

അണ്ണാറക്കണ്ണാ വാ....ഒരു ചങ്ങാത്തം കൂടാന്‍ വാ......
എന്റെ പറമ്പിന്റെ മൂലയിലിട്ടിരിക്കുന്നത് ഒരു തീന്‍ മേശയാണ്. ആ മേശയിലാണ് ഞാന്‍ കിളികള്‍ക്ക് ഭക്ഷണം വിളമ്പുന്നത്. പലതരം കിളികളും അണ്ണാറക്കണ്ണനും കാക്കയും എല്ലാം ഒരുമിച്ചിരുന്ന് തീറ്റ തുടങ്ങുന്നു. അവസാനം എല്ലാംകൂടി കടിപിടി കൂടുന്നു. അവസാനം മാനുകള്‍ ഇറങ്ങിവന്ന് തീറ്റപ്രശ്നം പരിഹരിക്കുന്നു. നക്കിത്തുടച്ച് എല്ലാം തിന്ന് ഏമ്പക്കം വിട്ട് കാട്ടിലേക്ക് തിരിച്ചു കയറുന്നു. കപ്പലണ്ടി പോയ അണ്ണാന്മാര്‍ മരത്തിലിരുന്നു മാനുകളെ 'മ' കൂട്ടി തെറിയും പറഞ്ഞ് കലപില ശണ്ഠ കൂടുന്നു.
No comments:
Post a Comment