Tuesday, September 18, 2012

'പ്രവാചകനിന്ദയുടെ കാണാപ്പുറങ്ങള്‍' എന്ന ലേഖനത്തിന് ലഭിച്ച കമന്റുകള്‍

'പ്രവാചകനിന്ദയുടെ കാണാപ്പുറങ്ങള്‍' എന്ന എന്റെ ലേഖനത്തിന് ലഭിച്ച ചില കമന്റുകള്‍ കണ്ടപ്പോള്‍ അവയെല്ലാം മറുപടിയോ വിശദീകരണമോ അര്‍ഹിക്കുന്നതാണെന്നു തോന്നി.

ജന്മം കൊണ്ട് ഞാനൊരു ഇസ്ലാം മതവിശ്വാസിയാണെങ്കിലും കര്‍മ്മംകൊണ്ട് സ്വന്തം മതത്തെപ്പോലെ ഇതര മതസ്ഥരേയും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയും കൂടിയാണ്. അതുകൊണ്ടായിരിക്കാം എല്ലാ മതസ്ഥരുമടങ്ങുന്ന ബൃഹത്തായ ഒരു സുഹൃദ്‌വലയം എനിക്കുള്ളത്. എന്റെ ലേഖനത്തില്‍ പറഞ്ഞ ചില കാര്യങ്ങളിലെങ്കിലും മാന്യ വായനക്കാര്‍ അനുകൂലിക്കുമെന്നു തോന്നുന്നു. 

ദൈവത്തില്‍ വിശ്വസിക്കുന്ന, സത്യത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിക്കും തീവ്രവാദങ്ങളിലേര്‍പ്പെടാനോ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനോ ഇതര മതവിശ്വാസികളെ അപായപ്പെടുത്താനോ സാധിക്കില്ല. പക്ഷേ, എല്ലാ മതങ്ങളിലും മേല്പറഞ്ഞ സ്വഭാവ വിശേഷണങ്ങളുള്ളവരുണ്ട്. മതങ്ങളുടെ കാവല്‍ക്കാരാണവര്‍ എന്ന് സ്വയം തീരുമാനിച്ച് എന്തു ഹീനകൃത്യങ്ങള്‍ ചെയ്യാനും മടിക്കാത്ത ഇക്കൂട്ടരാണ് സമാധാനകാംക്ഷികള്‍ക്ക് വിലങ്ങുതടിയാകുന്നത്. അവര്‍ ചെയ്യുന്നതെല്ലാം അവരവര്‍ പ്രതിനിധാനം ചെയ്യുന്ന മതങ്ങളുടെ പേരിലായതുകൊണ്ട് ആ മതത്തെ ജനങ്ങള്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു.

ഒറീസ്സയിലെ കാണ്ഡമാലില്‍ ക്രൈസ്തവരെ കൂട്ടത്തോടെ ആക്രമിച്ച സംഭവത്തിന്റെ ഉത്ഭവം എവിടെനിന്നായിരുന്നു എന്ന് നാം തിരിച്ചറിഞ്ഞതാണ്. എത്ര നിരപരാധികളാണ് അന്ന് ജീവനോടെ ചുട്ടെരിക്കപ്പെട്ടത്. ഒറീസ്സയില്‍ തന്നെ ഗ്രഹാം സ്റ്റെയിന്‍സിനേയും രണ്ടു മക്കളേയും അവരുടെ വാഹനത്തിലിട്ട് ജീവനോടെ ചുട്ടുകൊന്നതും നാം മറന്നിട്ടില്ല. ഇതെല്ലാം മതതീവ്രവാദസ്വഭാവമുള്ളവരാണ് ചെയ്തതെങ്കിലും അതിന്റെ ഉത്തരവാദിത്വം ആ മതത്തിന്റേതായിത്തീരുകയും ചെയ്തു.

ഇസ്ലാം മതവിശ്വാസികള്‍ പൊതുവെ സമാധാനപ്രിയരാണെങ്കിലും തീവ്രവാദസ്വഭാവമുള്ളവര്‍ അനുദിനം ഏറിവരികയാണ്. തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫസറുടെ കൈവെട്ടി മാറ്റിയ കേസ് കേരളക്കരയാകെ അസ്വസ്ഥത സൃഷ്ടിച്ച സംഭവമായിരുന്നു. അവിടെയും സാധാരണ മുസ്ലീങ്ങള്‍ നിരപരാധികളായിരുന്നു. ഒരുകൂട്ടം ക്രൂരന്മാരുടെ ചെയ്തികള്‍ക്ക്മുസ്ലീം സമുദായം ഒട്ടാകെ കുറ്റവാളികളായി ചിത്രീകരിക്കപ്പെട്ടു. 

ഇപ്പോള്‍ അമേരിക്കയില്‍ നിര്‍മ്മിച്ച ഒരു സിനിമയുടെ പേരില്‍ ലോകമൊട്ടാകെ അമേരിക്കന്‍ വിരുദ്ധ തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. എംബസ്സികളില്‍ ബോംബിടുകയും നിരപരാധികളെ കൊല്ലുകയും ചെയ്യുന്നവര്‍ ഇസ്ലാമിന്റെ പേരിലാണ് അത് ചെയ്യുന്നത്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ജോര്‍ദ്ദാന്‍, മൊറോക്കൊ, ഇറാക്ക്, ഇറാന്‍, ലെബനോന്‍, ഈജിപ്ത്, ബംഗ്ലാദേശ്, സുഡാന്‍, പലസ്തീന്‍ മുതലായ മുസ്ലീം രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ അമേരിക്കന്‍ വിരുദ്ധ തരംഗം ആഞ്ഞടിക്കുന്നത്. ഈ രാജ്യങ്ങളിലെല്ലാം കാട്ടുതീ പോലെയാണ് അക്രമ പരമ്പരകള്‍ അരങ്ങേറുന്നത്. 

കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയയിലെ ഒരു പ്രമുഖ സ്വിം സ്യൂട്ട് നിര്‍മ്മാതാക്കള്‍ ഹിന്ദു ദേവതയായ ലക്ഷ്മി ദേവിയുടെ ചിത്രം പ്രിന്റു ചെയ്ത ബിക്കിനിയും സ്വിം സ്യൂട്ടും ഉല്പാദിപ്പിച്ച് വില്പന നടത്തിയതിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തിറങ്ങുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയും ആസ്‌ട്രേലിയയുമായുള്ള നയതന്ത്ര ബന്ധം വഷളാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് അത് നിര്‍മ്മിച്ച കമ്പനി നിരുപാധികം മാപ്പു പറഞ്ഞ് രക്ഷപ്പെട്ടത്. 

അമേരിക്കയിലെ സിയാറ്റിലിലെ ഒരു ടോയ്‌ലറ്റ് ഉല്പന്ന നിര്‍മ്മാതാക്കള്‍ ഗണപതിയുടേയും കാളിയുടേയും ചിത്രങ്ങള്‍ പ്രിന്റു ചെയ്ത ടോയ്‌ലറ്റ് സീറ്റ് ഉല്പാദിപ്പിച്ച് വിപണിയിലിറക്കിയതിനെതിരെ ഹൈന്ദവ സമൂഹം ആഞ്ഞടിച്ചു.American Hindus Against Defamation എന്ന സംഘടനയാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത്. അമേരിക്കന്‍ ഈഗിള്‍ എന്ന കമ്പനിയും ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത് പാദരക്ഷകള്‍ ഉല്പാദിപ്പിച്ച് മാര്‍ക്കറ്റില്‍ ഇറക്കിയിരുന്നു. അവിടെയും ഹിന്ദു സംഘടനകള്‍ പ്രക്ഷോഭം സംഘടിപ്പിച്ച് അവ നീക്കം ചെയ്തിരുന്നു.അമേരിക്കയില്‍ മാത്രമല്ല ഇന്ത്യയിലും അതിന്റെ അലകള്‍ ആഞ്ഞടിച്ചു. അവസാനം കമ്പനി അധികൃതര്‍ തന്നെ മാപ്പു പറഞ്ഞു ആ ഉല്പന്നം പിന്‍വലിക്കുകയും ചെയ്തു. 

മറ്റൊരു കമ്പനിയാകട്ടേ ശ്രീബുദ്ധന്റെ ചിത്രം ആലേഖനം ചെയ്ത പാദരക്ഷകള്‍ ആണ് പുറത്തിറക്കിയത്. ബുദ്ധമത വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാപ്പു പറഞ്ഞ് കമ്പനി രക്ഷപ്പെട്ടു. 

അമേരിക്കയിലെ തന്നെ പോര്‍ട്‌ലാന്റ് കേന്ദ്രീകരിച്ചുള്ള ഒരു ബിയര്‍ കമ്പനി 'കാളി-മാ' എന്ന ലേബലില്‍ ബിയര്‍ ഉല്പാദിപ്പിച്ച് വിപണിയിലിറക്കിയതും ഹിന്ദു സംഘടനകളുടെ എതിര്‍പ്പിന് വഴിവെച്ചു. മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും അതാതു മതങ്ങളിലെ ഒരു വിഭാഗം സംഘടിച്ച് അതിനെ എതിര്‍ക്കുകയും ചെറുക്കുകയും ചെയ്യുന്നത് സ്വാഭാവികം. ഓരോ മതവിഭാഗങ്ങളിലേയും അക്രമവാസനയുള്ളവര്‍ 'മതങ്ങളൂടെ കാവല്‍ക്കാരായി' സര്‍വ്വതും തച്ചുടയ്ക്കുമ്പോള്‍ സമാധാനകാംക്ഷികള്‍ക്കും അത് ദോഷകരമായി ബാധിക്കുന്നു. ഇവിടെയും സംഭവിച്ചിരിക്കുന്നത് അതുതന്നെയാണ്. യാഥാസ്ഥിതികരായ ഒരു വിഭാഗം മുസ്ലീങ്ങള്‍ സംഘടിച്ച് അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ അത് മുസ്ലീം സമുദായത്തെ ഒന്നടങ്കം കളങ്കപ്പെടുത്തുന്നു.

ഈജിപ്തില്‍ നടന്ന കലാപത്തില്‍ പിടിക്കപ്പെട്ട നാനൂറിലധികം വരുന്ന പ്രക്ഷോഭകാരികള്‍ തങ്ങള്‍ക്ക് പ്രക്ഷോഭം നടത്തുന്നതിനും അക്രമങ്ങള്‍ നടത്തുന്നതിനും പ്രതിഫലം ലഭിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടത്രേ. അമേരിക്കന്‍ എംബസ്സികള്‍ ആക്രമിക്കുകയും, അംബാസഡറെ വധിക്കുകയും ചെയ്ത പ്രവൃത്തി പ്രബോധനപരമായ വീഴ്ചയും കുറ്റവുമാണെന്നാണ് ലോക പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി വ്യക്തമാക്കിയത്. അത്തരം ഉപരോധങ്ങളില്‍നിന്നും, അതിക്രമങ്ങളില്‍നിന്നും മാറി നില്‍ക്കാന്‍ അദ്ദേഹം ലോക മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇസ്ലാമിനോടും പ്രവാചകനോടുമുള്ള ബാധ്യത പൂര്‍ത്തീകരിക്കേണ്ടത് അവയുടെ വിട്ടുവീഴ്ചാമനോഭാവം പ്രകടിപ്പിച്ചുകൊണ്ടാണ്. അല്ലാതെ എംബസ്സികള്‍ ആക്രമിച്ചുകൊണ്ടൊ നിരപരാധികളെ കൊന്നുകൊണ്ടോ അല്ല എന്ന് അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു.

മേല്‍ സൂചിപ്പിച്ചപോലെ സമാധാനകാംക്ഷികളായ ഇസ്ലാം മതവിശ്വാസികള്‍ക്ക് ഈ അക്രമങ്ങളില്‍ യാതൊരു പങ്കുമില്ല എന്ന് എത്ര പേര്‍ വിശ്വസിക്കും? 'Innocence of Muslims' എന്ന സിനിമ നിര്‍മ്മിച്ചവരും പണം മുടക്കിയവരും എല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ഇസ്ലാം മതവിദ്വേഷികളാണ്. അസ്സോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോര്‍ട്ട് താഴെ കാണുന്ന ലിങ്കില്‍ ലഭ്യമാണ്.ഇ-മലയാളിയിലെ കമന്റുകള്‍ക്ക് ഈ ലിങ്ക് മറുപടി നല്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കമന്റുകള്‍ പോസ്റ്റു ചെയ്തവര്‍ക്ക് നന്ദി. 

http://www.philly.com/philly/wires/ap/news/nation_world/169881196.html?c=r

വിധേയപൂര്‍വ്വം,
മൊയ്തീന്‍ പുത്തന്‍ചിറ
puthenchirayil@gmail.com

Again, this was published in e-malayalee.com. The followings are the comments received from readers:
Korappan
2012-09-18 05:43:32
എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം ഇവന്മ്മര്‍ക്കെന്താ ഭ്രാന്തുണ്ടോ മതത്തിന്‍റെ പേരില്‍ സ്വന്തം രാജ്യത്തെ സ്വത്തുക്കള്‍ ഇങ്ങനെ നശിപ്പിക്കാന്‍ ഇതാണ് പറയുന്നത് തലക്കകത്ത് ഒന്നുമില്ല എന്ന് പ്രതിക്ഷേധം ആവശ്യമാണ്‌ നശിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നത് വിഡ്ഢിത്തവും. പ്രവാചകന്‍റെ പേരില്‍ ചെയ്യുന്ന ഇത്തരം വിവരക്കേടുകള്‍ കൊണ്ടാണ് മുസ്ലീം ജനത ഇന്ന് ലോകത്തിന്‍റെ മുന്‍പില്‍ വലിയ ഭീകരവാദികള്‍ ആയി നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഭേതം ക്രിസ്ത്യന്‍സ് തന്നെ അന്ന് സി പി എം കാര്‍ ക്രിസ്തുവിനെ ബാനറില്‍ മാര്‍ക്സിന്‍റെ കൂടെ കയറ്റി നിര്‍ത്തിയിട്ടും ഒരു പ്രതിക്ഷേധം ഉണ്ടായി എന്നല്ലാതെ സി പി എം ക്കാര്‍ക്ക് ഒരു ഇല അനക്കാന്‍ സാധിച്ചില്ല. തെറ്റ് ച്യ്തവരോട് അക്രമം കാണിക്കാന്‍ നബി പറഞ്ഞിട്ടില്ലല്ലോ. അത് തന്നെയാണ് ക്രിസ്തുവും പറഞ്ഞിരിക്കുന്നത് അതുകൊണ്ട് ബൈബിളിലും ഖുറാനിലും എഴുതിയത് വാകൊണ്ട് പറഞ്ഞു നടക്കാതെ പ്രാവര്‍ത്തികമാക്കൂ.

Joseph Nambimadam
2012-09-18 09:37:42
"അമേരിക്കന്‍ എംബസ്സികള്‍ ആക്രമിക്കുകയും, അംബാസഡറെ വധിക്കുകയും ചെയ്ത പ്രവൃത്തി പ്രബോധനപരമായ വീഴ്ചയും കുറ്റവുമാണെന്നാണ് ലോക പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി വ്യക്തമാക്കിയത്. അത്തരം ഉപരോധങ്ങളില്‍നിന്നും, അതിക്രമങ്ങളില്‍നിന്നും മാറി നില്‍ക്കാന്‍ അദ്ദേഹം ലോക മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇസ്ലാമിനോടും പ്രവാചകനോടുമുള്ള ബാധ്യത പൂര്‍ത്തീകരിക്കേണ്ടത് അവയുടെ വിട്ടുവീഴ്ചാമനോഭാവം പ്രകടിപ്പിച്ചുകൊണ്ടാണ്. അല്ലാതെ എംബസ്സികള്‍ ആക്രമിച്ചുകൊണ്ടൊ നിരപരാധികളെ കൊന്നുകൊണ്ടോ അല്ല എന്ന് അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു". You said it Mr. Moideen even though through somebody elses quote.That is why I said in my previous comment that A religion is not a true religion until the respect for human life is placed on top and until the brutality is taken away from the minds of its followers.

Benny
2012-09-18 10:07:05
തീവ്രവാദ സ്വഭാവം എല്ലാ മനുഷ്യരിലും ഉറങ്ങി കിടക്കുന്ന ഒരു വികാരം ആയിരിക്കാം …അതിനെ തോട്ടുനര്ത്തുന്ന ചില നേതാക്കള്‍ അവരുടെ ജോലി ഭംഗിയായി ചെയ്യും …ഒരിക്കല്‍ അതില്‍ ആയി കഴിഞ്ഞാല്‍ അവര്‍ അതില്‍ ആനന്ദം കണ്ടെത്തും …അത് മതത്തിന് വേണ്ടി എന്നും കൂടി ആകുമ്പോള്‍ ആ ആനന്ദത്തിന് ഒരു ആത്മീയ പരിവേഷവും കിട്ടും …അതിനു മുസ്ലിം എന്നോ , ക്രിസ്ത്യന്‍ എന്നോ ഹിന്ദു എന്നോ എന്നില്ല … കോത മംഗലത്ത് നിന്നുള്ള എന്റെ ഒരു പഴയ സുഹൃത്ത്‌ …നാല് വര്‍ഷകാലം കൊല്ലത്ത് ഹോസ്റ്റലില്‍ ഒരുമിച്ചു താമസിച്ചു …അവനെ പോലെ പഞ്ഞ പാവം ആയ ഒരു ആളെ ഞാന്‍ കണ്ടിട്ടില്ല ..എന്ത് പറഞ്ഞാലും ചെയ്താലും ചിരിച്ചു പ്രതികാരിക്കാത്ത്ത സ്വഭാവം …എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ ഒരു സുഹൃത്ത് പറഞ്ഞു അവന്‍ അവന്റെ നാട്ടിലെ അറിയപെടുന്ന ഒരു ഗുണ്ട ആണെന്ന് …എനിക്ക് ഒരു തരത്തിലും വിശ്വസിക്കുവാന്‍ പറ്റാത്ത ഒരു വാര്‍ത്ത …

Alex Vilanilam
2012-09-18 11:16:50


Congrats, my friend Moideen.  You correctly stated the facts. Every day the radicals and fundamentalists are increasing in every religious organizations . The main cause for that  is the religious leaders who do not follow the basic teachings of the prophets but exploit the weakness of the people to gain political and material powers. This weakness of the masses is further exploited by the political powers of the world. 

Therefore, it is a must that every religious leader should make his/her followers understand and respect other religions and followers of other faiths. That should be the true education  and enlightenment. Then only we can  save the world from all types of hatred that leads to terrorism.


Alex vilanilam

ahmed
2012-09-18 11:32:37
 സഹോദരാ.. മൊയ്തീനെ ......ഏതോ ഒരു ശ്വാന പുത്രന്‍ ഒരു ഫിലിം ഉണ്ടാക്കി അതിലെ നായകന് മുഹമ്മദ്‌ എന്ന് പേരും കൊടുത്ത് ഇസ്ലാമിനെ അവഹേളിക്കാന്‍ കൂതറ വൃത്തികേടുകള്‍ കാണിച്ചു വെച്ചിരിക്കുന്നതിനെതിരെയൊക്കെ നമ്മള്‍ എന്തിനാ പ്രതികരിക്കാന്‍ പോകുന്നെ? ഈ പറഞ്ഞ സാധനത്തിനു അതിനുള്ള യോഗ്യത ഒന്നും ഇല്ല. ഞാന്‍ ട്രെയിലെര്‍ കണ്ടതുകൊണ്ടു പറയുവ .. പ്രതികരിച്ചു പ്രതികരിച്ചു ഇതിനെ  നമ്മള്‍  പ്രോത്സാഹിപ്പിക്കുകയാണ്. ....സന്തോഷ്‌ പണ്ഡിറ്റിനെ പ്രോത്സാഹിപ്പിച്ചത് പോലെ. ഇവിടെ പറഞ്ഞ സിനിമ സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമയുടെ നൂറില്‍ ഒന്ന് നിലവാരം പോലും ഇല്ല എന്നതാണ് സത്യം 

rahman
2012-09-18 12:13:27
ജന്മം കൊണ്ട് ഞാനൊരു ഇസ്ലാം മതവിശ്വാസിയാണെങ്കിലും കര്‍മ്മംകൊണ്ട് എല്ലാ മതസ്ഥരേയും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയും കൂടിയാണ്. അതുകൊണ്ടായിരിക്കാം എല്ലാ മതസ്ഥരുമടങ്ങുന്ന ബൃഹത്തായ ഒരു സുഹൃദ്‌വലയം എനിക്കുള്ളത്."ഈ ഒരു വാക്കാണ്‌ താങ്കളെഴുതിയതു മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ ഞാന്‍ തുനിഞ്ഞത്...സത്യത്തില്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ആധുനിക ലോകം പറഞ്ഞു നടക്കുന്നത് ഏറ്റു പറഞ്ഞു ഞാനൊരു സംഭവമാണെന്ന് സ്വയം കരുതിയത്‌ മറ്റുള്ളവര്‍ക് മനസ്സിലാകുന്ന രീതിയില്‍ അവസ്സ്നിപ്പിച്ചു പോകുമ്പോള്‍ താങ്കള്‍ ഒന്നോര്‍ത്താല്‍ നന്ന്...ആര്കുവേണ്ടിയാണ് സാര്‍ സംസാരിക്കുന്നത്...തന്‍ വിശ്വസിക്കുന്ന കര്മാശാസ്ത്രം നിങ്ങളില്‍ നിന്ന് വ്യതസ്തമാനെന്നു ഉറക്കെ പറയാന്‍ മടിക്കുന്നത് ആരെ സന്തോഷിപ്പിച്ചു കയ്യടി നേടുവാനാണ് സര്‍. .ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് ദിവസം ഏഴു നേരവും ഉച്ചത്തില്‍ ഇപ്പോള്‍ പറഞ്ഞു നടക്കുന്ന ആളുകള്‍ അത് പറഞ്ഞു അവസാനിപ്പിക്കുമ്പോ ഇസ്ലാം സമാധാനം മാത്രമല്ല പ്രകൃതി മതമാണെന്ന് കൂടി പറഞ്ഞു മനാസ്സിലാക്കാന്‍ മനപ്പൂര്‍വം വിട്ടു പോകുന്നു....മറ്റൊരു മതത്തിനോ സമൂഹത്തിനോ ഇല്ലാത്ത മതത്തെ പൂര്‍ണമായി സ്വാംശീകരിക്കപ്പെട്ട അതിനെ പൂര്‍ണമായി ജീവിതത്തില്‍ പകര്‍ത്തി ജീവിക്കണം എന്ന് മനസ്സ് കൊണ്ടെങ്കിലും ആഗ്രഹിക്കുന്ന അതിനും കഴിഞ്ഞില്ലെങ്കില്‍ മനസ്സിനെ അതിന്റെ ദിശയിലെക്കെങ്കിലും തിരിച്ചു വെക്കാന്‍ ശ്രമിക്കുന്ന എന്നെയും താങ്കളെയും പോലെയുള്ള പച്ചയായ മനുഷ്യര്‍ ഉള്‍കൊള്ളുന്ന വലിയൊരു സമൂഹമാണ് ഇസ്ലാം.അങ്ങനെയൊരു സമൂഹത്തിനു നേരെ നടക്കുന്ന ഏതു കയ്യേറ്റങ്ങളും സ്വാഭാവികമായും നിഷ്കളങ്ങമായി അതിനെ സ്നേഹിക്കുന്ന സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ട്ടിക്കുക തന്നെ ചെയ്യും.അതിന്നെ കണ്ണടച്ച് തള്ളിക്കളയരുത് സര്‍... ഇസ്ലാം സമാധാനം മാത്രമല്ല എല്ലാ തുറയില്‍ പെട്ടവന്റെയും ആശ്രയവുമാനെന്നും കൂടി മനസ്സില്ലാക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ ഈ നടക്കുന്ന അല്ലെങ്കില്‍ അതിനു മുന്‍പ് നടന്ന കാര്യങ്ങളിലെ യാഥാര്‍ത്ഥ്യം കൂടി നമുക്ക് മനസ്സിലാക്കാന്‍ നമുക്ക് കഴിയുകയുള്ളൂ...താങ്കള്‍ പറഞ്ഞു വെച്ചത് നോക്കുമ്പോള്‍ ലോകത്തെവിടെയും പ്രശ്നക്കാരായി ഒരു വിഭാഗം ഞങ്ങളില്‍ തന്നെയുണ്ട്‌ എന്ന് സമര്‍തിച്ചു കൈകഴുകുമ്പോ അവിടെയെല്ലാം എന്താണ് നടക്കുന്നതെന്ന് സര്‍ ആത്മാര്‍ഥമായി പരിശോധിച്ചിട്ടുണ്ടോ....മിഡിയ കളെ വിശ്വസിച്ചാണ് താങ്കള്‍ താങ്കളുടെ വിശ്വാസം നിലനിര്തുന്നതെങ്കില്‍ താങ്കളുടെ ഭാഗത്ത്‌ തന്നെയാണ് സര്‍ തെറ്റ്...ജന്മം കൊണ്ട് ഒരാള്‍ മുസ്ലിമാനെങ്കില്‍ കര്‍മം കൊണ്ട് മാത്രമേ അയ്യാളുടെ ഇസ്ലാമിക വിശ്വാസം പൂര്‍ത്തിയാകുകയുള്ളൂ സര്‍... കര്‍മം കൊണ്ടും മുസ്ലിമാകുംപോള്‍ സാര്‍ ഉദ്ദേശിക്കുന്ന പോലെ മറ്റു മതസ്ഥരെ ബഹുമാനിക്കതിരിക്കണോ ആദരിക്കാതിരിക്കണോ ഒരു മുസ്ലിമിന് കഴിയില്ല സര്‍. അതവന്റെ നിര്‍ബന്ധ കടമയുമാണ്.പിന്നെ ഒരു മുസ്ലിമിനും വര്‍ഗീയത ഇല്ല സര്‍. അത് തന്കലായാലും ഞാനായാലും ഇനി താങ്കളുധേഷിക്കുന്ന തരത്തിലുള്ള ഭീകരവാദി ആയാലും.പിന്നെ ഈ സമൂഹത്തില്‍ ഒരാള്‍ ചെയ്യുന്ന ഹീന കൃത്യത്തിനു ഈ സമൂഹം ഉത്തരവാദി ആകുകയല്ല മനപ്പൂര്‍വം ആക്കപ്പെടുകായാണ് സര്‍.അത് മറ്റുള്ളവരുടെ തലച്ചോര്‍ വഴി ചിന്തിക്കാതെ സ്വയം ചിന്തിച്ചു മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

christian
2012-09-18 15:31:24
The film was made by Egyptian Christians. America has no role in it. Once Egypt was a Christian country. But we all know how churches are attacked and people are killed in Egypt.
The film was a retaliation against such atrocities.

thomas koovalloor
2012-09-18 16:59:13
I appreciate Moideen for writing such an eye opening article. I know you made a lot of research to write such an article and pin pointed many similar incidents from the history.It is interesting to note that some people are offended by your writing.It Is quiet natural. Don't worry, they don't know much about you. We need people like you to to bring the facts to light.Congratulations!

c.andrews;New Millennium Bible.gracepub@yahoo.com
2012-09-18 18:02:10
Educated and mentally and culturally grown up humans don't care what religion or denomination you are from. Your religion can preach the best gospel so far came out. But the followers of that religion practice evil and kill in the name of the god or prophet or religion- it is an evil religion. A tree is known by its fruit and not by the beauty.
andrews- gracepub@yahoo.com 


No comments:

Post a Comment