrance and to afford him or her, every assistance and protection of which he or she may stand in need"

By Order Of The President of the Republic of India

കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നതുപോലെ, പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെങ്കില്‍ പ്രസിഡന്റിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കുന്ന പാസ്പോര്‍ട്ടും വ്യാജമല്ലേ.... ?

കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നല്‍കിയിരിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡാണ് ആധാര്‍. ആസൂത്രണ കമ്മീഷനു കീഴില്‍ എക്സിക്യുട്ടീവ് ഓര്‍ഡര്‍ പ്രകാരം രൂപീകരിചിട്ടുള്ള യുണിക് ഐഡന്‍റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) എന്ന ഏജന്‍സി വഴി വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്കു പുറമേ വിരലടയാളം, കണ്ണിന്റെ എറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചതിനു ശേഷമാണ് ആധാര്‍ കാര്‍ഡ് നല്‍കുന്നത്.

നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍റര്‍, ഐ.ഐ.ടി. കാണ്‍പൂര്‍, ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യന്‍ ടെലിഫോണിക്ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡ്, ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സാങ്കേതിക സമിതിയാണു ഇത്തരമൊരു തിരിച്ചറിയല്‍ കാര്‍ഡ് ശുപാര്‍ശ ചെയ്തത്. 2010 സെപ്റ്റംബര്‍ 29 ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് താമസിക്കുന്ന ഒരോ വ്യക്തിക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം. 2011ല്‍ ഈ പദ്ധതി പൂണ്ണമായി നടപ്പിലായി.

ആധാര്‍ അത്ര എളുപ്പത്തില്‍ കിട്ടാവുന്ന ഒന്നല്ല. നിരവധി രേഖകള്‍ക്കു പുറമെ ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകള്‍ (പേരും ജനനത്തീയതിയും ഉണ്ടാകണം), ജനന സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ തന്റെ ലറ്റര്‍ഹെഡില്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ജനനത്തീയതി എന്നിവയും ഹാജരാക്കിയാലേ ആധാര്‍ കാര്‍ഡ് ലഭിക്കുകയുള്ളൂ

ഈ ആധാര്‍ കാര്‍ഡാണ് ഇപ്പോള്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കേന്ദ്രം വിളംബരം ചെയ്തിരിക്കുന്നത്.

1950-ലെ നിയമം 20-ാം വകുപ്പ് പ്രകാരം പതിനെട്ടു വയസ്സു തികഞ്ഞ ഇന്ത്യന്‍ പൗരന്മാര്‍ വോട്ടു ചെയ്ത് അധികാരത്തില്‍ കയറിയവരാണ് ഇപ്പോള്‍ നിയമത്തെ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്. ആധാര്‍, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് ഒന്നും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനമനുസരിച്ച്, ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താനോ, ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചെഴുതാനോ, തിരുത്താനോ അര്‍ഹതയോ അവകാശമോ ഉണ്ടോ എന്നാണ് ആദ്യം ചിന്തിക്കേണ്ടത്. വോട്ടര്‍ ഐ ഡി, ആധാര്‍ മുതലായവ ഉപയോഗിച്ച് വോട്ടു ചെയ്ത ലക്ഷക്കണക്കിന് സമ്മതിദായകര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പൗരന്മാരായിരുന്നോ എന്ന് അന്വേഷിക്കേണ്ടതാണ്. തന്നെയുമല്ല കേന്ദ്ര  സര്‍ക്കാരിനെ പിരിച്ചുവിട്ട് മറ്റൊരു തെരഞ്ഞെടുപ്പ് നടത്തുകയും വേണം. അതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം സുതാര്യമായിരുന്നോ എന്നും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. 

Monday, December 16, 2019

നാടിനെ നശിപ്പിക്കുന്ന ഹര്‍ത്താല്‍ എന്തിന്?

ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലെ ആ​ദ്യ​ത്തെ കേ​ര​ള ഹ​ര്‍ത്താ​ലി​നു കേ​ര​ളം നാ​ളെ സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ന​ട്ടെ​ല്ല് ത​ക​ര്‍ക്കു​ന്ന സ​മ​രാ​ഭാ​സ​മാ​യ ഹ​ര്‍ത്താ​ലി​നെ​തി​രേ ഒ​ട്ടു​മി​ക്ക രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളും ഒ​രി​ക്ക​ല്‍ രം​ഗ​ത്തു വ​ന്ന​താ​ണ്. ലോ​ക​ത്ത് ഇ​ത്ര​യ​ധി​കം സാ​മ്പ​ത്തി​ക ന​ഷ്ടം പൊ​തു​സ​മൂ​ഹ​ത്തി​നു സം​ഭാ​വ​ന ചെ​യ്ത ഈ ​പ്രാ​കൃ​ത സ​മ​ര​മു​റ കേ​ര​ള​ത്തി​ല​ല്ലാ​തെ വേ​റേ എ​വി​ടെ​യു​മി​ല്ല. ഹൈ​ക്കോ​ട​തി അ​ട​ക്ക​മു​ള്ള ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ള്‍ വ​രെ രം​ഗ​ത്തു വ​ന്നി​ട്ടും സാ​മൂ​ഹി​ക​വി​രു​ദ്ധ സ​മീ​പ​ന​ങ്ങ​ള്‍ വ​ച്ചു പു​ല​ര്‍ത്തു​ന്ന ചി​ല​ര്‍ക്കെ​ങ്കി​ലും ഹ​ര്‍ത്താ​ലി​ല്‍ നി​ന്നു പി​ന്മാ​റാ​ന്‍ ക​ഴി​യു​ന്നി​ല്ല എ​ന്ന​താ​ണ് നാ​ള​ത്തെ ഹ​ര്‍ത്താ​ല്‍ ന​ല്‍കു​ന്ന സൂ​ച​ന.

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്ട്രി​യി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് നാ​ളെ ഒ​രു വി​ഭാ​ഗം ഹ​ര്‍ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഏ​ഴോ​ളം സം​ഘ​ട​ന​ക​ളാ​ണ് ഹ​ര്‍ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇ​വ​ര്‍ രേ​ഖാ​മൂ​ലം ഹ​ര്‍ത്താ​ല്‍ വി​വ​രം അ​ധി​കൃ​ത​രെ ധ​രി​പ്പി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ നാ​ള​ത്തെ ഹ​ര്‍ത്താ​ല്‍ നി​യ​മ​വി​രു​ദ്ധ​വും ശി​ക്ഷ​ണ ന​ട​പ​ടി​ക​ള്‍ വി​ളി​ച്ചു വ​രു​ത്തു​ന്ന​തു​മാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രി​ക്ക​യാ​ണ് കാ​സ​ര്‍ഗോ​ഡ് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി.

ബ​ന്ദ് നി​യ​മ​പ​ര​മാ​യി നി​രോ​ധി​ച്ചി​ട്ടു​ള്ള കേ​ര​ള​ത്തി​ല്‍ ഹ​ര്‍ത്താ​ലു​ക​ള്‍ക്കും കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ക​ര്‍ശ​ന നി​യ​ന്ത്ര​ണ​മു​ണ്ട്. മി​ന്ന​ല്‍ ഹ​ര്‍ത്താ​ല്‍ സം​സ്ഥാ​ന​ത്തു നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഹ​ര്‍ത്താ​ല്‍ ന​ട​ത്തു​ന്ന​വ​ര്‍ കു​റ​ഞ്ഞ​ത് ഏ​ഴു ദി​വ​സം മു​ന്‍പ് ഹ​ര്‍ത്താ​ല്‍ സം​ബ​ന്ധി​ച്ചു നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്ക​ണം. സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്കോ കോ​ട​തി​ക​ള്‍ സ​മ​ക്ഷ​മോ ഹ​ര്‍ത്താ​ലു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ന​ല്‍ക​ണം. മു​ന്‍കൂ​ട്ടി വി​വ​ര​ങ്ങ​ള്‍ ന​ല്‍കാ​തെ ന​ട​ത്തു​ന്ന ഹ​ര്‍ത്താ​ലു​ക​ളെ മി​ന്ന​ല്‍ ഹ​ര്‍ത്താ​ലാ​യി പ​രി​ഗ​ണി​ച്ച് പൗ​ര സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രാ​യ ന​ട​പ​ടി എ​ന്ന നി​ല​യി​ല്‍ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു ഹൈ​ക്കോ​ട​തി​യു​ടെ ത​ന്നെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. ജോ​യി​ന്‍റ് ആ​ക്ഷ​ന്‍ കൗ​ണ്‍സി​ല്‍ എ​ന്ന പേ​രി​ല്‍ ഏ​ഴോ​ളം സം​ഘ​ട​ന​ക​ള്‍ നാ​ളെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഹ​ര്‍ത്താ​ലി​ന് ഇ​തു​വ​രെ ആ​ധി​കാ​രി​ക​മാ​യ നോ​ട്ടീ​സ് ന​ല്‍കി​യി​ട്ടി​ല്ല. എ​സ്ഡി​പി​ഐ, സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്‍റ്, കേ​ര​ള ജ​മാ അ​ത്ത് കൗ​ണ്‍സി​ല്‍, ചേ​ര​മാ​ന്‍ സ​ഭ ഡ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍സി​ല്‍, ബി​എ​സ്പി തു​ട​ങ്ങി​യ ക​ക്ഷി​ക​ളു​ടെ കോ ​ഓ​ര്‍ഡി​നേ​ഷ​ന്‍ കൗ​ണ്‍സി​ലാ​ണ് ഹ​ര്‍ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ പൊ​ലീ​സി​ലോ മ​റ്റ് അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ലോ ഇ​വ​ര്‍ ആ​ധി​കാ​രി​ക​മാ​യി ഹ​ര്‍ത്താ​ല്‍ ആ​ഹ്വാ​നം ന​ല്‍കാ​ത്ത​തി​നാ​ല്‍ നാ​ളെ ന​ട​ക്കു​ന്ന ഹ​ര്‍ത്താ​ലി​ല്‍ ഉ​ണ്ടാ​കാ​വു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ള്‍ക്ക് ഈ ​സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളി​ല്‍ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​മെ​ന്നാ​ണു കാ​സ​ര്‍ഗോ​ഡ് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ന​ല്‍കു​ന്ന മു​ന്ന​റി​യി​പ്പ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്, വി​വി​ധ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ള്‍, അ​വ​ശ്യ സ​ര്‍വീ​സു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടാ​യാ​ലും ഹ​ര്‍ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​വ​രി​ല്‍ നി​ന്ന് ഈ​ടാ​ക്കു​മെ​ന്ന് പൊ​ലീ​സ് അ​ധി​കൃ​ത​രും മു​ന്ന​റി​യി​പ്പു ന​ല്‍കു​ന്നു.

 ഹ​ര്‍ത്താ​ല്‍ ക​ണ്ടും കൊ​ടു​ത്തും മ​ടു​ത്ത​വ​രാ​ണു കേ​ര​ളീ​യ​ര്‍. ഓ​രോ വ​ര്‍ഷ​വും ശ​രാ​ശ​രി നൂ​റി​ല്‍പ്പ​രം ഹ​ര്‍ത്താ​ലു​ക​ളാ​ണു കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ന​ട​ത്തി​യ ഒ​രു സ​ര്‍വെ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് 2005 മു​ത​ല്‍ 2017 വ​രെ​യു​ള്ള ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നി​ട​യി​ല്‍ കേ​ര​ളം സാ​ക്ഷ്യം വ​ഹി​ച്ച​ത് 363 ഹ​ര്‍ത്താ​ലു​ക​ള്‍ എ​ന്നാ​ണ്. എ​ന്നു വ​ച്ചാ​ല്‍ പ​ന്ത്ര​ണ്ടു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഒ​രു സ​മ്പൂ​ര്‍ണ വ​ര്‍ഷം കേ​ര​ളം നി​ശ്ച​ല​മാ​യി​പ്പോ​യി. കേ​ര​ള​ത്തി​ല്‍ ഒ​രു ദി​വ​സം സ​മ്പൂ​ര്‍ണ ഹ​ര്‍ത്താ​ല്‍ ന​ട​ത്തി​യാ​ല്‍ ഏ​ക​ദേ​ശം ആ​യി​രം കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. കൊ​ച്ചി​ന്‍ ചേം​ബ​ര്‍ ഒ​ഫ് കൊ​മേ​ഴ്സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി (സി​സി​സി​ഐ)​യു​ടെ ക​ണ​ക്കു പ്ര​കാ​രം വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ ഏ​ക​ദേ​ശം 200 കോ​ടി രൂ​പ​യാ​ണ് ഒ​രു ഹ​ര്‍ത്താ​ലി​ന്‍റെ ന​ഷ്ടം. മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന രം​ഗ​ത്ത് ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ള്‍ മു​ക​ളി​ല്‍ നി​ല്‍ക്കു​ന്ന കേ​ര​ള​ത്തി​ല്‍ ഓ​രോ ഹ​ര്‍ത്താ​ലും കൊ​ണ്ടു​വ​രു​ന്ന​ത് ഏ​ക​ദേ​ശം പ​ത്തു ശ​ത​മാ​ന​ത്തോ​ളം ജി​ഡി​പി ന​ഷ്ട​മാ​ണ്.

ക​ഴി​ഞ്ഞ ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നി​ടെ ഒ​രു വ​ര്‍ഷം അ​പ്പാ​ടെ ഹ​ര്‍ത്താ​ലി​ല്‍ ത​ള​ച്ചി​ട​പ്പെ​ട്ടു​പോ​യ സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക കെ​ട്ടു​റ​പ്പ് വീ​ണ്ടെ​ടു​ക്കാ​ന്‍ ഒ​ട്ടും എ​ളു​പ്പ​മ​ല്ലാ​ത്ത വി​ധം ത​ക​ര്‍ന്നു ക​ഴി​ഞ്ഞു. ഈ ​അ​പ​ക​ടാ​വ​സ്ഥ തി​രി​ച്ച​റി​ഞ്ഞാ​ണു "സേ ​നോ ടു ​ഹ​ര്‍ത്താ​ല്‍'​എ​ന്ന ക്യാം​പ്യ്ന്‍ ക​ഴി​ഞ്ഞ വ​ര്‍ഷം മെ​ട്രൊ വാ​ര്‍ത്ത ഏ​റ്റെ​ടു​ത്ത​ത്.

ഒ​ട്ടു​മി​ക്ക രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ​യും വ​ര്‍ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ​യും സ​മ്പൂ​ര്‍ണ പി​ന്തു​ണ​യാ​ണ് ഇ​തി​നു ല​ഭി​ച്ച​ത്. ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്കാ​ന്‍ പ​ക​ല​ന്തി​യോ​ളം പെ​ടാ​പ്പാ​ടു പെ​ടു​ന്ന പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളു​ടെ പ​ക്ഷം പി​ടി​ച്ചാ​യി​രു​ന്നു, ഞ​ങ്ങ​ള്‍ ഹ​ര്‍ത്താ​ല്‍ വി​രു​ദ്ധ ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ഇ​തു​വ​രെ കേ​ര​ളം അ​ക​റ്റി നി​ര്‍ത്തി​യി​രു​ന്ന ഈ ​സ​മ​രാ​ഭാ​സം തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ ഒ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ല. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​ന​ധി​കൃ​ത ഹ​ര്‍ത്താ​ലി​നെ​തി​രേ ക​ര്‍ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചേ മ​തി​യാ​കൂ. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ന​ട്ടെ​ല്ലു ത​ക​ര്‍ക്കു​ന്ന ഓ​രോ ഹ​ര്‍ത്താ​ലി​നു​മെ​തി​രേ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളും രം​ഗ​ത്തു വ​ന്നാ​ല്‍ മാ​ത്ര​മേ, ഈ ​സ​മ​രാ​ഭാ​സ​ത്തി​ന് അ​വ​സാ​ന​മാ​കൂ.

Friday, December 13, 2019

മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​ന മാ​നി​ക്ക​പ്പെ​ട​ണം

ഇ​ന്ത്യ ഒ​രു മ​തേ​ത​ര രാ​ജ്യ​മാ​ണ്. മ​തേ​ത​രം എ​ന്ന വാ​ക്കി​ന​ര്‍ഥം എ​ല്ലാ മ​ത​ങ്ങ​ളോ​ടും തു​ല്യ​ത എ​ന്നാ​ണ്. ഏ​തെ​ങ്കി​ലും  മ​ത​ത്തി​നോ​ടു പ്ര​ത്യേ​കി​ച്ച് ആ​ഭി​മു​ഖ്യ​മോ വെ​റു​പ്പോ ഉ​ണ്ടാ​വ​രു​തെ​ന്നാ​ണ് അ​തി​ന്‍റെ കാ​ത​ല്‍. ഏ​തു മ​ത​ത്തി​ലും വി​ശ്വ​സി​ക്കാ​നും വി​ശ്വ​സി​ക്കു​ന്ന മ​തം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും പൗ​ര​ന് അ​വ​കാ​ശ​മു​ണ്ട്. ഇ​തേ അ​വ​കാ​ശം ഒ​രു മ​ത​ത്തി​ലും വി​ശ്വ​സി​ക്കാ​തി​രി​ക്കാ​നും ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന പൗ​ര​നെ അ​നു​വ​ദി​ക്കു​ന്നു എ​ന്ന​താ​ണു മ​തേ​ത​ര​ത്വം എ​ന്ന സം​ജ്ഞ​യു​ടെ സ​വി​ശേ​ഷ​ത. ഭ​ര​ണ​ഘ​ട​ന​യു​ടെ പ​തി​ന്നാ​ലാം അ​നു​ച്ഛേ​ദം കൂ​ടി ഇ​തി​നോ​ടൊ​പ്പം ചേ​ര്‍ത്തു വാ​യി​ക്ക​ണം. അ​ത​നു​സ​രി​ച്ച് രാ​ജ്യ​ത്ത് ആ​ര്‍ക്കും നി​യ​മ​പ​ര​മാ​യ തു​ല്യ​ത നി​ഷേ​ധി​ക്കാ​നാ​വി​ല്ല. തു​ല്യ​ത​യി​ലു​ള്ള അ​നി​ഷേ​ധ്യ​മാ​യ അ​വ​കാ​ശ​മാ​ണ് ഇ​പ്പോ​ള്‍ പാ​ര്‍ല​മെ​ന്‍റ് പാ​സാ​ക്കി​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് എ​ന്ന വാ​ദം ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ സ്വ​സ്ഥ​ത കെ​ടു​ത്തു​ന്നു. വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കാ​ല​പ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സം​ഘ​ര്‍ഷ​ഭ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​വും നി​ല​നി​ര്‍ത്തു​ന്ന​ത് ഈ ​അ​സ്വ​സ്ഥ​ത​യാ​ണ്. 
 2014 ഡി​സം​ബ​ര്‍ 31നു ​മു​ന്‍പ് ഇ​ന്ത്യ​യി​ല്‍ കു​ടി​യേ​റി​യ​വ​രും ദീ​ര്‍ഘ​കാ​ല റെ​സി​ഡ​ന്‍ഷ്യ​ല്‍ വി​സ​യു​ള്ള​വ​രു​മാ​യ മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍ക്ക് സ്ഥി​ര​മാ​യി ഇ​ന്ത്യ​ന്‍ പൗ​ര​ത്വം അ​നു​വ​ദി​ക്കു​ന്ന​താ​ണു പു​തി​യ നി​യ​മം. ഇ​തു​പ്ര​കാ​രം 33,313 പേ​ര്‍ക്ക് ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ല​ഭി​ക്കും. ഇ​വ​രെ​ല്ലാം പാ​ക്കി​സ്ഥാ​ന്‍, അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​മു​സ്ലിം​ക​ളാ​ണ്. മു​സ്ലിം ഭൂ​രി​പ​ക്ഷ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള പീ​ഡ​ന​ങ്ങ​ള്‍ക്കി​ര​യാ​യി അ​വി​ടം വി​ട്ട് ഇ​ന്ത്യ​യി​ല്‍ അ​ഭ​യം തേ​ടി​യ ഹി​ന്ദു, ക്രി​സ്ത്യ​ന്‍, സി​ക്ക്, പാ​ഴ്സി, ജൈ​ന മ​ത​ങ്ങ​ളി​ല്‍പ്പെ​ട്ട​വ​രാ​ണ് ഇ​വ​രെ​ല്ലാം. എ​ന്നാ​ല്‍ ഇ​തേ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു ത​ന്നെ ഇ​ന്ത്യ​യി​ല്‍ അ​ഭ​യം തേ​ടി​യ മു​സ്ലിം​ക​ള്‍ക്ക് എ​ന്തു​കൊ​ണ്ടു പൗ​ര​ത്വം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു എ​ന്ന​താ​ണു കേ​ന്ദ്ര സ​ര്‍ക്കാ​രി​നു വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തു​ന്ന ചോ​ദ്യം. മ​റ്റു മ​ത​വി​ഭാ​ഗ​ങ്ങ​ളി​ല്‍പ്പെ​ട്ട​വ​ര്‍ക്കു പൗ​ര​ത്വം അ​നു​വ​ദി​ക്കാ​മെ​ങ്കി​ല്‍ മു​സ്ലിം​ക​ള്‍ക്കും അ​തി​ന് അ​ര്‍ഹ​ത​യു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ വാ​ദ​ത്തി​ന് അ​നു​കൂ​ല​മാ​യി ഒ​ട്ടേ​റെ നി​യ​മ​ജ്ഞ​ര്‍ രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. 
മ​ത​പ​ര​മാ​യ വി​വേ​ച​നം മാ​ത്ര​മ​ല്ല പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ലൂ​ടെ കേ​ന്ദ്ര​സ​ര്‍ക്കാ​രി​നു മേ​ൽ ആ​രോ​പ​ണ​മാ​യി വ​ന്നി​രി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​ന്‍, അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രു​ടെ പൗ​ര​ത്വം മാ​ത്ര​മാ​ണു പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത്. സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​യ​ല്‍ രാ​ജ്യ​ങ്ങ​ളാ​യ ശ്രീ​ല​ങ്ക, മ്യാ​ൻ​മ​ര്‍, ഭൂ​ട്ടാ​ന്‍, നേ​പ്പാ​ള്‍, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും നി​ര​വ​ധി പേ​ര്‍ ഇ​ന്ത്യ​യി​ല്‍ അ​ഭ​യം തേ​ടി​യി​ട്ടു​ണ്ട്. അ​വ​ര്‍ക്കും സ​മാ​ന​മാ​യ ത​ര​ത്തി​ല്‍ പൗ​ര​ത്വ​ത്തി​ന് അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ല്‍, പു​തി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ല്‍ അ​ത് അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​തു രാ​ഷ്ട്രീ​യ​മാ​യ വി​വേ​ച​ന​മാ​ണെ​ന്നാ​ണു മ​റു​പ​ക്ഷ​ത്തു​ള്ള​വ​രു​ടെ വാ​ദം. 
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ത്ത​ന്നെ ലോ​ക്സ​ഭ​യി​ല്‍ പാ​സാ​യ​താ​ണ്. എ​ന്നാ​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ എ​ന്‍ഡി​എ​യ്ക്കു ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ല്‍ അ​ന്നു നി​യ​മ​മാ​യി​ല്ല. രാ​ജ്യ​സ​ഭ​യി​ല്‍ ഇ​പ്പോ​ഴും എ​ന്‍ഡി​എ​യ്ക്കു ഭൂ​രി​പ​ക്ഷ​മി​ല്ല. എ​ന്നി​ട്ടും ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​നു ത​ന്നെ ബി​ല്‍ രാ​ജ്യ​സ​ഭ അം​ഗീ​ക​രി​ച്ചു. നേ​ര​ത്തേ എ​ന്‍ഡി​എ​യി​ലു​ണ്ടാ​യി​രു​ന്ന ശി​വ​സേ​ന​യു​ടെ മൂ​ന്ന് അം​ഗ​ങ്ങ​ളും സ്വ​ത​ന്ത്ര​രു​ള്‍പ്പെ​ടെ ഏ​ഴോ​ളം എം​പി​മാ​രും സ​ഭ​യി​ല്‍ നി​ന്നു വി​ട്ടു നി​ന്നി​ട്ടും പ്ര​തി​പ​ക്ഷ​ത്താ​ണു വി​ള്ള​ല്‍ ഉ​ണ്ടാ​യ​ത്. പാ​ര്‍ല​മെ​ന്‍റി​ന്‍റെ മ​ണ്‍സൂ​ണ്‍ കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്ക​പ്പെ​ട്ട മു​ത്ത​ലാ​ക്ക് ബി​ല്‍, ജ​മ്മു ക​ശ്മീ​രി​ന്‍റെ പ്ര​ത്യേ​ക ഭ​ര​ണ​ഘ​ട​നാ പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ നി​യ​മ നി​ര്‍മാ​ണം തു​ട​ങ്ങി​യ സു​പ്ര​ധാ​ന സ​ഭാ ന​ട​പ​ടി​ക​ളി​ലും പ്ര​തി​പ​ക്ഷ​ത്തി​ന് ഒ​ന്നി​ച്ചു നി​ല്‍ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. 
നി​യ​മ നി​ര്‍മാ​ണ രം​ഗ​ത്ത് ബി​ജെ​പി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കാ​ണി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ നീ​ക്ക​ങ്ങ​ളു​ടെ വി​ജ​യ​മാ​യാ​ണ് ഈ ​നി​യ​മ നി​ര്‍മാ​ണ​ങ്ങ​ളെ കാ​ണേ​ണ്ട​ത്. പ​ക്ഷേ, ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍കു​ന്ന പൗ​രാ​വ​കാ​ശ​ങ്ങ​ള്‍ ഒ​രു നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ട് ഇ​ല്ലാ​താ​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ ഭാ​വി​യി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ നി​ര്‍മാ​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ ട്ര​ഷ​റി ബെ​ഞ്ചി​നു ക​ഴി​ഞ്ഞേ​ക്കാം.
മ​തേ​ത​ര​ത്വ​വും തു​ല്യ​ത​യും സ്ഥി​തി​സ​മ​ത്വ​വും ഉ​റ​പ്പു വ​രു​ത്തു​ന്ന ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ​ത്ത ചോ​ദ്യം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് ഭ​ര​ണ​കൂ​ട​ങ്ങ​ളും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും മാ​റി​നി​ല്‍ക്കു​ന്ന​താ​ണു ന​ല്ല​ത്. പാ​ര്‍ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ച മു​ത്ത​ലാ​ക്ക്, ജ​മ്മു ക​ശ്മീ​ര്‍ ബി​ല്ലു​ക​ള്‍ തി​ക​ച്ചും സ​മാ​ധാ​ന​പ​ര​മാ​യി സ്വാ​ഗ​തം ചെ​യ്ത ജ​ന​ങ്ങ​ള്‍, പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ തെ​രു​വി​ലി​റ​ങ്ങി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ​ഠി​ക്ക​ണം. പു​തി​യ നി​യ​മ​ത്തെ​ച്ചൊ​ല്ലി അ​വ​ര്‍ക്കു​ള്ള ആ​ശ​ങ്ക​ക​ള്‍ മു​ഴു​വ​ന്‍ ഇ​ല്ലാ​താ​ക്കാ​നും മു​ന്‍കൈ എ​ടു​ക്ക​ണം. വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ആ​ളി​പ്പ​ട​രു​ന്ന പ്ര​തി​ഷേ​ധാ​ഗ്നി രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പ​ട​രാ​തി​രി​ക്കാ​ന്‍ അ​തു മാ​ത്ര​മാ​ണു പോം​വ​ഴി.

Thursday, December 12, 2019

ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമോ ?

ആറ് പതിറ്റാണ്ടുകളോളമായി നിലവിലുള്ള രാജ്യത്തെ പൗരത്വ ബില്ലില്‍ ഭേദഗതി വരുത്തി ലോക്സഭയിലും രാജ്യസഭയിലും അത് പാസാക്കിയെടുത്ത് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ 'പൗരത്വ ഭേദഗതി ബില്ലിനെതിരെ (Citizenship (Amendment) Bill, 2019 - CAB) രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.

നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഈ പൗരത്വ ഭേദഗതി ബില്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഈ ബില്ലില്‍ മുസ്ലിംകളെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യയില്‍ താമസിക്കുമ്പോള്‍ പൗരത്വം നേടുന്നതിന് മുസ്ലിംകള്‍ക്കും തുല്യ അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം, മതത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ അടിസ്ഥാനത്തില്‍  മതങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടാക്കാന്‍ കഴിയില്ല. ബില്‍ പാസാക്കുന്നതിനു മുന്‍പ് ഇത് മനസ്സിലാക്കണമായിരുന്നു.

ഈ ബില്ലിന്‍റെ സ്വീകാര്യത ഇന്ത്യയുടെ ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളില്‍ ചോദ്യചിഹ്നമുയര്‍ത്തുകയാണ്.  അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളിലെ ആളുകള്‍ ആറു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ അഭയം തേടിയിരിക്കുന്ന മുസ്ലിംകളെ പൗരത്വ ഭേദഗതി ബില്‍ ഒഴിവാക്കി. പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചതു മുതല്‍, രാജ്യത്തെ മുസ്ലിംകള്‍ക്കിടയില്‍ അസ്വസ്ഥത പടര്‍ന്നിരുന്നു. ആ അസ്വസ്ഥത ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ആളിപ്പടരുകയാണ്, പ്രത്യേകിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍.

ഈ ബില്ലില്‍ പതിയിരിക്കുന്ന മറ്റൊരു അപകടം കൂടിയുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ താമസമാക്കിയിട്ടുള്ള മുസ്ലിം അഭയാര്‍ഥികളെ നിയമവിരുദ്ധ അഭയാര്‍ഥികളായി പ്രഖ്യാപിക്കും. നിലവിലെ നിയമമനുസരിച്ച്, നിയമവിരുദ്ധമായി വന്ന ആളുകളെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കാം അല്ലെങ്കില്‍ തടങ്കലില്‍ വയ്ക്കാം, അവര്‍ക്ക് ഇന്ത്യയില്‍ ജനിച്ച മക്കള്‍ക്ക് സ്വന്തം രാജ്യമില്ലാതാക്കാം.... ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയില്‍ മറ്റൊരു റോഹിങ്ക്യ രൂപപ്പെടുമെന്ന് അര്‍ത്ഥം. രാജ്യത്തെ മുസ്ലിംകളെ അസ്വസ്ഥരാക്കുന്നതും ഈ വിഷയം തന്നെ.

ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ ഒരു അമുസ്ലിം അഭയാര്‍ഥിക്ക് ഇന്ത്യയില്‍ പതിനൊന്നു  വര്‍ഷം ചെലവഴിക്കേണ്ടി വന്നെങ്കില്‍, ഈ ബില്‍ നിയമമായി വന്നാല്‍ അവര്‍ക്ക് ആറ് വര്‍ഷം ഇന്ത്യയില്‍ ജീവിച്ച ശേഷം പൗരത്വത്തിന് അപേക്ഷിക്കാം. സമത്വ നിയമത്തിന് വിരുദ്ധമായ, മതത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനേ ഈ നിയമം കൊണ്ട് സാധിക്കൂ. 

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ ബില്ലിനെതിരെ പ്രതിഷേധം ആളിപ്പടരുകയാണ്. ആസാം, അരുണാചല്‍, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍, അവരുടെ സാമൂഹിക അന്തരീക്ഷം നശിപ്പിക്കാന്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഭൂരിഭാഗം ഹിന്ദുക്കളും സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നാണ് ജനങ്ങളുടെ വിശ്വാസം.

ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിംകള്‍ രണ്ടാമത്തെ പ്രധാന ഭൂരിപക്ഷ സമുദായമാണ്. എന്നാല്‍, ഇപ്പോള്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും മുസ്ലിംകള്‍ക്കും അനധികൃത അഭയാര്‍ഥികള്‍ക്കുമായി ഈ ആനുകൂല്യം ലഭിക്കില്ലെന്നും പറയുന്നു. അവര്‍ മുസ്ലീങ്ങളാണെങ്കില്‍ അവരെ പുറത്താക്കും. ഈ രീതിയില്‍, ഇന്ത്യയിലെ  ജനസംഖ്യയുടെ അനുപാതം വഷളാകുകയും മുസ്ലിംകള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമായി തുടരുകയും ചെയ്യും.

ഇന്ന്, ഇന്ത്യയില്‍ ഇത്രയധികം മുസ്ലിംകള്‍ ഉണ്ടായിരുന്നിട്ടും, വിരലിലെണ്ണാവുന്നവര്‍ മാത്രമേ മുഖ്യധാരയില്‍ കാണപ്പെടുന്നുള്ളൂ, അത് രാഷ്ട്രീയത്തിലായാലും. 
 
വംശത്തിന്‍റെയും നിറത്തിന്‍റെയുമൊക്കെ അടിസ്ഥാനത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കുനേരേ നടത്തുന്ന സാമൂഹ്യവും നിയമപരവുമായ വിവേചനങ്ങളെ ന്യായീകരിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുകയാണ് നാമോരോരുത്തരും ചെയ്യേണ്ടത്.  വര്‍ണ്ണ/വര്‍ഗ വിവേചനം എന്നത് ഒരു വിഭാഗം മറ്റൊരു വിഭാഗത്തോട് അഥവാ വിഭാഗങ്ങളോട് കാണിക്കുന്ന വിവേചനപരമായ സമീപനമാണ്. വംശീയ മാതൃകകളുടെയും കപടശാസ്ത്രങ്ങളുടെയും സഹായത്തോടെ ഇതിന്റെ വക്താക്കള്‍ ഇതിനെ ന്യായീകരിക്കാന്‍ ശ്രമിക്കും. അവര്‍ അവകാശപ്പെടുന്നത്, മനുഷ്യര്‍ സവിശേഷവും ജൈവപരവുമായ പ്രത്യേകം പ്രത്യേകം വിഭാഗങ്ങളിലായി ജനിക്കുന്നുവെന്നും, ഒരു വിഭാഗത്തിനേക്കാള്‍ മറ്റേവിഭാഗത്തിന് ശാരീരികവും മാനസികവും ബൗദ്ധികവും സാംസ്കാരികവുമൊക്കെയായ കഴിവുകള്‍ സഹജമായിത്തന്നെ കൂടുതലായുണ്ടായിരിക്കുമെന്നും അത്തരം മേധാവി വംശങ്ങള്‍ക്ക് അധമ വംശങ്ങളുടെ മേല്‍ ആധിപത്യത്തിന് സ്വാഭാവികമായും അവകാശമുണ്ടായിരിക്കുമെന്നുമാണ്. പൗരത്വ ഭേദഗതി ബില്ലിലൂടെ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരും ആഭ്യന്തര മന്ത്രി അമിത് ഷാ ചെയ്യുന്നതും ഇതൊക്കെത്തന്നെയാണ്.

പൗരത്വ ഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ നടപടിയാണെന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) അഭിപ്രായപ്പെട്ടതും ഈ വിഷയം ഗൗരവമായി കണ്ടതുകൊണ്ടാണ്. മത ബഹുസ്വരത ഇന്ത്യയുടെയും അമേരിക്കയുടെയും അടിത്തറയാണ്. മതത്തെ പൗരത്വത്തിന്‍റെ അടിത്തറയാക്കുന്നത് ഈ അടിസ്ഥാന ജനാധിപത്യ തത്വത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് കമ്മീഷന്‍ പറഞ്ഞത്.

പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്ത രീതി തന്നെ മുസ്ലിംകളെ പൂര്‍ണ്ണമായും അവഗണിക്കുന്നതിന് തുല്യമാണ്. മതേതര രാജ്യമായ ഇന്ത്യയില്‍, മതേതരത്വ സംസ്കാരത്തില്‍ വിശ്വസിക്കുന്നവര്‍, ഇന്ത്യന്‍ ജനതയെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ കൂട്ടുനില്‍ക്കുകയില്ല.

 'Apartheid' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കയിലെ കറുത്തവരും വെള്ളുത്തവരുമായുള്ള വിവേചനം, നാസി ജര്‍മ്മനിയിലെ ആര്യന്മാരും ജൂതന്മാരും തമ്മിലുള്ള സംഘര്‍ഷം, ഇന്ത്യയിലെ സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള വേര്‍തിരിവ് തുടങ്ങിയവയിലെല്ലാം വംശ മഹിമയുടെയും വര്‍ണ്ണ വിവേചനത്തിന്‍റെയും വ്യത്യസ്ത തലങ്ങള്‍ അടങ്ങിയിരിക്കുന്നു.

പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് 726 പ്രമുഖ വ്യക്തികള്‍ കേന്ദ്ര സര്‍ക്കാരിന് ഈയ്യിടെ എഴുതിയ കത്ത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഈ ബില്‍ വിവേചനപരവും ഭിന്നിപ്പിക്കുന്നതും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മതേതര തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലും രാജ്യത്തൊട്ടാകെയുള്ള എന്‍ആര്‍സിയും നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കത്തുകള്‍ എഴുതിയ ഈ 726 പേരില്‍ ആര്‍ട്ടിസ്റ്റുകള്‍, എഴുത്തുകാര്‍, അക്കാദമിക്, അഭിഭാഷകര്‍, മുന്‍ ജഡ്ജിമാര്‍, മുന്‍ ബ്യൂറോക്രാറ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ബില്‍ പിന്‍വലിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ നിര്‍ദ്ദിഷ്ട നിയമം ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ അടിസ്ഥാന സ്വഭാവത്തെ അടിസ്ഥാനപരമായി മാറ്റുമെന്നും ഇത് ഭരണഘടന നല്‍കുന്ന ഫെഡറല്‍ ഘടനയ്ക്ക് ഭീഷണിയാകുമെന്നും അവര്‍ പറയുന്നു.

'സാംസ്കാരിക, വിദ്യാഭ്യാസ സമുദായങ്ങളില്‍ പെട്ട നാമെല്ലാവരും ഈ ബില്ലിനെ ഭിന്നിപ്പും വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് അപലപിക്കുന്നു. രാജ്യവ്യാപകമായി എന്‍ആര്‍സി ഉള്ളതുകൊണ്ട് ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങള്‍ ഉണ്ടാക്കും. ഇത് അടിസ്ഥാനപരമായി ഇന്ത്യന്‍ റിപ്പബ്ലിക്കിന്‍റെ സ്വഭാവത്തിന് പരിഹരിക്കാനാകാത്ത നാശമുണ്ടാക്കും. അതിനാലാണ് ഈ ബില്‍ പിന്‍വലിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്' എന്നാണ് കത്തിലെ ഉള്ളടക്കം.

 ഇന്ത്യന്‍ പൗരത്വം എന്നത് സമത്വത്തിന്‍റെയും വിവേചനരഹിതത്തിന്‍റെയും തത്വങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. 1947-ല്‍ ഇന്ത്യ സ്വതന്ത്രയായപ്പോഴും അതിനുശേഷവും സമഗ്രവും സംയോജിതവുമായ ദേശീയതയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.  എല്ലാ ജാതി, മത, ഭാഷ, ലിംഗഭേദം, തുല്യവും വിവേചനവുമില്ലാത്ത ജനങ്ങളാണ് ഇന്ത്യയിലേതെന്ന് അംഗീകരിക്കുകയും ചെയ്തതാണ്. ഈ അടിസ്ഥാനപരമായ പ്രതിബദ്ധതയ്ക്കും ചരിത്രത്തിനും വിരുദ്ധമായി, കഴിഞ്ഞ ആറ് വര്‍ഷമായി, ഇന്ത്യന്‍ ദേശീയതയുടെയും പൗരത്വത്തിന്‍റെയും ഈ ഭരണഘടനാ അടിത്തറയെ ആക്രമിക്കാനും പുനര്‍നിര്‍വചിക്കാനും തുടങ്ങിയത് വ്യക്തമായ രാഷ്ട്രീയ അജണ്ടകളോടെയാണ്. പ്രത്യേകിച്ചും ഇപ്പോള്‍, പുതുതായി തയ്യാറാക്കിയ പൗരത്വ ഭേദഗതി ബില്‍ 2019. രണ്ടാമത്തേത് National Population Register (NPR), National Register of Citizens (NRC) എന്നിവ.

ഈ നീക്കങ്ങളെ വ്യക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും വേണം. മൂന്ന് ഇസ്ലാമിക രാജ്യങ്ങളായ പാക്കിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് 2014നു മുന്‍പ് ഇന്ത്യയില്‍ അഭയം നേടിയ അമുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന വാഗ്ദാനം അപലപനീയമാണ്. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജെനക്കാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ഭേദഗതികള്‍ മുസ്ലീംകളെ ഒഴിവാക്കുന്നതിനായി മാത്രം ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്. ഉദാഹരണത്തിന്, പാക്കിസ്ഥാനില്‍ പീഡിപ്പിക്കപ്പെടുന്ന അഹമ്മദീയര്‍ക്കും, മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യകള്‍ക്കും, ശ്രീലങ്കയില്‍ നിന്നുള്ള തമിഴര്‍ പോലുള്ള അഭയാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നില്ല.

എന്‍ പി ആറും, എന്‍ സി ആറും രാജ്യവ്യാപകമായി ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ വിഭജനവും അരാജകത്വവും സൃഷ്ടിക്കുമെന്ന് തീര്‍ച്ചയാണ്.   

ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ മതേതരത്വത്തിലും വിശ്വസിക്കണം

മതേതരത്വം എന്നാല്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും തുല്യത നല്‍കുകയും എന്നാണ്. അതായത് ഏ​തെ​ങ്കി​ലും  മ​ത​ത്തി​നോ​ടു പ്ര​ത്യേ​കി​ച്ച് ആ​ഭി​മു​ഖ്യ​മോ വെ​റു​പ്പോ ഉ​ണ്ടാ​വ​രു​തെ​ന്നാ​ണ് അ​തി​ന്‍റെ കാ​ത​ല്‍. അങ്ങനെ മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഇന്ത്യയില്‍ ഏ​തു മ​ത​ത്തി​ലും വി​ശ്വ​സി​ക്കാ​നും വി​ശ്വ​സി​ക്കു​ന്ന മ​തം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും പൗ​ര​ന് അ​വ​കാ​ശ​മു​ണ്ട്. ഇ​തേ അ​വ​കാ​ശം ഒ​രു മ​ത​ത്തി​ലും വി​ശ്വ​സി​ക്കാ​തി​രി​ക്കാ​നും ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന പൗ​ര​നെ അ​നു​വ​ദി​ക്കു​ന്നു എ​ന്ന​താ​ണു മ​തേ​ത​ര​ത്വം എ​ന്ന സം​ജ്ഞ​യു​ടെ സ​വി​ശേ​ഷ​ത. ഭ​ര​ണ​ഘ​ട​ന​യു​ടെ പ​തി​ന്നാ​ലാം അ​നു​ച്ഛേ​ദം കൂ​ടി ഇ​തി​നോ​ടൊ​പ്പം ചേ​ര്‍ത്തു വാ​യി​ക്ക​ണം. അ​ത​നു​സ​രി​ച്ച് രാ​ജ്യ​ത്ത് ആ​ര്‍ക്കും നി​യ​മ​പ​ര​മാ​യ തു​ല്യ​ത നി​ഷേ​ധി​ക്കാ​നാ​വി​ല്ല. തു​ല്യ​ത​യി​ലു​ള്ള അ​നി​ഷേ​ധ്യ​മാ​യ അ​വ​കാ​ശ​മാ​ണ് ഇ​പ്പോ​ള്‍ പാ​ര്‍ല​മെ​ന്‍റ് പാ​സാ​ക്കി​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് എ​ന്ന വാ​ദം ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ സ്വ​സ്ഥ​ത കെ​ടു​ത്തു​ന്നു. വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കാ​ല​പ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സം​ഘ​ര്‍ഷ​ഭ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​വും നി​ല​നി​ര്‍ത്തു​ന്ന​ത് ഈ ​അ​സ്വ​സ്ഥ​ത​യാ​ണ്.

 2014 ഡി​സം​ബ​ര്‍ 31നു ​മു​ന്‍പ് ഇ​ന്ത്യ​യി​ല്‍ കു​ടി​യേ​റി​യ​വ​രും ദീ​ര്‍ഘ​കാ​ല റെ​സി​ഡ​ന്‍ഷ്യ​ല്‍ വി​സ​യു​ള്ള​വ​രു​മാ​യ മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍ക്ക് സ്ഥി​ര​മാ​യി ഇ​ന്ത്യ​ന്‍ പൗ​ര​ത്വം അ​നു​വ​ദി​ക്കു​ന്ന​താ​ണു പു​തി​യ നി​യ​മം. ഇ​തു​പ്ര​കാ​രം 33,313 പേ​ര്‍ക്ക് ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ല​ഭി​ക്കും. ഇ​വ​രെ​ല്ലാം പാ​ക്കി​സ്ഥാ​ന്‍, അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​മു​സ്ലിം​ക​ളാ​ണ്. മു​സ്ലിം ഭൂ​രി​പ​ക്ഷ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള പീ​ഡ​ന​ങ്ങ​ള്‍ക്കി​ര​യാ​യി അ​വി​ടം വി​ട്ട് ഇ​ന്ത്യ​യി​ല്‍ അ​ഭ​യം തേ​ടി​യ ഹി​ന്ദു, ക്രി​സ്ത്യ​ന്‍, സി​ക്ക്, പാ​ഴ്സി, ജൈ​ന മ​ത​ങ്ങ​ളി​ല്‍പ്പെ​ട്ട​വ​രാ​ണ് ഇ​വ​രെ​ല്ലാം. എ​ന്നാ​ല്‍ ഇ​തേ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു ത​ന്നെ ഇ​ന്ത്യ​യി​ല്‍ അ​ഭ​യം തേ​ടി​യ മു​സ്ലിം​ക​ള്‍ക്ക് എ​ന്തു​കൊ​ണ്ടു പൗ​ര​ത്വം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു എ​ന്ന​താ​ണു കേ​ന്ദ്ര സ​ര്‍ക്കാ​രി​നു വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തു​ന്ന ചോ​ദ്യം. മ​റ്റു മ​ത​വി​ഭാ​ഗ​ങ്ങ​ളി​ല്‍പ്പെ​ട്ട​വ​ര്‍ക്കു പൗ​ര​ത്വം അ​നു​വ​ദി​ക്കാ​മെ​ങ്കി​ല്‍ മു​സ്ലിം​ക​ള്‍ക്കും അ​തി​ന് അ​ര്‍ഹ​ത​യു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ വാ​ദ​ത്തി​ന് അ​നു​കൂ​ല​മാ​യി ഒ​ട്ടേ​റെ നി​യ​മ​ജ്ഞ​ര്‍ രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്.

മ​ത​പ​ര​മാ​യ വി​വേ​ച​നം മാ​ത്ര​മ​ല്ല പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ലൂ​ടെ കേ​ന്ദ്ര​സ​ര്‍ക്കാ​രി​നു മേ​ൽ ആ​രോ​പ​ണ​മാ​യി വ​ന്നി​രി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​ന്‍, അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രു​ടെ പൗ​ര​ത്വം മാ​ത്ര​മാ​ണു പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത്. സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​യ​ല്‍ രാ​ജ്യ​ങ്ങ​ളാ​യ ശ്രീ​ല​ങ്ക, മ്യാ​ൻ​മ​ര്‍, ഭൂ​ട്ടാ​ന്‍, നേ​പ്പാ​ള്‍, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും നി​ര​വ​ധി പേ​ര്‍ ഇ​ന്ത്യ​യി​ല്‍ അ​ഭ​യം തേ​ടി​യി​ട്ടു​ണ്ട്. അ​വ​ര്‍ക്കും സ​മാ​ന​മാ​യ ത​ര​ത്തി​ല്‍ പൗ​ര​ത്വ​ത്തി​ന് അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ല്‍, പു​തി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ല്‍ അ​ത് അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​തു രാ​ഷ്ട്രീ​യ​മാ​യ വി​വേ​ച​ന​മാ​ണെ​ന്നാ​ണു മ​റു​പ​ക്ഷ​ത്തു​ള്ള​വ​രു​ടെ വാ​ദം.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ത്ത​ന്നെ ലോ​ക്സ​ഭ​യി​ല്‍ പാ​സാ​യ​താ​ണ്. എ​ന്നാ​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ എ​ന്‍ഡി​എ​യ്ക്കു ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ല്‍ അ​ന്നു നി​യ​മ​മാ​യി​ല്ല. രാ​ജ്യ​സ​ഭ​യി​ല്‍ ഇ​പ്പോ​ഴും എ​ന്‍ഡി​എ​യ്ക്കു ഭൂ​രി​പ​ക്ഷ​മി​ല്ല. എ​ന്നി​ട്ടും ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​നു ത​ന്നെ ബി​ല്‍ രാ​ജ്യ​സ​ഭ അം​ഗീ​ക​രി​ച്ചു. നേ​ര​ത്തേ എ​ന്‍ഡി​എ​യി​ലു​ണ്ടാ​യി​രു​ന്ന ശി​വ​സേ​ന​യു​ടെ മൂ​ന്ന് അം​ഗ​ങ്ങ​ളും സ്വ​ത​ന്ത്ര​രു​ള്‍പ്പെ​ടെ ഏ​ഴോ​ളം എം​പി​മാ​രും സ​ഭ​യി​ല്‍ നി​ന്നു വി​ട്ടു നി​ന്നി​ട്ടും പ്ര​തി​പ​ക്ഷ​ത്താ​ണു വി​ള്ള​ല്‍ ഉ​ണ്ടാ​യ​ത്. പാ​ര്‍ല​മെ​ന്‍റി​ന്‍റെ മ​ണ്‍സൂ​ണ്‍ കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ പാ​സാ​ക്ക​പ്പെ​ട്ട മു​ത്ത​ലാ​ക്ക് ബി​ല്‍, ജ​മ്മു ക​ശ്മീ​രി​ന്‍റെ പ്ര​ത്യേ​ക ഭ​ര​ണ​ഘ​ട​നാ പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ നി​യ​മ നി​ര്‍മാ​ണം തു​ട​ങ്ങി​യ സു​പ്ര​ധാ​ന സ​ഭാ ന​ട​പ​ടി​ക​ളി​ലും പ്ര​തി​പ​ക്ഷ​ത്തി​ന് ഒ​ന്നി​ച്ചു നി​ല്‍ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

നി​യ​മ നി​ര്‍മാ​ണ രം​ഗ​ത്ത് ബി​ജെ​പി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കാ​ണി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ നീ​ക്ക​ങ്ങ​ളു​ടെ വി​ജ​യ​മാ​യാ​ണ് ഈ ​നി​യ​മ നി​ര്‍മാ​ണ​ങ്ങ​ളെ കാ​ണേ​ണ്ട​ത്. പ​ക്ഷേ, ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍കു​ന്ന പൗ​രാ​വ​കാ​ശ​ങ്ങ​ള്‍ ഒ​രു നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ട് ഇ​ല്ലാ​താ​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ ഭാ​വി​യി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ നി​ര്‍മാ​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ ട്ര​ഷ​റി ബെ​ഞ്ചി​നു ക​ഴി​ഞ്ഞേ​ക്കാം.

മ​തേ​ത​ര​ത്വ​വും തു​ല്യ​ത​യും സ്ഥി​തി​സ​മ​ത്വ​വും ഉ​റ​പ്പു വ​രു​ത്തു​ന്ന ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ​ത്ത ചോ​ദ്യം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് ഭ​ര​ണ​കൂ​ട​ങ്ങ​ളും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും മാ​റി​നി​ല്‍ക്കു​ന്ന​താ​ണു ന​ല്ല​ത്. പാ​ര്‍ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ച മു​ത്ത​ലാ​ക്ക്, ജ​മ്മു ക​ശ്മീ​ര്‍ ബി​ല്ലു​ക​ള്‍ തി​ക​ച്ചും സ​മാ​ധാ​ന​പ​ര​മാ​യി സ്വാ​ഗ​തം ചെ​യ്ത ജ​ന​ങ്ങ​ള്‍, പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ തെ​രു​വി​ലി​റ​ങ്ങി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ​ഠി​ക്ക​ണം. പു​തി​യ നി​യ​മ​ത്തെ​ച്ചൊ​ല്ലി അ​വ​ര്‍ക്കു​ള്ള ആ​ശ​ങ്ക​ക​ള്‍ മു​ഴു​വ​ന്‍ ഇ​ല്ലാ​താ​ക്കാ​നും മു​ന്‍കൈ എ​ടു​ക്ക​ണം. വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ആ​ളി​പ്പ​ട​രു​ന്ന പ്ര​തി​ഷേ​ധാ​ഗ്നി രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പ​ട​രാ​തി​രി​ക്കാ​ന്‍ അ​തു മാ​ത്ര​മാ​ണു പോം​വ​ഴി.

Monday, December 9, 2019

ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ വിഭജിക്കുന്നതിനെതിരെ ഐ‌യു‌ഡി‌എഫ്

അമേരിക്ക വിശ്വസിക്കുന്ന തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന, തീവ്ര ഹിന്ദുത്വ ഗ്രൂപ്പിലെ ഒരു വിഭാഗം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കടന്നാക്രമിക്കുന്നതിനെ പുതുതായി രൂപീകരിച്ച തിങ്ക് ടാങ്ക്, ഇന്തോ-യുഎസ് ഡെമോക്രസി ഫൗണ്ടേഷന്‍ (ഐ.യു.ഡി.എഫ്) അപലപിച്ചു.

ഇന്ത്യയെ മതാധിഷ്ടിത രാജ്യം അഥവാ ഹിന്ദു രാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ മാര്‍ഗത്തെ വിമര്‍ശിച്ചതിന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ റോ ഖന്ന (കാലിഫോര്‍ണിയ), പ്രമീള ജയ്‌പാല്‍ (വാഷിംഗ്ടണ്‍) എന്നിവരെയാണ് അവര്‍ ഭീഷണിപ്പെടുത്തിയത്. കശ്മീരിലെ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട, ഇന്ത്യന്‍ സമൂഹത്തിന്‍റെ നല്ല സുഹൃത്തായ ന്യൂയോര്‍ക്കിലെ റിപ്പബ്ലിക് ടോം സുവോസിയെയും അവര്‍ ഭീഷണിപ്പെടുത്തി. ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍ ഇന്ത്യയിലെ തീവ്രവാദ സംഘടനയായ ആര്‍എസ്എസിന്‍റെ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനും, മുസ്ലിംകളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും ദലിതരെയും മറ്റുള്ളവരെയും രണ്ടാംകിട പൗരന്മാരായി നിലനിര്‍ത്താനും, അവരുടെ പൂര്‍വ്വികരില്‍ തുല്യത നിഷേധിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത് സ്വീകാര്യമല്ല. സ്വതന്ത്രരുടെ രാജ്യമായ അമേരിക്കയില്‍ അത്തരമൊരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതും പ്രകടിപ്പിക്കുന്നതും അമേരിക്കന്‍ വിരുദ്ധമാണ്.

റോ ഖന്നയുടെ മുത്തച്ഛന്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു, വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. തന്‍റെ മുത്തച്ഛന്‍ എല്ലാ ഇന്ത്യക്കാര്‍ക്കുമായി പോരാടിയെന്നും വിഭജന പ്രത്യയശാസ്ത്രങ്ങളെ പിന്തുണയ്ക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും ഖന്ന അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരായ കശ്മീരികളുടെ ജനാധിപത്യ അവകാശങ്ങള്‍ ആവശ്യപ്പെട്ട് പ്രമീള ജയ്പാലും രംഗത്തു വന്നു.

യുഎസിലെ ഹിന്ദുത്വ സേനയ്ക്ക് പണവും, അധികാരവും, ആള്‍ബലവും ഉണ്ടായിരിക്കാം; എന്നിരുന്നാലും, ഈ മഹത്തായ രാജ്യത്തിന്‍റെ ജനാധിപത്യപരവും, മതേതരവും, സഹിഷ്ണുത നിറഞ്ഞതുമായ വിശേഷതകള്‍ കാരണമാണ് തങ്ങള്‍ ഈ വിജയകരമായ തലത്തിലെത്തിയതെന്ന് അവര്‍ മറക്കുന്നു. ഈ രാജ്യത്തിലെ സ്വാതന്ത്ര്യവും മികച്ച അവസരങ്ങളും അവര്‍ ആസ്വദിക്കുമ്പോള്‍, മറുവശത്ത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും ഇതേ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കാന്‍ അവര്‍ കഠിനമായി പരിശ്രമിക്കുന്നു.

പല രൂപത്തിലുമുള്ള ഈ ചെന്നായ്ക്കള്‍ വാഷിംഗ്ടണിലെ നയങ്ങളെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ്. പലപ്പോഴും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ ചാമ്പ്യന്മാരായി കപടവേഷം കെട്ടുന്നു. മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധത്തിന് ഈ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ലോബിയിംഗ് ഇന്ത്യക്ക് ആവശ്യമാണെന്ന തെറ്റായ ധാരണയില്‍ ഈ രാജ്യത്തെ നിരവധി ഏഷ്യന്‍ ഇന്ത്യക്കാര്‍ വളരെക്കാലം മിണ്ടാതിരുന്നു. എന്നിരുന്നാലും, സൂക്ഷ്മപരിശോധനയില്‍, അവര്‍ ഇന്ത്യയിലെ ഉപദേഷ്ടാക്കളെന്ന് വിളിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ തീവ്രവാദികളും കാര്‍ക്കശ്യക്കാരുമാണെന്ന് തുറന്നുകാട്ടപ്പെടുന്നു, ഇത് സങ്കടകരമാണ്.

വംശീയതയുടെയും വര്‍ഗീയതയുടെയും ഭാണ്ഡക്കെട്ടുകള്‍ അവര്‍ ഈ രാജ്യത്തേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും മറ്റുള്ളവരെ അതേപടി മാറ്റാന്‍ അവര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും തോന്നുന്നു. ഇന്‍റര്‍നെറ്റ് ഫോറങ്ങളിലും ചര്‍ച്ചാ ഗ്രൂപ്പുകളിലും, അവരുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന ആരെയും അവര്‍ ആക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. പലപ്പോഴും അവരെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്നു. ആരാണ് രാജ്യ ദ്രോഹികള്‍? അവരുടെ പെരുമാറ്റം ഈ മഹത്തായ രാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമാണെന്നും അമേരിക്കന്‍ വംശജരാണെന്നും ഈ ആളുകള്‍ മറന്നതായി തോന്നുന്നു.

ഉന്നത വിദ്യാഭ്യാസമുള്ളവരും സാമൂഹ്യ തലത്തില്‍ മികച്ച സ്ഥാനമുള്ളവരുമായ ഇവരില്‍ ചിലര്‍ ക്രിസ്തു മതത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇസ്ലാമിനെ അതിക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നത് ആശ്ചര്യകരമാണ്. മറ്റുള്ളവരെ ഭയപ്പെടുത്തുന്നതിന് അവര്‍ പലപ്പോഴും നിയമവ്യവസ്ഥ ഉപയോഗിക്കുന്നു. കൂടാതെ, വിസ നിരസിക്കല്‍ അല്ലെങ്കില്‍ ഒസിഐ കാര്‍ഡ് റദ്ദാക്കല്‍ പോലുള്ള നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നു.

ഇന്ത്യന്‍ ഡയസ്പോറ വൈവിധ്യമാര്‍ന്നതും നിരവധി മതങ്ങള്‍, പ്രദേശങ്ങള്‍, ഭാഷകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതുമാണ്. പ്യൂ റിസര്‍ച്ച് വോട്ടെടുപ്പ് പ്രകാരം ഇന്ത്യന്‍ പ്രവാസികളില്‍ 50% അഹിന്ദുക്കളാണ്. ഈ രാജ്യത്തെ ഭൂരിപക്ഷം ഹിന്ദുക്കളും പരസ്പരം സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നിരുന്നാലും, ഒരു ചെറിയ വിഭാഗമുള്ള ഈ രാജ്യത്തെ തീവ്ര ഹിന്ദുത്വ അനുയായികള്‍ മറ്റെല്ലാവര്‍ക്കും സമാധാനവും ഐക്യവും നശിപ്പിക്കുന്ന പ്രക്രിയയിലാണ്.

ഇവിടെ താമസിക്കുന്ന ഭൂരിപക്ഷം ഇന്ത്യക്കാരുടെയും വികാരത്തിന്‍റെ സാരാംശം ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ പനോരമ പത്രത്തിന്‍റെ എഡിറ്റോറിയലില്‍ നിന്നുള്ള ഒരു ഉദ്ധരണി ഇതാ: 'ഒരു ജനാധിപത്യ രാജ്യത്ത് ഒരാളുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. വളരെക്കാലമായി ഖാലിസ്ഥാനികള്‍ ഇന്ത്യയില്‍ ഒരു ഖാലിസ്ഥാന്‍ ആവശ്യപ്പെടുന്നു. ഒരു ഹിന്ദു രാഷ്ട്രം ആഗ്രഹിക്കുന്ന ആളുകള്‍ ഇവിടെ ഉണ്ടെന്നതില്‍ ഒരു തര്‍ക്കവുമില്ല. ഖാലിസ്ഥാന്‍ ആവശ്യപ്പെടുന്ന ഖാലിസ്ഥാനികള്‍ ഇന്ത്യ വിരുദ്ധരും രാജ്യത്തിന്‍റെ ശത്രുക്കളുമാണെങ്കില്‍, ഒരു ഹിന്ദു രാഷ്ട്രം ആവശ്യപ്പെടുന്നവര്‍ക്കും അതേ അളവുകോല്‍ പ്രയോഗിക്കാം. എന്താണ് വ്യത്യാസം? ഖാലിസ്ഥാനികളുടെയും ഹിന്ദുത്വ അനുഭാവികളുടെയും ആവശ്യങ്ങള്‍ ഭിന്നിപ്പിക്കുന്നതും ഇന്ത്യയുടെയും 1.3 ബില്യണ്‍ ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.

ഇപ്പോള്‍ അമേരിക്കന്‍ പൗരന്മാരായ ഇന്ത്യക്കാര്‍ ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും അവരെ ഇവിടെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്, അതും നൂറുകണക്കിന് വിവിധ വംശജര്‍ സാഹോദര്യത്തിലും സമാധാനത്തിലും ജീവിക്കാന്‍ പഠിച്ച ഈ രാജ്യത്ത്. അവര്‍ ചെയ്യുന്നത് അമേരിക്കയ്ക്കും അമേരിക്കന്‍ ജനതയ്ക്കുമെതിരെയുള്ള ഒരു കുറ്റകൃത്യം തന്നെയല്ലേ? ഭൂമിയിലെ ഏറ്റവും മഹത്തായ രാഷ്ട്രം നല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ ദുര്‍‌വിനിയോഗം ചെയ്യാന്‍ ആരെയും അനുവദിക്കരുത്. സ്വാതന്ത്ര്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മൂല്യങ്ങളില്‍ സ്വയം അഭിമാനിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഭീകരത വളര്‍ത്താന്‍ ആരെയും അനുവദിക്കരുത്. എല്ലാ വഴികളിലുമുള്ള ഭീകരതയെ നേരിടാന്‍ ധൈര്യമുള്ള പ്രസിഡന്‍റ് ട്രംപ്, വിദ്വേഷം വളര്‍ത്തുകയും ഭിന്നിപ്പുകള്‍ സൃഷ്ടിക്കുകയും അമേരിക്കന്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്ന വിദേശ വംശജരെ നിലയ്ക്കു നിര്‍ത്തണം.'

Thursday, December 5, 2019

പൗരത്വ രജിസ്ട്രി നിയമം പൗരന് കൂച്ചുവിലങ്ങാകരുത്

പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ല്‍ കു​ടി​യേ​റി​യ​വ​ര്‍ക്ക് പൗ​ര​ത്വം അ​നു​വ​ദി​ക്കാ​നു​ള്ള ദേ​ശീ​യ പൗ​ര​ത്വ​ര​ജി​സ്ട്രേ​ഷ​ന്‍ ബി​ല്ല് ഒ​രി​ക്ക​ല്‍കൂ​ടി പൊ​ടി ത​ട്ടി​യെ​ടു​ക്കു​ക​യാ​ണു കേ​ന്ദ്ര സ​ര്‍ക്കാ​ര്‍. പ​ശ്ചി​മ​ബം​ഗാ​ള്‍, വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ക​ടു​ത്ത എ​തി​ര്‍പ്പു​ക​ള്‍ അ​വ​ഗ​ണി​ച്ചാ​ണ് ഈ ​നീ​ക്കം ന​ട​ക്കു​ന്ന​ത്. സ​ര്‍ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ന്‍ പാ​ര്‍ല​മെ​ന്‍റി​ല്‍ പ്ര​തി​ഷേ​ധ​വും ആ​യു​ധ​ങ്ങ​ള്‍ക്കു മൂ​ര്‍ച്ച കൂ​ട്ടു​ന്നു.

മു​സ്ലിം ഭൂ​രി​പ​ക്ഷ​മു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ് പാ​ക്കി​സ്ഥാ​നും ബം​ഗ്ലാ​ദേ​ശും അ​ഫ്ഗാ​നി​സ്ഥാ​നും. ഭ​ര​ണ​ഘ​ട​ന​യെ​ക്കാ​ള്‍ ശ​രി അ​ത്ത് നി​യ​മ​ങ്ങ​ള്‍ക്കാ​ണ് ഈ ​രാ​ജ്യ​ങ്ങ​ള്‍ പ്രാ​മു​ഖ്യം ന​ല്‍കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ ജീ​വി​ക്കാ​ന്‍ വി​ധി​ക്ക​പ്പെ​ട്ട ഹി​ന്ദു, ക്രൈ​സ്ത​വ, പാ​ഴ്സി, ജൈ​ന മ​ത​വി​ഭാ​ഗ​ക്കാ​ര്‍ക്ക് അ​വി​ട​ങ്ങ​ളി​ല്‍ സ്വ​ന്തം മ​ത​വി​ശ്വാ​സം പു​ല​ര്‍ത്താ​നോ, സ്വ​ത​ന്ത്ര​മാ​യ ആ​രാ​ധ​ന ന​ട​ത്താ​നോ സ്വാ​ത​ന്ത്ര്യ​മി​ല്ല. ഈ ​കാ​ര​ണ​ത്താ​ല്‍ ഈ ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ട്ട​വ​ര്‍ ഇ​ന്ത്യ​യി​ലേ​ക്കു കു​ടി​യേ​റു​ന്നു​മു​ണ്ട്. അ​തു​കൊ​ണ്ട് ഈ ​വി​ഭാ​ഗ​ങ്ങ​ള്‍ക്ക് പൗ​ര​ത്വം അ​നു​വ​ദി​ക്കാ​മെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ല്‍ ഈ ​ആ​നു​കൂ​ല്യം അ​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മു​സ്ലിം സ​മു​ദാ​യാം​ഗ​ങ്ങ​ള്‍ക്കു ല​ഭി​ക്കി​ല്ല. ഇ​തു മ​ത​പ​ര​മാ​യ വി​വേ​ച​ന​മാ​ണെ​ന്നും അ​ത്ത​രം വി​വേ​ച​ന​ങ്ങ​ളോ​ടെ​യു​ള്ള നി​യ​മ​നി​ര്‍മാ​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നു​മാ​ണ് പ്ര​ധാ​ന പ്ര​തി​പ​ക്ഷ ക​ക്ഷി​യാ​യ ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍ഗ്ര​സി​ന്‍റെ നി​ല​പാ​ട്. ഈ ​നി​ല​പാ​ടി​നെ രാ​ജ്യ​സ​ഭ​യി​ലും പി​ന്തു​ണ​ച്ച്, നി​യ​മ നി​ര്‍മാ​ണ​ത്തി​നു ത​ട​യി​ടാ​ന്‍ തൃ​ണ​മു​ല്‍ കോ​ണ്‍ഗ്ര​സ്, സി​പി​എം, സി​പി​ഐ, ജെ​ഡി​എ​സ്, ബി​എ​സ്പി തു​ട​ങ്ങി​യ ക​ക്ഷി​ക​ള്‍ കോ​ണ്‍ഗ്ര​സി​ന് ഒ​പ്പ​മു​ണ്ട്.

ഈ ​വ​ര്‍ഷ​മാ​ദ്യം ഈ ​ബി​ല്ല് ലോ​ക്സ​ഭ പാ​സാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ പാ​സാ​ക്കി​യെ​ടു​ക്കാ​നു​ള്ള അം​ഗ​ബ​ലം എ​ന്‍ഡി​എ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ പാ​ര്‍ല​മെ​ന്‍റി​ല്‍ പൗ​ര​ത്വ​ബി​ല്‍ നി​യ​മ​മാ​കാ​തെ പോ​യ​ത്. എ​ന്നാ​ല്‍ ഇ​ക്കു​റി ഈ ​പ​ഴു​ത​ട​യ്ക്കാ​നാ​ണ് എ​ന്‍ഡി​എ​യു​ടെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​ടെ​യും ഉ​റ​ച്ച നി​ല​പാ​ട്. ഇ​തി​നു ചി​ല ഭേ​ദ​ഗ​തി​ക​ളും കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ബി​ല്ലി​ല്‍ നി​ര്‍ദേ​ശി​ക്കു​ന്നു​ണ്ട്.

ബി​ല്ലി​നെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത് പ​ശ്ചി​മ​ബം​ഗാ​ള്‍, അ​സം, മേ​ഘാ​ല​യ, മി​സോ​റാം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ല്‍ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍ഗ, ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് നി​ര​വ​ധി​പേ​ര്‍ ക്രൈ​സ്ത​വ മ​തം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നും മ​റ്റും കു​ടി​യേ​റി​യ മു​സ്ലിം​ക​ളും ക്രൈ​സ്ത​വ മ​തം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പൗ​ര​ത്വ ര​ജി​സ്ട്രി ക​ര്‍ശ​ന​മാ​ക്കി​യാ​ല്‍ ഇ​വ​രി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​നു പൗ​ര​ത്വം ന​ഷ്ട​മാ​കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ട്ടി​ക​ജാ​തി - പ​ട്ടി​ക​വ​ര്‍ഗ മേ​ഖ​ല​ക​ള്‍ക്കു പൗ​ര​ത്വ ര​ജി​സ്ട്രി നി​ര്‍ബ​ന്ധ​മാ​ക്കി​ല്ലെ​ന്നാ​ണ് ഒ​രു പ്ര​ധാ​ന ഭേ​ദ​ഗ​തി. അ​രു​ണാ​ച​ല്‍, മി​സോ​റാം, നാ​ഗാ​ലാ​ന്‍ഡ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മ​റു​നാ​ടു​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ക്ക് പെ​ര്‍മി​റ്റ് ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളെ​യും പ​രി​ധി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ഈ ​ഇ​ള​വു​ക​ള്‍ ഒ​രു സം​സ്ഥാ​ന​ത്തു​മു​ള്ള മു​സ്ലിം​ക​ള്‍ക്കു ബാ​ധ​ക​മ​ല്ല. രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള മു​സ്ലിം​ക​ള്‍ക്ക് പൗ​ര​ത്വ ര​ജി​സ്ട്രി ക​ര്‍ക്ക​ശ​മാ​ക്കാ​നാ​ണ് പു​തി​യ ബി​ല്ലി​ലും വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. ഇ​ത് മു​സ്ലിം സ​മു​ദാ​യ​ങ്ങ​ള്‍ക്കി​ട​യി​ലു​ണ്ടാ​ക്കു​ന്ന അ​സ്വ​സ്ഥ​ത​ക​ളും ആ​ശ​ങ്ക​യും ഒ​ഴി​വാ​ക്കു​ന്ന വ്യ​വ​സ്ഥ​ക​ള്‍ കൂ​ടി ബി​ല്ലി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണു കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. ഇ​വി​ടെ ജ​നി​ച്ചു വ​ള​ര്‍ന്ന ഒ​രാ​ളെ​പ്പോ​ലും പു​റ​ത്താ​ക്കി​ല്ലെ​ന്നും എ​ന്നാ​ല്‍ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ഒ​ളി​ച്ചു താ​മ​സി​ക്കു​ന്ന​വ​രെ രാ​ജ്യാ​തി​ര്‍ത്തി​ക്കു പു​റ​ത്താ​ക്കു​മെ​ന്നും അ​മി​ത്ഷാ ക​ട്ടാ​യം പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ത​വ​ണ പാ​ര്‍ല​മെ​ന്‍റി​ല്‍ ഈ ​വി​ഷ​യം ക​ട​ന്നു​വ​ന്ന​പ്പോ​ള്‍ എ​ന്‍ഡി​എ​യു​ടെ ഉ​ള്ളി​ല്‍പോ​ലും ക​ടു​ത്ത വി​മ​ര്‍ശ​ന​ങ്ങ​ളു​ണ്ടാ​യി. ജെ​ഡി​യു അ​ട​ക്കം ചി​ല ക​ക്ഷി​ക​ള്‍ എ​തി​ര്‍ത്തു. എ​ന്നാ​ല്‍ ഇ​വ​രി​ല്‍ പ​ല​രും ഇ​പ്പോ​ള്‍ നി​ല​പാ​ട് തി​രു​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​സ​ഭ​യി​ല്‍ ബി​ല്ലി​നെ അ​നു​കൂ​ലി​ക്കാ​നാ​ണ് ജെ​ഡി​യു, എ​ഐ​എ​ഡി​എം​കെ തു​ട​ങ്ങി​യ ക​ക്ഷി​ക​ളു​ടെ ആ​ലോ​ച​ന. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ണ​ല്‍ മു​ത്ത​ലാ​ഖ് ബി​ല്ല്, 370-ാം വ​കു​പ്പ് പി​ന്‍വ​ലി​ച്ച നി​യ​മ​നി​ര്‍മാ​ണം തു​ട​ങ്ങി​യ​വ​യെ​പ്പോ​ലെ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്ട്രി ബി​ല്ലും നി​യ​മ​മാ​കും.

ഇ​ങ്ങ​നെ​യൊ​രു നി​യ​മം കൊ​ണ്ടു​വ​രു​മ്പോ​ള്‍ വ​ള​രെ കൂ​ടു​ത​ല്‍ സൂ​ക്ഷ്മ​ത അ​നി​വാ​ര്യ​മാ​ണ്. അ​തി​ര്‍ത്തി ക​ട​ന്നു​വ​ന്ന് വി​ധ്വം​സ​ക പ്ര​വ​ര്‍ത്ത​ന​മ​ട​ക്കം ചെ​യ്യു​ന്ന​വ​രെ​യും ആ​ഭ്യ​ന്ത​ര​സ​മാ​ധാ​ന​ത്തി​നു ഭം​ഗം വ​രു​ത്തു​ന്ന​വ​രെ​യും പി​ടി​കൂ​ട​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍ക്ക​മി​ല്ല. പ​ക്ഷേ, പ​ര​മ്പ​രാ​ഗ​ത​മാ​യി ഇ​വി​ടെ താ​മ​സി​ച്ചു​വ​രു​ന്ന​വ​രും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ പൗ​ര​ത്വം നി​ഷേ​ധി​ക്ക​പ്പെ​ട്ടു​പോ​യ യോ​ഗ്യ​രാ​യ ഇ​ന്ത്യ​ക്കാ​ര്‍ക്കും ഇ​വി​ടെ ഭ​യം കൂ​ടാ​തെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. ഈ ​അ​വ​കാ​ശ​മു​ള്ള ഒ​രാ​ളെ​പ്പോ​ലും അ​തി​ര്‍ത്തി ക​ട​ത്തി​വി​ടി​ല്ലെ​ന്ന് കൂ​ടി ഉ​റ​പ്പു​വ​രു​ത്ത​ണം നി​ര്‍ദ്ദി​ഷ്ട ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​ന്‍ ബി​ല്‍. ഇ​തി​ന്‍റെ ഗു​ണ​ദോ​ഷ​ങ്ങ​ള്‍ പാ​ര്‍ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ ച​ര്‍ച്ച ചെ​യ്യ​ണം. നീ​തി​യും അ​വ​സാ​ന​ത്തെ പി​ടി​വ​ള്ളി​വ​രെ ഉ​റ​പ്പാ​ക്കി​യ​ശേ​ഷം വേ​ണം ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഒ​രാ​ളെ പു​റ​ത്താ​ക്കാ​നും പൗ​ര​ത്വം നി​ഷേ​ധി​ക്കാ​നും.

Sunday, May 26, 2019

ട്രം‌പിന്റെ ലക്ഷ്യം ആയുധ വ്യാപാരം തന്നെ

ഇറാന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് കാട്ടിക്കൂട്ടുന്ന കോലാഹലങ്ങള്‍ വെറും പ്രഹസനമാണെന്നും ഗള്‍ഫ് രാജ്യങ്ങളെ ഭയപ്പെടുത്തി നിര്‍ത്തി തങ്ങളുടെ ആയുധവ്യാപാരം വിപുലീകരിക്കുകയാണ് ട്രം‌പിന്റെ ലക്ഷ്യമെന്നതും പകല്‍ പോലെ സത്യം. ട്രം‌പിന്റെ ഹിഡന്‍ അജണ്ടയില്‍ പെട്ട ഒന്നാണ് ആയുധ വ്യാപാരം. എണ്ണൂറു കോടി ഡോളറിന്റെ ആയുധ വ്യാപാരത്തിനാണ് സൗദി അറേബ്യയുമായി കരാര്‍ ഒപ്പിടാന്‍ ട്രം‌പ് ഭരണകൂടം തയ്യാറായിരിക്കുന്നത്. സൗദി അറേബ്യ മാത്രമല്ല യു‌എ‌ഇ, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളുമായും ആയുധ കരാറില്‍ ഏര്‍പ്പെടാനും അമേരിക്ക ഒരുങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയില്‍ നിരവധി സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും പാര്‍ട്ടി ഹാളുകളിലും ക്രിസ്ത്യന്‍/മുസ്ലിം പള്ളികളിലും വെടിവെപ്പുകള്‍ നടന്ന് നിരവധി നിരപരാധികളെ കൊന്നൊടുക്കിയിട്ടും, അതിനെതിരെ പ്രതികരിക്കാനോ അമേരിക്കയില്‍ തോക്കു നിയന്ത്രണം കൊണ്ടുവരാനോ ട്രം‌പ് ഇതുവരെ തയ്യാറായിട്ടില്ല. 2017 നവംബര്‍ 5 ഞായറാഴ്ച ടെക്സസ് സാന്‍ ആന്റോണിയോയിലെ സഥര്‍‌ലാന്റ് സ്‌പ്രിംഗ്സ് എന്ന ചെറു ഗ്രാമത്തിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിൽ പ്രാര്‍ത്ഥന നടക്കുന്നതിനിടെ സെമി ഓട്ടോമാറ്റിക് തോക്കുമായി കയറിയ അക്രമി പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന 27 പേരെയാണ് വെടിവെച്ചു കൊന്നത്. അഞ്ച് വയസ്സുമുതല്‍ 72 വയസ്സുവരെ പ്രായമുള്ളവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. 26കാരനായ മുന്‍ വൈദിക വിദ്യാര്‍ഥി ഡെവിന്‍ പാട്രിക് കെല്ലിയായിരുന്നു അക്രമി.

എവിടെയെങ്കിലും വെടിവെയ്പ്പ് നടന്നാല്‍, കൂട്ടക്കൊലപാതകം നടന്നാല്‍ അതിനെ അപലപിക്കുന്നതിനു പകരം (പേരിനു മാത്രം ഒന്ന് അപലപിച്ച്) പള്ളികളില്‍ അച്ചന്മാര്‍ തോക്ക് കൈവശം വെക്കണമെന്നും സ്കൂളുകളില്‍ അദ്ധ്യാപകര്‍ തോക്ക് കൈവശം വെക്കണമെന്നുമാണ് ട്രം‌പ് പറയാറ്. അതായത് അങ്ങനെയെങ്കിലും തോക്ക് കൂടുതല്‍ വിറ്റഴിക്കണം. യു‌എസ് കോണ്‍ഗ്രസും സെനറ്റും നിയന്ത്രിക്കുന്ന ആയുധ വ്യാപാരികളുടെ ദല്ലാള്‍ പണിയാണ് ട്രം‌പ് ചെയ്യുന്നതെന്നര്‍ത്ഥം.

അമേരിക്കയിലായാലും ലോകത്തെവിടെയായാലും സംഘര്‍ഷം ഉണ്ടായാലേ ആയുധ വില്പന ഉഷാറാകൂ എന്ന കാഴ്ചപ്പാടിലാണ് അമേരിക്ക. അതിനായി പല രാജ്യങ്ങളിലും ഇടപെടാന്‍ ശ്രമിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതകളെ സംഘര്‍ഷത്തിന്റെ പാതയിലെത്തിക്കാനും ശ്രമിക്കും. പാക്കിസ്താന് ആയുധം കൊടുത്ത് ഇന്ത്യയെ അടിപ്പിക്കുകയും ആ ആയുധങ്ങളെ പ്രതിരോധിക്കാനാണെന്ന വ്യാജേന ഇന്ത്യക്ക് മറ്റൊരായുധവും ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്ന വക്ര ബുദ്ധി. ഇന്ത്യ അത് മനസ്സിലാക്കിയിട്ടാണ് റഷ്യയില്‍ നിന്നു മാത്രം ആയുധങ്ങള്‍ വാങ്ങുന്നത്. അമേരിക്കയുടെ താല്പര്യം  സാമ്പത്തിക നേട്ടം ഒന്നു മാത്രമാണ്. തങ്ങള്‍ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ആധിപത്യം പ്രകടിപ്പിക്കുക എന്നതും അമേരിക്കയുടെ ശൈലിയാണ്. ഈ കഴുകന്‍ താല്‍പ്പര്യമാണ് ഖത്തറും മറ്റ് അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നിലും. ട്രം‌പ് അധികാരമേറ്റയുടനെ ആദ്യം യാത്ര ചെയ്തത് സൗദി അറേബ്യയിലേക്കായിരുന്നു. സൗദിയേയും യു‌എയും പിരികയറ്റി ഖത്തറിനെതിരെ തിരിച്ചതും മറ്റാരുമല്ല. ആ സംഘര്‍ഷത്തിന് ഇപ്പോഴും കാര്യമായി യാതൊരു മാറ്റവും വന്നിട്ടില്ല.

ഗള്‍ഫ് മേഖലകളില്‍ അമേരിക്കയുടെ സൈനിക താവളമുള്ളത് ഖത്തറിലായിരുന്നിട്ടുപോലും ആ രാജ്യത്തിന് എതിരായ നിലപാടാണ് അമേരിക്ക സ്വീകരിച്ചിരുന്നത്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ അമേരിക്ക ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ നടക്കുമായിരുന്നു. എന്നാല്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നിലപാടില്‍ നിന്നും പിന്നോട്ട് പോകാന്‍ അമേരിക്ക തയ്യാറായിരുന്നില്ല. ഈ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. ഇപ്പോള്‍ ഇറാനുമായി പോര്‍മുഖം തുറക്കുക വഴി സൗദി, യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും കൂടുതല്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സംരക്ഷകര്‍ എന്ന വ്യാജേന വന്ന് അറബ് രാഷ്ട്രങ്ങളില്‍ ആധിപത്യം പുലര്‍ത്താനാണ് അമേരിക്ക നിലവില്‍ ശ്രമിക്കുന്നത്. സമീപ ഭാവിയില്‍ തന്നെ അമേരിക്കന്‍ പോര്‍മുന അറബ് രാഷ്ട്രങ്ങള്‍ക്കെതിരെ തിരിഞ്ഞാലും ഇനി അത്ഭുതപ്പെടാനില്ല.

ഉത്തര കൊറിയയുടെ മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി അമേരിക്കയുടെ ചൊല്പടിയ്ക്കു നിര്‍ത്താന്‍ ശ്രമിച്ച അവസാനം തോല്‍‌വി സമ്മതിച്ച് പിന്തിരിഞ്ഞ ട്രം‌പ് ലക്ഷ്യമിട്ടത് ഇറാനാനായിരുന്നു. പക്ഷേ ഉത്തര കൊറിയയില്‍ സംഭവിച്ചതു തന്നെയാണ് ഇറാനിലും സംഭവിക്കാന്‍ പോകുന്നത്. ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് പോഴത്തരമാണെന്ന് പറയാതെ വയ്യ. കാരണം, ആയുധ ശേഷികൊണ്ട് മാത്രം ഇറാനെ കീഴ്‌പ്പെടുത്താന്‍ അമേരിക്കക്ക് കഴിയില്ല. റഷ്യയും ചൈനയും എന്തിനേറെ അമേരിക്കന്‍ സഖ്യകക്ഷിയായ ബ്രിട്ടണ്‍ പോലും ഇറാനെ ആക്രമിക്കുന്നതിന് എതിരാണ്. ഈ നീക്കത്തെ ഇന്ത്യക്കും പിന്തുണക്കാന്‍ കഴിയില്ല. ഇറാനെ ബോംബിട്ട് തകര്‍ത്താലും അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും വ്യക്തമാക്കി കഴിഞ്ഞു. അതായത് ഒരു വിട്ട വീഴ്ചക്കും ഇറാന്‍ തയ്യാറല്ലെന്ന് വ്യക്തം.

ഗള്‍ഫ് മേഖലകളില്‍ ഭീതിയുടെ കൊടുങ്കാറ്റ് അടിപ്പിച്ച് സ്വന്തം താല്പര്യങ്ങള്‍ നേടിയെടുക്കുക എന്ന തന്ത്രത്തിലേക്കാണ് അമേരിക്കയിപ്പോള്‍ പോകുന്നത്. പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ഇവരെ ഇനി അറബ് രാഷ്ട്രങ്ങള്‍ക്ക് തീറ്റി പോറ്റേണ്ടി വരും. ഇറാഖ് യുദ്ധകാലത്ത് അനുവദിച്ച ഖത്തര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സൈനിക താവളങ്ങള്‍ ഇതുവരെ മാറ്റാന്‍ അമേരിക്ക തയ്യാറായിട്ടില്ല. ഇപ്പോള്‍ സൗദിയിലും യു.എ.ഇയിലും തമ്പടിക്കുന്ന അമേരിക്കന്‍ സൈനികരും ഇനി വരാന്‍ പോകുന്നവരും ആ രാജ്യങ്ങളിലെ താവളങ്ങളില്‍ തന്നെ തുടരും. അത് എത്ര കാലമെന്ന് അമേരിക്കയാണ് തീരുമാനിക്കുക. ഏകാധിപത്യ ഭരണം ഇവിടങ്ങളില്‍ നിലനില്‍ക്കുന്നതിനാല്‍ ജനകീയ പ്രതിഷേധം ഉണ്ടാകില്ലെന്നത് അമേരിക്കയെ സംബന്ധിച്ച് ആശ്വാസകരമാണ്.

സൗദി രാജകുമാരനുമായി വ്യക്തിപരമായി തനിക്കുള്ള ബന്ധവും ട്രം‌പ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അതാണ് പുതിയ ആയുധ കരാറിനു പിന്നില്‍. അമേരിക്കയില്‍ നിന്നും ആയുധങ്ങള്‍ വാരിക്കൂട്ടി യമനിലെ പൗരന്മാര്‍ക്കെതിരെ സൗദി അത് പ്രയോഗിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. യു.എസ്. കോണ്‍ഗ്രസ്സിലെ അംഗങ്ങള്‍ തന്നെയാണ് ഈ ആശങ്ക പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഇതൊന്നും ട്രംപ് മുഖവിലക്കെടുത്തിട്ടില്ല. ഏകാധിപത്യ സ്വഭാവമുള്ള രാജ്യങ്ങളുമായി ആയുധ കരാറില്‍ ഏര്‍പ്പെടുന്നത് ശരിയല്ലെന്നാണ് ഡെമോക്രാറ്റിക് സെനറ്റര്‍ റോബര്‍ട്ട് മെനന്‍ഡസ് ചൂണ്ടിക്കാട്ടുന്നത്. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടതായും അദ്ദേഹം ആരോപിക്കുന്നു.

അധികാരമേറ്റതിനു ശേഷം ഒരു കോമാളിയെപ്പോലെ പെരുമാറിക്കൊണ്ടിരിക്കുന്ന ട്രം‌പ് ലോകരാഷ്ട്രങ്ങളുടെ മുന്‍പില്‍ താനൊരു കര്‍ക്കശക്കാരനായ ഭരണാധികാരിയാണെന്ന് ബോധ്യപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കൂടെ നിന്നവരെപ്പോലും തള്ളിപ്പറഞ്ഞ് അവരെ ജനങ്ങള്‍ക്കു മുന്‍പില്‍ മോശക്കാരായി ചിത്രീകരിക്കുന്ന ട്രം‌പ്, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രസിഡന്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാനു മേല്‍ ഉപരോധവും മറ്റും കൊണ്ടുവന്നെങ്കിലും അതിപ്പോള്‍ കൂടുതല്‍ വെല്ലുവിളിയാണ് ട്രംപിന് മുന്നില്‍ സൃഷ്ടിക്കുന്നത്. വെറുമൊരു പയ്യനായ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനു മുന്നില്‍ മുട്ടു വിറച്ച ട്രം‌പ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ മുന്നിലും മുട്ടു വിറച്ചാല്‍ അത് ട്രംപിനല്ല അമേരിക്കയെന്ന രാജ്യത്തിനാണ് വലിയ തിരിച്ചടിയാകുക.

തോക്ക് സംസ്ക്കാരം കവര്‍ന്നെടുക്കുന്നത് നിഷ്ക്കളങ്ക ജീവനുകളെയാണ്.  ലോകം മുഴുവന്‍ കാല്‍ക്കീഴിലാക്കാനുള്ള വ്യഗ്രതയില്‍, തങ്ങളുടെ രാജ്യം, പൗരന്മാര്‍ എന്നതിലപ്പുറം ഈ ഭൂമിയില്‍ മറ്റൊന്നും പ്രസക്തമല്ല എന്ന് അഹങ്കരിക്കുന്ന ഭരണകൂടം അതേ പൗരന്മാര്‍ക്ക് ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിലും പരാജയപ്പെടുകയാണ്. ഭീകരതയുടെ പേരില്‍ ചില രാഷ്ട്രങ്ങളെ കരിമ്പട്ടികയില്‍ പെടുത്തുകയും നിയമപരമായി അമേരിക്കയില്‍ ജീവിക്കുന്നവരെ വംശീയപരമായി ആക്രമിക്കുകയും ചെയ്യുമ്പോള്‍ അമേരിക്കയുടെ യശസ്സിനാണ് മങ്ങലേല്‍ക്കുന്നതെന്ന് ഭരണകൂടം മനസ്സിലാക്കുന്നില്ല.  

Wednesday, April 17, 2019

സര്‍ക്കാര്‍ ആശുപത്രികളുടെ ദുരവസ്ഥഃ മാറ്റണം

മംഗലാപുരത്തു നിന്ന് കൊച്ചിവരെയുള്ള ജനങ്ങളും ട്രാഫിക് സം‌വിധാനങ്ങളും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ച സംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. വെറും പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് 400 കിലോമീറ്ററോളം ആംബുലന്‍സില്‍ സഞ്ചരിച്ച് നാലര മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച സംഭവം വളരെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. മംഗലാപുരത്ത്‌ നിന്നും കൊച്ചിയിലേക്കുള്ള ദൂരം 417 കിലോമീറ്ററാണ്. ആ യാത്രക്കെടുത്തതാകട്ടേ വെറും 4 മണിക്കൂറും 20 മിനുട്ടും. അതായത്‌ മണിക്കൂറില്‍ ഏകദേശം 105 കി.മീ വേഗത !!

കാസര്‍ഗോഡ് സ്വദേശികളായ സാനിയ-മിത്താഹ്‌ ദമ്പതികളുടെയാണ് കുഞ്ഞ്. ജന്മനാ ഹൃദ്രോഗിയായിരുന്ന കുട്ടി മംഗലാപുരത്തെ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ കൂടുതല്‍ മികച്ച ചികിത്സയും പരിചരണവും ആവശ്യമായതുകൊണ്ടാണ് ആദ്യം തിരുവനന്തപുരത്തെ ശ്രീചിത്രയിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കളും ആശുപത്രി അധികൃതരും തീരുമാനിച്ചത്‌. അപകട സാധ്യത മുന്‍പിലുള്ളതുകൊണ്ട് അത്തരം സന്ദര്‍ഭങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്ത് പേരെടുത്തിട്ടുള്ള ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ടീമിന്റെ (സി.പി.ടി) സഹായം അവര്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു എന്ന് പറയുന്നു.

എട്ടു മണിക്കൂര്‍ കൊണ്ട് ശ്രീചിത്ര ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുകയായിരുന്നുവത്രേ ലക്ഷ്യം. ഇതിനായി കേരളാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമും സന്നദ്ധ പ്രവര്‍ത്തകരും ആംബുലന്‍സ് നെറ്റ്‌വര്‍ക്കും സജീവമായി രംഗത്തുണ്ടായിരുന്നു എന്നു പറയുന്നു. വഴിയില്‍ തടസ്സങ്ങളുണ്ടാക്കരുതെന്ന് ഫെയ്‌സ്ബുക്ക് വഴി ആഹ്വാനം ചെയ്തു. ആംബുലന്‍സില്‍ നിന്നും ഫേസ്ബുക്ക് ലൈവും തയ്യാറാക്കി. വഴിയിലുടനീളം സന്നദ്ധ പ്രവര്‍ത്തകരും രാഷ്ട്രീയ കക്ഷികളും പോലീസും സുരക്ഷയൊരുക്കി. ഇതിനിടെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെ അമൃത ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു പറയുന്നു. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കാന്‍ മുഖ്യമന്ത്രിയും ഉത്തരവിട്ടു. ശ്രീചിത്ര വേണോ അമൃത വേണോ എന്നതിനെക്കുറിച്ച്‌ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കുട്ടിയുടെ സുരക്ഷക്ക്‌ നല്ലത്‌ എന്ന് തോന്നിയതിനാലാണ്‌ അമൃതയില്‍ പ്രവേശിപ്പിച്ചതെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ആംബുലന്‍സ് തൃശൂര്‍ എത്തിയപ്പോഴാണ് അമൃതയിലേക്ക് കൊണ്ടുപോകാന്‍ ആരോഗ്യമന്ത്രിയില്‍ നിന്ന് അറിയിപ്പ് വന്നതെന്ന് ഡ്രൈവര്‍ പറയുന്നു.

മംഗലാപുരത്തുനിന്ന് ഈ ആംബുലന്‍സ് പുറപ്പെടുന്നതും ഗ്രാമങ്ങളും പട്ടണങ്ങളും പിന്നിട്ട് റോഡിലൂടെ ചീറിപ്പായുന്നതുമൊക്കെ ഹൃദയമിടിപ്പോടെ ലൈവ് ആയി ജനങ്ങള്‍ കണ്ടു. എല്ലാവരും ആംബുലന്‍സ് ഡ്രൈവറേയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിനേയും വാനോളാം പുകഴ്ത്തി. ആ കുഞ്ഞ് ജീവനോടെയിരിക്കാന്‍ കേരള ജനത മുഴുവന്‍ പ്രാര്‍ത്ഥിച്ചു.
ഏപ്രില്‍ 16-നാണ് ഈ സംഭവം നടന്നത്.

സമാനമായ സംഭവം ഇന്നും (ഏപ്രില്‍ 17) നടന്നു. ഇപ്രാവശ്യം മൂന്നു ദിവസം പ്രായമുള്ള കുഞ്ഞുമായാണ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് കുതിച്ചത്. മലപ്പുറം വേങ്ങൂര്‍ കളത്തില്‍ നജാദ് ഇര്‍ഫാന ദമ്പതികളുടെ മകനെ ഹൃദ്രോഗത്തെ തുടര്‍ന്നാണ് ശ്രീചിത്രയിലേക്ക് കൊണ്ടുപോയത്.  പെരിന്തല്‍മണ്ണയില്‍ നിന്നും അഞ്ച് മണിക്കൂര്‍ കൊണ്ടാണത്രേ എല്ലാ സം‌വിധാനങ്ങളുമൊരുക്കിയ ആംബുലന്‍സ് തിരുവനന്തപുരത്തെത്തിയത്..!!  എത്രയും പെട്ടെന്ന് ലക്ഷ്യത്തിലെത്തിക്കേണ്ടതിനാലാണ് വീണ്ടുമൊരു ആംബുലന്‍സ് മിഷന് കേരളം കൈകോര്‍ത്തതെന്നു പറയുന്നു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചതോടെയാണ് ആ കുരുന്നിനെ പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് അധികൃതരുടെ ഭാഷ്യം.

സമാനമായ സംഭവങ്ങള്‍ ഇതിനു മുന്‍പും കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്. ഇത്രയധികം ട്രാഫിക് കുരുക്കുകളുള്ള റോഡുകളില്‍ കൂടി ആംബുലന്‍സ് മരണപ്പാച്ചില്‍ നടത്തുമ്പോള്‍ പൊതുജനങ്ങളുടെ ജീവനും അപകടത്തിലാകുമെന്ന സത്യം അധികൃതര്‍ മനസ്സിലാക്കണം. അതനുസരിച്ച് ട്രാഫിക് സം‌വിധാനങ്ങളിലും കാലക്രമേണ മാറ്റങ്ങളും വരുത്തണം.

ഇവിടെ വിഷയം അതല്ല. മംഗലാപുരത്തുനിന്ന് കുഞ്ഞിനെ തിരുവനന്തപുരത്തെ ശ്രീചിത്രയിലേക്ക് കൊണ്ടുപോകാനും, ഇടക്ക് ആരോഗ്യമന്ത്രി ഇടപെട്ട് അമൃതയിലേക്ക് മാറ്റിയതും യുക്തിക്ക് നിരക്കാത്ത പണിയല്ലേ എന്ന് ഒരുനിമിഷം ആരും ചിന്തിച്ചു പോകും. "അമൃതയില്‍ കൊണ്ടുപോകാനാണ് ഞാന്‍ നല്‍കിയ നിര്‍ദ്ദേശം. ശ്രീചിത്രയില്‍ തന്നെ കൊണ്ടുവരണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം വാശിപിടിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം അവര്‍ക്കാണ്. എന്നെ സംബന്ധിച്ച്, എന്‍റെ ഉത്തരവാദിത്വം കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കലാണ്. മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുന്നതാണ്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം എന്തിനാണ് വാശി പിടിക്കുന്നതെന്ന് എനിക്ക് അറിയില്ല. ജീവന്‍ രക്ഷിക്കുകയെന്നതാണ് പ്രധാനം. നേരത്തെ കുഞ്ഞിനെ കോഴിക്കോട് മിംസില്‍ പ്രവേശിപ്പിക്കാമായിരുന്നു. അവിടം കഴിഞ്ഞുപോയതിനാല്‍ ഇനി അമൃതയിലേ പ്രവേശിപ്പിക്കാനാവൂ" - ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ  വാക്കുകളാണിത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.... "15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. ആംബുലന്‍സ് കോഴിക്കോട് പിന്നിട്ടു. കാസര്‍കോട് സ്വദേശികളായ സാനിയ  മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് 
 KL - 60- J 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കൊണ്ടുവരുന്നത്. ഓരോ നിമിഷവും കുഞ്ഞിന്‍റെ ജീവന്‍ വിലപ്പെട്ടതാണ്. ആംബുലന്‍സ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു."

ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയേയും അഭിനന്ദിക്കാന്‍ തോന്നും. ഉചിതമായ തീരുമാനമെന്നും തോന്നിയേക്കാം. അഭിനന്ദിക്കപ്പെടേണ്ട ഒരു തീരുമാനമായി പലര്‍ക്കും തോന്നിയേക്കാം. ആരോഗ്യ മന്ത്രിയുടെ ആത്മാര്‍ത്ഥത, തീരുമാനം എടുക്കാനുളള കഴിവ് എന്നൊക്കെ പലരും അഭിപ്രായം പ്രകടിപ്പിച്ചത് സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പരിധിവരെ അത് ശരിയാണുതാനും..! എന്നാല്‍ സാമാന്യ ബുദ്ധിയോടെ ചിന്തിച്ചാല്‍ ഈ അമൃതയിലും മിംമ്സിലുമൊക്കെയുണ്ട് എന്നു പറയുന്ന ചികിത്സാ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഉണ്ടാകേണ്ടതല്ലേ? മെഡിക്കല്‍ കോളേജില്‍ പോലും ആ കുട്ടിക്ക് വേണ്ട ചികിത്സ നല്‍കാനുളള സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ അത് സര്‍ക്കാരിന്‍റേയും ആരോഗ്യമന്ത്രിയുടേയും പരാജയം തന്നെയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ ഖജനാവിലെ പണം അമൃതയും മിംമ്സും പോലെയുളള സ്വകാര്യ ആശുപത്രികള്‍ക്ക് കൊളളയടിക്കാനുളള അവസരം ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അടിയന്തിര ചികിത്സക്കായി കീലോമീറററുകളോളം ഒരു ജീവനും കൊണ്ട് ആംബുലന്‍സുകള്‍ അതിവേഗതയില്‍ ചീറിപ്പായേണ്ടിവരുന്ന അവസ്ഥ ഒരു ഗതികേട് തന്നെയാണ് !

ഈ അവസ്ഥക്ക് മാറ്റം വരണമെങ്കില്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെങ്കില്‍, ഒരൊറ്റ വഴിയേ ഉള്ളൂ. മന്ത്രിമാരും, എം.എല്‍.എമാരും, എം.പി.മാരും സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ ചികിത്സ തേടാവൂ എന്നൊരു നിയമം കൊണ്ടുവരണം.  അവര്‍ക്ക് വിദേശ ചികിത്സയും അനുവദിക്കരുത്. അപ്പോള്‍ കാണാം ദിവസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര ചികിത്സാ സൗകര്യങ്ങള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്.

ജില്ലകള്‍ തോറും അന്താരാഷ്ട്ര വിമാനത്താവളം വേണമെന്ന് ശഠിക്കുന്നവര്‍ എന്തുകൊണ്ട് അതേ നിലവാരമുള്ള ആശുപത്രികള്‍ ജില്ലകളില്‍ വേണമെന്ന് വാശി പിടിക്കുന്നില്ല?

Tuesday, April 16, 2019

സൈനികരുടെ വീര്യം കെടുത്തരുത്

ഇന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതുമുതല്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ചില രാഷ്ട്രീയ കക്ഷികള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പേര് ദുരുപയോഗം ചെയ്യുവാന്‍ തുടങ്ങിയത് ആശങ്കയ്ക്ക് വഴിവെക്കുന്നു. വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ സൈന്യത്തിന്‍റെയും സൈനികരുടെയും ചിത്രങ്ങളും അടയാളങ്ങളും ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാവുന്നതല്ല. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ചില പരാമര്‍ശങ്ങളിലും സൈനികരും അല്ലാത്തവരും വലിയ തോതിലുള്ള എതിര്‍പ്പും ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. പുല്‍വാമയില്‍ സിആര്‍പിഎഫ് കോണ്‍വോയ്ക്കു നേരേ ഭീകരര്‍ നടത്തിയ ഒളിയാക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 27നു വ്യോമസേന പാക് അധിനിവേശ കശ്മീരില്‍ നടത്തിയ മിന്നലാക്രമണമാണു പലരും തെരഞ്ഞെടുപ്പിനു ദുരുപയോഗം ചെയ്യുന്നത്. അതിര്‍ത്തി കടന്നുചെന്ന് പാക് യുദ്ധ വിമാനം തകര്‍ത്തെന്ന് പറയുന്ന എയര്‍ മാര്‍ഷല്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ ഫോട്ടൊ പതിച്ച പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് സര്‍വീസിലുള്ളവരെയും വിരമിച്ചവരെയും ഒരുപൊലെ പ്രകോപിതരാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനികരുടെ ഫോട്ടൊകളും മറ്റും ഉപയോഗിക്കുന്നതു വിലക്കണമെന്നു കാണിച്ചു നാവിക സേനാ മുന്‍ മേധാവി അഡ്മിറല്‍ എല്‍. രാംദാസ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് സിറ്റിയില്‍ ബിജെപി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് അഭിനന്ദന്‍ വര്‍ധമാന്‍റെ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ബിജെപി ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയും ബലാകോട്ട് സൈനിക നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു. ലോകത്തേക്കും വലിയ അച്ചടക്കവും രാജ്യസ്നേഹവും ജനാധിപത്യമൂല്യങ്ങളും പുലര്‍ത്തുന്നവരാണ് ഇന്ത്യന്‍ സേന. എത്ര ശക്തനായ ഭരണാധികാരി അധികാരത്തിലിരുന്നപ്പോഴും സൈന്യം രാഷ്‌ട്രീയത്തോടല്ല, രാഷ്‌ട്രത്തോടു മാത്രമാണു വിധേയത്വവും കൂറും പുലര്‍ത്തിയത്. വളരെ ദുര്‍ബലരായ ഭരണാധികാരികളും സര്‍ക്കാരും രാജ്യം ഭരിച്ചപ്പോഴും അതിര്‍ത്തിക്കു കാവലിരിക്കാനല്ലാതെ, ഭരണകൂടങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സൈന്യം മെനക്കെട്ടില്ല. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ തൊട്ടയല്‍ രാജ്യത്ത് ഇതിനകം പല തവണ സൈന്യം ഭരണം പിടിക്കുകയും ഭരണാധികാരികളെ ഇല്ലായ്മ ചെയ്യുകയും ചെയ്തപ്പോഴും ഇന്ത്യയുടെ രാജ്യസ്നേഹികളായ സൈനികര്‍ ത്രിവര്‍ണ പതാകയുടെ സംരക്ഷകരായി സമാധാനത്തിന്‍റെ കാവല്‍ തീര്‍ക്കുകയായിരുന്നു.

അതിര്‍ത്തി കടന്നുവരുന്ന ഭീകരതയെ തുരത്താന്‍ തോക്കെടുത്ത സൈന്യം ഒരിക്കല്‍പ്പോലും ആഭ്യന്തര ഭീകരവാദത്തിനെതിരേ പോലും ആയുധമെടുത്തിട്ടില്ല. മാവോയിസ്റ്റ് ഭീകരര്‍ ചില സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ അക്രമം അഴിച്ചു വിടുകയും സുരക്ഷാ സേനാംഗങ്ങളെപ്പോലും കൂട്ടക്കൊലയ്ക്കു വിധേയരാക്കുകയും ചെയ്തപ്പോള്‍, അവരെ നേരിടാന്‍ സൈന്യത്തിന്‍റെ സഹായം തേടിയ ഭരണാധികാരികളുണ്ട്. എന്നാല്‍, രാജ്യത്തിനുള്ളില്‍ ഉണ്ടാകുന്ന ഏത് സംഘട്ടനവും സംഘര്‍ഷവും നേരിടേണ്ട ചുമതല സൈന്യത്തിനില്ലെന്നും അത് സംസ്ഥാനങ്ങളുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും കടമയാണെന്നുമായിരുന്നു അന്നെല്ലാം സൈന്യം സ്വീകരിച്ച നിലപാട്. അതേ സമയം, വെള്ളപ്പൊക്കവും പേമാരിയും പ്രളയവും വേനലും വറുതിയും രോഗങ്ങളും പ്രകൃതി ക്ഷോഭങ്ങളുമൊക്കെ ഉണ്ടാകുമ്പോള്‍ സുരക്ഷയുടെ ബലിഷ്ഠ കരങ്ങളുമായി ഓടിയെത്തുന്ന സൈന്യം വളരെ നിശബ്ദമായി തങ്ങളെ ഏല്പിച്ചിരിക്കുന്ന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുകയാണു പതിവ്.

രാജ്യത്തോടും അവിടുത്തെ ജനങ്ങളോടും അങ്ങേയറ്റത്തെ കൂറും വിശ്വാസവും പുലര്‍ത്തുന്നു എന്നല്ലാതെ ആരുടെയും രാഷ്‌ട്രീയത്തില്‍ സൈന്യത്തിന് ഒരു താത്പര്യവുമില്ല. നൂറു ശതമാനം രാഷ്‌ട്രീയ മുക്തമാണു വീര സേന. ഓരോ സൈനികനും വ്യക്തിപരമായ രാഷ്‌ട്രീയം കണ്ടേക്കാം. രഹസ്യ ബാലറ്റിലൂടെ ഒരു സാധാരണ പൗരനെപ്പോലെ അവര്‍ അതു വിനിയോഗിക്കുകയും ചെയ്തേക്കാം. അതിനപ്പുറം സൈന്യത്തിനോ സൈനികര്‍ക്കോ രാഷ്‌ട്രീയ താത്പര്യങ്ങളൊന്നുമില്ല. പുല്‍വാമയിലും ബലാക്കോട്ടുമുണ്ടായ സൈനിക നടപടികള്‍ക്ക് ദേശീയ തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല. അഭിനന്ദന്‍ വര്‍ധമാന്‍ എന്ന വീര സൈനികന്‍ ഏതെങ്കിലും രാഷ്‌ട്രീയ കക്ഷിയുടെ പ്രതീകമല്ല. പതിനഞ്ചു ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സൈനികരുടെ ധീരതയുടെ പ്രതിനിധിയാണ്. അദ്ദേഹത്തെപ്പോലുള്ള വീര സൈനികരുടെ സേവനങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരേ, വിരമിച്ച ഏതാനും സൈനിക ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാഷ്‌ട്രപതിക്കു നല്‍കിയതെന്നു പറയുന്ന കത്തും ഇപ്പോള്‍ വിവാദത്തിലാണ്. മുന്‍ കരസേനാ മേധാവി റിട്ടയേര്‍ഡ് ജനറല്‍ എസ്.എഫ്. റൊഡ്രിഗോ അടക്കമുള്ളവരുടെ പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തിന്‍റെ ഉറവിടത്തെക്കുറിച്ചു വ്യക്തത ഇല്ലാത്തതാണു വലിയ വിവാദത്തിനു വഴി തുറന്നത്. ആ കത്തില്‍ താന്‍ ഒപ്പിടുകയോ, തന്‍റെ അനുവദാം ആരും വാങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് ജനറല്‍ റൊഡ്രിഗോയും മറ്റ് ചിലരും അവകാശപ്പെടുന്നത്. ഈ കത്തില്‍ പേരു വച്ചിട്ടുള്ള മറ്റു ചിലരും പങ്ക് നിഷേധിച്ചിട്ടുണ്ട്. സൈന്യത്തില്‍ നിന്നു വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ രേഖ ചമയ്ക്കുന്നതും സര്‍വസൈന്യാധിപനായ രാഷ്‌ട്രപതിയുടെ പേര് ദുരുപയോഗപ്പെടുത്തുന്നതും അങ്ങേയറ്റം നിരുത്തരവാദപരവും ശിക്ഷാര്‍ഹവുമാണ്. രാഷ്‌ട്രീയത്തിനും വിവാദങ്ങള്‍ക്കും അതീതമാണു വീരസൈനികരെന്ന് എല്ലാവരും തിരിച്ചറിയണം.

Tuesday, April 9, 2019

കേരള രാഷ്ട്രീയത്തിലെ അതികായകന് വിട

കേരള സംസ്ഥാന രാഷ്ട്രീയത്തില്‍ ചരിത്രമെഴുതി അര നൂറ്റാണ്ടിലധികം തിളങ്ങി നിന്ന നേതാവെന്ന ബഹുമതി കരസ്ഥമാക്കിയ കെ എം മാണി വിടവാങ്ങി. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് എക്കാലത്തും രാഷ്ട്രീയ കേരളത്തിന്റെ മുന്‍നിരയില്‍ തന്റെ സ്ഥാനം ഉറപ്പുവരുത്തിയ അപൂര്‍വ പ്രതിഭകളിലൊരാളായിരുന്നു കെ എം മാണി. അറുപത്തിമൂന്നു വയസു മാത്രം പ്രായമുള്ള ഐക്യകേരളം എന്ന മാതൃഭൂമിയുടെ ഭരണസാരഥ്യത്തില്‍ 51 വര്‍ഷവും മൂന്നു മാസവും ഒന്‍പതു ദിവസവും പൂര്‍ത്തിയാക്കി ഇന്നലെ വിടപറഞ്ഞ കരിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ എം മാണി അത്തരക്കാരില്‍ അത്യപൂര്‍വമാണ്. കേരള രാഷ്‌ട്രീയത്തില്‍ അദ്ദേഹത്തോളം അനുഭവജ്ഞാനവും പരിചയസമ്പത്തും ഭരണപാടവവുമുള്ള നേതാക്കള്‍ കുറയുമെന്നല്ല, ഇല്ലെന്നു തന്നെ പറയണം.

ഇ.എം.എസ്, സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ ദിശയെ നിര്‍വചിക്കുകയും നയിക്കുകയും ചെയ്ത അതികായരുടെ കൂട്ടത്തില്‍ മാണിയുടെ പേരുമുണ്ട്. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിയമസഭക്കകത്തും പുറത്തും ഇവര്‍ നടത്തിയ ഇടപെടലുകള്‍ക്ക് അത്രമേല്‍ പ്രാധാന്യമുണ്ട്. ആ അര്‍ഥത്തില്‍ മാണിയുടെ വിയോഗം ഒരു കാലഘട്ടത്തിന്റെ സ്മരണകളുടെ അവസാനം കൂടിയാണ്. ആദരാഞ്ജലികള്‍.

ഒരു നിയോജക മണ്ഡലത്തെ മാത്രം ആയുഷ്കാലം പ്രതിനിധീകരിച്ചു എന്നു മാണിക്ക് അവകാശപ്പെടാം. എന്നാല്‍ തങ്ങളുടെ സ്വന്തം മാണി സാര്‍ ജീവിച്ചിരുന്ന കാലത്തോളം, അദ്ദേഹത്തെയല്ലാതെ വേറൊരാളെയും തങ്ങള്‍ നിയമസഭയിലേക്ക് അയച്ചില്ലെന്ന പാലാക്കാരുടെ അവകാശവാദത്തിനാണു കൂടുതല്‍ ബലം. അത്രമാത്രം ഇഴപിരിയാത്ത ആത്മബന്ധമായിരുന്നു മാണിയും പാലായും തമ്മിലുണ്ടായിരുന്നത്. ഇരുകൂട്ടരുടെയും ഈ വിടവാങ്ങല്‍ രണ്ടു കൂട്ടര്‍ക്കും താങ്ങാന്‍ കഴിയുന്നതല്ലതാനും. 1965ല്‍ പാലാ നിയമസഭ മണ്ഡലം പിറവിയെടുത്തതു മുതല്‍ അവിടെ ഒരൊറ്റ എം.എല്‍.എയേ ഉണ്ടായിട്ടുള്ളൂ - മാണി. അങ്ങനെയാണ് അദ്ദേഹം പാലായുടെ മാണിക്യമായത്.

ഒരു സാധാരണ രാഷ്‌ട്രീയ നേതാവോ, ജനപ്രതിനിധിയോ, മന്ത്രിയോ ആയിരുന്നില്ല കെ.എം. മാണി. രാഷ്‌ട്രീയ മിത്രങ്ങളെപ്പോലെ, ശത്രുക്കള്‍ക്കും പ്രാപ്യനായ നേതാവായിരുന്നു അദ്ദേഹം. രാഷ്‌ട്രീയത്തിലെ ഔന്നത്യം കീഴടക്കുമ്പോഴും അദ്ദേഹം സാധാരണ ജനങ്ങള്‍ക്കൊപ്പം നിന്നു. റവന്യു മന്ത്രിയായിരിക്കെ, മലയോര മേഖലയെ ഇളക്കിമറിച്ച് പട്ടയ മേളയിലൂടെ അദ്ദേഹം കൈയടി നേടി. ഏറ്റവും കൂടുതല്‍ മലയോര കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കിയ റവന്യൂ മന്ത്രിയാണ് മാണി. കര്‍ഷകത്തൊഴിലാളികള്‍ക്കൊപ്പം കര്‍ഷകർക്കും പെൻഷന്‍, ചെറുകിട കച്ചവടക്കാര്‍ മുതല്‍ മത്സ്യത്തൊഴിലാളികള്‍ക്കുവരെ ക്ഷേമനിധി മുതലായവ മാണിയുടെ സംഭാവനയായിരുന്നു. കേസും ഫീസുമില്ലാതെ കോടതികളില്‍ വന്നുപോകുന്ന ആയിരക്കണക്കിന് അഭിഭാഷകര്‍ക്ക് വാര്‍ധക്യകാലത്ത് മാന്യമായ പെന്‍ഷന്‍ ലഭ്യമാക്കുന്ന അഭിഭാഷക ക്ഷേമനിധിയും മാണിയുടെ ക്രഡിറ്റില്‍ ചേര്‍ക്കാവുന്നതാണ്.

ഒട്ടേറെ ഭരണ നേട്ടങ്ങള്‍ൾ അവകാശപ്പെടുമ്പോഴും കെ.എം. മാണിയെന്ന മനുഷ്യ സ്നേഹി, പൊതുസമൂഹത്തില്‍ ഇന്നും, ഇനിയെന്നും ഓര്‍മിക്കപ്പെടുന്നത് കാരുണ്യ ബനവലന്‍റ് പദ്ധതി എന്ന ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയാകും. പതിനായിരക്കണക്കിനു പാവപ്പെട്ട രോഗികള്‍ക്ക് ഇതു നല്‍കിയ ആശ്വാസം കുറച്ചൊന്നുമല്ല.

കാരുണ്യ പദ്ധതി മാത്രമല്ല, കേരള സംസ്ഥാന ലോട്ടറി എന്ന കാമധേനുവിനെ കേരളത്തിന്‍റെ വികസന പന്ഥാവിന്‍റെ മുഖ്യധാരയിലെത്തിക്കാന്‍ കഴിഞ്ഞതും നേട്ടമായി. മദ്യവില്പന കഴിഞ്ഞാല്‍ സംസ്ഥാനത്തിന്‍റെ ഏറ്റവും വലിയ നികുതി വരുമാന സ്രോതസാണ് ഇപ്പോള്‍ ഭാഗ്യക്കുറി. പതിനായിരക്കണക്കിനു രൂപ കേരളത്തില്‍ നിന്നു കൊള്ളയടിച്ചിരുന്ന ഇതര സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ നിരോധിക്കുന്നതിനും അദ്ദേഹം വലിയ പങ്ക് വഹിച്ചു. കഷ്ടിച്ച് ഒരു വര്‍ഷക്കാലം മാത്രം വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹത്തിന്‍റെ കാലത്താണു വെളിച്ച വിപ്ലവം എന്ന പേരില്‍ സാര്‍വത്രിക വൈദ്യുതീകരണത്തിനു തുടക്കം കുറിച്ചത്.

പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രണേതാവ് എന്ന നിലയില്‍ അഴിമതിയുടെ ചളിക്കുണ്ടില്‍ കൈപുരളുകയെന്നത് മാണിയെ സംബന്ധിച്ച് അനിവാര്യത തന്നെയായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ അതും സംഭവിച്ചു. അവസാനമായി അവതരിപ്പിച്ച ബജറ്റ് പ്രസംഗം സംഘര്‍ഷത്തില്‍ കലാശിച്ചപ്പോള്‍, അതുവരെ നേടിയെടുത്ത റെക്കോഡുകളൊക്കെയും ഒരു നിമിഷമെങ്കിലും അപ്രസക്തമായതുപോലെ തോന്നി. അപ്പോഴും ജനാധിപത്യത്തിന്റെ സ്പിരിറ്റില്‍ രാഷ്ട്രീയ സൗഹാര്‍ദം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചത് കാണാതിരുന്നുകൂടാ. ആ സൗഹൃദമാണ് ഇടഞ്ഞുനിന്ന പി.ജെ. ജോസഫിനെപ്പോലും അനുനയത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും വീണ്ടുമൊരു പിളര്‍പ്പ് ഒഴിവാക്കാനും സാധിച്ചത്. ഇരുമുന്നണികള്‍ക്കും മാണിസാര്‍ ഒരുപോലെ സ്വീകാര്യനാകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.

12 മന്ത്രിസഭകളിലായി 24 വര്‍ഷം മന്ത്രിയായിരുന്ന അദ്ദേഹത്തിന്‍റെ കൈയൊപ്പ് പതിയാത്ത മേഖലകളില്ല. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജനങ്ങളെ മറക്കുന്ന പല ജനപ്രതിനിധികള്‍ക്കും കെ.എം. മാണി അത്ഭുതം തന്നെയാണ്. ജനങ്ങളും ജനപ്രതിനിധിയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ പ്രതീകമാണ് പാലായും കെ.എം. മാണിയും. മരണം വരെ ഈ വിശ്വാസ്യത കാത്തു സൂക്ഷിച്ചാണു മാണി വിട പറയുന്നത്.

Saturday, March 23, 2019

എവിടെ സ്ത്രീ സുരക്ഷ ?

ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയത് സാക്ഷര കേരളമെന്ന് അഭിമാനിക്കുന്ന സംസ്ഥാനത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയതിനുശേഷമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. സ്ഥലത്തെ ഇടതുപക്ഷ പ്രവര്‍ർത്തകന്‍റെ മകനാണു തട്ടിക്കൊണ്ടുപോകലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് വാര്‍ത്തകള്‍. ഈ കേസിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം സുരേഷ് ഗോപി പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അടുത്തെത്തി അവരെ ആശ്വസിപ്പിക്കുകയും, ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രതിയുടെ രാഷ്‌ട്രീയ ബന്ധവും സുരേഷ് ഗോപിയുടെ രാഷ്‌ട്രീയവുമാണ് ഓച്ചിറയില്‍ ഏറ്റുമുട്ടിയത് എന്ന് ആരോപിക്കുന്നവരുണ്ടെങ്കില്‍പ്പോലും അതു പറഞ്ഞ് സംഭവത്തിന്‍റെ ഗൗരവസ്വഭാവം വഴിമാറ്റാനാവില്ല.

സമീപകാലത്ത് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരേ, പ്രത്യേകിച്ചു യുവതികള്‍ക്കെതിരേ ഉണ്ടാകുന്ന അതിക്രമങ്ങള്‍ അതിരുവിടുകയാണ്. ഏതു പ്രായത്തിലുള്ളവരും സുരക്ഷിതരല്ലെന്നാണു സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. തൊഴിലിടങ്ങളിലും ദേവാലയങ്ങളിലും എന്നുവേണ്ട പാര്‍ട്ടി ഓഫീസുകള്‍ വരെ പീഡന കേന്ദ്രങ്ങളാകുന്നു. പൊതുനിരത്തുകളിലെ അതിക്രമങ്ങള്‍ ഭയാനകമാകുന്നു എന്നതിനു തെളിവാണ് അടുത്ത കാലത്തു തിരുവല്ലയിലും സംഭവിച്ചത്. പ്രണയിച്ചും പ്രണയം നടിച്ചും വിവാഹം കഴിച്ചും വിവാഹ വാഗ്ദാനങ്ങള്‍ നൽകിയുമൊക്കെ പലതരത്തിലാണു പീഡനങ്ങള്‍ക്ക് ഇരകളെ കണ്ടെത്തുന്നത്.

തിരുവല്ലയില്‍ പെണ്‍കുട്ടിയെ ദാരുണമായി കൊലപ്പെടുത്തിയത് പ്രണയത്തിന്റെ പേരിലായിരുന്നു. സഹപാഠിയായ പെണ്‍കുട്ടിയോട് പ്രേമം തോന്നുകയും പെണ്‍കുട്ടി അത് നിരസിച്ചതിന്റെ പേരില്‍ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ പെട്രോളൊഴിച്ചു പച്ചയ്ക്കു തീകൊളുത്തുന്ന മാനസികാവസ്ഥ സാധാരണ മനുഷ്യരുടേതല്ല. ദേഹമാസകലം പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രാണവേദനയോടെ കഴിഞ്ഞ ഈ പെണ്‍കുട്ടിയുടെ ദൈന്യതയ്ക്കും വേദനയ്ക്കും അവളുടെ മരണത്തോടെയാണു ശമനമുണ്ടായത്. തിരുവനന്തപുരം ജില്ലയില്‍ സ്കൂൾ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി റബ്ബര്‍ തോട്ടത്തിലെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് പീഡിപ്പിച്ചത് ഒരു മതപുരോഹിതനാണ്. മനുഷ്യരെ സാന്മാര്‍ഗത്തിലേക്ക് നയിക്കാനുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്, അവരെ നേരിന്‍റെയും നന്മയുടെയും വഴിയിലേക്കു നയിക്കേണ്ടവരാണ് മതപുരോഹിതന്മാരും നേതാക്കളും. അവര്‍ തന്നെ പീഡനക്കേസുകളില്‍ പ്രതിയാകുന്നത് സമൂഹത്തിനുണ്ടാകുന്ന അപചയത്തിന്‍റെ നേര്‍സാക്ഷ്യം തന്നെ.

ഷൊര്‍ണൂരില്‍ പാര്‍ട്ടി ഓഫീസില്‍ വെച്ച് പാര്‍ട്ടി എംഎല്‍എ മോശമായി പെരുമാറി എന്ന ഒരു യുവതിയുടെ പരാതി രാഷ്‌ട്രീയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. പാര്‍ട്ടി തലത്തില്‍ വലിയ അന്വേഷണമൊക്കെ നടന്നെങ്കിലും ഇരയ്ക്കു നീതി കിട്ടിയില്ല എന്ന ആരോപണം ശക്തമാണ്. ഇപ്പോള്‍, പാലക്കാട് ജില്ലയില്‍ത്തന്നെയുള്ള ചെര്‍പ്പുളശേരിയില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഓഫിസില്‍, യുവതി പീഡിപ്പിക്കപ്പെട്ടതായി പരാതി ഉയര്‍ന്നിരിക്കുന്നു. യുവതി പ്രസവിച്ച ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്ത ഈ സംഭവം തെരഞ്ഞെടുപ്പു കാലത്ത് വലി‍യ കോളിളക്കം സൃഷ്ടിക്കുകയാണ്. യുവാവിനെയും യുവതിയെയും പാര്‍ട്ടി കൈവിട്ടു എന്നതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല, അവസാനിപ്പിക്കുകയുമരുത്. കുട്ടികള്‍ ഇങ്ങനെ പെരുവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന തരത്തില്‍ തിന്മകള്‍ വളര്‍ന്നുവലുതാകുന്നത് സമൂഹം തിരിച്ചറിയേണ്ടതാണ്.

ഏതാനും ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ഉള്ളില്‍ നടന്ന ചില സംഭവങ്ങള്‍ മാത്രമാണ് ഇവിടെ വിശദീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒന്നും രണ്ടുമല്ല, ആയിരക്കണക്കിനു വരും. 2017ല്‍ 1656 ലൈംഗിക പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് 3068 ആയി വളര്‍ന്നു. 26 കുട്ടികളാണു കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. 304 സ്ത്രീകള്‍ ഈ കാലയളവില്‍ കൊല്ലപ്പെട്ടു. 4498 പീഡന ശ്രമക്കേസുകളും 581 കൊലപാതക ശ്രമക്കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാഭ്യാസ നിലവാരത്തിലും സ്ത്രീശാക്തീകരണത്തിലും വളരെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളം. സ്ത്രീപീഡനത്തിലും അതിക്രമങ്ങളിലും മുന്നിട്ടു നില്‍ക്കുന്നതും കേരളം തന്നെ എന്നതു നിസാരമായി കാണാനാവില്ല. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് അതിക്രമങ്ങള്‍ കുറയാനുള്ള പ്രധാന മാര്‍ഗം. എന്നാല്‍, അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും സ്വയം വശംവദരാകാതിരിക്കാനുള്ള വിവേകം കൂടി പ്രകടിപ്പിക്കട്ടെ, നമ്മുടെ പെണ്‍കുട്ടികള്‍.

Sunday, March 17, 2019

സ്വയം ട്രോളുക അഥവാ ട്രോള്‍ മാര്‍ക്കറ്റിംഗ്

നെഗേറ്റീവ് പബ്ലിസിറ്റിയിലൂടെ ബിസിനസ് വളര്‍ത്തിയെടുക്കുന്ന വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മുന്‍‌കാലങ്ങളില്‍ ഈ തന്ത്രം പയറ്റുന്നവര്‍ക്ക് പരിമിതികളുണ്ടായിരുന്നെങ്കിലും ടെക്‌നോളജിയുടെ കടന്നുവരവോടെ സീമകളില്ലാത്ത സാഹചര്യങ്ങളാണ് ഇക്കൂട്ടര്‍ക്ക് കൈവന്നിരിക്കുന്നത്. അതവര്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ആദ്യകാലങ്ങളില്‍ കേരളത്തില്‍ ഏറെ പ്രചുരപ്രചാരമുണ്ടായിരുന്ന ഒരു ദിനപ്പത്രമായിരുന്നു 'തനി നിറം.' ചെറിയ ചെറിയ സംഭവങ്ങളെ പര്‍‌വ്വതീകരിച്ച് പ്രമാദമാക്കാനുള്ള തനിനിറം പത്രാധിപ സമിതിയുടെ കഴിവുകള്‍ അപാരമായിരുന്നു. ഒരു സംഭവം, അതേതുമായിക്കൊള്ളട്ടേ, മറ്റു പത്രങ്ങള്‍ വസ്തുനിഷ്ഠമായി പ്രസിദ്ധീകരിക്കുമ്പോള്‍ തനിനിറം അതിന്റെ പിന്നാമ്പുറമായിരിക്കും പ്രസിദ്ധീകരിക്കുക, അതും പൊടിപ്പും തൊങ്ങലും വെച്ച്. സന്ദര്‍ഭത്തിനനുസരിച്ച് 'മസാല' കൂട്ടാനും അവര്‍ മടിക്കാറില്ല. അതുകൊണ്ടുതന്നെ തനിനിറം വായനക്കാരും കൂടുതലായിരുന്നു. മറ്റു പത്രങ്ങളുടെ നിലനില്പിന് ഭീഷണിയെന്നോണം തനിനിറത്തിന്റെ പ്രചാരം വര്‍ദ്ധിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മറ്റു പത്രങ്ങള്‍ തിരഞ്ഞെടുത്ത രീതിയാണ് 'ഡോക്ടറോട് ചോദിക്കുക', 'മനഃശ്ശാസ്ത്രജ്ഞനോട് ചോദിക്കുക' എന്നീ പംക്തികള്‍ ആരംഭിച്ചത്. എന്നാല്‍ അവയൊക്കെ എട്ടുനിലയില്‍ പൊട്ടിയെന്നു മാത്രമല്ല നിയമത്തിന്റെ നൂലാമാലകളില്‍ പെട്ട് പത്രങ്ങള്‍ ആ പംക്തികള്‍ തന്നെ നിര്‍ത്തേണ്ട സ്ഥിതിയിലുമായി. വായനക്കാര്‍ക്ക് ഡോക്ടറോടോ മനഃശ്ശാസ്ത്രജ്ഞനോടോ ഏതു ചോദ്യവും ചോദിക്കാമെന്നും, അവയ്ക്ക് വ്യക്തമായ ഉത്തരം അടുത്ത ലക്കത്തില്‍ അച്ചടിച്ചുവരുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ചോദ്യങ്ങളും ഉത്തരങ്ങളും പത്രാധിപര്‍ തന്നെയാണ് ഉണ്ടാക്കുന്നതെന്ന രഹസ്യം മനസ്സിലാക്കിയ അധികൃതര്‍ നിയമനടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.

ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനം ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ടെന്നതിനു തെളിവുകള്‍ നിരവധിയാണ്. ഒരേ വാര്‍ത്തകള്‍ തന്നെ വലിച്ചുനീട്ടി സെന്‍സേഷനാക്കുന്ന രീതി ഓണ്‍‌ലൈന്‍ മാധ്യമങ്ങളിലാണ് ഏറ്റവും കൂടുതല്‍. പ്രിന്റ് മാധ്യമങ്ങള്‍ക്ക് സ്ഥലപരിമിതികളുള്ളതുകൊണ്ട് ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ ആ അവസരം ശരിക്കും മുതലെടുക്കുന്നു. സ്വയം ട്രോളുകയോ വാര്‍ത്തകള്‍ക്ക് നെഗേറ്റീവ് കമന്റുകള്‍ വ്യാജ പേരുകളില്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതു വഴി കൂടുതല്‍ വായനക്കാരെ ആ മാധ്യമത്തിലേക്ക് ആകര്‍ഷിക്കുന്നു.

സ്വയം ട്രോളുന്നതിനെക്കുറിച്ച് ഏഷ്യാനെറ്റിന്റെ മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ ഡീജു ശിവദാസ് ഈയ്യിടെ ഫെയ്സ്ബുക്കില്‍ എഴുതിയ ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെടുകയുണ്ടായി. അദ്ദേഹം എഴുതുന്നു:
*******
സ്വയം ട്രോളുക എന്ന സോഷ്യല്‍ മീഡിയ വാണിജ്യതന്ത്രം കേരളത്തില്‍ ഏറ്റവും മനോഹരമായി നടപ്പാക്കുന്നത് രണ്ടു സ്ഥാപനങ്ങളാണ്.

ഒന്ന്, മലയാള മനോരമ
രണ്ട്, ബി ജെ പി

മുച്ചൂടും കളിയാക്കുന്നതും ഇടിച്ചു താഴ്ത്തുന്നതും എന്ന് പ്രഥമദൃഷ്ട്യാ തോന്നുന്ന ട്രോളുകളെ വാസ്തവത്തില്‍ ഏറ്റവുമധികം ആസ്വദിക്കുന്നതും, പ്രമോട്ട് ചെയ്യുന്നതും ട്രോള്‍ ചെയ്യപ്പെടുന്ന ഈ സ്ഥാപനങ്ങള്‍ തന്നെയാണ്.

അത് അറിയണമെങ്കില്‍ അടുത്ത കാലത്ത് മനോരമയും ബി ജെ പിയും പ്രമോട്ട് ചെയ്ത ട്രോളുകള്‍ നോക്കിയാല്‍ മാത്രം മതി.

ലോകത്തെവിടെ വാര്‍ത്തയുണ്ടായാലും അതില്‍ മലയാളി ബന്ധം തേടുന്നതും, എന്തു സംഭവത്തിനും ഇന്‍ഫോ ഗ്രാഫിക്സ് നല്‍കുന്നതുമൊക്കെ മനോരമയ്ക്കെതിരെയുള്ള പരിഹാസമാക്കി ട്രോളന്‍മാരാണ് തുടങ്ങിയത്. പക്ഷേ അതിന്റെ വാണിജ്യ സാധ്യതകള്‍ തിരിച്ചരിഞ്ഞ് മനോരമ തന്നെ അതിനെ പ്രോത്സാഹിപ്പിക്കുന്നു.

മനോരമയിലെ റിപ്പോര്‍ട്ടര്‍മാര്‍ തന്നെയാണ് അടുത്ത കാലത്ത് ഏറ്റവുമധികം അത്തരം ട്രോളുകള്‍ ഷെയര്‍ ചെയ്തതും.

ഒപ്പം, ബാലരമയിലെ മായാവി കാര്‍ട്ടൂണില്‍, ഡിങ്കിനി എന്ന പുതിയ കഥാപാത്രം വരുന്നു എന്ന പേരിലുണ്ടായ ട്രോള്‍ ബഹളം മറക്കരുത്. ലുട്ടാപ്പിയെ ഒഴിവാക്കുമോ എന്ന പേരില്‍ ഉയര്‍ന്ന ചര്‍ച്ചകളും, അതിലുയര്‍ന്ന ട്രോളുകളും ഷെയര്‍ ചെയ്തതും കമന്റുകള്‍ പാസാക്കിയതും പ്രമുഖര്‍ വരെയാണ്. അതില്‍ പലതും ഏറ്റവുമധികം പ്രമോട്ട് ചെയ്തിരുന്നത് മനോരമ തന്നെയാണ്.

സമാനമാണ് ബി ജെ പിയുടെ ട്രോള്‍ സൃഷ്ടികളും. കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ കേട്ട കുമ്മനടി എന്ന പ്രയോഗം മുതല്‍, ശബരിമല സമരവേദിയില്‍ വരെ ബി ജെ പി നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വരെ നോക്കിയാല്‍ മതി. പരിഹസിച്ചും കളിയാക്കിയും തെറി വിളിച്ചും പതിനായിരങ്ങള്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍. ബി ജെ പി നേതാക്കളുടെ മണ്ടത്തരം എന്നു പറഞ്ഞ് ആയിരക്കണക്കിന് കമന്റുകള്‍ വന്ന പോസ്റ്റുകള്‍.

കളിയാക്കല്‍ കിട്ടും എന്നുറപ്പുള്ള പല കാര്യങ്ങളും ബി ജെ പി നേതാക്കള്‍ ഫേസ്ബുക്കില്‍ സ്ഥിരമായി എഴുതുകയും, അവയ്ക്ക് കുമ്മനോജി എന്ന പേരിലൊക്കെ ചിരി റിയാക്ഷനുകള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്നുണ്ട്.

രാഷ്ട്രീയത്തില്‍ ഏറെ നാള്‍ പയറ്റിത്തെളിഞ്ഞ പരിണിതപ്രജ്ഞരായ നേതാക്കള്‍ പോലും സാമാന്യയുക്തിക്ക് നിരക്കാത്ത അത്തരം നിരവധി പോസ്റ്റുകള്‍ ഇടും. ഇതെന്താ ഈ നേതാക്കള്‍ ഇങ്ങനെ എന്ന് ചിന്തിക്കുന്നവരുണ്ട്. അല്ലെങ്കില്‍, അവരെ കളിയാക്കാന്‍ കിട്ടിയ അവസരം മുതലെടുത്ത് നന്നായി പരിഹസിച്ചു ചിരിക്കുന്നവരുണ്ട്. മറ്റുള്ളവരോട് ഷെയര്‍ ചെയ്തും, കമന്റ് ചെയ്തുമെല്ലാം ആര്‍ത്താര്‍ത്ത് ചിരിക്കും.

പ്രത്യക്ഷത്തില്‍ സ്വാഭാവികവും നിര്‍ദോഷകരവും എന്നാണ് ഇത്തരം ട്രോളുകളെ തോന്നുക. അതിലൂടെ അവര്‍ നന്നായി പരിഹാസ്യരായി എന്നും.

പക്ഷേ യഥാർത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്?

ട്രോള്‍ ചെയ്യപ്പെടുന്ന ഈ സ്ഥാപനങ്ങള്‍ പറയാനുദ്ദേശിക്കുന്ന കാര്യം കൂടുതല്‍ കൂടുതല്‍ പേരിലേക്ക് എത്തുകയാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. അതായത്, അവരുടെ പരസ്യം അത്രയും കൂടുകയാണ് ചെയ്യുന്നത്.

ഇത് ഫേസ്ബുക്ക് മാർക്കറ്റിംഗ് രംഗത്തെ വ്യക്തമായ, നൂതന വിപണന തന്ത്രമാണ്. ട്രോള്‍ മാർക്കറ്റിംഗ്.

അതെങ്ങനെ എന്നറിയണമെങ്കിൽ ഈ ഫേസ്ബുക്ക് പോസ്റ്റുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയണം.

അല്‍ഗോരിതങ്ങളിലൂടെയാണ് ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെയും റീച്ച്, അഥവാ എത്ര പേരിലേക്ക് എത്തുന്നു എന്ന് തീരുമാനിക്കപ്പെടുന്നത്. ഇടക്കിടെ ഫേസ്ബുക്ക് അല്‍ഗോരിതം മാറ്റിക്കൊണ്ടിരിക്കും. ഇപ്പോള്‍ നിലവിലുള്ള അല്‍ഗോരിതങ്ങള്‍ പ്രകാരം, എന്‍ഗേജ്മെന്റാണ് ഓരോ പോസ്റ്റിന്റെയും റീച്ച് നിര്‍ണയിക്കുന്നത്.

എന്‍ഗേജ്മെന്റ് എന്നു പറഞ്ഞാല്‍ പല വിധമുണ്ട്. അത് ലൈക്കായും, റിയാക്ഷനായും, ഷെയറായും, കമന്റായും എല്ലാം വരാം.

എന്‍ഗേജ്മെന്റ് കൂടുമ്പോള്‍ ഉള്ള ഗുണം എന്താണെന്ന് വച്ചാല്‍, അത്രയും കൂടുതല്‍ പേരുടെ ന്യൂസ് ഫീഡിലേക്ക് അത് എത്തുകയാണ്. അതായത്, കമന്റും ഷെയറും ലൈക്കും ഒക്കെ കുറഞ്ഞ ഒരു പോസ്റ്റാണെങ്കില്‍ അത് അല്‍പനേരം കഴിയുമ്പോള്‍ അകാല ചരമമടയും. ആരുടെയും ന്യൂസ് ഫീഡിലേക്ക് പിന്നീട് അത് എത്തണമെന്നില്ല.

പക്ഷേ കൂടുതല്‍ പേര്‍ ആ പോസ്റ്റില്‍ എന്‍ഗേജ് ചെയ്യപ്പെടുകയാണെങ്കില്‍, അത് കൂടുതല്‍ പേരുടെ ന്യൂസ് ഫീഡുകളിലേക്ക് എത്തും. കൂടുതല്‍ സമയം ആക്ടീവായി നില്‍ക്കുകയും ചെയ്യും.

ഇനി എന്‍ഗേജ്മെന്റിനും പല റാങ്കിംഗുണ്ട്. നിലവിലെ അല്‍ഗോരിതം പ്രകാരം കമന്റുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന റാങ്ക്. അതായത്, കൂടുതല്‍ കമന്റുകളുള്ള ഒരു പോസ്റ്റ് അത്രയും കൂടുതല്‍ പേരിലേക്ക് എത്തിച്ചേരും. മറിച്ച്, ഒരു കമന്റുമില്ലാതെ ആയിരം ലൈക്കുള്ള പോസ്റ്റായാല്‍ പോലും അത്രയും റീച്ച് കിട്ടിയെന്ന് വരില്ല.

കമന്റു കഴിഞ്ഞാല്‍ പിന്നെ ഷെയറിനാണ് റാങ്കിംഗ്. അതു കഴിഞ്ഞാല്‍ റിയാക്ഷനുകള്‍. അതും കഴിഞ്ഞാണ് സാദാ ലൈക്ക് വരുന്നത്.

ആക്ടീവ് എന്‍ഗേജ്മെന്റ് എന്നാണ് ഫേസ്ബുക്ക് ഇതിനെ വിളിക്കുന്നത്. ഒരു പോസ്റ്റില്‍ ക്ലിക്ക് ചെയ്യുന്നതും, ലിങ്കിലേക്ക് പോയി വായിക്കുന്നതും പോലുള്ള പാസീവ് എന്‍ഗേജ്മെന്റുകളെക്കാള്‍ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നത് ഈ ആക്ടീവ് എന്‍ഗേജ്മെന്റിനെയാണ്.

അങ്ങനെ റീച്ച് കൂടുന്നത് ഒരു പോസ്റ്റിന് മാത്രമല്ല. ആ പോസ്റ്റിട്ട ഫേസ്ബുക്ക് പേജിനോ, പ്രൊഫൈലിനോ കൂടിയാണ്. അതായത്, ആ പേജില്‍ നിന്നുള്ള ബാക്കി പോസ്റ്റുകള്‍ക്കും റീച്ച് കൂടുതലായിരിക്കും.

ഇത് മനോരമയും ബി ജെ പിയും മാത്രം ചെയ്യുന്ന കാര്യമൊന്നുമല്ല. ലോകത്തെങ്ങുമുള്ള ഒരു വാണിജ്യതന്ത്രമാണ് ഈ ട്രോള്‍ മാര്‍ക്കറ്റിംഗ്. നെറ്റ്ഫ്ളിക്സും, സ്പോട്ടിഫൈയും പോലുള്ള സ്ഥാപനങ്ങളൊക്കെ മനപൂര്‍വം തെറ്റുവരുത്തി ഫേസ്ബുക്ക് പോസ്റ്റും ട്വീറ്റും ചെയ്താണ് ട്രോള്‍ വാങ്ങിക്കൂട്ടുന്നത്.

വോള്‍ സ്ട്രീറ്റ് ജേര്‍ണലിലെ “കീവേര്‍ഡ്സ്” എന്ന ടെക്നിക്കല്‍ ബ്ലോഗിന്റെ രചയിതാവായ ക്രിസ്റ്റഫര്‍ മിംസ് ഈ ട്രോള്‍ മാര്‍ക്കറ്റിംഗിനെക്കുറിച്ച് പറയുന്നത് “ഒളിച്ചു കടത്തുന്ന സന്ദേശങ്ങള്‍” എന്നാണ്.

“Trolling is so ingrained in the internet that, without even noticing, we’ve let it shape our most important communication systems” അദ്ദേഹം പറയുന്നു.

മനോരമയെയും ബി ജെ പിയെയും പറയുമ്പോള്‍ മറ്റുള്ള ആരും ചെയ്യുന്നില്ല എന്നല്ല. വി ടി ബല്‍റാമിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പോസ്റ്റുകളും ഫലത്തില്‍ ഇതു തന്നെയാണ്. ഒരുപക്ഷേ ഫേസ്ബുക്കിന് പുറത്ത് ഇതേ തന്ത്രം പയറ്റുന്നയാളാണ് എം എം മണി.

പക്ഷേ കുറച്ചു മാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചതില്‍ നിന്ന് മനസിലായത്, വ്യക്തമായ പ്ലാനിംഗോടെ ട്രോള്‍ മാർക്കറ്റിംഗ് നടത്തുന്നതില്‍ വിജയിച്ചു നില്‍ക്കുന്നത് മനോരമയും ബി ജെ പിയും തന്നെയാണ്.
*******************************

ഈ ട്രോള്‍ മാര്‍ക്കറ്റിംഗ് തന്ത്രത്തിലൂടെ കൂടുതല്‍ വായനക്കാരെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന നിരവധി ഓണ്‍‌‌ലൈന്‍ മാധ്യമങ്ങള്‍ ഇന്ന് നിലവിലുണ്ട്. ചിലരൊക്കെ നിയമത്തിന്റെ നൂലാമാലകളില്‍ പെട്ടുഴലുന്നുമുണ്ട്. മാനനഷ്ടക്കേസ് നേരിടുന്ന മാധ്യമങ്ങളും വിരളമല്ല. ഒരു വാര്‍ത്തയെ എങ്ങനെ ട്രോളുകളിലൂടെ കൂടുതല്‍ പേരിലെത്തിക്കാമെന്ന വക്രബുദ്ധിയാണ് ആ വാര്‍ത്തയ്ക്ക് 'കമന്റുകള്‍' എഴുതുന്നത്. എല്ലാം വ്യാജ പേരുകളിലായിരിക്കും. ഫെയ്സ്ബുക്കിലെ അല്‍ഗോരിതം പ്രകാരം ഏറ്റവും കൂടുതല്‍ കമന്റുകള്‍ സൃഷ്ടിച്ച് ഏറ്റവും ഉയര്‍ന്ന റാങ്ക് നേടുക ലക്ഷ്യം. അതായത്, കൂടുതല്‍ കമന്റുകളുള്ള ഒരു പോസ്റ്റ് അത്രയും കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള തന്ത്രം. ഈ തന്ത്രത്തില്‍ വീണു പോകുന്നത് വായനക്കാര്‍ മാത്രമല്ല എഴുത്തുകാരും സാഹിത്യകാരന്മാരുമൊക്കെയുണ്ട്.  ഏറ്റവും മേന്മയേറിയതെന്നും, ആ പത്രത്തിനാണ് കൂടുതല്‍ വായനക്കാരുള്ളതെന്നും ധരിച്ചുവശായി അവര്‍ മറ്റു മാധ്യമങ്ങളില്‍ നിന്ന് അകലുന്നു. എന്നാല്‍ ഇപ്പറഞ്ഞ മാധ്യമങ്ങളിലെ കമന്റുകള്‍ സ്വയം ട്രോളുന്ന പത്രാധിപ സമിതി തന്നെയാണ് എഴുതുന്നതെന്ന സത്യം ഈ എഴുത്തുകാര്‍ മനസ്സിലാക്കുന്നില്ല.

ഫെയ്സ്ബുക്കിലും ഇതര സോഷ്യല്‍ മീഡിയകളിലും 'സ്വയം ട്രോളന്മര്‍' സൃഷ്ടിച്ചു വിടുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും അവയ്ക്ക് കമന്റുകളെഴുതുക വഴി സുഹൃത്തുക്കളെ നഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ബിജെപിയുടെ 'ഫെയ്ക്ക് ഫോട്ടോഷോപ്പ്' ഇതിനോടകം തന്നെ (കു)പ്രസിദ്ധി നേടിക്കഴിഞ്ഞു. അതിന്റെ ചുവടു പിടിച്ച് മറ്റു പാര്‍ട്ടിക്കാരും ഫോട്ടോഷോപ്പ് വഴി നിരവധി ഫെയ്ക്ക് പോസ്റ്റുകള്‍ സൃഷ്ടിക്കുന്നുമുണ്ട്.