2018 സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

ശബരിമല - ആചാരവും വിശ്വാസവും വിധിയും

ഏകദേശം പന്ത്രണ്ടു വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെങ്കിലും, മതവിശ്വാസങ്ങളില്‍ കോടതിയുടെ കടന്നു കയറ്റമായിട്ടാണ് ഈ വിധിയെ ഭൂരിഭാഗം വിശ്വാസികളും കാണുന്നത്. സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാരുടെ അഭിപ്രായത്തെ പക്ഷെ ഏക വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ചത് ശബരിമലയുടെ ചരിത്രത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ബോധമുള്ളതുകൊണ്ടായിരിക്കാം. സ്ത്രീകളോട് കാണിക്കുന്ന വിവേചനം അംഗീകരിക്കാനാവില്ല, അയ്യപ്പഭക്തന്മാര്‍ പ്രത്യേക വിഭാഗമല്ല, ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണം, ശാരീരിക ഘടനയുടെ പേരില്‍ വിവേചനം പാടില്ല, സ്ത്രീ പുരുഷന് താഴെയല്ല, വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നു, സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമാണ്, ശബരിമലയിലെ ആചാരം സ്ത്രീകളുടെ അവകാശം ലംഘിക്കുന്നതാണ്, സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ഭരണഘടനാ ലംഘനമാണ്, സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് നാല് ജഡ്ജിമാരും രേഖപ്പെടുത്തിയത്. എന്നാല്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്ക്ക് ഭിന്നാഭിപ്രായമായിരുന്നു. മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും അഭികാമ്യമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിക്ക് സ്ഥാനമില്ലെന്നും അവര്‍ വ്യക്തമാക്കി.

ശബരിമല ക്ഷേത്രത്തിനും ആരാധനാ മൂര്‍ത്തിക്കും ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം സംരക്ഷണമുണ്ട്. വേര്‍തിരിച്ചുള്ള രീതികള്‍ പിന്തുടരുന്ന വിഭാഗങ്ങളെ ഒരു മതത്തിലെ പ്രത്യേക വിഭാഗമായി കാണേണ്ടതുണ്ട്. ഇത്തരത്തില്‍ നോക്കിയാല്‍ അയ്യപ്പന്മാരെ ഒരു പ്രത്യേക മതവിഭാഗമായി വീക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ നിരീക്ഷിച്ചു.
ശബരിമല കേസില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ എല്ലാ മതങ്ങളിലും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്. രാജ്യത്തിന്റെ മതേതര അന്തരീക്ഷം നിലനിര്‍ത്താന്‍ മതാചാരങ്ങളില്‍ ഇടപെടരുത്. അയ്യപ്പ ഭക്തന്മാര്‍ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും ആചാരങ്ങള്‍ വിശ്വാസമായി കണക്കാക്കുന്നത് ശരിയല്ലെന്നും, ആഴത്തില്‍ വേരൂന്നിയ മതവിശ്വാസങ്ങളെ, രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കായി മാറ്റിയെഴുതരുതെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തന്റെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മതം എന്താണ് പിന്തുടരേണ്ടതെന്നത് ആ മതമാണു തീരുമാനിക്കേണ്ടത്. വ്യക്തിവിശ്വാസത്തിന്റെ വിഷയമാണിത്. വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുടെ മണ്ണാണ് ഇന്ത്യ. ബഹുസ്വരതയാര്‍ന്ന സമൂഹത്തില്‍ വിവേകമുള്‍ക്കൊള്ളാത്ത വിശ്വാസങ്ങള്‍ പോലും പിന്തുടരാനുള്ള സ്വാതന്ത്ര്യമാണ് നീതിയുക്തമായി ഭരണഘടന നല്‍കേണ്ടതെന്നും അവര്‍ വിധിന്യായത്തില്‍ കുറിച്ചു.

നിയമത്തിനതീതമാണ് മതാചാരത്തിന്റെ ഭാഗമായ വ്യക്തിനിയമങ്ങള്‍ എന്നായിരുന്നു ഇതുവരെയുള്ള സങ്കല്പം. എന്നാല്‍ വ്യക്തിനിയമത്തിലെ ഏത് രീതിയും ആചാരവും മൗലിക അവകാശങ്ങളുടെ ലംഘനമാണെങ്കില്‍ റദ്ദാക്കണമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നത്. ഈ വിധി കേന്ദ്ര സര്‍ക്കാരിന്റെ ഏകീകൃത സിവില്‍ കോഡ് എന്ന വാദത്തിനും ബലം പകരുന്നതാണ്. പ്രായഭേദമന്യേ സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് 2006-ല്‍ സുപ്രീം കോടതിയെ സമീപിച്ചതെങ്കിലും 1990ല്‍ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയാണ് ശബരിമലയെ ആദ്യമായി കോടതി കയറ്റിയത്. അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന എസ് ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ചാണ് നടന്നത്. ഇത് 1990 ആഗസ്റ്റ് 19 ലെ ഒരു ദിനപത്രത്തില്‍ ഫോട്ടോ സഹിതം അച്ചടിച്ചുവന്നു. അതു കണ്ട ചങ്ങനാശ്ശേരി സ്വദേശി എസ് മഹേന്ദ്രന്‍ 1990 സെപ്തംബര്‍ 24ന് കേരള ഹൈക്കോടതിയില്‍ പരാതി കൊടുത്തു. യുവതികള്‍ നിയന്ത്രണമില്ലാതെ ശബരിമലയില്‍ കയറുന്നുവെന്നും, ചിലര്‍ക്ക് വിഐപി പരിഗണന നല്‍കുന്നു എന്നുമായിരുന്നു പരാതി.
ഈ പരാതി ജസ്റ്റിസുമാരായ കെ. പരിപൂര്‍ണനും കെ ബി മാരാരും ഭരണഘടനയുടെ 226-ാം അനുച്ഛേദം പ്രകാരം റിട്ട് ഹര്‍ജിയായി പരിഗണിച്ചു. അങ്ങിനെ 1991 ഏപ്രില്‍ 5ന് ശബരിമലയില്‍ പത്തിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചു. 1965ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ വകുപ്പ് മൂന്ന് (ബി) പ്രകാരമാണ് ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിധിയില്‍ പ്രസ്താവിച്ചു. ഈ വിധിയെ ചോദ്യം ചെയ്യാന്‍ ആരും തയ്യാറായില്ല.

തുടര്‍ന്ന് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2006ലാണ് യംഗ് ലോയേഴ്സ് അസോസിയേഷന്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസ് ജസ്റ്റിസ് അര്‍ജിത് പര്‍സായത്, ജസ്റ്റിസ് ആര്‍ ബി രവീന്ദ്രന്‍ എന്നിങ്ങനെ പല ബെഞ്ചുകളിലൂടെ കയറിയിറങ്ങിപ്പോയി. അവസാനം 2017ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചില്‍ കേസെത്തി. ഇതോടെ കേസില്‍ വഴിത്തിരിവ് ഉണ്ടായി. കേസില്‍ ഭരണഘടനാപരമായ ചോദ്യങ്ങളുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതില്‍ പ്രധാനപ്പെട്ട അഞ്ച് ചോദ്യങ്ങളോടെ 2017 ഒക്‌ബോര്‍ 13ന് ജസ്റ്റിസ് ദീപക് മിശ്ര ശബരിമലക്കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ ബെഞ്ച് എട്ട് ദിവസം തുടര്‍ച്ചയായി വാദം കേട്ടു. വാദത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റില്‍ കേസ് വിധി പറയാനായി മാറ്റിവെച്ചു. അങ്ങിനെ സുപ്രീം കോടതിയിലെത്തി പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ചരിത്ര വിധിയുണ്ടായി.

28 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകളുടെ നിലപാടുകളും കോടതിയില്‍ നിന്നുംപോലും രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 2007ല്‍ അന്നത്തെ വിഎസ് സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ ആചാരങ്ങളില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാട് പിന്‍വലിച്ച് വിഎസിന്റെ കാലത്തെ നിലപാട് സ്വീകരിച്ചു.

ശബരിമല വിധിയെക്കുറിച്ച് എഴുത്തുകാരി സുഗതകുമാരിയുടെ അഭിപ്രായവും ഇവിടെ പ്രസക്തമാണ് "സ്ത്രീകള്‍ക്ക് ഏത് ക്ഷേത്രത്തിലും ആരാധനാലയത്തിലും പോകാനുളള അവകാശമുണ്ട്. ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട് ചില മര്യാദകളുണ്ട്. അത് എങ്ങനെ പാലിക്കണമെന്നതിനെക്കുറിച്ചും സ്ത്രീകള്‍ക്ക് അറിയാം. അതിന് ഒരു കോടതിയുടെയോ സര്‍ക്കാരിന്റെയോ നിര്‍ദേശങ്ങളോ അനുമതിയോ വേണമെന്ന് കരുതുന്നില്ല. ഇപ്പോഴും പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും മനസിലാകുന്നില്ല" എന്നായിരുന്നു സുഗതകുമാരിയുടെ പ്രതികരണം.

ഏതായാലും സ്ത്രീകളെ സംബന്ധിച്ച് നിര്‍ണായകമായ മുത്തലാഖ് നിരോധനത്തിനു ശേഷമാണ് ശബരിമല സ്ത്രീപ്രവേശനത്തിനുള്ള വിധിയും സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ഇതോടെ മതത്തിന്റെ പേരില്‍ നടന്നുപോകുന്ന പല അനാചാരങ്ങളും കോടതി കയറിയാല്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണ് വളരുന്നത്.

2018 സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂയോര്‍ക്ക്: കനത്ത പ്രളയത്തില്‍ സര്‍‌വ്വതും നശിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി കേരളത്തിലെ 'സാലറി ചലഞ്ചിനു' സമാന്തരമായി 'ഗ്ലോബല്‍ സാലറി ചലഞ്ചില്‍' പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂയോര്‍ക്കിലെ സഫേണിലുള്ള ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ന്യൂയോര്‍ക്കിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നതെങ്കിലും കക്ഷിരാഷ്ട്രീയഭേദമന്യേ ദൂരദേശങ്ങളില്‍ നിന്ന് നിരവധി പേര്‍ ചടങ്ങിനെത്തിയിരുന്നു. വിവിധ മതനേതാക്കളും, സംഘടനാ നേതാക്കളും, പ്രസ് ക്ലബ് അംഗങ്ങളും സംബന്ധിച്ച ചടങ്ങ് സമ്പന്നമായിരുന്നു.

"സഹോദരീ സഹോദരന്മാരെ.... എല്ലാവരേയും ഇത്തരത്തില്‍ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ആദ്യമേ തന്നെ അറിയിക്കട്ടെ" എന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. മഹാപ്രളയം കേരളത്തില്‍ വരുത്തിവെച്ച നാശനഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തി അദ്ദേഹം വിശദീകരിച്ചു.

അയ്യായിരത്തോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ 39100 കുടുംബങ്ങളാണുള്ളതെന്നും, രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികള്‍ മുതല്‍ കേന്ദ്ര സേനകള്‍ വരെ പങ്കെടുത്ത കാര്യവും അദ്ദേഹം വിശദീകരിച്ചു. കര-സേനാ-നാവിക-കോസ്റ്റ് ഗാര്‍ഡ് മുതലായ വിഭാഗങ്ങളിലുള്ളവരുടെ സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. കേരളത്തിന്റെ ആര്‍മി എന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞ മത്സ്യത്തോഴിലാളികളുടെ രക്ഷാപ്രവര്‍ത്തനവും, വെള്ളം ഇരച്ചുകയറിയപ്പോള്‍  നാട്ടിലെ യുവജന സമൂഹം അതിസാഹസികമായിത്തന്നെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സം‌വിധാനമായ പോലീസ്, ഫയര്‍ ഫോഴ്സ്, മറ്റു ഉദ്യോഗസ്ഥ തലങ്ങളിലുള്ളവരെല്ലാം തന്നെ രംഗത്തിറങ്ങുകയും അവരുടെയെല്ലാം കൂട്ടായ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൊണ്ട് വലിയ തോതിലുള്ള ആളപായം ഉണ്ടാകാതിരിക്കാന്‍ നമുക്ക് കഴിഞ്ഞെന്നും, എന്നിട്ടും 483 പേരുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.  സൈനിക ഹെലിക്കോപ്റ്റര്‍ മുതല്‍ ആധുനിക ബോട്ടുകള്‍ വരെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനവും കേന്ദ്രവും തമ്മില്‍ നല്ല ഏകോപനമാണുണ്ടായത്. ഓരോ ദിവസവും എന്താണ് നടക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കേന്ദ്ര ഗവണ്മെന്റും ശ്രദ്ധിച്ചിരുന്നു - അദ്ദേഹം വ്യക്തമാക്കി.

പ്രളയ നഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുപ്പില്‍ 101356 വീടുകള്‍ നശിക്കുകയും, 40188 വലിയ മൃഗങ്ങളും, 71000ത്തില്‍‌പരം ചെറിയ മൃഗങ്ങളും, ഏകദേശം എട്ട് ലക്ഷത്തോളം വിവിധ പക്ഷികളും കോഴികളും ചത്തുപോയി. ഇവയൊക്കെ ഓരോ കുടുംബംഗങ്ങളുടേയും വരുമാന മാര്‍ഗമായിരുന്നു. അതൊക്കെ പുനരുദ്ധാരണ പ്രക്രിയയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കേണ്ടതാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് തങ്ങളുടെ ബോട്ടുകളുമായി രംഗത്തിറങ്ങിയ മത്സ്യത്തോഴിലാളികളുടെ 235 ബോട്ടുകളാണ് തകര്‍ന്നത്. അത് അവരുടെ ഉപജീവന മാര്‍ഗമായിരുന്നു. അവര്‍ക്കും നഷ്ടപരിഹാരം നല്‍കണം. പ്രളയത്തില്‍ തകര്‍ന്ന വിവിധ മേഖലകളിലുള്ള പുനര്‍നിര്‍മ്മാണം ഏറ്റെടുക്കാന്‍ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ സ്പോണ്‍സര്‍മാരായി മുന്നോട്ടു വന്നാല്‍ സര്‍ക്കാര്‍ അവര്‍ക്ക് അതിനുള്ള അവസരം കൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണ്ണമായി തകര്‍ന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് പുനര്‍നിര്‍മ്മിക്കാന്‍ പല ഏജന്‍സികളേയും സമീപിച്ചെങ്കിലും അതിന്റെ മുഴുവന്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ക്ക് സാമ്പത്തികമായി കഴിവില്ലെന്നാണ് പറഞ്ഞത്. 510 പാലങ്ങളാണ് തകര്‍ന്നു പോയത്. അതുപോലെ 9538 കി.മീ റ്ററോളം പിഡബ്ലുഡിയുടെ റോഡ് തകര്‍ന്നു. ഗ്രാമങ്ങളിലെ റോഡുകളെക്കൂടാതെയാണിത്. ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ ഏകദേശം രണ്ടു കോടി രൂപയോളമാണ് ചിലവ് വരുന്നത്. കേന്ദ്ര ഫണ്ടില്‍ നിന്ന് ലഭിക്കുന്നതോ വെറും ഒരു ലക്ഷം മാത്രം. ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം കിട്ടുന്ന പണം കേരളത്തില്‍ നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള പുനരുദ്ധാരണത്തിന് തികയുകയില്ല. ക്രൗഡ് ഫണ്ടിംഗിലൂടെ ധനസമാഹഹരണം നടത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

കേരളത്തിന്റെ അതിജീവനത്തിന് എല്ലാവരും സഹകരിക്കണമെന്നും, എങ്കിലേ നവകേരളത്തെ പടുത്തുയർത്താൻ കഴിയൂ എന്നും പറഞ്ഞ മുഖ്യമന്ത്രി 150 കോടിരൂപയാണ്‌ അമേരിക്കൻ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ധനസഹായങ്ങള്‍ സമാഹരിക്കാന്‍ ധനമന്ത്രി തോമസ്‌ ഐസക്കിനെ അമേരിക്കയിലേക്ക്‌ അയക്കുമെന്നും പറഞ്ഞു. ധനസമാഹരണം ഏകോപിപ്പിക്കുവാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് കോണ്‍ഫറന്‍സ് സംഘടിപ്പിച്ച ഫൊക്കാന സ്ഥാപക നേതാവ് ഡോ. എം. അനിരുദ്ധന്‍ അറിയിച്ചു. ദേശീയ സംഘടനാ നേതാക്കള്‍, ലോക കേരളസഭാംഗങ്ങള്‍ തുടങ്ങിയവര്‍ അംഗങ്ങളായ കമ്മിറ്റിയുടെ ട്രഷറര്‍ കെ.പി. ഹരിദാസ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചവരെല്ലാം ആശ്ചര്യം പ്രകടിപ്പിച്ച സംഭവം അതിന്റെ പ്രവര്‍ത്തനങ്ങളാണ്.  യൂനിസെഫ് വരെ അതിന്റെ മതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ആപത്ഘട്ടത്തില്‍ നാടാകെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അവിടെ ഒരുതരത്തിലുമുള്ള ഭിന്നതയും പ്രകടമായില്ല. ഇപ്പോള്‍ ആരുടെ മുന്‍പിലും നമുക്ക് തലയുയര്‍ത്തിപ്പിടിച്ച് പറയാന്‍ കഴിയും ദുരന്തങ്ങളെ നാം അതിജീവിക്കുമെന്ന്. ഈ ദുരന്തത്തിന്റെ ഭാഗമായുണ്ടായ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ വീഴ്ച ഒരവസരമായി നാം കാണണം.  എന്താണോ നേരത്തെ ഉണ്ടായിരുന്നത് അത് അതേപോലെ പുനര്‍നിര്‍മ്മിച്ചാല്‍ മാത്രം പോരാ, നമ്മുടെ നാടിനെ പുതിയ രീതിയില്‍ പുതുക്കിപ്പണിയണം എന്നതാണ് ആവശ്യം. ഇന്നത്തെ ദുരന്തം നമ്മെ ചില കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.  അതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ നാടിനെ പുതിയൊരു തലത്തിലേക്ക് മാറ്റണമെന്നതിനെക്കുറിച്ചാണ് നമുക്ക് ചിന്തിക്കേണ്ടത്. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ മനസ്സോടെ, ദുരന്തത്തെ നേരിട്ട അതേ മനോഭാവത്തോടെ നീങ്ങാന്‍ കഴിയും. ഇനി നമ്മുടെ നാടിനെ പുതുക്കിപ്പണിയാനായി ഒന്നിച്ചു നില്‍ക്കാനാവുമെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ഏകദേശം 30,000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായതാണ് പ്രാഥമിക കണക്ക്. ഇനിയും അത് വര്‍ദ്ധിക്കാനാണ് സാധ്യത. നമ്മുടേത് ഒരു ചെറിയ സംസ്ഥാനമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി അടങ്കലിനേക്കാള്‍ വലുതാണ് നമുക്കുണ്ടായ നഷ്ടം. നമ്മുടെ സംസ്ഥാനത്തിന്റെ വിഭവങ്ങള്‍ വെച്ചുകൊണ്ട് മാത്രം നേരിടാന്‍ കഴിയുന്ന ഒന്നല്ല ഈ വന്ന നഷ്ടം. പക്ഷെ നാം അതിനു മുന്‍പില്‍ സ്തംഭിച്ചു നില്‍ക്കാനല്ല തയ്യാറാകുന്നത്. അങ്ങനെ വന്നാല്‍ നമ്മുടെ നാട് ഇതുവരെ ആര്‍ജ്ജിച്ച നേട്ടങ്ങളെല്ലാം പൂര്‍ണ്ണമായും തകര്‍ന്നുപോകും. സ്തംഭിച്ചു നില്‍ക്കാതെ വിഘടിച്ചു നില്‍ക്കാതെ കാര്യങ്ങള്‍ യഥാര്‍ത്ഥ സ്ഥിതിയും പൂര്‍ണ്ണതയോടുകൂടെ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് മുന്നോട്ടു പോകാന്‍ കഴിയേണ്ടതാണ്. മലയാളി സമൂഹത്തിന്റെ കരുത്ത് അസാധ്യമായതിനെപ്പോലും സാധ്യമാക്കാമെന്നുള്ള കരുത്ത് നാം പ്രകടിപ്പിക്കേണ്ടതായിട്ടുണ്ട്. മലയാളി സമൂഹമെന്നു പറയുമ്പോള്‍ ലോകമാകെ വ്യാപിച്ചു കിടക്കുന്ന സമൂഹമാണ്. കേരളത്തിലെയും ലോകമാകെയുള്ള അന്താരാഷ്ട്ര ധന സ്ഥാപനങ്ങളുടേയും ലോക പൊതുസമൂഹത്തിന്റേയും അതോടൊപ്പം എന്‍‌ജി‌ഒകളുടേയും ചാരിറ്റി സംഘടനകളുടേയും മറ്റു സഹായദാതാക്കളുടേയും എല്ലാം സഹകരണത്തോടെ കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതി ആവിഷ്ക്കരിക്കണം എന്നാണ് സര്‍ക്കാര്‍ കാണുന്നത്. എന്തായിരുന്നു ഈ പ്രളയത്തിനു മുന്‍പുണ്ടായിരുന്നത് അത് പുനര്‍നിര്‍മ്മിക്കാനല്ല നാം ഉദ്ദേശിക്കുന്നത്. നാം ഉദ്ദേശിക്കുന്നത് പുതിയൊരു കേരളം നിര്‍മ്മിക്കാനാണ്, ഒരു നവകേരളമാണ് ഉദ്ദേശിക്കുന്നത്. അതിന് എല്ലാ തരത്തിലുമുള്ള പ്രേരണ എല്ലാവരില്‍ നിന്നും ഉണ്ടാകണം. വലിയ തോതിലുള്ള സഹായമാണ് നല്‍കാന്‍ തയ്യാറായി പലരും മുന്നോട്ടു വന്നിട്ടുള്ളത്, കേരളത്തിന്റെ ഭാഗധേയം മാറ്റുന്ന വികസന പരിപ്രേക്ഷ്യം. അതു നാടിന്റെ മുഖഛായ മാറ്റും. അത്തരത്തിലുള്ള ഒരു ബ്ലുപ്രിന്റ് തയ്യാറാക്കി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ ബഹുമുഖമായ പദ്ധതിയാണ് ആവിഷ്ക്കരിക്കുന്നത്. നാല് പ്രത്യേക മേഖലകളിലാണ് കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന് ധനസമാഹരണം, രണ്ടാമത്തേത് പുനരധിവാസം, അടുത്തത് പുനഃസ്ഥാപനം, പിന്നെയുള്ളത് പുനര്‍നിര്‍മ്മാണം. റിസോഴ്സസ്, റിഹാബിലിറ്റേഷന്‍, റെസ്റ്റൊറേഷന്‍, റീബില്‍ഡിംഗ് എന്നീ നാലു കാര്യങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ 80 ശതമാനത്തിലേറെ ജനങ്ങളെ നേരിട്ടോ അല്ലാതെയോ വെള്ളപ്പൊക്ക ദുരന്തം ബാധിച്ചിട്ടുണ്ട്. അപ്പോള്‍ ആഭ്യന്തര വിഭവ സമാഹരണം അത്ര എളുപ്പത്തില്‍ കഴിയുന്ന ഒന്നല്ല. എന്നാല്‍ മനുഷ്യരുടെ ത്യാഗമനോഭാവം വളരെ വലുതാണ്. അവര്‍ സമാഹരിച്ച പണം അതിനുദാഹരണമാണ്.  ലോക ബാങ്കു വഴിയും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് വഴിയും 7000 കോടി രൂപ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ദൂരദേശങ്ങളില്‍ നിന്നു വന്ന സാമൂഹ്യ-സാംസ്ക്കാരിക-മത സംഘടനാ നേതാക്കള്‍ ധനസമാഹരണ യജ്ഞത്തെക്കുറിച്ചും അവരവരുടെ വിഹിതത്തെക്കുറിച്ചും സംസാരിച്ചു.  ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും കോണ്‍സുല്‍ (കമ്മ്യൂണിറ്റി റിലേഷന്‍സ്) ദേവദാസന്‍ നായര്‍ കോണ്‍സുലേറ്റിന്റെ ധനസമാഹരണത്തെക്കുറിച്ച് വിശദീകരിച്ചു. മലയാളികളല്ലാത്ത നിരവധി സംഘടനകള്‍ കോണ്‍സുലേറ്റ് വഴി ധനസമാഹരണം നടത്തുന്നുണ്ടെന്നും, ആ ധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്നും അറിയിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് നോര്‍ത്ത്‌- ഈസ്‌റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌,  ചിക്കാഗോ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ വടക്കേ അമേരിക്ക, കാനഡ, യൂറോപ്പ്‌ മേഖലകള്‍ ഉള്‍പ്പെട്ട ക്‌നാനായ ആര്‍ച്ച ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ മോര്‍ സില്‍വാനോസ്‌ മെത്രാപ്പോലീത്ത, നോര്‍ത്ത് അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്ത എല്‍ദോ മോര്‍ തീത്തോസ് എന്നീ മെത്രാപ്പോലീത്തമാര്‍ അവരവരുടെ സഭകള്‍ ധനസമാഹരണം ആരംഭിച്ചതായി അറിയിച്ചു.

പ്രളയം വന്ന ആദ്യ ദിവസം മുതല്‍ നാട്ടിലുണ്ടായിരുന്ന സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌ തന്റെ അനുഭവം പങ്കു വെച്ചു.  25 കൊല്ലം അമേരിക്കയില്‍ ജീവിച്ച് മൂന്ന് പ്രളയം കാണുകയും, ന്യൂഓര്‍ലിയന്‍സില്‍ അടിച്ച കത്രീനയുടെ ശക്തി കേരളത്തിലെ പതിന്നാല് ജില്ലകളിലുണ്ടായ പ്രളയത്തിനുണ്ടായിരുന്നില്ലെന്നും പറഞ്ഞു.  നാശനഷ്ടങ്ങളുടെ കണക്കുകള്‍ നോക്കുമ്പോള്‍ അതിവിപുലമാണ്. റീ ബില്‍ഡിംഗ് എന്നു പറയുമ്പോള്‍ പഴയത് അതുപോലെ പുനര്‍നിര്‍മ്മിക്കാതെ അതിലുപരി പുതിയത് നിര്‍മ്മിക്കാന്‍ ദൈവദത്തമായ ഒരു സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. വികസനത്തെ സംബന്ധിച്ച് പറയുമ്പോള്‍ ഒരു പുതിയ സങ്കല്പം ആയിരിക്കണം. ഇനിയൊരു പ്രളയം വരുമ്പോള്‍ തന്നെ അതിനെ അതിജീവിക്കത്തക്ക ഒരു സമ്പല്‍ഘടനയും വ്യവസ്ഥിതിയും ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന്
തിരുമേനി പറഞ്ഞു. പഴയത് അതേപോലെ പുനര്‍നിര്‍മ്മിക്കാതെ ഒരു പുതിയ പാറ്റേണ്‍ ഉണ്ടാക്കണമെന്നും ഉദ്ബോധിപ്പിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍, ഫൊക്കാന, ഫോമ, എകെ‌എം‌ജി, നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മുസ്ലിം അസ്സോസിയേഷന്‍ (നന്മ), ഇ.എം. സ്റ്റീഫന്‍ (കേരള ലോക സഭ അംഗം), ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്, ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്ക, ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരള ചേംബര്‍ ഓഫ് കൊമേഴ്സ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ ആശംസാ പ്രസംഗം നടത്തുകയും അവരവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ പൂര്‍ണ്ണ പിന്തുണ കേരള സര്‍ക്കാരിന് വാഗ്ദാനം ചെയ്യുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്തിയ ഈ പ്രഖ്യാപനങ്ങള്‍ സദസ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

അമേരിക്കയില്‍ വെക്കേഷന് പത്നിസമേതം എത്തിയ എം.ജി. ശ്രീകുമാര്‍, ഗാനമേളയ്ക്കായി എത്തിയ ഗായകരായ മാര്‍ക്കോസ്, സുദീപ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ആറു മാസം മുന്‍പ് കേരളത്തില്‍ രൂപീകരിച്ച, യേശുദാസ് ചെയര്‍മാനായ പിന്നണിഗായകരുടെ സംഘടനയായ 'സമം' ഡിസംബര്‍ മാസത്തില്‍ എല്ലാ ഗായകരേയും ഉള്‍പ്പെടുത്തി ഒരു ഷോ നടത്തി അതില്‍ നിന്നും ലഭിക്കുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് എം.ജി ശ്രീകുമാര്‍ അറിയിച്ചു. 

പോള്‍ കറുകപ്പിള്ളില്‍, യു.എ. നസീര്‍, അനിയന്‍ ജോര്‍ജ് , ബേബി ഊരാളില്‍, സുനില്‍ തൈമറ്റം, മധു കൊട്ടാരക്കര, ജോസ് കാടാപ്പുറം, ഡോ. ജേക്കബ് തോമസ്, ടെറന്‍സണ്‍ തോമസ്, ജിബി തോമസ്, ഡോ. തോമസ് മാത്യു, ഡോ.എസ്. ലാല്‍, പീറ്റര്‍ കുളങ്ങര തുടങ്ങി ഒട്ടേറെ പേര്‍ സംസാരിച്ചു. ജോര്‍ജ് തോമസ്, ജോണ്‍ ഐസക്ക് എന്നിവരായിരുന്നു എം.സിമാര്‍. പോള്‍ കറുകപ്പിള്ളിയുടെ നന്ദിപ്രകടനത്തോടെ പരിപാടി അവസാനിച്ചു.

ഏഷ്യാനെറ്റ്, കൈരളി, കളേഴ്സ് ചാനലുകള്‍ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിരുന്നു.  

2018 സെപ്റ്റംബർ 12, ബുധനാഴ്‌ച

അന്‍ശ്‌ദീപ് സിംഗ് ഭാട്ടിയ; പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിന്റെ സെക്യൂരിറ്റി സേനയിലെ ആദ്യത്തെ സിഖ് വംശജന്‍

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സെക്യൂരിറ്റി ഗാര്‍ഡുകളില്‍ സിഖ് വംശജനും ഇടം നേടി.  1984 ലെ സിഖ് കലാപത്തെത്തുടര്‍ന്ന് കാണ്‍പൂരില്‍ നിന്ന് ലുധിയാനയിലേക്ക് പാലായനം ചെയ്ത കുടുംബത്തിലെ അംഗമാണ് അന്‍ശ്ദീപ് സിംഗ് ഭാട്ടിയ. പത്താം വയസ്സിലാണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.

 വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി സേനയില്‍ ചേരാനായിരുന്നു ആഗ്രഹം.  പക്ഷെ അതത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നെങ്കിലും സിഖ് വംശജരുടെ വേഷവിധാനം ഒരു പ്രശ്നമായിരുന്നു. എങ്കിലും തന്റെ ആഗ്രഹം സഫലീകൃതമാകാന്‍ ഏതറ്റം വരെ പോകാനും ആ യുവാവ്  തയ്യാറായിരുന്നു. മതവിശ്വാസത്തിലധിഷ്ഠിതമായ തലപ്പാവ് ഉപേക്ഷിക്കാതെ തന്നെ പ്രസിഡന്റിന്റെ സെക്യൂരിറ്റി സേനയില്‍ അംഗമാകുമെന്ന ഉറച്ച തീരുമാനമായിരുന്നു അന്‍ശ്ദീപ് സിംഗിന്റെ വിജയത്തിനു കാരണമെന്ന് കേന്ദ്ര മന്ത്രി (ഹൗസിംഗ് ആന്റ് അര്‍ബര്‍ അഫയേഴ്സ്) ഹര്‍ദീപ് സിംഗ് പുരി പറയുന്നു.

വിവിധ സ്ഥലങ്ങളില്‍ പല ജോലികളും ചെയ്തിട്ടുള്ള അന്‍ശ്ദീപ് സിംഗിന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹമായിരുന്നു മനസ്സില്‍. തന്റെ മുത്തച്ഛന്‍ കന്‍വല്‍ജിത് സിംഗ് ഭാട്ടിയയുടെ ഉപദേശനിര്‍ദ്ദേശ പ്രകാരം വിമാനത്താവളത്തില്‍ സെക്യൂരിറ്റി വിഭാഗത്തിലും പ്രവര്‍ത്തിച്ചു. എന്നിരുന്നാലും പ്രസിഡന്റിന്റെ സെക്യൂരിറ്റി വിഭാഗത്തില്‍ അംഗമാകാന്‍ വേഷവിധാനത്തില്‍ മാറ്റം വരുത്താതെ അതത്ര എളുപ്പമാകില്ല എന്നു മനസ്സിലാക്കിയ അദ്ദേഹം ഒടുവില്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനുശേഷമാണ് സെക്യൂരിറ്റി സേനയിലേക്കുള്ള പരിശീലനം ലഭിച്ചത്.  പരിശീലനം പൂര്‍ത്തിയാക്കിയതിനു ശേഷം, ഈ ആഴ്ച അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി ഗാര്‍ഡായി നിയമനം ലഭിക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിന്റെ സെക്യൂരിറ്റി സേനയിലെ ആദ്യത്തെ സിഖ് വംശജന്‍ എന്ന ബഹുമതിയും അന്‍ശ്ദീപ് സിംഗിന് സ്വന്തം.

1984-ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് സിഖ് വംശജര്‍ക്കെതിരെ ആക്രമണം ശക്തമാകുകയും അന്‍ശ്ദീപ് സിംഗിന്റെ കുടുംബം ആക്രമണത്തിനിരയാകുകയും ചെയ്തിരുന്നു. പഞ്ചാബ് ആന്റ് സിന്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മുത്തച്ഛന്‍ അംറീക് സിംഗ് ഭാട്ടിയ സ്ഥലം മാറ്റം ആവശ്യപ്പെട്ടതനുസരിച്ച് ലുധിയാനയിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയും അവരുടെ കുടുംബം ലുധിയാനയിലേക്ക് താമസം മാറ്റുകയും ചെയ്തു. അന്‍ശ്ദീപ് സിംഗിന്റെ പിതാവ് ദേവേന്ദ്ര സിംഗ് അന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസിലായിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന് മുറിവേറ്റിരുന്നു. ലുധിയാനയില്‍ വെച്ചാണ് വിവാഹിതനായത്. പിന്നീട് 2000-ത്തില്‍ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി. അന്ന് പത്തു വയസ്സുകാരനായിരുന്നു അന്‍ശ്ദീപ് സിംഗ്. 

2018 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

അവരും പൗരാവകാശങ്ങള്‍ക്ക് അര്‍ഹരാണ്

സ്വവര്‍ഗാനുരാഗികളെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതി വിധി ചരിത്ര സംഭവമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന കോടതിയുടെ നിരീക്ഷണമാണ് ഒ​ന്ന​ര നൂ​റ്റാ​ണ്ടാ​യി ഇന്ത്യയില്‍ നി​ല​നി​ന്നു പോന്ന ലിം​ഗ​വി​വേ​ച​ന​ത്തി​ന് അറുതിയായത്.  ഒരാള്‍ ജീവിത പങ്കാളിയെ കണ്ടെത്തുന്നത് എതിര്‍ ലിംഗത്തില്‍ നിന്നോ സ്വന്തം ലിംഗത്തില്‍ നിന്നോ ആകാം എന്നും അതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്നുമാണ് നിര്‍ണ്ണായക വിധി പ്രസ്താവിച്ചപ്പോള്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. അതായത് ലെ​സ്ബി​യന്‍ൻ, ഗേ, ​ബൈ​സെ​ക്‌​ഷ്വല്‍, ട്രാ​ന്‍​സ്ജെ​ന്‍​ഡര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന എ​ല്‍​ജി​ബി​ടി സ​മൂ​ഹ​ത്തി​ന്‍റെ സ്വ​വ​ര്‍​ഗ ലൈം​ഗി​ക​ത ക്രി​മി​ന​ല്‍ കു​റ്റ​മാ​വി​ല്ല.​ പൗ​ര​ന്മാര്‍​ക്കി​ട​യി​ല്‍ ജാ​തി, മ​തം, വ​ര്‍​ഗം, രാ​ഷ്‌​ട്രീ​യം, പ്രാ​ദേ​ശി​കം, ഭാ​ഷ തു​ട​ങ്ങി​യ വി​വേ​ച​ന​ങ്ങ​ളൊ​ന്നും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി അം​ഗീ​ക​രി​ക്കാ​ത്ത ഒ​രു രാ​ജ്യ​ത്ത് ലൈം​ഗി​ക​ത​യു​ടെ പേ​രി​ലു​ള്ള ന്യൂ​ന​പ​ക്ഷ താ​ത്പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്നാ​ണു സു​പ്രീം കോ​ട​തി‍യു​ടെ വിധിയിലൂടെ നിലവില്‍ വന്നത്.

1533 മുതല്‍ ബ്രി​ട്ട​ന്‍ പി​ന്തു​ട​ര്‍​ന്നിരുന്ന ലൈം​ഗി​ക സ​ദാ​ചാ​ര നി​യ​മ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ച് പു​രാ​ത​ന ഇ​ന്ത്യ​യി​ല്‍ 1861ല്‍ ​നി​ല​വി​ല്‍ വ​ന്ന ലൈം​ഗി​ക വി​വേ​ച​ന​ങ്ങ​ള്‍​ക്കു ഭ​ര​ണ​ഘ​ട​ന​യു​ടെ 377ാം വ​കു​പ്പി​ലെ പ​തി​നാ​റാം അ​ധ്യാ​യം ന​ല്‍​കി​യ പ​രി​ര​ക്ഷ ചീ​ഫ് ജ​സ്റ്റി​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാണ് ഐ​ക​ക​ണ്ഠ്യേ​ന റ​ദ്ദാ​ക്കിയത്. സന്നദ്ധ സംഘടനയായ നാസ് ഫൗണ്ടേഷന്‍, സ്വവര്‍ഗ്ഗാനുരാഗികളുടെ മാതാപിതാക്കള്‍ എന്നിവര്‍ സമര്‍പ്പിച്ച ആറ് പരാതികളിലാണ് സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. ഇ​വ​രു​ടെ സു​പ്ര​ധാ​ന വി​ധി​യി​ലൂ​ടെ സ്വ​വര്‍ർ​ഗാ​നു​രാ​ഗ​വും സ്വ​വ​ര്‍​ഗ ലൈം​ഗി​ക​ത​യും കു​റ്റ​ക​ര​മ​ല്ലാ​താ​യി. സ്ത്രീ​യും പു​രു​ഷ​നും ത​മ്മി​ല്‍ പ്ര​ണ​യി​ക്കു​ന്ന​തു​പോ​ലെ, വി​വാ​ഹം ക​ഴി​ക്കു​ന്ന​തു​പോ​ലെ, ഒ​ന്നി​ച്ചു ജീ​വി​ക്കു​ന്ന​തു പോ​ലെ ഇ​നി സ്വ​വര്‍ർ​ഗാ​നു​രാ​ഗി​ക​ള്‍​ക്കും നി​യ​മാ​നു​സൃ​തം ഒ​രു​മി​ച്ചു ജീ​വി​ക്കാം. ഒ​രാ​ള്‍ എ​ന്താ​ണോ, അ​തു​പോ​ലെ ജീ​വി​ക്കാ​ന്‍ അ​യാ​ള്‍​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നു ഭ​ര​ണ​ഘ​ട​ന നല്‍​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​യര്‍​ത്തി​യാ​ണു കോ​ട​തി ഇ​ങ്ങ​നെ വി​ധി​ച്ച​ത്. എ​ന്നാല്‍ കു​ടും​ബ മൂ​ല്യ​ങ്ങ​ള്‍​ക്കും ധാ​ര്‍​മി​ക ചി​ന്ത​യ്ക്കും എ​തി​രാ​ണു വി​ധി​യെ​ന്നു വി​മര്‍​ശ​ന​വും ഉ​യര്‍​ന്നി​ട്ടു​ണ്ട്.

സ്വവര്‍ഗ്ഗ ലൈംഗീകത ഹിന്ദുത്വത്തിനെതിരാണെന്നും ഇത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു. സ്വവര്‍ഗ്ഗ ലൈംഗീകത അമേരിക്കക്കാരുടെ ശീലമാണ്, ഇതിനു പിന്നില്‍ ഒരുപാട് പണത്തിന്റെ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും കുട്ടികളോടുള്ള ലൈംഗീകതയും എയിഡ്സും പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്നും സുബ്രമണ്യന്‍ സ്വാമി ആരോപിക്കുന്നു. സ്വവര്‍ഗാനുരാഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമോയെന്നതു സംബന്ധിച്ച് ഇന്ത്യ ഗവേഷണം നടത്തണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞുവെച്ചു.

സ്വവര്‍ഗാനുരാഗം അസാധാരണമല്ലെങ്കിലും അതിനെക്കുറിച്ച് വളരെയേറെ മുന്‍വിധികളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ഈ അജ്ഞത പലപ്പോഴും സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ വിവേചനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നിയമനിര്‍മാണങ്ങള്‍ക്കുമൊക്കെ കാരണമാകാറുമുണ്ട്‌. തങ്ങളുടെ ലൈംഗികാഭിമുഖ്യത്തിന്‍റെ ശരിതെറ്റുകളെക്കുറിച്ചുള്ള അറിവില്ലായ്മയും ആശങ്കകളും പല സ്വവര്‍ഗാനുരാഗികളെയും കടുത്ത മാനസിക സംഘര്‍ഷത്തിലേക്കും, ലഹരിയുപയോഗത്തിലേക്കും, ചിലപ്പോഴൊക്കെ ആത്മഹത്യയിലേക്ക് പോലും നയിക്കാറുണ്ട്.

ഒ​രാ​ളു​ടെ ലൈം​ഗി​ക​ത അ​യാ​ളു​ടെ സ്വ​കാ​ര്യ​ത​യാ​ണ്. അ​ത് എ​ങ്ങ​നെ​യു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്നു മ​റ്റു​ള്ള​വര്‍ തീ​രു​മാ​നി​ക്ക​രു​ത്. ഭ​ര​ണ​ഘ​ട​നാ​വ​കാ​ശം നി​ര്‍​ണ​യി​ക്കു​ന്ന​തു ഭൂ​രി​പ​ക്ഷാ​ഭി​പ്രാ​യ​മോ താ​ത്പ​ര്യ​ങ്ങ​ളോ പ​രി​ഗ​ണി​ച്ചാ​വ​രു​തെ​ന്നുമാണ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വി​ധി​ച്ചത്. അ​തോ​ടെ, ലൈം​ഗി​ക താ​ത്പ​ര്യ​ങ്ങ​ളു​ടെ പേ​രി​ല്‍ ന്യൂ​ന​പ​ക്ഷ​മാ​കേ​ണ്ടി വ​ന്ന എ​ല്‍​ജി​ബി​ടി സ​മൂ​ഹ​ത്തി​ന് അ​ന്ത​സോ​ടെ പൊ​തു​സ​മൂ​ഹ​ത്തെ നേ​രി​ടാ​നു​ള്ള ആ​ത്മ​ബ​ല​വും അ​വ​കാ​ശ​വു​മാ​ണു കൈ​വ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നു ക​രു​തി അ​വര്‍ നേ​രി​ടു​ന്ന എ​ല്ലാ​ത്ത​ര​ത്തി​ലു​ള്ള സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കും അ​റു​തി​യാ​യി എ​ന്ന് അ​ര്‍​ഥ​മി​ല്ല. പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ന്നു മാ​ത്ര​മ​ല്ല, സ്വ​ന്തം കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു പോ​ലും അ​ക​റ്റി നി​ര്‍​ത്ത​പ്പെ​ട്ട​വ​രാ​ണ് അ​വര്‍. കു​ടും​ബ സ്വ​ത്തി​ലു​ള്ള അ​വ​കാ​ശം, കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം, ഇ​ഷ്ട​പ്പെ​ട്ട തൊ​ഴി​ല്‍ ചെ​യ്യാ​നു​ള്ള അ​വ​കാ​ശം,  പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍     മ​റ്റു​ള്ള​വര്‍​ക്കൊ​പ്പം ചെ​ല​വ​ഴി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം തു​ട​ങ്ങി​യ​വ ഒ​ന്നു​മി​ല്ലാ​ത്ത​വ​രാ​ണ് ഇ​വ​ര്‍. ഈ ​സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ള്‍​ക്കു വാ​ക്കാ​ല​ല്ല, നി​യ​മ​പ്ര​കാ​ര​മാ​യി​ത്ത​ന്നെ സം​ര​ക്ഷ​ണം ല​ഭി​ക്കേ​ണ്ട​തു​ണ്ട്. അ​തി​ന് ഇ​നി​യും സ​മ​യം എ​ടു​ത്തേ​ക്കാം.

സ്വ​ന്തം കു​റ്റം​കൊ​ണ്ട​ല്ലാ​തെ, ഒ​റ്റ​പ്പെ​ട്ടു​പോ​യ പൗ​ര​ന്മാ​ര​ണ​വര്‍. മ​റ്റു​ള്ള​വ​രെ​പ്പോ​ലെ അ​വര്‍​ക്ക് അ​വര്‍ ഇ​ഷ്ട​പ്പെ​ട്ട വ​ഴി   തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. മ​റ്റു​ള്ള​വര്‍​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ത്ത ത​ര​ത്തില്‍ അ​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ   ഇ​ഷ്ട​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന​ത് ക്രി​മി​ന​ല്‍ കു​റ്റ​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്നാ​ണു ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി. അ​ങ്ങേ​യ​റ്റം  മ​നു​ഷ്യ​ത്വ​പ​ര​വും തു​ല്യ​നീ​തി എ​ന്ന പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​ണ​ത്. ലൈം​ഗി​ക​ത  ഓ​രോ​രു​ത്ത​രു​ടേ​യും സ്വ​കാ​ര്യ​ത​യാ​ണ്. വീ​ടി​നു​ള്ളി​ല്‍ അ​ഥ​വാ, സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ല്‍ മ​റ്റാ​ര്‍​ക്കും ഒ​രു  ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​ക്കാ​തെ അ​തു നി​റ​വേ​റ്റ​പ്പെ​ടു​മ്പോള്‍, മ​റ്റു​ള്ള​വ​ര്‍ ഇ​ട​പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണു 377ാം വ​കു​പ്പ് റ​ദ്ദാ​ക്കു​ന്ന​തു വ​ഴി സം​ഭ​വി​ക്കു​ന്ന വ​ലി​യ സാ​മൂ​ഹി​ക മാ​റ്റം. 

ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യാ​ണെ​ങ്കി​ലും സ്വ​വര്‍​ഗ ലൈം​ഗി​ക​ത പ​ത്തു വര്‍​ഷം വ​രെ ജ​യി​ല്‍ ശി​ക്ഷ നേ​ടി​ത്ത​രാ​വു​ന്ന  ​കു​റ്റ​മാ​യി​രു​ന്നു ഇ​തു​വ​രെ. ഇ​നി അ​ങ്ങ​നെ സം​ഭ​വി​ക്കി​ല്ല. ഒ​രാ​ളു​ടെ ലൈം​ഗി​ക​ത ഏ​തു വ​ര്‍​ഗ​ത്തെ  ആ​ശ്ര​യി​ച്ചാ​ക​ണ​മെ​ന്നു ക​ണ്ടെ​ത്താ​ന്‍ അ​യാ​ളു​ടെ കി​ട​പ്പ​റ​യി​ലേ​ക്ക് ഒ​ളി​ഞ്ഞു​ നോ​ക്കാ​ന്‍ മൗ​ന​മാ​യി അ​നു​മ​തി  ന​ല്‍​കു​ന്ന​താ​ണ് 377ാം വ​കു​പ്പെ​ന്ന ആ​ക്ഷേ​പ​ത്തി​നും ഇ​തോ​ടെ പ​രി​ഹാ​ര​മാ​യി. ഈ ​വ​കു​പ്പ് തു​ല്യ നീ​തി​യെ​ന്ന  ഭ​ര​ണ​ഘ​ട​നാ ച​ട്ട​ത്തി​നു വി​രു​ദ്ധ​മാ​ണെ​ന്ന് ആ​ദ്യം വി​ധി​ച്ച​ത് 2009-ല്‍ ​ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ സു​പ്രീം കോ​ട​തി‍യി​ല്‍ ഫ​യ​ല്‍ ചെ​യ്യ​പ്പെ​ട്ട ഹ​ര്‍​ജി​യി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി​യ​ല്ല ഇ​ട​പെ​ടേ​ണ്ട​തെ​ന്നും പാ​ര്‍​ല​മെ​ന്‍റി​ല്‍  ഉ​ചി​ത​മാ​യ നി​യ​മ നിര്‍​മാ​ണ​മാ​ണ് വേ​ണ്ട​തെ​ന്നു​മാ​യി​രു​ന്നു സു​പ്രീം കോ​ട​തി​യു​ടെ നിര്‍ദ്ദേശം.

സ്വവര്‍ഗാനുരാഗത്തിന് സ്വീകാര്യത ലഭിക്കുന്നതും അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതും കൂടുതല്‍ ആളുകള്‍ അതിലേക്കു നീങ്ങാനിടയാക്കുമെന്ന വാദങ്ങള്‍ക്ക് പഠനങ്ങളുടെ പിന്‍ബലമില്ല. ലൈംഗികാഭിമുഖ്യം ജീവിതത്തിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ രൂപപ്പെടുന്നതാണ്. തങ്ങളുടെ ലൈംഗികാഭിമുഖ്യം അടക്കിപ്പൂട്ടിവെച്ച് ജീവിക്കുന്ന ചിലര്‍ക്ക് ബഹിര്‍ഗമനത്തിനുള്ള ധൈര്യം ലഭിക്കുക മാത്രമാണ് ഇങ്ങിനെയൊരു സ്വീകാര്യത കൊണ്ട് സംഭവിക്കുന്നത്.   

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കുന്നത് എയിഡ്സ് പടര്‍ന്നു പിടിക്കാന്‍ കാരണമാകുമെന്ന വാദത്തില്‍ കഴമ്പില്ല. ലോകത്തെ എയിഡ്സ് രോഗികളില്‍ മഹാഭൂരിഭാഗവും സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമായ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാകുന്നത് സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ എയിഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് തടസ്സമാകാറുമുണ്ട്.

സന്താനോല്പാദനം നടക്കാത്തതു കൊണ്ട് സ്വവര്‍ഗാനുരാഗം പ്രകൃതിവിരുദ്ധമാണെന്ന അഭിപ്രായമുള്ളവരുണ്ട്. ഈ മാനദണ്ഡം വെച്ച്ബ്രഹ്മചര്യവും സ്വയംഭോഗവുമെല്ലാം പ്രകൃതിവിരുദ്ധവും നിരോധിതവും ആകേണ്ടതാണ്. ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ ശരാശരി നാല്‍പ്പതു കോടി ബീജങ്ങളുണ്ട് എന്നിരിക്കെ, ഒരു പുരുഷന്‍ തന്‍റെ ജീവിതകാലത്ത് പുറംതള്ളുന്ന ബീജങ്ങളില്‍ എത്ര ശതമാനത്തിന് സന്താനോല്പാദനം എന്ന "പ്രകൃതി ദൌത്യം" നിര്‍വഹിക്കാനാകും എന്നും ആലോചിക്കേണ്ടതാണ്. 

2018 ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

പ്രളയത്തിലും രാഷ്ട്രീയം കളിക്കുന്ന വേതാളങ്ങള്‍

കേരളത്തില്‍ വന്‍ നാശം വിതയ്ക്കുകയും നാനൂറോളം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും 35,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും ചെയ്ത മഹാപ്രളയം ജനങ്ങളെ മാറ്റി ചിന്തിക്കാനും സര്‍ക്കാരിന് ഒരു പുനര്‍ചിന്തനത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. പ്രകൃതി ദുരന്തം ആര്‍ക്കെങ്കിലും സൃഷ്ടിക്കാനോ പൂര്‍ണ്ണമായും ഒഴിവാക്കാനോ കഴിയുന്ന ഒന്നല്ല. പല വികസിത രാജ്യങ്ങളിലും ഇത്തരത്തില്‍ പ്രകൃതിക്ഷോഭവും പ്രളയവും കൊണ്ട് അനേകായിരങ്ങള്‍ മരിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്ത ചരിത്രം നമുക്ക് മുന്നിലുണ്ട്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചത്. അശാസ്ത്രീയമായി അണക്കെട്ടുകള്‍ തുറന്നുവിട്ടതുകൊണ്ടാണ് ഈ പ്രളയമുണ്ടായതെന്ന് വാദിക്കാമെങ്കിലും പ്രകൃതിയോട് കാണിച്ച ക്രൂരതക്ക് കിട്ടിയ ശിക്ഷയായി ഈ പ്രളയത്തെ കണക്കാക്കാം. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം വരുത്തുന്ന രീതിയിലുള്ള നിര്‍മ്മിതികള്‍, ജലപ്രവാഹം തടഞ്ഞുനിര്‍ത്തുന്ന അണക്കെട്ടുകള്‍, വ്യാപകമായി നശിപ്പിക്കപ്പെട്ട തോടുകളും പുഴകളും കുളങ്ങളും മരങ്ങളും, പാറമടകള്‍ ഇവയൊക്കെ ഈ ദുരന്തത്തിന് കാരണമായിട്ടുണ്ടെന്നാണ് പരിസ്ഥിതി സം‌രക്ഷകരുടെ നിരീക്ഷണം. എന്നാല്‍ ഈ ദുരന്തം കേരള ചോദിച്ചു വാങ്ങിയതാണെന്നാണ് പരിസ്ഥിതി ഗവേഷകരുടെ അഭിപ്രായം.

ദുരന്തം ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു കാര്യമായിരുന്നു പ്രളയാനന്തരം 'രാഷ്ട്രീയം' പതിയെ ഉയര്‍ന്ന് വരുമെന്ന്. ജാതി, മത, ലിംഗ, രാഷ്ട്രീയ മാനങ്ങളെ പ്രളയം കവര്‍ന്നെടുത്ത നാളുകളില്‍ മനുഷ്യന്റെ തോളും നട്ടെല്ലുമെല്ലാം എത്ര പേര്‍ക്കാണ് താങ്ങായത്. അത്തരമൊരു ദുരിത വേളയില്‍ മനുഷ്യന്‍ മനുഷ്യനെ എത്രമേലാണ് സ്‌നേഹിച്ചത്. പരസ്പരം കണ്ടിട്ടു പോലുമില്ലാത്ത ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി പലര്‍ക്കും ജീവിതം തിരിച്ചു നല്‍കി. മാനവിക സ്‌നേഹത്തിനെന്തൊരു തിളക്കമാണെന്ന് പരസ്പരം എല്ലാവരും പാടി. എന്നാല്‍ വെള്ളം തിരിച്ചിറങ്ങിയപ്പോള്‍ മുതല്‍ രാഷ്ട്രീയ, ആരോപണ പ്രത്യാരോപണങ്ങളുടെ നാളുകളിലേക്ക് തിരിച്ച് നടക്കുകയാണ് മലയാളി.

പ്രളയത്തിന് കാരണമായത് അണക്കെട്ടുകള്‍ ഒന്നിച്ച് തുറന്നതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവു തന്നെയാണ് ആരോപണത്തിന് തുടക്കമിട്ടത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാര്‍ത്തകളുണ്ടായി. കേന്ദ്ര സര്‍ക്കാരുമായി വിദേശ സഹായത്തിന്റെ പേരിലുള്ള തടസ്സ ചര്‍ച്ചകളാണ് മറ്റൊരു പ്രധാന വിഷയമായത്. ഇത്തരത്തിലുള്ള ചര്‍ച്ചകളെയെല്ലാം പോസിറ്റീവായി കാണാം. പക്ഷേ സംയമനത്തിന്റെയും, നിലപാടിന്റെയും ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും ഇനിയെങ്കിലും കാമ്പുള്ള ചര്‍ച്ചകളിലേക്ക് നീങ്ങാന്‍ മുഖ്യമന്ത്രിക്കാകുമോ?. യഥാര്‍ത്ഥ പാരിസ്ഥിതിക സംരക്ഷണത്തിന്റെ ബാലപാഠങ്ങളെ ഉള്‍ക്കൊണ്ട് പുതിയ നയരൂപീകരണം വേണമെന്ന് പറയാന്‍ പ്രതിപക്ഷം തയ്യാറാകുമോ?

സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി നിയമസഭയില്‍ രംഗത്തെത്തിയ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്റെ വാക്കുകള്‍ ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. തന്റെ സര്‍ക്കാരിന്റെ മുന്‍കാല നടപടികള്‍ക്ക് തുരങ്കം വെച്ചവരെ തുറന്ന് കാണിക്കാനുള്ള അവസരമായി അദ്ദേഹം ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തിയെങ്കിലും പറയുന്നതില്‍ കാര്യമില്ലാതില്ല. നയരൂപീകരണത്തിലെ പിഴവാണ് ദുരന്തത്തിന്റെ വ്യാപ്തിക്കിടയാക്കിയതെന്ന് വി.എസ് പറഞ്ഞു. മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് മാറ്റാന്‍ മുന്‍പ് നടപടിയെടുത്തപ്പോള്‍ തടഞ്ഞതിനെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഓപ്പറേഷന്‍ തുടരണമെന്ന് അദ്ദേഹം പറയുമ്പോള്‍ പിഴവറ്റ രീതിയില്‍ സംസ്ഥാനത്താകമാനം ഇത്തരം അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള നടപടികളെടുക്കാന്‍ നിയമ നിര്‍മ്മാണത്തെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കേണ്ട ഘട്ടമാണിത്. അനധികൃത ക്വാറികള്‍ക്കെതിരെ നടപടിയെടുക്കണം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെ കുറിച്ച് വി.എസ് എടുത്ത് പറയുമ്പോള്‍ സര്‍ക്കാരിന് പുനരാലോചിച്ചേ പറ്റൂ. കീഴാറ്റൂരും, മലപ്പുറത്തുമെല്ലാമുള്ള പാതകളുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദങ്ങളില്‍ സി.പി.എം ഉള്‍പ്പെടെ ഇനി പുനരാലോചന നടത്തേണ്ട ഘട്ടമാണിത്.

ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയത് ശരി വെയ്ക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായിട്ടാണ് സമീപിച്ചത് അല്ലാതെ ശാസ്ത്രീയമായിട്ടല്ലെന്ന് വി.എസ് അവസാനമായി പറഞ്ഞു വെയ്ക്കുമ്പോള്‍ ഇതുവരെ പറഞ്ഞതെല്ലാം ഈ ഒരൊറ്റ വരിയില്‍ ആറ്റി കുറുക്കിയിട്ടുണ്ട്. കേവലം ഡാം തുറന്നതിന്റെ സാങ്കേതിക ശാസ്ത്രീയ കുറ്റപ്പെടുത്തലുകള്‍ക്കുമപ്പുറം ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ആര്‍ജ്ജവം കാണിക്കാന്‍ സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ പ്രതിപക്ഷത്തിനാകുമോ?. അതല്ലാതെ കേവല വോട്ട് രാഷ്ട്രീയത്തിന്റെ മറപറ്റി അര്‍ത്ഥ ഗര്‍ഭ മൗനം പാലിച്ച് ഇതില്‍ നിന്ന് തടിയൂരുന്നുവെങ്കില്‍ കേവലം നിയമസഭാ രാഷ്ട്രീയ തെരുവ് നാടകമാടുന്നുവെന്നേ ജനത്തിന് തോന്നൂ.

ഈ മഹാപ്രളയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പരിസ്ഥിതി പ്രത്യാഘാതം തടയുന്നതിനായി സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നുണ്ടെങ്കിലും അത് വെറും പ്രസ്താവനയില്‍ ഒതുങ്ങുകയില്ലെന്ന് വിശ്വസിക്കാമോ? സംസ്ഥാനത്ത് ഈ നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ ദുരന്തം മുന്നറിയിപ്പായി കണ്ട് പരിസ്ഥിതി ദുര്‍ബ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്കെതിരേ മുഖം നോക്കാതെയുള്ള നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയണം. വികസനത്തിന്റെ അതിര്‍ത്തി വരമ്പുകള്‍ നിശ്ചയിക്കേണ്ട ഘട്ടമാണിത്. ഇപ്പോള്‍ ഇല്ലെങ്കില്‍ ഇനിയില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പഴയ മലയോര ക്രൈസ്തവ പ്രതിഷേധത്തിന് ഊര്‍ജ്ജം പകരാന്‍ ഓടി നടന്ന നേതാവാണ് ഇന്നത്തെ മുഖ്യമന്ത്രി. തെറ്റുപറ്റിയെന്ന് പറയുന്നത് തന്നെ ഒരു വലിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത് തിരുത്തുന്നതാവട്ടെ ചരിത്രവും. ഉപരിപ്ലവ ചര്‍ച്ചകള്‍ക്കപ്പുറം അതിന് തയ്യാറായാല്‍ മാറിയ കാഴ്ച്ചപ്പാടോടെ പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസന നയങ്ങള്‍ നടപ്പിലാക്കിയ ഭരണാധികാരിയെന്ന് തലമുറ നിങ്ങളെ പഠിക്കും. പക്ഷേ പ്രളയാനന്തര രാഷ്ട്രീയ ചര്‍ച്ചകള്‍ ഇപ്പോഴും തകര്‍ന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. ഇതിന് മാറ്റം ഉണ്ടാകുമോ എന്ന് വരും ദിവസങ്ങളിലെ സര്‍ക്കാര്‍ നിലപാടുകളിലൂടെ അറിയാം.

2018 ഓഗസ്റ്റ് 28, ചൊവ്വാഴ്ച

ദുരിതബാധിതരെ ചൂഷണം ചെയ്യുന്നവര്‍

1924-ലെ (99-ലെ) വെള്ളപ്പൊക്കത്തിനുശേഷം ചരിത്ര രേഖകളില്‍ എഴുതിച്ചേര്‍ക്കാവുന്ന മറ്റൊരു മഹാപ്രളയത്തിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിച്ചത്. നൂറ്റാണ്ടിനുശേഷം കേരളത്തിന്റെ ഒരു ഭാഗം കശക്കിയെറിഞ്ഞ ഈ പ്രളയത്തിന് പക്ഷെ ഓമനപ്പേരുകളൊന്നും കൊടുത്തതായി കേട്ടില്ല. അമേരിക്കയിലായിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ ഒരു പേര് ഈ പ്രളയത്തോടൊപ്പം കാണുമായിരുന്നു, കേള്‍ക്കാന്‍ സുഖമുള്ള പേര്.

ഈ പ്രളയം കൊണ്ട് നേട്ടമാണോ കോട്ടമാണോ കേരളത്തിനുണ്ടായതെന്ന് ചോദിച്ചാല്‍ നേട്ടമാണെന്നേ പറയാന്‍ കഴിയൂ. കാരണം, വീടുകളടക്കം വിലപിടിപ്പുള്ള സര്‍‌വ്വതും പലര്‍ക്കും നഷ്ടപ്പെട്ടെങ്കിലും കേരളീയരുടെ മനസ്സ് ഒരു ശുദ്ധികലശം ചെയ്തതുതന്നെയാണ് മഹാ നേട്ടമായത്. ആ നേട്ടം ശാശ്വതമായി നിലനില്‍ക്കട്ടേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

ജാതി, മത, വർഗ, വർണ, വിവേചനമില്ലാതെ മനുഷ്യൻ ഒന്ന് എന്ന സാർവലൗകികതയാണ് മാനവികതയുടെ കാതൽ എന്ന് കേരളീയര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഒരു മഹാപ്രളയം തന്നെ വേണ്ടിവന്നു. കൂടാതെ സ്നേഹവും സൗഹൃദവും സേവന സന്നദ്ധതയും മാത്രമല്ല, നന്മയും നീതിയും കാരുണ്യവും എന്താണെന്നും കേരളീയര്‍ പഠിച്ചു. ആ വിലമതിക്കാനാവാത്ത നേട്ടമല്ലേ ഈ പ്രളയം കൊണ്ട് കേരളീയര്‍ക്ക് ലഭിച്ചത്. പണ്ഡിതനും, പാമരനും, ധനികനും,  ദരിദ്രനുമെല്ലാം ഒരുമിച്ച് ഭക്ഷണം പാകം ചെയ്ത് ഒരുമിച്ച് കഴിച്ച് ഒരേ കൂരക്കീഴില്‍ അന്തിയുറങ്ങിയത് ഒരു അത്ഭുത പ്രതിഭാസമല്ലാതെ മറ്റെന്താണ്. അതുകൊണ്ടാണ് ഈ പ്രളയം കോട്ടമല്ല നേട്ടമാണ് ഉണ്ടാക്കിയതെന്ന് പറഞ്ഞത്.

"കണ്ണു തെറ്റിയാല്‍ അടിവസ്ത്രം വരെ അടിച്ചു മാറ്റും" എന്ന് പണ്ട് പ്രവാസി മലയാളികള്‍ പറഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാല്‍ കൊച്ചി വിമാനത്താവളത്തിന്റെ ആരംഭ കാലത്ത് ഗള്‍ഫില്‍ നിന്ന് വരുന്ന മലയാളികളെ കൊള്ളയടിച്ച കസ്റ്റംസുകാരെക്കുറിച്ചാണ്. അക്കാലത്ത് ഗള്‍ഫില്‍ നിന്ന് വരുന്ന ആരേയും ആക്രാന്തം മൂത്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വെറുതെ വിടുമായിരുന്നില്ല. യാത്രക്കാരുടെ പെട്ടി തുറന്ന് അതിലുള്ള സാധനങ്ങളില്‍ പകുതിയും അവര്‍ അടിച്ചുമാറ്റിയിരുന്നു. എതിര്‍ക്കുന്നവരെ ഡ്യൂട്ടിയടിക്കുമെന്ന് പറഞ്ഞ് വിരട്ടിയാണ് അവരത് ചെയ്തിരുന്നതെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണ് കസ്റ്റംസുകാര്‍ക്ക് "അടിവസ്ത്രം വരെ അടിച്ചു മാറ്റുന്നവര്‍" എന്ന പേരു വീണത്. ഏതാണ്ട് അതുപോലെ തന്നെയാണ് ഇപ്പോള്‍ കേരളത്തിലും നടക്കുന്നത്. ഇവിടെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്ന വസ്ത്രങ്ങളില്‍ സ്ത്രീകളുടെ അടിവസ്ത്രം വരെ അടിച്ചു മാറ്റിയവരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

പ്രളയം കൊണ്ട് നേട്ടം കൊയ്തത് ആരൊക്കെ എന്നു ചോദിച്ചാല്‍ ആദ്യത്തെ പേരുകള്‍ വരുന്നത് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ എത്തിച്ച വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും മോഷ്ടിക്കാന്‍ വന്ന ചില പാര്‍ട്ടി പ്രവര്‍ത്തകരുടേയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ഏതാനും ചില പോലീസ് ഉദ്യോഗസ്ഥരുടേതുമാണ്. രണ്ടാമതായി വിമാനക്കമ്പനികളാണ്. കൂടാതെ അവശ്യസാധനങ്ങള്‍ക്ക് ഒറ്റയടിക്ക് വിലകൂട്ടി വിറ്റ ചില കടയുടമകളും. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ മോഷണം നടത്തുന്നതു കൂടാതെ പാര്‍ട്ടിയുടെ പേരില്‍ കടകള്‍ കൊള്ളയടിക്കുന്ന മറ്റൊരു വിഭാഗവും നിരവധി സ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേരളം ഒന്നടങ്കം ഏറ്റവും വലിയ ദുന്തത്തെ നേരിടുമ്പോഴാണ് മനഃസ്സാക്ഷിക്ക് നിരക്കാത്ത ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഉത്തരവാദപ്പെട്ട ചിലരില്‍ നിന്നുണ്ടായത്. പരാതികള്‍ ലഭിച്ചപ്പോള്‍ ചൂഷകരായ ചിലര്‍ക്ക് മുന്നറിയുപ്പുമായി കേരളാ പൊലീസും രംഗത്ത് വന്നെങ്കിലും പിന്നീട് അവരില്‍ തന്നെ ചിലര്‍ ക്യാമ്പിലേക്ക് കൊണ്ടുവന്ന സാധന സാമഗ്രികളില്‍ കൈയ്യിട്ടു വാരാന്‍ തുടങ്ങി. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ അവസ്ഥ മുതലാക്കി ചില ഹോട്ടലുകളും ചൂഷണം ചെയ്തതായി വാര്‍ത്തകള്‍ കണ്ടു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ മോഷണം തടയാന്‍ പോലീസിനെ നിയോഗിച്ചെങ്കിലും 'വേലി തന്നെ വിളവു തിന്നുന്ന' പോലെയായി അവരും. സാധനങ്ങള്‍ അടിച്ചുമാറ്റുന്നതു മാത്രമല്ല, അടിച്ചുമാറ്റുന്നവര്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തത് പോലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായി. അതോടെ ക്യാമ്പുകളിലുള്ളവര്‍ തന്നെ ജാഗ്രതയോടെ കാവല്‍ നില്‍ക്കുകയും കള്ളന്മാരെ കൈയ്യോടെ പിടികൂടാനും തുടങ്ങി. എന്നാല്‍ ഇങ്ങനെയുള്ള ചൂഷണങ്ങള്‍ തടയാന്‍ നേരിട്ട് ദുരിതാശ്വാസ ക്യാമ്പില്‍ സാധനങ്ങള്‍ എത്തിക്കാതെ ചില പോലീസ് സ്റ്റേഷനുകളില്‍ കളക്ഷന്‍ സെന്റര്‍ തുറക്കുവാനുള്ള സം‌വിധാനമൊരുക്കിയതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചത്. അവിടെ നിന്നാണ് സ്ത്രീകള്‍ക്ക് നല്‍കാനായി കൊണ്ടുവന്ന അടിവസ്ത്രങ്ങളും നൈറ്റിയും മറ്റും ഒരു പോലീസുകാരി മോഷ്ടിച്ചത്.

പൊലീസ് സ്റ്റേഷനിലെത്തിച്ച സാധനങ്ങള്‍ തരം തിരിച്ച് പായ്ക്ക് ചെയ്യാനായി ചുമതലപ്പെടുത്തിയ സീനിയര്‍ വനിതാ പൊലീസ് ഓഫീസറാണത്രേ സാധനങ്ങള്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പാക്കിംഗ് തുടങ്ങിയത്. പാക്കറ്റുകളില്‍ പുതിയ* വസ്ത്രങ്ങളാണെന്ന് കണ്ട പോലീസുകാരി തന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് ആറു കാറുകളിലായി സാധനങ്ങള്‍ കടത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത് അവര്‍ അറിഞ്ഞില്ല. സംഭവത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയെന്നും അറിയുന്നു.

*ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വ്യക്തികളും സംഘടനകളും മറ്റും നല്‍കുന്ന സാധനങ്ങള്‍, പ്രത്യേകിച്ച് വസ്ത്രങ്ങള്‍ പുതിയതായിരിക്കണം എന്ന നിബന്ധന വെച്ചത് ഇങ്ങനെ അടിച്ചുമാറ്റാനായിരുന്നു എന്ന് ചില ദോഷൈകദൃക്കുകള്‍ പറഞ്ഞിരുന്നുവെങ്കിലും അത് ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു.

അടുത്തതായി പ്രളയക്കെടുതിയില്‍ നെടുമ്പാശേരി വിമാനത്താവളം അടച്ചതോടെ ഗള്‍ഫ് റൂട്ടുകളില്‍ വിമാനക്കമ്പനികള്‍ നടത്തുന്ന ചൂഷണമാണ്. നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട പല ഫ്ലൈറ്റുകളും തിരുവനന്തപുരം, കരിപ്പൂര്‍, കോയമ്പത്തൂര്‍ മുതലായ വിമാനത്താവളങ്ങളില്‍ നിന്നാണ് പുറപ്പെട്ടിരുന്നത്. ഓണം ബക്രീദ് മുതലായ ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്കു മുതലെടുത്താണ് ടിക്കറ്റ് നിരക്ക് 14 ഇരട്ടിയോളമാക്കി വിമാനക്കമ്പനിക്കാര്‍ ചൂഷണം ആരംഭിച്ചത്. കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്കുള്ള സാധാരണ വിമാന നിരക്കായ 4,500 രൂപയില്‍ നിന്ന് ബക്രീദ് ദിനത്തില്‍ 29,000 രൂപയാക്കിയപ്പോള്‍ തൊട്ടടുത്ത ദിവസങ്ങളിലെല്ലാം അത് 60,000 രൂപയിലധികമാക്കിയാണ് പ്രവാസികളെ വിമാനക്കമ്പനി ചൂഷണം ചെയ്തത്. ഓണം, ബക്രീദ് പ്രമാണിച്ചും പ്രളയക്കെടുതിയാലും നാട്ടിലേക്കു മടങ്ങുന്നവരും നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കു പോകുന്നവരും വിമാനക്കമ്പനികളുടെ കടുത്ത ചൂഷണത്തിന് ഇരകളാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓണം, ബക്രീദ്, വിഷു, ക്രിസ്മസ് വേളകളിലും ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂളുകള്‍ അടയ്ക്കുന്ന സമയത്തുമെല്ലാം വിമാനക്കമ്പനിക്കാര്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടാറുണ്ടെങ്കിലും 60,000 രൂപയ്ക്കു മുകളില്‍ കടക്കുന്നത് ഇതാദ്യമാണെന്നാണ് പ്രവാസികള്‍ പറയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ സര്‍വിസ് നിര്‍ത്തിയതാണ് പ്രധാനമായും വിമാനക്കമ്പനികള്‍ മുതലെടുക്കുന്നത്. സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ എക്സ്‌പ്രസ് അടക്കമുള്ള കമ്പനികളാണ് നിരക്കു കുത്തനെ കൂട്ടി പ്രവാസികളെ മറ്റൊരു ദുരിതത്തിലേക്ക് തള്ളിവിട്ടതെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. വിമാനക്കമ്പനികളുടെ ഇത്തരത്തിലുള്ള പകല്‍ക്കൊള്ളയ്ക്കെതിരെ പ്രവാസികള്‍ ശബ്ദമുയര്‍ത്താറുണ്ടെങ്കിലും അവയെല്ലാം വൃഥാവിലയാകുകയെന്നാണ് അവര്‍ പറയുന്നത്. ബന്ധപ്പെട്ട അധികൃതരോടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും യാതൊരു പ്രയോജനവുമില്ലെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ കേരളത്തിലെ പ്രളയക്കെടുതി മുന്നില്‍ കണ്ടുകൊണ്ട് നിരക്കു വര്‍ധിപ്പിക്കരുതെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു അഭ്യര്‍ഥിച്ചിരുന്നെങ്കിലും വിമാനക്കമ്പനികള്‍ അതു ചെവിക്കൊണ്ടിട്ടില്ലെന്നു പറയുന്നു. പ്രളയക്കെടുതിയില്‍ കടുത്ത സാമ്പത്തിക, മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നതിനിടയില്‍ ഇത്തരത്തിലുള്ള ചൂഷണം നടത്തുന്ന വിമാനക്കമ്പനികള്‍ക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

അടുത്തതായി പൊതുജനങ്ങള്‍ എങ്ങനെ ഈ പ്രളയം ചൂഷണം ചെയ്തു എന്നതാണ്. ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ വാരിക്കെട്ടി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കയച്ചവരെക്കുറിച്ച് ക്യാമ്പ് വൊളണ്ടിയര്‍മാര്‍ പറയുന്നത് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തങ്ങളുടെ പഴയ സാധനങ്ങള്‍ ഒഴിവാക്കാനുള്ള അവസരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ ഉപയോഗിക്കുന്നു എന്ന ആക്ഷേപവും വ്യാപകമാണ്. കൂടാതെ ചില ബിസിനസ് സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് അയച്ചുകൊടുത്ത സാധനങ്ങള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണെന്നതിനു തെളിവാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ലഭിച്ച സാധനങ്ങള്‍. ഇവിടേക്കെത്തിയ സാധനങ്ങളുടെ കൂട്ടത്തില്‍ 30 വര്‍ഷം പഴക്കമുള്ള ടൂത്ത് ബ്രഷ് കൂടി ഉള്‍പ്പെട്ടതാണ് സന്നദ്ധസേവകരെയും അധികൃതരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയത്.

1988 മെയ് മാസത്തില്‍ നിര്‍മ്മിച്ച ടൂത്ത് ബ്രഷിന്റെ വിലയായി രേഖപ്പെടുത്തിയിരിക്കുന്നത് 2.50 രൂപയാണ്. ഇത്രയും പഴക്കമുള്ള സാധനങ്ങള്‍ എങ്ങനെ ക്യാമ്പിലെത്തിയെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും ചോദ്യം. 'നിങ്ങളുടെ പഴയ സാധനങ്ങള്‍ ഒഴിവാക്കാനുള്ള അവസരമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കാണരുതെന്നും പുതിയ സാധനങ്ങള്‍ മാത്രമേ സംഭാവന ചെയ്യാവൂ' എന്നും അധികൃതര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു എന്നു പറയുന്നു. എന്നാല്‍, ഉപയോഗ്യ ശൂന്യമായ വസ്തുക്കളും മുഷിഞ്ഞ വസ്ത്രങ്ങളും നിരവധി പേര്‍ ക്യാമ്പിലേക്ക് ഇപ്പോഴും എത്തിച്ചുകൊണ്ടിരിക്കുന്നു എന്നും, ഇത് സന്നദ്ധപ്രവര്‍ത്തകര്‍ക്കും തലവേദനയായി മാറിയിരുന്നു എന്നും, ആ വക സാധനങ്ങള്‍ മിക്കയിടങ്ങളിലും കുന്നുകൂടി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ ഈ പ്രളയം മനുഷ്യനിര്‍മ്മിതിയാണെന്നും, ദുരന്തനിവാരണ അഥോറിറ്റിയുടെ ജാഗ്രതയില്ലായ്മയാണെന്നും, കെ‌എസ്‌ഇ‌ബിയുടെ ലാഭക്കൊതിയാണെന്നുമൊക്കെയുള്ള പ്രസ്താവനകള്‍ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ, ലോകമൊട്ടാകെയുള്ള ജനത ഒറ്റക്കെട്ടായി നിന്ന് കേരളം നേരിട്ട നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടുവന്നത് ഒരുപക്ഷെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരിക്കാം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും ഉദ്യോഗസ്ഥരും കാണിക്കുന്ന ശുഷ്ക്കാന്തി പ്രശംസനീയം തന്നെ.  പ്രളയക്കെടുതിയിലെ നാശനഷ്ടങ്ങള്‍ എത്ര കോടി വരുമെന്ന കൃത്യമായ ഒരു കണക്കില്ലെങ്കിലും ആ നാശനഷ്ടങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്ന മുഖ്യമന്ത്രിയുടെ ആത്മധൈര്യമാണ് ജനങ്ങള്‍ക്ക് ശക്തി പകര്‍ന്നത്. നിരന്തരം പത്ര സമ്മേളനങ്ങള്‍ നടത്താനോ ചാനല്‍ ചര്‍ച്ചകളില്‍ സജീവമാകാനോ അവര്‍ നിന്നില്ല. എല്ലാവരും കര്‍മ്മോത്സുകരായി ജനങ്ങളോടൊപ്പം നിന്നതുകൊണ്ട് ജനങ്ങളും അവരോടൊപ്പം ചേര്‍ന്നു. 

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളുടെ കണക്ക് ചോദിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രിയുടെ ഒരു പത്രസമ്മേളനം തന്നെ ധാരാളം. അക്കൗണ്ടിലേക്ക് എത്ര വന്നു, എത്ര ചിലവായി, ഓഖി ദുരന്തത്തില്‍ പെട്ടവര്‍ക്ക് വേണ്ടി ലഭിച്ച പണമൊക്കെ എന്തു ചെയ്തു എന്ന ചോദ്യങ്ങള്‍ക്കെല്ലാം ഇന്നലെ അദ്ദേഹം നടത്തിയ പത്രസമ്മേളനത്തില്‍ കണക്കുകള്‍ നിരത്തി വിവരിച്ചു. ഒന്‍പതുവയസ്സുള്ള കുട്ടികള്‍ മുതല്‍ 90 വയസ്സുകാര്‍ വരെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ അയച്ചു എന്നു കേള്‍ക്കുമ്പോള്‍ 1924-ലെ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടങ്ങള്‍ വന്നപ്പോള്‍ ദുരിത നിവാരണത്തിന് പണം സമാഹരിക്കാന്‍ ഗാന്ധിജി തിരഞ്ഞെടുത്ത മാര്‍ഗമാണ് ഓര്‍മ്മ വന്നത്. ബ്രിട്ടീഷ് ഗവണ്മെന്റുമായി സഹകരിക്കാന്‍ പോലും തയ്യാറായ ഗാന്ധിജി തന്റെ പ്രസിദ്ധീകരണങ്ങളായ യംഗ് ഇന്ത്യ, നവജീവന്‍ തുടങ്ങിയ മാധ്യമങ്ങള്‍ വഴി ജനങ്ങളോട് ആ​​ഹ്വാ​​നം ചെയ്തത് രാ​​ജ്യ​​ത്തെ​​ങ്ങു​​മു​​ള്ള മ​​നു​​ഷ്യസ്നേ​​ഹി​​ക​​ളെ സ്പ​​ർ​​ശി​​ച്ചതായി ചരിത്ര രേഖകളിലുണ്ട്. അന്ന് കു​​ട്ടി​​ക​​ളട​​ക്ക​​മു​​ള്ള​​വ​​രാണ് പണം അയച്ച് സഹായിച്ചത്. അദ്ദേഹം സ്വീ​​ക​​രി​​ച്ച പ​​ണ​​ത്തി​​ന്‍റെ ക​​ണ​​ക്ക് സമയാസമയങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയകളോ ചാനലുകളോ പത്രങ്ങളോ ഒന്നും ഇല്ലാതിരുന്ന ആ കാലഘട്ടത്തിലാണ് ഗാന്ധിജി അത് ചെയ്തതെന്നോര്‍ക്കണം. ഗാന്ധിജിയുടെ ആഹ്വാനം കൊച്ചുകുട്ടികളുടെ മനസ്സില്‍ വരെ ആഴത്തില്‍ പതിയുകയും തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തതായി ചരിത്രമുണ്ട്. പ​​ണ​​മാ​​യും സ്വര്‍ണ്ണ​ണ​​മായുമൊക്കെയാണത്രേ സം​​ഭാ​​വ​​ന​​കള്‍ ലഭിച്ചത്. പ​​ല​​രും ഒ​​രു ദി​​വ​​സ​​ത്തെ ഭ​​ക്ഷ​​ണം വേ​​ണ്ടെ​​ന്നു​​വ​​ച്ച് ആ ​​പ​​ണം സം​​ഭാ​​വ​​ന ചെ​​യ്തു. ഒ​​രു പെ​​ണ്‍​​കു​​ട്ടി താ​​ന്‍ മോ​​ഷ്ടി​​ച്ചെ​​ടു​​ത്ത മൂ​​ന്നു പൈ​​സ​​യാ​​ണ് അ​​യ​​ച്ചു​​കൊ​​ടു​​ത്ത​​തെന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ഈ പ്രളയദുരന്തത്തിന് തമിഴ്‌നാട്ടിലെ ഒരു ഒന്‍പതു വയസ്സുകാരി സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടി വെച്ചിരുന്ന 4000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്തതാണ് ഓര്‍മ്മ വരുന്നത്.  ത​ങ്ങ​ളു​ടെ സ​ഹാ​യം സ്വീ​ക​രി​ക്കു​മെ​ങ്കില്‍ അ​ധി​കൃ​ത​ര്‍ നി​യ​മി​ക്കു​ന്ന ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് ഗാന്ധിജി തന്റെ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. സ​ഹാ​യം വേ​ണ്ടെ​ന്നാ​ണു നി​ല​പാ​ടെ​ങ്കി​ല്‍,​ ക​മ്മി​റ്റി​യില്‍ ചേ​രാ​തെ വ്യ​ക്തി​പ​ര​മാ​യി ആ​വും ​വി​ധ​ത്തില്‍ സ​ഹാ​യി​ക്കുമെന്നും അതിനാല്‍ നി​ല​പാ​ടു നോ​ക്കാ​തെ ദു​രി​ത നി​വാ​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​ന്‍ ഏ​വ​രും ത​യ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അത് വിജയിക്കുകയും ചെയ്തു. 

ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയല്ലേ ഈ പ്രളയക്കെടുതിയെ അതിജീവിക്കാന്‍ പിണറായി വിജയന്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. വരവു ചിലവ് കണക്കുകള്‍ ചോദിക്കുന്നവര്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ദുരന്ത നിവാരണം ത്വരിതപ്പെടുത്തുകയല്ലേ ചെയ്യേണ്ടത്? ഗാന്ധിജി പറഞ്ഞതുപോലെ "ഈ ​ഭ​യാ​ന​ക ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ സര്‍​ക്കാ​രു​മാ​യി പ​ങ്കു​ചേ​രു​ന്ന​തി​ന് കോ​ണ്‍​ഗ്ര​സു​കാര്‍ മ​ടി​ക്കേ​ണ്ട​തി​ല്ല. ആ​പ​ത്തു​കാ​ല​ത്ത് വി​ചി​ത്ര ബ​ന്ധ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യി കാ​ണ​ണം." 





2018 ഓഗസ്റ്റ് 22, ബുധനാഴ്‌ച

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍

അപ്രതീക്ഷിതമായി ആഞ്ഞടിച്ച പ്രകൃതി ദുരന്തത്തില്‍ പെട്ട് സര്‍‌വ്വതും നശിച്ച കേരളത്തിലെ ജനങ്ങളെ കൈയ്മെയ് മറന്ന് സഹായിച്ചു കൊണ്ടിരിക്കുന്ന വ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും എത്ര നന്ദി പറഞ്ഞാലാണ് തൃപ്തിയാകുക? മഹാപ്രളയത്തിന്റെ സം‌ഹാര താണ്ഡവത്തില്‍ തകര്‍ത്തെറിഞ്ഞ കുടുംബങ്ങള്‍ സ്വന്തം രാജ്യത്ത് അല്ലെങ്കില്‍ സ്വന്തം ഗ്രാമത്തില്‍ അഭയാര്‍ത്ഥികളെപ്പോലെയായി. വര്‍ഷങ്ങളുടെ സമ്പാദ്യം മുഴുവന്‍ കുത്തൊഴുക്കില്‍ ഒലിച്ചു പോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ഉരുള്‍ പൊട്ടലിലും മലവെള്ളപ്പാച്ചിലിലും എത്രയോ പേരുടെ ജീവന്‍ പൊലിഞ്ഞു. ചിലര്‍ ആ കുത്തൊഴുക്കില്‍പെട്ട് വിസ്മൃതിയിലാണ്ടു പോയപ്പോള്‍ ബാക്കിയായവര്‍ വിവിധ അഭയ കേന്ദ്രങ്ങളിലേക്കയക്കപ്പെട്ടു.

മനുഷ്യജീവനുകളെ എങ്ങനെയും രക്ഷപ്പെടുത്തിയെടുക്കാന്‍ തദ്ദേശീയരും സര്‍ക്കാരും വിവിധ സൈനിക വിഭാഗങ്ങളും അക്ഷീണം പ്രയത്നിച്ചപ്പോള്‍ രക്ഷപ്പെട്ടത് ലക്ഷങ്ങള്‍. സ്വദേശത്തുനിന്നും വിദേശത്തു നിന്നും സഹായങ്ങളുടെ പ്രളയമാണ് ഇപ്പോള്‍ കേരളത്തിലേക്ക് ഒഴുകി ക്കൊണ്ടിരിക്കുന്നത്. ഈ മഹാപേമാരിയും പ്രളയവും കേരളം ചോദിച്ചു വാങ്ങിയതാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശം അത് രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നു. ഇടതും വലതും അങ്ങോട്ടു മിങ്ങോട്ടും പഴിചാരുമ്പോള്‍ സര്‍‌വ്വതും നഷ്ടപ്പെട്ടവര്‍ നെഞ്ചത്തടിച്ചു അലമുറയിടുകയാണ്. കാരണം, അവരുടെ സമ്പാദ്യങ്ങള്‍ മുഴുവന്‍ നിമിഷ നേരം കൊണ്ടാണ് കുത്തിയൊലിച്ചു പോയത്. സഹായം നല്‍കി അവരെയൊക്കെ സമാശ്വസിപ്പിക്കുന്നതിനു പകരം 'നീയൊക്കെ അവിടെ കിടന്ന് അനുഭവിക്ക്' എന്ന മട്ടില്‍ കേന്ദ്രം നിലയുറപ്പിക്കുകയാണ്, ഇവരൊക്കെ ചത്തൊടുങ്ങിയിട്ടു വേണം ആ ചെളിയില്‍ താമര വിരിയിക്കാന്‍ എന്ന മട്ടില്‍. "തിന്നുകയുമില്ല തീറ്റിക്കുകയുമില്ല" എന്ന ഈ മുടന്തന്‍ ന്യായം അവര്‍ക്കു തന്നെ വിനയാകുമെന്ന് അടുത്ത തെരഞ്ഞെടുപ്പു വരുമ്പോള്‍ അറിയാം.

അണക്കെട്ടുകളില്‍ നിന്നും മലകളില്‍ നിന്നും വരുന്ന കുത്തൊഴുക്കില്‍ പെട്ട് നിരവധി വിഷ ജന്തുക്കളും നാട്ടിലിറങ്ങിയിട്ടുണ്ട്. ഉഗ്ര വിഷമുള്ള പാമ്പുകളും, തേള്‍, പഴുതാര മുതലായ വിഷ ജന്തുക്കളും വെള്ളം കയറിയ വീടുകളില്‍ കയറിക്കൂടിയിട്ടുള്ളത് പല ചാനലുകളിലൂടെ കാണിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ അവയേക്കാള്‍ വിഷമുള്ള മനുഷ്യജന്തുക്കളും ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കയറി അവിടത്തെ അന്തേവാസികളെ ദ്രോഹിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ കേരളത്തില്‍ സമാനമായ മറ്റൊരു പ്രളയം വന്ന് അവരൊക്കെ അടിഞ്ഞു പോകട്ടേ എന്ന് അറിയാതെ പ്രാര്‍ത്ഥിച്ചുപോയെങ്കില്‍ തെറ്റു പറയാന്‍ കഴിയില്ല. സ്ത്രീകളേയും പെണ്‍‌കുട്ടികളേയും ഉപദ്രവിക്കുക, അന്തേവാസികള്‍ക്ക് നല്‍കാന്‍ കൊണ്ടുവരുന്ന അവശ്യ വസ്തുക്കള്‍ ബലമായി പിടിച്ചെടുക്കുക, ഫെയ്സ്ബുക്ക്, വാട്സ്‌ആപ്പ് വഴി അനാവശ്യ പോസ്റ്റുകള്‍ പ്രചരിപ്പിക്കുക എന്നീ ദുഷ്‌പ്രവര്‍ത്തികളാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

കേരളത്തില്‍ നടന്നുവന്നിരുന്ന വര്‍ഗീയത ഈ പ്രളയത്തിലൂടെ ഒലിച്ചുപോയെന്നും, എല്ലാവരും ഒരു പാഠം പഠിച്ചെന്നുമൊക്കെ നാം നിത്യവും കേള്‍ക്കുന്നു. ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ മുസ്ലിങ്ങള്‍ പള്ളികള്‍ തുറന്നു കൊടുക്കുന്നു, മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കുന്നു, അതുപോലെ ക്രൈസ്തവര്‍ക്ക് പ്രാര്‍ത്ഥിക്കാനും ഇക്കൂട്ടര്‍ അവരവരുടെ ആരാധനാലയങ്ങള്‍ തുറന്നു കൊടുക്കുന്നു..... എത്ര മനോഹരമാണീ കാഴ്ച. പക്ഷെ, കേരളത്തില്‍ ഈ അടുത്ത കാലത്തു ഉരുത്തിരിഞ്ഞ മതവൈര്യം വടക്കേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്താണെന്ന് എത്ര പേര്‍ക്കറിയാം? മതവൈര്യം ആളിക്കത്തുന്ന സംസ്ഥാനങ്ങളാണ് ഉത്തരേന്ത്യയില്‍ മിക്കതും. എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന നമ്മുടെ കൊച്ചുകേരളത്തില്‍ അതൊന്നും തൊട്ടുതീണ്ടിയിട്ടില്ലായിരുന്നു, കുറച്ചു വര്‍ഷങ്ങള്‍ മുന്‍പു വരെ. ഉത്തരേന്ത്യയില്‍ നിന്നുള്ള ചില സ്വാമിമാരും, സന്യാസിമാരും, രാഷ്ട്രീയക്കാരും കേരള മണ്ണില്‍ കാലെടു വെക്കുകയും, അവരെ പൂജിക്കാനും വണങ്ങാനും അവരുടെ ആശ്രിതവത്സലരാകാനും കേരളത്തില്‍ ഒരു കൂട്ടര്‍ രംഗത്തിറങ്ങിയതോടെ മതവൈര്യം വളര്‍ത്തി വലുതാക്കാന്‍ കേരളത്തില്‍ വളക്കൂറുള്ള മണ്ണുണ്ടെന്ന് അവര്‍ക്ക് മനസ്സിലായി. അക്കൂട്ടരെ ഉന്നം വെച്ചുകൊണ്ടാണ് ഈ പ്രളയത്തിനുശേഷം മാനസാന്തരം വന്ന ചിലരുടെ പ്രവര്‍ത്തികള്‍ മേലെ ഉദ്ധരിച്ചത്.

പ്രളയക്കെടുതിയുടെ ആഘാതത്തില്‍ നിന്ന് കേരള ജനത മോചിതരാകും മുന്‍പേ ഇതാ മറ്റൊരു വര്‍ഗീയ വിഷവാഹിനി സ്വാമി രംഗപ്രവേശം ചെയ്തു കഴിഞ്ഞു.  കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം നിരവധി മനുഷ്യരെയാണ് 'ഗോ രക്ഷകര്‍' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഗുണ്ടകള്‍ തല്ലിക്കൊന്നിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ മാത്രം അക്കൂട്ടരുടെ വിളയാട്ടം നടന്നിട്ടില്ല. അവരതിന് ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ മാത്രം അത് വിലപ്പോയില്ല. എന്നാല്‍ ഇപ്പോള്‍ മേല്പറഞ്ഞ സ്വാമി അതേ ഗോ രക്ഷകന്റെ വേഷത്തില്‍ പ്രസ്താവനകളിറക്കി ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയം കേരളീയര്‍ ബീഫ് കഴിക്കുന്നതുകൊണ്ടാണെന്ന വാദവുമായാണ് ഹിന്ദുമഹാ സഭാ നേതാവ് ചക്രപാണി മഹാരാജ് രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്നാണ് ചക്രപാണിയുടെ വാദം. കൂടാതെ, പ്രളയത്തില്‍ അകപ്പെട്ടവരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും ഈ ചക്രപാണി പറയുന്നു. ഭൂമിയോട് പാപം ചെയ്തവര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണത്രേ പ്രളയം. കഴിക്കാന്‍ മറ്റു ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടായിരിക്കുമ്പോഴാണ് കേരളത്തിലെ ജനങ്ങള്‍ പശുവിനെ കൊല്ലുകയും അതിന്റെ മാംസം കഴിക്കുകയും ചെയ്യുന്നതെന്നാണ് ഈ സ്വാമിയുടെ വാദം. പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ക്ഷമിക്കരുതെന്നും, ചീത്ത മനുഷ്യര്‍ മൂലം നിഷ്‌കളങ്കരായവരും അപകടത്തില്‍ പെട്ടു എന്നും, ബീഫ് കഴിക്കുന്നവരെ സഹായിക്കണമെങ്കില്‍ ഇനി ഒരിക്കലും ബീഫ് കഴിക്കില്ലെന്ന് സത്യം ചെയ്യിക്കണമെന്നുമാണ് ചക്രപാണി ആവശ്യപ്പെടുന്നത്. പ്രളയ ദുരന്തത്തില്‍ പെട്ട ഇവരെ രക്ഷിച്ചാല്‍ അവര്‍ ബീഫ് ചോദിക്കുമെന്നായിരുന്നു ഗോസംരക്ഷകരുടെ വാദം. പ്രളയം കേരളം അര്‍ഹിക്കുന്നതാണെന്നും അവര്‍ പറയുന്നു. പ്രളയം ആരംഭിച്ച ഘട്ടത്തില്‍ ദേശീയ മാധ്യമങ്ങള്‍ കേരളത്തിലെ അവസ്ഥയോട് മുഖം തിരിച്ചിരുന്നു. ബീഫ് നിരോധനത്തിനെതിരെ വ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തിയതിനുള്ള ശിക്ഷയാണെന്നായിരുന്നു കേരളത്തിനെതിരെ വരുന്ന ചില വിദ്വേഷ പോസ്റ്റുകള്‍.

ഇപ്പോള്‍ കേരളത്തില്‍ ചികിത്സയില്‍ കഴിയുന്ന മറ്റൊരു സ്വാമി അഗ്നിവേശ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധിക്കാം:

"ജാര്‍ഖണ്ഡില്‍ ആക്രമണത്തിന് ഇരയായതിനു ശേഷം വയറിന്റെ ഇടതുവശത്ത് ആഴത്തില്‍ മുറിവുണ്ടായി. ഇപ്പോള്‍ ജേക്കബ് വടക്കഞ്ചേരിയുടെ ചികിത്സയിലാണ്. ഇനി ഒരുമാസമോ അതിലധികമോ മുറിവുണങ്ങാന്‍ ആവശ്യമാണ്. അദ്ദേഹം പറയുന്നതുപോലെ, നിരാഹാരമടക്കമുള്ള മുറകള്‍ പരിശീലിക്കുകയാണ് ഇപ്പോള്‍. സംഘപരിവാര്‍ എന്നെ നിലത്തേക്കു തള്ളിയിട്ടു. എന്റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു. വാച്ചും വസ്ത്രവുമെല്ലാം നശിപ്പിച്ചു. എന്തിനാണ് ഉപദ്രവിക്കുന്നതെന്നു കൈകൂപ്പി ചോദിച്ചിട്ടും അവര്‍ മറുപടി പറഞ്ഞില്ല. നമുക്ക് ചര്‍ച്ച ചെയ്യാമെന്നു പറഞ്ഞിട്ടും അവര്‍ കേട്ടില്ല. ഞാന്‍ മാപ്പു ചോദിക്കാന്‍ തയാറാണെന്നു പറഞ്ഞിട്ടും ആക്രമണം നിര്‍ത്തിയില്ല. മഹത്തായ പാരമ്പര്യം പിന്തുടരുന്ന സംസ്ഥാനമാണു കേരളം. എങ്ങനെയിതു സംഭവിച്ചു എന്നു ചോദിച്ചാല്‍ അറിയില്ല. അത് കൊച്ചി മഹാരാജാവിന്റെ കാലത്തിനു മുമ്പേ തുടങ്ങിയതാണ്. വിദ്യാഭ്യാസത്തിലും മതസൗഹാര്‍ദത്തിലും ഏറെ മുന്നിലാണു കേരളം. ക്രിസ്തുവിന്റെ അനുയായിയായിരുന്ന തോമാശ്ലീഹ വന്നിട്ടുള്ള നാടാണിത്. സംശയിക്കുകയും തര്‍ക്കിക്കുകയും സ്വയം മാറുകയും ചെയ്യുകയെന്നത് ഒരു മനുഷ്യന്റെ ജന്മാവകാശമാണ്. അങ്ങനെയാണ് നമ്മര്‍ വികസിച്ചതും വളര്‍ന്നതും. നിര്‍ഭാഗ്യവശാല്‍ ‘മോഡി’ യുഗത്തില്‍ രാജ്യമെമ്പാടും അലയടിക്കുന്ന സംഭവങ്ങള്‍ കേരളത്തെയും ബാധിക്കുന്നുണ്ടെന്നാണു കരുതുന്നത്. എങ്കിലും ഇവിടുത്തെ ഇടതു സര്‍ക്കാര്‍ അതിനെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടുത്തെ മനുഷ്യസമ്പത്തിനെക്കുറിച്ചും സര്‍ക്കാരിനു ധാരണയുണ്ട്. രാഷ്ട്രീയ ബോധത്തെക്കുറിച്ചും യുവാക്കളെക്കുറിച്ചും നല്ല ബോധ്യമുണ്ട്. കോണ്‍ഗ്രസും ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ചാണിവിടെ മുന്നോട്ടു പോകുന്നത്. സംഘപരിവാറിന്റെ വളര്‍ച്ചയെ എങ്ങനെ പ്രതിരോധിക്കണമെന്ന് അവര്‍ക്കു ബോധ്യമുണ്ട്. ഞാന്‍ കേരളത്തില്‍ അങ്ങേയറ്റം സുരക്ഷിതനാണ്. ഞാന്‍ ആവശ്യപ്പെടാതെ തന്നെ എനിക്കാവശ്യമായ എല്ലാ സുരക്ഷയും അവര്‍ നല്‍കുന്നു. അക്കാര്യത്തില്‍ പിണറായി വിജയനോട് നന്ദിയുണ്ട്. എന്റെ എല്ലാ യാത്രകള്‍ക്കും ആവശ്യമായ സുരക്ഷ അദ്ദേഹം ഇടപെട്ടു നല്‍കുന്നുണ്ട്. ഒരു ഭീഷണിയും ഇവിടെയില്ല. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങള്‍ നോക്കിയാലും അതിലും കൂടുതല്‍ സുരക്ഷ ഇവിടെയുണ്ട്." സ്വാമിമാരിലും സന്യാസിമാരിലും വിവിധ ചിന്താഗതിയുള്ളവരുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ.

അണക്കെട്ടുകളില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒരു പ്രദേശം മുഴുവന്‍ നാശങ്ങള്‍ വിതച്ചപ്പോള്‍ മനുഷ്യരെ രക്ഷിക്കാന്‍ പലരുമുണ്ടായിരുന്നു. എന്നാല്‍ ആ കുത്തൊഴുക്കില്‍ ഒലിച്ചുപോയ മിണ്ടാപ്രാണികളെക്കുറിച്ച് ആരും ഒരക്ഷരവും മിണ്ടുന്നില്ല. ആടുമാടുകളുടെ കൂട്ടത്തില്‍ പശുവും പന്നിയും കോഴിയും താറാവും പട്ടിയും പൂച്ചയും മറ്റു വളര്‍ത്തു മൃഗങ്ങളൊക്കെയുണ്ടായിരുന്നു. അവയൊക്കെ എവിടെ? ആ മിണ്ടാപ്രാണികളെക്കുറിച്ച് വേവലാതിയില്ലാത്ത എല്ലാ കപടസ്വാമികളേയും സന്യാസിമാരേയും കേരളത്തില്‍ നിന്ന് അടിച്ചോടിക്കണം.

മലവെള്ളപ്പാച്ചിലില്‍ ജീവന്മരണ പോരാട്ടം നടത്തുന്നവരെ ജാതിയോ മതമോ വിശ്വാസമോ നോക്കാതെ രക്ഷപ്പെടുത്തുന്ന രംഗങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചാണ് നാമെല്ലാം കണ്ടത്. ചില രംഗങ്ങള്‍ കരളലിയിക്കുന്നതുമായിരുന്നു. നേവിയും എയര്‍ഫോഴ്സും കരസേനയും ഒത്തൊരുമിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഈ യുഗത്തില്‍ ജീവിച്ച ഒരാളും മറക്കാനിടയില്ല. അതുപോലെ മത്സ്യത്തൊഴിലാളികള്‍ ഇത്രയും ധൈര്യശാലികളും സേവനമനസ്ക്കരുമാണെന്നും നമ്മളില്‍ പലര്‍ക്കും അറിയില്ലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതുപോലെ "അവരാണ് കേരളത്തിന്റെ യഥാര്‍ത്ഥ സൈനികര്‍..!!" ഇപ്പോള്‍ കേരളത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ക്ക് ഉണ്ണാനും ഉടുക്കാനും യഥേഷ്ടം വിഭവങ്ങളെത്തിച്ച സന്നദ്ധ സേവകര്‍ക്കും സംഘടനകള്‍ക്കും എത്ര നന്ദി പറഞ്ഞാലാണ് തൃപ്തിയാകുക. സ്വാമി ചക്രപാണിയെപ്പോലുള്ള പ്രാണികളെ കേരളത്തിന്റെ മണ്ണില്‍ വളരാന്‍ അനുവദിച്ചാല്‍ ദൈവം പോലും ക്ഷമിച്ചെന്നു വരില്ല. 

ദുരിതമുഖത്ത് ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമെല്ലാം കൈകകോര്‍ത്ത കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. വെന്നിയോട് നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മലിനമാക്കപ്പെട്ട വയനാട്ടിലെ വെന്നിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ശുചീകരിച്ചത് കോഴിക്കോട് മുക്കത്തു നിന്നും വന്ന മുസ്ലിം യുവാക്കളായിരുന്നു. വെള്ളം കയറി നാശം വിതച്ച വീടുകള്‍ ശുചീകരിക്കാനിറങ്ങിയ ഇവരോട് ക്ഷേത്രത്തിന്റെ അവസ്ഥ വളരെ മോശമാണെന്നും പറ്റുമെങ്കില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന് ഒന്നു സഹായിക്കണമെന്നും ക്ഷേത്രഭാരവാഹികള്‍ ആവശ്യപ്പെടുകയായിരുന്നു. ഞങ്ങള്‍ മുസ്ലീങ്ങളാണെന്നും അമ്പലത്തില്‍ കയറിയാല്‍ കുഴപ്പമുണ്ടാകുമോ എന്ന അവരുടെ ചോദ്യത്തിന് 'അതിനൊന്നും ഇനി പ്രസക്തിയില്ല' എന്ന ഉറപ്പാണത്രേ ഈ ഇരുപതംഗ മുസ്ലിം യുവാക്കളെ ക്ഷേത്രം വൃത്തിയാക്കാന്‍ പ്രേരിപ്പിച്ചത്. പിന്നെ ഇവര്‍ ഒത്തുചേര്‍ന്ന് ക്ഷേത്ര ശുചീകരണങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. ഇവര്‍ക്ക് വേണ്ട എല്ലാ സഹായത്തിനും ക്ഷേത്രഭാരവാഹികളും ഒപ്പമുണ്ടായിരുന്നു. വെന്നിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രവേശിച്ചത് 18 മുസ്ലിം യുവാക്കളുടെ സംഘമാണ്. ചെളിയും മണ്ണും നിറഞ്ഞ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഉള്ള് ഒഴികെ ഭിത്തിവരെ മുസ്ലിം യുവാക്കള്‍ ശുചിയാക്കി. ക്ഷേത്രം മണ്ണും ചെളിയും അഴുക്കും കൊണ്ടു നിറഞ്ഞിരുന്നു. ഇതേ മാതൃകയിലാണ് പാലക്കാട് മണ്ണാര്‍ക്കാട് അയ്യപ്പക്ഷേത്രം നാലു മണിക്കൂര്‍ നീണ്ട ശുചീകരണത്തിലൂടെ വീണ്ടും പഴയത് പോലെയാക്കിയത് മണ്ണാര്‍ക്കാട് സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ പെടുന്ന 20 മുസ്ലിം യുവാക്കളായിരുന്നു. കോല്‍പ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം നാലു ദിവസം മുമ്പാണ് ചെളിയും മണ്ണും കയറി മലിനമായത്. ജാതിമത ചിന്തകള്‍ക്ക് അപ്പുറത്ത് അവരുടെ സഹായത്തെ ഏറെ മതിക്കുന്നതായി ക്ഷേത്രം നടത്തിപ്പ് കമ്മറ്റി പറയുന്നു. അരാഫ നോമ്പ് കാലത്താണ് രണ്ട് ജില്ലകളിലെ രണ്ട് ക്ഷേത്രങ്ങളില്‍ മതവിവേചനത്തിന്റെ വര മാഞ്ഞുപോയത്. യുദ്ധത്തില്‍ പോലും ഓരോരുത്തരുടേയും ആരാധനാലയങ്ങള്‍ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്നാണ് ഇസ്‌ളാം പറയുന്നത്. പ്രളയം പോലെയുള്ള പരീക്ഷണ കാലത്ത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തോട് മറുപടി പറയേണ്ടി വരുമെന്നും ഇവര്‍ പറയുന്നു. ഏറ്റവും സ്പര്‍ശിച്ചത് തങ്ങളെ സ്വീകരിക്കാന്‍ ക്ഷേത്രം ഭാരവാഹികള്‍ കാട്ടിയ മനസാണെന്നും അവര്‍ പറയുന്നു. പ്രധാന പൂജാരിയുടെ പോലും സഹായമില്ലാതെയാണ് ശ്രീകോവിലില്‍ പോലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എസ്‌കെഎസ്എസ്എഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറക്കാന്‍ കഴിയാത്തതാണെന്നും ശ്രീകോവില്‍ വരെ മാലിന്യം അടിഞ്ഞു കിടക്കുന്ന സ്ഥിതിയിലായിരുന്നെന്നും മണ്ണാര്‍കാട് അയ്യപ്പക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി (വീഡിയോ കാണുക: https://youtu.be/ZWIQxxFmfaQ )

ഇതിനിടെ കേരളത്തിലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ പറയുന്നത്. എന്നാല്‍ അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ പരസ്പരം പഴിചാരി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗം കൊഴുപ്പിക്കുകയാണ്. വെള്ളപ്പൊക്കം ഇത്ര ആഘാതമാകാന്‍ കാരണം അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നു വിട്ടതുകൊണ്ടാണെന്ന് ഗാഡ്ഗില്‍ പറയുമ്പോള്‍ അത് സമ്മതിക്കാതെ കെ‌എസ്‌ഇ‌ബിയും രംഗപ്രവേശം ചെയ്തു കഴിഞ്ഞു. അശാസ്ത്രീയമായി ഡാമുകള്‍ ഒന്നിച്ച് തുറന്ന് വിട്ടതാണ് കേരളത്തില്‍ പ്രളയക്കെടുതിക്ക് ഇത്രയും ആക്കം കൂട്ടിയതെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. വര്‍ഷങ്ങളായി പശ്ചിമഘട്ടത്തില്‍ നടന്നുവരുന്ന ഘനന പ്രവര്‍ത്തനങ്ങളും പ്രകൃതി ദുരന്തത്തിന്റെ ശക്തി കൂട്ടി മനുഷ്യനിര്‍മ്മിതമായ ദുരന്തത്തിനാണ് കേരളം സാക്ഷിയായതെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു.

അതിസങ്കീര്‍ണ്ണമായ പ്രക്യതി ദുരന്തത്തിലൂടെയാണ് കേരളം കടന്നു പോയത്. പശ്ചിമഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളും മണ്ണിടിച്ചിലുമാണ് ദുരന്തം വരുത്തിവെച്ചതിന് പ്രധാന കാരണം. ശാസ്ത്രീയമായി ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാതെ അപ്രതീക്ഷിതമായി ഡാമുകള്‍ തുറന്ന് വിട്ടതാണ് സുരക്ഷിതമായ പല സ്ഥലങ്ങളെയും വെള്ളത്തിനടയിലാക്കിയത് ഗാഡ്ഗില്‍ പറയുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നിയമവിരുദ്ധമായ പല പാറമടകളും സര്‍ക്കാര്‍ നിയമ വിധേയമാക്കുകയാണ്. ഇത് വീണ്ടും ദുരന്തമാവര്‍ത്തിക്കാന്‍ കാരണമാകും. 50 വര്‍ഷങ്ങള്‍ പഴക്കമുള്ള ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന തന്റെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ദുരന്തത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കുപ്പോള്‍ ശാസ്ത്രീയമായതും പ്രകൃതിക്ക് അനുയോജ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ബാണാസുര അണക്കെട്ട് തുറന്നതില്‍ പാളിച്ചയുണ്ടായെന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്തെത്തി. മുന്നറിയിപ്പ് നല്‍കുന്നതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ മറ്റ് ഡാമുകള്‍ തുറക്കുന്നതില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും ടോം ജോസ് പറയുന്നു. ബാണാസുര അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പു നല്‍കിയില്ലെന്ന് വയനാട് ജില്ലാ കലക്ടര്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, കൃത്യമായ വിവരം നല്‍കിയിരുന്നുവെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു കെ.എസ്.ഇ.ബി ചെയര്‍മാന്റെ വാദം. ബാണാസുര അണക്കെട്ടു മുന്നറിയിപ്പില്ലാതെ തുറന്നുവെന്ന ആരോപണം കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള നിഷേധിച്ചിരുന്നു. ബാണാസുരയുമായി ബന്ധപ്പെട്ട ആരോപണം സത്യത്തിന് നിരക്കാത്തതാണ്. ഇടുക്കി തുറക്കുന്നതിനു മുമ്പ് തന്നെ ബാണാസുര തുറന്നിരുന്നു. ജലനിരപ്പ് ഉയര്‍ന്ന സമയത്ത് തന്നെ ഇതുസംബന്ധിച്ച് അറിയിപ്പു കൊടുത്തിരുന്നെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഉത്തരവാദപ്പെട്ടവര്‍ രക്ഷപ്പെടാന്‍ ഇങ്ങനെ പരസ്പരം പഴിചാരുമ്പോഴും ചെളിവാരിയെറിയുമ്പോഴും ആ ചെളിയില്‍ സര്‍‌വ്വസ്വവും പൂണ്ടുപോയ സാധാരണ ജനങ്ങള്‍ നിങ്ങള്‍ക്ക് മാപ്പു തരില്ല.

2018 ഓഗസ്റ്റ് 5, ഞായറാഴ്‌ച

കുട്ടികളുള്‍പ്പടെയുള്ളവരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചതിന് ഇന്ത്യാക്കാരന് നാലു വര്‍ഷം തടവും നാടുകടത്തലും ശിക്ഷ

ന്യൂയോര്‍ക്ക്: കുട്ടികളുള്‍പ്പടെയുള്ളവരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്ത് കം‌പ്യൂട്ടറില്‍ സൂക്ഷിച്ച കുറ്റത്തിന് ഇന്ത്യാക്കാരന് നാലു വര്‍ഷം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. കൂടാതെ പത്തു വര്‍ഷത്തെ നല്ല നടപ്പിനും വീഡിയോയില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ക്ക് 1000 ഡോളര്‍ വീതം നഷ്ടപരിഹാരവും നല്‍കണം. പിറ്റ്സ്ബര്‍ഗില്‍  താമസിക്കുന്ന അഭിജിത് ദാസിനാണ് യു.എസ്. ഫെഡറല്‍ കോടതി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് അഭിജിത്ത് ദാസിനെ (28) പോലീസ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബര്‍ഗില്‍ നിന്ന് കെമിസ്‌ട്രിയില്‍ ഉപരിപഠനത്തിനും ഡോക്ടറേറ്റ് ഡിഗ്രി സമ്പാദിക്കാനുമാണ് അഭിജിത്ത് കഴിഞ്ഞ വര്‍ഷം സ്റ്റുഡന്റ് വിസയില്‍ അമേരിക്കയിലെത്തിയത്. എന്നാല്‍ അമേരിക്കയിലെ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ടോ മറ്റോ അശ്ലീല സൈറ്റുകളില്‍ നിന്ന് നഗ്ന ചിത്രങ്ങളും കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകളും സ്വന്തം കം‌പ്യൂട്ടറില്‍ ഡൗണ്‍‌ലോഡ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു.

സൈബര്‍ ക്രൈം വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം അഭിജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന കം‌പ്യൂട്ടര്‍ പിടിച്ചെടുത്തിരുന്നു. 1000 ചിത്രങ്ങളും 380 വീഡിയോകളുമാണ് ഈ കം‌പ്യൂട്ടറില്‍ ഉണ്ടായിരുന്നത്. ഇതില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതാണ് അഭിജിത്തിനു ശിക്ഷ വിധിക്കാന്‍ കാരണമായത്.

അന്ന് 25,000 ഡോളര്‍ ബോണ്ടിന്റെ ജാമ്യത്തില്‍ അഭിജിത്തിനെ വിട്ടയച്ചിരുന്നു. ഫെഡറല്‍ നിയമപ്രകാരം 20 വര്‍ഷത്തെ ജയില്‍ ശിക്ഷയോ 250,000.00 ഡോളര്‍ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ആണ് ശിക്ഷ. അതാണ് ഇപ്പോള്‍ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷയും 2000 ഡോളര്‍ പിഴയും നല്ല നടപ്പും നാടുകടത്തലുമായി ചുരുങ്ങിയത്.

നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ അഭിജിത്തിനെ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് കൈമാറുമെന്നും അവരാണ് നാടുകടത്തല്‍ നടപടിക്രമം പൂര്‍ത്തിയാക്കുന്നതെന്നും അതുകൊണ്ടുതന്നെ പത്തു വര്‍ഷത്തെ നല്ല നടപ്പിന് പ്രസക്തിയില്ലെന്നും അഭിജിത്തിന്റെ അഭിഭാഷകന്‍ സമീര്‍ സര്‍ണ പറഞ്ഞു. നാടുകടത്തിയാല്‍ പിന്നീട് അമേരിക്കയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

കുമ്പസാരം എന്തിന് നിരോധിക്കണം ?

കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് നാലു വൈദികര്‍ ഒരു വീട്ടമ്മയെ നിരന്തരം പീഡിപ്പിച്ചെന്ന വാര്‍ത്ത കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ മാത്രമല്ല, എല്ലാ മതവിഭാഗങ്ങളേയും ഞെട്ടിച്ചു. അത്ര സുഖകരമല്ലാത്ത ആ വാര്‍ത്തയെ പൊടിപ്പും തൊങ്ങലും വെച്ച് മറ്റു പലരും ദുരുപയോഗം ചെയ്തു എന്നത് മറ്റൊരു വശം. ഒരു കൂട്ടര്‍ ക്രൈസ്തവ വൈദികരെ ഒന്നടങ്കം കുറ്റക്കാരാക്കി മുദ്ര ചാര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു കൂട്ടരാകട്ടേ വീട്ടമ്മയെ ദുര്‍നടപ്പുകാരിയാക്കി ചിത്രീകരിക്കാനുമാണ് ശ്രമിച്ചത്.

കുമ്പസാരം മാത്രമല്ല എല്ലാ മതങ്ങള്‍ക്കും അവരുടെ വിശ്വാസാചാരങ്ങളില്‍ ചില അടിസ്ഥാന പ്രമാണങ്ങളുണ്ട്. വിശ്വാസ ജീവിതത്തിന്‍റെ ആധാരശിലകള്‍ എന്നറിയപ്പെടുന്ന, ജനകോടികള്‍ പിന്തുടരുന്ന ആചാരങ്ങള്‍ ഉരുത്തിരിയുന്നത് ഈ പ്രമാണങ്ങള്‍ വഴിയാണ്. എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് ആത്യന്തികമായി നന്മയും സമാധാനവും ശാന്തിയും പുലരണമെന്നാണ്. ക്രൈസ്തവ സമൂഹത്തിലെ ഒരു വിശ്വാസമാണ് കുമ്പസാരം അഥവാ ദണ്ഡവിമോചനം (indulgences). കുമ്പസാരത്തിലൂടെ മോചനം ലഭിച്ച പാപങ്ങളുടെ താത്ക്കാലികമായ ശിക്ഷയില്‍നിന്നും ഒരു വ്യക്തിക്ക്‌ സഭയില്‍നിന്നും ക്രിസ്‌തു ഭാരമേല്പിച്ച പുണ്യത്തിന്റെയും ഭണ്‌ഡാരത്തിന്റെയും യോഗ്യത മൂലം പൂര്‍ണ്ണമായോ ഭാഗികമായോ ലഭിക്കുന്ന ഇളവുകളാണ്‌ ഇത്. ഒരു വ്യക്തി മരിച്ചു കഴിയുമ്പോള്‍ അയാള്‍ക്ക് ശുദ്ധീകരണസ്ഥലത്ത് (Purgatory) ലഭിക്കാവുന്ന ശിക്ഷയില്‍ ഇളവുകള്‍ അനുവദിക്കുവാന്‍ മാർപാപ്പയ്ക്ക് അധികാരമുണ്ടെന്ന വിശ്വാസമാണ് ദണ്ഡവിമോചനം എന്ന് അറിയപ്പെടുന്നത്. ഒരു വ്യക്തി മരിക്കുമ്പോള്‍ അയാളുടെ ആത്മാവ് ഒന്നുകില്‍ സ്വര്‍ഗത്തില്‍ അല്ലെങ്കില്‍ നരകത്തില്‍ പോകുമെന്നതായിരുന്നു പരമ്പരാഗതമായ വിശ്വാസം. കത്തോലിക്കാ വിശ്വാസമനുസരിച്ച് പാപസങ്കീര്‍ത്തനം അഥവാ കുമ്പസാരം എന്ന പ്രക്രിയയിലൂടെ താന്‍ ചെയ്ത പാപങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നു. പാപങ്ങളില്‍നിന്ന് മോചനം ലഭിച്ചാലും അയാളുടെ ആത്മാവിന് സ്വർഗത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് ശുദ്ധീകരണ സ്ഥലം എന്ന അവസ്ഥയില്‍ ഒരു നിശ്ചിതകാലം വലിയ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടു കഴിയേണ്ടതുണ്ട്. ഭൂമിയിലെ ജീവിതകാലത്ത് ചെയ്ത പാപങ്ങളുടെ പരിഹാരാര്‍ഥം ഒരു പ്രായശ്ചിത്തം എന്ന നിലയിലാണ് ശുദ്ധീകരണസ്ഥലത്ത് ഈ വിധം കഴിയേണ്ടത്. എന്നാല്‍ ഭൂമിയിലെ ജീവിതകാലത്ത് ചില സദ്പ്രവൃത്തികള്‍ ചെയ്താല്‍ ശുദ്ധീകരണസ്ഥലത്തിലെ കാലാവധിയില്‍ കുറെ ഇളവുകള്‍ ലഭിക്കുമെന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. ഇപ്രകാരം ലഭിക്കുന്ന ശിക്ഷാ ഇളവിനെയാണ് ദണ്ഡവിമോചനം എന്നു പറയുന്നത്. പ്രാര്‍ഥന, പരിത്യാഗം, ഉപവാസം, ദാനധര്‍മങ്ങള്‍ തുടങ്ങിയ സദ്പ്രവൃത്തികളിലൂടെയാണ് ഇപ്രകാരം ദണ്ഡവിമോചനം നേടേണ്ടത്. ക്രൈസ്തവ സഭകള്‍ അതിവിശുദ്ധമെന്നു കരുതുന്ന ഈ വിശ്വാസ പ്രമാണങ്ങള്‍ ഒന്നോ രണ്ടോ അതുമല്ലെങ്കില്‍ വിരലിലെണ്ണാവുന്ന ചിലര്‍ ദുരുപയോഗം ചെയ്തെന്നു വെച്ച് ഒരു സമൂഹത്തെ തന്നെ അടച്ചാക്ഷേപിക്കുന്നതും, അവര്‍ തുടര്‍ന്നുവരുന്ന വിശ്വാസാചാരങ്ങളെ പാടേ നിരോധിക്കണമെന്നുമൊക്കെ നിര്‍ബ്ബന്ധം പിടിക്കുന്നത് രാഷ്ട്രീയ ലക്ഷ്യമല്ലാതെ പിന്നെന്താണ്.

കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയുടെ ശുപാര്‍ശയാണ് ഇപ്പോള്‍ വിവാദത്തിനും പ്രതിഷേധത്തിനും വഴിവച്ചിരിക്കുന്നത്. കുമ്പസാരം തന്നെ നിര്‍ത്തലാക്കണമെന്നും നിരോധിക്കണമെന്നും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയത് ഇന്നലെയാണ്. ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും, മതവിശ്വാസം വ്യക്തിയെ ഹനിക്കുന്നെങ്കില്‍ അത് ഉപേക്ഷിക്കാനുള്ള അവകാശവുമുണ്ടെന്നുമാണ് കോടതിയുടെ പരാമര്‍ശം. കുമ്പസാരിക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ല. കുമ്പസാരം വ്യക്തി സ്വാതന്ത്യത്തെ ഹനിക്കുന്നുവെന്ന് പറയാന്‍ പറ്റില്ല. കുമ്പസാരിക്കുമ്പോള്‍ എന്ത് പറയണം എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണെന്നും കോടതി പറഞ്ഞു.

അതേസമയം, കുമ്പസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക്മെയിലിങ്ങിന് ഇരകളാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടിയെന്നും, ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കമ്മിഷന്‍ സമര്‍പ്പിച്ചിരുന്നുവെന്നും ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ പറയുന്നു. സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിനും പുരുഷന്മാര്‍ സാമ്പത്തികതട്ടിപ്പിനും കുമ്പസാരത്തിലൂടെ ഇരകളാകുന്നു. ഇങ്ങനെ ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണത്രേ കുമ്പസാരം നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തതെന്നാണ് രേഖാ ശര്‍മ്മ പറയുന്നത്. പക്ഷെ, വനിതാ കമ്മിഷന്‍ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ അപാകതയില്ല. എന്നാല്‍, അവ സുചിന്തിതവും മതവികാരങ്ങളെ വ്രണപ്പെടുത്താത്തതും സമൂഹത്തിന്‍റെ ഭദ്രത ഉറപ്പിക്കുന്നതുമാകണം. കുമ്പസാര രഹസ്യത്തിന്‍റെ മറവില്‍ വീട്ടമ്മയെ ഏതാനും വൈദികര്‍ ചേര്‍ന്നു പീഡിപ്പിച്ചതടക്കം കേസുകള്‍ ചൂണ്ടിക്കാട്ടിയാണു കമ്മിഷന്‍ അഭിപ്രായ പ്രകടനം നടത്തിയത് എന്നതു ശരിതന്നെ. എന്നാല്‍, കുമ്പസാരം വിശുദ്ധമായി കരുതപ്പെടുന്നത് എന്തുകൊണ്ടെന്നു കമ്മിഷന്‍ പഠിക്കുകയും ആ വിശുദ്ധിയിലേക്കുള്ള മടക്കം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ക്കു പ്രേരിപ്പിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ധാരാളം സ്ത്രീകളുടെ പരാതികള്‍ കമ്മിഷനിലേക്കു പ്രവഹിച്ചതിനെ തുടര്‍ന്നായിരുന്നു നിരീക്ഷണം. എന്നാല്‍, എല്ലാ തെറ്റും ക്ഷമിക്കാന്‍ സദാ സന്നദ്ധനായ ദൈവത്തിന്‍റെ മുന്നില്‍ വീഴ്ചകള്‍ ഏറ്റുപറഞ്ഞ് മനസിനെ ശുദ്ധമാക്കുന്നതിലൂടെ ജീവിതത്തില്‍ കൈവരുന്ന ആശ്വാസമാണ് സഭ പ്രധാനമായും കാണുന്നത്. അതു മനസിലാക്കിയിരുന്നെങ്കില്‍ വനിതാ കമ്മിഷന്‍ ഇപ്രകാരമൊരു വിമര്‍ശനം നടത്തുമായിരുന്നില്ല.

കുമ്പസാരത്തിന്‍റെ പ്രാധാന്യം മനസിലാക്കി അതിന്‍റെ പവിത്രത സൂക്ഷിക്കേണ്ട ചിലര്‍ തന്നെയാണ് അതു നഷ്ടമാക്കിയതെന്നും പറയേണ്ടിവരും. ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും, കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യവും നടത്തിയ പ്രസ്താവനകള്‍ക്ക് ഇവിടെ പ്രസക്തിയേറുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും ഒരു വ്യക്തി ചില വൈദികരുടെ മേല്‍ ഉന്നയിച്ചിട്ടുളള ‘കുമ്പസാരം ദുരുപയോഗപ്പെടുത്തി’ എന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും തന്നെയാണു സഭയുടെ ആദ്യം മുതലുളള നിലപാടെന്നുമാണ് കാതോലിക്കാ ബാവാ പറഞ്ഞത്.

ലക്ഷക്കണക്കിനു വിശ്വാസികള്‍ക്ക് ആശ്വാസപ്രദമാണെന്നു തെളിഞ്ഞിട്ടുളള മതാനുഷ്ഠാനം നിരോധിക്കണമെന്ന് വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സൂസൈപാക്യം പറഞ്ഞത്. കുമ്പസാരം തെറ്റുകള്‍ക്കുള്ള മനശാസ്ത്ര പരിഹാരമാണ്. ജീവന് ബലി കഴിച്ചും മരണം വരെ കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ വിധിക്കപ്പെട്ടവരാണ് പുരോഹിതന്‍മാര്‍. എന്നാല്‍ മനുഷ്യരുടെ കൂട്ടമായ സഭയില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്ന് താന്‍ സമ്മതിക്കുന്നു. സഭയെ പിടിച്ചുകുലുക്കിയ ലൈംഗിക വിവാദത്തില്‍ പുരോഹിതന്മാര്‍ തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തല്‍, ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

2018 ജൂലൈ 31, ചൊവ്വാഴ്ച

പെരുമ്പാവൂരിന്റെ മക്കള്‍ ജിഷയും നിമിഷയും

ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ഒരുകൂട്ടം കാപാലികരാല്‍ പിച്ചിച്ചീന്തപ്പെട്ട നിര്‍ഭയ എന്ന പെണ്‍‌കുട്ടിയുടെ ദാരുണാന്ത്യമാണ് രാജ്യം കണ്ട ഏറ്റവും നിഷ്ഠൂരമായ പെണ്‍‌ഹത്യ. ആ സംഭവത്തിനുശേഷം ര​ണ്ടു വ​ര്‍​ഷം മു​ന്‍പ് കേരളത്തിലെ പെ​രു​മ്പാ​വൂ​രി​ല്‍ ന​ട​ന്ന​ത് മറ്റൊരു ക്രൂരമായ കൊലപാതകവും. ഒരു ചെ​റി​യ വീ​ട്ടി​ല്‍ എ​റ​ണാ​കു​ളം ലോ ​കോ​ളെ​ജി​ലെ നി​യ​മ​വി​ദ്യാ​ര്‍​ഥി​നി ജി​ഷ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം കേ​ര​ള​ത്തെ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ​ത്ത​ന്നെ ഇ​ള​ക്കി​മ​റി​ച്ചി​രു​ന്നു. വ​ള​രെ​ക്കൂ​ടു​ത​ല്‍ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കി​യ ഈ ​കേ​സില്‍ൽ പ്ര​തി​യെ​ന്നു പൊ​ലീ​സ് ക​ണ്ടെ​ത്തി​യ അ​സം സ്വ​ദേ​ശി അ​മീ​റുള്‍ൾ ഇ​സ്ലാം എ​ന്ന​യാള്‍ വ​ധ​ശി​ക്ഷ കാ​ത്തു ജ​യി​ലി​ലാ​ണ്. പെ​രു​മ്പാ​വൂ​രി​ലെ ന​ടു​ക്കു​ന്ന ഈ ​ഓര്‍മ്മ മാ​യും​മു​ന്‍​പാണ് വാ​ഴ​ക്കു​ളം ഇ​ട​ത്തി​കാ​ട് അ​ന്തി​നാ​ട്ട് വീ​ട്ടി​ല്‍ ത​മ്പി​യു​ടെ മ​ക​ള്‍ നി​മി‍ഷ​യെ​ന്ന പ​ത്തൊന്‍​പ​തു​കാ​രി കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​യെ​ന്നു ക​രു​തു​ന്ന പ​ശ്ചി​മ ബം​ഗാള്‍ സ്വ​ദേ​ശി ബി​ജു​വി​നെ നാ​ട്ടു​കാര്‍ പി​ടി​കൂ​ടി പൊ​ലീ​സില്‍ ഏ​ല്‍​പ്പി​ച്ചു.

 ജി​ഷ​യ്ക്കു പി​ന്നാ​ലെ നി​മി​ഷ​യും കൊ​ല്ല​പ്പെ​ട്ട​പ്പോള്‍, പെ​രു​മ്പാ​വൂ​രി​ലെ ഓ​രോ മ​ല​യാ​ളി കു​ടും​ബ​വും ക​ടു​ത്ത ഭീ​തി​യി​ലും ആ​ശ​ങ്ക​യി​ലു​മാ​യി, നാ​ള​ത്തെ ഇ​ര ആ​രെ​ന്ന ചി​ന്ത​യില്‍. കേ​ര​ള​ത്തി​ലെ​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ചു വ്യ​ക്ത​മാ​യ രേ​ഖ​ക​ളൊ​ന്നു​മി​ല്ല. ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്ന് അ​സം വ​ഴി​യും പ​ശ്ചി​മ ബം​ഗാള്‍ വ​ഴി​യും എ​ത്തു​ന്ന നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ര്‍ വ​രെ അ​ക്കൂ​ട്ട​ത്തി​ലു​ണ്ടെ​ന്നാ​ണു നി​ഗ​മ​നം. ഇ​രു​പ​ത്ത​ഞ്ചു ല​ക്ഷ​ത്തോ​ളം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്നു​ണ്ട്. മ​ല​യാ​ളി​കള്‍ ചെ​യ്യാ​ന്‍ മ​ടി​ക്കു​ന്ന എ​ല്ലാ ജോ​ലി​ക​ളും ചെ​യ്യു​ന്ന​തു​കൊ​ണ്ട് അ​വര്‍​ക്കെ​ല്ലാം ഇ​വി​ടെ സ്ഥി​ര​മാ​യി ജോ​ലി​യും മി​ക​ച്ച വേ​ത​ന​വു​മു​ണ്ട്. അ​ത്ത​ര​ക്കാ​രോ​ട് വ​ള​രെ സൗ​ഹാര്‍​ദ​പ​ര​മാ​യ സ​മീ​പ​ന​മാ​ണു കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​വും സം​സ്ഥാ​ന സ​ര്‍ക്കാ​രും കാ​ണി​ക്കു​ന്ന​ത്. പ​ക്ഷേ, അ​വ​രി​ല്‍ ചെ​റി​യൊ​രു വി​ഭാ​ഗ​മെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ സ്വൈ​ര്യ​ജീ​വി​തം ത​കര്‍​ക്കു​ന്നു എ​ന്ന​ത് ആ​ശ​ങ്ക​യോ​ടെ ത​ന്നെ കാ​ണ​ണം.

അ​വ​രി​ല്‍ വ​ലി​യ തോ​തി​ലു​ള്ള ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വര്‍ വ​ള​രെ​ക്കൂ‌​ടു​ത​ലു​ണ്ട്. ക​ഞ്ചാ​വും മ​ദ്യ​വും മാ​ത്ര​മ​ല്ല, അ​പ​ക​ട​ക​ര​മാ​യ മ​യ​ക്കു​മ​രു​ന്നു​ക​ളും ആ​യു​ധ​ങ്ങ​ളു​മൊ​ക്കെ കൈ​വ​ശം സൂ​ക്ഷി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും വി​ല്‍​ക്കു​ക​യും ചെ​യ്യു​ന്ന​വ​രു​മു​ണ്ട് കൂ‌​ട്ട​ത്തി​ല്‍. ജി​ഷ വ​ധ​വും നി​മി​ഷ വ​ധ​വും പോ​ലെ, ജ​ന​ശ്ര​ദ്ധ പി‌​ടി​ച്ചു പ​റ്റി​യി​ല്ലെ​ങ്കി​ലും ഒ​ട്ടേ​റെ കൊ​ല​പാ​ത​ക കേ​സു​ക​ളി​ല്‍ ഇ​വര്‍ പ്ര​തി​ക​ളാ​ണ്.  കൂ​ട്ട​ത്തി​ലു​ള്ള​വ​രെ​യും അ​ല്ലാ​ത്ത​വ​രെ​യും ഇ​വര്‍ കൊ​ല​പ്പെ​ടു​ത്തു​ന്നു. ഇ​വ​രു​ടെ കൊ​ല​ക്ക​ത്തി​ക്കും മാ​ന​ഭം​ഗ​ത്തി​നു​മൊ​ക്കെ ഇ​ര​യാ​യ​വ​രില്‍ കൂ​ടു​ത​ലും മ​ല​യാ​ളി​ക​ളു​മാ​ണ്. ഇ​ത്ത​ര​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തില്‍ നി​ന്നു കേ​ര​ള ജ​ന​ത​യ്ക്കു സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നു​ള്ള ബാ​ധ്യ​ത ഭ​ര​ണ​കൂ​ട​ത്തി​നു​ണ്ട്.

വി​വി​ധ ജോ​ലി​ക​ള്‍​ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു വര്‍​ക്ക് പെ​ര്‍​മി​റ്റ് നിര്‍​ബ​ന്ധ​മാ​ക്ക​ണം. വി​ദേ​ശ​ത്തു പോ​കാന്‍ പാ​സ്പോ​ര്‍​ട്ട് എ​ന്ന​പോ​ലെ കേ​ര​ള​ത്തി​ല്‍ ജോ​ലി​ക്കും സ്ഥി​ര​താ​മ​സ​ത്തി​നു​മെ​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍​ക്ക് ആ​ധാ​ര്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണം. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ര്‍​ക്ക് ഒ​രു​ കാ​ര​ണ​വ​ശാ​ലും വര്‍​ക്ക് പെ​ര്‍​മി​റ്റ് അ​നു​വ​ദി​ക്ക​രു​ത്. അ​ത്ത​ര​ക്കാ​ര്‍ ഇ​തി​ന​കം ഇ​വി​ടെ എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ഉ​ട​ന്‍ പി​ടി​കൂ​ടി തി​രി​കെ അ​യ​ക്ക​ണം. ആ​ധാര്‍ രേ​ഖ​ക​ളും വര്‍​ക്ക് പെ​ര്‍​മി​റ്റും കൈ​വ​ശ​മി​ല്ലാ​തെ ആ​രെ​യും ജോ​ലി​ക്കെ​ടു​ക്ക​രു​തെ​ന്ന് കേ​ര​ള​ത്തി​ലെ തൊ​ഴി​ലു​ട​മ​കള്‍​ക്കു നി​യ​മ​പ​ര​മാ​യി​ത്ത​ന്നെ നി​ര്‍ദ്ദേ​ശം നല്‍​ക​ണം. നിര്‍ദ്ദേശം പാലിക്കാത്ത തൊ​ഴി​ലു​ട​മ​ക​ള്‍​ക്കെ​തി​രേ​യും വേ​ണം നി​യ​മ​ന‌​ട​പ​ടി​കള്‍.

ജിഷയും നിമിഷയും കേരളത്തിന്റെ തോരാത്ത കണ്ണീര്‍ പ്രവാഹങ്ങളായി. അ​വ​രു​ടെ ദാ​രു​ണ​മാ​യ അ​ന്ത്യ​ത്തി​ല്‍ സാം​സ്കാ​രി​ക കേ​ര​ളം ക​ണ്ണീ​ര്‍ പൊ​ഴി​ക്കു​മ്പോ​ഴും, ഇ​ത്ത​രം അ​രും​കൊ​ല​കള്‍​ക്ക് ഇ​നി ഒ​രി​ക്ക​ലും അ​വ​സ​രം ന​ല്‍​കി​ല്ലെ​ന്നു പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണം ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ളും നി‍യ​മ​പാ​ല​ക​രും. കേ​സി​ല്‍ കു​ടു​ങ്ങു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ വി​ചാ​ര​ണ ചെ​യ്യാ​ന്‍ അ​തി​വേ​ഗ കോ​ട​തി​ക​ളും ശി​ക്ഷാ​വി​ധി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ അ​തി​വേ​ഗ ന‌​ട​പ​ടി​ക​ളും സ്വീകരിക്കാന്‍ ഇനി ഒട്ടും വൈകരുത്. അതല്ലെങ്കില്‍ ഇനിയും ജിഷമാരും നിമിഷമാരും കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്.