
************
വളരെ നല്ല കാര്യം സഖാവേ. ഇപ്പോഴും ഒരു സംശയം ബാക്കിയാണ്. പിണറായിയുടെ കാര്യത്തില്‍ ഇനി എന്താ പരിപാടി. അയക്കുന്ന സമന്‍സുകളെല്ലാം ലാവ്‌ലിന്‍ കമ്പനി തിരിച്ചയക്കുകയാണല്ലോ? അതൊന്നു കൈപറ്റിയിരുന്നെങ്കില്‍ അവരെയും കുടുക്കാമായിരുന്നു. ഒരു കാര്യം ചെയ്യൂ. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് കാനഡയിലേക്ക് വെറും അഞ്ചു മണിക്കൂര്‍ ദൂരമേയുള്ളൂ. ചവിട്ടിപ്പിടിച്ചാല്‍ ഒരു നാല് മണിക്കൂര്‍ കൊണ്ട് അങ്ങ് എത്താം. വിസയും വേണ്ട ടിക്കറ്റും വേണ്ട ആരും ഇന്ത്യയില്‍ നിന്ന് പണം ചിലവാക്കി വരികയും വേണ്ട. ആ സമന്‍സ് എനിക്കയച്ചു താ. ഞാന്‍ "പെഴ്സനലായിട്ടു" കൊണ്ട് കൊടുക്കാം. അവന്മാര് കൈപ്പറ്റിയില്ലെങ്കില്‍ കുത്തിനു പിടിച്ചു ഒപ്പിട്ടു വാങ്ങുന്ന കാര്യം ഞാനേറ്റു.
ഈ സീ.ബീ.ഐ. വെറുതെ പൊട്ടന്‍ കളിക്കുകയാ. ബാലകൃഷ്ണ പിള്ള രണ്ടര കോടിയാണ് സര്‍ക്കാരിന് നഷ്ടം വരുതിയതെങ്കില്‍ പിണറായി ഏകദേശം ഇരുനൂറു കോടിയാണ് നഷ്ടം വരുത്തിയതെന്ന് ഓര്‍ക്കണം. അതുകൊണ്ട് അങ്ങ് ദയവുണ്ടായി ഇതിനും ഒരു പരിഹാരം കാണണമെന്ന് കേരള ജനത ആഗ്രഹിക്കുന്നു.
പിന്നെ, ആ കിളിരൂര്‍ കേസിലെ പ്രതികളെ കൈയ്യാമം വെച്ച് റോഡിലൂടെ നടത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഈയുള്ളവനും പാവം ശാരിയുടെ മാതാപിതാക്കളും ബന്ധുക്കളും. അക്കാര്യവും കൂടി പരിഗണിച്ചാല്‍ അങ്ങേക്ക് പുണ്യം കിട്ടും. അങ്ങ് മറന്നു പോയെങ്കില്‍ ഒന്ന് ഓര്‍മ്മിപ്പിച്ചതാണ്. ഇറങ്ങുന്നതിനു മുന്‍പ് അത് സാധിക്കുമോ?
ഉപ്പു തിന്നുന്നവന്‍ എന്നായാലും വെള്ളം കുടിക്കും കുടിച്ചേ മതിയാകു
ReplyDelete