Friday, September 7, 2012

ഐ എസ് ആര്‍ ഓ ചാരക്കേസ്: എഴുതി പിടിപ്പിച്ചവര്‍ ഇന്നും തലയുയര്‍ത്തി നടക്കുന്നു

അധാര്‍മികവും നിരുത്തരവാദപരവും മനുഷ്യാവകാശങ്ങളുടെ ലംഘനവും ആയ ഒരു മാധ്യമാപ്രവര്ത്തനതിനു ചൂണ്ടിക്കാണിക്കാവുന്ന ഉദാഹരണമാണ് ഐ എസ് ആര്‍ ഓ ചാരക്കേസ്. ഒരു പൌരന്റെ സകല വിധ അവകാശങ്ങളുടെയും ഒരു സ്ത്രീ എന്ന പരിഗണന പ്രാഥമിക പരിഗണന പോലും നല്‍കാതെയും നടത്തിയ ഒരു രാഷ്ട്രീയ മാധ്യമ പോലീസ് ഗൂഡ സംഘത്തിന്റെ വേട്ടയാടല്‍ മൂലം രാജ്യത്തിനു നഷ്ടപ്പെട്ടത് ക്രയോജനിക് സാങ്കേതിക വിദ്യ മാത്രമല്ല, ഒന്നാന്തരം ഒരു ശാസ്ത്രന്ജന്റെ സേവനം കൂടിയാണ്. നമ്പി നാരായണന് പതിനൊന്നു വര്‍ഷത്തിനു ശേഷം പത്ത് ലക്ഷം രൂപ നല്കിയാലോന്നും ഈ പാപക്കറ തീരുന്നതല്ല.

ഒരു കുറ്റവാളിക്കോ കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിക്കോ യാതൊരു മനുഷ്യാവകാശവും ബാധകം അല്ല എന്ന നിലയില്‍ ആണ് പൊതു സമൂഹവും പോലീസും മാധ്യമ രംഗവും പെരുമാറിയത്. ബ്രിട്ടീഷുകാര്‍ പോയി ദശകങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും അവരുടെ പല നിയമങ്ങളും അതുപോലെ നടപ്പാക്കാന്‍ ശ്രമിക്കുന്നു.

ഇതില്‍ നിന്നും പഠിക്കേണ്ട ഒരു പാഠം കൂടി ഉണ്ട്, ഒരു ശാസ്ത്ര വിഷയം ഉള്‍പ്പെട്ട ഒരു ആരോപണം അന്വേഷിക്കുമ്പോള്‍ അവയെപ്പറ്റി സാമാന്യജ്ഞാനം ഉള്ള പോലീസുകാരോ മാധ്യമപ്രവര്‍ത്തകരോ വേണം അത് അന്വേഷിക്കാന്‍. ക്രയോജനിക്ക്‌ സാങ്കേതിക വിദ്യ ഫ്ലോപ്പി ഡിസ്കില്‍ പകര്‍ത്തി പുറത്ത് കടത്തി എന്നൊക്കെ എഴുതി പിടിപ്പിച്ചവര്‍ ഇവിടെ ഇന്നും ശോഭയോടെ തലയുയര്‍ത്തി നടക്കുന്നുണ്ട്. മറിയം റഷീദയുടെ സ്വകാര്യ ജിവിതം " അവളുടെ രാവുകള്‍ " തിരക്കഥ എഴുതുന്നതുപോലെ എഴുതിയ മാന്യന്മാരും ഇപ്പോഴും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി കഥകള്‍ എഴുതിക്കൊണ്ടേയിരിക്കുന്നു .  

No comments:

Post a Comment