പലരും ചോദിക്കുന്ന ചോദ്യമാണ് കടമകളും, ബാധ്യതകളും നിറഞ്ഞ ജീവിതത്തില്‍ സ്നേഹത്തിന് എത്രമാത്രം പ്രസക്തിയുണ്ട് എന്ന്. സ്നേഹിക്കുന്നവര്‍ വേദനകളുടെ ചുഴികളില്‍ മുങ്ങിത്താഴുകയല്ലേ ചെയ്യുന്നത് എന്ന്. ശരിയാണ്, നാം എത്രത്തോളം അഗാധമായി സ്നേഹം കൊടുത്താലും തിക്തഫലങ്ങളായിരിക്കും നമുക്ക് തിരിച്ചുകിട്ടുക. എന്നുവെച്ച് നമുക്ക് ആരേയും സ്നേഹിക്കാതിരിക്കാന്‍ സാധിക്കുമോ? ഇല്ല, കാരണം മനുഷ്യന്‍ സമൂഹജീവിയാണ്. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട ജീവിതം മനുഷ്യന് അസാധ്യമാണ്. വ്യക്തിഗത ജീവിതംപോലും സാമൂഹ്യജീവിതത്തിന്റെ ഭാഗമാണ്.
രാഷ്‌ട്രത്തിന്റെ ഏറ്റവും ചെറിയ ഘടകമാണ് കുടുംബം. ഇതര രാജ്യങ്ങളിലെ ജനങ്ങളേക്കാള്‍, കുടുംബ ബന്ധങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം കല്പിക്കുന്നവരാണ് ഭാരതീയര്‍. അതുകൊണ്ടുതന്നെ ഒരു കുടുംബത്തില്‍പെട്ട വ്യക്തികള്‍ക്ക് പരസ്പരം ചില കടമകളും, ബാധ്യതകളുമുണ്ടെന്ന് നാം കരുതുകയും ചെയ്യുന്നു. കാര്യസാധ്യത്തിനുവേണ്ടി മാത്രം സ്നേഹം ഭാവിക്കുന്ന ഒരു വിഭാഗമുണ്ടെന്നത് വാസ്തവം തന്നെ. എന്നാല്‍, എല്ലാവരും അത്തരക്കാരല്ല. കടമകള്‍ നിറവേറ്റുമ്പോഴുണ്ടാകുന്ന ചാരിതാര്‍ത്ഥ്യം എത്ര വലുതാണ്..! വിവേകശാലികള്‍ ഒരിക്കലും കടമകളെക്കുറിച്ച് പരാതിപ്പെടാറില്ല.
സ്നേഹം ചിലര്‍ക്ക് വേദന നല്‍കാറുണ്ട്. എന്നുകരുതി, ആരും ആരേയും സ്നേഹിക്കാതിരിക്കുന്നില്ല. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമുള്ള അദമ്യമായ ദാഹം മനുഷ്യമനസ്സുകള്‍ക്കുണ്ട്. സ്നേഹത്തിന്റെ പേരില്‍ ചിലപ്പോള്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടി വരും. പക്ഷേ, അത് സ്നേഹത്തിന്റെ ഒരു ദോഷവശമാണെന്ന ചിന്താഗതി വെച്ചുപുലര്‍ത്തുന്നത് അഭികാമ്യമല്ല.

No comments:
Post a Comment