Tuesday, June 14, 2011

വേട്ടക്കാരന്‌ ഇരയുടെ വികാരം അറിയില്ല: കുഞ്ഞാലിക്കുട്ടി

വേട്ടക്കാരന്‌ ഒരിക്കലും ഇരയുടെ വികാരം അറിയില്ല. വെടി കൊള്ളുമ്പോഴോ അമ്പ്‌ ഏല്‍ക്കുമ്പോഴോ ഇരകള്‍ക്കുണ്ടാകുന്ന വേദന വേട്ടക്കാരന്‌ മനസ്സിലാവില്ലെന്നും വേട്ടക്കാരന്‌ വെടിയേറ്റാലെ ആ വേദന അറിയൂവെന്നുമാണ് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറയുന്നത്. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന വി.എസ്‌ അച്യുതാനന്ദന്‌ മറുപടി പറയാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്നും നല്ലൊരു മറുപടി തന്റെ വായില്‍ വന്നതാണെന്നും ഒരിക്കലത്‌ പറയുമെന്നും അദ്ദേഹം പറയുന്നു. പാവം കുഞ്ഞാലി. വികാരം മൂത്തതുകൊണ്ടാണല്ലോ കുഞ്ഞാലി റജീനയെ വേട്ടയാടിയത്. എന്നിട്ടും വികാരം തണുക്കാതെ  വന്നപ്പോള്‍ ഐസ്ക്രീം തിന്നു നോക്കി. എന്നിട്ടും ശമിച്ചില്ല. അപ്പോഴല്ലേ നമ്മുടെ സാക്ഷാന്‍ അച്ചുമാമന്‍ രംഗത്തെത്തിയത്.

വികാരം മൂത്തുനില്ക്കുന്ന കുഞ്ഞാലിയുടെ തലയില്‍ തീ കോരിയിട്ടപ്പോഴാണ്  കുഞ്ഞാലി വിവരമറിഞ്ഞത്. പത്തെണ്പത്തിനാലു വയസ്സായ അച്ചുമാമന് ഏതായാലും വികാരം ഉണ്ടാകുകയില്ല. അപ്പോള്‍ പിന്നെ വികാരം മൂത്തു നടക്കുന്ന കുഞ്ഞാലിക്കിട്ട് രണ്ട് കൊട്ടുകൊടുക്കാമെന്ന് വിചാരിച്ച അച്ചുമാമനെ കുറ്റം പറയാന്‍ കഴിയുമോ? ഇനി കുഞ്ഞൂഞ്ഞും തങ്ങളും കനിഞ്ഞു നല്കിയ ആ മന്ത്രിപ്പണിയും ചെയ്ത്, കൂദുതല്‍ വികാരം കൊള്ളാതെ, അടങ്ങിയൊതുങ്ങി കഴിയുകയാണ്‌ കുഞ്ഞാലീക്ക് നല്ലത്.

കുഞ്ഞാലിയും കൂട്ടരും വെടിവെച്ചപ്പോഴും അമ്പെയ്തപ്പോഴും എത്ര പേര്ക്കാണ്‌ വേദനിച്ചതെന്ന്‌ വല്ല നിശ്ചയമുണ്ടോ ആവോ.



1 comment:

  1. കുഞ്ഞാലിക്കുട്ടി മന്ത്രിയായാല്‍ നാട്ടിലെ സ്ത്രീകള്‍ വഴിയാധാരമാകുമെന്നാണ് അച്ചുമാമന്‍ പറയുന്നത്. മുഖ്യ മന്ത്രിയാകാന്‍ അദ്ദേഹം പയറ്റിയ അടവുകള്‍ നാട്ടുകാര്‍ മറന്നിട്ടില്ല. കിളിരൂര്‍ കേസ് തന്നെ ഉദാഹരണം. പെണ്ണ് കേസില്‍ ഇടതുപക്ഷ നേതാക്കള്‍ കുരുങ്ങിയിട്ടില്ല എങ്കിലും ഭരണ കാര്യത്തില്‍ അമ്പേ പരാജയമായിരുന്നു. സ്ത്രീകള്‍ക്ക് മാനം മര്യാദക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാതാകുകയും ചെയ്തു.

    ReplyDelete