രോഗം ശരീരത്തേയും ശരീരാവസ്ഥകളേയും അസ്വസ്ഥമാക്കുന്നു. ആരോഗ്യമാണ് മുഖ്യമായ ധനമെന്നു പറയാറുണ്ടെങ്കിലും അതു പറയുന്നവര്‍ പോലും ആരോഗ്യപരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ല.
അന്നപാനാദികളിലുള്ള ശ്രദ്ധകൊണ്ടുമാത്രം ആര്‍ക്കും രോഗത്തെ അകറ്റിനിര്‍ത്താനാവില്ല. ശരീരത്തിന്റേയും മനസ്സിന്റേയും പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചാണ് ആരോഗ്യത്തെ നിലനിര്‍ത്തുന്നതും തളര്‍ത്തുന്നതും.
അരോഗമായ മനസ്സുള്ളവനേ ശാരീരികാരോഗ്യം കാത്തുസൂക്ഷിക്കാന്‍ കഴിയൂ. ഹിതകരണങ്ങളാകണം ആഹാരവിഹാരങ്ങള്‍. അത്യാസക്തിയും മതിഭ്രമങ്ങളും ഒഴിവാക്കുകയും വേണം.
മാത്രമല്ല, ആരോഗ്യം നിലനില്‍ക്കണമെന്നുള്ളവന്‍ ദാനശീലനും സത്യപരനും സമചിത്തനും ക്ഷമാവാനുമായിരിക്കണമെന്നാണ് ആര്‍ഷസൂക്തം.
മനസ്സിനെ സമനിലയില്‍ നിര്‍ത്താന്‍ ഈ ഗുണങ്ങളുള്ളവനേ കഴിയൂ. കോപിഷ്ഠനും, അത്യാസക്തനുമുണ്ടോ മനസ്സ് നേരെ നില്‍ക്കുന്നു !
ക്ഷോഭം ആരോഗ്യത്തെ കെടുത്തും; മനഃശ്ശക്തിയെ തളര്‍ത്തും. അതുതന്നെ രോഗകാരണവുമാകും. മനസ്സിനെ മറന്നിട്ട് ശരീരത്തെ രക്ഷിക്കാമെന്ന് ആരും വ്യാമോഹിക്കരുത്.

No comments:
Post a Comment