ന്യൂയോര്‍ക്കിലെ കലാസ്വാദകരുടെ മുന്‍പില്‍ കാഴ്ചയുടെ വിസ്മയം തീര്‍ക്കാന്‍ "സ്വാമി അയ്യപ്പന്‍ " നൃത്ത സംഗീത നാടകം അരങ്ങേറുന്നു. ബ്രോഡ്‍വേ ഷോകളെ വെല്ലുന്ന ദീപ സജ്ജീകരണവും, രംഗ സംവിധാനങ്ങളും "സ്വാമി അയ്യപ്പനെ" നാളിതുവരെ അമേരിക്കന്‍ മലയാളികള്‍ കണ്ട നാടകങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കും.
മഹിമയുടെ ധനശേഖരണാര്‍ത്ഥം ഒക്ടോബര്‍ 21ശനിയാഴ്ചയാണ് ന്യൂയോര്‍ക്കില്‍ ലോംഗ് ഐലന്റിലെ പോര്‍ട്ട് വാഷിംഗ്ടണിലുള്ള ജെന്നി റിംസ്കി തിയേറ്ററില്‍ സ്വാമി അയ്യപ്പന്‍ അരങ്ങേറുന്നത്. ചടങ്ങില്‍ പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം മന്യ മുഖ്യാഥിതി ആയിരിക്കും.
നിരവധി സാമൂഹിക ചരിത്ര നാടകങ്ങളും, ടെലിഫിലിമുകളും സംവിധാനം ചെയ്ത അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ, പ്രശസ്ത ഗായകന്‍ ശബരിനാഥ് നായര്‍ ആണ് സ്വാമി അയ്യപ്പന്‍ നാടകം സംവിധാനം ചെയ്തു അരങ്ങില്‍ എത്തിക്കുന്നത്. കഴിഞ്ഞ ജുലൈ മാസം ഡിട്രോയിറ്റില്‍ കെ എച് എന്‍ എ കണ്‍വന്‍ഷഹില്‍ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയ നാടകമാണ് "സ്വാമി അയ്യപ്പന്‍." നാല്പത്തഞ്ചില്‍ പരം കലാകാരന്മാരെ അണിനിരത്തി അത്യാധുനിക സാങ്കേതിക വിദ്യയുടെ അകമ്പടിയോടെയാണ് സംവിധായകന്‍ ശബരിനാഥ് സ്വാമി അയ്യപ്പനെ അണിയിച്ചൊരുക്കുന്നത്. നയനാനന്ദകരമായ നൃത്തങ്ങളും സംഗീതവും നാടകത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു. നിരവധി വേദികളില്‍ കമനീയ നൃത്തരൂപങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ള സ്മിത ഹരിദാസ് ആണ് നൃത്ത സംവിധായിക. പാര്‍ഥസാരഥി പിള്ള , കൃഷ്ണരാജ് മോഹന്‍, ബാഹുലേയന്‍ രാഘവന്‍, രവി നായര്‍, കിരണ്‍ പിള്ള, ഹരിലാല്‍ നായര്‍, സ്മിത ഹരിദാസ്, പ്രിന്‍സി സന്ദീപ്, ചിത്ര നായര്‍, ബിന്ദു സുന്ദരം, ദിവ്യാ രതീഷ്, സുരേഷ് ഷണ്മുഖം, വിനോദ് പ്രീത്, രാധ മുകുന്ദന്‍, ജയപ്രകാശ് നായര്‍, സൂരജ് പറമ്പത്, ഡോ. ഉണ്ണികൃഷ്‌ണന്‍ തമ്പി, ഡോ. ജയകുമാര്‍ മേനോന്‍, രാംദാസ് കൊച്ചുപറമ്പില്‍, ആനന്ദന്‍ ഭാസ്‌കരന്‍, അര്‍പ്പിത വിനോദ്, നിതിന്‍ കെയാര്‍കെ, നേഹല്‍ നായര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന നാടകത്തില്‍ നിരവധി പ്രമുഖ നര്‍ത്തകികളും പങ്കെടുക്കുന്നു.
പരാമാവധി വിഷ്വല്‍ എഫക്ട് ഉപയോഗിച്ച് യാഥാര്‍ത്ഥ്യത്തോടു വളരെ അടുത്തു നില്‍ക്കുന്ന രീതിയിലാണ് നാടകത്തിന്റെ അവതരണം. ചടുലമായ രംഗങ്ങളും പശ്ചാത്തല മികവും ആസ്വാദകനെ വേറിട്ട തലങ്ങളിലേക്ക് ഉയര്‍ത്തും. ജാതി മത ഭേദങ്ങളേതുമില്ലാതെ മാനവരാശിയെ ഒന്നായി കാണുന്ന, നീയും ഞാനും ഒന്നെന്ന തത്വമസി മന്ത്രം ലോകത്തിനു സമ്മാനിച്ച കലിയുഗ വരദനായ ശ്രീ അയ്യപ്പന്റെ ജീവചരിത്രം അടയാളപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്നുള്ളതാണ് ഈ നാടകത്തിന്റെ കാലിക പ്രസക്തി. സ്വാമി അയ്യപ്പന്‍ നാടകത്തിനു പുറമെ പ്രശസ്ത ഗായിക ശ്രീമതി അനിത കൃഷ്ണയുടെ മ്യൂസിക് മെലഡിയും, നൂപുര ഡാന്‍സ് അക്കാദമിയുടെ നൃത്തരൂപങ്ങളും പരിപാടിക്ക് കൊഴുപ്പേകും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.
വിശദ വിവരങ്ങൾക്കും പാസ്സുകള്‍ക്കും ബന്ധപ്പെടുക: രവി നായര്‍ 516 589 3822, വിനോദ് കെയാര്‍കെ 516 633 5208, സുരേഷ് ഷണ്മുഖം 917 971 0871.

No comments:
Post a Comment