Thursday, February 10, 2011

ബജറ്റിന്റെ വിശ്വസനീയത ഐസക്ക് ഇല്ലാതാക്കിയെന്ന് ഉമ്മന്‍ ചാണ്ടി

"ബജറ്റിന്റെ വിശ്വസനീയത സംസ്ഥാനധനമന്ത്രി തോമസ് ഐസക്ക് ഇല്ലാതാക്കിയെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ എല്ലാവരെയും മടുപ്പിക്കുന്ന പ്രസംഗം നടത്തി ധനമന്ത്രി സ്വയം അപഹാസ്യനാകുകയായിരുന്നു എന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണ് സംസ്ഥാന ബജറ്റിലൂടെ ധനമന്ത്രി നടത്തിയിരിക്കുന്നത്. അഞ്ചുവര്‍ഷം ലഭിച്ച അവസരം പ്രയോജനപ്പെടുത്താതെ പുതിയ വാഗ്ദാനങ്ങള്‍ മാത്രം നല്‍കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി."  - വാര്‍ത്ത.

ആ ഭാരം നിങ്ങള്‍ക്കായി മാറ്റി വെച്ചതല്ലേ കുഞ്ഞൂഞ്ഞേ. ഐസക് ആരാ മോന്‍. അഞ്ചു വര്ഷം ഒന്നും ചെയ്തില്ലെങ്കിലും നിങ്ങള്‍ക്കിട്ടു പണി തന്നില്ലേ. ഇനി ആ ബജറ്റ് നിങ്ങളിട്ട് തട്ടിക്കളിക്ക്. അഞ്ചു വര്‍ഷമല്ല അയ്യായിരം വര്‍ഷം കഴിഞ്ഞാലും ഒരു ചുക്കും നിങ്ങള്‍ ചെയ്യുകയില്ല. ഐസക്കിനറിയാം പോക്കറ്റില്‍ കാശില്ലെങ്കിലും അന്യരുടെ കാശെടുത്ത് കാര്യം നടത്താന്‍.

യു.ഡി.എഫ് ശിശുക്കളായ വിഴിഞ്ഞവും സ്മാര്‍ട്ട്‌സിറ്റിയും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും നടപ്പാക്കാന്‍  കഴിയാത്തതിന്‍റെ  ജാള്യത ബജറ്റില്‍ കണ്ടില്ലേ. നിങ്ങളായിട്ട്‌ തുടങ്ങി വെച്ച ഈ പദ്ധതികള്‍ മുഴുവനാക്കാന്‍ സമ്മതിക്കാതെ വലിച്ചു താഴെയിട്ടപ്പോള്‍ ജനങ്ങള്‍ കരുതി ഇവരിപ്പോള്‍ എല്ലാം നേരെയാക്കും എന്ന്. ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല  ഈ പദ്ധതികളോട് കിടപിടിക്കാന്‍ പറ്റുന്ന ഒരു മെഗാ പദ്ധതിയും ഈ സര്‍ക്കാറിന് മുന്നോട്ടുവെക്കാനായില്ല എന്നതാണ് സത്യം. ഏറെ കൊട്ടിഘോഷിച്ച കൃഷിവികസനം പോലും പ്രയോജന ശൂന്യമായിരുന്നു എന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.  പോകുന്ന പോക്കില്‍ നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളുടെയും വൈകിമാത്രം അംഗീകരിച്ച നയങ്ങളുടെയും നീണ്ട പട്ടികമാത്രമാണ് ഈ സര്‍ക്കാറിന്റെ ബാലന്‍സ് ഷീറ്റിലുള്ളത്.

ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്ന് അലമുറയിട്ടു കരയുന്ന നിങ്ങള്‍ ഭരണത്തില്‍ വന്നാല്‍ എന്തായിരിക്കും ഫലം എന്ന് കാത്തിരുന്നു കാണാം. 

1 comment:

  1. വിഴിഞ്ഞം തുറമുഖം വികസിക്കാന്‍ താമസം നേരിടുന്നതിനെ പറ്റി ഒന്നു രണ്ടു വാക്ക് പറയട്ടെ, വിഴിഞ്ഞത്ത് ആഴം (ഏകദേശം) 29 മീറ്റര്‍. വല്ലാര്‍പാടത്ത് 24 മീറ്റര്‍. വിഷിഞ്ഞത്ത് കണ്ടയ്നര്‍ റ്റെര്‍മിനല്‍, വല്ലാര്‍പ്പടത്ത് ട്രാന്സ്ഷിപ്മെന്റ് ടെര്‍മിനല്‍. അതായത് മദര്‍ ഷിപ്പുകളില്‍ നിന്നും കൊണ്ടു വരുന്ന കണ്ടയ്നറുകള്‍ ഓപ്പറേറ്റ് ചെയ്യുക എന്നത് മുഖ്യം. വിഴിഞ്ഞം തുറമുഖമാണ്‌ ആദ്യം വന്നതെങ്കില്‍ മദര്‍ഷിപ്പുകള്‍ വന്നടുക്കും - ട്രാന്‍ഷിപ്പ്മെന്റ് എന്ന് ആശയത്തേക്കാളേറേ. കൂടാതെ അന്തര്‍ദേശീയ കപ്പല്‍ ചാലില്‍ നിന്ന് വളരെയടുത്ത്. (കൊളംബോ മാതൃക). ഇനി അന്തര്‍ദേശീയ ചാലില്‍ നിന്ന് വല്ലാര്‍പാടത്തേക്കുള്ള സമയ നഷ്ടം ഓര്‍ക്കുക. വിഴിഞ്ഞത്ത് അതില്ല.

    പിന്നെ വിഴിഞ്ഞം ആലോചന വന്നപ്പോള്‍ ഉടന്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ച ഡി.പി. വേള്‍ഡിന്റെ കാര്യം - ദുബായുടെ ഇന്നത്തെ സമ്പന്നതക്ക നല്ലൊരളവില്‍ കാരണം അവരുടെ ഷിപ്പിങ്ങ് രംഗത്തുള്ള ആഗോളപങ്കാളിത്തം തന്നെ. അതുപോലെ ഒരു ശക്തി ഇന്ത്യക്ക് അഥവാ നമ്മുടെ കൊച്ചു കേരളത്തിനു കൈവന്നാല്‍?...ആലോചിക്കുക. വിഴിഞ്ഞം അന്തര്‍ദേശീയ ചാലില്‍ നിന്നും അടുത്തായതിനാല്‍ അത് യാഥാര്‍ത്ത്യമായാല്‍ ഏറ്റവും അധികം ബാധിക്കുക ദുബായിയെ ആയിരിക്കും. കാരണം അവര്‍ അന്തര്‍ദേശീയ ചാലില്‍ നിന്നും ഏറെ അകലെയെന്നതു തന്നെ കാരണം. ചുരുക്കത്തില്‍ വല്ലാര്‍പാടം ദുബായിക്ക് ഒരു സുരക്ഷാ കവചമാണ്; ചുരുങ്ങിയ കാലത്തേക്കെങ്കിലും.

    ReplyDelete