Friday, September 14, 2012

പ്രവാചകനിന്ദയുടെ കാണാപ്പുറങ്ങള്‍

പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള അധിക്ഷേപങ്ങളുടെ പ്രേരകങ്ങള്‍ എന്താണെന്ന്‌ അന്വേഷിക്കുമ്പോള്‍ പല ഉത്തരങ്ങളാണ്‌ ലഭിക്കുക. മുസ്ലീങ്ങളെ പ്രകോപിപ്പിച്ച്‌ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിക്കുകയും തുടര്‍ന്ന്‌ സെപ്‌തംബര്‍ 11 സംഭവം പോലെ ഇസ്ലാമോഫോബിയ വര്‍ദ്ധിപ്പിക്കാനുമുള്ള തന്ത്രമാണിതെന്നാണ്‌ ചിലര്‍ അഭിപ്രായപ്പെടുന്നത്‌.

ഇത്തരം ആക്ഷേപങ്ങളും അധിക്ഷേപങ്ങളും പ്രചരിപ്പിക്കുന്നവരും പ്രസിദ്ധീകരിക്കുന്നവരും പെട്ടെന്നുള്ള പണവും പ്രശസ്‌തിയുമാകാം ആഗ്രഹിക്കുന്നത്‌. സിനിമയോ ലേഖനങ്ങളോ വിവാദമാക്കുന്നതോടെ, പ്രത്യേകിച്ച്‌ അത്‌ ഇസ്ലാമുമായി ബന്ധമുള്ളതാണെങ്കില്‍, നല്ല വിപണനമൂല്ല്യമാണ്‌ ഇക്കാലത്തുള്ളത്‌. ഇത്തരം വിപണന സാധ്യത ലക്ഷ്യം വെച്ചാകാം ചിലരുടെ പ്രവാചകവിരുദ്ധ പ്രകടനങ്ങള്‍.

മറ്റൊരു വിഭാഗം പ്രവാചകന്റെ സ്വഭാവവും ചര്യയും ലോകത്തെ സകല മനുഷ്യരേയും ആകര്‍ഷിക്കാന്‍ കഴിയുമെന്നതിനാല്‍ അതിനെ ഇകഴ്‌ത്താനാണ്‌ ശ്രമിക്കുന്നത്‌. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍കൊണ്ട്‌ പ്രായോഗികമായി സംഭവിക്കുന്നത്‌ പ്രവാചകന്റെ പേരും പ്രശസ്‌തിയും വര്‍ദ്ധിക്കുകയാണ്‌. അദ്ദേഹത്തെക്കുറിച്ച്‌ പഠിക്കാന്‍ കൂടുതല്‍ പേരെ പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്യുക. ഇസ്ലാമിന്റെ പ്രചാരണത്തില്‍ അസൂയയുള്ള സയണിസ്റ്റുകളെപ്പോലുള്ള ചില ശത്രു വിഭാഗങ്ങളും ഈ പ്രചാരണങ്ങള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. പ്രതിയോഗികള്‍ക്ക്‌ ആയുധങ്ങള്‍ കൊടുത്ത്‌ തമ്മിലടിപ്പിക്കാന്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക്‌ ഇസ്ലാമോഫോബിയ വളര്‍ത്താന്‍ അധികം സമയം വേണമെന്നില്ല.

ക്രിമിനല്‍ സ്വഭാവമുള്ളവരും മാനസികവൈകല്യമുള്ളവരും കുറ്റകൃത്യങ്ങള്‍ ചെയ്‌ത്‌ പല പ്രാവശ്യം ജയില്‍ വാസമനുഭവിച്ചവരുമായ ഒരു അമേരിക്കക്കാരന്‍ നിര്‍മ്മിച്ച `ഇന്നസന്‍സ്‌ ഓഫ്‌ മുസ്ലീംസ്‌' എന്ന സിനിമ തന്നെ ഉദാഹരണമായിട്ടെടുക്കാം. ഈ സിനിമ ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുമെന്നും, ലോകമൊട്ടാകെ വ്യാപരിച്ചുകിടക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്കും ഇതര പൗരന്മാര്‍ക്കും ഭീഷണിയാകുമെന്നും വ്യക്തമായി അറിയാമായിരുന്നിട്ടും അമേരിക്കന്‍ ഭരണാധികാരികള്‍ ഈ സിനിമയ്‌ക്ക്‌ അംഗീകാരം നല്‍കിയതുതന്നെ തെറ്റ്‌.

പ്രവാചകന്‍ മുഹമ്മദ്‌ (സ)യുടെ വ്യക്തിത്വം?ആരുടെയെങ്കിലും ചില പൊള്ള വാദങ്ങള്‍കൊണ്ട്‌ തകരുന്നതല്ല. അമേരിക്ക പോലുള്ള പാശ്ചാത്യരാജ്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമിനെതിരെയുള്ള എല്ലാ പ്രചാരവേലകളും ഇസ്ലാമിനും മുസ്ലീങ്ങള്‍ക്കും ഉപകാരമാകുകയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. സെപ്‌തംബര്‍ 11 സംഭവത്തിനുശേഷം ലോകത്ത്‌ ഇസ്ലാമിന്റെ പ്രചാരം വര്‍ദ്ധിക്കുകയാണ്‌ ചെയ്‌തതെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്‌.

പ്രവാചകന്‍ ഉന്നതമായ മനോദാര്‍ഢ്യത്തിനുടമയായിരുന്നു. മഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണ്‌ അദ്ദേഹം നിയോഗിക്കപ്പെട്ടത്‌. പ്രസ്‌തുത ഉത്തരവാദിത്വത്തെക്കുറിച്ച്‌ ഉത്തമ ബോധ്യമുള്ളവനായിരുന്നു പ്രവാചകന്‍. അതിനാല്‍ തന്നെ ശത്രുക്കളുടെ വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക്‌ അദ്ദേഹം ഒരു പരിഗണനയും നല്‍കിയില്ല. സധീരം തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. അങ്ങനെ അല്ലാഹു പ്രവാചക വചനങ്ങള്‍കൊണ്ട്‌ കാഴ്‌ചയില്ലാത്ത കണ്ണുകള്‍ക്ക്‌ കാഴ്‌ച നല്‍കി. ബധിരമായ കാതുകളെ അത്‌ തുറപ്പിച്ചു. അടപ്പിട്ട ഹൃദയങ്ങളില്‍ അത്‌ തിരയിളക്കമുണ്ടാക്കി.

പ്രവാചകന്‍ ജീവിതത്തിന്റെ ആരംഭം മുതല്‍ തന്നെ ആരോപണങ്ങളും പരിഹാസങ്ങളും നേരിട്ടിട്ടുണ്ട്‌. എന്നാല്‍, തിന്മയെ തിന്മകൊണ്ട്‌ നേരിടുകയെന്നത്‌ പ്രവാചക മാതൃകയായിരുന്നില്ല. അവിവേകികള്‍ വാദകോലാഹലത്തിന്‌ വന്നാല്‍ `നിങ്ങള്‍ക്ക്‌ സമാധാനം' എന്നുമാത്രം പറഞ്ഞൊഴിയണമെന്നാണ്‌ അദ്ദേഹം പഠിപ്പിച്ചിരിക്കുന്നത്‌.

യേശുകൃസ്‌തുവിനെ നിന്ദിക്കുകയും ക്രൈസ്‌തവ സഭയെ അവഹേളിക്കുകയും ക്രൈസ്‌തവരെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണത ഭാരതത്തിലും പാക്കിസ്ഥാനിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഇന്നും അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്‌. ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും ക്രൈസ്‌തവര്‍ ഉയര്‍ത്തെഴുന്നേല്‌ക്കുകയും സംഘടിതമായി അക്രമങ്ങളെ അപലപിക്കുകയും ചെയ്യുന്നു. തല്‍ഫലമായി ക്രൈസ്‌തവ സഭ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. അതുപോലെ മുസ്ലീങ്ങള്‍ക്കും പ്രവാചകനും ഇസ്ലാം സമുദായത്തിനും നേരെയുള്ള അക്രമങ്ങള്‍ക്ക്‌ സല്‍ഫലങ്ങളും ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്‌. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ മുസ്ലീങ്ങളില്‍ ഐക്യബോധം വര്‍ദ്ധിക്കുകയും പ്രതികരണശേഷി ഉണര്‍ത്തുകയും ചെയ്യുന്നുവെന്നതാണ്‌. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ മാത്രമാണ്‌ സമുദായം ഇത്ര ഐക്യത്തോടെ പ്രശ്‌നങ്ങളോട്‌ പ്രതികരിക്കാറുള്ളത്‌. ഈ ഐക്യബോധം വളര്‍ത്തി അത്‌ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്തുക എന്നതാണ്‌ മുസ്ലീങ്ങള്‍ ചെയ്യേണ്ടത്‌.

പ്രവാചകനെതിരെ അപവാദപ്രചരണങ്ങള്‍ നടക്കുന്നത്‌ ആധുനിക മീഡിയകള്‍ വഴിയാണ്‌. അതുകൊണ്ടുതന്നെ ആധുനിക മീഡിയകള്‍, പ്രത്യേകിച്ച്‌ സിനിമയും സോഷ്യല്‍ നെറ്റുവര്‍ക്കുകളും, ശ്രദ്ധിക്കലും അവയിലൂടെ ഇതിന്‌ മറുപടി നല്‍കലും അനിവാര്യമാണെന്ന്‌ മുസ്ലീങ്ങള്‍ക്ക്‌ ബോധ്യപ്പെടാനിത്‌ സഹായകരമായിട്ടുണ്ട്‌. ഇത്തരം കാര്യങ്ങള്‍ അനുവദനീയമോ അല്ലയോ എന്ന ചര്‍ച്ചകള്‍ക്കപ്പുറത്ത്‌ യാഥാര്‍ത്ഥ്യത്തിലേക്ക്‌ ചുവടു വെക്കാന്‍ മുസ്ലീങ്ങളെ നിര്‍ബ്ബന്ധിതരാക്കിയിട്ടുണ്ട്‌. സാധാരണ വളരെ നിഷ്‌ക്രിയരായ അറബ്‌ ജനതയും അറബ്‌ സര്‍ക്കാറുകളും ഉണരാനും ഇത്‌ കാരണമായിട്ടുണ്ട്‌. സൗദി അറേബ്യയെ പോലുള്ള രാഷ്ട്രങ്ങള്‍ നയതന്ത്രത്തില്‍തന്നെ ചില നടപടികള്‍ എടുക്കുകയുണ്ടായി. മറ്റു മിക്ക രാഷ്ട്രങ്ങളിലും യുവാക്കള്‍ തെരുവിലിറങ്ങാനും ഇതു കാരണമായിട്ടുണ്ട്‌. ലിബിയയില്‍ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും തികച്ചും നിര്‍ഭാഗ്യകരമായിപ്പോയി. പ്രശ്‌നം കൂടുതല്‍ വഷളാകാതിരിക്കാന്‍?നമുക്ക്‌ പ്രാര്‍ത്ഥിക്കാം.


P.S. THIS ARTICLE WAS PUBLISHED IN ONE OF THE LEADING ONLINE NEWS MEDIA IN THE U.S. (e-malayalee.com). PRODUCED BELOW ARE THE COMMENTS RECEIVED FROM THE READERS:

Peter Neendoor
2012-09-14 21:18:22
Good.

a well wisher
2012-09-14 22:32:50
Right now what we can do is to pray for the peace of the world, also pray for the our adopted country USA.

korappan
2012-09-15 05:34:11
സത്യം പറഞ്ഞാല്‍ അമേരിക്കയും ഇസ്രയേലും ഇല്ലെങ്കില്‍ ഇവിടെ കിടന്നു ചവുകയെ നിവര്ത്തിയുള്ളു. വിവരം കേട്ടവന്മ്മാര്‍ നാട് മുഴുവന്‍ പിടിച്ചടക്കുകയും അവരുടെ ക്രൂരമായ ആചാരങ്ങള്‍ പഠിപ്പിക്കുകയും അതനുസരിക്കാതവരെ നിഷ്കരുണം വധിക്കുകയും ചെയ്യുമായിരുന്നെനേ. ഇപ്പോള്‍ അമേരിക്കയെയും ഇസ്രായേലിനെയും പേടി ഉള്ളതുകൊണ്ട് ഒതുങ്ങി നില്‍ക്കുന്നു. അങ്ങനെ സംഭവിക്കുമായിരുന്നേല്‍ പാക്കിസ്ഥാന്‍ ഒരു വന്‍ ശക്തിയായി മാറുകയും സകല സ്ഥലങ്ങളിലും ഭീകരവാദം നടത്തി പിടിച്ചടക്കുകയും ചെയ്യുമായിരുന്നു.

a Human Rights Activist
2012-09-15 05:42:09
The issue is not Islamaphobia. The issue is what has been happening in the muslim countries. A girl who is 11 year old with down syndrome was arrested upon a fabricated allegation made by a muslim priest. The lawyer in Pakistan said he and his fellow muslim radicals will take the law in their hands, if the girl is not punished (death is the proposed punishment). The issue is our ambassador in Libya was murdered along with three other Americans like you and I. Other communities do not run around and attack others.  Other communities do not yell out for beheading like the muslim protesters in Australia did today.  People of God will pray for them to have a change of heart. you can protest but you cannot and you must not react with violence, especially when someone comes up with a youtube movie or an article. Come on, the criticism of the very blasphemy law  resulted in the brutal murder of two leaders, ministers in Pakistan.  As a community it is everyone's right to protest in a modern world. But it must be in a very peaceful way. Do these protesters have anything else to do other than attacking and killing.  They kill their own as the media (all media) reports all the time. May God help them change their hearts and also help them to live like people in a civilized society. 

Mallu
2012-09-15 05:47:19
The producers of the film are from Egypt, suffering the brutality of Islamists. They have every right to make such a film. When Christians are murdered in Egypt, nobody bothered.

വിദ്യാധരന്‍
2012-09-15 06:17:02
"മറ്റൊരു വിഭാഗം പ്രവാചകന്റെ സ്വഭാവവും ചര്യയും ലോകത്തെ സകല മനുഷ്യരേയും ആകര്‍ഷിക്കാന്‍ കഴിയുമെന്നതിനാല്‍ അതിനെ ഇകഴ്‌ത്താനാണ്‌ ശ്രമിക്കുന്നത്‌. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍കൊണ്ട്‌ പ്രായോഗികമായി സംഭവിക്കുന്നത്‌ പ്രവാചകന്റെ പേരും പ്രശസ്‌തിയും വര്‍ദ്ധിക്കുകയാണ്‌. " 
ഇന്ന് ലോകത്ത് നടമാടുന്ന തീവ്രവാദ പ്രവര്‍ത്താനങ്ങളും ഒരു സിനിമയെ ചൊല്ലിയുള്ള അധിക്രമങ്ങളും  സമാധാനത്തിന്റെ സന്ദേശവാഹകനായ മുഹമാട് നബിയെ കുറിച്ച്  ഒരു തെറ്റായ കാഴ്ച്ചപാടാണ് ലോക ജനതയ്ക്ക്  മുന്നില്‍ കാഴ്ച വായിക്കുന്നത് അതിനു കാരണക്കാര്‍, അദേഹത്തിന്റെ പഠനങ്ങള്‍ തെറ്റായി ഗ്രഹിച്ചു, പിന്‍ഗാമികള്‍ ആയി നടക്കുന്നവരാണ് .  ഇത്തരക്കാര്‍ കാട്ടികൂട്ടുന്ന നിഷ്ക്കരുനമായ പ്രവര്‍ത്തികള്‍ പ്രവാചകന്റെ കീര്‍ത്തി വര്‍ധിപ്പിക്കും എന്നാണോ ഈ ഭാഗം കൊണ്ട് നിങ്ങള്‍ ഉദ്യേശിക്കുന്നത് .  കുട്ടി കൊരങ്ങനെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന പരിപാടിയാണ് എല്ലാ മതങ്ങളും ചെയ്യുത് കൊടിരിക്കുന്നത് -  ആരെങ്കിലും പ്രവാചകനെ ഇകഴ്ത്തുന്നുടെങ്കില്‍ അതിനു കാരണക്കാര്‍ അദ്ദേഹത്തിന്‍റെ  പിന്‍ഗാമികള്‍ തന്നെയാണ് 
keralite
2012-09-15 06:25:42
The Muslims take their faith and god seriously unlike the Christians. President Obama claims  a Christian, but works against Christianity.

Shon
2012-09-15 06:58:49
ഭൂമിയില്‍ ഇനിയും മത നിന്ദയും അവഹേളനവും ഉണ്ടാകും . അതിനു ശേഷം ലഹളയും കൊലയും തീയും പ്രതീക്ഷിയ്ക്കാം. ഉടനെ തന്നെ യുദ്ധങ്ങളും ഉണ്ടാകാം. അതെന്നും ഉണ്ടായിരുന്നു . ഒരു കാരണം അല്ലെങ്കില്‍ വേറെ ഒന്ന്. കുറെ പേര്‍ കൊല്ലാനും  കുറെ പേര്‍ കൊല്ലപ്പെടാനും. ഇതാവസാനിയ്ക്കണം എങ്കില്‍ മനുഷ്യന്‍ ഇല്ലാതാവണം അല്ലെങ്കില്‍ മനുഷ്യ മൃഗം എന്ന നില വിട്ടു മനുഷ്യന്‍ എന്ന നിലയിലേയ്ക്ക് മനുഷ്യ കുലം വളരണം. മൃഗീയനായ മനുഷ്യന്‍ അവന്റെ ക്രൂരതയ്ക്ക് ഓരോ കാരണം കണ്ടു പിടിയ്ക്കുന്നു. മൃഗ ബോധത്തില്‍ നിന്നും ഉയര്‍ത്തുന്ന മതങ്ങളെ നന്മയായി തീരൂ. എല്ലാ തീവ്ര വാദികളുടേയും തലച്ചോറിലെ അമിഗ്ദുള എന്ന ഭാഗം വലുതായിരിയ്ക്കും അതുകൊണ്ടാണ് അവരില്‍ മൃഗീയത കൂടുതല്‍ ഉള്ളത്. ഫ്രോന്ടല്‍ ലോബ് വളര്‍ച്ച പ്രാപിച്ചവര്‍ സൌമ്യ ശീലരും സംസ്കര സമ്പന്നരും ആയിരിയ്ക്കും. അവര്‍ക്ക് യുക്തി ബോധവും കൂടുതല്‍ ആയിരിയ്ക്കും. ദൈവത്തിനു വേണ്ടി കൊല്ലാന്‍ പോകുന്നവന്‍ യുക്തിഹീനന്‍ എന്നല്ലാതെ എന്ത് പറയാന്‍. ഒന്ന് മനുഷ്യനാവാന്‍ നമ്മള്‍ ഇനി എത്ര നാള്‍ കാത്തിരിയ്ക്കണം.? അപരനെ മതത്തിനും, പ്രവാചകന്മാര്‍ക്കും , മത ഗ്രന്ഥങ്ങള്‍ക്കും, ദൈവത്തിനും വേണ്ടി കൊല്ലുന്നതും ലഹല്‍ ഉണ്ടാക്കുന്നതും ആയ  മനുഷ്യ പ്രകൃതി  പ്രാകൃതമാണ്, കാലഹരണപ്പെട്ടതാണ്, ദൈവ നിന്ദയാണ്.

God
2012-09-15 15:59:43
A bunch of losers fighting for me on the street and killing each other! Go and find a job and work hard and that is my philosophy. Do you understand idiots?

Justice
2012-09-15 16:07:44
A really dumb movie from a felon convicted for fraud and now on probation was made to provoke Muslims and cause the Obama Administration embarrassment. First, although as an American Muslim I totally reject these riots and urge my fellow brethren worldwide to cool it, it is one of the key tenets of Islam that no prophet of Islam (Abraham, Moses, David, Solomon, Jesus, Muhammad and others) can be represented in any way or shape. Go to any mosque in the world among the $1.6 billion Muslims and you will not find a single image of the Prophets (p). Second, just as many of my Christian (and Muslim) friends took offense when things were alleged between Jesus and Mary Magdalene in a couple of previous films, so too do Muslims when this silly movie makes all kinds of unfounded and highly insulting allegations against Prophet Muhammad (s). Third, a very small number of extremists within Islam is taking advantage of the situation to pursue their own agenda (as happened at our Consulate in Benghazi.) Finally, although I value freedom of speech, in many countries it has been curbed in at least one instance. For example, in many countries such as Austria, Belgium, France, Germany, Spain, Switzerland, Israel, etc. there are laws against Holocaust denial. Why can't there be similar laws against insulting any religion, including Islam? After all, one can go to jail for yelling "fire" in a crowded movie theater.  

a human rights activist
2012-09-15 09:03:01
If a god has to be protected by laws made by man, in a legislature, and the same god has to be protected by weak and ignorant followers using knife, sword guns bombs suicide vests etc, then that god must be a WEAK and helpless god. God is powerful and He can take a silly joke, and He doesn't need any protection of muslim guys. God did not teach any "honor killing", any public beheading, polygamy  any man with dozens of wives. These all are false teachings. Beware of that. Friend, you are just lucky to be in the USA.

Mathew Varughese
2012-09-15 10:39:28
Eslaminae mathramalla eppool ella mathagalaeum aakshepikunnathu oru trent ayi mari irikkukayanu...Ithu nasathilekkuulla pokkanu...



Joseph Nambimadam
2012-09-15 16:36:42
സമാധാനത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മനസിലാണ് ആദ്യം മാറ്റമുണ്ടാകേണ്ടത്. മനുഷ്യ മഹത്വത്തെ അംഗീകരിച്ചു കൊണ്ടാവണം സമാധാന നിര്‍മിതി നടത്തേണ്ടത്- മാര്‍പാപ്പ
Saddened
2012-09-15 20:10:17
The intolerance and growing extremism among the Muslims tells how the leaders of Islam interpret the teaching of the prophet to the people.  It is a shame for humanity that we plunge into this kind of violence against our own fellow human beings. 
joy Thumpamon
2012-09-15 20:51:35
Good discussion. I liked it. Mr. Moideen is seeing only one side. He can see only one side due to his religious upbringing. But remember there is another side. Readers like me can see both sides.Do not tranish any religion. Respect each other.
Devil
2012-09-16 05:59:55
God has been trying to win the world for a long time but no avail! He has been trying to make you think but don't fall into that trap. Divide and rule and that is my philosophy and I like the confusion all over the world: What a mess? ha! ha! ha! ha!
Joseph Nambimadam
2012-09-16 14:22:46
A religion is not a true religion until the respect for human life is placed on top and until the brutality is taken away from the minds of its followers.
Joseph Nambimadam
2012-09-16 14:33:31
സ്നേഹിക്കയില്ല ഞാന്‍നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും (വയലാര്‍)

Joseph Nambimadam
2012-09-15 16:29:02
Those who read this article should read the comments in the bottom too.Every coin have two sides.Mr Moideen is only partially right,he is only seeing one side of the coin.Readers are seeing the other side of the coin.Thanks for the writer as well as the those who wrote comments പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള അധിക്ഷേപങ്ങളുടെ പ്രേരകങ്ങള്‍ എന്താണെന്ന്‌ അന്വേഷിക്കുമ്പോള്‍ പല ഉത്തരങ്ങളാണ്‌ ലഭിക്കുക. മുസ്ലീങ്ങളെ പ്രകോപിപ്പിച്ച്‌ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിക്കുകയും തുടര്‍ന്ന്‌ സെപ്‌തംബര്‍ 11 സംഭവം പോലെ ഇസ്ലാമോഫോബിയ വര്‍ദ്ധിപ്പിക്കാനുമുള്ള തന്ത്രമാണിതെന്നാണ്‌ ചിലര്‍ അഭിപ്രായപ്പെടുന്നത്‌. Mr. Moideen the real fact is that somebody is overreactive when compared to other believers of other faiths.Who was behind SEP 11? If a an Islamophoebia is created in the minds of the people,Muslims themselves are responsible for it.




























 

No comments:

Post a Comment