Friday, November 27, 2009

പ്രവാസികളോട്‌ സ്വരാജ്യത്തേക്കു മടങ്ങിയെത്താന്‍
മന്‍മോഹന് ‍സിംഗ്‌

വാഷിംഗ്‌ടണ്‍: ലോകമെമ്പാടുമുള്ള ഇന്ത്യക്കാരോടു സ്വരാജ്യത്തേക്കു മടങ്ങിയെത്താന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ ആഹ്വാനം. അമേരിക്കയിലെ പ്രമുഖ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നതിനിടെയാണു മന്‍മോഹന്‍സിംഗ്‌ എല്ലാ പ്രവാസികളോടും ഇന്ത്യയിലേക്കു മടങ്ങാന്‍ ആവശ്യപ്പെട്ടത്‌.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഊഷ്‌മളമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത്‌ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹമാണെന്നു മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. ഇന്ത്യയില്‍ ജോലി ചെയ്യണോ അമേരിക്കയില്‍ ജോലി ചെയ്യണോ എന്ന്‌ ആശങ്കപ്പെടേണ്ട കാര്യമില്ല. സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടവും സങ്കീര്‍ണമല്ലാത്ത നയപരിപാടികളും മൂലം ഇരുരാജ്യങ്ങളിലും ജോലി ചെയ്യാവുന്ന സാഹചര്യമാണിപ്പോഴുള്ളത്‌. സാമ്പത്തികം, ഊര്‍ജം, കാലാവസ്‌ഥ, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളാവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഭാവിയില്‍ നിയന്ത്രിക്കുക-മന്‍മോഹന്‍സിംഗ്‌ പറഞ്ഞു.

************************************

മന്മോഹന്‍ സിംഗിന്റെ ഈ പ്രസ്ഥാവനയില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്ന് ആര്‍ക്കും മനസ്സിലാകും. എല്ലാ പ്രവാസികളോടും തിരിച്ച് ഇന്ത്യയിലേക്ക് ചെല്ലാന്‍ പറഞ്ഞ മന്മോഹന്‍ജിക്ക് കാര്യമായ എന്തോ തകരാറുണ്ട്. അല്ലെങ്കില്‍ അഭ്യസ്ഥവിദ്യരായ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്ത്യയില്‍ ജോലി ലഭിക്കാതെ നെട്ടോട്ടമോടുമ്പോള്‍ അമേരിക്കയില്‍ സാമാന്യം തരക്കേടില്ലാത്ത ജീവിതം നയിക്കുന്നവരോട് ഇന്ത്യയിലേക്ക് പോകാന്‍ പറയുന്നതില്‍ എന്താണര്‍ത്ഥം?

No comments:

Post a Comment